Skip to content

സഖാവ് – Part 9

സഖാവ് Novel

സഖാവ് 💓(a deep love stry)

📝Rafeenamujeeb

അന്നേ ദിവസം വൈകുമെന്നു പറഞ്ഞെങ്കിലും ശിവ നേരത്തെ തന്നെ കോളേജിൽ എത്തിചേർന്നു.

കണ്ണുകൾകൊണ്ടു ചുറ്റും പാത്തുവിനെ അന്വേഷിച്ചുകൊണ്ട് അവൾ ക്ലാസ്സിലേക്കു നടന്നു.

അകത്തേക്കു പ്രവേശിക്കാൻ നിന്ന അവൾക്ക് കുറുകെ ഒരു കൈ തടസ്സമായി വെച്ച് ആൻവി വാതിലു ചാരി നിന്നു അവളെ നോക്കി ഒരു പരിഹാസ ചിരി ചിരിച്ചു.

ശിവ അകത്തേക്കു പോകാൻ നോക്കിയെങ്കിലും അവൾ കൈകൊണ്ടു ശിവയെ തടഞ്ഞു കൊണ്ടിരുന്നു.

ശിവയ്ക്ക് അവളുടെ പ്രവർത്തിയിൽ ദേഷ്യം വന്നു.
ഒന്നും പ്രതികരിക്കാതെ അവൾ സ്വയം നിയന്ത്രിച്ചു നിന്നു.

വഴിയിൽ നിന്ന് മാറിനിൽക്കുന്നതല്ലേ നല്ലത് വെറുതെ എന്തിനാ ഒരു പ്രശ്നതിന് തിരി കൊളുത്തുന്നത് അവൾ പുറമെ ശാന്തമായികൊണ്ടു തന്നെ ആൻവിയോട് പറഞ്ഞു.

ഞാനൊരു പ്രശ്നതിന് ഒരുങ്ങിതന്നെയാടോ വന്നിരിക്കുന്നത് അതുകൊണ്ട് ഒരു വിട്ടു വീഴ്ചയും നീ എന്റെടുക്കൽ നിന്നും പ്രതീക്ഷിക്കണ്ട അവൾ ഒരു പരിഹാസച്ചിരിയോടെ പറഞ്ഞു.

ഓ അപ്പോൾ മോള് പ്രശ്നമുണ്ടാക്കാനായിട്ട് കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണല്ലേ എങ്കിൽ നമുക്കൊരു കൈ നോക്കാം ശിവയും വിട്ടു കൊടുത്തില്ല.

മര്യാദയ്ക്കു പറഞ്ഞാൽ നീയൊന്നും അനുസരിക്കില്ല അല്ലേ എന്നും പറഞ്ഞു ശിവ അവളുടെ കൈ തട്ടിമാറ്റി അകത്തേക്ക് കയറാൻ ഒരുശ്രമം നടത്തി.

പക്ഷെ അവളുടെ കൈകൊണ്ടുതന്നെ അവൾ ആ ശ്രമത്തെ തടഞ്ഞു.

അതുകൂടിയായപ്പോൾ ശിവയ്ക്കു ദേഷ്യം വന്നു.
അവൾ ബലമായിതന്നെ ആൻവിയുടെ കൈ പിടിച്ചു മാറ്റി.
തന്നെ എതിർക്കാൻ വന്ന ആൻവിയ്ക്കു നേരെ ഒരു ചൂണ്ടുവിരൽ ഉയർത്തി അവൾ ദേഷ്യത്തോടെ നോക്കി.

അവളുടെ അപ്പോഴത്തെ ഭാവം കണ്ട് ആൻവി ഒന്നു പതറി.

അതു പുറത്തുകാണിക്കാതെ അവൾ ശിവയ്ക്കു നേരെ അടുത്തു.

രണ്ടു പേരും ഒരു പോരിനു തയ്യാറായി തന്നെ നിന്നു.

ക്ലാസ്സിലെ കുട്ടികളെല്ലാം അവർക്ക് ചുറ്റും കൂടി.

അപ്പോഴേക്കും എന്താ ഇവിടെ എന്നും ചോദിച്ചു അച്ചായൻ അവിടേക്കു വന്നു.

അച്ചായനെ കണ്ടതും ആൻവി രൗദ്രഭാവം വെടിഞ്ഞു ശാന്തമായി.

ഹേയ് ഒന്നൂല്ല ഞങ്ങൾ ജസ്റ്റ്‌ ഒന്നു പരിജയപ്പെട്ടതാ ആൻവി പെട്ടന്നു മറുപടി പറഞ്ഞു.

ഓ നീ പരിജയപ്പെടുന്നത് ഇങ്ങനെ ആണെങ്കിൽ ഫ്രണ്ട്സാവുന്നത് എങ്ങനെയാവും അച്ചായൻ താടിക്ക് കയ്യും കൊടുത്തു പറഞ്ഞു.
ദേ ഞാനൊരു കാര്യം പറഞ്ഞേക്കാം അവന്മാരുടെ വാക്കും കേട്ടു ഞങ്ങളെ പിള്ളേരെ ചൊറിയാൻ വന്നാൽ വെറുതെ വിടില്ല അതോർത്തോ അച്ചായൻ ഒരു താക്കീതോടെ പറഞ്ഞു.

ശിവായോട് ക്ലാസ്സിൽ കേറാൻ പറഞ്ഞു അവൻ അവിടെ നിന്നും പോയി.

ആൻവി അവൻ പോകുന്നത് ഒരു പുഞ്ചിരിയോടെ നോക്കി നിന്നു.

മൂന്നാളും ഒന്നിനൊന്നു മെച്ചമാണെങ്കിലും അച്ചായനോട്‌ ഒരു പ്രത്യേക ഇഷ്ടം തോന്നുന്നു.
ആൻവി ചിരിച്ചു കൊണ്ടു അപർണയോട് പറഞ്ഞു.

ക്ലാസ്സ്‌ തുടങ്ങാൻ ആയപ്പോഴേക്കും പാത്തുവും എത്തി.

ശാഹുൽ സാർ വന്നു ക്ലാസ്സ്‌ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും ആൻവി ഓരോ ഡൌട്ട് ചോദിച്ചു സാറെ അടുത്തേക്ക് വിളിക്കാൻ തുടങ്ങി.

പത്തുവിനു ഇതൊക്കെ കണ്ട് കലിപ്പ് വരുന്നുണ്ട്.

സാർ ഡൌട്ട് ക്ലിയർ ചെയ്യുന്നതിനിടയ്ക്ക് പാത്തുവിനെ നോക്കുന്നുണ്ട്.

അവൾ പക്ഷെ സാറിനെ മൈൻഡ് ചെയ്യാനേ പോയില്ല.

ക്ലാസ്സ്‌ തീർന്നു സാർ പോകുമ്പോഴും സാർ അവളെ നോക്കി.
അവളുടെ ഒരു നോട്ടം സാർ വല്ലാതെ കൊതിക്കുന്നുണ്ടെന്നു ശിവയ്ക്കും തോന്നി.

ഇന്റർവെൽ കഴിഞ്ഞു ക്ലാസ്സ്‌ തുടങ്ങാൻ സമയമായപ്പോഴാണ് പാത്തു ക്ലാസ്സിലേക്കു വന്നത്.
ശിവ കുറച്ചു നോട്സ് കംപ്ലീറ്റ് ആക്കാനുള്ളത് കൊണ്ടു പുറത്തൊന്നും പോയില്ല.

നീ എനിക്കൊരു സഹായം ചെയ്യുമോ ടീ… പാത്തു വന്ന ഉടനെ ശിവ ചോദിച്ചു.

പാത്തു എന്താ എന്നുള്ള അർത്ഥത്തിൽ അവളെ നോക്കി.

നീ ഈ ബുക്ക്‌ ലൈബ്രറിയിൽ കൊണ്ടു വെക്കാമോ തിരക്കിനിടയിൽ ഞാൻ അതു വിട്ടു പോയതാ, എനിക്ക് ഇനിയും കുറച്ചു എഴുതാനുണ്ട് ശിവ അവളെ നോക്കി ചോദിച്ചു.

ഇത്രേയുള്ളൂ എന്നും പറഞ്ഞു പാത്തു ആ ബുക്കും വാങ്ങി ചാടി തുള്ളി പോകുന്നത് ശിവ ഒരു പുഞ്ചിരിയോടെ നോക്കി നിന്നു.

പാത്തു ലൈബ്രാറിയിൽ ചെല്ലുമ്പോൾ ആരും തന്നെ അവിടെയുണ്ടായിരുന്നില്ല.

ബുക്ക്‌ വെച്ചു തിരിഞ്ഞ അവൾ കണ്ടത് തന്നെ തന്നെ നോക്കി പുഞ്ചിരിയോടെ നിൽക്കുന്ന ശാഹുൽ സാറിനെയാണ്.

സാറിന്റെ നോട്ടം അത്ര ശരിയല്ല എന്ന് തോന്നിയതും അവൾ ചുറ്റുമൊന്നു നോക്കി.
അവിടെയെങ്ങും ആരും തന്നെ ഉണ്ടായിരുന്നില്ല.

ഡോർ ലോക്ക് ചെയ്തു സാർ അവളുടെ അടുത്തേക്ക് വരുന്നതിനനുസരിച്ച് അവൾ പുറകോട്ട് പൊയ്ക്കോണ്ടിരുന്നു.

അവസാനം ചുമരിൽ തട്ടി അവൾ നിന്നതും സാർ അവളുടെ അടുത്തേക്ക് വന്നു.

സാർ അവളുടെ അടുത്തെത്തിയതും അവളുടെ ഹൃദയമിടിപ്പ് ക്രമാതീതമായി കൂടി.

എന്താ ടീ പാത്തുമ്മകുട്ടി വല്ലാത്ത ഒരു ഗൗരവം രണ്ടു ദിവസമായല്ലോ തുടങ്ങിയിട്ട് സാർ അവളെ നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു.

ഒന്നൂല്ല എന്നും പറഞ്ഞു അവൾ പോകാൻ തുടങ്ങിയതും സാർ അവളെ പിടിച്ചു വലിച്ചു.. പെട്ടന്നുള്ള വലിയിൽ അവൾ കൃത്യമായി സാറിന്റെ നെഞ്ചിൽ തന്നെ വന്നു വീണു.

എന്താ ടീ പെണ്ണേ എന്നോട് പിണക്കമാണോ..? അവളെ ഒരു കൈകൊണ്ടു ചേർത്തു പിടിച്ചു സാർ ചോദിച്ചു.

അവൾ ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി.

അവളുടെ അരയിലൂടെ കയ്യിട്ട് സാർ ഒന്നുകൂടി അവളെ തന്നിലേക്കടുപ്പിച്ചു.
അവളുടെ വിറയാർന്ന അധരങ്ങൾ ലക്ഷ്യമാക്കി സാർ മുഖം അടുപ്പിച്ചതും അവളുടെ മിഴികൾ പതിയെ കൂമ്പി.

കുറച്ചു സമയം കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാത്തത് കണ്ടപ്പോൾ മെല്ലെ കണ്ണുകൾ തുറന്നു നോക്കിയപ്പോൾ തന്നെ തന്നെ നോക്കി ചിരിക്കുന്ന സാറിനെയാണ് കണ്ടത്.

നമ്മുടെ കല്യാണം തീരുമാനിച്ചിട്ടെയുള്ളൂ കഴിഞ്ഞിട്ടില്ല
ഇപ്പോഴും ഞാൻ നിന്റെ സാർ ആണ് അതോണ്ട് മോളു ക്ലാസ്സിലേക്ക് വിട്ടോ സാർ പോട്ടെ എന്നും പറഞ്ഞു സാർ അവിടെ നിന്നും പോയി.

സാർ പോകുന്നതും നോക്കി അവൾ മൂക്കത്തു വിരൽ വെച്ചു.

ഇതിപ്പോ ഞാൻ അങേരെ നിർബന്ധിച്ചു കൊടുന്ന പോലെയുണ്ടല്ലോ അവൾ സ്വയം പറഞ്ഞു.

ഒരു കിളിപോയ ലുക്കിൽ അവിടെ നിന്നും ഇറങ്ങി.

ഇതൊക്കെ കണ്ടുകൊണ്ടു കത്തുന്ന രണ്ടു കണ്ണുകൾ അവിടെയുള്ളത് അവർ രണ്ടു പേരും അറിഞ്ഞതെയില്ല.

അവൾ അവിടെ നിന്നും ഇറങ്ങി ചെന്നത് നേരെ അച്ചായന്റെയും കാർത്തിയുടെയും മുമ്പിലേക്കു.

ദേ നമ്മുടെ പാത്തുമ്മ ലൈബ്രററിയിൽ ഇനി ക്ലാസ്സു മാറി കേറിയതാണോ…? കാർത്തി ചിരിച്ചു കൊണ്ടു ചോദിച്ചു.

അവരെ നോക്കി ഒരു ചമ്മിയ ചിരിയും പാസാക്കി അവൾ ക്ലാസ്സിലേക്കു നടന്നു.

അവൾ പോകുന്നതും നോക്കി അവർ അവിടെ തന്നെ നിന്നു

&&&&&&&&&&&&&&

പാത്തു ക്ലാസ്സിലേക്കു ചെന്നപ്പോൾ തന്നെ ശിവയുടെ മുഖത്തു കണ്ട പുഞ്ചിരിയിൽ നിന്നു തന്നെ അവൾക്കു ശിവ കൂടി ചേർന്നാണ് എല്ലാം ചെയ്തേ എന്നു മനസ്സിലായി.

എടീ യൂദാസേ…. നിനക്കുള്ള പണി ഞാൻ വഴിയേ തരാട്ടോ..
അവൾ ശിവയെ നോക്കി പല്ലുറുമ്പികൊണ്ടു പറഞ്ഞു.

തരണേ ഞാൻ കാത്തിരിക്കാട്ടോ ശിവ അവളെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു.

തന്നിരിക്കും മോളേ വെയിറ്റ് ആൻഡ് സീ അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു.

ഒക്കെ ഞാൻ വെയിറ്റ് ചെയ്യാട്ടോ എന്നും പറഞ്ഞു ശിവ അവളെ ഇറുകെ പിടിച്ചു.

അത് കണ്ടതും പാത്തു അവളെ ചേർത്തുപിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തു.

മറ്റു കുട്ടികൾ എല്ലാം അവരുടെ സ്‌നേഹപ്രകടനം കണ്ടു അസൂയയോടെ നോക്കി നിന്നു.

ക്ലാസ്സ്‌ കഴിഞ്ഞതും ഇക്കയെ ഇന്നു കണ്ടില്ലെന്നും പറഞ്ഞു പാത്തു ശിവയെ പോലും നോക്കാതെ ഇറങ്ങിയോടി.

അവൾക്കു പിറകിലായി ശിവയും അവരുടെ അടുത്തേക്ക് വച്ചു പിടിച്ചു.

പക്ഷെ ഓടിച്ചെന്ന പാത്തു അവരുടെ അരികിൽ അശ്വിനെ കാണാത്തപ്പോഴാണ് അവൻ ഇന്നു ലീവാണെന്ന് അവൾ അറിയുന്നത്

അമ്മയ്ക്കു സുഖമില്ലെന്നും ഹോസ്പിറ്റലിൽ കൊണ്ടു പോവുകയാണെന്നും പറഞ്ഞു രാവിലെ വിളിച്ചിരുന്നു. അച്ചായൻ അവളോട്‌ പറഞ്ഞു.

അശ്വിനെ കാണാത്തത്തിലുള്ള നിരാശ പാത്തുവിനെ പോലെ തന്നെ ശിവായ്ക്കും ഉണ്ടായിരുന്നു.

ഞങ്ങൾ അശ്വിന്റെ വീട്ടിലോട്ടു പോവുകയാണ്‌ വേണമെങ്കിൽ നിങ്ങളും കൂടെ കൂടിക്കോ പാത്തുവിനോടാണ് അച്ചായൻ അതു പറഞ്ഞെതെങ്കിലും നോട്ടം മൊത്തം ശിവയുടെ മുഖത്തായിരുന്നു.

അച്ചായൻ വിളിക്കേണ്ട താമസം പാത്തു ചാടിക്കേറി ഒക്കെ പറഞ്ഞു.

ശിവ ഒന്നു വിസമ്മതിചെങ്കിലും പാത്തു നിർബന്ധിച്ചു കൂടെക്കൂട്ടി.

അവരെല്ലാവരും കൂടെ അശ്വിന്റെ വീട്ടിലേക്കു കയറി ചെന്നപ്പോൾ ഉമ്മറത്തു തന്നെയുണ്ടായിരുന്ന അശ്വിനിയും അനുമോളും വന്ന അതിഥികളെ കണ്ട് പകച്ചു നിന്നു.

ശിവയേയും പാത്തുവിനെയും കണ്ട അവരുടെ മുഖത്തു സന്തോഷം വന്നു നിറഞ്ഞു.

ഏട്ടാ ഒന്നിങ്ങു വന്നേ ആരൊക്കെയാ വന്നിരിക്കുന്നേ ഒന്നു നോക്കിക്കേ അനുമോൾ അകത്തേക്ക് നോക്കി വിളിച്ചു കൂവി.
അവരോടു കയറിയിരിക്കാൻ പറഞ്ഞു അശ്വിനി അകത്തേക്ക് പോയി.

കുറച്ചുകഴിഞ്ഞപ്പോൾ അശ്വിൻ പുറത്തേക്ക് വന്നു.
ഒരു ലുങ്കിയും ബനിയനും ആണ് വേഷം.

ഉമ്മറത്തിരിക്കുന്ന തന്റെ സുഹൃത്തുക്കൾക്കൊപ്പം പ്രതീക്ഷിക്കാത്ത രണ്ടാളെക്കൂടി കണ്ട അശ്വിൻ വന്ന അതേ സ്പീഡിൽ അകത്തേക്കോടി

അവൻ പോകുന്നതും നോക്കി പാത്തുവും ശിവയും പരസ്പരം നോക്കി ചിരിച്ചു.

അപ്പോഴേക്കും അശ്വിന്റെ അമ്മ അവിടെക്കു വന്നു.

അശ്വിൻ ഒരു ഷർട്ട്‌ ഇട്ടു അവരുടെ അടുത്തേക്കു വന്നു.

അശ്വിനിയും അനിമോളും പാത്തുവിനോടും ശിവയോടും പെട്ടന്ന് കൂട്ടായി.

അശ്വിന്റെ അമ്മ ശിവയോടും പാത്തുവിനോടും നല്ല സ്നേഹത്തോടെയാണ്‌ പെരുമാറിയത്.
കുറച്ചു സമയം കൊണ്ടു തന്നെ അവരും അവിടുത്തെ അംഗമായതു പോലെ തോന്നി.

കുറച്ചു സമയം അവിടെ ചിലവഴിച്ചു അവർ അവരോടു യാത്ര പറഞ്ഞിറങ്ങി.

തന്റെ അമ്മയുടെ ജന്മ ദിവസം തന്നെ തനിക്ക് രണ്ടമ്മമാരെ കിട്ടി എന്ന് ശിവ മനസ്സിലോർത്തു.

പാത്തുവും ശിവയും ബസ്സിലിരിക്കുമ്പോഴാണ് മനു ഒരു കടയിൽ നിൽക്കുന്നത് ശിവ ശ്രദ്ധിച്ചത്.

അവനെ പാത്തുവിനു ശിവ കാണിച്ചു കൊടുത്തു.
അന്നു രാത്രി അവനെ ആരോ മർദ്ധിച്ചകാര്യവും അവൾ പാത്തുവിനോട് പറഞ്ഞു.

എല്ലാം കേട്ട പാത്തു ഏന്ദോ ഓർത്തിട്ടെന്നപോലെ ചിരിച്ചു.

*******************************

പിറ്റേദിവസം രാവിലെ കോളേജിലേക്കു നേരത്തെ എത്തിയ പാത്തു കണ്ണുകൾകൊണ്ടു ആരെയോ അന്ന്വേഷിച്ചു.

ആ കോളേജ് മൊത്തം അവൾ അയാളെ തേടി നടന്നു.

ഒടുവിൽ താൻ അന്വേശിച്ച ആളെ കണ്ടതും അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.

എടാ കള്ള കാമുകാ…… അവൾ അയാളുടെ പുറകിൽ നിന്നു വിളിച്ചു.

അയാൾ തന്റെ നടത്തം ഒന്നു നിർത്തിയ ശേഷം പുറകോട്ടു തിരിഞ്ഞു നോക്കി.
തന്നെ നോക്കി പുഞ്ചിരിയോടെ നിൽക്കുന്ന പാത്തുവിനെ സംശയത്തോടെ നോക്കി.

അവൾ പുഞ്ചിരിച്ചു കൊണ്ടു അയാളുടെ അടുത്തേക്കു നടന്നു.

എടാ കള്ളകാമുകാ ആരും ഒന്നും അറിയില്ലെന്ന് വിചാരിച്ചോ….? പാത്തു അതും പറഞ്ഞുകൊണ്ട് അയാളിലേക്കടുത്തു.

നീയെന്ദോക്കെയാണ് ഈ പറയുന്നത്….? അയാൾ സംശയത്തോടെ ചോദിച്ചു.

ചില പൂച്ചകളുണ്ട് കണ്ണടച്ച് പാല്കുടിക്കുന്നത് ആരും അറിയില്ലെന്നാണ് വിജാരം അങ്ങനെയൊരു പൂച്ചയെ ഞാൻ കണ്ടു പിടിച്ചു. പാത്തു ഒളികണ്ണാലെ അയാളെ നോക്കികൊണ്ടു പറഞ്ഞു.

നീയിതെന്ദോക്കെയാ പത്തുമ്മ പറയുന്നത്….? എനിക്കൊന്നും മനസ്സിലാകുന്നില്ല അയാൾ അവളെ നോക്കി വീണ്ടും പറഞ്ഞു.

മനസ്സിലാക്കി തരാം അതിനല്ലേ ഈ പാത്തുമ്മ നിൽക്കുന്നത്, ആദ്യം ഞാൻ ചോദിക്കുന്നതിനു മോൻ മണി മണിയായി ഉത്തരം പറ അവൾ അയാളെ നോക്കി പറഞ്ഞു.

ആഹ് ചോദിക്ക് ഞാൻ അറിയുന്നതാന്നേൽ പറയാം അയാൾ അവളുടെ ചോദ്യങ്ങൾക്കായി കാതോർത്തു.

ആരാ ഇക്കാ മനുവിനെ പഞ്ഞിക്കിട്ടത്…? അവൾ അയാൾക്ക്‌ നേരെ ആദ്യത്തെ ചോദ്യം തൊടുത്തു വിട്ടു.

അതുകേട്ടതും അശ്വിൻ ഒന്നു പതറിയെങ്കിലും അതു പുറത്തു കാണിക്കാതെ അവൻ നിന്നു.

ആര് പഞ്ഞിക്കിട്ടു നീ ഇതെന്താ ഈ പറയുന്നത് രാത്രി വല്ല സ്വപ്നവും കണ്ടോ….? പിടിച്ചു നിൽക്കാനെന്നവണ്ണം അശ്വിൻ അവൾക്കു നേരെ മറുചോദ്യം ചോദിച്ചു.

ഉരുളല്ലേ ഇക്കാ എനിക്കു കാര്യങ്ങൾ ഏകദേശം മനസ്സിലായിട്ടുണ്ട് അതിക്കാടെ നാവിൽ നിന്നു തന്നെ എനിക്കു കേൾക്കണം..

നീ എന്തു മനസ്സിലക്കിയെന്നാ…? എനിക്കു നീ പറയുന്നതൊന്നും വ്യക്തമാകുന്നില്ല.

ഞാൻ പറയാം ശിവയോട് ആ മനു ചെയ്ത നെറികേട് അവൾ ആകെ പറഞ്ഞതു എന്നോട് മാത്രമാണ്, ഞാൻ അതു ആകെ പറഞ്ഞതു ഇക്കയോടും എനിക്കുറപ്പുണ്ട് അവനു കണക്കിന് കൊടുത്തത് ഇക്കയാണെന്ന്.. അവൾ ഇടം കണ്ണാലെ അവനെ നോക്കി പറഞ്ഞു.

ഓ അതാണോ ഒരു പെൺകുട്ടിയോടു നെറികേടു കാണിച്ച അവനിട്ടു രണ്ടു പൊട്ടിച്ചു അതിലെന്താ ഇത്ര തെറ്റ് അവൻ പാത്തുവിനെ നോക്കി ചോദിച്ചു.

അതിൽ യാതൊരു തെറ്റും ഞാൻ കാണുന്നില്ല പക്ഷെ അടിക്കുന്നതിനിടയിൽ ആവേശം മൂത്തു ഒരു നൂറു തവണ ഇക്ക വിളിച്ചു പറഞ്ഞ ഒരു കാര്യമുണ്ട് അവൾ അവനെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു.

അവൻ എന്താ എന്നുള്ള അർത്ഥത്തിൽ അവളെ നോക്കി.

ഇക്ക മനുവിനോട് ആവർത്തിച്ചു പറഞ്ഞു എന്റെ പെണ്ണെന്നു അതുവല്ലോം എന്റെ പുന്നാര ആങ്ങള ഓർക്കുന്നുണ്ടോ…? അവൾ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.

അ… അത് .. പിന്നെ ഞാൻ ചുമ്മാ ഒരു പഞ്ചിനു വെറുതെ പറഞ്ഞതല്ലേ…? അവൻ മുഖത്തെ പതർച്ച പാത്തു അറിയാതിരിക്കാൻ പാടു പെട്ടു.

ഏന്ദോ… എങ്ങനെ.. അങ്ങനെ പഞ്ചിനു വേണേൽ പെങ്ങളാണന്നും പറയാലോ…? അതെന്താ ഇക്ക അങ്ങനെ പറയാഞ്ഞേ അവൾ സംശയത്തോടെ അവനോടു ചോദിച്ചു.

ഇത്തവണ അവളുടെ ചോദ്യത്തിനു മുമ്പിൽ അവനു ഉത്തരമുണ്ടായില്ല.

സത്യം പറ ഇക്കാ ഇക്ക എന്റെ ശിവയെ പ്രണയിക്കുന്നുണ്ടോ…?
അവൾ അവന്റെ മുഖം തനിക്കു നേരെ തിരിച്ചു കൊണ്ടു ചോദിച്ചു.

ഈ സമയം അശ്വിനെ അന്വേഷിച്ചു വന്ന അച്ചായൻ അവരുടെ സംസാരം കെട്ടു മാറി നിന്നു.

നീ ഇതെന്താ പാത്തു ഈ പറയുന്നത് പ്രേമമോ എനിക്കോ അതും ആ ശിവയോട് കഷ്ടം നീ ഇത്രയ്ക്കു പൊട്ടിയാണോ…?
അവന്റെ ചോദ്യം കേട്ടു അവളുടെ മുഖത്തെ പുഞ്ചിരിമാഞ്ഞു.

ഇങ്ങനെ ചോദിച്ചാൽ ഇക്ക ഒന്നും പറയില്ലായെന്നവൾക്കു മനസ്സിലായത് കൊണ്ട് അവൾ അവസാനത്തെ അടവ് എടുക്കാൻ തീരുമാനിച്ചു.

സാരമില്ല ഞാൻ ചോദിച്ചാൽ എന്റെ ഇക്ക പറയുമെന്ന് വിജാരിച്ചു സോറി ഞാൻ ഇനി ഇതു ചോദിച്ചു വരില്ല, അവൾ സങ്കടം മുഖത്തു വരുത്തി അതു പറഞ്ഞു അവിടെ നിന്നും നടന്നു.

ഒരു പിൻവിളി പ്രതീക്ഷിച്ചുകൊണ്ട് അവൾ ഓരോ ചുവടും വെച്ചു.

പ്രതീക്ഷിച്ചതു പോലെ തന്നെ അശ്വിൻ അവളെ വിളിച്ചു.

ഉള്ളിൽ സന്തോഷം ഉണ്ടെങ്കിലും പുറമെ സങ്കടം നടിച്ചു അവൾ അവനെ നോക്കി.

അതേ നിന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ എനിക്കൊത്തിരി ഇഷ്ടാ കണ്ട അന്നു മുതൽ ചങ്കിൽ കേറിക്കൂടിയാതാ അതവൾ അറിയാണ്ടിരിക്കാനാണ് ഞാൻ അവളോട്‌ പരുശമായി പെരുമാറിയത് അവൻ അവളുടെ മുഖത്തു നോക്കാതെ വിളിച്ചു പറഞ്ഞു.

അവന്റെ വാക്കുകൾ അവളിൽ സന്തോഷം നിറച്ചു.

എന്നാൽ ഒരു ചുമരിനപ്പുറം അശ്വിന്റെ വാക്കുകൾ തീ ചൂളയെ പോലെ നെഞ്ചിൽ തറക്കുകയായിരുന്നു അച്ചായന്റെ.
അശ്വിന്റെ ഓരോ വാക്കും അവന്റെ കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു.

അവൻ നിറഞ്ഞു വന്ന മിഴികളെ ആരും കാണാതെ തുടച്ചു.

എന്തിനു മറച്ചു വെക്കണം ഇക്ക ഇങ്ങനെയൊരു ഇഷ്ടം ഉണ്ടെങ്കിൽ അവളോട്‌ പറഞ്ഞൂടെ..? എനിക്കറിയാം അവളെ മനസ്സ് അവൾക്കും ഇക്കയെ ഒരുപാട് ഇ
ഇഷ്ടമാണ്, അതു പലപ്പോഴായി ഞാൻ മനസ്സിലക്കിയതാണ്.
പാത്തുവിന്റെ വക്കുകൾ കൂടി കേട്ടപ്പോൾ അച്ചായനു നിയന്ത്രണം വിട്ടു പോകുന്നതു പോലെ തോന്നി.

താൻ പ്രിയപ്പെട്ടവളായി കണ്ടവളുടെ ഉള്ളിൽ തന്റെ ആത്മമിത്രമാണോ…? അവന്റെ ഉള്ളിലും ശിവയാണോ..? കേട്ടതോന്നും വിശ്വസിക്കാനാവാതെ അച്ചായൻ ഒരു തളർച്ചയോടെ നിന്നു.

കൂടുതൽ ഒന്നും കേൾക്കാനുള്ള ശക്തി ഇല്ലാത്തതിനാൽ അവൻ അവിടെ നിന്നും പോയി.

ഈ സമയം പാത്തു പറഞ്ഞതു കേട്ടു അശ്വിൻ അവളെ സംശയത്തോടെ നോക്കി.

അതേ ഇക്ക അവൾക്കു ഇക്കയെ ഇഷ്ടമാണ് എനിക്കുറപ്പുണ്ട്, ഇക്ക അവളോട് ചെന്നു പറ ഇഷ്ടമാണെന്നു പാത്തു സന്തോഷത്തോടെ അശ്വിനോട്‌ പറഞ്ഞു.

ഒരിക്കലും എന്റെയുള്ളിൽ ഇങ്ങനെയോരു ഇഷ്ടമുള്ളത് അവളറിയരുത് അതെനിക്ക് എന്റെ പാത്തു വാക്ക് തരണം അവന്റെ വലതു കരം അവൾക്കു മുമ്പിൽ നീട്ടികൊണ്ടു അവൻ പറഞ്ഞു.

അവൾ അവന്റെ കയ്യിലെക്കു സംശയത്തോടെ നോക്കി.

എന്തിനു ഇക്ക ഇതു മറച്ചു വെക്കണം, ശിവ നല്ല കുട്ടിയാണ് അവളെക്കാൾ നല്ല ഒരു കുട്ടിയെ ഇക്കാക്ക് കിട്ടൂല പാത്തു പറഞ്ഞു.

അറിയാം അവൾ നല്ല കുട്ടിയാണെന്ന്, അവൾ ഈ പ്രാരാബ്ദക്കാരന്റെ ജീവിതത്തിലേക്കു വരേണ്ടവൾ അല്ല, ഒരിക്കലും എന്റെ ജീവിതത്തിലെക്കു വന്നു നരകിക്കാൻ ഞാൻ സമ്മതിക്കൂല
അതുകൊണ്ട് തന്നെ എന്റെ ഇഷ്ടം അവൾ ഒരിക്കലും അറിയരുത് വാക്ക് താ എനിക്ക്, അവൻ വീണ്ടും അവൾക്കു മുമ്പിൽ കൈ നീട്ടി.

അവസാനം അവന്റെ നിർബന്ധത്തിനു പാത്തുവിനു വഴങേണ്ടി വന്നു.
അവളൊന്നും അറിയൂല എന്ന് അവൾ അശ്വിനു വാക്ക് കൊടുത്തു.

മുന്പോട്ടുള്ള ഓരോ കാൽവെപ്പുകളും ഇടാറുന്ന പോലെ തോന്നി അച്ചായൻ.

അശ്വിന്റെയും പാത്തുവിന്റെയും വാക്കുകൾ കാതിൽ മുഴങ്ങികൊണ്ടിരുന്നു.

ശ്യാം പുറകിൽ നിന്ന് വിളിച്ചിട്ടോന്നും അവൻ നിന്നതേയില്ല.

തന്റെ ബൈക്ക് എടുത്തു ആരെയും നോക്കാതെ അവൻ പറന്നു.

കണ്ണുനീര് കാഴ്ച്ചയെ മറക്കുന്നുണ്ട്.
ഇത്രയും കാലം താൻ ജീവനായി കണ്ടവളുടെയുള്ളിൽ തന്റെ കൂടപ്പിറപ്പാണോ..? തന്റെ അച്ചു ആദ്യമായി ഒരിഷ്ടം പറഞ്ഞതു തന്റെ പ്രാണനോടാണോ..? അവന്റെയുള്ളിൽ ഓരോ ചോദ്യങ്ങൾ മുളപ്പോട്ടികൊണ്ടിരുന്നു.

ശിവയെ ആദ്യം കണ്ടതുമുതൽ ഉള്ള സംഭവങ്ങൾ അവന്റെ മനസ്സിലൂടെ കടന്നു പൊയ്ക്കോണ്ടിരുന്നു.

അവളുടെ ഓർമ്മകൾ വന്നതും അവന്റെ വണ്ടിയുടെ സ്പീഡ് കൂടി വന്നു.
തിരക്ക് പിടിച്ച റോഡിലൂടെ അവന്റെ ബൈക്ക് ചീറിപാഞ്ഞു.

തന്റെ എതിരെ വരുന്ന ലോറിയുടെ മുമ്പിലേക്കു അവൻ ബൈക്ക് സ്പീഡിൽ ഓടിച്ചു..

എതിരെ വരുന്ന ലോറിതന്നെ ലക്ഷ്യം വച്ചു വരുന്നതുപോലെ തോന്നി അച്ചായന്.
ഒരു നിമിഷം അവൻ എല്ലാം മറന്നു.
ശിവ തന്റെതല്ലാത്ത ഈ ലോകം തനിക്കു വേണ്ട എന്നവൻ ചിന്തിച്ചു.

ബൈക്കിന്റെ സ്പീഡ് അവൻ ഒന്നു കൂടി കൂട്ടി.

എല്ലാം തീരട്ടെ എന്നവൻ ഒരു നിമിഷം ആഗ്രഹിച്ചു.

എല്ലാം കൈവിട്ട് പോയ ആ നിമിഷത്തിൽ തന്റെ അമ്മച്ചിയുടെ പുഞ്ചിരിക്കുന്ന ആ മുഖം അവന്റെ മനസ്സിലേക്ക് കടന്നു വന്നു.

ആ മുഖം മനസ്സിലേക്ക് വന്നതും അവൻ വണ്ടിയോന്നു വെട്ടിച്ചു.
അടുത്തുള്ള പോസ്റ്റിൽ ഇടിച്ചു വണ്ടി നിന്നു.

കർത്താവേ ഞാൻ എന്തായിപ്പോ കാണിച്ചത് എന്റെ അമ്മയെ ഞാൻ ഒരുനിമിഷം മറന്നു പോയല്ലോ..
എനിക്കു വേണ്ടി മാത്രം ജീവിക്കുന്ന ആ പാവത്തിനെ ഞാൻ ഓർത്തില്ലല്ലോ,
എന്നോട് ക്ഷമിക്കണേ ഈശോയെ..
അവൻ വിതുമ്പി കൊണ്ടു അവിടെ തന്നെ മുട്ടുകുത്തിയിരുന്നു.

ആളുകളെല്ലാം തന്നെ ശ്രദ്ധിക്കുന്നു എന്നു തോന്നിയതും അവൻ അവിടെ നിന്നും വണ്ടിയെടുത്തു മുന്നോട്ടു പോയി.

അവൻ നേരെ പോയത് ചർച്ചിലേക്കായിരുന്നു.
അവിടെ യേശുവിന്റെ തിരു രൂപത്തിനു മുമ്പിൽ അവൻ മുട്ടുക്കുത്തി നിന്നു.
കണ്ണുകളടച്ചു ഒരുപാട് നേരം അവിടെ ആ നിൽപ്പ് തുടർന്നു.

ആന്റോ മോനെന്താ പതിവില്ലാതെ ഈ നേരത്ത്…?
തന്റെ പിന്നിൽ നിന്നും പരിജിതമായ ശബ്ദം കേട്ടു അവൻ മിഴികൾ തുടച്ചുകൊണ്ട് തിരിഞ്ഞു നോക്കി.

ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ അവൻ തന്നെ പുഞ്ചിരിയോടെ നോക്കുന്ന ഫാദറിനു സ്തുതി ചൊല്ലി.

ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ…..
ഏന്ദോ നിന്നെ വല്ലാതെ അലട്ടുന്നുണ്ടെന്നു നിന്റെ മുഖം വ്യക്തമാക്കുന്നുണ്ട്, അയാൾ വീണ്ടും അവനോട് ചോദിച്ചു.

ഫാദറിന്റെ ചോദ്യത്തിനു അവൻ ഒന്നു പുഞ്ചിരിച്ചു കൊടുത്തു.

എന്താണെങ്കിലും നീ തളരരുത്, കർത്താവ് ഇഷ്ട്ടപ്പെട്ടവരെ ഒരുപാട് പരീക്ഷിക്കും പക്ഷെ കൈ വിടില്ല, നീ നന്നായി പ്രാർത്ഥിക്ക് പരീക്ഷണങ്ങളിൽ തളരാതെ പിടിച്ചു നിൽക്കാൻ നിനക്കു കഴിയട്ടെ ഫാദർ അവനെ നോക്കി പറഞ്ഞു. അവിടെ നിന്നു പോയി.

അയാൾ നടന്നകലുന്നതും നോക്കി അവൻ നിന്നു.

അവിടെ നിന്നും അവൻ സെമിത്തേരിയിലേക്കാണ് പോയത്.

അവിടെ ചാച്ചന്റെ കല്ലറയ്ക്കു മുമ്പിലിരുന്നവൻ പൊട്ടികരഞ്ഞു.

ശിവയെ ഓർക്കുന്ദോറും അവന്റെ നിയന്ത്രണം വിട്ടുപോകുന്ന പോലെ തോന്നി.

അശ്വിൻ തനിക്കേറെ പ്രിയപ്പെട്ടവനാണ് അവനിങ്ങനെ ഒരിഷ്ടമുണ്ടെങ്കിൽ ഞാൻ മാറിക്കൊടുത്തേ മതിയാവു, അവർക്കിടയിൽ താൻ ഉണ്ടാവാൻ പാടില്ല.
ഒരിക്കലും അവൻ തന്റെ ഇഷ്ടം അറിയാൻ പാടില്ല അറിഞ്ഞാൽ അവൻ അവളെ തനിക്കു നൽകും അത്രയ്ക്ക് പ്രിയപ്പെട്ടവരാണ് അവനു ഞങ്ങൾ, അവിടെ അവൻ അവന്റെ ഇഷ്ടങ്ങൾക്കു വില കല്പ്പിക്കില്ല, അതുകൊണ്ട് തന്നെ എന്റെ ഇഷ്ടം ഈ നിമിഷം മുതൽ എന്റെയുള്ളിൽ തന്നെ ഞാൻ കുഴിച്ചുമൂടുകയാണ്, ആരും ഒന്നും അറിയാൻ പാടില്ല, അവൻ മനസ്സിൽ ഒരുറച്ച തീരുമാനം എടുത്തു.

ഒരുപാട് സമയം അവൻ അവിടെ ചിലവഴിച്ചു.

ക്ലാസ്സ്‌ കഴിഞ്ഞു പതിവുപോലെ വീട്ടിൽ എത്തുന്ന സമയത്താണ് അവൻ വീട്ടിലേക്കു മടങ്ങിയത്.

യാത്രയിലുടനീളം അമ്മച്ചിയുടെ മുഖമായിരുന്നു മനസ്സിൽ.

മോനെ ആ കൊച്ചിനെ എത്രയും പെട്ടന്നു എനിക്കു മരുമോളായി കൊണ്ടു താ, അമ്മച്ചിയുടെ ആ വാക്കുകൾ ഓർമ്മവന്നതും അവന്റെ മിഴികൾ വീണ്ടും നിറഞ്ഞു.

കർത്താവെ ഞാൻ എന്താ എന്റെ അമ്മച്ചിയോടു പറയുക…?

ആ പാവം ഇതറിഞ്ഞാൽ സഹിക്കില്ല,
തല്ക്കാലം അമ്മ ഇപ്പോൾ ഒന്നും അറിയേണ്ട അവൻ മനസ്സിൽ ഉറപ്പിച്ചു.

അകത്തേക്ക് കയറിയ അവനു അമ്മച്ചിയെ ഒളിക്കാൻ നന്നേ പാടുപെട്ടു.
പക്ഷെ അവന്റെ ചെറിയ മാറ്റം പോലും തിരിച്ചറിയാൻ കഴിയുന്ന അമ്മച്ചിക്ക് മോന്റെ മാറ്റവും പെട്ടന്നു മനസ്സിലായി.

അവർ മകനെ തന്നെ സൂക്ഷിച്ചു നോക്കി.
തനിക്കു മുഖം തരാതെ ഒഴിഞ്ഞു മാറുന്ന മകന്റെ കൈകളിൽ അവർ പിടിച്ചു.

ഒന്നും ചോദിക്കാതെ തന്നെ തന്നെ നോക്കുന്ന അമ്മച്ചിയോട് ഒന്നും ഒളിക്കാൻ അവനു കഴിയുമായിരുന്നില്ല.

അവനെ തന്നെ നോക്കുന്ന അമ്മച്ചിയെ അവൻ ചുറ്റിപിടിച്ചു പൊട്ടി കരഞ്ഞു പോയി.

കാര്യം എന്താണ് എന്ന് പോലും അറിയില്ലെങ്കിലും ആ മാതൃഹൃദയവും പൊട്ടിക്കരഞ്ഞുപോയി അവന്റെ സങ്കടം കണ്ട്….

എന്താ ടാ നീ ഇത്രമാത്രം സങ്കടപ്പെടാൻ എന്താ മോനെ ഉണ്ടായത്….? നീ അമ്മച്ചിയോടു പറയടാ പൊന്നു മോനേ… അച്ചായന്റെ മുഖം തന്റെ കൈകൾ കൊണ്ടു ഉയർത്തി ത്രേസ്സ്യക്കൊച് ചോദിച്ചു.

അമ്മച്ചിയോടു ഒന്നും പറയാതിരിക്കാൻ അവനു കഴിഞ്ഞില്ല. അവൻ നടന്ന കാര്യങ്ങൾ എല്ലാം അമ്മച്ചിയോടു പറഞ്ഞു.
എല്ലാം കേട്ട ത്രേസ്സ്യ എന്തു പറഞ്ഞു മകനെ ആശ്വാസിപ്പിക്കും എന്നറിയാതെ കുഴങ്ങി.
അവന്റെ സങ്കടം എത്രമാത്രം ഉണ്ടെന്ന് അവർക്കറിയാം..

ഇതു കേട്ട താൻ സങ്കടപ്പെടുന്നത് തന്റെ മകനെ അറിയിക്കാതിരിക്കാൻ അവർ നന്നായി ശ്രദ്ധിച്ചു.
അവന്റെ മുമ്പിൽ താൻ സങ്കടപെട്ടാൽ അതവനെ കൂടുതൽ തളർത്തുകയെ ഉള്ളൂ.
അതുകൊണ്ട് തന്നെ അവർ അവന്റെ മുമ്പിൽ പിടിച്ചു നിന്നു.
നീ വിഷമിക്കുകയോന്നും വേണ്ട ടാ… എന്റെ കുഞ്ഞിനു ശിവയെക്കാൾ നല്ല ഒരുകുട്ടിയെ കർത്താവ് കൊണ്ടതരും…
നീ ചെയ്തതു തന്നെയാണ് ശരി, അച്ചു അവൻ ഒരു പാവമാണ്, നിന്റെയുള്ളിൽ ശിവയോടുള്ള ഇഷ്ടം അവൻ അറിഞ്ഞാൽ ഒരിക്കലും അവൻ ശിവയെ സ്വീകരിക്കുകയില്ല അതേ എന്റെ മോനും ചെയ്യുന്നുള്ളൂ, ഒരു പെണ്ണിന് വേണ്ടി തകർക്കേണ്ട ഒന്നല്ല നിങ്ങളുടെ ബന്ധം.
അതൊരിക്കലും തകരുകയും ചെയ്യില്ല, മോൻ ഇങ്ങനെ സങ്കടപെട്ടാൽ അമ്മച്ചിക്ക് സഹിക്കൂല.. എന്റെ കുഞ്ഞ് എല്ലാം മറക്കണം അവളെ നിനക്കു വിധിച്ചിട്ടില്ല എന്നു കരുതിയാൽ മതി. അവർ അവനെ സമാധാനിപ്പിച്ചുകൊണ്ടു പറഞ്ഞു.

അവൻ മുഖമുയർത്തി അമ്മച്ചിയെ ഒന്നു നോക്കി.
പാവം താൻ സങ്കടപ്പെടുന്നത് തീരെ സഹിക്കാത്ത ആളാണ്.
തനിക്ക് വിഷമം ആവരുത് എന്നു വിചാരിച്ചാവും ഉള്ളിലുള്ള നൊമ്പരം പുറത്തുകാണിക്കാതെ പിടിച്ചു നിൽക്കുന്നത്..
അവൻ അമ്മച്ചിയെ നോക്കി ഒന്നു ചിരിക്കാൻ ശ്രമിച്ചു.

സാരമില്ല അമ്മാ അവൾ പോട്ടെ എനിക്കു വിധിച്ചിട്ടുണ്ടാവില്ല അതാവും കർത്താവ് കയ്യിൽ തന്നിട്ട് തട്ടി തെറിപ്പിച്ചു കളഞ്ഞത് അവളുടെയുള്ളിൽ എന്റെ അച്ചുവല്ലേ.. അവരു തമ്മിൽ നല്ല ചേർച്ചയാ.. ഒരേ മതം, അവൻ പൊന്നു പോലെ നോക്കിക്കൊള്ളും അതെനിക്കുറപ്പാ.. എവിടെ ആയാലും അവൾ സന്തോഷം ആയിട്ടിരുന്നാൽ മതി..
ചങ്കിൽ കൊണ്ടു നടന്ന പെണ്ണല്ലേ.. പറിച്ചു കളയാൻ നല്ല പാടാ… അവൻ പുഞ്ചിരിച്ചാണ് പറഞ്ഞതെങ്കിലും അവന്റെ കണ്ണിൽ നിന്നും ഒഴുകി വരുന്ന മിഴിനീർ കണ്ടാൽ അറിയാമായിരുന്നു അവന്റെയുള്ളിലെ സങ്കടത്തിന്റെ വ്യാപ്തി..

തന്റെ മകന്റെ മനസ്സ് ഒത്തിരി സങ്കടപ്പെടുന്നുണ്ടെന്നു ത്രേസ്സ്യയ്ക്കു നന്നായി അറിയാം…
അവനെ എന്തു പറഞ്ഞു സമാധാനിപ്പിക്കും എന്നോർത്ത് അവർ തേങ്ങി..

കുറച്ചു സമയം അവർ ഒന്നും പറയാതെ നിന്നു.
മൗനം രണ്ടാൾക്കും ഇടയിൽ തളം കെട്ടിനിന്നു.

പരസ്പരം സംസാരിച്ചാൽ സങ്കടം കൂടുകയേ ഉള്ളൂ എന്നറിയാവുന്നതു കൊണ്ടു അവർ രണ്ടാളും ഒന്നും തന്നെ മിണ്ടിയില്ല.

പുറത്തു ബൈക്ക് വന്നു നിൽക്കുന്ന ശബ്ദം കേട്ടാണ് അവർ രണ്ടാളും പരസ്പരം നോക്കിയത്.
വന്നിരിക്കുന്നത് ആരാണെന്ന് നോക്കാതെ തന്നെ അവനറിയാമായിരുന്നു.

ആരും ഒന്നുമറിയരുത് എന്ന് അവൻ വീണ്ടും അമ്മച്ചിയെ ഓർമ്മിപ്പിച്ചു.

പെട്ടന്നു തന്നെ ബാത്‌റൂമിൽ പോയി മുഖം കഴുകി വന്നു.
അപ്പോഴേക്കും ശ്യാമും കാർത്തിയും അച്ചുവും ഉള്ളിലെക്കു വന്നിരുന്നു.

അച്ചായനെ കണ്ടതും അവർ അവനെ സൂക്ഷിച്ചു നോക്കി.
താൻ പിടിക്കപ്പെടുമോ.. എന്നവൻ ഒരു നിമിഷം ഭയപ്പെട്ടു.

തന്റെ ഉള്ള് നന്നായി അറിയുന്നവരാ, ഇവർക്ക് മുമ്പിൽ പിടിച്ചു നിൽക്കാൻ നല്ല പ്രയാസമാണ്.
അച്ചായൻ അവർക്ക് മുഖം കൊടുക്കാതെ ഒഴിഞ്ഞു മാറാൻ നോക്കി.

നീ എവിടെപോയതാ ടാ ഊളെ ഫോണും ഓഫ്‌ ചെയ്തു വച്ചിട്ട്
എത്ര വിളിച്ചു എന്നറിയാമോ നിനക്കു കാർത്തി കലിപ്പിൽ അവന്റെ അടുത്ത് വന്നു ചോദിച്ചു.

അത്…. ഞാൻ.. അമ്മ വിളിച്ചപ്പോൾ പെട്ടന്ന് അവൻ വാക്കുകൾക്കു വേണ്ടി പരതി..

അമ്മച്ചി വിളിച്ചിട്ട് വന്നതാണേൽ നിനക്കത് ഞങ്ങളോട് പറഞ്ഞാൽ എന്താ….? ബാക്കിയുള്ളവരെ ടെൻഷനടിപ്പിക്കാൻ അശ്വിനും വാക്കുകളിൽ ദേഷ്യം പ്രകടമാക്കി.

സോറി ഞാൻ അത്രയ്ക്കും ഓർത്തില്ല അവൻ അവരോടു പറഞ്ഞു.

എല്ലാരും കൂടെ ഇവിടെ നിൽക്കാതെ വന്നു വല്ലോം കഴിക്കാൻ നോക്ക് ഞാൻ എല്ലാം എടുത്തു വച്ചിട്ടുണ്ട്, അവരിൽ നിന്നും അച്ചായനെ രക്ഷിക്കാൻ വേണ്ടി ത്രേസ്സ്യ വന്നു പറഞ്ഞു.

അതു കേട്ടതും അവരുടെ ശ്രദ്ധമാറി.
പിന്നെ കളിയും കഴിപ്പുമായി അവർ കുറച്ചധികം സമയം അവിടെ ചിലവഴിച്ചു.

എടാ നീ വീണ്ടും നിന്റെ മാൻപേടയെ തപ്പി ഇറങ്ങിയാതാണോ ടാ ഇറങ്ങാൻ നേരം കാർത്തി സംശയത്തോടെ ചോദിച്ചു.
ഹേയ് ഇല്ലടാ ഞാൻ അതൊക്കേ എന്നേ വിട്ടു അവൻ ഉള്ളിലെ പതർച്ച അവരറിയാതിരിക്കാൻ നന്നേ പാടു പെട്ടു.

അളിയാ വിടാൻ വരട്ടെ ഒരു പക്ഷെ നമ്മൾ ആണുങ്ങൾ വിചാരിച്ചിട്ടു നടക്കാത്തതു ചിലപ്പോൾ നമ്മുടെ പെൺ പട വിചാരിച്ചാൽ നടക്കും.
നിന്റെ പെങ്ങളും അച്ചുന്റെ പെങ്ങളും വിചാരിച്ചാൽ ചിലപ്പോൾ അവളെ കണ്ടത്താൻ ആയാലോ..? ശ്യാം വലിയ കാര്യത്തിൽ പറഞ്ഞു.

അതേ പെങ്ങൾ ഇനി ശിവ ആന്റോ ആന്റണിക്കു പെങ്ങൾ തന്നെയാ അവൻ മനസ്സിൽ ഓർത്തു.
ഉള്ളിലെ സങ്കടം മറച്ചു വെച്ചു അവൻ അവർക്ക് നേരെ പുഞ്ചിരി തൂകി.

അവർ യാത്ര പറഞ്ഞു പോയതും അവൻ റൂമിൽ കേറി പൊട്ടിക്കരഞ്ഞു..

തുടരും…

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.2/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!