എന്നെന്നും നിന്റേത് മാത്രം – 2

5510 Views

rincy princy novel

എന്തായാലും ഇത് ആരെങ്കിലും തന്നെ പറ്റിക്കാനായി ചെയ്യുന്നതാണെന്ന് തോന്നുന്നില്ല,

അവൻ മനസ്സിലോർത്തു,

ശേഷം ആ കത്ത് മടക്കി പോക്കറ്റിൽ വെച്ച് ജോലിയിൽ തുടർന്നു,

   പക്ഷേ മനസ്സിൽ ഇടയ്ക്കിടെ ആ കത്തും രാവിലത്തെ മുല്ലപൂക്കളും കത്തും ഒക്കെ  ഓടിവന്നു,

എങ്കിലും ആരായിരിക്കും?

വെറുതെ തന്നെ വട്ട കളിപ്പിക്കാൻ കൂട്ടുകാർ ആരെങ്കിലും?

അല്ലെങ്കിൽ തന്നെ ഒളിഞ്ഞിരുന്ന് സ്നേഹിക്കുന്ന ഒരു പെൺകുട്ടി ഉണ്ടോ?

ഉത്തരം കിട്ടാത്ത ഒരു സമസ്യയായി അത് തുടർന്നു,

“ഡാ നീ എന്താ സ്വപ്നം കാണുവാണോ?

  വിഷ്ണുവിൻറെ ചോദ്യം കേട്ടാണ് നിവിൻ ചിന്തകളിൽ നിന്നുണർന്നത്,

“നീ എന്താ ചോദിച്ചത്?

“അപ്പോൾ നീ ലോകത്തെങ്ങും അല്ല രാവിലെ തൊട്ട് നിനക്ക് കാര്യമായിട്ട് എന്തോ സംഭവിച്ചിട്ടുണ്ട്,മ്മ്.. മ്മ്മ്

വിഷ്ണു കളിയാക്കി

  “എടാ എനിക്ക്  ഇപ്പോൾ ഒരു കത്തു വന്നു,

    വിഷ്ണുവിനെ

കത്തും കാണിച്ചു,

“എങ്കിലും ആരായിരിക്കും ഇത്,

“എനിക്കറിയാം എങ്കിൽ ഞാൻ നിന്നോട് ചോദിക്കുമൊ,

ഇനി സത്യം പറ എന്നെ ഫൂൾ ആക്കാൻ നീ അല്ലേ ഇതൊക്കെ ചെയ്യുന്നത്?

“പിന്നെ എനിക്ക് വട്ടല്ല,

എങ്കിൽ പിന്നെ എന്തെങ്കിലും കാണാൻ കൊള്ളാവുന്ന പെൺപിള്ളേർക്ക്  അയച്ചു കൂടെ,

അതു മാത്രമല്ല ഈ വാട്സാപ്പും ഫേസ്ബുക്കും ഇൻസ്റ്റഗ്രാം ഒക്കെ ഉള്ള കാലത്ത് ഇല്ലന്റ കത്തും  ആയിട്ട് ആരെങ്കിലും വരുമോ?

ഇത് എങ്ങാനം ഹർഷ കേട്ടാൽ ഇന്ന് തന്നെ ബ്രേക്ക്‌ അപ്പ്‌ ആണ്,

“ഞാനും അത് തന്നെയാണ് ഓർത്തത്,

“എന്ത് എന്റെ ബ്രെക്ക് അപ്പൊ?

“പോടാ, ആരാണ് ഇതൊക്കെ ചെയ്യുന്നത് എന്ന്,

“പണ്ട് കോളേജിൽ പഠിച്ച കാലത്തെ നിൻറെ വല്ല ആരാധികമാരും ആവോ,

“പോടാ ഇത് ശരിക്കും ആരോ എനിക്കിട്ട് പണി തരുന്നതാണ് എനിക്ക് തോന്നുന്നത്

“എനിക്ക് പക്ഷേ നിൻറെ ഏതോ ആരാധിക ആയിട്ടാണ് തോന്നുന്നത്,

“പോടാ നിനക്ക് തമാശ,

എവിടെ വരെ പോകും എന്ന് നോക്കാം,

“വിടെടാ നമുക്ക് ഈ മൂഡ് ഒക്കെ മാറ്റാം,  ഇപ്പോ ഒരു കോഫി  കുടിക്കാം,    എന്നിട്ട് എനിക്കും ഹർഷക്കും  ഒരു ഷോപ്പിംഗ് ഉണ്ട് ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ നീ  കൂടെ പോരു ,

“ഇന്നലെ പികെ കമ്പനി മീറ്റിംഗ്,

“നിന്നോട് ഞാൻ പറയാൻ വിട്ടുപോയി അത് മാറ്റിവെച്ചു,

അതുകൊണ്ട് നമുക്ക്  നേരത്തെ ഇറങ്ങാം

“ഓക്കേ ഡാ,

        വൈകുന്നേരം അല്പം നേരത്തെ ഓഫീസിൽ നിന്നും ഇറങ്ങി വിഷ്ണുവിനോടും ഹർഷയോടും  ഒപ്പം മാളിലേക്ക് പോയി,

അവിടെ അവരോടൊപ്പം ഷോപ്പിംഗ് ഉണ്ടായിരുന്നു,

ഇടയ്ക്ക് ഫുഡ് കോർട്ടിൽ കയറി ചെറുതായി ഒന്ന് തട്ടി,

അത് കഴിഞ്ഞ് അടുത്ത് കണ്ട് ടെക്സ്റ്റൈൽസ് ലേക്ക് കയറി,

ജെൻസ് ടെക്സ്റ്റൈൽസ്  ആയിരുന്നതിനാൽ അധികം തിരക്ക് ഉണ്ടായിരുന്നില്ല,

    വിഷ്ണുവും ഹർഷയും  ഡ്രസ്സ് സെലക്ട് ചെയ്യുന്ന ഇടയ്ക്ക് തനിക്ക് മാച്ച് ആയ ഒരു ഡ്രസ്സ് സെലക്ട് ചെയ്ത് നോക്കുകയായിരുന്നു നിവിൻ,

പെട്ടെന്നാണ് പുറകിൽ നിന്നും ഒരു കൈ വന്നു ചുമലിൽ പിടിച്ചത്,

   തിരിഞ്ഞുനോക്കിയപ്പോൾ മുൻപിൽ നിത,

“ചേട്ടായിക്ക് ഇന്ന് എന്ന് മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞിട്ട് ഇവിടെയാണോ മീറ്റിംഗ്?

   നിത ചോദിച്ചോ

“അത് മാറ്റിവെച്ചു,

അല്ല നീ എന്താ ഇവിടെ കോളേജ് കഴിഞ്ഞു വീട്ടിൽ പോകാതെ കറങ്ങി നടക്കുന്നത്,

“ഞാൻ എൻറെ ഒരു ഫ്രണ്ടിൻറെ കൂടെ വന്നതാ,

“സത്യം പറയടി  നീ നിൻറെ ബോയ്ഫ്രണ്ട് ഗിഫ്റ്റ് വാങ്ങാൻ വന്നാലേ,

  നിവിൻ കളിയാക്കി ചോദിച്ചു,

“പിന്നെ ബായ് ഫ്രണ്ട് ഗിഫ്റ്റ് വാങ്ങാൻ വന്ന ഉടനെ ചേട്ടായി ഇവിടെ കണ്ടിട്ട് ഞാൻ സംസാരിക്കാൻ വരുവല്ലേ അപ്പോൾ തന്നെ ഞാൻ കടയിൽ നിന്നും ഇറങ്ങി പോവുകയല്ലേ,

“എഡി ഭീകരി നീ ആള് കൊള്ളാമല്ലോ,

എന്നിട്ട് നിൻറെ ഫ്രണ്ട് എവിടെ?

      ഒറ്റ കളർ ഷർട്ട് തിരയുന്ന സെക്ഷനിൽ പുറംതിരിഞ്ഞ് നിൽക്കുന്ന പെൺകുട്ടിയിലേക്ക്  നിത കൈചൂണ്ടി, നിവിൻ  അവിടേക്ക്  നോക്കി,

“ഹേയ് പല്ലവി,

    നിത വിളിച്ചു,

     പിന്തിരിഞ്ഞു നിന്ന് ആ പെൺകുട്ടി അങ്ങോട്ട് നോക്കി,

   ഇതാണ് നമ്മുടെ കഥാനായിക,

പല്ലവി…. പല്ലവി മോഹൻ

“ഇനി വന്നേ പല്ലവി,

  നിത അവൾ അവിടേക്ക് ക്ഷണിച്ചു,

നിവിൻ പല്ലവിയെ തന്നെ  നോക്കി,

ഭംഗിയായി കണ്ണുകൾ എഴുതിയ ഒരു നീളൻ  മുടി കാരി,

ഒരു Ankle length ജീൻസും കരിനീല കളർ ടോപ്പും ആയിരുന്നു അവളുടെ വേഷം,

കഴുത്തിൽ ഒരു സ്റ്റോൾ ചുറ്റി ഉണ്ട്,

ആരും കണ്ടാൽ കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന സൗന്ദര്യമുള്ള ഒരുവൾ,

    അവൻ അവളെ തന്നെ നോക്കി നിന്നു ഒരു നിമിഷം അവളുടെ നോട്ടം അവനിലേക്ക് എത്തിയപ്പോൾ പെട്ടെന്ന് കണ്ണുകൾ മാറ്റിക്കളഞ്ഞു,

“പല്ലവി ഇത് എൻറെ ബ്രദർ ആണ് നിവിൻ,

ഇവിടെ ടെക്നോയിൽ  ആണ് വർക്ക് ചെയ്യുന്നത്,

“ഹായ്,

  അവൾ അവനെ വിഷ് ചെയ്തു,

“ഹായ് ,

   അവൻ തിരിച്ചും പറഞ്ഞു,

“ചേട്ടായി ഇത് പല്ലവി എൻറെ ബെസ്റ്റ് ഫ്രണ്ട്,

  “എടാ ഈ ഷർട്ട് എങ്ങനെയുണ്ട്,

  പെട്ടെന്ന് വിഷ്ണു അവിടേക്ക് വന്നു,ഒപ്പം ഹർഷയും

“ആഹാ നീ ഇപ്പോ എവിടെ നിന്ന് പൊട്ടിമുളച്ചു,

നിതയെ നോക്കി വിഷ്ണു ചോദിച്ചു,

“നീ ഇപ്പം മാനത്തുനിന്ന് പൊട്ടി വീണത് യുള്ളൂ

  നിതയുടെ മറുപടി കേട്ട് നിവിൻ ചിരിച്ചു,

“പല്ലവി ഇത് എൻറെ ബ്രദർ എൻറെ ഒരേയൊരു ഫ്രണ്ട് വിഷ്ണു,ഇത് ചേട്ടന്റെ ഫിയാൻസി ഹർഷ ചേച്ചി, ഇവർ മൂന്നുപേരും തിക്ക് ഫ്രണ്ട്സ് ആണ്,

“ഹായ് ബ്രോ,ഹായ് ചേച്ചി

  പല്ലവിയുടെ ആ ഡയലോഗ് കേട്ട് ശരിക്കും നിവിൻ ചിരിച്ചു പോയി,

“എങ്കിലും ഒറ്റയടിക്ക് അങ്ങനെ പറയേണ്ടിയിരുന്നില്ല കുട്ടി,

  വിഷ്ണു പല്ലവിയോടെ പറഞ്ഞു,

നിതയും പല്ലവിയും ചിരിച്ചു,

“നിതയുടെ കോളേജിൽ തന്നെ ആണോ

ഹർഷ ചിരിയോടെ ചോദിച്ചു

“ഞങ്ങൾ ഒരേ ക്ലാസ്സ്‌ ആണ്

പല്ലവി പറഞ്ഞു

“നല്ല വെറൈറ്റി നെയിം പല്ലവി,

ഹർഷ പറഞ്ഞു

“അച്ഛൻ ചെറിയ സംഗീതഭ്രാന്ത് ഉള്ള കൂട്ടത്തിൽ ആണ് അങ്ങനെ ഇട്ടത് ആണ്,

പല്ലവി ചിരിയോടെ പറഞ്ഞു

ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴി അവളുടെ സൗന്ദര്യത്തിനു മാറ്റ് കൂട്ടുന്നതായി നിവിനു തോന്നി,

“ഒരു കോഫി ആയാലോ? വിഷ്ണു ചോദിച്ചു

“വേണ്ട ഞങ്ങൾ ഇപ്പൊ കുടിച്ചത് ഉള്ളൂ ,

നീത പറഞ്ഞു

“നിങ്ങൾ എന്താ ബോയ്ഫ്രണ്ടിനെ ഡ്രസ്സ് മേടിക്കാൻ വന്നതാണോ?

 വിഷ്ണു ചോദിച്ചു,

“അതെന്താ അങ്ങനെ ചോദിച്ചത്,

വേറെ ആർക്കും ഇവിടെനിന്ന് ഡ്രസ്സ് കിട്ടില്ലേ,

നിത  ചോദിച്ചു

“അല്ല സാധാരണ ബോയ്ഫ്രണ്ട് ഉള്ള പെൺകുട്ടികളാണ് ഒറ്റയടിക്ക് “ബ്രോ” ആക്കുന്നത്,

  പല്ലവിയുടെ മുഖത്തേക്ക് നോക്കി വിഷ്ണു പറഞ്ഞു,

“ബോയ് ഫ്രണ്ട് തന്നെയാ,

അച്ഛനെ ആണെന്ന് മാത്രം,

  ചിരിയോടെ പല്ലവി പറഞ്ഞു,

“നീയങ്ങനെ പോകും? വെയിറ്റ് ചെയ്താൽ ഞാൻ കൂട കൊണ്ടു പോകാം,

   നിവിൻ നിതയോട് പറഞ്ഞു ,

“വേണ്ട ചേട്ടായി ഇവൾക്ക് സ്കൂട്ടി ഉണ്ട് ഇവൾ ഡ്രോപ്പ്  ചെയ്യും,

“വീടെവിടെയാ ഇവിടെ തന്നെയാണോ?

  പല്ലവിയുടെ മുഖത്തുനോക്കി നിവിൻ ചോദിച്ചു,

“വീട് ഇവിടെയെല്ല, തൃശ്ശൂർ  ആണ്,

“അതെന്നാ അവിടെയും കോളേജിലാത്തോണ്ടാണോ  ഇങ്ങ് തിരുവനന്തപുരത്ത് വന്ന് പഠിക്കുന്നത്,

  നിവിൻ ചിരിയോടെ ചോദിച്ചു,

“ഇവിടെ ആയിരുന്നു കിട്ടിയത്,

“ഇവിടെ എങ്ങനെ താമസം കോളേജ് ഹോസ്റ്റലിൽ ആണോ,

“അല്ല അച്ഛൻറെ പെങ്ങളുണ്ട് ആൻറിയുടെ വീട്ടില്,

കനകക്കുന്ന്,

“എങ്കിൽ നിങ്ങളുടെ ഷോപ്പിംഗ് നടക്കട്ടെ,

   നിവിൻ പറഞ്ഞു,

ടെക്സ്റ്റൈൽസിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് നിവിന്റെ  ഫോണിൽ കോൾ വന്നത് ,

ഡിസ്പ്ലേയിൽ തെളിഞ്ഞ നമ്പർ കണ്ടതും നിവിന്റെ  മുഖത്ത്  ഗൗരവം  തെളിഞ്ഞു,

അത് കണ്ട് വിഷ്ണു ചോദിച്ചു ,

  “എന്താടാ?

” ഇത് അവളാണ് വിളിക്കുന്നത്?

“നീ ഫോൺ എടുക്ക്,

വിഷ്ണു പറഞ്ഞു

“സ്‌പീക്കറിൽ ഇടൂ

ഹർഷ പറഞ്ഞു

നിവിൻ കോൾ ബട്ടണിൽ അമർത്തി, ഫോൺ ചെവിയോടു ചേർത്തു,

“ഹലോ

“ഇച്ചായ ഷോപ്പിങ്ങിന്റെ  തിരക്കിലായിരുന്നോ?

ഞാൻ കണ്ടിരുന്നു,  ഒരു അടിപൊളി കുർത്ത എടുത്തു നോക്കുന്നത്,

” നീ അത് എവിടെ നിന്ന് കണ്ടു അത്ഭുതത്തോടെ അവൻ ചോദിച്ചു,

” ഞാൻ ഒരു നിഴൽ പോലെ പുറകെ ഉണ്ടെന്ന്, എപ്പോഴും ജീവിതാവസാനം വരെ അങ്ങനെ നടക്കണം എന്നാണ് എന്റെ ആഗ്രഹം,

പിന്നെ മാളിൽ ഇരുന്നു  ഭക്ഷണം കഴിക്കുന്നത് ഞാൻ കണ്ടിരുന്നു,  ഭക്ഷണം കഴിക്കുമ്പോൾ ചുറ്റിലും നോക്കുന്നത് നല്ലതാ, ഫുഡ് കണ്ടാൽ പിന്നെ ആരെയും നോക്കാറില്ലന്ന്തോന്നുന്നല്ലോ,

“നീ ആരാടി നീ ഇതൊക്കെ എവിടെ നിന്ന് കാണുന്നത്?  ധൈര്യമുണ്ടെങ്കിൽ എന്റെ മുന്നിൽ വന്നു നിന്ന്  സംസാരിക്കുക

” മുന്നിൽ വന്ന് സംസാരിക്കും പക്ഷേ ഇപ്പോഴല്ല ആ മനസ്സിൽ ഞാൻ മാത്രമാകുന്ന ഒരുനാൾ,

പിന്നെ ഇങ്ങനെ മൂന്നു പേരും കൂടെ ചെവിയോർത്ത് ഫോണിന് വേണ്ടി നോക്കി നിൽക്കുന്നത് അത്ര നല്ല പരിപാടിയല്ല,  ആ വിഷ്ണു ചേട്ടനോടും ഹർഷ ചേച്ചിയോടും പറ ഇതൊക്കെ മോശമാണെന്ന്,

രണ്ടുപേരും കിളിപോയി നിന്നു,

“അപ്പോൾ ഓക്കേ ഐ ലവ് യു

ഫോൺ കട്ട്‌ ആയി

” ഞാൻ പറഞ്ഞില്ലേ ഇത് നിവിനെ നന്നായി അറിയാവുന്ന ആരോ ആണ് ,

ഹർഷ പറഞ്ഞു

“നിവിന് മാത്രമല്ല നമ്മളെയും,

വിഷ്ണു പറഞ്ഞു,

      വൈകുന്നേരം വീട്ടിലേക്ക് വന്നപ്പോൾ നീന ചേച്ചി വന്നതിനു സന്തോഷത്തിലായിരുന്നു എല്ലാവരും,

കുറച്ചു സമയം അവളുടെ അടുത്തിരുന്നു വിശേഷങ്ങൾ എല്ലാം പറഞ്ഞതിനുശേഷം നേരെ മുറിയിലേക്ക് പോയി കുളിക്കാനായി,

  കുളി കഴിഞ്ഞ് ഇറങ്ങിയപ്പോൾ ഫോണിൽ ബെല്ലടിച്ചു,

അവളാണ്,

നിവിൻ ഫോൺ എടുത്തു,

“ഹലോ

“ഹലോ ഇച്ചായാ വീട്ടിൽ നീന ചേച്ചി വന്നതിന്റെ തിരക്കായിരിക്കും അല്ലേ?

“ഇതൊക്കെ നീ എങ്ങനെ അറിയുന്നു? നിനക്ക് നീനയെ അറിയാമോ?

“എനിക്ക് എല്ലാവരെയും അറിയാം നീന ചേച്ചിയേയും അമ്മച്ചിയേയും അപ്പയേയും നിതയേയും വിഷ്ണു ചേട്ടനെയും ഹർഷ ചേച്ചിയും അങ്ങനെ എല്ലാവരേയും,

“നീ ഏതാ? നിൻറെ പേര് എന്താ?

“നിവിന് ഇഷ്ടമുള്ളതെന്തും എന്നെ വിളിക്കാം,

സ്നേഹത്തോടെ നിവിൻ എന്ത് വിളിച്ചാലും എനിക്ക് അത് സന്തോഷമാണ്,

നിവിന് മാത്രം നൽകാൻ കഴിയുന്ന സന്തോഷമാണ് അത്,

“അപ്പോ പേര് എന്താണെന്ന് പറയില്ല,

   തിരിച്ച് മറുപടി അയച്ചു,

 ” തൽക്കാലം താമര എന്നു വിളിച്ചോളൂ, സൂര്യനെ അത്രമേൽ ഗാഢമായി സ്നേഹിച്ച താമര, സൂര്യൻറെ ഒരു നോട്ടത്തിൽ പോലും പ്രണയം ആഗ്രഹിച്ച താമര, അവസാനം അവൻ ചൂടേറ്റ് വാടി തളർന്നുപോയ താമര,

എങ്കിൽ എൻറെ സൂര്യൻ പോയി കിടന്നു ഉറങ്ങിക്കോ, എനിക്കും ഉറങ്ങണം,

കോൾ കട്ടായി,

ഇത് ശരിക്കും ഏതോ വട്ട് കേസ് തന്നെ

    നിവിൻ ഒരു ചിരിയോടെ  നോക്കി ആ നമ്പർ “താമരപെണ്ണ്”  എന്ന് സേവ് ചെയ്യ്തു, ശേഷം  ഫോൺ ഡസ്കിലേക്ക് വച്ചു,

(തുടരും)

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിൻസിയുടെ മറ്റു നോവലുകൾ

ഏഴാംജന്മം

ഈ പ്രണയതീരത്ത്

നിനക്കായ് മാത്രം

അന്ന് പെയ്യ്ത മഴയിൽ

മിഴിനിറയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply