Skip to content

സഖാവ് – Part 8

സഖാവ് Novel

സഖാവ് 💓(a deep love stry)

📝Rafeenamujeeb

മുറ്റത്ത് ഓപ്പോളും മനുവേട്ടനും നിൽക്കുന്നുണ്ട്‌.
ഈ കൊച്ചുവെളുപ്പാൻ കാലത്ത് അവരെ മുറ്റത്ത് കണ്ടതിലേറെ അവളെ അത്ഭുതപ്പെടുത്തിയത് അവരുടെ അവസ്ഥയായിരുന്നു.

മനുവേട്ടന്റെ ഒരു കൈ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്, നെറ്റിയിൽ ഒരു വലിയ കെട്ടുമുണ്ട്, മുഖത്തും ശരീരത്തിലും അങ്ങിങ്ങായി അടികിട്ടിയതിന്റെ പാടുണ്ട്.
ഓപ്പോളെ മുഖത്തു ആരുടെയോ കൈവിരലുകൾ ചിത്രം വരച്ചിട്ടുണ്ട്
ചുണ്ട് പൊട്ടിയിട്ടും ഉണ്ട്.

ലക്ഷണം കണ്ടിട്ട് ആരോ രണ്ടാളെയും നന്നായിട്ട് പെരുമാറിയിട്ടുണ്ട്.

ശിവയും അച്ഛനും ഒന്നും മനസ്സിലാകാതെ പരസ്പരം മുഖത്തേക്ക് നോക്കി.

അപ്പോഴേക്കും മനു ഓടിവന്നു ശിവയുടെ കാലിൽ വീണിരുന്നു.
പെട്ടന്നുള്ള അവന്റെ ഈ പ്രവർത്തിയിൽ ശിവ ഒന്നു ഞെട്ടി പുറകോട്ടു മാറി.

എന്താ മനുവേട്ടാ ഇതു എന്താ ഈ കാണിക്കുന്നേ അവൾ അവന്റെ പ്രവർത്തി കണ്ടു ചോദിച്ചു.

പാറു എന്നോട് ക്ഷമിക്കണം പെങ്ങളെപോലെ കാണേണ്ട നിന്നേ ഞാൻ കാമകണ്ണോടെ നോക്കി പൊറുക്കാൻ പറ്റാത്ത തെറ്റാണ് ഞാൻ ചെയ്തത് അവൻ അവിടെ കിടന്നുകൊണ്ടു തന്നെ പറഞ്ഞു.

അവന്റെ ക്ഷമാപണം അവളിൽ ഒരേ സമയം സങ്കടവും സന്തോഷവും ഉണ്ടാക്കി.
ഏട്ടന് തെറ്റു മനസ്സിലായതിൽ സന്തോഷവും തന്നെക്കാൾ ഒത്തിരി മുതിർന്ന ഏട്ടൻ തന്റെ കാലിൽ വീണതിൽ സങ്കടവും തോന്നി.

എന്താ ഏട്ടാ ഇത് അതൊന്നും ഏട്ടൻ മനപ്പൂർവം ചെയ്തതല്ല ഏട്ടന്റെ ഉള്ളിലെ മദ്യമാണ് ഏട്ടനെക്കൊണ്ട് അങ്ങനെയൊക്കെ ചെയ്യിപ്പിച്ചത്, എന്തായാലും ഏട്ടന് തെറ്റു മനസ്സിലായല്ലോ അതു മതി അവൾ അവനെ നോക്കി പറഞ്ഞു.

നീ ക്ഷമിച്ചു പറയാതെ ഞാൻ ഇവിടെ നിന്നും എണീക്കില്ല, മനു വീണ്ടും പറഞ്ഞപ്പോൾ
ഏട്ടൻ എന്നോടു ക്ഷമചോദിച്ചപ്പോൾ തന്നെ എന്റെയുള്ളിലെ ഏട്ടനോടുള്ള എല്ലാ ദേഷ്യവും പോയെന്നു പറഞ്ഞു ശിവ അവനെ പിടിച്ചെഴുനേൽപ്പിച്ചു.

അവളെ നോക്കി ഒന്നു പുഞ്ചിരിച്ച ശേഷം മനു നേരെ പോയത് ശിവന്റെ അരികിലെക്കാണ്.

മാമൻ എന്റെ മുഖത്തു ഒന്നടിക്കണം അവൻ ശിവനെ നോക്കി പറഞ്ഞു.

അവന്റെ പ്രവർത്തി കണ്ട് ശിവൻ അവനെയും തന്റെ പെങ്ങളെയും മാറി മാറി നോക്കി.

മാമ ദയവു ചെയ്തു ഞാൻ പറയുന്നതൊന്നു കേൾക്ക് എന്നെ ഒന്നടിക്ക് പ്ലീസ് അവൻ ദയനീയമായി പറഞ്ഞു.

മോൻ ചെയ്ത തെറ്റേറ്റുപറഞ്ഞു അവളുടെ കാലിൽ വന്നപ്പോൾ തന്നെ നീ ചെയ്ത തെറ്റുകൾ എല്ലാം ഞങ്ങൾ ക്ഷമിച്ചു ഇനി നിന്നെ ഞാൻ നോവിക്കില്ല ശിവൻ മനുവിന്റെ തോളിൽ കൈ വെച്ചു പറഞ്ഞു.

എന്റെ പൊന്നുമാമ എന്നെയൊന്നടിക്ക് അല്ലെങ്കിൽ ഇനി ഈ പേരും പറഞ്ഞാവും അയാൾ വരിക അയാളുടെ കയ്യിൽ നിന്ന് ഇനി ഒരടി താങ്ങാനുള്ള ശേഷി എന്റെ ശരീരത്തിനില്ല അതു കൊണ്ടു മാമൻ എന്നെ ഒന്നടിക്ക് പ്ലീസ് അവൻ വീണ്ടും അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞു.

അവൻ പറയുന്നത് കേട്ട് സംശയത്തോടെ ശിവനും പാറുവും പരസ്പരം നോക്കി.

ആരുടെ കാര്യമാണ് നിങ്ങൾ ഈ പറയുന്നത് ശിവൻ ഉള്ളിൽ തികട്ടി വന്ന സംശയം പുറത്തേക്കിട്ടു.

അതൊക്കെ ഞങ്ങൾ പറയാം ഏട്ടാ ഏട്ടൻ ആദ്യം അവനെ ഒന്നു പൊട്ടിക്ക് ഓപ്പോൾ ഏട്ടനോട് പറഞ്ഞു.

രണ്ടുപേരുടെയും നിർബന്ധം കൂടിയപ്പോൾ ശിവൻ അവന്റെ കാരണകുറ്റി നോക്കി ഒന്നു പൊട്ടിച്ചു.
കൊടുത്തത് കൂടിപ്പോയെന്ന് മനുവിന്റെ മുഖം കണ്ടപ്പോൾ മനസ്സിലായി.

ഇനി പറ ആരുടെ കാര്യമാ നിങ്ങൾ പറയുന്നത് അയാൾ തന്റെ സംശയം വീണ്ടും ചോദിച്ചു.

ഇന്നലെ രാത്രി വാതിലിൽ ശക്തമായിട്ടുള്ള മുട്ട് കേട്ടാണ് കതക് ഞാൻ തുറന്നത് എന്ന് പറഞ്ഞു ഓപ്പോൾ സംഭവം വിവരിക്കാൻ തുടങ്ങി…….

ദാ വരുന്നു ആരാ ഇത് ആ വാതിൽ ഇപ്പൊ തല്ലിപ്പൊളിക്കുമോ..? എന്നും പറഞ്ഞു അവർ വാതിൽ തുറന്നു.

മുന്നിൽ നിൽക്കുന്ന അപരിചിതനെ കണ്ട് അവർ സംശയത്തോടെ നോക്കി.

എന്തുവാ അമ്മച്ചി നോക്കി പേടിപ്പിക്കുന്നത് അങ്ങട്ടു മാറി നിക്ക് പെണ്ണുമ്പിളേള….
എന്നും പറഞ്ഞു വന്നയാൾ അവരെ തള്ളി മാറ്റി അകത്തേക്ക് പ്രവേശിച്ചു.

അകത്തേക്ക് കയറിയ അയാൾ ചുറ്റും തന്റെ കണ്ണുകൾ കൊണ്ടു പരതി.

ആരാ എന്താ നിങ്ങൾക്കു വേണ്ടത് എന്നും പറഞ്ഞു ഓപ്പോൾ അയാളുടെ പുറകെ കൂടി.

ശബ്ദം കേട്ട് അനിമോളും മനുവും ഓടി വന്നു.

ഹാ നീ ഇവിടെ ഉണ്ടാരുന്നോ..?
ഒളിച്ചിരിക്കുവാരുന്നോ ഉവ്വേ നീ
ഞാൻ നിന്നേ കാണാൻ വന്നതല്ലേയൊ മോനിങ്ങു വന്നേ ചേട്ടൻ ചോദിക്കട്ടെ എന്നും പറഞ്ഞു അയാൾ മനുവിനെ പിടിച്ചു അയാൾക്കഭിമുഖമായി നിർത്തി.

അവനെ ഒന്നടിമുടി നോക്കി അവന്റെ കരണം പുകച്ചയാൾ ഒറ്റ അടിയാരുന്നു.

മനു അടികിട്ടിയ കവിളിൽ പൊത്തിപിടിച്ചു അയാളെ സംശയത്തോടെ നോക്കി.

അയ്യോ എന്റെ മോനെ ആരോ തല്ലിക്കൊല്ലുന്നെ ഓടി വായോ എന്നും വിളിച്ചു ഓപ്പോൾ കരയാൻ തുടങ്ങി.

ദേ മിണ്ടാതിരി തള്ളേ നിങ്ങൾക്കുള്ളത് ലാസ്റ്റ് തരാം കാറിപൊളിച്ച് ഇപ്പോൾ തന്നെ വാങ്ങിച്ചു കൂട്ടണ്ട അയാൾ ദേഷ്യത്തോടെ ഓപ്പോൾക്കു നേരെ അലറി.

ഓപ്പോൾ പേടിച്ചു രണ്ടടി പുറകോട്ടു മാറി.

അനിമോൾ പേടിയോടെ ഒരു മൂലയിൽ മാറി നിന്നു.

അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ നിനക്കു കഴിവില്ലെ ടാ അയാൾ വീണ്ടും അവനു നേരെ ശബ്ദം ഉയർത്തി.
പാറു നിന്റെ ആരാ ടാ അയാൾ ദേഷ്യത്തോടെ ചോദിച്ചു.

അയാളുടെ കണ്ണുകൾ കോപം കൊണ്ടു ജ്വലിക്കുന്നുണ്ടായിരുന്നു.

അവന്റെ കണ്ണുകളിലേക്ക് നോക്കും തോറും മനുവിന്റെ ഭയം കൂടി വന്നു.
പറയാൻ ..
അയാൾ വീണ്ടും അലറി.

പെ…പെ..പെങ്ങൾ ഇടാറുന്ന ശബ്ദത്തോടെ അവൻ മറുപടി പറഞ്ഞു.
അപ്പോൾ പെങ്ങളെ ദേഹത്തു കൈ വെച്ച നിന്റെ ഈ കൈ ഞാൻ ഇങ്ങടുക്കുവാ എന്നും പറഞ്ഞു അയാൾ അവന്റെ കൈ പുറകിലേക്ക് തിരിച്ചു ഓടിച്ചു.

ആഹ് … മനു വേദന കൊണ്ടലറി.

അതുകൊണ്ടൊന്നും ദേഷ്യം നില്കാതെ അയാൾ മനുവിന്റെ നെറ്റി പിടിച്ചു ചുമരിൽ കുത്തി.

അവന്റെ നെറ്റി പൊട്ടി ചോര ഒഴുകാൻ തുടങ്ങി.
ഇതൊക്കെ കണ്ട് അനിമോളും ഓപ്പോളും പേടിച്ചു നിന്നു.

അയാൾ അവന്റെ ദേഹത്തു വേദനിപ്പിക്കാൻ കഴിയുന്ന എല്ലാ അവയവും വേദനിപ്പിച്ചു.

മനു അയാൾക്ക്‌ മുമ്പിൽ ചെറുത്ത് നിൽക്കാൻ ശ്രമിചെങ്കിലും അയാളുടെ കരുത്തിനു മുമ്പിൽ അവൻ തോറ്റു പോയി.

അയാളുടെ ദേഷ്യം തീരുന്നതു വരെ അയാൾ മനുവിനെ അടിച്ചു.

എല്ലാം കഴിഞ്ഞു മനു അവശതയോടെ തറയിലേക്കിരുന്നു.

മേലാൽ നിന്റെ ഒരു നോട്ടം പോലും എന്റെ പെണ്ണിന്റെ നേർക്കുണ്ടാവരുത്, നാളെ നേരം വെളുക്കുമ്പോൾ പോയി അവളുടെ കാല് പിടിച്ചു മാപ്പ് പറഞ്ഞേക്കണം..
അവളുടെ അച്ഛന്റെ കയ്യിൽ നിന്നോരടിയും വാങ്ങണം, ഇല്ലെങ്കിൽ ഞാൻ ഒരു വരവ് കൂടി വരും അയാൾ ദേഷ്യത്തോടെ പറഞ്ഞു.

തന്നെ പേടിയോടെ നോക്കുന്ന അനിമോൾക്ക് കണ്ണുകൾ ഇറുക്കി ചുമൽ കൂച്ചി കാണിച്ചു കൊടുത്തു.

പുറത്തെക്കിറങ്ങിയ അയാൾ വീണ്ടും വന്നു ഓപ്പോളെ കരണം നോക്കി ഒന്നു പൊട്ടിച്ചു.

സോറി ആന്റി ഇത് എന്റെ പെണ്ണിനെ ഇനി വാക്കുകൾ കൊണ്ട് നോവിക്കാതിരിക്കാൻ ആണുട്ടോ അപ്പോൾ പറഞ്ഞതൊന്നും മറക്കേണ്ട മനുവിനെ വീണ്ടും ഓർമപ്പെടുത്തി അയാൾ അവിടെ നിന്നും പോയി.

ഓപ്പോൾ പറയുന്ന കാര്യങ്ങൾ കേട്ട് വിശ്വാസം വരാതെ ശിവ അച്ഛനെ നോക്കി.
അയാളും ആകെ ഷോക്കായി നിൽക്കുവാണ്.

വാ മോനെ നമുക്ക് പോകാം എന്നും പറഞ്ഞു ഓപ്പോൾ മനുവിനെയും കൊണ്ടിറങ്ങി.

മുറ്റത്തെത്തിയ ശേഷം അവർ ഒന്നു തിരിഞ്ഞു നോക്കി.

ഏട്ടാ ഇവളെ സൂക്ഷിച്ചോ പിന്നെ ചീത്തപേര് കേൾപ്പിച്ചിട്ട് പറഞ്ഞിട്ട് കാര്യം ഉണ്ടാവില്ല അവർ അവളെ നോക്കി പറഞ്ഞു തിരിഞ്ഞു നടന്നു.

സുമിത്ര ഒന്നവിടെ നിന്നെ പോകാൻ തുടങ്ങിയ അവരെ ശിവൻ പിൻവിളി വിളിച്ച് അവരുടെ അടുത്തേക്ക് ചെന്നു.

എന്താ ഏട്ടാ എന്നും ചോദിച്ചു അവൾ ഏട്ടന്റെ അരികിലെത്തിയതും അവരുടെ മുഖമടച്ചു ശിവൻ ഒന്നു കൊടുത്തു.

ഇതെന്റെ മോളെ ഇനി ഒരിക്കലും വാക്കുകൾ കൊണ്ടു വേദനിപ്പിക്കാതിരിക്കാൻ ആണ്.
എന്റെ മോളെ എനിക്കറിയാം നീ നിന്റെ മോനെ സൂക്ഷിച്ചോ, ശിവൻ ദേഷ്യത്തോടെ അതും പറഞ്ഞു തിരിഞ്ഞു പോലും നിക്കാതെ അകത്തേക്ക് പോയി.

ശിവയും അച്ഛനു പിറകെ പോയി.

അച്ഛാ അവൾ അച്ഛന്റെ അരികിൽ ചെന്നു വിളിച്ചു.
എനിക്കു അതാരാ എന്നറിയൂല അച്ഛാ സത്യം അവൾ അച്ഛനെ നോക്കി ദയനീയമായി പറഞ്ഞു.

മോള് വിഷമിക്കണ്ട മോളെ അച്ഛന് വിശ്വാസം ആണ് അതോർത്തു നീ ഉരുകണ്ട ഇനി ശിവൻ മകളെ ചേർത്തു പിടിച്ചു പറഞ്ഞു.

അതാരായിരിക്കും എന്ന് ഒരു ഊഹവും അവൾക്ക് കിട്ടിയില്ല.

കോളേജ് എത്തുന്നത് വരെ അവൾ അതാലോജിച്ചുകൊണ്ടിരുന്നു.

ക്ലാസ്സിൽ എത്തിയതും അവൾ പാത്തുവിനെ അന്ന്വേഷിച്ചു.
പുറത്തു ക്ലാസ്സിലെ കുട്ടികളുമായി സംസാരിച്ചു കൊണ്ടിരുന്ന അവൾ ശിവയെ കണ്ടതും ഓടി വന്നു.

ഞാൻ ഇന്നലെ മനു ഏട്ടന്റെ കാര്യം പറഞ്ഞത് നീ വേറെ ആരോടെങ്കിലും പറഞ്ഞോ ശിവ സംശയത്തോടെ ചോദിച്ചു.

ഇല്ലല്ലോ, പാത്തു അവളെ നോക്കി പറഞ്ഞു,
എന്തു പറ്റി പാത്തു അവളെ നോക്കി വീണ്ടും ചോദിച്ചു.

ഹേയ് ഒന്നുല്ല ശിവ അവളോട് അങ്ങനെ പറഞ്ഞു ഒഴിഞ്ഞു.

ആരായിരിക്കും അത് താൻ അറിയാതെ ആരോ എന്നെ പിന്തുടരുന്നുണ്ട് തീർച്ച അവൾ മനസ്സിൽ ഉറപ്പിച്ചു.

അപ്പോഴേക്കും ശാഹുൽ സാർ ക്ലാസ്സിലേക്ക് വന്നു.

സാറിന്റെ ക്ലാസും പാത്തുന്റെ കത്തിയും തകർത്തു നടന്നുകൊണ്ടിരിക്കുമ്പോഴാണ് അവിടെക്കു പ്രിൻസിപ്പാൾ വന്നത്.

അയാളെ കണ്ടതും എല്ലാവരും എഴുന്നേറ്റു നിന്നു.
എല്ലാവരോടും ഇരിക്കാൻ പറഞ്ഞു അയാൾ ശാഹുൽ സാറിന് നേരെ തിരിഞ്ഞു.
ഒരു ന്യൂ അഡ്മിഷൻ ഉണ്ട് ക്ലാസ്സ്‌ കാണിക്കാൻ ഞാൻ തന്നെ വന്നതാ അയാൾ പറഞ്ഞു.

ആരാടീ പ്രിൻസി തന്നെ ആനയിച്ചു കൊണ്ടുവന്ന ആ കക്ഷി പാത്തു ശിവയുടെ കാതിൽ പതുക്കെ ചോദിച്ചു.
പ്രിൻസിയുടെ നോട്ടം വാതിലിനടുതേക്ക് നീങ്ങി.

അവിടെ കണ്ട ആളെ നോക്കി ക്ലാസ്സിലെ ബോയ്സ് എല്ലാം വാ പൊളിച്ച് നിന്നു.

പുറത്തു വാതിലിനോട് ചേർന്ന് ഈ ക്ലാസ്സിലേക്ക് തന്നെ വീക്ഷിച്ചു കൊണ്ട് ഒരു പെൺകുട്ടി നിൽപ്പുണ്ടായിരുന്നു.
തനിമോഡേൺ വേഷം ജീൻസും ഇറുകിയ ഒരു ടി ഷർട്ടും. തോളോടൊപ്പമുള്ള മുടി അഴിച്ചിട്ടിരിക്കുന്നു. ഇളം കാറ്റിൽ മുടിയിഴകൾ അവളുടെ മുഖത്തേക്ക് പാറിവരുന്നുണ്ട്.
ഒരു കൈകൊണ്ടാവൾ ഇടയ്ക്കിടെ അതു മാടിയൊതുക്കുന്നുണ്ട്. കണ്ണുകളെ
മൂടത്തക്കവിധത്തിൽ ഒരു കൂളിംഗ് ഗ്ലാസ്സും ഉണ്ട്. ആകെ മൊത്തം ഒരു പരിഷ്കാരി.

ഏതവളാടീ ഇത്…? അവളെ അടിമുടി നോക്കികൊണ്ട്‌ പാത്തു ശിവയോട് ചോദിച്ചു.

ശിവയും അവളെ തന്നെ വീക്ഷിക്കുകയായിരുന്നു.

പ്ലീസ് കം പ്രിൻസി അവളെ നോക്കി പറഞ്ഞതും ഒരു പുഞ്ചിരിയോടെ അവൾ അകത്തേക്ക് വന്നു.

ക്ലാസ്സിലെ എല്ലാ കുട്ടികളും വായും പൊളിച്ചു അവളെ തന്നെ നോക്കികൊണ്ടിരുന്നു.

ദിസ്‌ ഈസ്‌ ആൻവി മാത്യു ഇവിടെ ന്യൂ അഡ്മിഷൻ ആണ്
മുൻപ് ബാംഗ്ലൂരിൽ ആയിരുന്നു.
ഫാമിലി നാട്ടിലേക്കു ഷിഫ്റ്റ്‌ ആയപ്പോൾ ഇവിടെ ജോയിന്റ് ചെയ്തു പ്രിൻസി ശാഹുൽ സാറിനോട് പറഞ്ഞു.

ഇത് ശാഹുൽ സാർ അവർ ഇംഗ്ലീഷ് ലക്ച്ചർ പ്രിൻസി അവൾക്ക് ശാഹുൽ സാറിനെ പരിജയപ്പെടുത്തി.

ഹായ് എന്നും പറഞ്ഞു അവൾ സാറിനു നേരെ കൈ നീട്ടി.

സാർ പുഞ്ചിരിച്ചു കൊണ്ടു അവൾക്കു കൈ കൊടുത്തു.

ഇതു കണ്ടതും പാത്തുവിന്റെ മുഖം കടുന്നൽ കുത്തിയത് പോലെ വീർത്തു. അവൾ സാറിനെ ദേഷ്യത്തോടെ നോക്കി.

അവൾക്കു കൈകൊടുത്തു സാർ സ്റ്റുഡന്റസിനു നേരെ തിരിഞ്ഞതും തന്നെ ദേഷ്യത്തോടെ നോക്കുന്ന പാത്തുവിനെ കണ്ടതും പെട്ടന്ന് അവളിലുള്ള പിടി വിട്ട് രണ്ടടി പുറകോട്ടു മാറിനിന്നു.
അവളെ നോക്കി ഒരു ഇളിഞ ചിരി ചിരിച്ചുവെങ്കിലും അവൾ മുഖം തിരിച്ചു.

ആൻവിയോട് ഇരിക്കാൻ പറഞ്ഞു സാറിനോട് ക്ലാസ്സ്‌ തുടരാൻ പറഞ്ഞ് പ്രിൻസി ക്ലാസ്സിൽ നിന്നും പോയി.

സാറിന്റെ ക്ലാസ്സ്‌ തീരുന്നതു വരെ പാത്തു മുഖം വീർപ്പിച്ചിരുന്നു.
ശിവയ്ക്കു അവളെ മുഖം കണ്ടിട്ട് ചിരി വരുന്നുണ്ട്.

അവളുടെ ആ ഇരിപ്പ് സാറിന് വല്ലാതെ അസ്വസ്ഥനക്കുന്നുണ്ടെന്നു സാറിന്റെ മുഖം വ്യക്തമാക്കുന്നുണ്ട്.
ഇടയ്ക്കിടെ സാറ് പാത്തു ഇരിക്കുന്ന അവിടേക്കു നോക്കുന്നുണ്ട്, പാത്തു അതൊന്നും ശ്രദ്ധിക്കാതിരുന്നു.

ആ ഹവർ അവസാനിച്ചതും സാർ പോയ ഉടനെ അശ്വിനും അച്ചായനും കാർത്തിയും ശ്യാമും കൂടി ക്ലാസ്സിലേക്ക് വന്നു..

വന്ന ഉടനെ അശ്വിൻ പാത്തുവിന്റെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു.

വന്നേ അത്യാവശ്യമായി ഒരു കാര്യം പറയാനുണ്ട് പാത്തുവിന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ടു പറഞ്ഞു.
എന്താ ഇക്ക എന്താ കാര്യം അവൾ സംശയത്തോടെ ചോദിച്ചു.

നീ വാ പറയാം എന്നും പറഞ്ഞു അശ്വിൻ അവളെയും കൊണ്ട് പുറത്തിറങ്ങി.
ഇതൊക്കെ കണ്ടു നോക്കി നിൽക്കുവാ ണ് ശിവ.

പുറത്തെത്തിയതും അശ്വിൻ ക്ലാസ്സിലേക്ക് തിരിഞ്ഞു നോക്കി.

നിന്നോടിനി പ്രത്യേകിച്ച് പറയണോ വാ മിഴിച്ചു നില്കാതെ,
അവരെ നോക്കി നിൽക്കുന്ന ശിവയോടായ് അശ്വിൻ പറഞ്ഞു.

നീ വാ ശിവ എന്നും പറഞ്ഞു കാർത്തി അവളുടെ കയ്യും പിടിച്ചു പുറത്തേക്കു നടന്നു .

അവരെല്ലാവരും പോയികഴിഞ്ഞതും ആൻവി അടുത്തിരിക്കുന്ന അപർണയോട് അതാരാണെന്ന് തിരക്കി.

അതു നമ്മുടെ സൂപ്പർ സീനിയർ ചേട്ടന്മാർ ആണ്, ഈ കോളേജിലെ ഹീറോസ് ആണ് മുമ്പിൽ പോയത് സഖാവ് അശ്വിൻ രാഘവ്, ആന്റോ ആന്റണി എന്ന അച്ചായനും അവർ ഫോർ ഫൈടെർ സ് എന്നാണറിയപ്പെടുന്നത്, അപർണ അവരെ കുറച്ചു വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു.

ഓഹ് ഇവരാണോ അത് ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്, അപ്പോൾ ആ കുട്ടി ആവും പാത്തു അല്ലേ സഖാവിന്റെ പെങ്ങളുട്ടി, മറ്റേത് ശിവ പാർവതിയും അല്ലേ അവൾ അത് ചോദിച്ചതും അപർണ സംശയത്തോടെ അവളെ നോക്കി.

ഞാൻ കേട്ടിട്ടുണ്ട് സഖാവിനെയും കൂട്ടുകാരെ കുറിച്ചും അവൾ ചിരിച്ചുകൊണ്ടു പറഞ്ഞു.

എന്തായാലും ഇവിടെയുള്ള പയ്യൻസ് എല്ലാം നല്ല പൊളി ലുക്ക്‌ ആണല്ലോ സഖാവ് ആണേലും സാർ ആണേലും ആന്റണി ആണേലും അവൾ ചിരിച്ചുകൊണ്ടു വീണ്ടും പറഞ്ഞു.

ആന്റണി കൊള്ളാം അല്ലേ അവൾ ഉള്ളിൽ ചില കണക്കു കൂട്ടലോടെ പറഞ്ഞു.

*****************************

കോളേജ് മുറ്റത്തെ ഒഴിഞ്ഞ ചീനിമരച്ചുവട്ടിലേക്കാണ് അശ്വിൻ അവരെയും കൊണ്ട് പോയത്.

അവിടെ പാത്തുവിനെ തന്റെ അടുത്തിരുത്തി എല്ലാവരോടും അവിടെ ഇരിക്കാൻ പറഞ്ഞു.

പാത്തുവും ശിവയും അശ്വിനു പറയാനുള്ളത് കേൾക്കാൻ ചെവിയോർത്തിരുന്നു.

നിങ്ങളുടെ ക്ലാസ്സിലേക്ക് വന്ന ആ ന്യൂ അഡ്മിഷൻ ആരാണെന്നറിയോ…? അശ്വിൻ അവരോടു ചോദിച്ചു.
അവർ രണ്ടാളും ഇല്ല എന്നർത്ഥത്തിൽ തലയാട്ടി.

അതു പാണ്ടവാസിലെ സണ്ണിയുടെ കസ്സിൻ ആണ്. ബാംഗ്ലൂരിൽ നിന്ന് ഡിസ്മിസ്സ്‌ വാങ്ങിയുള്ള വരവാണ്.
അറിഞ്ഞിടത്തോളം ആളു ശരിയല്ല. സണ്ണിയുടെ ആളായത് കൊണ്ടുതന്നെ നിങ്ങളെ അവൾ നല്ല രീതിയിൽ കാണാൻ സാധ്യതയില്ല, അതു കൊണ്ടു സൂക്ഷിക്കണം, നിങ്ങളായിട്ട് ഒന്നിനും പോകരുത്, അശ്വിൻ അവർക്ക് മുന്നറിയിപ്പ് നൽകി.

ആ പിന്നെ ഞങ്ങളെ ചൊറിയാൻ വന്നാൽ ഞാൻ കേറി മാന്തും അല്ലെങ്കിലേ എനിക്കാ സാധനത്തിനെ പിടിച്ചിട്ടില്ല അവളുടെ ഉമ്മൂമാന്റെ ഒരു സൺ‌ഗ്ലാസ്‌ പാത്തു ഈർശ്യയോടെ പറഞ്ഞു.

കുശുമ്പി പാത്തുമ്മ അവൾ പറയുന്ന കേട്ട് അച്ചായൻ ചിരിച്ചു കൊണ്ടു പറഞ്ഞു.

കുശുമ്പോ അതിനെ കണ്ടിട്ടോ ഒന്നു പോ അന്തപ്പാ അവൾ ഒരു പരിഹാസത്തോടെ പറഞ്ഞു.

നമ്മളെ പാത്തുനു കുശുമ്പോ അതെന്താ പോലും അവൾക്കറിയൂല അതുമല്ല സൗന്ദര്യത്തിന്റെ കാര്യത്തിൽ ആ ചാളമേരി എവിടെ കിടക്കുന്നു നമ്മുടെ പാത്തു എവിടെ കിടക്കുന്നു, ഇവളെ കണ്ടാൽ ഐശ്വര്യറായ് തോറ്റു പോവൂലെ ശ്യാം പാത്തുവിനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

മോനെ ശ്യാമേ വരല്ലേ മുത്തേ എനിക്ക് ഇതൊന്നും കേൾക്കാൻ വയ്യാത്തോണ്ടാ അവൾ കൈ കൂപ്പികൊണ്ട് പറഞ്ഞു.

എന്താണ് ഒരു സത്യവും പറയാൻ പറ്റൂലെ എന്നാ വേണ്ട, എത്ര പൊക്കിയാലും നീ അച്ചുന്റെ പെങ്ങളല്ലെ അതിനൊക്കെ നമ്മുടെ അച്ചായന്റെ പെങ്ങൾ എന്താ അടക്കം എന്താ ഒതുക്കം അല്ലേ അച്ചായാ ശ്യാം പറഞ്ഞത് കേട്ട് അച്ചായൻ സംശയത്തോടെ അവനെ നോക്കി.

നമ്മുടെ ശിവയെ ആണ് ഞാൻ പറഞ്ഞത് അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

കോപ്പ് ഇവനിപ്പോ ഇവളെ ന്റെ പെങ്ങളാക്കി മാറ്റുമല്ലോ കർത്താവെ, അവൻ ഉള്ളിൽ അതും പറഞ്ഞു ശ്യാമിനെ ദയനീയമായി നോക്കി.

ശിവയെ നീ ഇവന്റെ മാത്രം പെങ്ങളാക്കണ്ട ഇവളെന്റെ കൂടി പെങ്ങളാ അവളെ ചേർത്തു പിടിച്ചു കാർത്തി പറയുന്ന കേട്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.

കാര്യായിട്ട് പറയടോ തന്നെ ഞാൻ സ്വന്തം പെങ്ങളായിട്ടു തന്നെ കാണുന്നേ, അവൻ അവളെ നോക്കി വീണ്ടും പറഞ്ഞു.

അതുകൂടിയായപ്പോൾ ശിവായുടെ കണ്ണുകൾ നിറഞ്ഞോഴുകി .
അതേയ് ഈ കണ്ണീരുകണ്ടാൽ ചിലർക്ക് ഭ്രാന്ത് ഇളകും മോളതു തുടച്ചു കളഞ്ഞേക്ക് കാർത്തി ഇടം
കണ്ണുകളാൽ അശ്വിനെ നോക്കി പറഞ്ഞു.

ശിവ ഒരു ചിരിയിൽ അവനുള്ള മറുപടി ഒതുക്കി.

കുറച്ചു നേരം അവിടെ ഇരുന്നു അവരെല്ലാവരും ക്ലാസ്സിലേക്ക് പോയി.

ക്ലാസ്സിലെത്തിയപ്പോൾ തന്നെ കണ്ടു വൈശാഖും സണ്ണിയും ക്ലാസ്സിൽ ഇരിക്കുന്നത്.

ശിവയെയും പാത്തുവിനെയും കണ്ടതും സണ്ണി ഓരോന്ന് കൊള്ളിച്ചു പറയാൻ തുടങ്ങി.
അവരു പറയുന്നതിന് ആൻവി ചിരിക്കുന്നുണ്ട്.
ഇതൊക്കെ കണ്ടു പാത്തുന്റെ രക്തം തിളക്കാൻ തുടങ്ങി.

ഇതുകൊണ്ട ശിവ അവളെ മുറുകെ പിടിച്ചു വേണ്ട എന്ന് തലയാട്ടി.

പെങ്ങളാണ് എന്നും പറഞ്ഞു നാലെണ്ണവും കൊണ്ട് നടക്കാണ് അതിനൊക്കെ ഒരു മറയാണ് പെങ്ങൾ എന്ന പേര് അവർ പാത്തുവിനെ നോക്കി പരിഹാസത്തോടെ പറഞ്ഞു.

ശിവ പിടിച്ചു വെച്ചത് കൊണ്ട് മാത്രം ക്ഷമിച്ചു നിന്ന പാത്തു ഇതുകേട്ടതും ദേഷ്യത്തോടെ അവർക്കടുത്തേക്ക് ചെന്നു.

തന്നെ നോക്കിപരിഹാസത്തോടെ ചിരിക്കുന്ന സണ്ണിയെയും ആൻവിയെയും വൈശാഖനെയും അവൾ ദേഷ്യത്തോടെ നോക്കി.

എന്താ ടീ നോക്കുന്നത് ഉണ്ടക്കണ്ണി ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ്, നിന്റെ ആ മറ്റവൻ ഇല്ലേ നീ ഇക്കാ എന്ന് വിളിക്കുന്ന നിന്റെ കൊക്ക അവൻ പെങ്ങളെന്നും പറഞ്ഞ് നിന്നെയും കൊണ്ട് അവൻ എത്ര ഹോട്ടൽ മുറികൾ കയറിയിറങ്ങിയിട്ടുണ്ടെന്നു വല്ല പിടിത്തവും ഉണ്ടോ വൈശാഖ് പരിഹാസത്തോടെ പറഞ്ഞതും
പാത്തുവിന്റെ കൈ തരിച്ചു.
അവന്റെ കരണം നോക്കി ആഞ്ഞടിക്കാനായ് കൈ ഉയർത്തിയപ്പോഴേക്കും വൈശാഖന്റെ കരണം പുകഞ്ഞിരുന്നു.

അവനെ അടയ്ക്കാനായി ഉയർത്തിയ കൈ പതുക്കെ താഴ്ത്തി അടിച്ചതാരന്നെറിയാൻ തിരിഞ്ഞു നോക്കി.

തന്റെ മുമ്പിൽ നിൽക്കുന്ന ആളെ കണ്ട് പാത്തു മിഴിച്ചു നോക്കി.
തന്റെ കണ്ണുകളെ അവൾക്കു വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

അടിപൊട്ടിയതും വൈശാഖ് കവിളിൽ കൈ വെച്ചു തല്ലിയ ആളെ രൂക്ഷമായി നോക്കി.

അവനുമുമ്പിലായി നിൽക്കുന്ന ശിവയുടെ രൂപം അവനെ ഭയപ്പെടുത്തി.

ശിവ സർവ്വസംഹാരരൂപിണി ആയി മാറികഴിഞ്ഞിരുന്നു അപ്പോഴേക്കും.

വൈശാഖിനെ ഒന്നു പൊട്ടിച്ചിട്ടും അവൾക്ക് അവനോടുള്ള ദേഷ്യം കുറയുന്നുണ്ടായിരുന്നില്ല.

ടീ എന്നും വിളിച്ചു വൈശാഖ് അവളുടെ നേർക്കടുത്തു.

മിണ്ടരുത് ശിവ അവളുടെ ചൂണ്ടുവിരൽ ഉയർത്തികൊണ്ട് പറഞ്ഞു.

നീ എന്തു പറഞ്ഞെടാ… അശ്വിൻ രാഘവ് ആ പേരു പറയാൻ പോലും നിനക്ക് അർഹതയില്ല.
സ്വന്തം അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ പറ്റാത്ത നീയാണോ സഖാവിനെ കുറിച്ച് പറയുന്നത്…
കഷ്ടം,
അച്ഛന്റെ പണക്കൊഴുപ്പിൽ സകലതോന്നിവാസവും കാണിച്ചു നടക്കുന്ന നിനക്കൊന്നും ആ മനുഷ്യന്റെ വിലയറിയൂല.
നിനക്കൊന്നും സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര ഉയരത്തിലാണയാൾ.
ജീവിക്കാൻ വേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുകയും അതോടൊപ്പം തന്റെ പഠനത്തിൽ മികവ് പുലർത്തുകയും ചെയ്യുന്ന ആ മനുഷ്യനെ പറയാൻ നിനക്കൊക്കെ എന്തു യോഗ്യതയാണുള്ളത്, അവൾ ദേഷ്യത്തോടെ പറഞ്ഞു.

നീ ആണുങ്ങൾക്കു നേരെ കൈ ഉയർത്തുമൊ ടീ എന്നും പറഞ്ഞു ആൻവി അവൾക്കരികിലേക്കു വന്നു.

ആണുങ്ങൾക്കു നേരെ മാത്രമല്ല ചില നെറികേടു പറഞ്ഞു വരുന്ന പെണ്ണുങ്ങൾക്കു നേരെ കയ്യുയർതാനും ഞങ്ങൾക്കു മടിയില്ല കാണണോ നിനക്ക് എന്നും പറഞ്ഞു പാത്തു അവളുടെ കൈ ഉയർത്തി ആൻവിയുടെ മുഖത്തേക്കുയർത്തി.

ആൻവി തന്റെ കണ്ണുകൾ ഇറുകെയടച്ചു.

പാത്തു അവളുടെ മുഖത്തിനരികെ കൈ കൊണ്ടു പോയി അടിക്കാതെ കണ്ണുകൾ ഇറുകിയടച്ച ആൻവിയെ നോക്കി ചിരിച്ചു.

ഒരടി പ്രതീക്ഷിച്ച ആൻവി കുറച്ചു സമയമായിട്ടും ഒന്നും സംഭവിക്കാത്തത് കണ്ടപ്പോൾ അവൾ പതിയെ കണ്ണുകൾ തുറന്നു.

കണ്ടോ ഇത്രയേ ഉള്ളൂ നീ ഞങ്ങൾ പെണ്ണുങ്ങൾ ഇറങ്ങിയപ്പോൾ തന്നെ നിങ്ങൾ പേടിച്ചു പോയി അപ്പൊ ഇനി ഞങ്ങളെ ആൺകുട്ടികൾ ഇറങ്ങിയാൽ നീ ഒന്നും പിന്നെ ഉണ്ടാവൂല ഓർത്തോ അവർക്കു നേരെ വിരലുയർത്തി പാത്തു അത്രെയും പറഞ്ഞു ശിവയേയും വിളിച്ചു പുറത്തേക്ക് പോയി .

അവർ പോകുന്നതും നോക്കി പല്ലിറുമ്പി അവർ നിന്നു.

ശിവയേയും വിളിച്ചു പാത്തു നേരെ പോയത് കാന്റീനിലേക്ക് ആയിരുന്നു.

അവിടെയെത്തിയതും പാത്തു ശിവയെ അടിമുടി ഒന്നു നോക്കി.

ഇതിപ്പോ എന്താ ഉണ്ടായേ പാത്തു മൂക്കത്തു വിരൽ വെച്ചു ചോദിച്ചു.

ശിവ അവൾക്കു മുഖം കൊടുക്കാതെ താഴേക്ക് നോക്കിയിരുന്നു.

നീ തന്നെ ആയിരുന്നോ ശിവ അത് എനിക്ക് വിശ്വാസിക്കാൻ കഴിയുന്നില്ല.
എന്താ ന്റെ ഇക്കാനെ പറഞ്ഞപ്പോൾ മോൾക്കൊരു ഇളക്കം, ഇനി ന്റെ ഇക്കനോട് നിനക്കു വല്ല ലബും ഉണ്ടോ ടീ പാത്തു ചിരിച്ചുകൊണ്ടു ചോദിച്ചു.

ഒന്നു പോയേ നീ മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കാതെ ശിവ കൃത്രിമ ദേഷ്യം വരുത്തികൊണ്ടു പറഞ്ഞു.

അല്ല ഉണ്ടേൽ പറഞ്ഞോ ട്ടോ എന്റെ ഫുൾ സപ്പോർട്ടുണ്ടാവും,
നിന്നെക്കാൾ നല്ലൊരു കുട്ടിയെ ന്റെ ഇക്കാക്ക് വേറെ കിട്ടൂല അവൾ ശിവയെ നോക്കി ഒരു കള്ള ചിരിയോടെ പറഞ്ഞു.

ഒന്നു പോടി ഞാൻ അതു വിചാരിച്ചോന്നും അല്ല അവൾ പാത്തുവിനെ നോക്കാതെ പറഞ്ഞു.

മ്മ് മ്മ് മനസ്സിലായി മോളെ അവളെ നോക്കി അർത്ഥം വെച്ചു പാത്തു വീണ്ടും ചിരിച്ചു.

നീ ചുമ്മാ എഴുതാപ്പുറം വായിക്കല്ലേ ട്ടോ ശിവ വീണ്ടും ദേഷ്യം നടിച്ചു പറഞ്ഞു.

ഓ നമ്മള് എഴുതിയപുറം തന്നെ വായിക്കാൻ മടിയുള്ള ആളാ അതോണ്ട് ഞാൻ വിട്ടു, അവൾ ഒരു കള്ള ചിരിയോടെ പറഞ്ഞു.

നീ ഇപ്പോൾ ഉണ്ടായ കാര്യം അവരോടൊന്നും പോയി പറയല്ലേ ട്ടോ, ആരും ഒന്നും അറിയണ്ട ഇപ്പോൾ ശിവ അവളെ നോക്കി പറഞ്ഞു.

അതെന്താ അറിഞ്ഞാൽ നീ ബോൾഡായ കാര്യം ഇക്ക അറിയണ്ടേ.
വേണ്ട ഇപ്പോൾ ഒന്നും അറിയണ്ട
ശിവ അതു പറഞ്ഞപ്പോൾ പാത്തു പറയില്ല എന്ന് സമ്മതിച്ചു.

വൈകീട്ട് ക്ലാസ്സ്‌ കഴിഞ്ഞിറങ്ങിയതും അവരെയും കാത്തു നിൽക്കുന്ന അശ്വിന്റെയും കൂട്ടുകാരുടെയും അടുത്തേക്ക് അവർ പോയി.

സംസാരതിനിടയിൽ താൻ നാളെ വരാൻ വൈകും അമ്പലത്തിൽ പോയിട്ടേ വരു എന്ന് ശിവ അവരോടു പറഞ്ഞു.

അതെന്താ വിശേഷിച്ചു തന്റെ പിറന്നാളാണോ അച്ചായൻ ആകാംഷയോടെ ചോദിച്ചു.

എന്റെയല്ല അമ്മയുടെ അവളുടെ മുഖം മാറുന്നത് അവരെ അറിയിക്കാതെ അവൾ മുന്പോട്ട് നടന്നു.

അമ്മ പോയിട്ടും ഈ ദിവസം അച്ഛൻ മുടങ്ങാതെ പിറന്നാൾ ആഘോശിക്കും.
താനും ചേച്ചിയും അമ്പലത്തിൽ പോകും അവൾ ഓരോന്നൊക്കെ ആലോചിച്ചു നടന്നു.

പാത്തു ഓരോന്നൊക്കെ പറയുന്നുണ്ട് അവളതോന്നും കേൾക്കുന്നു പോലുമില്ല.

ബസ്സിറങ്ങി പാടവരമ്പിലൂടെ നടക്കുമ്പോഴും അവളുടെ മനസ്സിൽ അമ്മയുടെ മുഖം മാത്രം ആയിരുന്നു.

അമ്മ ഓർക്കുമ്പോൾ ചില്ലിൽ മലയിട്ട ഒരു മുഖം മാത്രമാണ് വരുന്നത്.
അതിനപ്പുറത്തേക്ക് അമ്മയെകുറിച്ചൊരോർമായില്ല.

എത്രയൊക്കെ ആരൊക്കെ ഉണ്ടെന്നു പറഞ്ഞാലും അമ്മയ്ക്കു പകരമാവില്ല.
ഓപ്പോൾ പറഞ്ഞതു പോലെ താൻ ഭാഗ്യം ഇല്ലാത്ത കുട്ടി തന്നെ അവൾ വേദനയോടെ ഓർത്തു.

അച്ഛന്റെ മുഖത്തും ഇന്ന് സങ്കടം തന്നെയാണ്.
അമ്മയെ കുറിച്ചുള്ള ഓർമ്മകൾ ആ മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ട്.

അന്നത്തെ ദിവസം അവർ പരസ്പരം വല്ലാതെ സംസാരിചില്ല

അച്ഛൻ അച്ഛന്റെ ഓർമ്മകളിൽ ഇരുന്നോട്ടെ എന്ന് വിചാരിച്ചു ശിവ അച്ഛനെ ശല്ല്യപ്പെടുത്താൻ പോയില്ല.

*****************************

കോളേജ് വിട്ടു വന്നതുമുതൽ അമ്മച്ചിയുടെ ഊതികേറ്റി വച്ച മുഖമാണ് അച്ചായൻ കാണുന്നത്.

എന്താ കാര്യം എന്ന് ചോദിച്ചിട്ടു പറയുന്നുമില്ല.
പക്ഷെ സകല പാത്രങ്ങളോടും ദേഷ്യം തീർക്കുന്നുമുണ്ട്.
അടുക്കളയിൽ വല്ല ബാൻഡ് മേളം നടക്കുന്ന പോലെയുണ്ട്.

സഹികെട്ടു അച്ചായൻ അമ്മച്ചിയെ വട്ടം പിടിച്ചു തനിക്കഭിമുഖമായി നിർത്തി.

ഇതെന്താ ത്രേസ്സ്യകുട്ടി പറ്റിയത് അവൻ അമ്മച്ചിയെ ചേർത്തുപിടിച്ചു ചോദിച്ചു.

നിനക്കു നാണമുണ്ടോ ടാ ഒരു നരുന്ത് പെണ്ണിനോട് ഇഷ്ടം പറയാൻ ധൈര്യം ഇല്ലാതെ മീശയും വെച്ചു നടക്കുന്നു അമ്മച്ചി കലിപ്പിൽ പറഞ്ഞു.

ഓ അപ്പൊ അതാണ് ന്റെ മീശയിൽ തൊട്ടുകളിവേണ്ട ത്രേസ്സ്യകൊച്ചേ അതെനിക്ക് സഹിക്കൂല.

പോടാ ആണുങ്ങളെ വില കളയാൻ ആണെന്നും പറഞ്ഞു മീശയും വെച്ചു നടന്നാൽ പോരാ ഇഷ്ടം തോന്നിയ പെണ്ണിനെ പിടിച്ചു നിർത്തി മിനിമം
ഐ ലവ് യൂ എന്ന് പറയാനുള്ള ധൈര്യം വേണം.

ദേ അമ്മച്ചി എന്റെ ആണത്തത്തെ തൊട്ട് കളി വേണ്ട അതെനിക്ക് സഹിക്കൂല.
പിന്നെ മീശ അത് ഞാൻ വച്ചതല്ല അമ്മച്ചി സ്വയം വന്നതാ അവൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

നീ ഇങ്ങനെ ചിരിച്ചു നടന്നോ ഇനി ഈ കാര്യം പറഞ്ഞു ഞാൻ നിന്റെ അടുത്ത് വരില്ല അവർ ദേഷ്യപെട്ടു പോകാൻ നിന്നതും അവൻ അമ്മച്ചിയെ പിടിച്ചു തനിക്കരികിൽ ഇരുത്തി.

ഹാ പിണങ്ങല്ലേ പൊന്നെ ഞാൻ പറയാം ഒരു പത്തുദിവസം കൂടി വേണം എനിക്ക്.

ഇനിയും അവർ സംശയത്തോടെ ചോദിച്ചു.
അവൾ ഇഷ്ടമില്ലാ എന്ന് പറഞ്ഞാൽ അതെനിക്ക് സഹിക്കൂല അമ്മ അവൻ ഒരു കൊച്ചു കുട്ടിയെപോലെ പറഞ്ഞു.

അങ്ങനെ ഒന്നും പറയൂല നീ ധൈര്യമായി പറ അവർ അവനെ സമാധാനിപ്പിച്ചു പറഞ്ഞു.

എടാ മോനെ എനിക്കാ മോളെ ഒന്നു കാണണം അത്ര ആഗ്രഹം ഉള്ളോണ്ടാ ടാ അവർ അവനെ നോക്കി കൊഞ്ചികൊണ്ടു പറഞ്ഞു.

കാണിക്കാം പക്ഷെ ഇതേ കുറിച്ച് ഒരുകാര്യവും പറയില്ല എന്നെനിക്ക് വാക്ക് തരണം പറ്റുമോ അവൻ സംശയത്തോടെ ചോദിച്ചു.

നിന്റെ ചാച്ചനാണ് സത്യം അവർ അവനു വാക്ക് കൊടുത്തു.

എന്നാൽ നാളെ രാവിലെ റെഡി ആയിക്കോ അവൾ അമ്പലത്തിൽ വരുമ്പോൾ അവിടെ വെച്ചു കാണാം അവൻ പറയുന്ന കേട്ടു അവരുടെ മുഖം വിടർന്നു.

അപ്പോൾ നാളെ ഞാനെന്റെ മോളെ കാണും അല്ലേ അവർ സന്തോഷത്തോടെ അവന്റെ നെറുകയിൽ ഒന്നു ചുംബിച്ചു അവിടെ നിന്നും പോയി.

അവൻ അവരു പോകുന്നത് ഒരു പുഞ്ചിരിയോടെ നോക്കി നിന്നു.

അപ്പോൾ നാളെ അമ്മയും മോളും ഒന്നു കണ്ടോട്ടെ അല്ലേ
കണ്ണാടിയിലുള്ള തന്റെ പ്രതിബിംബം നോക്കി ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു.

&&&&&&&&&&&&&&&&

ശിവ പുലർച്ചെ അതിരാവിലെ എഴുന്നേറ്റു അടുക്കളയിൽ കയറി.

അമ്മയുടെ പിറന്നാൾ ആണെന്നുവെച്ച് കാര്യമായിട്ടു ആഘോഷം ഒന്നുമില്ല.
ഒരു പായസം വെയ്ക്കും അത്ര തന്നെ. രാവിലെ തന്നെ അവൾ അതിനു വേണ്ട ഒരുക്കങ്ങൾ നടത്തി.

മുത്തശ്ശി എഴുന്നേറ്റു വന്നപ്പോഴേക്കും എല്ലാം റെഡിയായി കഴിഞ്ഞിരുന്നു.

നേരം വെളുത്തു തുടങ്ങിയപ്പോൾ അവൾ അമ്പലത്തിലേക്ക് പോകാൻ തയ്യാറായി.

ഒരു സെറ്റുസാരിയാണ് വേഷം അതികം ചമയങ്ങൾ ഒന്നുമില്ലാതെ ഒരുങ്ങിയതു കണ്ടാൽ ആരും ഒന്നു നോക്കി പോകും. തനിനാടൻസുന്ദരി.

അവൾ റെഡിയായി വരുന്നതും നോക്കി ശിവൻ നിന്നു.
ശരിക്കും പാർവതിയെ പോലെയുണ്ട്. പാറൂട്ടിക്കാണ് അവളുടെ അമ്മയുടെ എല്ലാ ഗുണങ്ങളും കിട്ടിയിരിക്കുന്നത്.
അവളുടെ അമ്മയെ പോലെ തന്നെ സുന്ദരിയാണ്, അമ്മയെപോലെ നന്നായി പാടും.

തന്നെ തന്നെ കണ്ണ് എടുക്കാതെ നോക്കി നിൽക്കുന്ന അച്ഛനെ നോക്കി അവൾ ഒന്നു ചിരിച്ചു.

അവൾക്കറിയാം തന്നെ കാണുമ്പോഴൊക്കെ അച്ഛൻ അമ്മയെ ഓർക്കുകയാണെന്ന്.

അച്ഛനോട്‌ യാത്ര പറഞ്ഞു അവൾ അമ്പലത്തിലേക്കിറങ്ങി.

മോളെ തൊഴുതു വേഗം പൊന്നോളുട്ടോ നല്ല മഴക്കോളുണ്ട്
പുറകിൽ നിന്ന് അച്ഛൻ വിളിച്ചു പറയുന്ന കേട്ട് അവൾ അനുസരണയോടെ തലയാട്ടി.

പാടവരമ്പിലൂടെ അവൾ അമ്പലം ലക്ഷ്യമാക്കി നടന്നു.

**************************

നീ ഒന്നു വേഗം വരുന്നുണ്ടോ..?
അല്ലേൽ മോളങ്ങു പോകും .

കാലത്തെ തന്നെ ശിവയെ കാണാൻ പോകുന്നത്തിലുള്ള സന്തോഷത്തിലാണ് ത്രേസ്സ്യ.

പുലർച്ചെ എണീറ്റ് എല്ലാം തയ്യാറാക്കി കുളിച്ചു റെഡിയായി നിൽക്കുകയാണവർ.

താൻ റെഡിയായി മണിക്കൂർ ഒന്നു കഴിഞ്ഞിട്ടും മോനെ കാണാത്തതിലുള്ള ദേഷ്യം തീർക്കുകയാണവർ.

എന്റെ പൊന്നമ്മാ ആ പൂജാരി എഴുന്നേറ്റു ആ നടയൊന്നു തുറന്നോട്ടെ അതിനുള്ള സാവകാശമെങ്കിലും താ അച്ചായൻ റെഡിയാവുന്നതിനിടയിൽ പറഞ്ഞു.

ഓ പിന്നെ പൂജാരി നിന്നോട് പറഞ്ഞിട്ടല്ലേ എല്ലാം ചെയ്യാർ.
സമയം എത്രയായെന്നാ പൊന്നു മോന്റെ വിചാരം, നമ്മൾ ചെല്ലുമ്പോഴേക്കും ആ കൊച്ചെങ്ങാനും പോയാൽ നിന്നെ ഞാൻ വെച്ചേക്കില്ല ഓർത്തോ, അവർ ദേഷ്യത്തോടെ പറഞ്ഞു.

എന്റെ പൊന്നമ്മച്ചി ഞാൻ റെഡിയായി ഇനി അതിന്റെ പേരിൽ മുഖം വീർപ്പിക്കണ്ട, അവൻ തയ്യാറായി വന്നു കൊണ്ടു പറഞ്ഞു.

വാതിലുപൂട്ടി പുറത്തേക്കു വന്ന അമ്മച്ചിയെ അവൻ അടിമുടി നോക്കി മൂക്കത്തു വിരൽ വെച്ചു.

ഇതെന്താ ത്രേസ്സ്യകൊച്ചേ മരുമോളെ കാണാൻ പോകുന്ന തിരക്കിൽ ഒരു ടിൻ പൌഡർ മൊത്തം തീർത്തോ…? അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു.

ഒന്നു പോടാ ഞാൻ അതികമൊന്നും ഒരുങ്ങിയില്ല ഇനി എന്നെ കണ്ടിഷ്ടായില്ലേൽ നിനക്കാ അതിന്റെ കുറച്ചിൽ അതുകൊണ്ടു ഒരു പൊടിക്ക് ഒരുങ്ങി അവർ സാരി നേരെയാക്കികൊണ്ടു പറഞ്ഞു.

ഒന്നു പോ അമ്മ അതൊരു പാവം കൊച്ചാണ്, അതൊരിക്കലും അങ്ങനെയൊന്നും പറയൂല.
ഞാൻ ചുമ്മാ പറഞ്ഞതല്ലേ നീ സംസാരിച്ചു നിൽക്കാതെ വേഗം വണ്ടിയെടുക്കാൻ നോക്ക്, അവർ മകനോട് പറഞ്ഞു.

കാറിലിരിക്കുമ്പോഴും അച്ചായൻ അമ്മച്ചിയെ ഓർമിപ്പിച്ചു.
ആവേശം മൂത്ത് ഒന്നും പറഞ്ഞേക്കല്ലേ എന്ന്.

കാർ അമ്പലത്തിന്റെ ആൽതറയ്ക്കു സമീപം പാർക്കു ചെയ്തു അവർ ശിവ വരുന്നതും നോക്കി നിന്നു.

കുറച്ചു സമയം കഴിഞ്ഞപ്പോൾ കയ്യിൽ പ്രസാദവുമായി ശിവ അമ്പലത്തിന്റെ പടികടന്നു വന്നു.

ദൂരെ നിന്നു തന്നെ കണ്ടു ആൽതറയ്ക്കു സമീപം കാറും ചാരി നിൽക്കുന്ന അച്ചായനെ.

അവൾ ഒരു പുഞ്ചിരിയോടെ അച്ചായന്റെ അരികിലേക്കു ചെന്നു.

അവിടെ എത്തിയപ്പോഴാണ് തന്നെ നോക്കി പുഞ്ചിരി തൂകുന്ന വേറെ ഒരു മുഖം ശ്രദ്ധയിൽ പെട്ടത്.

ഒറ്റ നോട്ടത്തിൽ തന്നെ അവൾക്ക് ആളെ മനസ്സിലായി.
നാൽവർ സംഘത്തിന്റെ അടുക്കൽ നിന്ന് ഒരുപാട് കേട്ടിട്ടുണ്ട് അച്ചായന്റെ അമ്മച്ചിയെകുറിച്ച്.

അവളെ കണ്ടതും അമ്മച്ചി അവളുടെ കയ്യിൽ വന്നു പിടിച്ചു.

പറഞ്ഞു കേട്ടതിനേക്കാളും സുന്ദരിയാണല്ലോ എന്റെ മോള് അവർ അവളെ കവിളിൽ സ്നേഹത്തോടെ തലോടികൊണ്ടു പറഞ്ഞു.

അവൾ ഒരു പുഞ്ചിരിയോടെ അമ്മച്ചിയെ നോക്കി.

ഇതെന്താ ഇത്ര രാവിലെ ഇവിടെ നിങ്ങൾ ശിവ സംശയത്തോടെ അച്ചായനോടു ചോദിച്ചു.

ഒരു ബന്ധുവീട്ടിൽ പോയി വരുന്ന വഴിയാണ് അച്ചായൻ അപ്പോൾ വായിൽ വന്നത് പറഞ്ഞു.

മോളെന്നും അമ്പലത്തിൽ വരാറുണ്ടോ അമ്മച്ചി അവളെ നോക്കി ചോദിച്ചു.

ഇല്ല ഇന്നെന്റെ അമ്മയുടെ പിറന്നാളാണ് അതാ വന്നേ.

ആഹാ എന്നിട്ട് അമ്മ എവിടെ മോളുടെ ത്രേസ്സ്യ ആകാംഷയോടെ ചോദിച്ചു.

അതു കേട്ടതും അവളുടെ മുഖത്തെ പുഞ്ചിരി മാറി.
അമ്മ ഇപ്പോൾ ജീവിച്ചിരിപ്പില്ല അവൾ സങ്കടത്തോടെ പറഞ്ഞു.

അയ്യോ മോളെ അമ്മച്ചി അറിഞ്ഞില്ല അതാ സോറി അവർ വിഷമത്തോടെ പറഞ്ഞു.

അതിനു സോറി ഒന്നും വേണ്ട അമ്മച്ചി അതൊന്നും സാരമില്ല അവൾ അമ്മച്ചിയുടെ കൈ പിടിച്ചു പറഞ്ഞു.

അമ്മച്ചിയുടെയും ശിവയുടെയും സംസാരം അച്ചായൻ വീക്ഷിച്ചു കൊണ്ടു മാറിനിന്നു.

കുറച്ചു സമയം കൊണ്ടു തന്നെ അവളും അമ്മച്ചിയും ഒരുപാട് അടുത്തു.

അവളോട് യാത്ര പറഞ്ഞു പോകാൻ നിന്ന അവരെ ശിവ നിർബന്ധിച്ചു വീട്ടിൽ കൊണ്ടു പോയി.

അവരെ രണ്ടാളെയും അച്ഛനും മുത്തശ്ശിക്കും പരിജയപ്പെടുത്തികൊടുത്തു അവൾ.

ഇവൾക്ക് എപ്പോഴും നിങ്ങളുടെ വിശേഷം പറയാനേ നേരമുള്ളു ഇപ്പോൾ ശിവൻ അച്ചായനോട്‌ പറയുന്നകേട്ടു അച്ചായൻ അവളെ ഒരു പുഞ്ചിരിയോടെ നോക്കി.

അവിടെ കുറച്ചു നേരം ചിലവഴിച്ച ശേഷം അവരോടു യാത്ര പറഞ്ഞു ആ അമ്മയും മകനും അവിടെ നിന്നും ഇറങ്ങി.

തിരികെ പോരുമ്പോൾ അമ്മച്ചിയുടെ സംസാരം മുഴുവൻ ശിവയെ കുറിച്ചായിരുന്നു.

മോനെ അവളെ നീ വേഗം കൂട്ടികൊണ്ടു വാ ടാ അമ്മയില്ലാതെ വളർന്ന കുട്ട്യാ അത്, അതിന് ഒരമ്മയുടെ സ്‌നേഹം മുഴുവൻ കൊടുക്കണം എനിക്ക് ത്രേസ്സ്യ മകനെ നോക്കി പറഞ്ഞു.

അമ്മച്ചിയുടെ മനസ്സ് മുഴുവൻ ഇപ്പോൾ ശിവയാണെന്ന് അവൻ ഒരു പുഞ്ചിരിയോടെ ഓർത്തു.

തുടരും..

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.4/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!