എന്നെന്നും നിന്റേത് മാത്രം – 13

5358 Views

rincy princy novel

“എല്ലാം കേട്ടപ്പോൾ ഇപ്പോൾ തോന്നുന്നുണ്ടാവും ഒന്നും വേണ്ടായിരുന്നു എന്ന് അല്ലേ?

” അതുമായി നമ്മുടെ ജീവിതത്തിന് എന്ത് ബന്ധമാണുള്ളത്, അല്ലെങ്കിൽ തന്നെ ഇതിൽ നീ തെറ്റൊന്നും ചെയ്തതായി എനിക്ക് തോന്നുന്നില്ല,

മറ്റാരോ ചെയ്ത തെറ്റിന് പേരിൽ ഞാനെന്തിന് നിന്നെ വേണ്ട എന്ന് വെക്കുന്നത്,

  അവളുടെ കണ്ണുകൾ തുടച്ചു കൊണ്ട് നിവിൻ പറഞ്ഞു,

“പക്ഷേ നിവിൻ അത് നിവിൻറെ അച്ഛനും അമ്മയ്ക്കും ആക്സപ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും,

“അച്ഛനും അമ്മയും അങ്ങനെ ഒരു പ്രശ്നം ഉള്ള ആൾക്കാർ അല്ല, പിന്നെ അങ്ങനെ ഒരു ബുദ്ധിമുട്ട് അവർക്ക് ഉണ്ടെങ്കിലും നീ പേടിക്കേണ്ട, ഒരുമിച്ച് ജീവിക്കേണ്ടത് നമ്മൾ തമ്മിൽ ആണ്,  എനിക്കില്ലാത്ത പ്രശ്നം മറ്റാർക്കും ഉണ്ടാവില്ല,

 അവളെ തന്നോട് ചേർത്തു പിടിച്ച് നിവിൻ പറഞ്ഞു ,

“വെറുതെ ഇനി ഈ ഭംഗിയുള്ള മിഴികൾ നിറയരുതേ,

നിവിൻ പറഞ്ഞു,

   തൻറെ ജീവിതത്തിലെ ഏടിൽ താൻ എഴുതിച്ചേർത്ത ഒരു മനോഹരമായ അധ്യായമാണ് നിവിൻ എന്ന് അവൾ ഓർത്തു,

അവൾ ഒന്നു കൂടി അവനോട് ചേർന്നിരുന്നു,

                      ∆∆∆∆

നിവിൻ വീട്ടിൽ ചെല്ലുമ്പോൾ നീത അവനെ കാത്തിരിപ്പുണ്ടായിരുന്നു,

“ചേട്ടായി എന്താ ഇത്രയും താമസിച്ചത്,

“ഇന്ന് ഒരു മീറ്റിംഗ് ഉണ്ടായിരുന്നു,

“മാതു ആയിരിക്കും കമ്പനിയുടെ സെക്രട്ടറി,

  പെട്ടെന്ന് നിവിനിൽ ഒരു ഞെട്ടൽ ഉണ്ടായി,

“മാതുവോ ?ഏതു മാതു,

നിവിൻ വക്കിതപ്പി,

“ഒരുപാട് അഭിനയിക്കല്ലേ, എല്ലാം ഞാൻ കണ്ടു,

“എന്ത് കണ്ടെന്ന്,

“ചേട്ടായി ഇന്ന് കോളേജ് ഗേറ്റിനു മുൻപിൽ വന്നതും ,അവളെ പിക്ക് ചെയ്തുകൊണ്ട് പോയതും ഒക്കെ ഞാൻ കണ്ടു,

എത്ര നാളായി തുടങ്ങിയിട്ട്,

  “മോളേ അങ്ങനെയല്ല,

  നീവിൻ എല്ലാകാര്യങ്ങളും അവളോട് പറഞ്ഞു,

എല്ലാം കേട്ട് കഴിഞ്ഞതും നിത പറഞ്ഞു,

“എടി ഭയങ്കരി നീ ആള് കൊള്ളാമല്ലോ,

എങ്കിലും അവൾക്ക് ഇതൊക്കെ എന്നോട് പറഞ്ഞു കൂടായിരുന്നോ, ഞാൻ അവൾക്ക് കട്ട സപ്പോർട്ട് കൊടുത്തേനെ,

“അല്ലേലും എന്നെ വട്ടു കളിപ്പിക്കുന്ന കാര്യങ്ങളൊക്കെ നിനക്ക് ഇഷ്ടമാണെന്ന് എനിക്കറിയാം,

  ചിരിച്ചുകൊണ്ട് നിവിൻ റൂമിലേക്ക് പോയി,

നിത അവളുടെ റൂമിൽ പോയി ഫോൺ എടുത്ത് പല്ലവിയുടെ നമ്പർ കോളിങ് ഇട്ടു,

 ഒന്ന് രണ്ട് ബെല്ലിൽ  തന്നെ ഫോൺ എടുക്കപ്പെട്ടു,

“പറയടാ

“നീ ഇന്ന് നേരത്തെ പോയത് എന്തിനായിരുന്നു?

“അത്…..  ഞാൻ നിന്നോട് പറഞ്ഞില്ലേ എനിക്ക് ഭയങ്കര തലവേദനയായിരുന്നു ഡോക്ടറെ കാണാൻ,

“നീ കാണാൻ പോയ ഡോക്ടർ ഇപ്പൊ ഇങ്ങോട്ട് വന്നു കയറിയതേയുള്ളൂ,

 നിതയുടെ സംസാരത്തിൽ നിന്നും എല്ലാം അവളറിഞ്ഞു എന്ന പല്ലവിക്ക് മനസ്സിലായി, കള്ളം പിടിക്കപ്പെട്ട കുട്ടിയെപ്പോലെ അവൾ ഒന്നും മിണ്ടാതെ നിന്നു,

“നീ കേൾക്കുന്നുണ്ടോ,

“നിതാ ഞാൻ നാളെ നിന്നോട് എല്ലാം പറയാൻ ഇരിക്കുകയായിരുന്നു,

“വേണ്ട നീ ഒന്നും പറയണ്ട നിനക്ക് ഇത്രയായിട്ടും എന്നെ മനസ്സിലായില്ലേ പല്ലു,

നിനക്കെന്നോട് എന്തും തുറന്നു പറയാമായിരുന്നില്ലേ, നീ  ഈ നാട്ടിൽ വന്നത് ചേട്ടായിക്ക് വേണ്ടിയാണ് എന്ന് എന്നോട് നേരത്തെ പറഞ്ഞു കൂടായിരുന്നോ, നിനക്ക് വേണ്ട എല്ലാ സഹായങ്ങളും ഞാൻ ചെയ്തു തന്നേനെ,

എൻറെ ചേട്ടായിയുടെ ഭാര്യയായി നീ വരുന്നത് എനിക്ക് സന്തോഷമേയുള്ളൂ,

“പലവട്ടം ഞാൻ ആലോചിച്ചത് ആണ്  നിന്നോട് പറഞ്ഞാല്ലോന്ന്, പക്ഷേ ധൈര്യം കിട്ടിയില്ല,

“സാരമില്ല ഈ കാര്യത്തിന് ഞാൻ കട്ട സപ്പോർട്ട് ആണ്,

  പല്ലവിക്ക് സന്തോഷം തോന്നി,ഇതെല്ലാം അറിയുമ്പോൾ നിതയ്ക്ക് തന്നോടുള്ള  സൗഹൃദം കുറയുമോ എന്നൊരു പേടി അവൾക്ക് ഉണ്ടായിരുന്നു,

                ¶¶¶¶¶¶¶

പിറ്റേന്ന് സൺഡേ ആയതിനാൽ നിത  രാവിലെ പല്ലവിയെ വിളിച്ച് ഒരുപാട് നിർബന്ധിച്ചത് കൊണ്ടാണ് പല്ലവി അവരുടെ വീട്ടിലേക്ക് വരാം എന്ന് സമ്മതിച്ചത് ,

വരുന്ന കാര്യം നീവിനോട്  പറയണ്ട എന്ന് അവൾ തീരുമാനിച്ചു,  ഒരു സർപ്രൈസ് ആകട്ടെ,

ഗേറ്റിൽ തന്നെ എഴുതിയിട്ടുണ്ടായിരുന്നു “സ്നേഹക്കൂട്” എന്ന്, അവൾ ഗേറ്റ് കടന്ന് അകത്തേക്ക് ചെന്നു,

സ്കൂട്ടി പാർക്ക് ചെയ്തു,

 “ഈ സ്നേഹ കൂട്ടിലേക്ക് എനിക്കും കൂടി പെട്ടെന്ന് വരാൻ സാധിച്ചിരുന്നെങ്കിൽ……

അവൾ മനസ്സിൽ ഓർത്തു,

അവൾ കോളിംഗ് ബെൽ അമർത്തി, ട്രീസ ആണ് വാതിൽ തുറന്നത് , അവളെ കണ്ടതും ട്രീസയുടെ മിഴികൾ വിടർന്നു,

അവർ ഓടി വന്ന അവളുടെ കയ്യിൽ പിടിച്ചു,

“മോളേ ഇപ്പോഴെങ്കിലും നിനക്ക് ഇങ്ങോട്ടൊന്നും വരാൻ തോന്നിയല്ലോ,

“പഠിക്കാൻ പോകുന്നത് കൊണ്ട് സമയം കിട്ടാറില്ല ആൻറി,

“എന്താണെങ്കിലും നീയും നിതയും ഒരേ കോളേജിൽ അല്ലേ പഠിക്കുന്നത്,  ഇടയ്ക്ക് നിനക്ക് ഇങ്ങോട്ട് വന്നുകൂടെ,

“ഇനി ഞാൻ ഇടയ്ക്ക് ഇറങ്ങാം ആന്റി,

“കുട്ടിക്കാലത്ത് നിന്നെയും നീതയേയും ഞാൻ ആയിരുന്നു വളർത്തിയത് ,അന്നൊക്കെ  ഞാൻ ചോറ് തന്നാൽ മാത്രമേ നീ കഴിക്കുള്ളു, അന്നൊക്കെ മോൾ എന്നെ ട്രീസ അമ്മ എന്നായിരുന്നു  വിളിക്കുന്നത്,

“എങ്കിൽ ഇനിയും ഞാൻ ഇങ്ങനെ തന്നെ വിളിക്കാം,

“മതി മോളെ അങ്ങനെ വിളിക്കുന്നതാണ് എനിക്ക് ഇഷ്ടം

“ആയിക്കോട്ടെ ട്രീസാമ്മേ,

നീതാ എവിടെ ?

“അവൾ കുളി കഴിഞ്ഞിട്ട് മേക്കപ്പിൽ ആണ്,  ഒരു മണിക്കൂറെങ്കിലും എടുക്കും താഴേക്കിറങ്ങി വരാൻ,

 “അമ്മ ഇങ്ങനെ എല്ലാവരോടും എൻറെ കുറ്റം പറഞ്ഞു കൊണ്ട് നടന്നോ,

സംസാരം  കേട്ട് പല്ലവിയും ട്രീസയും  പുറകിലേക്ക് നോക്കി,  അപ്പോൾ കുളിച്ച് ടൗവ്വൽ മുടിയിൽ കെട്ടി അവരെ  തന്നെ നോക്കി നിൽക്കുകയായിരുന്നു നിത,

“മറ്റാരോടും അല്ലല്ലോ നമ്മുടെ കൊച്ചിനോട് അല്ലേ,

പല്ലവിയുടെ കയ്യിൽ പിടിച്ചു കൊണ്ട് ട്രീസ  പറഞ്ഞു,

“അമ്മച്ചി വേണെങ്കിൽ ഇവളെ സ്വന്തമായിട്ട് എടുത്തൊ?

പല്ലവിയുടെ മുഖത്തുനോക്കി ചെറുചിരിയോടെ അർത്ഥം വെച്ച് നിത പറഞ്ഞു,

പല്ലവി ഒന്നും പറയരുത് എന്ന് കണ്ണടച്ചു കാണിച്ചു,

“അതിന് പ്രത്യേകം സ്വന്തമായിട്ട് എടുക്കാൻ എന്തിരിക്കുന്നു,  അവൾ എൻറെ സ്വന്തം കൊച്ച്  അല്ലേ,

ട്രീസ പറഞ്ഞു

“അമ്മച്ചി എന്നാൽ അമ്മച്ചിയുടെ കൊച്ചിനെ കുടിക്കാൻ എന്തെങ്കിലും കൊടുക്ക്,  വന്നിട്ട് കുറച്ചു നേരമായി അല്ലേ ഇങ്ങനെ നിർത്തിയിരിക്കുന്നത്,

” അയ്യോ ഞാനത്  മറന്നു പോയി,  അങ്ങോട്ട് കയറി ഇരിക്കു മോളെ,

എന്തെങ്കിലും കുടിക്കാൻ എടുക്കാൻ എന്ന്  പറഞ്ഞു ട്രീസ  അടുക്കളയിലേക്ക് പോയി,

ട്രീസ് പോയതും നീത അവളുടെ അടുത്ത് വന്നിരുന്നു പറഞ്ഞു,

“അമ്മച്ചിയോട് പറയട്ടെ അമ്മച്ചിയുടെ സ്വന്തമാകാനുള്ള ട്രെയിനിങിലാണ് നീയെന്ന് ,

“പൊന്നുമോളെ ചതിക്കരുത്,

പല്ലവി കൈകൂപ്പി,

“നീ പേടിക്കണ്ട, ഇത് അറിഞ്ഞാലും അമ്മച്ചിക്ക് സന്തോഷമുണ്ടാകും,

“എങ്കിലും ഇപ്പൊ പറയേണ്ട സമയം ആവട്ടെ,

പല്ലവിയുടെ  നോട്ടം കണ്ടുകൊണ്ട് നിത  പറഞ്ഞു,

” ചേട്ടായി ഉണർന്നിട്ടില്ല, ഇന്ന് സൺഡേ അല്ലേ, 10:00 ആവാതെ നോക്കണ്ട മുകളിലാണ് റൂം ,

അപ്പോഴേക്കും  ട്രീസ് ഒരു കപ്പിൽ പല്ലവിക്കുള്ള ചായയുമായി വന്നു,

“ഇതാ മോള് ചായ കുടിക്ക്

“ചായ മാത്രമേ ഉള്ളോ അമ്മച്ചി,

നിത ചോദിച്ചു,

“ചായ മാത്രമല്ല ഇവളെ ഇന്ന് ഞാൻ ഉച്ചയ്ക്കത്തെ ചോറ് വരെ കൊടുത്തിട്ടേ വിടത്തുള്ളൂ,

പിന്നെ ഞാൻ അപ്പുറത്ത്  വരെ പോവാ, ഇപ്പോൾ വരാം നിവിൻ  എഴുന്നേൽക്കുവാണെങ്കിൽ നീ ചായ എടുത്തു കൊടുക്കണം,

 നിതയൊട് പറഞ്ഞു ഏൽപ്പിച്ച്  അവർ പുറത്തേക്ക് പോയി,

”   വാടി ഭാവി  വീടൊക്കെ നിനക്ക് കാണണ്ടേ പല്ലവിയുടെ കയ്യിൽ പിടിച്ചു നിത പറഞ്ഞു,

അവൾ ചിരിയോടെ നിതയോടൊപ്പം നടന്നു,

“നിനക്ക് എന്നോട് പിണക്കം ഉണ്ടോ നിതേ,

“ആദ്യം കേട്ടപ്പോൾ അല്പ്പം പിണക്കം ഒക്കെ ഉണ്ടായിരുന്നു,

പിന്നെ നീ ചേട്ടായിയെ കാത്തിരുന്ന് സ്നേഹിച്ച കഥ കേട്ടപ്പോൾ  മാറി,

ഇത്രയൊക്കെ എന്റെ ചേട്ടായിയെ  സ്നേഹിക്കുന്ന നിന്നോട് ഞാൻ എങ്ങനെയാ പിണങ്ങുന്നേ,

“സത്യമായിട്ടും ഞാൻ നിന്നോട് എല്ലാം പറയാൻ ഇരുന്നതാ,

“അത് സാരമില്ല പോട്ടെ വിട്ടു കള,

  നിത കപ്പിൽ നിന്നും ചായ എടുത്തു പല്ലവിയുടെ കയ്യിൽ കൊടുത്തു കൊണ്ട് പറഞ്ഞു,

“ഇതുകൊണ്ട് ചേട്ടായിക്ക് കൊടുക്ക്  മുകളിലത്തെ ആദ്യത്തെ മുറി ആണ്,

“നിന്നെ കണ്ട് ഒന്നു ഞെട്ടട്ടെ

“അത് വേണോ ഡി,ട്രീസാമ്മ വന്നാല്‌ മോശം ആണ്,

പല്ലവി നിതയോട് ചോദിച്ചു.

“ഹേയ് അമ്മച്ചി ഇപ്പഴെങ്ങും വരില്ല, അപ്പുറത്തെ സൂസി ആന്റിയോട് പരദൂഷണം പറയാൻ പോയതാണ്, പിന്നെ അപ്പ അത്യാവശ്യം ആയി രാവിലെ എവിടോ പോയി,

“പള്ളിൽ പോകുന്നില്ലേ,

 പല്ലവി ചോദിച്ചു,

“അപ്പ ഇല്ലാത്തോണ്ട് അമ്മച്ചി വൈകുന്നേരം കുർബാനക്ക് പോകു, അപ്പയും അമ്മച്ചിയും അങ്ങനെ ആണ് ഒരുമിച്ചേ എവിടേലും പോകു,

“അത് ഒരു ഭാഗ്യം ആണ് അങ്ങനെ ജീവിക്കാൻ കഴിയുന്നത്

പല്ലവി പറഞ്ഞു

“ഞാനും ചേട്ടായിയും പണ്ടേ വൈകുന്നേരത്തെ കുർബാനക്ക് ആണ് പോകുന്നത്,

അവൾ മടിയോടെ നിതാ കൊടുത്ത ചായ കത്തുമായി മുകളിലെ മുറിയിലേക്ക് ചെന്നു,

നിത പറഞ്ഞതുപോലെ നിവിൻ നല്ല ഉറക്കമായിരുന്നു,

മൂടിപ്പുതച്ച് ആണ് കിടപ്പ്, അത്

കണ്ടിട്ട് അവൾക്ക് ചിരിവന്നു, അവൾ മെല്ലെ പുതപ്പു മാറ്റി,

എങ്ങനെ അവനെ വിളിക്കും എന്ന് അറിയാതെ നിന്ന ശേഷം അവൻറെ കൈ തണ്ടയിൽ തട്ടി അവൾ വിളിച്ചു,

“നിവിൻ എഴുന്നേൽക്ക്  സമയം ഒരുപാട് ആയി,  അവളുടെ ശബ്ദം കേട്ട് സ്വപ്നത്തിലെന്നപോലെ അവൻ കണ്ണു തുറന്നു ,

മുൻപിൽ പല്ലവിയെ കണ്ട് അവൻ ഒന്നുകൂടെ കണ്ണ് തിരുമ്മി നോക്കി

“സ്വപ്നമല്ല ശരിക്കും ഞാൻ തന്നെയാണ് അവൻറെ നോട്ടം കണ്ട് പല്ലവി പറഞ്ഞു,

“നീയെങ്ങനെ ഇവിടെ,

“ഈ ചെറുക്കനെ എനിക്ക് കെട്ടിച്ചു തരാമോന്ന് നിവിൻറെ അമ്മച്ചിയോടും അപ്പയോടും  ചോദിക്കാൻ വേണ്ടി വന്നതാ,  ഞാൻ നിങ്ങളുടെ സ്നേഹകൂട്ടിലേക്ക് വരാൻ വേണ്ടി,

നിവിൻ എഴുന്നേറ്റിരുന്ന് അവളുടെ മുഖത്തേക്ക് നോക്കി,

” എങ്കിൽ വാ നമുക്ക് രണ്ടുപേർക്കും കൂടെ ചോദിക്കാം,

 അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് അവൻ പറഞ്ഞു,

“അയ്യോ വേണ്ട,

അതിന് സമയമാകുമ്പോൾ നമുക്ക് ചോദിക്കാം, ഇപ്പോൾ  മോൻ  ചായ കുടിക്ക് കയ്യിലിരുന്ന ചായകപ്പ് അവനു നേരെ നീട്ടി,

 പിന്നീട് നിത വിളിച്ചു വീട്ടിലേക്ക് വരാൻ പറഞ്ഞതും താഴെ നടന്ന സംഭവങ്ങളുമെല്ലാം അവനോട് വിവരിച്ചു,

“അതാണ് എൻറെ പെങ്ങൾ, അവൾക്ക്  എൻറെ മനസ്സ് അറിയാം ഇതുപോലൊരു നാത്തൂനെ നിനക്ക് എവിടുന്ന് കിട്ടും,

 “സമ്മതിച്ചു താഴേക്ക് വാ, ഞാൻ  പോവാം,

നടക്കാൻ തുടങ്ങിയ അവളെ അവനിലേക്ക് വലിച്ചടുപ്പിച്ച് നെഞ്ചോട് ചേർത്തു നിർത്തി നിവിൻ,

അവൻറെ അപ്രതീക്ഷിത നീക്കത്തിൽ അവൾ ഒന്ന് അമ്പരന്നു,

അവളെ തന്റെ  കരവലയത്തിൽ ആക്കി,

അവൾ അവനിൽ നിന്നും അകലാൻ നോക്കി,

“അടങ്ങി ഇരിക്കടി പെണ്ണെ,

“നിവിൻ ആരേലും കാണും കേട്ടോ,

“അങ്ങനെ അങ്ങ് പോയാലോ, ഇവിടെ വരെ വന്നിട്ട് നീ റൂമിൽ നിന്നും അങ്ങനെ അങ്ങ് തിരിച്ചു പോയാൽ എനിക്ക് സങ്കടം ആവില്ലേ,

“പിന്നല്ലാതെ,

“അത് പിന്നെ…,

അവൻ ചുറ്റും നോക്കി, ശേഷം അവളെ ഒന്നുകൂടി  ചേർത്ത് പിടിച്ചു,

“അടങ്ങി ഇരിക്ക് നിവിൻ,

ആരേലും കണ്ടാൽ ഉണ്ടല്ലോ,

“ആരും കാണില്ല, ഇനി കണ്ടാൽ തന്നെ ഞാൻ പറയും, ഞാൻ കെട്ടാൻ പോകുന്ന പെണ്ണാണ് എന്ന്,

“പോകുന്നല്ലേ ഉള്ളു,

“എന്താ വിശ്വാസം ഇല്ലേ

“എനിക്ക് എന്റെ നിവിനെ ഒരു വിശ്വാസകുറവും ഇല്ല, 

“നിന്റെ കണ്ണിൽ കത്തുന്ന ഈ പ്രണയാഗ്നി  എനിക്ക് വേണ്ടി മാത്രം അല്ലേ, ആ പ്രാണായാഗ്നിയിൽ ഒരു തീനാളം ആയി ആളി പടരണം എനിക്ക്,

അറിയാതെ അവളുടെ കണ്ണുകൾ അവന്റെ  കണ്ണുകളിലേക്ക് നീണ്ടു,  കണ്ണുകളിലേക്ക് നോക്കും തോറും തന്റെ  മനസ്സിൽ വച്ച പ്രണയം പുറത്തേക്ക് വരുന്നതായി പല്ലവിക്ക് തോന്നി,  അവനും  അതേ അവസ്ഥയിലായിരുന്നു,

അവൻ മെല്ലെ അവളുടെ മുടിയിഴകളിൽ തഴുകി,

അത് പുറകിലേക്ക് മാറ്റിയ ശേഷം അവളെ തന്നോട് ചേർത്ത് കഴുത്തിൽ ഒരു ചുംബനം നൽകി,

അവൻറെ ആ സ്പർശനത്തിൽ തൻറെ ശരീരത്തിലെ സകല നാഡീഞരമ്പുകൾ ഉണർന്നതായി പല്ലവി അറിഞ്ഞു,

അപ്പോഴാണ് അവന്റെ കൈത്തണ്ടയിലെ പച്ചകുത്തിയത് അവൾ കണ്ടത്,

“ഇതെന്താ നിവിൻ?

“ഇത് ചൈനീസ് ആണ്, കമ്പനിയുടെ ഒരു കാര്യത്തിന് വേണ്ടി ചൈനയില് പോയപ്പോൾ ചെയ്തത് ആണ്

“നല്ല ഭംഗി ഉണ്ട്,

ഇത് എന്താണ് എഴുതിയിരിക്കുന്നത്?

“അത് അവരുടെ സിംബൽസ് ആണ്,

അവൾ അതിൽ തന്നെ ശ്രേദ്ധിച്ചു ഇരുന്നു,

“എനിക്ക് ഒരു ആഗ്രഹം ഉണ്ട് നിവിൻ,

“എന്താണ് എന്ന് വച്ചാൽ എന്റെ മാതുകുട്ടി പറ,

അവളുടെ മൂക്കിൽ പിടിച്ചു വലിച്ചു അവൻ പറഞ്ഞു,

“നമ്മൾ എന്നാണ് മഴയുടെ സംഗീതം കേൾക്കാൻ ഒരു കുടയിൽ ഒരുമിച്ചു ചേരുന്നത്,

എനിക്ക് ഭയങ്കര ആഗ്രഹം ആണ് നിവിൻ, നിവിനു ഒപ്പം ഒരുമിച്ചു ഒരു കുടയിൽ തകർത്തു പെയ്യുന്ന മഴയിൽ നടക്കാൻ,

പിന്നെ നിവിനോടൊപ്പം സൂരോയ്ദയം കാണാൻ,

“ഇത്രക്ക് കുഞ്ഞു ആഗ്രഹങ്ങളെ നിനക്കുള്ളോ,

“നിവിനു കേൾക്കുമ്പോൾ അത് ചെറിയ ആഗ്രഹം ആണ് പക്ഷെ എനിക്ക് അത് ഒരുപാട് വലുതാണ്,

“ഇതൊക്കെ ഞാൻ സാധിച്ചു തരില്ലേ,

“നിവിനു എന്തൊക്കെ ആണ് ആഗ്രഹം,

“ഇപ്പോൾ വല്ല്യ ആഗ്രഹം ഒന്നും ഇല്ല, നിന്നെ കെട്ടി നിനക്ക് ആറു പിള്ളേരെ തരണം അത്രേ ഉള്ളു,

“ആറോ,

അവൾ അമ്പരപ്പിൽ ചോദിച്ചു,

“എന്താ കൂട്ടണോ? വേണേൽ കൂട്ടാം, 6 ആകുമ്പോൾ അരഡസൻ ആകുമല്ലോന്ന് ഉള്ള കണക്കിൽ പറഞ്ഞതാണ്,

“അയ്യടാ,

“എന്തേ,

“നമ്മുക്ക് ഒരു കുഞ്ഞു മതി നിവിൻ, നമ്മുടെ സ്നേഹം മുഴുവൻ അനുഭവിച്ചു അത് വളരണം, അത് പങ്കു വയ്ക്കാൻ പാടില്ല, അച്ഛന്റെയും അമ്മയുടെയും സ്നേഹം ഒരുമിച്ചു കിട്ടുന്നത് ഒരു ഭാഗ്യം ആണ്,

പറഞ്ഞതും അവളുടെ മിഴികൾ നിറഞ്ഞു,

അവൻ അത് തുടച്ചു,

ശേഷം  അവൻ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു,  ആ നനഞ്ഞ കണ്ണുകളിൽ ചുംബിച്ചു, പിന്നീട്  കവിളിൽ ചുംബിച്ചു ,

അറിയാതെ അവളുടെ കൈകൾ അവനെ പുണർന്നു,

“എന്താ ഇവിടെ?

വാതിൽക്കൽ ഒരു ശബ്ദം കേട്ട് രണ്ടുപേരും ഞെട്ടി തിരിഞ്ഞ് അവിടേക്ക് നോക്കി,

(തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിൻസിയുടെ മറ്റു നോവലുകൾ

ഏഴാംജന്മം

ഈ പ്രണയതീരത്ത്

നിനക്കായ് മാത്രം

അന്ന് പെയ്യ്ത മഴയിൽ

മിഴിനിറയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply