എന്നെന്നും നിന്റേത് മാത്രം – 18

5757 Views

rincy princy novel

നിവിൻ പറഞ്ഞത് കേട്ട് പല്ലവി ഞെട്ടി, 

“നിവിൻ ഇപ്പോൾ എവിടെയാണ് ,

“നിൻറെ വീടിനു മുൻപിൽ

ഉടനെ കാളിങ് ബെൽ അമർന്നു,

പല്ലവിയുടെ ഹൃദയം വല്ലാതെ ഇടിക്കാൻ തുടങ്ങി,

അവൾ എന്ത് ചെയ്യണം എന്നറിയാതെ നിന്ന് പോയി,

“ഈ സമയത്ത് ആരാണോ എന്തൊ?

മോഹൻ അകത്ത് നിന്ന് ഇറങ്ങി വന്നു,

മോഹൻ ഡോർ തുറന്നതും മുന്നിൽ നിൽക്കുന്ന നിവിനെ കണ്ടു ഒന്ന് അമ്പരന്നു,

“ഹായ് അങ്കിൾ, എന്നേ മനസിലായില്ലേ,

 നിവിൻ വളരെ സൗമ്യമായി പറഞ്ഞു,

“എനിക്ക് മനസ്സിലാവാതിരിക്കുമോ  മോനേ,

മോനെന്താ ഈ സമയത്ത് ഇവിടെ, 

“അത് പിന്നെ അങ്കിൾ എനിക്ക് ഓഫീസിൻറെ ഒരു  കാര്യമായി ഇവിടെ നാട്ടികയിൽ ഒരു മീറ്റിംഗ് നാളെ വൈകിട്ട് ഉണ്ട്,

ഈ സംഭവം അറിഞ്ഞത് തന്നെ വൈകുന്നേരം ആണ്, അതുകൊണ്ട് അപ്പോൾ തന്നെ  വരേണ്ടിവന്നു,  ഈ സമയത്ത് രണ്ടുമൂന്ന് ഹോട്ടലിൽ തിരക്കി,  ഒരിടത്തും അവൈലബിലിറ്റി ഇല്ല,  നേരത്തെ ബുക്ക് ചെയ്യണം ആയിരുന്നു എന്ന് പറയുന്നത്,  പിന്നെ എന്താ ചെയ്യാ ,രാവിലെ 10 മണിക്ക് മീറ്റിംഗ്,  പപ്പയെ  വിളിച്ച് പറഞ്ഞപ്പോൾ പറഞ്ഞത് അങ്കിൾ ഇവിടെ ഉണ്ടല്ലോ പഴയവീട് തന്നെയാണ് ഓർമ്മ ഉണ്ടെങ്കിൽ അവിടേക്ക് പോകാൻ,  ഇല്ലെങ്കിൽ വിളിക്കാൻ പറഞ്ഞു, ഞാൻ വിളിച്ചപ്പോൾ ഔട്ട്‌ ഓഫ് കോവേജ് ആരുന്നു, അതാണ് തിരക്കി പോന്നത്,  ഞാൻ നിങ്ങളെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ബസ് സ്റ്റാൻഡിൽ ഇരിക്കാൻ ആരുന്നു,  ഒരു വിധത്തിലും ഇരിക്കാൻ പറ്റുന്നില്ല ഭയങ്കര കൊതുക്,

അങ്കിളിന്  ബുദ്ധിമുട്ടാണെങ്കിൽ,

  നിവിൻ എത്ര വിദഗ്ധമായാണ് കള്ളം പറയുന്നത് എന്ന് പല്ലവി  ചിന്തിച്ചു. 

“എന്താ മോനെ ബുദ്ധിമുട്ടോ?  നേരത്തെ ഒന്നു വിളിച്ച് പറഞ്ഞിരുന്നെങ്കിൽ ഞാൻ ബസ് സ്റ്റോപ്പിൽ വന്നേനല്ലോ, മോൻ  കേറിവാ,

മോഹൻ സന്തോഷത്തോടെ നിവിനെ അകത്തേക്ക് ക്ഷണിച്ചു, 

   അകത്തേക്ക് കയറിയതും നിവിൻറെ കണ്ണിൽ ആദ്യം പെട്ടത് പല്ലവിയുടെ രൂപമായിരുന്നു ,

ഒരു ഫുൾ പാവാടയും ത്രീ ഫോർത്ത്  കോട്ടൻ ടോപ്പും ആയിരുന്നു അവളുടെ വേഷം,  മുടി പോണിടൈൽ കെട്ടി മുകളിൽ വെച്ചിരിക്കുകയാണ് ,

അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു,

“മോളെ നിവിന് കുടിക്കാൻ എന്തേലും എടുക്ക്

മോഹൻ പറഞ്ഞു,

“അയ്യോ വേണ്ട അങ്കിൾ,

“മോൻ വല്ലതും കഴിച്ചോ

“ഇല്ല അങ്കിൾ,

“എങ്കിൽ ഒന്ന് പോയി ഫ്രഷ് ആയി വാ, അപ്പോഴേക്കും ഭക്ഷണം കഴിക്കാം,

“നിങ്ങൾക്ക് ശരിക്കും ബുദ്ധിമുട്ട് ആയി അല്ലേ അങ്കിൾ,

“എന്തിനാ മോനേ അങ്ങനെ ഒക്കെ ചിന്തിക്കുന്നേ, മോളെ നിവിന് ഒരു റൂം ശരിയാക്കി കൊടുക്ക്,

പല്ലവി തലയാട്ടി,

“മുകളിൽ ആരെങ്കിലും താമസം ഉണ്ടോ അങ്കിളേ,

“ഇല്ല മോനേ,

“ബുദ്ധിമുട്ട് ഇല്ലങ്കിൽ മുകളിൽ റൂം മതിയാരുന്നു, ഞങ്ങൾ താമസിച്ചത് അല്ലേ ഒരു നൊസ്റ്റാൾജിയ,

“അയ്യോ അതെല്ലാം പൊടി പിടിച്ചു കിടക്കുവാ മോനേ, കുറെ നാൾ ആയി വാടകക്ക് കൊടുക്കാറില്ല,

“ഓ എങ്കിൽ സാരമില്ല അങ്കിൾ,

“മോൻ അകത്തേക്ക് ചെല്ല്, അവൾ മുറി റെഡി ആക്കി കാണും, എനിക്ക് അടുക്കളയിൽ കുറച്ചു പണി ഉണ്ട്,

“അങ്കിൾ ആണോ കൂകിങ്,

“എനിക്ക് അറിയാം, മോൾ വന്നാൽ പിന്നെ ഞങ്ങൾ ഷിഫ്റ്റ്‌ ആയിട്ട് ആണ്, കറി അവൾ ഉണ്ടാകും ചപ്പാത്തി ഞാൻ,

 “കൊള്ളാല്ലോ, ഞാൻ കൂടെ ഹെല്പ് ചെയ്യാം,

“വേണ്ട മോനേ,  പോയി കുളിച്ചിട്ടു വാ,

  അയാൾ പോയതും അവൻ അകത്തേക്ക് നടന്നു, അവിടെ കട്ടിലിൽ ബെഡ് ഷീറ്റ് വിരിക്കുക ആരുന്നു പല്ലവി,

“അരികിൽ നീ ഉണ്ടായിരുന്നു എങ്കിൽ ഞാൻ ഒരുമാത്ര വെറുതെ നിനച്ചു പോയി,

 ഒരു മൂളിപാട്ടും പാടി നിവിൻ അകത്തേക്ക് കയറി,

അവൾ തിരിഞ്ഞു അവനെ നോക്കി, ഒരു ഫുൾസ്ലീവ് ബനിയനും ബ്ലാക്ക് ജീൻസും ആണ് വേഷം, കൈയിൽ ഒരു ലാപ് ബാഗും ട്രാവൽ ബാഗും,

“എങ്കിലും എന്നോട് ഒന്ന് പറഞ്ഞു കൂടാരുന്നോ നിവിൻ, വൈകുന്നേരം വിളിച്ചപ്പോൾ പോലും പറഞ്ഞില്ലല്ലോ,

“നിനക്ക് ഒരു സർപ്രൈസ് ആകട്ടെ എന്ന് കരുതി,

“ഈ വഴി ഒക്കെ നിവിന് ഓർമ ഉണ്ടാരുന്നോ,

“പിന്നില്ലാതെ, എന്റെ ആദ്യചുംബനം നടന്ന സ്ഥലം അല്ലേ,

 “നിവിന് അതൊക്കെ ഓർമ ഉണ്ടോ?

“ഇല്ലാതെ ഇരിക്കുമോ അതിന്റെ പേരിൽ അല്ലേ നീ എന്റെ തലയിൽ ആയത്,

അവൾ മുഖം കൂർപ്പിച്ചു, പിണങ്ങി നിന്നു,

അവൻ ബാഗ് ഒക്കെ കട്ടിലിൽ വച്ചു അവൾക്ക് നേരെ ചെന്നു,

“അപ്പോഴേക്കും പിണങ്ങിയോ? ഞാൻ ഒരു തമാശ പറഞ്ഞത് അല്ലേ.

അവളുടെ താടിത്തുമ്പ് പിടിച്ചു പൊക്കി അവൻ പറഞ്ഞു,

“എന്റെ ജീവിതത്തിൽ ഞാൻ ആദ്യം ആയും അവസാനം ആയും ഒരാളെ മാത്രേ ചുംബിച്ചിട്ടുള്ളു അത് നീ മാത്രം ആണ്,

അവളുടെ മുഖത്ത് ചിരി വിടർന്നു,

അവൻ അവളുടെ മുഖത്തിന്‌ നേരെ ചെന്നതും അടുക്കളയിൽ നിന്നും മോഹൻ വിളിച്ചു

“മോളേ…..

“നശിപ്പിച്ചു…

നിവിൻ പറഞ്ഞു,

അവൾക്ക് ചിരി വന്നു,

“അല്ലേൽ ഈ അമ്മായിഅച്ചന്മാരെല്ലാം പാരയാണ്,

നിവിൻ പറഞ്ഞു,

“ദേ എന്റെ അച്ഛനെ ഒന്നും പറഞ്ഞേക്കല്,

അവൾ അവന്റെ മുക്കിൽ ഒന്ന് പിച്ചി, ശേഷം പുറത്തേക്ക് ഓടി,

നിവിൻ ചിരിച്ചു കൊണ്ട് ബാഗ് തുറന്നു ഡ്രസ്സ്‌ എടുത്തു കുളിക്കാൻ ആയി പോയി,

അവൻ കുളി കഴിഞ്ഞു വരുമ്പോൾ മുറിയിൽ മോഹൻ ഉണ്ടാരുന്നു,

“സൗകര്യം ഒക്കെ കുറവാ മോനേ

“എന്താ അങ്കിളേ ഇത് എന്നോട് ഇങ്ങനെ ഒന്നും പറയാതെ, വാ നമ്മുക്ക് ഭക്ഷണം കഴിക്കാം,

നിവിന്റെ പെരുമാറ്റം മോഹന് നന്നായി ഇഷ്ട്ടം ആയിരുന്നു,

ഭക്ഷണം കഴിച്ചപ്പോൾ അവൻ അത് നന്നായി ആസ്വദിച്ചു തന്നെ ആണ് കഴിക്കുന്നത് എന്ന് പല്ലവിക്കും മോഹനും മനസിലായി,

“മാതുവിന്റെ ചിക്കൻ കറി സൂപ്പർ, എന്തായാലും ഇവളെ കെട്ടിക്കൊണ്ട് പോകുന്നവൻ ഭാഗ്യം ഉള്ളവൻ ആണ് നല്ല കൈപ്പുണ്യം ആണ്,

 നിവിൻ പറഞ്ഞത് കേട്ട് പല്ലവി അന്തംവിട്ട് അവനെ നോക്കി,

“എന്റെ മോൾ ആയോണ്ട് പറയുവല്ല ഇവൾ എന്ത് ഉണ്ടാക്കിയാലും നല്ല രുചി ആണ്,

മോഹൻ അഭിമാനത്തോടെ പറഞ്ഞു,

“അത് എനിക്ക് അറിയാം, അന്ന് പായസം കുടിച്ചപ്പോൾ മനസിലായി,

നിവിൻ അറിയാതെ പറഞ്ഞു,

പെട്ടന്ന് പല്ലവി ഞെട്ടി,

“പായസമോ

മോഹൻ ചോദിച്ചു,

നിവിൻ എന്ത് പറയണം എന്ന് അറിയാതെ കുഴങ്ങി,

“അതെ പായസം, ഒരിക്കൽ നിത കൊണ്ടുവന്നു, മാതു ഉണ്ടാക്കിയത്,

“ഓ അങ്ങനെ,

കുറേ നേരം സംസാരിച്ചു എല്ലാരും കിടക്കാൻ ആയി പോയി, പല്ലവി ഒരു ജെഗ്ഗിൽ വെള്ളവും ആയി നിവിന്റെ മുറിയിലേക്ക് ചെന്നു,

“ദാ വെള്ളം ഇവിടെ വച്ചിട്ടുണ്ട്,

“മ്മ് നിന്റെ റൂം ആണോ അത്, തൊട്ട് അപ്പുറത്ത് ഉള്ള റൂം ചൂണ്ടി നിവിൻ ചോദിച്ചു,

“അത് എന്റെ റൂം അല്ല അച്ഛനെയാണ്,

“ശേ എനിക്ക് നിന്റെ റൂമിന്റെ അടുത്ത് ഉള്ള റൂം മതിയാരുന്നു,

“അയ്യടാ, നല്ല ആഗ്രഹം, വേഗം ഈ വെള്ളം കുടിച്ചു കിടന്ന് ഉറങ്ങാൻ നോക്ക്, നാളെ മീറ്റിംഗിന് പോകേണ്ടത് അല്ലേ,

“ഏത് മീറ്റിംഗ്, അതൊക്കെ ഞാൻ ചുമ്മാ പറഞ്ഞത് അല്ലേ, എനിക്ക് നിന്നെ കാണണം എന്ന് തോന്നി, പെട്ടന്ന് വണ്ടി കേറി

അവന്റെ മറുപടി കേട്ട് പല്ലവി അതിശയം പൂണ്ടു,

“ശരിക്കും

അവൾ വിശ്വാസം വരാതെ ഒന്നുടെ ചോദിച്ചു,

“സത്യം,

അവൾ ഓടി പോയി അവന്റെ കവിളിൽ ഒരു ചുംബനം നൽകി,

“ഇത്രയും ദൂരം താണ്ടി വന്നതിന് ഇതൊന്നും പോരാ, മിനിമം ഒരു ടൈറ്റ്  ഹഗും ഒരു ലിപ്പ് കിസ്സും എങ്കിലും വേണം, പോട്ടേ ഇത് വച്ചു അഡ്ജസ്റ്റ് ചെയ്യാം,

“അയ്യടാ പോയി കിടന്ന് ഉറങ്ങടാ മിട്ടായിചെറുക്കാ,

” എടി,

അവൻ അവളെ തന്നോട് വലിച്ചു അടിപ്പിച്ചു അവളുടെ രണ്ടു കവിളിലും ഓരോ ചുംബനം നൽകി,

“ഇനി ഉറങ്ങിക്കോളാം

അവൾ അവനെ തന്നെ നോക്കി നിന്നു,

“എന്റെ കണ്ട്രോൾ കളയാതെ പോടീ, പൊക്കോ  പോയി രക്ഷപെട്ടോ,

 അവന്റെ മറുപടി കേട്ട് അവൾക്ക് ചിരി വന്നു,

റൂമിൽ പോയി കിടന്നപ്പോൾ അവൾ പ്രാർത്ഥിച്ചു, ഈ സ്നേഹം എന്നും തന്നോടൊപ്പം ഉണ്ടാകണേ എന്ന്,

രാവിലെ എഴുനേറ്റ് കുളിച്ചു ചായ ഇടാൻ ആയി അടുക്കളയിൽ കയറിയപ്പോൾ അച്ഛൻ അടുക്കളയിൽ ഉണ്ട്, അത് പതിവ് ആണ് അച്ഛൻ നേരത്തെ എഴുന്നേൽക്കും രാവിലെ ഒരു കട്ടൻ കുടിച്ച് ഒരു പ്രഭാതസവാരി,

“അച്ഛൻ പോകാൻ റെഡി ആയോ,

“ഞാൻ കുറച്ചു നടന്നിട്ട് പെട്ടന്ന്  വരാം നീ നിവിൻ ഉണരുമ്പോൾ ചായ കൊടുക്കണം,

 അവൾ തലയാട്ടി, അയാൾ പോയതും അവൾ ചായ ഇട്ട് നിവിന്റെ റൂമിലേക്ക് പോയി,

അവൾ കുളിച്ച് ഈറനിൽ തോർത്തു  മുടിയിൽ കെട്ടി നിൽക്കുകയായിരുന്നു, പച്ച കളറിൽ  ഒരു പട്ടുപാവാട ആയിരുന്നു അവളുടെ വേഷം, ആ  വേഷം അവൾക്ക് നന്നായി ഇണങ്ങുന്നുണ്ടായിരുന്നു നിവിൻ ആദ്യമായാണ് അവളെ ആവേഷത്തിൽ കാണുന്നത്,

തലയിൽ തോർത്ത് ചുറ്റി നിൽക്കുന്ന അവളെ കണ്ടപ്പോൾ നിവിന് ഒരു കുസൃതി തോന്നി,

അവൻ അവളുടെ  കയ്യിൽ  പിടിച്ച് അകത്തേക്ക് വലിച്ചു

ശേഷം,  അവളെ തൻറെ കരവലയത്തിൽ ആക്കി അവളോട് പറഞ്ഞു

“പിറന്നാളാശംസകൾ എൻറെ പെണ്ണിന്, 

“നിവിന് ഓർമ ഉണ്ടോ

അവൾ അത്ഭുതം ഊറി,

“പിന്നില്ലേ,

“ചുമ്മാ ആരോ പറഞ്ഞത് ആണ്,

“ആർക്കൊക്കെ അറിയാം,

അത് ശരിയാണ് എന്ന്  പല്ലവിക്ക് തോന്നി,  കാരണം അധികം ആർക്കും  തൻറെ പിറന്നാൾ അറിയില്ല, അമ്മ  പോയതിനു ശേഷം തൻറെ പിറന്നാൾ അങ്ങനെ ആഘോഷിച്ചിട്ടില്ല, അടുത്ത സുഹൃത്തുക്കൾ ആരും ഇല്ലാത്തതുകൊണ്ട് ആരുമായും ഷെയർ ചെയ്തിട്ടില്ല, നിതക്ക്  പോലും അറിയില്ല,  അവൾ ഓർത്തു,  പക്ഷേ നിവിൻ  അത് ഓർത്തു വച്ചു എന്ന് അവൾ ക്ക് വിശ്വസിക്കാൻ കഴിയുന്നില്ലാരുന്നു, 

“ആദ്യത്തെ വിഷ് എൻറെ ആണോ?  അതോ കാലത്ത് തന്നെ അച്ഛൻ വിഷ് ചെയ്തോ?

അവളുടെ ചിന്തകളെ കീറിമുറിച്ചുകൊണ്ട്  അവൻ ചോദിച്ചു.

” അച്ഛൻ ഒരിക്കലും ഈ ദിവസം മാറക്കുന്നതല്ല,

പക്ഷേ ഒന്നും പറഞ്ഞില്ല,

ഒരുപക്ഷേ  നിവിൻ ഇന്നലെ വന്നതിൻറെ  ഹാങ്ങോവറിൽ ആയിരിക്കും,

” എൻറെ ബർത്ത്ഡേക്ക് നീ എനിക്ക് വലിയ ഒരു സർപ്രൈസ് തന്നെ തന്നില്ലേ, ആ  നിനക്ക് വേണ്ടി  ഇവിടെ വന്നു എങ്കിലും ഒരു ചെറിയ സർപ്രൈസ് ഞാൻ തരണ്ടേ,

” ശരിക്കും എനിക്ക് സർപ്രൈസ് തരാൻ  വേണ്ടിയാന്നോ നിവിൻ വന്നത്,

“ആണെന്ന് പറഞ്ഞില്ലെടി പെണ്ണെ,

അവൻ മേശയിൽ നിന്നും ബാഗ് എടുത്ത് അത് തുറന്നു,  അതിൽനിന്നും ഒരു ബോക്സും  ഒരു ടെക്സ്റ്റൈൽ കവറും എടുത്തു ,

“കണ്ണടക്ക്,

അവൻ അവളോട് പറഞ്ഞു,

ശേഷം ആ ബോക്സ് തുറന്ന് അതിൽ നിന്നും ഒരു ഡയമണ്ട് റിങ് എടുത്ത് അവളുടെ കൈകളിൽ അണിയിച്ചു,  ലവ് ഷേപ്പിൽ ഡയമണ്ട്  കല്ലുകൾ പതിപ്പിച്ച ഒരു ഗോൾഡൻ റിങ്  ആയിരുന്നു അത്, അവൻ അത്  അവളുടെ വലത്തേ കയ്യിലെ മോതിരവിരലിൽ  അണിയിച്ചു ,

ശേഷം അവളെ ചേർത്തുനിർത്തി ആ നെറ്റിയിൽ ഒരു ചുംബനം നൽകി ,

ശേഷം അവളുടെ കയ്യിലേക്ക് ആ ടെക്സ്റ്റൈൽ കവർ വെച്ചുകൊടുത്തു ,

അവളത് തുറന്നുനോക്കിയപ്പോൾ ചുവപ്പിൽ പച്ച  കസവുള്ള ഒരു കാഞ്ചീപുരം പട്ടുസാരി ആയിരുന്നു അത് ,

“ഇന്ന് അത് ഉടുക്കണം

“ഏറ്റു,

അവൾ  പറഞ്ഞു,

” മോൻ പോയി കുളിച്ച് റെഡിയായി വാ,   ചായ ഡെസ്കിൽ  വച്ചിട്ട് അവൾ  റൂമിലേക്ക് പോയി ,

കുറച്ചു കഴിഞ്ഞപ്പോൾ നിവിൻ കുളിച്ചു റെഡി ആയി വന്നു,

        നിവിന് ചൂടുള്ള അരി പുട്ടും കടലക്കറിയും ഭയങ്കര ഇഷ്ടമാണ് എന്ന് നീത പറഞ്ഞു അവൾക്ക് അറിയാമായിരുന്നു,  അതുകൊണ്ടുതന്നെ അത് ഉണ്ടാക്കാനായിരുന്നു അവൾ  തീരുമാനിച്ചത് ,

“പിറന്നാൾ ആയിട്ട് എന്താണ്  നിൻറെ പരിപാടി

അവളെ പുറകിൽ കൂടെ  വട്ടം ചുറ്റി പിടിച്ചു അവൻ ചോദിച്ചു,

അവളുടെ മുടിയിലെ ഹെയർ ഓയിൽ ഗന്ധം അവന്റെ നാസികതുമ്പിനെ വലയം ചെയ്തു,

“പിറന്നാൾ ആയിട്ട് എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് നിവിൻ,

“എൻറെ സർപ്രൈസ് തീർന്നിട്ടില്ല ഇനിയുമുണ്ട്,

” ഇനിയുമുണ്ടോ അതെന്താ? 

“അതൊക്കെയുണ്ട്,

നിവിൻ ചായ കുടിച്ചുകൊണ്ട് ഉമ്മറത്തിരുന്ന് പത്രം വായിക്കുമ്പോൾ ആയിരുന്നു മോഹൻ വന്നത്,

” എഴുന്നേറ്റോ?

“അങ്കിൾ  എവിടെ പോയതായിരുന്നു? 

“രാവിലെ നടക്കുന്ന ശീലം ഉണ്ട്  മോനെ,

” എങ്കിൽ പിന്നെ എന്നെക്കൂടി വിളിക്കാമായിരുന്നു,

എനിക്കും രാവിലെ ഷട്ടിൽ കളിക്കുന്ന ശീലമുണ്ട്, അതുകൊണ്ട് വെറുതെ വേണമെങ്കിൽ നടക്കാൻ ആയിരുന്നു,  എനിക്ക് ഈ  നാട് ഒക്കെ ഒന്ന് കാണുകയും  ചെയ്യാമായിരുന്നു,

“അറിഞ്ഞിരുന്നെങ്കിൽ ഞാൻ വിളിച്ചേനെ,

ഇന്നലെ ഉറക്കം ശരിയായി കാണില്ല എന്ന് കരുതി വിളിക്കാഞ്ഞത്,  നന്നായി ഉറങ്ങട്ടെ എന്ന് കരുതി,  എപ്പോഴാണ് മീറ്റിംഗ്?

” രാവിലെ 10 മണിക്കാണ്, കഴിയുമ്പോൾ ഉച്ചയാകുമ്പോൾ,

ഞാൻ വൈകിട്ട് തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്,

”  ഇന്ന് മോളുടെ പിറന്നാളാണ് ഉച്ചയ്ക്ക് ഞാൻ ലീവ് എടുക്കും,  ഉച്ചയ്ക്ക് ചെറിയൊരു സദ്യ ഉണ്ടാക്കാം,  അതും കൂടി കഴിഞ്ഞ് പോയാൽ മതി,

“ശരി അങ്കിൾ, നമ്മുക്ക് തകർക്കാം,

എങ്കിൽ ഞാൻ കുളിച്ചിട്ട് വരാം മോനെ,

    അതും പറഞ്ഞ് അയാൾ അകത്തേക്ക് ചെന്നു,  അടുക്കളയിൽ തിരക്കിട്ട പാചകത്തിൽ ആയിരുന്നു പല്ലവി, 

    അയാൾ വിളിച്ചു അവൾ അച്ഛനുള്ള ചായയുമായി മുറിയിലേക്ക് ചെന്നു,  അപ്പോൾ അയാൾ ഒരു ഗിഫ്റ്റ് ബോക്സ് അവൾക്ക് നീട്ടി,

“ഞാൻ  മറന്നുപോയി എന്ന് വിചാരിച്ചോ?..

..

.” ഞാൻ ഓർത്തു അച്ഛൻ  വിട്ടുപോയിന്ന്,

” വേറെന്ത്‌  മറന്നാലും ഇന്നത്തെ ദിവസം ഞാൻ മറക്കുമോ?

അവളത് തുറന്നുനോക്കിയപ്പോൾ അതിൽ  ഒരു പാലക്കാ നെക്ലേസും അതിനു ചേർന്ന ഒരു കമ്മലും ആയിരുന്നു, 

      അച്ഛൻ പണ്ട് മുതലെ പിറന്നാളിന് തനിക്ക് ആഭരണങ്ങളാണ് സമ്മാനം തരാറ്, 

എല്ലാവരും ഒരുമിച്ചിരുന്ന് കാപ്പി കുടിച്ചു,

മോഹനൻ ഉച്ചക്ക്  ശേഷം ലീവ് ആണെന്ന്നും മോഹൻ വന്നതിനു ശേഷമേ പോകാവൂ എന്നും നിവിനോട്  പറഞ്ഞിട്ടാണ് മോഹൻ ഇറങ്ങിയത്,

മോഹൻ ഇറങ്ങിയശേഷം നിവിൻ പറഞ്ഞു,

“അപ്പോൾ എന്താ പ്ലാൻ?  നമുക്ക് ഒരുമിച്ച്  സദ്യ ഉണ്ടാക്കാം,

“അതൊക്കെ  ഞാൻ തന്നെ ഉണ്ടാക്കി കൊള്ളാം, എനിക്ക് ഒന്ന്  അമ്പലത്തിൽ പോകണം, നിവിൻ  വരുന്നോ?

” പിന്നെന്താ നമുക്ക് ഒരുമിച്ച് പോകാം,  വടക്കുന്നാഥനെ തന്നെ കണ്ടുകളയാം,

” അത് തന്നെയാണ് ഞാനും ഉദ്ദേശിച്ചത്,

രണ്ടുപേരും ബസിൽ ആണ്  ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്, ഒരേ സീറ്റിൽ തോളുരുമ്മി അവർ ഇരുന്നു, ആനവണ്ടിയിൽ ഉള്ള ആ യാത്ര അവർ  ഒരുപാട് ആസ്വദിച്ചു,

നിവിൻ സമ്മാനിച്ച പട്ട് സാരിയായിരുന്നു അവൾ അണിഞ്ഞത്   അതിന് മാച്ചായ ഒരു ബ്ലൗസ് അവളുടെ കൈവശമുണ്ടായിരുന്നു,  അച്ഛൻ സമ്മാനിച്ച നെക്ലേസ് അതിനൊപ്പം അവൾ അണിഞ്ഞു,  നീളമുള്ള മുടിയിൽ മുല്ലപ്പൂ വച്ച് ശരിക്കും ഒരു ദേവതയെ പോലെ അവൾ സുന്ദരിയായിരുന്നു,  കണ്ണെടുക്കാതെ നിവിൻ അവളെ തന്നെ നോക്കി, നിന്നു,  ചുവന്ന പട്ടു സാരിയിൽ അവൾ തിളങ്ങുന്നതായി അവനു തോന്നി,  അതിന് മാറ്റുകൂട്ടാൻ അവളുട് ചുവന്ന മൂക്കുത്തി,

ക്ഷേത്രത്തിൽ കയറി പ്രാർത്ഥിച്ച് തിരികെ ഇറങ്ങിയപ്പോൾ നല്ല ഈണത്തിൽ നിവിൻ  അവൾക്കു മാത്രം കേൾക്കാൻ പാകത്തിൽ പാടി

“നിൻറെ നീല രജനികൾ നിദ്രയോടും ഇടയവേ  ഉള്ളിലുള്ള കോവിലിലെ നട തുറന്നു കിടന്നു,

അന്നു കണ്ട നീയാരോ ഇന്ന് കണ്ട നീ ആരോ എല്ലാമെല്ലാം കാലത്തിൻ ഇന്ദ്രജാലങ്ങൾ,

ഒന്നാം രാഗം പാടി

ഒന്നിനെ മാത്രം തേടി

വന്നുവല്ലോ ഇന്നലെ നീ വടക്കുംനാഥന്റെ മുന്നിൽ “

തിരിച്ചു വീട്ടിൽ വന്നു നിവിൻ ക്ഷീണത്തോടെ സെറ്റിയിൽ ഇരുന്നു,

അവളെ പിടിച്ചു അരികിൽ ഇരുത്തി, ശേഷം അവളുടെ മടിയിൽ കിടന്നു,

അവളുടെ കൈകൾ അവന്റെ തലമുടി ഇഴകളെ തലോടി,

അവന്റെ കണ്ണുകൾ അവളുടെ ആലിലവയറിൽ ഉടക്കി, അവൻ അവളുടെ സാരീ അല്പം നീക്കി അവന്റെ മുഖത്തെ കുറ്റിരോമങ്ങൾ വയറിൽ ഉരസി, അവൾ പിടഞ്ഞു മാറി,

അവന്റെ ചെവിയിൽ പിടിച്ചു കിഴുക്കി,

“കുറച്ചു കൂടുന്നുണ്ട് കേട്ടോ,

“ദേ കൂടുതൽ പേടിപ്പിച്ചാൽ ഉണ്ടല്ലോ, ഇവിടെ ഞാനും നീയും മാത്രമേ ഉള്ളു എന്ന് ഓർത്താൽ കൊള്ളാം, സൂക്ഷിച്ചാൽ ദുഖിക്കണ്ട,

“ശരി രാജാവേ,

 അവൾ കൈകൂപ്പി

“അപ്പോൾ സദ്യ ഉണ്ടാക്കാം അല്ലേ

“ആയിക്കോട്ടെ

രണ്ടുപേരും കൂടെ സദ്യ ഉണ്ടാക്കി,

മോഹൻ വന്നപ്പോഴേക്കും സദ്യ  റെഡിയായിരുന്നു,

” ആ ഇതെല്ലാം ആരുണ്ടാക്കി?

” ഞാൻ എന്നാൽ വന്നിട്ട് നമുക്ക് മൂന്നു പേർക്കും ഒരുമിച്ച് പുറത്തു പോകാം എന്നാണ് കരുതിയത്,  ഞങ്ങൾ രണ്ടു പേരും കൂടി ഉണ്ടാക്കിയതാണ്,

നിവിൻ  പറഞ്ഞു,

” അപ്പോൾ നിങ്ങൾ തമ്മിൽ കമ്പനി ആയി  അല്ലേ?  മീറ്റിംഗ് എപ്പോൾ കഴിഞ്ഞിരുന്നു?

” 12 മണിയായപ്പോൾ കഴിഞ്ഞിരുന്നു,  ഞാൻ വരുമ്പോൾ ഓൾ മോസ്റ്റ്‌ എല്ലാം  ഉണ്ടാക്കിയിരുന്നു,  പിന്നെ അല്ലറ ചില്ലറ ഹെൽപ് ചെയ്തു എന്നേയുള്ളൂ

ചെറിയ തേങ്ങ ചിരവലും മറ്റും,

എല്ലാവരും ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിച്ചു,

തന്റെ ജീവിതത്തിലെ ഏറ്റവും നല്ല പിറന്നാൾ ആരുന്നു ഇത് എന്ന് പല്ലവി ഓർത്തു,

   ഭക്ഷണമെല്ലാം കഴിച്ച് കഴിഞ്ഞ് നിവിൻ മോഹന്റെ  അരികിലേക്ക് ചെന്നു, 

“അങ്കിളിനോട് ഒരു കാര്യം പറയാൻ കൂടിയാണ് ഞാൻ  വന്നത്,  സത്യം പറഞ്ഞാൽ അതിനു വേണ്ടി മാത്രമാണ് ഞാൻ വന്നത് ഈ മീറ്റിംഗ് ഒക്കെ വെറുതെ ഞാൻ പറഞ്ഞതാണ്,

“എന്താണ് മോനേ

മോഹൻ ജിജ്ഞസയോടെ ചോദിച്ചു, 

“മാതുവിനെ എനിക്കിഷ്ടം ആണ് അങ്കിൾ,  പണ്ടുമുതലേ ഇഷ്ടമായിരുന്നു,  ഇപ്പോൾ വീണ്ടും കണ്ടപ്പോൾ ആ  ഇഷ്ടം കൂടി,  എനിക്കറിയാം ഒരുപാട് ഒരുപാട് പരിമിതികളുണ്ട്,  മതം വേറെ ജാതി,  പക്ഷേ എൻറെ വീട്ടിൽ എതിർപ്പ് ഒന്നും  ഉണ്ടാവില്ല,  എൻറെ അമ്മയോട് സമ്മതം വാങ്ങി ആണ് ഞാൻ വന്നത്,

മോഹൻ കുറച്ചു നേരം മൗനം പാലിച്ചു, ശേഷം പറഞ്ഞു,

“ജാതിയും മതവും ഒക്കെ പോട്ടേ, അതിനുമുപരി  എന്റെ  മകളെപ്പറ്റി നിവിന് എന്തറിയാം?

ജാതിയോ മതമോ ഒന്നും എനിക്ക് പ്രശ്നമില്ല അവളെ സ്നേഹിക്കുന്ന അവളെ സംരക്ഷിക്കുന്ന ഒരാളുടെ കൈകളിൽ അവളെ ഏൽപ്പിക്കണമെന്ന് എനിക്കുള്ളൂ,  പക്ഷേ ബാധ്യത തീർക്കാൻ എന്നതുപോലെ ആരുടെയെങ്കിലും കയ്യിൽ അവളെ ഏൽപ്പിക്കണമെന്നും ഞാൻ കരുതിയിട്ടില്ല,  വിവാഹം അവളുടെ ഇഷ്ടത്തിന് വിട്ടതാണ്,  അവൾക്കിഷ്ടമുള്ളയാളെ  അവൾക്ക് വിവാഹം കഴിക്കാം,  ജാതിയും മതവും ഉപഗ്രഹങ്ങളും എല്ലാം നോക്കി നടക്കുന്ന വിവാഹങ്ങളൊന്നും അധിക കാലം നീണ്ടു നിൽക്കാറില്ല,  എല്ലാത്തിനുമുപരി നിവിൻ അറിയാത്ത അല്ലെങ്കിൽ ഒരിക്കലും നിവിൻ  ചിന്തിച്ചിട്ട് പോലും  ഇല്ലാത്ത കുറെ കാര്യങ്ങൾ ഉണ്ട്,  അത് അറിയുമ്പോൾ ചിലപ്പോൾ ഇപ്പോൾ തോന്നിയ താല്പര്യം ഇല്ല എന്ന് വരാം,    വീട്ടുകാരെ പറഞ്ഞു ബോധ്യപ്പെടുത്താനും ചിലപ്പോൾ തനിക്ക് സാധിച്ചു എന്ന് വരില്ല മോനെ,

“എനിക്കറിയാം അങ്കിൾ,  എല്ലാം എനിക്കറിയാം ഇങ്ങനെയൊരു ഇഷ്ടം എൻറെ മനസ്സിൽ ഉണ്ടായപ്പോൾ ആദ്യമായിട്ട് ഞാൻ ഇത് പറയുന്നത് പല്ലവിയോടെ തന്നെയാണ്, അവൾ എല്ലാം  എന്നോട് തുറന്നു പറഞ്ഞു, ഇത്  ഒരു കുറവായി എനിക്ക് തോന്നുന്നില്ല,  എനിക്ക് മാത്രമല്ല എൻറെ വീട്ടുകാർക്കും,  അതിൽ അവൾ  തെറ്റ് ഒന്നും ചെയ്തിട്ടില്ലല്ലോ, 

“തൻറെ വീട്ടുകാർക്ക് അംഗീകരിക്കാൻ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല,

“അങ്കിൾ പറഞ്ഞില്ലേ ബാധ്യത പോലെ ആരുടെയെങ്കിലും കയ്യിൽ പിടിച്ച് ഏൽപ്പിക്കാൻ ആഗ്രഹിക്കുന്നില്ല എന്ന്,  അവൾക്ക് എന്നോട് മനസ്സിലൊരു ഇഷ്ടമുണ്ട് എന്ന് വിശ്വാസം എനിക്ക് ഉണ്ട്,  എന്നോടൊപ്പം ആണ് അവൾ ജീവിക്കുന്നത് എങ്കിൽ അവൾ  സന്തോഷവതിയായിരിക്കും,  അതിനപ്പുറം മറ്റൊരു ഉറപ്പും എനിക്ക് നൽകാൻ  കഴിയില്ല,  അംഗീകാരം വീട്ടുകാരുടെ കയ്യിൽ നിന്ന് അല്ല  എൻറെ കയ്യിൽ നിന്നാണ്, എന്നിലൂടെ ആണ് എന്റെ വീട്ടുകാർ അവളെ അംഗീകരിക്കണ്ടത്,  എന്നെ  സംബന്ധിച്ചെടുത്തോളം എന്റെ  സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്ക് ഒക്കെ ചേരുന്ന ഒരു പെൺകുട്ടി തന്നെയാണ് മാതു, അങ്കിൾ ഓക്കേ പറഞ്ഞാൽ  ഞാൻ വീട്ടിൽ സംസാരിച്ചു അപ്പയെയും അമ്മച്ചിയെയും കൂട്ടി വരാം,

” നിവിൻ പറഞ്ഞത് പോലെ ഒക്കെ ആണ് എങ്കിൽ സമ്മതകുറവൊന്നും ഇല്ല, പിന്നെ  അവൾക്ക് ഇഷ്ട്ടം ആണ് എങ്കിൽ മറ്റൊന്നും എനിക്ക് വിഷയം അല്ല, നിവിൻ വീട്ടിൽ സംസാരിക്കു, എന്നിട്ട് അച്ഛനേം അമ്മയെയും കൊണ്ട് വരു,

മോഹന്റെ മനസ് നിറഞ്ഞു, നിവിൻ അകത്തേക്ക് ചെല്ലുമ്പോൾ കതകിന് മറവിൽ എല്ലാം കേട്ട് പല്ലവി ഉണ്ടാരുന്നു,

“എങ്ങനെ ഉണ്ട് സർപ്രൈസ്

“കലക്കി

നിറകണ്ണുകളോടെ അവൾ പറഞ്ഞു,

അവൻ അവളെ നോക്കി ഒന്ന് കണ്ണടച്ച് കാണിച്ചു,

നിവിൻ  തിരികെ  കൊണ്ടുവിടാൻ മോഹനും പല്ലവിയും  ഒരുമിച്ചാണ് റെയിൽവേ സ്റ്റേഷനിലേക്ക് പോയത്,  ട്രെയിൻ കയറും മുൻപ്  നിവിൻ പല്ലവി മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു,

”  നാളെ വൈകുന്നേരം  തിരുവനന്തപുരത്തേക്ക് വന്നേക്കണം, ഇനി  എന്നെ ഇങ്ങോട്ട് വരുത്തരുത്,

അവൾ  ചിരിയിലൂടെ തലയാട്ടി,

    പറഞ്ഞപോലെ പിറ്റേന്ന് തന്നെ പല്ലവി തിരികെ എത്തി, നിവിൻ തന്നെ ആണ് അവളെ പിക് ചെയ്തു ഫ്ലാറ്റിനു മുന്നിൽ കൊണ്ട് വിട്ടത്,

“അച്ഛൻ സമ്മതിച്ചത് കൊണ്ടാരിക്കും ഇന്ന് ധൈര്യം ആയി ഇവിടെ വരെ വന്നത്,

“എനിക്ക് അല്ലേലും ധൈര്യകുറവ് ഒന്നും ഇല്ല, പിന്നെ ലൈസൻസ് കിട്ടിയതിന്റെ ഒരു സന്തോഷം കുറച്ചു ഉണ്ട്,

“ഓഹോ,

“എന്താണ് നിന്റെ ലക്ഷ്മി ആന്റിയുടെ അടുത്ത് വരണോ,

“അയ്യോ വേണ്ടായേ,

നിവിൻ ചിരിച്ചു,

 ശീതളിനു ഒരു ചുരിദാർ ഗിഫ്റ്റ് കൊടുക്കാൻ വേണ്ടി ടെക്സ്റ്റൈൽസിൽ കയറിയപ്പോൾ ആണ് മാർക്കോസ് ആ കാഴ്ച കാണുന്നത്, നിവിനും ഒപ്പം ഒരു പെൺകുട്ടിയും, അവൾ അവനെ തൊട്ട് ഉരുമി നില്കുന്നു, അയാൾക്ക് എന്തൊക്കെയോ പന്തികേട് തോന്നി, അയാൾ വെറുതെ അവരുടെ ഒരു ഫോട്ടോ ഫോണിൽ എടുത്തു, ഇനി ശീതളിന്റെ കാര്യം വൈകിപ്പിക്കുന്നത് ശരിയല്ല എന്ന്  അയാൾക്ക് തോന്നി,

നിവിൻ ഇന്നല്ല എങ്കിൽ നാളെ റവന്യു ഡിപ്പാർട്ട്മെന്റിൽ കയറും, റാങ്ക് ലിസ്റ്റിലും ഉണ്ട്, അവനെ കൊണ്ട് തനിക്ക് ആവശ്യങ്ങൾ ഏറെ ആണ്, അതിന് അവൻ ശീതളിന്റെ ഭർത്താവ് ആയേ പറ്റു,

മാത്യുവിനോട് ഇന്ന് തന്നെ സംസാരിക്കണം,

അയാൾ മനസ്സിൽ ഉദ്ദേശിച്ചു,

(തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിൻസിയുടെ മറ്റു നോവലുകൾ

ഏഴാംജന്മം

ഈ പ്രണയതീരത്ത്

നിനക്കായ് മാത്രം

അന്ന് പെയ്യ്ത മഴയിൽ

മിഴിനിറയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply