സഖാവ് – Part 13

2014 Views

സഖാവ് Novel

സഖാവ് 💓(a deep love stry)

📝Rafeenamujeeb

“തന്റെ മുമ്പിൽ പേടിയോടെ നിൽക്കുന്ന പാത്തുവിനെ കണ്ട് ശാഹുൽ സാറിനു ചിരി വന്നു.

നീയല്ലേ പറഞ്ഞത് എനിക്ക് റൊമാൻസ് അറിയില്ലെന്ന്, ഞാൻ ഏതോ കാട്ടുപോത്താണെന്നൊക്കെ,
അപ്പോൾ മോൾക്ക് കാണിച്ചു തരട്ടെ സാറിന്റെ റൊമാൻസ്,
സാർ അവളെ നോക്കി ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

അ.., അ,, അതിന്റെ ആവിശ്യമൊന്നുമില്ല, അതൊക്കെ ഞാൻ ചുമ്മാ പറഞ്ഞതാ..
പാത്തു വിക്കി വിക്കി പറഞ്ഞു.
എന്നാലും എന്റെ പാത്തുമ്മാ ഇത്ര ധൈര്യമേ നിനക്കുള്ളു,
നീയാണോ സകല കുട്ടികളെയും അവഗണിച്ചു ആ ആൻവിയെ പഞ്ഞിക്കിട്ടത്,, സാർ മൂക്കത്തു വിരൽ വെച്ചു പുഞ്ചിരിയോടെ പറഞ്ഞു.
അവൾ സാറിനെ നോക്കി ഒരു അവിഞ്ഞ ചിരി ചിരിച്ചു.

തൽക്കാലം നീ ഇങ്ങനെ പേടിക്കണ്ട,
ഈ വിവാഹം നമ്മൾ രണ്ടു പേരും ഇത്ര പെട്ടന്ന് പ്രതീക്ഷിച്ചിതല്ല, രണ്ടാളും ഇതിനോട് പൊരുത്തപ്പെടാൻ സമയമെടുക്കും, അതിലുപരി നിന്റെ ഡിഗ്രി എങ്കിലും പൂർത്തിയായിട്ട് മതി ഒരു കുടുംബം ജീവിതം എന്നാണ് എന്റെ തീരുമാനം സാർ അവളെ നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു.
അതുകൊണ്ട് നിന്ന് വിയർക്കാതെ മോളു കിടക്കാൻ നോക്ക്, നാളെ കോളേജ് ഉള്ളതാ…

അങ്ങേര് പറയുന്നത് കേട്ട് പാത്തു വായും പൊളിച്ചു നിന്നു.
നശിപ്പിച്ചു ഞാൻ ഒരു ഫോര്മാലിറ്റിക്കു വേണ്ടി പേടി അഭിനയിച്ചതല്ലേ അതിപ്പോ എനിക്കു തന്നെ പാര ആയല്ലോ റബ്ബേ…, അവൾ നിരാശയോടെ ഓർത്തു..

എന്താ ഇങ്ങനെ മിഴിച്ചു നോക്കുന്നത് കിടക്കുന്നില്ലേ…? രാവിലെ നേരത്തെ എണീറ്റ് പഠിക്കണം ഞാൻ വിളിക്കാം, ഇപ്പൊ നീ കിടന്നോ എനിക്കു കുറച്ചു പണിയുണ്ട് എന്നും പറഞ്ഞു, ടേബിളിൽ ഇരുന്ന ലാപ്ടോപ് എടുത്തു കൊണ്ട് ബാൽകണിയിലേക്ക് പോയി.

ബെസ്റ്റ് നിനക്കു ഇതു തന്നെ കിട്ടണം എടീ പാത്തുമ്മാ,
രാവിലെ ഒൻപതു മണിക്കുള്ള കോളേജിലേക്ക് പോകാൻ എട്ടുമണിക്കേ എഴുന്നേൽക്കണോ എന്ന് ആലോചിക്കാർ പോലും,
ഇതിപ്പോ എരിതീയിലേക്ക് എടുത്തു ചാടിയ പോലെ ആയല്ലോ റബ്ബേ.., പാത്തു നിരാശയോടെ ബെഡിലേക്കിരുന്നു.

^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

രാവിലെ ശിവ കോളേജിൽ എത്തുമ്പോൾ ചീനി മരച്ചുവട്ടിൽ നിൽക്കുന്ന ഫോർ ഫൈറ്റേർസിനെ അവൾ ദൂരെ നിന്നു തന്നെ കണ്ടു.

അവൾ ഒരു പുഞ്ചിരിയോടെ അവർക്കരികിലേക്ക് നടന്നു.
അവളെ കണ്ടതും അവരും അവൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു.
എത്ര ദിവസമായെടാ നമ്മുടെ പാത്തു നമ്മുടെ പാത്തു നമ്മൾക്കൊപ്പം ഇങ്ങനെ കൂടിയിട്ട് വല്ലാതെ മിസ്സ്‌ ചെയ്യുന്നു അവളെ,
കാർത്തി നിരാശയോടെ പറഞ്ഞു.

ശരിയാ ഇനിയിപ്പോ കല്യാണം കഴിഞ്ഞ സ്ഥിതിക്ക് ഒരാഴ്ച്ച അവളെ പ്രതീക്ഷിക്കണ്ട അച്ചായനും നിരാശയോടെ പറഞ്ഞു.

എന്നും പറഞ്ഞു അവിടെ ഇരുന്നോ നോക്കിയേ ആരാ വരുന്നത് എന്ന് ശ്യാം ചൂണ്ടിയ ഭാഗത്തേക്ക് എല്ലാവരും നോക്കി.

പാത്തു ഉണ്ട് ചുണ്ടിലൊരു മൂളിപ്പാട്ടും പാടി ചാടിത്തുള്ളി വരുന്നു.

ദൈവമേ സാറിനെ വല്ലതും ചെയ്തോ ആവോ കാർത്തി അവള് വരുന്നതും നോക്കി പറഞ്ഞു.

ഇതെന്താ പാത്തുമ്മാ സാറ് നിന്നെ പിടിച്ചു പുറത്താക്കിയോ…?
ശ്യാം അവളെ നോക്കി ചോദിച്ചു.

മിണ്ടരുത് ഒരറ്റഎണ്ണം, അവൾ മൂക്കിൽ വിരൽ വെച്ചു പറയുന്നത് കണ്ട് എല്ലാവരും അവളെ സംശയത്തോടെ നോക്കി.

ഇതിലും ഭേദം നിങ്ങൾക്ക് എന്നെ പിടിച്ചു വല്ല ജയിലിലും ഇടാമായിരുന്നു, പാത്തു സങ്കടം അഭിനയിച്ചു പറഞ്ഞു.

നിങ്ങൾക്ക് അറിയോ വെളുപ്പിന് നാലുമണിക്ക് എണീറ്റതാ ഞാൻ എന്നിട്ട് ഇരുത്തി പഠിപ്പിക്കലായിരുന്നു.. എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായിട്ടാ നാലുമണിയൊക്കെ കാണുന്നത്.
അവള് പറയുന്നത് കേട്ടിട്ട് അവരഞ്ചു പേരും ചിരി കടിച്ചു പിടിച്ചു.

മുഖം വീർപ്പിച്ചു അവൾ അവരെ നോക്കി.

നിനക്കു ഇതു തന്നെ വേണം ടീ ഈ കാന്താരി പാത്തുനെ മെരുക്കാ ൻ സാറിനെ കൊണ്ടേ പറ്റു കാർത്തി ചിരിച്ചു കൊണ്ട് പറഞ്ഞു.

കണ്ടോ ഇക്കാ ഇവര് പറയുന്നത് പാത്തു പരിഭവത്തോടെ അശ്വിനെ നോക്കി.

ആരാ എന്റെ പാത്തുനെ പറയുന്നത് പോവാൻ പറ എന്റെ പെങ്ങള് നല്ലകുട്ടിയാ.. അശ്വിൻ അവളെ ചേർത്ത് പിടിച്ചു പറഞ്ഞു.

ഓ പിന്നെ നല്ല കുട്ടി, അടക്കവും ഒതുക്കവുമോക്കേ എന്റെ പെങ്ങളെ കണ്ടു പഠിക്കണം എന്നു പറഞ്ഞു കാർത്തി ശിവയുടെ തോളിലൂടെ കയ്യിട്ട് അവളെ ചേർത്തുപിടിച്ചു.

ശിവ അപ്പോഴേക്കും കണ്ണിൽ വെള്ളം നിറച്ചു..
ആ.. ആകെ ഒരു കുഴപ്പമേയുള്ളൂ ഈ കണ്ണീർ ഫാക്ടറി, ഇത് എപ്പോ എവിടെ എങ്ങനെ വരും എന്ന് നോ ഐഡിയ കാർത്തി അവളെ കളിയാക്കി പറഞ്ഞു.

അതുകേട്ടു അവളൊന്ന് പുഞ്ചിരിച്ചു.

പിന്നെ ഈ കണ്ണീർ കണ്ട് പലരും വീണിട്ടുണ്ട് കാർത്തി ഒന്നാക്കി പറഞ്ഞു.

നിങ്ങള് വരുന്നുണ്ടോ പുറകിൽ നിന്നും ഉച്ചത്തിലുള്ള ശബ്ദം കേട്ട് അവരെല്ലാവരും പുറകിലേക്ക് നോക്കി.

ശ്യാം ഉണ്ട് കലിപ്പിൽ നിൽക്കുന്നു.

എങ്ങോട്ട്…..? അച്ചായൻ സംശയത്തോടെ ചോദിച്ചു.

ക്യാൻടീനിലേക്ക്, എനിക്ക് വിശക്കുന്നു ഇന്നമ്മ രണ്ടു കുറ്റി പുട്ടേ തന്നുള്ളൂ ശ്യാം നിരാശയോടെ പറഞ്ഞു.

ഓ തിന്നാൻ മാത്രം ആയി ഒരു ജന്മം കാർത്തി അവനെ നോക്കി പറഞ്ഞു.

അന്നത്തെ ദിവസം മുഴുവൻ അവർ പുറത്തു കറങ്ങി നടന്നു.

ഉച്ചയ്ക്ക് ഇലക്ഷൻ ജയിച്ച വകയിൽ നല്ല ഒരു റെസ്റ്റോറന്റിൽ കേറി ഫുഡും കഴിച്ചു.

വൈകീട്ട് കോളേജ് വിട്ടു ബസ്സ്‌ ഇറങ്ങിയപ്പോൾ തന്നെ ശിവയ്ക്ക് കൂട്ടായി മഴയും എത്തി.

പാടവരമ്പിലൂടെ വേഗത്തിൽ ശിവ വീട്ടിലേക്ക് നടന്നു.

മുറ്റത്തെത്തിയപ്പോൾ ഉമ്മറത്തു തന്നെ നോക്കി നിൽക്കുന്ന ആളെ കണ്ട് ശിവയ്ക്ക് ഒരേ സമയം അത്ഭുതവും പുഞ്ചിരിയും വന്നു. ശിവ ഓടിചെന്നു കെട്ടിപ്പിടിച്ചു.

ഇതെന്താ ഒരു മുന്നറിയിപ്പില്ലാതെ അടുത്ത ആഴ്ച്ച വരുമെന്നല്ലേ പറഞ്ഞിരുന്നത്….? ശിവ ചേച്ചിയെ ഇറുകെ പുണർന്നു കൊണ്ട് ചോദിച്ചു.

മുൻകൂട്ടി പറഞ്ഞു വന്നാൽ എന്റെ പാറൂട്ടിയുടെ മുഖത്തു വിരിയുന്ന ഈ ഭാവങ്ങൾ എനിക്കു കാണാൻ ഒക്കോ…..? ചേച്ചി അവളുടെ തടിയിൽ പിടിച്ചു ചോദിച്ചു.

ഇതിപ്പോ എന്റെ തൊട്ടാവാടി പാറു തന്നെയാണോ…? ആകെ ഒരു മാറ്റം ലക്ഷ്മി അവളെ അടിമുടി നോക്കി കൊണ്ടു പറഞ്ഞു.

ആകെ ഒരു അശ്വിൻ മയമുണ്ട് ട്ടോ ലക്ഷ്മി അവളെ കളിയാക്കി കൊണ്ട് പറഞ്ഞു.

ഒന്നു പോ ചേച്ചി ചുമ്മാ മനുഷ്യനെ കളിയാക്കുവാ ശിവ പരിഭവം നടിച്ചു പറഞ്ഞു.

ഞാൻ കളിയാക്കിയതല്ലെടീ സത്യം പറഞ്ഞതാ, എന്റെ പാറൂട്ടിയുടെ ചെറിയ ഒരു മാറ്റം പോലും എനിക്കറിയാൻ പറ്റുന്നതല്ലേ, ഇതിപ്പോ മൊത്തത്തിൽ ഒരു മാറ്റം,

ആട്ടെ നിന്റെ സഖാവ് എന്തു പറയുന്നു, ആളെ എന്നാ ഞാൻ ഒന്നു കാണുന്നത്…? ലക്ഷ്മി അവളെ ഇരു തോളിലും കയ്യിട്ട് പറഞ്ഞു.

അതൊക്കെ ചേച്ചിക്കെപ്പോ കാണണമെന്നു പറഞ്ഞാൽ മതി അച്ചുവേട്ടനിങ്ങു പറന്നെത്തില്ലേ,. ചേച്ചി ഇപ്പൊ ചേച്ചിയുടെ വിശേഷം പറ ശിവ ചേച്ചിയെ ചേർത്തുപിടിച്ചു കൊണ്ടു പറഞ്ഞു.

ആഹ് !! ഒരു ചെറിയ വിശേഷം ഉണ്ട് വാ പറയാം ആദ്യം നീ മുഖം കഴുകി വല്ലതും കഴിക്ക്, ലക്ഷ്മി അവളെയും പിടിച്ചു നേരെ അടുക്കളയിലേക്ക് പോയി.

അവിടെ ഒരു ഉരുളിയിൽ നിറയെ ഉണ്ണിയപ്പം ഇരിക്കുന്നത് കണ്ട് ശിവ കൊതിയോടെ അതിൽ നിന്നും ഒരെണ്ണം എടുത്തു കഴിച്ചു.

ഒന്നു പതുക്കെ കഴിക്കെ ടീ ഇതൊന്നും ആരും എടുത്തോണ്ടു പോകില്ല, ലക്ഷ്മി അവളെ കളിയാക്കി പറഞ്ഞു.

എന്തു ചെയ്യാം ചേച്ചി നമ്മൾ ഇവിടെത്തന്നെ ഇങ്ങനെ നിൽക്കുന്നോണ്ട് ഈ മുത്തശ്ശി തമ്പുരാട്ടിക്ക് നമ്മളെയൊന്നും ഒരു വിലയും ഇല്ല ഈ വക സാധനം ഒക്കെ കഴിക്കണമെങ്കിൽ ചേച്ചി വരണം എന്നാലേ മുത്തശ്ശി ഇതൊക്കെ ഉണ്ടാക്കൂ അവൾ മുത്തശ്ശിയെ നോക്കി കെറുവിച്ചു പറഞ്ഞു.

എന്റെ പാറൂന് എപ്പോ വേണേലും എന്തു വേണേലും കഴിക്കാ അതുപോലെ ആണോ ലക്ഷ്മി മോൾ അവൾക്ക് ഇവിടെ വന്നാലല്ലേ നല്ല ആഹാരം കിട്ടുന്നത് മുത്തശ്ശി ശിവയുടെ മുടിയിൽ തലോടികൊണ്ട് പറഞ്ഞു.

അതെനിക്കറിയാലോ എന്റെ മുത്തശ്ശി കുട്ടി ഞാൻ ചുമ്മാ പറഞ്ഞതല്ലേ ശിവ മുത്തശ്ശിയുടെ ഇരു കവിളിലും പിടിച്ചു കൊണ്ട് പറഞ്ഞു.
ടീ കവിളിൽ നിന്ന് വിടെടീ ഈയിടെയായി പെണ്ണിന് കുറുമ്പിത്തിരി കൂടിയിട്ടുണ്ട്,
ചേച്ചിയുടെ കെട്ടു കഴിഞ്ഞാൽ പിന്നെ നിന്റെ ഊഴമാ കുട്ടികളിയൊക്കെ മാറ്റാൻ ആയിട്ടോ, മുത്തശ്ശി ഒരു ശാസനയോടെ പറഞ്ഞു.

അതിന് എന്റെ ചേച്ചിയുടെ കെട്ടു കഴിയണ്ടേ എന്നിട്ട് മാറ്റാം എല്ലാം അവൾ ലക്ഷ്മിയെ നോക്കി പറഞ്ഞു.

അതിപ്പോ ഏകദേശം ഉറച്ച മട്ടായില്ലേ ഇനി അടുത്ത ഊഴം നിന്റെയാ, മുത്തശ്ശി അവളെ നോക്കി ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
ഹേ ഉറചെന്നോ എന്നിട്ട് ഞാനറിഞ്ഞില്ലല്ലോ ശിവ ഇരുന്നിടത്തു നിന്ന് ചാടി എഴുന്നേറ്റു പറഞ്ഞു.

അതൊക്കെ നീ നിന്റെ ചേച്ചിയോടു വിശദമായി ചോദിചോദിച്ചോ അവള് പറഞ്ഞു തരും ജഗ്ഗിലെ ചായ രണ്ടു ഗ്ലാസിലേക്ക് പകർത്തുന്നതിനിടെ മുത്തശ്ശി പറഞ്ഞു.

ശിവ ചേച്ചിയെ സൂക്ഷിച്ചു നോക്കി,
ഈ പറയുന്നതൊക്കെ കേട്ട് നാണത്തോടെയിരിക്കുകയാണ- വൾ.
ചേച്ചിക്കുട്ടി സംഭവം എന്താ കാര്യം പറ ശിവ ആകാംഷയോടെ ചോദിച്ചു.

എന്റെ റൂം മേറ്റ്‌ ആരതിയില്ലേ അവളുടെ ഒരു ചേട്ടനുണ്ട് അവിനാഷ്, ബാംഗ്ലൂരിൽ ഒരു ഐ ടി കമ്പനിയിൽ വർക്ക്‌ ചെയ്യുന്നു.
ഒരിക്കെ അവളെ പിക്ക് ചെയ്യാൻ വേണ്ടി വന്നപ്പോൾ എന്നെ കണ്ടിഷ്ടായെന്ന്, പിന്നീട് അമ്മയും വന്നു കണ്ടു, ഇഷ്ടപ്പെട്ടു, ഇന്നിവിടെ വന്നിരുന്നു, അച്ഛനോട് ചോദിക്കാൻ, നിശ്ചയം നടത്താനുള്ള നല്ലൊരു ഡേറ്റും കണ്ടാ പോയത്, ചേച്ചി നാണത്തോടെ പറഞ്ഞോപ്പിച്ചു.

അമ്പടീ ചേച്ചിക്കള്ളീ എന്നിട്ടിപ്പോഴാണോ എന്നോട് പറയുന്നത് അവൾ പരിഭവത്തോടെ പറഞ്ഞു.

നിന്നോട് നേരിട്ട് പറയാന്നു വെച്ചാ ടീ ചേച്ചി അവളെ താടിയിൽ പിടിച്ചു പറഞ്ഞു.

സാരമില്ല എനിക്കൊരു ഏട്ടൻ വരാൻ പോവല്ലേ അതിന്റെ സന്തോഷത്തിലാ ഞാനിപ്പോ ശിവ സന്തോഷത്തോടെ പറഞ്ഞു.

ലക്ഷ്മി അവളെ ചേർത്തു പിടിച്ചു നെറുകയിൽ ഒരുമ്മ നൽകി.

തന്റെ രണ്ടു മക്കളുടെയും സ്‌നേഹപ്രകടനം കണ്ടു ശിവൻ നിറകണ്ണുകളോടെ പാർവതിയുടെ മാലയിട്ട ഫോട്ടോയിലേക്ക് ഒന്നു നോക്കി.

*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*

ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി..

ഇന്നു ശിവയുടെ ചേച്ചി ലക്ഷ്മിപ്രിയയുടെയും അവിനാഷിന്റെയും വിവാഹനിശ്ചയമാണ്.
അതികം ആളുകളില്ലാതെ ലളിതമായ ഒരു ചടങ്ങ്.

ശിവയുടെ സുഹൃത്തുക്കൾ തലേ ദിവസം മുതൽ അവിടെ സജീവമാണ്.
ആൺമക്കളില്ലാത്തത്തിന്റെ ഒരു കുറവും അറിയിക്കാതെ ആ നാലുപേരും ഓടി നടന്നു ഓരോ കാര്യങ്ങൾ ചെയ്യുന്നത് കണ്ട് ശിവന്റെ ഉള്ളം നിറഞ്ഞു.

അശ്വിൻ രാവിലെ മുതൽ തിരക്കിട്ട പണിയിലാണ്.

തന്റെ ഒരേയൊരു പെങ്ങളെ അകറ്റി നിർത്തി ഒരു നിശ്ചയം വേണ്ട എന്ന ശിവന്റെ തീരുമാനത്തിനു എല്ലാരും യോജിച്ചു.

അതുകൊണ്ട് എല്ലാവരും എത്തിയിട്ടുണ്ട് അനിമോൾ ശിവയുടെയും ചേച്ചിയുടെയും കൂടെ കൂടി.
മനു അശ്വിനെ കണ്ട് പേടിയോടെ ഒഴിഞ്ഞു മാറി നടന്നു.
അശ്വിനും അവനെ കണ്ടു രക്തം തിളയ്ക്കുന്നുണ്ടെങ്കിലും അവൻ സ്വയം നിയന്ത്രിച്ചു.
ഓപ്പോൾ അശ്വിനെ കണ്ടപ്പോൾ പേടിയോടെ മുഖത്തു കൈ വെച്ചു.

അശ്വിൻ അതൊന്നും ശ്രദ്ധിക്കാതെ സ്വന്തം ജോലിയിൽ ഏർപ്പെട്ടു.

അച്ചായനും കാർത്തിയും ശ്യാമും കൂടെയുണ്ട്.

ടേബിൾ ക്ലീൻ ചെയ്തു അകത്തേക്ക് കേറാൻ നിൽക്കുമ്പോഴാണ് തനിക്കു എതിരെ വരുന്ന ശിവയെ അശ്വിൻ കണ്ടത്.

സാരിയിൽ അതിമനോഹരിയായി തോന്നി അവളെ.
അവൻ സ്വയം മറന്നു അവളെ നോക്കി നിന്നു.
അത്ര സുന്ദരിയായിട്ടുണ്ടവൾ.

തന്നെ തന്നെ നോക്കി നിൽക്കുന്ന അശ്വിനരികിലേക്ക് ഒരു പുഞ്ചിരിയോടെ ശിവയെത്തി.

അവളെ തന്നെ നോക്കി നിൽക്കുന്ന അശ്വിൻ പെട്ടന്ന് അവളുടെ അരയിലൂടെ ചുറ്റിപിടിച്ചു അടുത്ത റൂമിലേക്ക് കൊണ്ടുപോയി.
പെട്ടന്നുള്ള അവന്റെ പ്രവർത്തിയിൽ ശിവ ആകെ അമ്പരന്നിട്ടുണ്ട്.

ആരെങ്കിലും കാണും പറഞ്ഞു അവൾ കുതറി മാറാൻ ശ്രമിക്കുന്തോറും അവന്റെ കരുത്തുറ്റ കൈകൾ അവളെ വലിഞ്ഞു മുറുകി.

പേടിയോടെ ചുറ്റും കണ്ണോടിക്കുന്ന തന്റെ പ്രണയത്തെ അശ്വിൻ സ്‌നേഹത്തോടെ നോക്കി.

അവളുടെ നെറുകയിൽ അവന്റെ ചുണ്ടുകൾ അമർന്നപ്പോൾ ശിവയുടെ ഉള്ളിലും ഒരു തരിപ്പ് അനുഭവപ്പെട്ടു.
അവളും ഇരു കൈ കൊണ്ടും അവനെ ചുറ്റിപിടിച്ചു.
അശ്വിന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ നിന്നും കൂമ്പിയടഞ ഇരു മിഴികളിലേക്കും വഴി മാറി.
അവൻ അവളുടെ മിഴികളിൽ മാറിമാറി ചുംബിച്ചു.
അവളുടെ താമരയിതളുകൾ പോലെയുള്ള വിറയാർന്ന അധരം അവൻ സ്വന്തമാക്കിയതും ശിവ ഒന്നു കൂടി അവനോട് ചേർന്നു നിന്നു.
പരസ്പരം മറന്നുള്ള സ്നേഹപ്രകടനം.

ശിവ എന്ന ഒരലർച്ചയാണ് പരിസരം മറന്നുള്ള അവരുടെ നിൽപ്പിനെ ബോധമണ്ഡലത്തിലേക്കെത്തിച്ചത്

അവർ രണ്ടാളും പെട്ടന്ന് വേർപ്പെട്ടു.
തങ്ങളുടെ മുമ്പിൽ നിൽക്കുന്ന ആളെ കണ്ടു ശിവ അശ്വിന്റെ കയ്യിൽ മുറുകെ പിടിച്ചു.

” എടീ നശിച്ചവളെ എന്തു തോന്ന്യാസ്സാ നീ ഈ കാണിക്കുന്നത്…?
അവരുടെ മുമ്പിൽ നിന്ന് ഓപ്പോൾ ഉറഞ്ഞു തുള്ളുകയായിരുന്നു.
എനിക്ക് അന്നേ ഉറപ്പുണ്ടായിരുന്നു ഇവൻ നിന്റെ ആളാണെന്ന്,
അഴിഞ്ഞാട്ടം ആരും കാണൂല വിചാരിച്ചോടീ അസത്തെ ഓപ്പോൾ ശിവയെ പിടിച്ചു അടിക്കാനായി കൈ ഓങ്ങി.
പെട്ടന്ന് അശ്വിൻ ആ കയ്യിൽ കേറി പിടിച്ചു.

ദേ തള്ളേ ഞാൻ മുന്പും നിങ്ങളോട് പറഞ്ഞിട്ടുണ്ട് എന്റെ പെണ്ണിനെ വേണ്ടാത്തത് പറയരുത് എന്ന്, അശ്വിൻ ദേഷ്യത്തോടെ പറഞ്ഞു.
ഓഹോ !! ഞാൻ പറയുന്നതാ കുറ്റം നിങ്ങൾക്ക് എല്ലാം കാണിക്കാം അല്ലേ…?
ഏട്ടൻ എവിടെ ഇതൊന്നും കാണുന്നില്ലേ, മോളെ പറയുമ്പോൾ എന്ധോക്കെ ആയിരുന്നു, കാണട്ടെ മോളുടെ കൊണവതികാരം ഓപ്പോൾ ദേഷ്യത്തോടെ പറഞ്ഞു.
എന്നിട്ട് പോകാനൊരുങ്ങിയ അവരുടെ മുമ്പിൽ അശ്വിൻ തടസ്സമായി നിന്നു.

ദേ.. പോകുന്നതൊക്കെ കൊള്ളാം, എന്തായാലും ഞാൻ ഇവളെതന്നെ കെട്ടു അതിത്തിരി നേരത്തെ ആവുന്നതിൽ സന്തോഷമെയുള്ളൂ.
പോയി എല്ലാം പറയ്യ്, പക്ഷെ അതു കഴിഞ്ഞു ആ ആറടി പൊക്കത്തിൽ ഒരു മൊതലില്ലേ?
മനു അവനെ ഞാൻ വിശദമായി ഒന്നു കാണുന്നുണ്ട്, അമ്മയ്ക്കുള്ളതു കൂടി മകനു കൊടുത്തോളാം, ഓർമ്മയുണ്ടല്ലോ അല്ലേ മുമ്പത്തെ എന്റെ സ്വീകരണം അശ്വിൻ കൈ രണ്ടും ഒന്നു മുകളിലേക്കുയർത്തി മുഷ്ടി ഒന്നു ചുരുട്ടി ഒരു പുഞ്ചിരിയോടെ പറഞ്ഞു.

അതു കേട്ടതും ഓപ്പോൾ മുഖത്തു ഒന്നു കൈ വെച്ചു, എന്നിട്ട് ഏന്ദോ ഓർത്തെന്നപോലെ പുറകോട്ടു നിന്നു.

അശ്വിൻ അവരുടെ മുമ്പിൽ നിന്നും മാറികൊടുത്തു അവർക്ക് വഴിയൊരുക്കി.
എന്താ പോകുന്നില്ലേ വേഗം പോയി പറ എന്റെ അമ്മായി തനിക്കു മുമ്പിൽ പകച്ചു നിൽക്കുന്ന ഓപ്പോളെ നോക്കി അശ്വിൻ ഒരു ചിരിയോടെ പറഞ്ഞു.

തങ്ങൾക്കു മുമ്പിൽ വിളറി വെളുത്തു നിൽക്കുന്ന ഓപ്പോളേ കണ്ട് ശിവയ്ക്കും ചിരി വന്നു.

ഇതെന്താ അമ്മായി മിഴിച്ചു നിൽക്കുന്നേ വേഗം പോയി പറ എനിക്ക് കെട്ടാൻ മുട്ടി നിൽക്കാ അശ്വിൻ വീണ്ടും താഴ്മയോടെ പറഞ്ഞു.
അത്.. പിന്നെ,, ഞാൻ,, ഞാനങ്ങോട്ടു ഓപ്പോൾ വിക്കി വിക്കി പറഞ്ഞു.

എങ്ങോട്ട് വേഗം പോയി പറ, അല്ലേ വേണ്ട ഞാൻ തന്നെ പറയാം
അച്ഛാ…. !!അച്ഛാ.. !!അശ്വിൻ ഉറക്കെ വിളിക്കുന്നത് കേട്ട് ശിവയും ഓപ്പോളും പകച്ചു നിന്നു.

അപ്പോഴേക്കും ശബ്ദം കേട്ടു ശിവൻ എത്തിയിരുന്നു.

. അദ്ദേഹം സംശയത്തോടെ എല്ലാവരെയും ഒന്നു നോക്കി.

ഒന്നുമില്ല അച്ഛാ ഇവർക്കെന്തോ പറയാനുണ്ടെന്നു അശ്വിൻ ഓപ്പോളേ ചൂണ്ടി പറഞ്ഞു.

ശിവൻ ഓപ്പോളേ നോക്കി.

അതൊന്നൂല്ല്യാ ഏട്ടാ ഇവരൊക്കെ നല്ല കുട്ട്യോളാ എത്ര ആത്മാർത്ഥമായിട്ടാ എല്ലാം ചെയ്യുന്നത് ഓപ്പോൾ അശ്വിനെ നോക്കി പറഞ്ഞു.
അതു കേട്ട് ശിവ മിഴിച്ചു നിന്നു,
ചിരി വന്നെങ്കിലും പിടിച്ചു നിന്നു.

ആഹ് ആൺകുട്ട്യോൾ ആയാൽ ഇങ്ങനെ വേണം അല്ലാതെ മനുവിനെ പോലെ ഒന്നുള്ളതിലും നല്ലത് ഇല്ലാണ്ടിരിക്കൽ തന്ന്യാ, ശിവൻ അവരെ നോക്കി പറഞ്ഞു.

ഓപ്പോൾക്ക് പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കിലും അതു പുറത്തു കാണിക്കാതെ ഒരു ചിരിയോടെ നിന്നു.

അവരെ ഒന്നു നോക്കിയ ശേഷം ശിവൻ അവിടെ നിന്നും പോയി.

അതേയ് കാര്യങ്ങൾക്ക് ഒരു തീരുമാനം ആയെങ്കിൽ ഒന്നു പോയി തരോ ഞങ്ങള്ക്ക് കുറച്ചു പരുപാടിയുണ്ട്,? അശ്വിൻ ഒരു കള്ള ചിരിയോടെ പറഞ്ഞു.

ശിവയെ നോക്കി ഒന്നു ദഹിപ്പിച്ചു അവർ അവിടെ നിന്നും പോയി.

ഇത് എന്ദോക്കെയാ ഏട്ടൻ പറഞ്ഞത് അവർ അടങ്ങി നിൽക്കുമെന്ന് തോന്നുന്നുണ്ടോ..? അവര് പോയ വഴിയേ നോക്കി ശിവ പറഞ്ഞു.

അതൊക്കെ എനിക്കും അറിയാം അവര് പറയുന്നതിനു മുൻപ് കാര്യങ്ങൾ എനിക്ക് തന്നെ അച്ഛനോട്‌ പറയണം, അശ്വിൻ ഗൗരവത്തോടെ പറഞ്ഞു.

അപ്പോഴേക്കും അവിടേക്ക് ലക്ഷ്മി വന്നു.
മണവാട്ടിയായി ഒരുങ്ങിയ അവളെ ശിവ സ്നേഹത്തോടെ ചേർത്തു പിടിച്ചു.

അധികം വൈകാതെ അവിനാഷും കുടുംബവും എത്തി.

നിശ്ചയത്തിന്റെ ചടങ്ങുകൾ എല്ലാം നല്ലത് രീതിയിൽ തന്നെ അവസാനിച്ചു.
അവിനാഷിന്റെ അമ്മ ലക്ഷ്മിയുടെ കയ്യിൽ ഒരു വളഇട്ടു കൊടുത്തു, അവളെ ചേർത്തു പിടിച്ചു നെറ്റിയിൽ ഒരുമ്മ കൊടുത്തു.

ശിവൻ അതു കണ്ടു സന്തോഷത്തോടെ പാർവതിയുടെ ഫോട്ടോയിലേക്ക് ഒന്നു നോക്കി.

ഭക്ഷണമൊക്കെ കഴിച്ചു എല്ലാവരും ഇരിക്കുമ്പോഴാണ് അവിനാഷിന്റെ അമ്മ ഒരു ചിരിയോടെ ശിവയുടെ അടുത്തേക്ക് വന്നത്.
മോളു നന്നായി പാടുമെന്നു കേട്ടിട്ടുണ്ട് അവളുടെ മുടിയിൽ തഴുകികൊണ്ടു അവര് ചോദിച്ചു.

അവളുടെ അമ്മ നന്നായി പാടുമായിരുന്നു, ഇവൾക്കാ അതൊക്കെ കിട്ടിയിരിക്കുന്നെ ശിവൻ അഭിമാനത്തോടെ പറഞ്ഞു.

ആഹാ എന്നാ ഞങ്ങളൂടി കേൾക്കട്ടെ ആ ശബ്ദം മോളൊന്നു പാടിക്കേ.. അവര് സ്‌നേഹത്തോടെ പറഞ്ഞു.
എല്ലാവരും അതു ഏറ്റു പറഞ്ഞപ്പോൾ അവൾ പാടി..

“മഴ പാടും കുളിരായി വന്നതാരോ ഇവനോ…
തെന്നലായി തണലായി വന്നതാരോ ഇവനോ ”

പാട്ടിൽ എല്ലാവരും ലയിച്ചിരുന്നു പോയി.

എല്ലാവരും അവളെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു.

ആഘോഷങ്ങൾ എല്ലാം കഴിഞ്ഞു എല്ലാവരും യാത്രയായി.
അശ്വിനും കൂട്ടരും യാത്ര പറഞ്ഞിറങ്ങി.

ഉമ്മറത്തു ഇരിക്കുന്ന അച്ഛന്റെ അരികിലേക്ക് അശ്വിൻ നടന്നു.

ശിവയെ എനിക്കിഷ്ടമാണ് ഒരു ജോലി ആയി ഞാൻ വന്നു ചോദിച്ചാൽ എനിക്കു തരുമോ അവളെ..?

അദ്ദേഹത്തിന്റെ കയ്യിൽ പിടിച്ചു അശ്വിൻ ചോദിച്ചു.

മോൻ ധൈര്യമായിട്ടു വന്നു ചോദിച്ചോ ഞാൻ സന്തോഷത്തോടെ തരാം അവളെ,
അവളെ സന്തോഷമാണ് എനിക്കു വലുത് നീ അവളുടെ കണ്ണു നിറയാൻ സമ്മതിക്കില്ല അതെനിക്ക് ഉറപ്പാ അയാൾ അവനെ വാത്സല്യത്തോടെ നോക്കി പറഞ്ഞു.

അദ്ദേഹം പറയുന്നത് കേട്ട് എല്ലാവർക്കും സന്തോഷം ആയി.

അവരോടു യാത്ര പറഞ്ഞു പോകുന്ന അവരെ ശിവ കണ്ണിൽ നിന്ന് മറയുന്നത് വരെ നോക്കി നിന്നു

&&&&&&&&&&&&&

” പ്രവാസം”

യഥാർത്ഥ വിരഹം എന്താണെന്നറിയാൻ ഒരു പ്രവാസി യോടും അവന്റെ ഭാര്യയോടും ചോദിച്ചു നോക്കണം.
അവർക്കറിയാം അതിന്റെ നേരും, നോവും..

തന്റെ സ്വപ്നങ്ങളും സന്തോഷങ്ങളും താഴിട്ടു പൂട്ടി ഉറ്റവർക്ക് വേണ്ടി ജീവിക്കേണ്ടിവരുന്നവനാണ് പ്രവാസി.

നാല് ചുമരുകൾക്കുള്ളിൽ തന്റെ സ്വപ്നങ്ങളെ തളച്ചിട്ട് തന്റെ പ്രാണനേ ഓർത്ത് ഓരോ നിമിഷവും ഉരുകി തീരാൻ വിധിച്ചവളാണ് അവന്റെ ഭാര്യ.

നമ്മുടെ ശാഹുൽ സാറുംപാത്തുവും ഇനി അവരിൽ ഒരാൾ.

ഷാഹുൽ സാർ പ്രവാസിയുടെ കുപ്പായം അണിയാൻ ഇനി മണിക്കൂറുകൾ മാത്രം..

രാവിലെ 10 മണിക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പിലാണ് സാർ.

പാത്തു ഓടിനടന്ന് സാറിനു കൊണ്ടുപോകാനുള്ള എല്ലാം പാക്ക് ചെയ്യുകയാണ്.
എല്ലാ കാര്യങ്ങളും ഒരു കുറവും വരുത്താതെ ചെയ്യുന്നുണ്ടെങ്കിലും അവളുടെ ഉള്ളിൽ ഒരു കടലിരമ്പുന്നുണ്ടെന്ന് സാറിനും അറിയാം.

അവളെ ഒന്ന് ചേർത്തു പിടിക്കാൻ കഴിയാതെ സാറും പ്രയാസപ്പെട്ടു.

താൻ ഒന്ന് ചേർത്തു പിടിച്ചാൽ അണപൊട്ടിയൊഴുകും രണ്ടുപേരുടെയും സങ്കടം.

അതു പാടില്ല, താൻ കരയാൻ പാടില്ല, തന്റെ പരുക്കൻ സ്വഭാവത്തിന് അത് ചേരില്ല.
അല്ലെങ്കിലും ആണുങ്ങൾ കരയാൻ പാടില്ലല്ലോ…?
അത്രമേൽ സങ്കടം കടിച്ചമർത്തുമ്പോൾ ഒഴുകിയൊലിക്കുന്ന കണ്ണുനീർ അവരുടെ രക്തമാണെന്ന് പലരും മറന്നു പോകുന്ന സത്യം.
പെണ്ണിന് കരഞ്ഞു തീർക്കാം പക്ഷേ കരയുന്നത് ആണെങ്കിൽ ദുർബലൻ, സമൂഹം കൽപ്പിച്ചു തന്ന ഓരോ വിലക്കുകൾ.
സാറ് സങ്കടം കടിച്ചമർത്തി ജനാലയിലൂടെ പുറത്തേക്ക് നോക്കി നിന്നു.

അടുക്കളയിൽ സാറിന്റെ ഉമ്മ മകന് കൊടുത്തു വിടാനുള്ള അച്ചാറും പലഹാരങ്ങളും ഒക്കെ ഭരണിയിൽ ആക്കുന്ന തിരക്കിലാണ്,
ഒഴുകിവരുന്ന കണ്ണുനീർ ഇടയ്ക്കിടെ തലയിൽ ഇട്ടിരിക്കുന്ന തട്ടം കൊണ്ട് തുടച്ചു മാറ്റുന്നുണ്ട്.

പണ്ടു മകൻ ഹോസ്റ്റലിൽ പഠിച്ചിരുന്ന കാലമത്രയും തന്നെ പിരിഞ്ഞു തന്നെയാണ് നിന്നിരുന്നത്.
പക്ഷേ അന്നൊക്കെ മുടങ്ങാതെ അവൻ എല്ലാ ആഴ്ചയും തന്റെ അരികിലേക്ക് ഓടിയെത്തും.
ഒരാഴ്ച വാരാൻ ഒന്നു വൈകിയാൽ അവനെ കാണാതെ നെഞ്ചു പിടക്കും. അങ്ങനെയുള്ളപ്പോൾ എങ്ങനെയാണ് താൻ അവനെ കാണാതെ വർഷങ്ങളോളം നിൽക്കുക എന്നോർത്ത് ആ മാതൃഹൃദയം തേങ്ങി.

അശ്വിനും അച്ചായനും നേരത്തെ തന്നെ എത്തി സാറിന് കൊണ്ടുപോകാനുള്ള പെട്ടി റെഡിയാക്കുന്നതിൽ പാത്തുവിനെ സഹായിച്ചു.

കുറച്ചൂടെ കഴിഞ്ഞപ്പോഴാണ് ശ്യാമും ശിവയും കാർത്തിയും എത്തിയത്.

എല്ലാവരും കൂടി ആയപ്പോൾ വീട് ആകെ ബഹളം.

സാറ് റെഡിയായി പുറത്തേക്ക് വന്നു, എല്ലാവരെയും നോക്കി യാത്ര ചോദിച്ചു.

ഒരുപാട് സങ്കടം ഉള്ളിലൊതുക്കി തന്നെ നോക്കി പുഞ്ചിരിയോടെ നിൽക്കുന്ന പാത്തുവിനെ നേരിടാനുള്ള ശക്തി സാറിന് ഉണ്ടായിരുന്നില്ല,
അവളെ നോക്കി തലകൊണ്ടു പോകാ എന്നു മാത്രം പറഞ്ഞു സാർ കാറിന് അരികിലേക്ക് നീങ്ങി.

ഡോർ തുറന്ന് കാറിനകത്തേക്ക് കയറാൻ ഒരുങ്ങിയ സാർ എല്ലാവരെയും ഒന്നു നോക്കി.
തന്റെ പ്രിയപ്പെട്ടവരെല്ലാവരും തനിക്ക് വേദനയോടെ യാത്രയയപ്പ് നൽകുന്നത് അദ്ദേഹം സങ്കടത്തോടെ നോക്കി.
എന്തോ ഒന്ന് തന്നെ പുറകിലേക്ക് പിടിച്ചു വലിക്കുന്നത് പോലെ.

കയറാൻ ഒരുങ്ങിയ സാർ ഒരു നിമിഷം അവിടെ തന്നെ നിന്നു.

ശേഷം തിരികെ വന്നു പാത്തുവിന്റെ മുഖം പിടിച്ചുയർത്തി അവളുടെ നെറ്റിയിൽ സ്നേഹത്തോടെ ഒന്നു ചുംബിച്ചു. ഒരു വാത്സല്യ ചുംബനം.
അതുമാത്രം മതിയായിരുന്നു അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ.

ആ കണ്ണുനീർ സാറിനെ ചുട്ടു പൊള്ളിക്കുന്നുണ്ട്.
അയാൾ വേദനയോടെ അശ്വിനെ ഒന്നു നോക്കി.

അശ്വിൻ കണ്ണുകൊണ്ട് സ്വാന്ത്വനമേകി.
ഞങ്ങൾ ഉണ്ടാകും ഇവിടെ എല്ലാ കാര്യത്തിനും എന്ന് പറയാതെ പറഞ്ഞു.

സാറ് പിന്നെ തിരിഞ്ഞു നോക്കാതെ വേഗം വണ്ടിയിൽ കയറി യാത്രയായി.

കണ്ണിൽ നിന്നും മായുന്നത് വരെ എല്ലാവരും വേദനയോടെ നോക്കി നിന്നു.

പാത്തുവിന്റെ നിൽപ്പ് ആങ്ങളമാർക്ക് സഹിക്കുന്നില്ല അവർ ഓരോന്നൊക്കെ പറഞ്ഞു അവളുടെ മൂട് ശരിയാക്കാൻ നോക്കി.

സാരമില്ല സാറിന് ഒട്ടും താല്പര്യമില്ലാതെ ആണ് പോകുന്നത്, നല്ല വിഷമം ഉണ്ട്, നിനക്ക് ഞങ്ങളൊക്കെ ഇല്ലേ..? നമ്മുടെ സാറിന് ആരാ അവിടെ ഉള്ളത്..? നീ അത് ഓർത്ത് വിഷമിക്കണ്ട രണ്ടുവർഷം ഒക്കെ പെട്ടെന്ന് തീരും, വരുമ്പോഴേക്കും നിന്റെ പഠിപ്പും തീരും മോളു ഉഷാറായിട്ടിരി, അശ്വിൻ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.

എന്നാലും സാറിനെ ഇവളെ കൂടെ കൊണ്ടാവാമായിരുന്നു, അത്രയ്ക്ക് ഇഷ്ടം ഉണ്ടെങ്കിൽ കൂടെ കൂട്ടിയേനെ ഇങ്ങനെ ഇട്ടു പോവില്ല, പാത്തു ഒന്നു ഓക്കേ ആയപ്പോഴാണ് ശ്യാമിന്റെ കൗണ്ടർ.

ഇവനെ ഇന്ന് ഞാൻ എന്നും പറഞ്ഞ് കാർത്തി അവന്റെ പുറത്ത് ഒറ്റ കുത്തു വെച്ചുകൊടുത്തു.

അയ്യോ അമ്മേ, കൊച്ചു പിള്ളേരെ ഫ്ലൈറ്റിൽ കയറ്റില്ല എന്നുള്ള കാര്യം എനിക്കറിയില്ലായിരുന്നു എന്നും പറഞ്ഞ് ശ്യാം അവിടെ നിന്നും ഓടി.
കാർത്തി അവന്റെ പുറകെയും അവരുടെ ഓട്ടം കണ്ടപ്പോൾ പാത്തു വിന്റെ ചുണ്ടിലും ചിരി വിടർന്നു.

അന്ന് എല്ലാവരും പാത്തുവിന്റെ കൂടെ ചിലവഴിച്ചു.

. വൈകീട്ട് ചേച്ചി പോകുന്നതുകൊണ്ട് ശിവ നേരത്തെ പോയി.
ബാക്കിയുള്ളവരെല്ലാം രാത്രി ഭക്ഷണം കഴിച്ചാണ് പിരിഞ്ഞത്.
സാറിന്റെ ഉമ്മ നിർബന്ധിച്ച് കഴിപ്പിച്ചെന്ന് പറയാം.

••••••••••••••••••••••••••••••••••••••••••°
ദിവസങ്ങളും മാസങ്ങളും വീണ്ടും കൊഴിഞ്ഞു പോയി.

പാത്തുവിന്റേയും ഷാഹുൽ സാറിന്റെയും വിവാഹം കഴിഞ്ഞത് കോളേജിൽ ഭൂരിഭാഗം പിള്ളേരും അറിഞ്ഞു കഴിഞ്ഞു.
ശിവ അശ്വിൻ പ്രണയവും കോളേജിൽ ഒരു സംസാരവിഷയമായി.
പലരും അവരുടെ പ്രണയത്തെ അസൂയയോടെ നോക്കി.

എക്സാമിന്റെ തിരക്കിലേക്ക് അവരെല്ലാം ചേക്കേറി.

എക്സാം കാര്യങ്ങളുമായി എല്ലാവരും തിരക്കായി.
തമ്മിൽ സംസാരവും കൂട്ടുകെട്ടും കുറച്ചുദിവസത്തേക്ക് മാറ്റിവെച്ച് പഠനത്തിൽമാത്രം എല്ലാവരും ശ്രദ്ധിച്ചു.

ലാസ്റ്റ് എക്സാം കഴിഞ്ഞു പുറത്തേക്കിറങ്ങിയ ശിവയെ കാത്ത് വാക മരച്ചുവട്ടിൽ അശ്വിൻ നിൽപ്പുണ്ടായിരുന്നു.

അവനെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു.

അവന്റെ പുഞ്ചിരിയിൽ അവൾ സ്വയം മറന്നു.
കവിളുകൾ ചുവന്നു തുടുത്ത നാണത്തോടെ തന്റെ അരികിലേക്ക് വരുന്ന തന്റെ പ്രണയത്തെ അവൻ വാത്സല്യത്തോടെ ചേർത്തുപിടിച്ചു.

അവരെ അവരുടെ ലോകത്തേക്ക് വിട്ടു മറ്റുള്ളവർ അവരിൽ നിന്നും അകന്നു.

ഒരു പാട് ദിവസത്തെ കാര്യങ്ങൾ പറയാനുണ്ട് രണ്ടാൾക്കും,
പക്ഷേ അവർക്കിടയിൽ കൂടുതൽ സമയവും മൗനം കേറി വന്നു.

വാകമര ചുവട്ടിൽ പൊഴിഞ്ഞു വീഴുന്ന ചുവന്ന പൂക്കളെ ശിവതന്റെ കൈകളിൽ എടുത്തു.
പതിയെ ഒന്നു ചുംബിച്ചു.
അത് നോക്കി നിന്ന അശ്വിന്റെ മുഖത്ത് ഒരു കള്ള ചിരി വിരിഞ്ഞു.

അവന്റെ ചിരിക്കണ്ട അവൾ എന്താ എന്നുള്ള അർത്ഥത്തിൽ കണ്ണുകൾകൊണ്ടു ചോദ്യം ചോദിച്ചു.

ഒന്നുമില്ല ശിവ, ഒരു നിമിഷം ഞാൻ ആഗ്രഹിച്ചു പോയി ആ പൂക്കൾ ഞാൻ ആയിരുന്നുവെങ്കിലെന്ന്,നിന്റെ അധര ത്തോട് ഒരു നിമിഷമെങ്കിലും ചേർന്നിരിക്കാൻ തോന്നി. അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ പറഞ്ഞു.

ശിവ നാണത്താൽ കുതിർന്ന ഒരു പുഞ്ചിരി അവനു നൽകി.

അവളുടെ വലതുകരം അവന്റെ കൈക്കുള്ളിലാക്കി അവൻ മൃദുവായി ചുംബിച്ചു.

നീ എന്റെ പ്രണയമാണ് പെണ്ണേ,
ഇപ്പോൾ നീ എന്റെ ജീവനും ജീവിതവും ആയി മാറിയിരിക്കുന്നു.
ഇവിടെ ഇപ്പോൾ ഞാനെന്ന സത്യം ഇല്ല നീയെന്ന രൂപവുമില്ല
എന്നിലാണിപ്പോൾ നീ, എന്നിൽ ജീവിക്കുന്നവൾ, എന്റെ ഓരോ ശ്വാസോച്ഛാസത്തിലും ഇപ്പോൾ നിനക്കും അവകാശമുണ്ട് പെണ്ണേ,
ഈ അശ്വിൻ അവസാന ശ്വാസം വരെ നിന്നെ ചേർത്ത് പിടിക്കും. നിന്റെ മടിയിൽ കിടന്ന് എനിക്ക് മരിക്കണം അന്നു നിന്റെ നെറ്റിയിൽ കാണുന്ന സിന്ദൂരത്തിന് മൂവന്തി യുടെ ചുവപ്പായിരിക്കും പെണ്ണെ..
പ്രണയം വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയില്ല, അത് വർണ്ണിക്കാൻ നിന്നാൽ തോറ്റു പോകും. ശിവയെ തന്റെ നെഞ്ചോട് ചേർത്ത് അശ്വിൻ പറഞ്ഞു.

ഈ ഹൃദയമിടിപ്പ് നിലക്കുന്നത് വരെ ഞാൻ നിനക്ക് വേണ്ടി ജീവിക്കും, ഇത് അശ്വിൻ തരുന്ന വാക്കാണ് നിനക്ക്.
മരണം കൊണ്ടല്ലാതെ നമ്മളെ ഇനി ആർക്കും പിരിക്കാൻ ആവില്ല.
പറഞ്ഞു തീരുന്നതിനു മുമ്പ് ശിവയുടെ കൈകൾ അവന്റെ വായയ്ക്കു മുകളിൽ അമർന്ന് കഴിഞ്ഞിരുന്നു.

മരണത്തിന് പോലും നമ്മെ പിരിക്കാൻ ആവില്ല അച്ചുവേട്ടാ ശിവ പൂർത്തീകരിച്ചു.
ഇതെന്താ ഇന്ന് മരണം കേറി വന്നിരിക്കുന്നത് സംസാരത്തിൽ, ഈ വക സംസാരം എനിക്കിഷ്ടം ഇല്ലാട്ടോ ശിവ കെറുവിച്ചു കൊണ്ടു പറഞ്ഞു.

ഞാൻ വെറുതെ പറഞ്ഞതാ പെണ്ണെ, അങ്ങനെയൊന്നും ഞാൻ നിന്നെ വിട്ടു പോകില്ല.

പക്ഷെ ഒരു പതിനഞ്ചു ദിവസം നീ എന്നെ കാണാതെ നിന്നേ പറ്റൂ. അവൻ ഒരു ചിരിയോടെ പറഞ്ഞു.

അവൾ സംശയത്തോടെ അവനെ നോക്കി.

ഡൽഹിയിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്, പാർട്ടി ആവശ്യത്തിനാണ് എന്തായാലും പോയേ പറ്റൂ, ഈ വരുന്ന തിരഞ്ഞെടുപ്പിനെ പറ്റിയും സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള ചർച്ചയും എല്ലാം നടക്കുന്നതാണ്,
എനിക്കെന്തായാലും പാർട്ടി നല്ലൊരു സ്ഥാനം തന്നെ തരും, അതുകൊണ്ട് എന്റെ മോൾ കുറച്ചു ദിവസം ഒന്ന് ക്ഷമിച്ചേ പറ്റൂ.
ഞാൻ പോയി പെട്ടെന്ന് വരും
ശിവയെ പറഞ്ഞു മനസ്സിലാക്കാൻ ഒരുപാട് പ്രയാസപ്പെട്ടു.

ഒടുവിൽ പാതി മനസ്സോടെ അവൾ സമ്മതം മൂളി.

രാവിലെയാണ് യാത്ര, ശ്യാമും കൂടെയുണ്ട് പാർട്ടി ആവശ്യങ്ങൾക്ക് അവൻ തന്നെയാണ് എപ്പോഴും കൂട്ടിന് ഉണ്ടാവാറ്.

എന്റെ പെണ്ണിനെ ഞാൻ നിന്നെ ഏൽപ്പിച്ചു പോവുകയാണ് അന്തപ്പാ, വരുന്നതുവരെ പൊന്നുപോലെ നോക്കിക്കോണം.
ഞാൻ വന്നു ഇവളെ നീ എന്റെ കയ്യിൽ ഏൽപ്പിക്കുന്നത് വരെ ഇനി ഇവളുടെ ഉത്തരവാദിത്വം നിനക്ക് ഉള്ളതാ, എന്ത് ആവശ്യത്തിനും കൂടെ നിൽക്കണം കേട്ടോ അവൻ ഒരു പുഞ്ചിരിയോടെയാണ് പറഞ്ഞതെങ്കിലും, അച്ചായന്റെ ഉള്ളൊന്നു പിടഞ്ഞു.

പാത്തു വിനെ സ്നേഹത്തോടെ ചേർത്തുപിടിച്ചു അശ്വിൻ.

, എന്റെ പാത്തുമ്മാ എങ്ങനെയാടി പൊട്ടത്തി നിന്നെ കാണാതെ ഞാൻ പതിനഞ്ചു ദിവസം നിൽക്കുന്നത്,
പറഞ്ഞു വന്നപ്പോഴേക്കും അവന്റെ ശബ്ദം ഇടറിയിരുന്നു.

പാത്തു അശ്വിൻ ബന്ധം വല്ലാത്തൊരു ആത്മബന്ധം ആയി മാറിക്കഴിഞ്ഞിരിക്കുന്നു.

പരസ്പരം വേർപ്പെട്ടാലും വേർപ്പെടാത്ത എന്തോ ഒന്ന് അവർക്കിടയിലുണ്ട്, ലോകത്തെവിടെയും കാണില്ല ഇങ്ങനെ ഒരാങ്ങളയും പെങ്ങളും അവരുടെ സ്നേഹം കണ്ട് എല്ലാവരും പുഞ്ചിരിയോടെ നോക്കി നിന്നു.

ശ്യാമും അശ്വിനും നേരത്തെ ഇറങ്ങി ചെന്നിട്ട് വേണം പോകാനുള്ള പാക്കിംഗ് ഒക്കെ ശരിയാക്കാൻ,
അവര് പോകുന്നതും നോക്കി ബാക്കിയുള്ളവർ അവിടെത്തന്നെ നിന്നു.

തുടരും…

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply