Skip to content

സഖാവ് – Part 3

സഖാവ് Novel

സഖാവ് 💓(a deep love stry)

📝Rafeenamujeeb

ഫസ്റ്റ് ഡേ ആയോണ്ട് ഫസ്റ്റ് ഇയേർസിന് അന്ന് കാര്യമായിട്ട് ക്ലാസ് ഒന്നും ഉണ്ടായില്ല.
പരിചയപ്പെടലും പരിചയപ്പെടുത്തലും ആയി അന്നത്തെ ക്ലാസ്സ് പുരോഗമിച്ചു.

ബ്രേക്ക് ടൈം ആയപ്പോൾ പാത്തു ശിവയെ പുറത്തേക്ക് വിളിച്ചെങ്കിലും അവൾ വരാൻ കൂട്ടാക്കാത്തതു കൊണ്ടു പാത്തു തനിയെ പുറത്തേക്ക് പോയി.
കൈയിലുണ്ടായിരുന്ന ഒരു ബുക്ക് മറിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് പാത്തു ഓടിവരുന്നത് കണ്ടത്.

ഡീ നമ്മൾ വിചാരിച്ചത് പോലെ ഇതൊരു ശാന്തമായ അന്തരീക്ഷം ഒന്നും അല്ലെടീ ഓടി വന്ന ഉടനെ അവൾ കിതച്ചുകൊണ്ട് പറഞ്ഞു.

ശിവ സംശയത്തോടെ അവളെ നോക്കി.

ആഗ്രഹിച്ച പഠിക്കാൻ വന്ന സ്ഥലം ഏതാണെന്ന് അറിയുമോ…?

ഇവിടെ ദിവസവും ഒരു വഴക്ക് എങ്കിലും ഇല്ലാത്ത ദിവസം ഇല്ല എന്നാണ് പറയുന്നത്.

ഇന്ന് നിന്നെ ആക്രമിച്ച വരില്ലേ അവരാണ് ഒരു ടീം, നിന്നെ രക്ഷിച്ചത് ആണ് അടുത്ത ടീം രണ്ടും കണക്കാണ്. ഇവരു തമ്മിൽ ഒരു ദിവസം പോലും അടി ഉണ്ടാക്കാതെ ഇരുന്നിട്ടില്ല. ഇന്ന് നിന്റെ പേരിൽ ആണെന്ന് മാത്രം.

ഇന്ന് നിന്നെ രക്ഷിച്ച ആളില്ലേ…? അയാളാണ് സഖാവ് അശ്വിൻ രാഘവ് ഈ കോളേജിലെ ഹീറോ,
സകല തരുണീമണികളുടെ യും ആരാധനാപാത്രം, ആൾ ഇത്തിരി കലിപ്പൻ ആണ്, വേറെ ഒരാൾ കൂടിയുണ്ട് അയാളെ നമ്മൾ കണ്ടിട്ടില്ല ആന്റ്റോ ആന്റണി, അന്തപ്പൻ എന്നും അച്ചായൻ എന്നും അറിയപ്പെടുന്നു. സഖാവിന്റെ വലങ്കൈ. പിന്നെ അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ആ രണ്ടു പേരാണ് കാർത്തിക്, ശ്യാം ഇവരു നാലാളും ഈ കോളേജിൽ ഫോർ ഫൈറ്റേഴ്സ് എന്നാണ് അറിയപ്പെടുന്നത്. പാത്തു ഒന്നു നിർത്തി ശിവയെ നോക്കി.
അവൾ ആകെ ഷോക്കായി നിൽക്കുകയാണ്.

ഇനി മറ്റേ ടീം പാണ്ഡവാസ് എന്നാണ് അറിയപ്പെടുന്നത് എങ്കിലും തനി കൗരവരുടെ സ്വഭാവമാണ് ഇവർക്ക്. തല്ലുകൊള്ളിത്തരം അല്ലാതെ കയ്യിലില്ല. എല്ലാവിധ ആഭാസത്തരവും കയ്യിലുണ്ട്.
നിന്നെ ആക്രമിച്ചവന്റെ പേര് സണ്ണി, രോഹിത്, നവീൻ, റഹീം, എന്നിവരാണ് കൂടെ ഉണ്ടായിരുന്നത്. ഇനി ഒരാൾ കൂടിയുണ്ട് ഇവരുടെ തല ഏറ്റവും കൂടുതൽ പേടിക്കേണ്ടത് അവനെയാണ് തനി താന്തോന്നി.
ഇവിടുത്തെ എംഎൽഎയുടെ മകൻ വൈശാഖ്. അവൻ ഇന്ന് ഇല്ലാത്തതുകൊണ്ടാണ് ഇവരുടെ വഴക്ക് ചെറിയരീതിയിൽ അവസാനിച്ചത്, അല്ലെങ്കിൽ രണ്ടും രണ്ടു വഴിക്ക് ആയിട്ടേ പിരിയൂ. ഇത്രയും പറഞ്ഞു അവൾ ശിവയെ ഒന്നു നോക്കി.
കേട്ടതൊന്നും വിശ്വസിക്കാനാവാതെ നിൽക്കുകയാണ് അവൾ.

നീ പേടിക്കുകയൊന്നും വേണ്ട നമ്മൾ ഇവിടെ പഠിക്കാൻ അല്ലേ വന്നത് നമുക്കതു നോക്കാം.
പാത്തു ഒരു കൂസലുമില്ലാതെ പറഞ്ഞു.
ശിവയെ നിർബന്ധിച്ച് പാത്തു പുറത്തേക്ക് കൊണ്ടുപോയി.

ക്യാൻഡീനും ലൈബ്രറിയും ഒക്കെ അവർ കേറി ഇറങ്ങി.

ഫസ്റ്റ് ഡേ ആയതുകൊണ്ട് തന്നെ അന്ന് ഉച്ചവരെ ക്ലാസ് ഉണ്ടായിരുന്നുള്ളൂ.

ക്ലാസ്സിൽ നിന്നും രണ്ടാളും ഒരുമിച്ചാണ് ഇറങ്ങിയത്.

അവിടെ ഒരു മരത്തിന്റെ കീഴിലായി ഇരിക്കുന്ന ഫോർ ഫൈറ്റേഴ്സിനെ പാത്തു ദൂരെനിന്നുതന്നെ കണ്ടു.

അവരെ കണ്ടതും അവൾ ശിവയ്ക്ക് നേരെ കണ്ണുകളടച്ചു കാണിച്ചുകൊടുത്തു.

നീ വാ നമുക്ക് അവരെ ഒന്ന് പരിചയപ്പെടാം കൂട്ടത്തിൽ നിന്നെ രക്ഷിച്ചതിന് ഒരു താങ്ക്സും പറയാം.
ശിവയെ പിടിച്ചുകൊണ്ട് പാത്തു പറഞ്ഞു.

അയ്യോ ഞാൻ ഒന്നുമില്ല, എനിക്ക് അയാളെ കാണുമ്പോൾ തന്നെ പേടിയാണ്, നീ വേണമെങ്കിൽ ചെല്ല് ഞാൻ ഇവിടെ നിൽക്കാം ശിവ ഒഴിഞ്ഞുമാറി കൊണ്ട് പറഞ്ഞു.
പാത്തു എത്ര നിർബന്ധിച്ചിട്ടും അവൾ കൂടെ ചെല്ലാൻ തയ്യാറായില്ല.

അവസാനം പാത്തു തനിച്ച് തന്നെ അവരുടെ അടുത്തേക്ക് പോയി.

ഹായ് ഇക്കാ പുറം തിരിഞ്ഞുനിൽക്കുന്ന അശ്വിനെ വിളിച്ചു കൊണ്ട് അവൾ അവരുടെ അടുത്തേക്ക് ചെന്നു.

അവളുടെ ശബ്ദം കേട്ട് അവരെല്ലാം സംശയത്തോടെ തിരിഞ്ഞു നോക്കി.

സോറി, ഏട്ടനാണ് എന്നറിയാം എന്നാലും എന്റെ നാവിൽ ആദ്യം ഇക്കാ എന്നെ വരൂ അവൾ ഒരു ക്ഷമാപണത്തോടെ പറഞ്ഞു.

അതിനെന്താ നീ എന്നെ ആദ്യം വിളിച്ചത് ഇക്കാ എന്നല്ലേ പെങ്ങളു ഇനി അതുതന്നെ വിളിച്ചാൽ മതി.
അവളെ നേരെ നോക്കിക്കൊണ്ട് അശ്വിൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു.

ഹാ … അപ്പൊ ഇങ്ങൾക്ക് ചിരിക്കാൻ ഒക്കെ അറിയോ…? അവൾ സംശയത്തോടെ അശ്വിനെ നോക്കി ചോദിച്ചു.
അവളുടെ ചോദ്യം കേട്ട് ബാക്കിയുള്ളവരെല്ലാം ചിരി കടിച്ചമർത്തി നിന്നു.

അതെന്താ കാന്താരി ഞാൻ മനുഷ്യൻ ആയി തോന്നിയില്ലേ നിനക്ക്, അശ്വിൻ അവളെ നോക്കി ചോദിച്ചു.
അല്ലാ നേരത്തെ എന്റെ കൂട്ടുകാരിയെ രക്ഷിച്ചു, പക്ഷേ തെറ്റ് അവളുടെ ഭാഗത്ത് അല്ലെങ്കിൽ കൂടിയും നിങ്ങൾ അവളോട് ദേഷ്യത്തോടെ ആണ് സംസാരിച്ചത്, അത് കണ്ടപ്പോൾ ചോദിച്ചതാ.

ഓഹോ.. ആ മുടിമുറിച്ച കേസി ന്റെ ഫ്രണ്ട് ആണോ….? അശ്വിൻ അവളെ അടിമുടി നോക്കിക്കൊണ്ട് ചോദിച്ചു.

അത് പെങ്ങളെ ഇവനു ചിരിക്കാൻ അറിയാത്തതുകൊണ്ടല്ല അവനു കരയുന്നവരെ ഇഷ്ടമില്ലാത്തതു കൊണ്ടാണ്. അവരുടെ സംസാരത്തിൽ ഇടയ്ക്ക് ശ്യാം കേറി പറഞ്ഞു.

അവൾ ഒരു പാവമാണ് തനി നാട്ടിൻപുറത്തുകാരി, ഇതൊക്കെ കണ്ട് ആകെ പേടിച്ചു നിൽക്കുവാണ്.

എന്നാലേ ആ നാട്ടിൻപുറത്തുകാരി യോട് പോയി പറഞ്ഞേക്ക് ഇങ്ങനെ എവിടെയും കണ്ണീർ തൂകി പ്രതികരിക്കേണ്ടിടത്തു മൗനമായി നിന്നാൽ ജീവിതത്തിൽ ഒരുപാട് കരയേണ്ടി വരുമെന്ന് അതുപറയുമ്പോൾ അശ്വിന്റെ വാക്കുകൾ കടുത്തതായിരുന്നു.

അവരെ നോക്കി അതും പറഞ്ഞ് അവൻ അവിടെ നിന്നും പോയി.

അവർ പോകുന്നത് നോക്കി ബാക്കിയുള്ളവർ അവിടെത്തന്നെ നിന്നു.

എന്നിട്ട് എവിടെ ആ നാട്ടിൻപുറത്തുകാരി ഞാൻ കണ്ടില്ലല്ലോ ആളെ അച്ചായൻ പാത്തുവിനെ നോക്കി ചോദിച്ചു.

ഇങ്ങോട്ടു വരാൻ പേടി ആയതുകൊണ്ട് അവിടെ നിൽക്കുന്നുണ്ട് പാത്തു അവൾ നിൽക്കുന്നിടത്ത് ചൂണ്ടിക്കൊണ്ട് പറഞ്ഞു.

അവർ അവളെ നോക്കിയെങ്കിലും മുന്നിൽ കുട്ടികൾ ഉണ്ടായതിനാൽ അവളെ വ്യക്തമായി കാണാൻ സാധിച്ചില്ല.

അവരോട് യാത്ര പറഞ്ഞു പാത്തു ശിവയുടെ അരികിലേക്ക് ചെന്നു.

രണ്ടുപേരും ഒരുമിച്ചാണ് വീട്ടിലേക്ക് പോയത്.

ശിവ വയൽ കഴിഞ്ഞ് വീട്ടിലേക്ക് കയറുമ്പോൾ തന്നെ കണ്ടു തന്നെ പ്രതീക്ഷിച്ചു നിൽക്കുന്ന ചേച്ചിയെ.

അവൾ ഓടിച്ചെന്ന് ചേച്ചിയെ കെട്ടിപ്പിടിച്ചു.
ചെന്ന ഉടനെ തന്നെ ചേച്ചി വിശേഷങ്ങൾ ചോദിച്ചറിയാൻ ഉള്ള തത്രപ്പാടിലായിരുന്നു.

കോളേജിൽ നടന്ന വിഷയം എല്ലാം മനപ്പൂർവം അവൾ അവരിൽ നിന്നും മറച്ചുവെച്ചു.

വൈകീട്ട് മുത്തശ്ശിയുടെ കൂടെ ഇരുന്ന് രാമനാമം ചൊല്ലുന്നത് അവിടെ പതിവാണ്.
ശിവ നന്നായി പാടും അവളുടെ കീർത്തനം കേട്ടുകൊണ്ടാണ് അച്ഛൻ ശിവൻ വീട്ടിലേക്ക് കയറിവന്നത്.

കയ്യിലുള്ള പോതി രണ്ട് മക്കൾക്ക് വീതിച്ചു കൊടുത്തു അയാളും അവരോടൊപ്പം കൂടി.
രാത്രി ചേച്ചിയെ കെട്ടിപ്പിടിച്ചു കിടക്കുമ്പോഴും ശിവയുടെ മനസ്സിൽ ആധിയായിരുന്നു.
നാളെ ഇനി എന്തൊക്കെ ഉണ്ടാകും കോളേജിൽ. അശ്വിന്റെ മുഖം മനസ്സിലേക്ക് വന്നതും അവളുടെ ഉള്ളിൽ എന്തെന്നില്ലാത്ത ഭയം കടന്നുകൂടി.

മോൾ ഇവിടെ എത്ര നേരമായി ഇരിക്കുന്നത് എന്നറിയാമോ….? ചിന്തകളെ ഭേദിച്ചുകൊണ്ട് അച്ഛന്റെ ശബ്ദം അവളെ ശ്രവണെന്ധ്രിയങ്ങളിൽ തുളച്ചുകയറി.

അവൾ അച്ഛനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

വന്ന് വല്ലതും കഴിച്ചു കിടക്കാൻ നോക്ക് മോളെ…, അയാൾ ദയനീയതയോടെ അവളോട് പറഞ്ഞു.

അച്ഛന്റെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കുമ്പോഴും അവളുടെ മനസ്സ് ആകെ കലങ്ങി മറിഞ്ഞിട്ടുണ്ടായിരുന്നു.

മനസ്സ് പ്രശ്ബ്ദമായിരുന്നു, രാത്രി ഏറെ വൈകിയാണ് അവൾ ഉറക്കത്തെ പുൽകിയത്.

രാവിലെ ഉണരുമ്പോൾ തന്നെ മനസ്സിലേക്ക് ആദ്യം തന്നെ ഓടിയെത്തിയതും തന്റെ സഖാവിന്റെ മുഖമായിരുന്നു.

പിരിയാൻ ആയിരുന്നെങ്കിൽ എന്തിന് സഖാവേ നീ എന്നെ സ്നേഹിച്ചു…, എന്റെ കൂടെ നിന്ന് നീ എന്നെ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചു, ഞാൻ സ്വപ്നങ്ങൾ കണ്ടു തുടങ്ങിയപ്പോൾ എന്റെ സ്വപ്നങ്ങൾ ബാക്കിയാക്കി നീ അകന്നു. നിന്നെ പ്രണയിച്ച ഞാൻ നിന്നിലൂടെ ലോകം കാണാൻ തുടങ്ങിയപ്പോൾ എനിക്ക് ചുറ്റും ഇരുട്ടു മൂടപ്പെട്ടു. ഞാനെന്ന സത്യം നിന്നിലേക്ക് ചുരുങ്ങാൻ ഇനിയെത്ര കാലങ്ങൾ കാത്തിരിക്കണം. ഇന്ന് നീ എല്ലാവരിലും ഓർമയാണ്, എന്നാൽ എന്നിൽ നീ ഓർമ്മയല്ല,
എന്റെ ഉള്ളിൽ നീ ഒരിക്കലും മരിച്ചിട്ടുമില്ല….. ജീവിക്കുകയാണ് ഞാൻ നിന്നോടൊപ്പം എന്റെ പ്രണയത്തിൽ….
നാളെ ഞാൻ ഇല്ലാതായാലും, നമ്മുടെ കോളേജ് ഉള്ളടത്തോളം കാലം നീ മരണമില്ലാത്ത സത്യമായി മാറും.
ഇന്ന് ഞാൻ വീണ്ടും ആ പടി കയറുകയാണ്, നമ്മുടെ പ്രണയം പൂത്തുലഞ്ഞ എന്റെ സ്വപ്നങ്ങൾ തകർത്ത് എറിയപ്പെട്ട ആ തിരുമുറ്റത്തേക്ക് ഒരിക്കൽക്കൂടി ഞാൻ കയറി ചെല്ലുകയാണ്. നീ എന്റെ കൂടെ ഉണ്ടാകും എന്ന വിശ്വാസത്തോടെ……

&&&&&&&&&&&&&&&

രാവിലെ തന്റെ പതിവ് കാര്യങ്ങൾക്കൊന്നും യാതൊരു മുടക്കവും അവൾ വരുത്തിയില്ല.
തന്നെ കാണാൻ വന്നവരുടെ പരാതി കേൾക്കാനും പരിഹാരം കണ്ടെത്താനും അവൾ സമയം കണ്ടെത്തി.

പത്തുമണിക്കാണ് ഉദ്ഘാടനം പറഞ്ഞിരിക്കുന്നത്. സമയം അടുക്കുന്തോറും അവൾക്ക് എന്തെന്നില്ലാത്ത ഒരു വിഷമമുള്ളിൽ കുമിഞ്ഞുകൂടി.

പ്രഭാത ഭക്ഷണം കഴിക്കുമ്പോഴും തീൻമേശയിൽ മൗനം തളം കെട്ടി നിന്നു.

മകളുടെ വിഷമം അറിയാവുന്നത് കൊണ്ടാവാം ശിവനും ഒന്നും പറയാൻ പോയില്ല.

ഇറങ്ങാൻ നേരം അവൾ ഭഗവാന്റെ ഫോട്ടോയ്ക്ക് മുമ്പിൽ കുറച്ചു നേരം നോക്കി നിന്നു.

ഇതു പതിവില്ലാത്തതാണ് തന്റെ ജീവിതം താളം തെറ്റിയത് മുതൽ അവൾ ഏത് ദൈവങ്ങളുടെ മുമ്പിലും അപേക്ഷയുമായി ചെന്നിട്ടില്ല. ഏതൊരു കാര്യത്തിനും ദൈവത്തിന്റെ മുമ്പിൽ കൈകൂപ്പി നിന്നിരുന്ന ശിവ എന്നേ മരിച്ചു പോയി.

അവളുടെ നിൽപ്പ് കണ്ട് അച്ഛൻ അവളെ തന്നെ കുറച്ച് സമയം നോക്കി നിന്നു.
തന്റെ മകൾ ആകെ മാറിപ്പോയിരിക്കുന്നു, ഇത്രമാത്രം വേദന അവൾക്ക് നൽകാൻ എന്ത് തെറ്റാണ് അവൾ ചെയ്തത്.
ഒരുറുമ്പിനെ പോലും നോവിച്ചിട്ടില്ലല്ലോ ഈശ്വരാ അവൾ… എന്നിട്ടും എന്തിന് നീ അവളോട് ഈ ക്രൂരത ചെയ്തു
നിറഞ്ഞു വന്ന കണ്ണുനീർ അയാൾ അവൾ കാണാതെ തുടച്ചു.

അച്ഛനോട് യാത്ര പറഞ്ഞു അവൾ നേരെ കോളേജിലേക്ക് വിട്ടു.

അവിടേക്ക് അടുക്കുംതോറും മനസ്സിലേക്ക് പഴയ ഓർമ്മകൾ ഓടി വരികയാണ്.
മനസ്സ് പതറി പോകരുതെന്നവൾ
ഉള്ളുരുകി പ്രാർത്ഥിച്ചു.

കോളേജിലേക്ക് അടുത്തപ്പോൾ തന്നെ കണ്ടു ആ വലിയ വാദായാനത്തിൽ തന്റെ സഖാവിന്റെ പുഞ്ചിരിതൂകുന്ന ഫ്ലക്സ്. അതിലേക്ക് തന്നെ നോക്കുന്നതിനനുസരിച്ച് മിഴികൾ നിറഞ്ഞു വരാൻ തുടങ്ങിയപ്പോൾ അവൾ പെട്ടെന്ന് ശ്രദ്ധ മാറ്റി.

തന്നെ സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്ന കോളേജ് ജീവനക്കാരുടെയും വിദ്യാർഥികളുടെയും മുൻപിലേക്ക് അവൾ വണ്ടിയിൽ നിന്ന് ഇറങ്ങി.
ബൊക്കെയും മാലയുമായി വളരെ ആഘോഷപൂർവ്വം തന്നെ അവർ അവളെ സ്വീകരിച്ചു.
തന്റെ ഇടവും വലവും അച്ചായനും ശ്യാമും നിന്നു.

അവരെ അവർ വേദിയിലേക്ക് വളരെ സ്നേഹത്തോടെ തന്നെ കൂട്ടിക്കൊണ്ടുപോയി.

അവിടെ എത്തിയത് മുതൽ പഴയ ഓർമ്മകൾ ശിവയെ അലട്ടുന്നുണ്ട് എങ്കിലും അതൊന്നും പുറത്തറിയിക്കാതെ അവൾ ധൈര്യസമേതം തന്നെ വേദിയിൽ ഇരുന്നു.

ഏറെ നീണ്ട നേരത്തെ സ്വാഗത പ്രസംഗത്തിന് ശേഷം ഉദ്ഘാടന കർമ്മത്തിനായി ശിവയെ അവർ വിനയത്തോടെ സ്വാഗതം ചെയ്തു.

തന്റെ സഖാവിന്റെ പേര് സ്വർണ്ണ ലിപികളാൽ എഴുതപ്പെട്ട ആ ശിലാ സ്ഥാപനത്തിന്റെ തിരശീല അവൾ തന്റെ കരങ്ങളാൽ മെല്ലെ മാറ്റി.

തന്റെ സഖാവിന്റെ ഓർമ്മക്ക് വേണ്ടി നിർമ്മിച്ച ലൈബ്രറി അവൾ വിദ്യാർത്ഥികൾക്ക് വേണ്ടി സമർപ്പിച്ചു.

സഖാവിന്റെ പേരിലേക്ക് നോക്കും തോറും അവളിൽ വല്ലാത്ത ഒരു തളർച്ച അനുഭവപ്പെട്ടു.

മിഴികളിൽ മിഴിനീർകണങ്ങൾ ഉരുണ്ടുകൂടി. വീണു പോകുമോ എന്ന് അവൾ ഒരു നിമിഷം ഭയപ്പെട്ടു.

അവളുടെ മാറ്റം നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു അച്ചായൻ.

അയാൾ അവളുടെ അടുത്തേക്ക് ചെന്നു. അവൾക്കൊരു ബലമായി തന്നെ കൂടെ നിന്നു.

അവൾ അച്ചായനെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.

അച്ചായൻ എന്നും ഇങ്ങനെയാണ് തന്റെ ഏത് അവസ്ഥയും പെട്ടെന്ന് മനസ്സിലാകും. തളർന്നു പോകുന്ന നിമിഷത്തിൽ എല്ലാം കൂടെ നിന്ന് ഒരു കരുത്തേകും…

ഒരു ആമുഖ പ്രസംഗത്തിന് വേണ്ടി അവളെ ക്ഷണിച്ചപ്പോൾ എന്തുപറയണമെന്നറിയാതെ അവൾ വാക്കുകൾക്ക് വേണ്ടി പരതി.

ഇവിടെ എന്ത് പറഞ്ഞാലും താൻ തോറ്റുപോകും, ഒരിക്കലും കരയില്ല എന്ന് എന്റെ അച്ചു ഏട്ടനു ഞാൻ വാക്കുകൊടുത്തത് ഇവിടെവെച്ചാണ്.

അവൾ വിദ്യാർത്ഥികൾക്ക് അഭിസംബോധന ആയി രണ്ടുവാക്ക് സംസാരിച്ചു.
വാക്കുകളിലെ പതർച്ച ആരെയും അറിയിക്കാതിരിക്കാൻ അവൾ നന്നേ പണിപ്പെട്ടു.

പഠിച്ചിരുന്ന കാലത്ത് ഈ കോളേജിലെ വാനമ്പാടി ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് ഞങ്ങൾക്ക് വേണ്ടി രണ്ടുവരി ഒന്നു മൂളാമോ……? കൂട്ടത്തിൽ ഒരു വിദ്യാർത്ഥി എഴുന്നേറ്റ് നിന്ന് പറഞ്ഞതും എല്ലാവരും അവനെ സപ്പോർട്ട് ചെയ്തു.

പാടാൻ വേണ്ടി അവളെ എല്ലാവരും നിർബന്ധിച്ചുകൊണ്ടിരുന്നു.

അവൾ ദയനീയതയോടെ അച്ചായനെ ഒന്ന് നോക്കി.
അച്ചായൻ കണ്ണുകളടച്ച് ഒന്നുമില്ല ധൈര്യമായി പാടിക്കോ എന്ന രീതിയിൽ തല അനക്കി.

പാടാതെ വേറെ നിവൃത്തിയില്ല എന്ന് അവൾക്ക് ബോധ്യമായി.

അവളുടെ ശബ്ദം കേൾക്കാൻ ആയി ആ കോളേജ് മൊത്തം നിശബ്ദരായി.

നാളെയീ പെയ്ത പുഷ്പങ്ങൾ പൊഴിഞ്ഞിടും പാതയിൽ നിന്നെ തിരഞ്ഞുറങ്ങും……
കൊല്ലപ്പരീക്ഷയെത്താറായ് സഖാവേ….
കൊല്ലം മുഴുക്കെ ജയിലിലാണോ…
എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾ..
എന്തുകൊണ്ടോ പൊള്ളിടുന്നിപ്പോൾ….
താഴെ നീയുണ്ടായിരുന്നപ്പോൾ..
ഞാനറിഞ്ഞില്ല വേനലും വേലും…
……………………………………………
തോരണങ്ങളിൽ സന്ധ്യ ചേക്കേറുമ്പോൾ..
പൂ മരങ്ങൾ പെയ്തു തോരുന്നു..
പ്രേമമായിരുന്നെന്നിൽ സഖാവേ….
പേടിയായിരുന്നെന്നും പറഞ്ഞിടാൻ….
വരും ജന്മമുണ്ടെങ്കിലീ പൂമരം
നിന്റെ ചങ്കിലെ പെണ്ണായി പിറക്കണം…
പാടിയവസാനിപ്പിച്ചപ്പോൾ കൈയ്യടി കൊണ്ടും ആർപ്പുവിളികൾ കൊണ്ടുമാണ് ആ കോളേജ് അങ്കണം അവളെ വരവേറ്റത്.
ദൂരെ നിന്ന് സഖാവ് തന്നെ നോക്കുന്നതുപോലെ അവൾക്ക് തോന്നി.
അണ പൊട്ടി ഒഴുകാൻ വെമ്പിനിൽക്കുന്ന മിഴിനീർ കണങ്ങളെ പിടിച്ചുനിർത്താൻ അവൾ പാടുപെട്ടു.

അവിടെ നിന്ന് പുറത്തിറങ്ങാൻ അവൾ വല്ലാതെ ആഗ്രഹിക്കുന്നുണ്ട് എന്ന് അറിഞ്ഞത് കൊണ്ടാവാം അച്ചായൻ അവരോടെല്ലാം യാത്രപറഞ്ഞു അവളെയും വിളിച്ചു പുറത്തേക്കിറങ്ങി.

ചുറ്റുമുള്ള ബഹളത്തിൽ നിന്നൊന്നു മോചിതയാകാൻ അവൾ വല്ലാതെ ആഗ്രഹിക്കുന്നുണ്ട് എന്ന് തോന്നിയത് കൊണ്ടാവാം അച്ചായൻ അവളെ തനിയെ വിട്ടു.

അവൾ തന്നിൽ നിന്നും അകലുന്നതും നോക്കി അയാൾ അവിടെത്തന്നെ നിന്നു.

അവൾ നേരെ പോയത് തന്റെയും
അച്ചുവേട്ടന്റെയും പ്രണയത്തിനു സാക്ഷ്യം വഹിച്ച ആ വാക മരച്ചുവട്ടിലേക്കായിരുന്നു.

ഓർമ്മകൾ കുത്തിനോവിച്ചതുകൊണ്ടാവും അവൾ ആർത്തു കരഞ്ഞു.
ഒരു ഭ്രാന്തിയെപ്പോലെ അലമുറയിട്ടു കരഞ്ഞു.
ദൂരെ നിന്നും അവളുടെ പ്രവർത്തികൾ നോക്കി കാണുകയായിരുന്നു അച്ചായനും.
സങ്കടങ്ങൾ ഒന്ന് പെയ്തൊഴിഞ്ഞോട്ടെ എന്നുകരുതിയതിനാലാവാം അയാൾ ദൂരെനിന്നു നോക്കിക്കണ്ടത് അല്ലാതെ അവളുടെ അടുത്തേക്ക് പോയില്ല.

നിന്റെ ഓർമ്മകൾ എന്നെ പൊള്ളിക്കുയാണല്ലോ….?
ഒരിക്കലും സഫലമാകാത്ത ഓർമ്മകൾ മാത്രം ബാക്കി വെച്ച്
നീ എന്നിൽ നിന്നും ഓടിയൊളിച്ചു.
ഇന്നെന്റെ നോവിനെ കൂട്ടുപിടിക്കാൻ ആരും ഇല്ലാതായിപ്പോയി. നീ ബാക്കി വെച്ച് പോയ ചില സ്വപ്നങ്ങൾ ആണ് ഇന്നെന്റെ ജീവിതത്തിന്റെ അർത്ഥം. ഇല്ല സഖാവേ എനിക്ക് കഴിയില്ല നിന്നെക്കുറിച്ച് ഓർക്കാത്ത ഒരു ജീവിതത്തിന്.
വിശ്വസിക്കാൻ പറ്റാത്ത ഒരു സത്യമാണ് നീ ഇല്ല എന്ന സത്യം,
മനസ്സുകൊണ്ട് അംഗീകരിക്കാൻ ഇന്നും എനിക്ക് കഴിയാത്ത സത്യം.
നീറുന്നുണ്ടെന്റെ ഉള്ളം സഖാവേ..
നിന്നെ കുറിച്ചുള്ള ഓർമ്മകളാൽ.

കണ്ട അന്ന് തോന്നിയ പേടിയെല്ലാം എത്ര പെട്ടെന്നാണ് പ്രണയത്തിന് വഴിയൊരുക്കിയത്.
കോളേജിലേക്കുള്ള തന്റെ ആദ്യത്തെ വരവിനെക്കുറിച്ചും അന്നുണ്ടായ സംഭവങ്ങളെക്കുറിച്ചും അവൾക്കോർമ്മവന്നു.
പിറ്റേദിവസം എത്ര പേടിയായിരുന്നു കോളേജിലേക്ക് വരാൻ. ഇനി വരാതിരുന്നാലോ എന്ന് വരെ ആലോചിച്ചു.
അങ്ങനെ ചെയ്താൽ എല്ലാവരും എല്ലാം അറിയും എന്നുള്ള ഭയം കൊണ്ട് മാത്രം കോളേജിലേക്ക് പോകാൻ തീരുമാനിച്ചു.

പേടിയോടെ തന്നെയാണ് കോളേജിന് അകത്തേക്ക് പ്രവേശിച്ചതും.
ചുറ്റും പാത്തുവിനെ അന്വേഷിച്ചെങ്കിലും അവിടെയൊന്നും കണ്ടില്ല.

അവൾ നേരെ തന്റെ ക്ലാസ് റൂം ലക്ഷ്യമാക്കി നടന്നു.

ഒന്ന് അവിടെ നിന്നെ തന്റെ പിറകിൽ നിന്നുള്ള ആ ശബ്ദം കേട്ട് അവളുടെ പാദങ്ങൾ നിശ്ചലമായി.

തന്നെ പിടിച്ചു നിർത്തിയ ആ ശബ്ദത്തിനുടമ ആരെന്നറിയാൻ അവൾ പതിയെ പേടിയോടെ തന്നെ തിരിഞ്ഞു നോക്കി.

മുന്നിൽ നിൽക്കുന്നവരെ കണ്ട് അവൾ ഭയത്തോടെ പുറകിലേക്ക് ഒന്നു മാറി.

ഇന്നലെ തന്നെ ഉപദ്രവിക്കാൻ വന്ന നാലുപേരും കൂടെ ഒരാളും.
അധികം ചിന്തിക്കേണ്ടി വന്നില്ല കൂടെ ഉള്ളത് വൈശാഖ് ആണെന്ന് അവൾക്ക് മനസ്സിലായി.

അപ്പോ ഇതാണ് നിങ്ങൾ പറഞ്ഞ കക്ഷി അല്ലേ….? വൈശാഖ് ഒരു വശ്യമായ ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു.
മ്… മ്മ് ആള് നിങ്ങൾ പറഞ്ഞതിനേക്കാൾ സുന്ദരിയാണല്ലോ…? വെറുതെയല്ല അവന്മാർ കേറി ഇടപെട്ടത്. വൈശാഖ് അവളെ അടിമുടി നോക്കിക്കൊണ്ട് പറഞ്ഞു.

അവന്റെ നോട്ടം അവൾക്ക് അരോചകമായി തോന്നിയെങ്കിലും
ഒന്നും പ്രതികരിക്കാതെ അവൾ മിഴികൾ താഴ്ത്തി നിന്നു.

നീ ആള് കൊള്ളാമല്ലോ ടീ വന്ന അന്ന് തന്നെ നീ അവരെ കയ്യിലെടുത്തോ…? ഞങ്ങൾ ചിലരൊക്കെ ഇവിടെയുണ്ട് ഒന്ന് പരിഗണിക്കണം… അയാൾ ഒരു വശ്യമായ ചിരിയാലെ അവളോട് പറഞ്ഞു.

ച്ചെഹ്…. അവൾ വെറുപ്പോടെ മുഖം തിരിച്ചു.

അതു കൂടി കണ്ടപ്പോൾ വൈശാഖിന്റെ രോഷം ഇരട്ടിച്ചു.

എന്താ തമ്പുരാട്ടി കുട്ടിക്ക് പറഞ്ഞത് ഇഷ്ടമായില്ലേ…? അവൻ ദേഷ്യത്തോടെ ഒന്നുകൂടി അവളോട് ചേർന്നു നിന്നു.
അവൾ പേടിച്ചു രണ്ടടി പുറകോട്ടു മാറി.

ഇപ്പോഴത്തെ പെണ്ണുങ്ങൾക്ക് പറയുന്നതിനേക്കാൾ പ്രവർത്തിക്കുന്നതാ അളിയാ ഇഷ്ടം.. പുറകിൽ നിന്ന് സണ്ണി വിളിച്ചുപറഞ്ഞു.

തലേദിവസത്തെ അശ്വിന്റെ പ്രകടനം അവർ നാലാളെ മുഖത്തും ശരീരത്തിലും വളരെ വ്യക്തമായി തന്നെ കാണുന്നുണ്ട്.

എന്നാ പിന്നെ സംസാരിച്ചു നിൽക്കാതെ നമ്മൾ കാര്യങ്ങൾ ഒന്നു തുടങ്ങിയാലോ…..? അയാൾ ഒരു വശ്യമായ ചിരിയോടെ അവളിലേക്ക് വീണ്ടും അടുത്തു.

ഇവർ ഇന്നലെ നിന്റെ മുടി അല്ലെ മുറിക്കാൻ നോക്കിയത്, ഞാനിന്ന് നിന്നെ പരസ്യമായി ചുംബിക്കാൻ പോവുകയാണ് ആരാ തടയാൻ വരുന്നത് എന്ന് ഒന്ന് കാണട്ടെ… അയാൾ രൗദ്ര ഭാവത്തോടെ അവളിലേക്ക് വീണ്ടും അടുത്തു.

അവൾ പേടിയോടെ വീണ്ടും പുറകിലേക്ക് തന്റെ പാദങ്ങളെ ചലിപ്പിച്ചു.

ഈശ്വരാ എന്തൊരു പരീക്ഷണമാണിത് ഇതിനു മാത്രം എന്തു തെറ്റാണ് ഞാൻ ചെയ്തത്…? അവൾ ഉള്ളാലെ ഭഗവാനോട് ചോദിച്ചു.

അവളുടെ പേടിച്ചരണ്ട നിൽപ്പും
വിറയാർന്ന ചുണ്ടുകളും അവനിൽ വീണ്ടും ആവേശം ഉണ്ടാക്കി.

അവൻ അവളോട് ഒന്നുകൂടി അടുത്ത അവന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളിൽ അടുപ്പിച്ചതും പെട്ടെന്ന് അവനെ പുറകിൽ നിന്നാരോ ചവിട്ടി വീഴ്ത്തി.

പ്രതീക്ഷിക്കാത്ത ആക്രമണം ആയതുകൊണ്ടുതന്നെ വൈശാഖ് മറിഞ്ഞുവീണു.

ശിവ തന്റെ മുന്നിൽ നിൽക്കുന്ന ആളെ നന്ദിയോടെ നോക്കിയതും അയാളുടെ കണ്ണുകൾ കണ്ട് അവൾ പേടിച്ചു മാറിനിന്നു.

വീണിടത്തു നിന്ന് വൈശാഖ് എണീറ്റ് നോക്കിയപ്പോൾ തന്നെ തന്നെ ദേഷ്യത്തോടെ നോക്കുന്ന അശ്വിനെയാണ് കണ്ടത്.
അവന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട്.
ഞരമ്പുകൾ എല്ലാം വലിഞ്ഞുമുറുകി പകയോടെ അവൻ വൈശാഖിന്റെ അടുത്തേക്ക് കുതിച്ചു.

അവന്റെ ദേഷ്യം മുഴുവൻ വൈശാഖനിലവൻ തീർത്തു.
വൈശാഖ് ചെറുത്തു നിൽക്കാൻ ശ്രമിച്ചെങ്കിലും അശ്വിന്റെ പകയ്ക്കു മുമ്പിൽ അവയെല്ലാം നിഷ്ഫലമായിരുന്നു.

തലേദിവസത്തെ ആക്രമണം ഓർമ്മയുള്ളതിനാലാവാം മറ്റുള്ളവരൊന്നും അവനോട് അടുത്തില്ല.

അടികിട്ടി അവശനായ വൈശാഖിനെ അവന്റെ കോളറിൽ പിടിച്ചു വലിച്ചു ശിവയുടെ മുൻപിലായി അശ്വിൻ നിർത്തി.

ഭയം അവളെ വല്ലാതെ കീഴ്പ്പെടുത്തിയിരന്നു. കൈകാലുകൾ കുഴയുന്നതുപോലെ അവൾക്ക് തോന്നി. ഒരാശ്രയത്തിനുവേണ്ടി അവൾ ചുറ്റും കണ്ണോടിച്ചു.

ചുറ്റും എല്ലാവരും ഉണ്ടെങ്കിലും ആരും അവളുടെ അടുത്തേക്ക് വരാൻ തയ്യാറായില്ല.

അടിക്കെടീ ഇവനെ…. നിന്നോട് അപമര്യാദയായി പെരുമാറിയ ഇവന്റെ കരണം നോക്കി ഒന്ന് കൊടുക്ക്.. അശ്വിൻ പറഞ്ഞു.

അവൾ ഭയത്തോടെ അശ്വിനിയും വൈശാഖിനെ യും ഒന്നു നോക്കി.

അശ്വിന്റെ അടിയിൽ വൈശാഖ് നന്നേ ക്ഷീണിച്ചിട്ട് ഉണ്ടെങ്കിലും അവളെ നോക്കുന്ന അവന്റെ കണ്ണുകൾ പക കൊണ്ട് ജ്വലിക്കുന്നുണ്ടായിരുന്നു.
അതുകൂടി കണ്ടപ്പോൾ അവളുടെ പേടി ഒന്നു കൂടി കൂടി.

അടിക്കെടീ ഇവനെ…. അശ്വിൻ വീണ്ടും അലറിക്കൊണ്ട് പറഞ്ഞു.

അവന്റെ ഉച്ചത്തിലുള്ള അലർച്ച കേട്ട ശിവയുടെ കൈകൾ യാന്ത്രികമായി തന്നെ അവന്റെ കരണത്തു പതിഞ്ഞു.

അത് കണ്ടതും അശ്വിന്റെ മുഖത്ത് ഒരു ചിരി വിടർന്നു.

അവളടിച്ച കവിളിൽ പൊത്തിപ്പിടിച്ചു കൊണ്ട് വൈശാഖ് അവളെ പകയോടെ നോക്കി പ്രതികരിക്കാതെ അവിടെ നിന്നും പോയി.

അവൻ പോകുന്നതും നോക്കി നിൽക്കുകയായിരുന്ന അശ്വിന്റെ കൈകളിലേക്ക് ശിവ കുഴഞ്ഞുവീണു.

ശിവാ… മോളെ… പരിചയമുള്ള ആ ശബ്ദം ആണ് അവളെ ചിന്തകളിൽ നിന്ന് ഉണർത്തിയത്.

അവൾ ആരെന്നറിയാൻ തിരിഞ്ഞു നോക്കിയതും തന്നെ തന്നെ പുഞ്ചിരിയോടെ നോക്കി നിൽക്കുന്ന പാത്തുവിനെ കണ്ടതും
അവളുടെ മുഖത്ത് ഒരേ സമയം സങ്കടവും സന്തോഷവും കടന്നുവന്നു.

അവൾ ഓടിച്ചെന്ന് പാത്തുവിനെ ഇറുകെ പുണർന്നു. ഒരു കൊച്ചു കുട്ടിയെ പോലെ പൊട്ടിക്കരഞ്ഞു.

പാത്തുവും കരച്ചിലടക്കാൻ പാടുപെടുകയായിരുന്നു.

കുറച്ചു സമയം അവർ അതേ നിൽപ്പ് തുടർന്നു.

അവളിൽ നിന്ന് അടർന്നു മാറിയപ്പോഴാണ് തന്നെത്തന്നെ നോക്കി നിൽക്കുന്ന പാത്തുവിന്റെ മോനെ അവൾ ശ്രദ്ധിച്ചത്.

ശിവ വാൽസല്യത്തോടെ അവനെ കോരിയെടുത്ത് ചുംബനങ്ങൾ കൊണ്ടു പൊതിഞ്ഞു.

പാത്തു പുഞ്ചിരിയോടെ അതൊക്കെ നോക്കി നിന്നു.

തങ്ങളെ തന്നെ നോക്കി നിൽക്കുന്ന വേറെ മൂന്നു മുഖങ്ങളെ അപ്പോഴാണ് അവൾ കാണുന്നത്.

അച്ചായനും ശ്യമും കാർത്തിയും.

കാർത്തിയെ കണ്ടതും അവളുടെ സകല നിയന്ത്രണവും പോയി.

ഏട്ടാ എന്ന് വിളിച്ചു കൊണ്ട് അവൾ കാർത്തിയുടെ അരികിലേക്കോടി.

തങ്ങളുടെ പഴയകാല ഓർമ്മകൾ കാർത്തിയിലും വേദനയുണ്ടാക്കുന്നുവെന്ന് അവന്റെ മുഖം വ്യക്തമാക്കുന്നുണ്ട്.

അച്ചായനും ശ്യാമിനും കാർത്തിയെയും പാത്തുവിനെ യും കണ്ട സന്തോഷമായിരുന്നു.

അവരെല്ലാവരും കുറച്ച് സമയം കൂടി അവിടെ നിന്നു. തങ്ങളിൽ ഒന്നിന്റെ വിയോഗം ആ കൂട്ടുകാരുടെ മനസ്സിൽ വല്ലാതെ മുറിവേൽപ്പിച്ചിട്ടുണ്ടെന്നു കാണുന്നവർക്ക് വ്യക്തമാകും.

അവരുടെ സങ്കടം കാണുമ്പോൾ അറിയാം അശ്വിൻ എന്ന സഖാവ് അവർക്ക് എത്രമാത്രം പ്രിയപ്പെട്ടവനായിരുന്നു എന്ന്.

തിരികെ അവർ എല്ലാവരും ഒരുമിച്ചാണ് കോളേജിൽ നിന്ന് മടങ്ങിയത്.

യാത്രയിലുടനീളം വല്ലാത്തൊരു മൗനം അവിടെ വ്യാപിച്ചു,

എല്ലാവരും സഖാവിന്റെ ഓർമ്മകളിലൂടെ സഞ്ചരിക്കുകയാണെന്ന് അവരുടെ മുഖം വ്യക്തമാക്കുന്നുണ്ട്.

ഇറങ്ങി വാ എന്ന അച്ചായന്റെ ശബ്ദം കേട്ടാണ് ശിവ ചിന്തകളിൽ നിന്നുണർന്നത്.

അവൾ വണ്ടിയിൽ നിന്നും ഇറങ്ങി
ചുറ്റും ഒന്ന് നിരീക്ഷിച്ചു.

തനിക്ക് പരിചിതമായ സ്ഥലം കണ്ടതും അവൾ അച്ചായനെ സംശയത്തോടെ ഒന്നു നോക്കി.

വാ എന്നും പറഞ്ഞ് അച്ചായൻ അവരെയും കൊണ്ട് മുൻപോട്ടു നടന്നു,

ഒരു ഓടിട്ട വീടിനു മുൻപിൽ അവർ നിന്നതും ശിവയുടെ പാദങ്ങളിൽ യാന്തരികമായി തന്നെ ആ വീടിന്റെ പുറക് വശത്തേക്ക് ചലിച്ചു.

അവൾക്കു പുറകെ അവളുടെ പ്രിയപ്പെട്ടവരും നടന്നു.

കുറച്ചു മുൻപോട്ടു നടന്നതും അവളുടെ പാദങ്ങൾ നിശ്ചലമായി

അവൾക്ക് മുൻപിലായി കണ്ട അസ്ഥി തറയിലേക്ക് എല്ലാവരും വേദനയോടെ നോക്കി.

തങ്ങളുടെ പ്രിയ സുഹൃത്ത് ഞങ്ങളുടെ വരവും പ്രതീക്ഷിച്ച് അവിടെ കാത്തിരിക്കുന്നുണ്ടെന്ന സത്യം അവരെല്ലാവരും വേദനയോടെ ഓർത്തു.

അവിടെ എത്തിയതും ശിവ തന്റെ മിഴികൾ അമർത്തി തുടച്ചു.

മുഖത്ത് പുഞ്ചിരി കൊണ്ട് അവൾ ആസ്ഥി തറയുടെ അരികിലേക്ക് നടന്നു.

അച്ചുവേട്ടാ ഇത് ആരൊക്കെയാ വന്നിരിക്കുന്നത് എന്ന് നോക്കിയേ… അവൾ കൃത്യമായി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

ദേ ഇങ്ങോട്ട് നോക്കിയേ ഇക്കാ ഇക്കാ എന്നു വിളിച്ചു പുറകെ നടന്നിരുന്ന പെണ്ണാ ഇപ്പോ പെണ്ണ് ആകെ മാറിപ്പോയി അല്ലെ…? പാത്തുവിനെ പിടിച്ച് കൊണ്ട് ശിവ പറഞ്ഞു.

ശരിക്കും ഇവളോട് ഒന്നും മിണ്ടാൻ പോലും പറ്റില്ല അച്ചുവേട്ടാ
എന്നു വന്നതാ അവൾ അവളുടെ ഇക്കാനെ കാണാൻ… ശിവ പുഞ്ചിരിയോടെ പറഞ്ഞു.

ദേ നോക്ക് പാത്തു ഇക്കാക്ക് ഇഷ്ടപ്പെട്ടില്ല നിന്നെ പറഞ്ഞത്..
പുള്ളി മിണ്ടുന്നില്ലല്ലോ കണ്ടോ….? അവൾ അസ്ഥിത്തറ യിലേക്ക് ചൂണ്ടിക്കൊണ്ട് പാത്തു വിനോട് പറഞ്ഞു.
അല്ലേലും പെങ്ങൾ വന്നാൽ പിന്നെ എന്നെ വേണ്ടല്ലോ ആങ്ങളയും പെങ്ങളും ഒറ്റക്കെട്ടല്ലേ..? നമ്മൾ പുറത്തും
ശിവ പരിഭവത്തോടെ പറഞ്ഞു.

അവളുടെ സംസാരം കേട്ട് പാത്തു
കരച്ചിലടക്കാൻ പാടുപെട്ടു. അവളുടെ തേങ്ങലുകൾ പുറത്തേക്ക് വന്നു.

അയ്യേ എന്തിനാ എന്റെ ഉമ്മച്ചികുട്ടി കരയുന്നത്. ദേ കരയുന്നത് എന്റെ അച്ചുവേട്ടന് ഇഷ്ടം അല്ല കേട്ടോ…? പ്രത്യേകിച്ച് ഏട്ടൻ പ്രാണനെ പോലെ സ്നേഹിച്ച പെങ്ങളൂട്ടി കരയുന്നത്.
അവൾ പാത്തുവിന്റെ മിഴിനീർ തുടച്ചു കൊണ്ട് പറഞ്ഞു.

കാർത്തിയേട്ടനും വന്നിട്ടുണ്ട്, ഇങ്ങോട്ട് വാ ഏട്ടാ… എന്റെ അച്ചുവേട്ടൻ നിങ്ങൾക്ക് വേണ്ടി എത്ര ദിവസമായി കാത്തിരിക്കുന്നു.
കണ്ണ് നിറച്ചു കണ്ടോട്ടെ പ്രിയസുഹൃത്ത്, അത് പറഞ്ഞപ്പോൾ അവളുടെ ശബ്ദം ഒന്ന് ഇടറി.

അവൾ വാചാലയാകുന്നത് അവർ വേദനയോടെ നോക്കി.
കുറച്ച് സമയം അവർ നിശബ്ദരായി അവിടെ തന്നെ നിന്ന് പതിയെ അവിടെ നിന്നും പിൻവാങ്ങി.
അവളെ വിളിക്കാനായി ഒരുങ്ങിയ പാത്തുവിനെ അച്ചായൻ വിലക്കി.

അവർ അവിടെ നിന്നും പോയതും
ശിവ സകല നിയന്ത്രണവും വിട്ട് കരഞ്ഞുപോയി.

കരഞ്ഞു കരഞ്ഞു അവൾ ആ മണ്ണിൽ തന്നെ ഇരുന്നു.

എത്ര കരയേണ്ട എന്ന് വിചാരിച്ചാലും നിന്റെ ഓർമ്മകൾ എന്റെ മിഴികൾ നനക്കുകയാണല്ലോ സഖാവേ….

ഇവിടെ വരുമ്പോഴെല്ലാം ഞാൻ ആ സത്യം തിരിച്ചറിയുകയാണ് നീ ഇന്നില്ല എന്ന സത്യം….

തിരിച്ചു കിട്ടാത്ത ഒരു നൊമ്പരമായി നീ മാറിയപ്പോൾ നഷ്ടമായത് നമ്മൾ ഒരുമിച്ച് നെയ്തുകൂട്ടിയ സ്വപ്നങ്ങളായിരുന്നു.

എന്നെ ഒന്ന് ഇറുകെ പുണരാൻ നിന്റെ കരങ്ങൾ കൊതിക്കുന്നുണ്ടാവുമെന്ന് എനിക്കറിയാം…

തിരിച്ചു കിട്ടാത്ത ഓർമ്മകളായി നീ മാറിയപ്പോൾ തളർന്നു പോയത് എന്റെ കരങ്ങളാണ്….
ഒരിക്കൽ കൂടി നീ ഒന്നു വന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുകയാണ് ആണ്.

അവൾ കരഞ്ഞുകൊണ്ട് അസ്ഥിത്തറക്കു മുകളിൽ കിടന്നു.

മോളെ….. പരിചിതമായ ശബ്ദം കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്.

മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഒരേ സമയം സങ്കടവും സന്തോഷവും വന്നു.

അമ്മ… തന്റെ മുൻപിൽ നിൽക്കുന്ന ആളെ കണ്ടതും ശിവയുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു.

അവളെ സ്വീകരിക്കാൻ എന്നവണ്ണം അവരുടെ രണ്ട് കൈകളും അവൾക്ക് നേരെ നീട്ടി.
അവളോടി ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു.

അവർ അവളുടെ മുടിയിൽ വാൽസല്യത്തോടെ തഴുകിക്കൊണ്ടിരുന്നു.

എവിടെയായിരുന്നു അമ്മാ ഞാൻ എത്ര കാലമായി അന്വേഷിക്കുന്നു, എന്നോട് ഒരു വാക്കുപോലും പറയാതെ എങ്ങോട്ടാണ് നിങ്ങൾ പോയത്…..? കരച്ചിലിനിടയിലും അവൾ ചോദിച്ചു കൊണ്ടിരുന്നു.

എല്ലാം അമ്മ പറയാം മോളേ…
എന്റെ കുട്ടി എന്തിനാ ഇങ്ങനെ കരയുന്നത്…..?
ദേ കരയുന്നത് ഇഷ്ടമില്ലാത്ത ഒരാളാണ് ഈ കിടക്കുന്നത്… അശ്വിന്റെ അസ്ഥിത്തറയിലേക്ക് ചൂണ്ടിക്കൊണ്ട് അമ്മ പറഞ്ഞു.

എന്റെ കണ്ണീര് കണ്ടുവളർന്ന കുട്ടിയാ, അതുകൊണ്ടാവും അവനു കണ്ണീര് ഇത്ര വെറുപ്പ്.
പക്ഷെ അവനു ഭാഗ്യമില്ലാതെ പോയി ജീവിതകാലം മുഴുവൻ ആ കണ്ണീരു കാണാനാണ് അവന്റെ യോഗം, ഇപ്പോൾ മരിച്ചപ്പോൾ ആ കണ്ണീരിന് കാരണവും അവൻ ആയിത്തീർന്നു. തന്റെ സാരിത്തലപ്പു കൊണ്ട് മുഖം തുടച്ചു കൊണ്ട് അവർ പറഞ്ഞു.

ശിവ അസ്ഥി തറയിലേക്ക് തന്നെ നോക്കി നിന്നു.

അത് കണ്ടതു കൊണ്ടാവാം അമ്മ അവളെ വിളിച്ച് അകത്തേക്ക് കൊണ്ട് പോയി.

ഉമ്മറത്തു തന്നെ മൂകമായിരിക്കുന്ന തന്റെ സുഹൃത്തുക്കളെ നോക്കി അവളോന്ന് ചിരിച്ചു എന്ന് വരുത്തി.

അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ ചേച്ചി എന്നു വിളിച്ചു രണ്ടു പെൺകുട്ടികൾ ഓടി വന്നു അവളെ കെട്ടിപ്പിടിച്ചു.

തന്റെ രണ്ടു കൈകൾ കൊണ്ടും അവരെ ചേർത്തുപിടിച്ചു.

തന്റെ സഖാവിന്റെ അനിയത്തി കുട്ടികൾ, കണ്ണിലെ കൃഷ്ണമണിപോലെ ഏട്ടൻ കൊണ്ടു നടന്നതാണിവരെ, അവരുടെ എല്ലാമെല്ലാമായ ഏട്ടന്റെ വിയോഗം അവരെയും നന്നായിട്ട് തളർത്തിയിട്ടുണ്ട്.

കുറച്ചു സമയം അവിടെ വല്ലാത്തൊരു മൗനം തളം കെട്ടി നിന്നു, എല്ലാവരും തന്റെ പ്രിയപ്പെട്ടവന്റെ ഓർമകളിലൂടെ ഒന്ന് സഞ്ചരിച്ചു. അവനില്ലാത്ത അവന്റെ ഓർമ്മകളുറങ്ങുന്ന ആ വീട്ടിലേക്ക് വരാൻ ആർക്കും ഇഷ്ടമില്ല.

എവിടെയായിരുന്നു നിങ്ങൾ ഇതുവരെ….? ഞാനെത്ര അന്വേഷിച്ചു….? ഏറെനേരത്തെ മൗനം ഭേദിച്ചു ശിവ തന്നെ സംസാരത്തിന് തുടക്കം കുറിച്ചു.

അതുപിന്നെ എന്നുപറഞ്ഞുകൊണ്ട് അമ്മ അച്ചായനെ ഒന്നു നോക്കി.

ഞാൻ പറഞ്ഞു തരാം നിനക്ക് എല്ലാം…., അച്ചായൻ ശിവയെ നോക്കി പറഞ്ഞു.

അച്ചു മരിച്ചു കഴിഞ്ഞു നമ്മൾ കേസുമായി മുന്നോട്ട് പോയില്ലേ…?
അന്ന് രാത്രി ഇവർക്ക് നേരെ കുറച്ചാളുകളുടെ ആക്രമണം ഉണ്ടായി. തക്കസമയത്ത് ഞാനെത്തിയതു കൊണ്ട് രക്ഷപ്പെട്ടു. ഇവരെ ഇവിടെ ഇനിയും നിർത്തുന്നത് സുരക്ഷിതമല്ല എന്ന് എനിക്കറിയാം അതുകൊണ്ടാണ് ആ രാത്രി തന്നെ ഞാൻ ഇവരെ ഇവിടെ നിന്നും മാറ്റിയത്. ആ സമയത്ത് ആരെയും അറിയിക്കാൻ എനിക്ക് തോന്നിയില്ല, നീ അന്വേഷിച്ചപ്പോഴൊക്കെ ഒന്നും പറയാതിരുന്നത് എല്ലാം അറിഞ്ഞാൽ നിന്റെ പഠനത്തെ അത് ബാധിച്ചാലോ എന്ന് കരുതിയിട്ടാണ്, എന്തിനധികം ശ്യാമിന് പോലും ഈ വിവരം ഇപ്പോഴാണ് അറിയുന്നത് ശ്യമിനെ നോക്കി അച്ചായൻ പറഞ്ഞു.

ശിവ എല്ലാം കേട്ടുകൊണ്ട് മൗനമായി നിന്നു.

ഇന്ന് നമ്മുടെ കയ്യിൽ അധികാരമുണ്ട് അന്ന് നീതിക്കുവേണ്ടി കയറിയിറങ്ങിയ
വെറും അലവലാതി കോളേജ് പിള്ളേരല്ല നമ്മൾ ഇപ്പോൾ.
നമ്മളോട് ഇത്രയും ക്രൂരത കാട്ടിയത് ആരാണെങ്കിലും ഞാൻ വെറുതെ വിടില്ല ശിവ മുഷ്ടിചുരുട്ടി കൊണ്ട് പറഞ്ഞു.

കുറച്ചു സമയം അവർ അവിടെ ചിലവഴിച്ചു.
ഇന്നൊരു ദിവസം ഞാനിവിടെ നിന്നോട്ടെ…. എല്ലാവരും യാത്ര പറഞ്ഞു ഇറങ്ങാൻ നേരം ശിവ അമ്മയോട് വളരെ ദയനീയമായി ചോദിച്ചു.

അവളുടെ ചോദ്യം കേട്ടതും അവരുടെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു.

ഈ ഒരു കാര്യം അവരും മനസ്സുകൊണ്ട് ആഗ്രഹിച്ചിരുന്നു എന്ന് അവരുടെ മുഖം വ്യക്തമാക്കുന്നുണ്ട്.

അവർ വാത്സല്യത്തോടെ അവളെ കെട്ടിപ്പിടിച്ചു.
അവൾ സമ്മതത്തിനെന്നപോലെ അച്ചായനെ ഒന്നു നോക്കി.

ഒരു പുഞ്ചിരി യാലേ അച്ചായൻ അവൾക്ക് മൗനാനുവാദം നൽകി.

എല്ലാവരും യാത്ര പറഞ്ഞിറങ്ങാൻ നേരത്താണ് പാത്തു അവരുടെ കൂട്ടത്തിലില്ല എന്ന കാര്യം അവർ മനസ്സിലാക്കുന്നത്.

അവളുടെ മോൻ മുറ്റത്തിരുന്ന് കളിക്കുന്നുണ്ട്, അശ്വിന്റെ രണ്ട് പെങ്ങമ്മാരും കൂടെയുണ്ട്, അവളെ മാത്രം കാണാനില്ല.

അവളെ അന്വേഷിച്ചു നടക്കുന്നതിനിടയിലാണ് അശ്വിന്റെ അസ്ഥിത്തറ യുടെ അരികിൽ ആയിട്ട് അവൾ നിൽക്കുന്നത് അവർ കണ്ടത്.

അവരെല്ലാവരും അവളുടെ അരികിലേക്ക് ചെന്നു,

ആ അസ്ഥി തറയിലേക്ക് തന്നെ നോക്കി കണ്ണുനീർ വാർത്ത് നിൽക്കുകയാണ് അവൾ.

ശിവ പതിയെ അരികിൽ ചെന്ന് അവളുടെ ചുമലിൽ പിടിച്ചു.

എന്തോ ചിന്തയിൽ ആണെന്ന പോലെ നിൽക്കുന്ന അവൾ പെട്ടെന്ന് ഞെട്ടി ശിവയെ നോക്കി.

അവളെ കണ്ടതും അവൾ ശിവയെ ഇറുകെ പുണർന്നുകൊണ്ട് കരഞ്ഞു.

ശിവ നോക്ക് നോക്ക്,….. എന്റെ ഇക്കാ ഞാൻ വന്നത് അറിഞ്ഞിട്ടുണ്ട്, ഇക്കയെന്നോട് സംസാരിക്കുന്നുണ്ട് ടാ, എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നു, ഇക്കായുടെ സാന്നിധ്യം ഞാനിവിടെ അറിയുന്നുണ്ട് …..
എന്റെ ഇക്കാക്ക് ഒത്തിരി സന്തോഷം ആയിട്ടുണ്ട് ഞാൻ വന്നത്, എനിക്ക് അതറിയാൻ പറ്റുന്നുണ്ട്… ഒരു ഭ്രാന്തിയെ പോലെ അവൾ എന്തൊക്കെയോ പുലമ്പുന്നത് അവരെല്ലാം വേദനയോടെ നോക്കി നിന്നു.

കാർത്തി അവളെ പിടിച്ചപ്പോൾ ഒരു കുഞ്ഞിനെപ്പോലെ അവൾ അയാളെ പിടിച്ചു പൊട്ടിക്കരഞ്ഞു.

ഏട്ടാ ഞാൻ ഇതാണ് ഇങ്ങോട്ട് വരാത്തത്, എന്റെ ഇക്കായെ ഈ അവസ്ഥയിൽ എനിക്ക് കാണാൻ വയ്യ, ഒരുപാട് സ്നേഹം തന്നതല്ലേ… ഇപ്പോ അതൊന്നും തരാൻ കഴിയാതെ എന്റെ ഇക്കാ ഇവിടെ കിടക്കുന്നത് എനിക്ക് കാണാൻ വയ്യ.. അവൾ തേങ്ങി കൊണ്ട് പറഞ്ഞു.

അവിടെയുള്ളവർക്ക് എല്ലാം സങ്കടം പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. എല്ലാവരുടെയും തേങ്ങൽ ഉച്ചത്തിലായി.

കണ്ടുപിടിക്കണം ഇച്ചായാ…
എന്തുതന്നെ ത്യാഗം സഹിച്ചാണെങ്കിലും
കണ്ടുപിടിക്കണം… നമ്മുടെ സന്തോഷം ഇല്ലാതാക്കിയവരെ വെറുതെ വിട്ടൂടാ… കൂട്ടത്തിലൊരുത്തന്റെ ജീവൻ കൊണ്ട് പോയവരെ ജീവനോടെ ഉണ്ടെങ്കിൽ ഇഞ്ചിഞ്ചായി നരകിപ്പിച്ചു കൊല്ലണം, അച്ചായനോട്‌ പാത്തു അത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ പകയുടെ കനൽ ജോലിക്കുന്നുണ്ടായിരുന്നു.

കൂട്ടത്തിൽ ഒന്നിന്റെ ജീവൻ എടുത്തവനെ കിട്ടുകയാണെങ്കിൽ നീ അവരെ ഒരു നിയമത്തിനും വിട്ടുകൊടുക്കരുത് എന്റെ മുൻപിലിട്ടു തരണം കാർത്തി അച്ചായനോട്‌ പറഞ്ഞു.

കുറച്ച് സമയം അവരുടെ കൂട്ടുകാരന്റെ ചാരത്തു നിന്നിട്ട് അവർ അവിടെ നിന്നും പോയി.

വണ്ടിയുടെ അരികിലെത്തുന്നതുവരെയും അച്ചായൻ ശിവയെ നോക്കിക്കൊണ്ടിരുന്നു.

അവന്റെ നോട്ടം അവൾ അറിയുന്നുണ്ടെങ്കിലും അവളത് മനപ്പൂർവ്വം കണ്ടില്ല എന്ന് നടിച്ചു.

അച്ഛനെ വിളിച്ച് ഇന്ന് വരുന്നില്ല എന്ന കാര്യം അവൾ അറിയിച്ചു.

കുളിച്ചു ഫ്രഷ് ആവണം എന്നുണ്ട്, പക്ഷേ മാറിയുടുക്കാൻ വേറെ ഒന്നും ഇല്ലാത്തതിനാൽ അവൾ അതിനു തയ്യാറായില്ല.

കുറച്ചുസമയം കഴിഞ്ഞപ്പോൾ അമ്മ വന്നു അവളുടെ കയ്യിൽ ഒരു കവർ കൊടുത്തു.

മോള് പോയി ഒന്നു മേലു കഴുകി വാ ഇന്ന് ശിവ യുടെ അസ്ഥിത്തറയ്ക്ക് മോളു തിരി കൊളുത്തണം അവർ അവളോട് പറഞ്ഞു.

അവളാ കവറിലേക്ക് തന്നെ സംശയത്തോടെ നോക്കി നിന്നു.

സംശയിക്കേണ്ട ഇതു മോളുടെ പിറന്നാളിന് തരാൻ വേണ്ടി അവൻ വാങ്ങിയതാണ്, പക്ഷേ ഇത് തരാനുള്ള ഭാഗ്യം അവനുണ്ടായില്ല
അവർ സങ്കടത്തോടെ പറഞ്ഞു.

അവൾ അത്ഭുതത്തോടെ ആ കവറിലേക്ക് നോക്കി.

ആകാംക്ഷയോടെ അത് തുറന്നു നോക്കി ഒരു ചുവപ്പ് പട്ട് സാരി ആയിരുന്നു, തന്റെ സഖാവ് തനിക്ക് വേണ്ടി വാങ്ങിയ പിറന്നാൾ സമ്മാനം… അത് കണ്ടതും അവളുടെ ഉള്ളിലൊരു വിങ്ങൽ ഉണ്ടായി.

മോൾക്കിതു തരണമെന്ന് ഞാൻ പലപ്രാവശ്യം ആഗ്രഹിച്ചതാണ്,
ഇങ്ങനെയുള്ള ഓർമ്മകൾ നിന്നെ കൂടുതൽ സങ്കടപ്പെടുത്തും എന്ന് വിചാരിച്ചു തരാൻ തോന്നിയില്ല.
എന്നെങ്കിലും തരാം എന്ന് വിചാരിച്ചു ഞാൻ സൂക്ഷിച്ചു വെച്ചു.

അവള് പട്ടുസാരിയിൽ നിന്നും കണ്ണെടുക്കാതെരിക്കുന്നത് കണ്ട് അമ്മ പറഞ്ഞു.

അവൾ അതിനൊന്നു മൂളുക മാത്രം ചെയ്തു.

ആ സാരിയിലേക്ക് നോക്കുന്തോറും ശിവയുടെ മനസ്സ് കൈവിട്ടു പോകുന്നത് പോലെ തോന്നുന്നു.

എന്റെ പെണ്ണേ നിന്റെ കഴുത്തിൽ ഒരു ചുവപ്പ് വരണമാല്യം ഞാൻ ചാർത്തി തരുമ്പോൾ അത് സ്വീകരിക്കാൻ നീ ചുവന്ന സാരി ഉടുത്തുണ്ടാവണം
ഞാൻ എന്നും കാണുന്ന സ്വപ്നമാണത്…. അച്ചുവേട്ടന്റെ ആ ശബ്ദം അവളുടെ കാതുകളിൽ മുഴങ്ങി കൊണ്ടിരുന്നു.

അവൾ പതിയെ അവന്റെ അസ്ഥിത്തറ ലക്ഷ്യമാക്കി നടന്നു.

മഴക്കാർ കൊണ്ടുവാനം നന്നായി ഇരുട്ടി തുടങ്ങിയിരുന്നു.

അവൾ അസ്ഥിത്തറ നോക്കി കുറച്ചുനേരം മൗനമായി നിന്നു.

മഴ ഭൂമിയിലേക്ക് ആവേശത്തോടെ പതിച്ചു കൊണ്ടിരുന്നു.

, മഴ പെയ്തു തുടങ്ങിയതും അവളെ അമ്മ അകത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അവൾ അതിനെ തടഞ്ഞു.

വേണ്ട അമ്മേ എന്റെ അച്ചുവേട്ടൻ ഈ മഴയും വെയിലും എല്ലാം കൊള്ളുന്നതല്ലേ ഇന്ന് ഏട്ടന് കൂട്ടായി ഞാനും ഈ മഴയിലൊന്ന് അലിയട്ടെ…

എത്ര നിർബന്ധിച്ചാലും അവൾ വരില്ല എന്ന് അവർക്ക് ഉറപ്പായതുകൊണ്ട് അവർ അകത്തേക്ക് പോയി,

അവൾ ആ മഴയിൽ ലയിച്ച് തന്റെ പ്രണയത്തെ നോക്കി അങ്ങനെ നിന്നു.

” നാളെയീ പെയ്ത പുഷ്പങ്ങൾ പൊഴിഞ്ഞിടും പ്രാണനിൽ നിന്നെ തിരഞ്ഞിടും ”

ചാനലുകാർ കലക്ടറുടെ സംഗീതം ആഘോഷിക്കുകയാണ്..

മഴക്കു കൂട്ടായി അവളുടെ ആ നാദവും അവരോടൊപ്പം ചേർന്നു.

********** ******** ********

ഭക്ഷണമെല്ലാം കഴിച്ച് അച്ചുവിന്റെ റൂമിലിരിക്കുകയാണ് ശിവ..

ആ റൂമിൽ ഇപ്പോഴും അവന്റെ ഗന്ധം ഉള്ളതുപോലെ അവൾക്ക് തോന്നി.

വളരെ ചിട്ടയോടെ തന്നെയാണ് ആ മുറി ഇപ്പോഴും ഉള്ളത്.

ഒത്ത നടുക്കായി അവന്റെ ഫോട്ടോയിൽ മാല ചാർത്തിയിരിക്കുന്നു.

അവൾ കുറച്ചുസമയം അതിലേക്ക് തന്നെ നോക്കി നിന്നു.

ചേച്ചി പുറകിൽ നിന്നുള്ള ശബ്ദം കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്.

അശ്വിന്റെ മൂത്ത സഹോദരി അശ്വിനി ആയിരുന്നു അത്.

അവളെ നോക്കി ശിവ ഒന്ന് പുഞ്ചിരിച്ചു.

ഞാനിന്ന് ചേച്ചിയുടെ കൂടെ കിടന്നോട്ടെ..? അവൾ ഒരു അപേക്ഷയോടെ ശിവയോട് ചോദിച്ചു.

മോളു വാ എന്നു പറഞ്ഞു ശിവ അവളെ ചേർത്തു പിടിച്ച് കിടന്നു.

തുടരും..

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “സഖാവ് – Part 3”

  1. Enthokeyo evdokeyo feel cheyyunnu. Nashtapetathineyoke ente ullilum ormipikunnu. Innum vedanayode kathirikunnu njanum ente maranam vareyum ennil ninn kaivitt poya enne ottak aki poya ente pranayathe…….. Ente sakhavine………miss cheyyunnu orupad……..

Leave a Reply

Don`t copy text!