എന്നെന്നും നിന്റേത് മാത്രം – 20

5909 Views

rincy princy novel

ട്രീസയുടെയും മാത്യുവിന്റേയും നീനയുടെയും നിതയുടെയും ഒക്കെ മുഖഭാവങ്ങൾ മാറി മറിഞ്ഞു,

കൂടി നിന്ന  മുഖങ്ങളിലെ ഭാവ വ്യത്യാസങ്ങൾ കണ്ടപ്പോൾ തന്നെ പല്ലവിയുടെ കണ്ണുകളിൽ

നീർക്കുമിളകൾ അടിഞ്ഞുകൂടി,  പെട്ടന്ന് തന്നെ അതൊരു ചാലായി ഒഴുകി,

നിവിന്  ആ കാഴ്ച ഹൃദയഭേദകമായിരുന്നു, അവൻ അവളുടെ ചുമലിൽ പിടിച്ച് ചേർത്ത്  വിളിച്ചു,

“മാതു,

ആർദ്രം ആയിരുന്നു ആ ശബ്ദം,  എങ്കിലും അവളുടെ മനസ്സിൽ തിരതല്ലി നിന്ന  ആ സമുദ്രത്തെ തണുപ്പിക്കാൻ ആ വാക്കുകൾക്ക് ആകുമായിരുന്നില്ല,

ഒരു കണ്ണുനീരോടെ അവൾ ഓടുക  ആയിരുന്നു

പുറത്തേക്ക് കരഞ്ഞുകൊണ്ട് ഓടുമ്പോൾ അവൾക്ക് ചുറ്റുമുള്ളതൊന്നും അവൾ കാണുന്നുണ്ടായിരുന്നില്ല,

നിവിൻ അവൾക്ക് പുറകെ ഓടി ചെന്നെങ്കിലും അപ്പോഴേക്കും അവൾ  ഗേറ്റിനടുത്ത് എത്തി ആ വഴി വന്ന ഒരു ഓട്ടോ  കൈ കാണിച്ച് അവർ പോയിക്കഴിഞ്ഞിരുന്നു, നിവിൻ അവൾക്ക് പുറകേ ഓടിച്ചെന്ന് എങ്കിലും കാര്യമുണ്ടായിരുന്നില്ല,  അവൻ തിരികെ വീടിനുള്ളിൽ കയറി,  തന്നെ ശ്രദ്ധിക്കുന്ന മുഖങ്ങൾ ഒന്നും ശ്രദ്ധിക്കാതെ ചാവി എടുത്ത് പുറത്തേക്ക് പോകാൻ ആയി നിന്നു,  അപ്പോഴേക്കും ട്രീസ അവന്റെ  കൈകളിൽ കയറിപ്പിടിച്ചു,

” എന്താണ് ഈ  കേൾക്കുന്നത് ഒക്കെ നീ കൂടി അറിഞ്ഞു കൊണ്ടാണോ?

“എനിക്കറിയാമായിരുന്നു അമ്മച്ചി,  അവൾ എന്നോട് എല്ലാം പറഞ്ഞിരുന്നു,  അത് ഒരു കുറവായി എനിക്ക് തോന്നിയിരുന്നില്ല,

“ചേട്ടായിക്ക് നാണമില്ലേ,

അവളെ ഇങ്ങനെ ന്യായീകരിക്കാൻ,  ഇങ്ങനെ ഒരു സ്ത്രീയുടെ വയറ്റിൽ പിറന്ന അവൾക്ക് അതേ സ്വഭാവം തന്നെയായിരിക്കും,

നീനയുടെ മറുപടി കേട്ട് നിവിന് അടിമുടി  ദേഷ്യം വന്നിരുന്നു.

“നിനക്ക് നാണമില്ലേ ഇങ്ങനെയൊക്കെ ചിന്തിക്കാൻ,  നീയൊരു പെണ്ണല്ലേ, ഒരിക്കലും ഇങ്ങനെയൊന്നും ചിന്തിക്കാൻ പോലും പാടില്ല, അവളുടെ അമ്മ ഒരു തെറ്റ് ചെയ്തു, അതിനു  അവൾ എന്ത് പിഴച്ചു എന്നാണ് നിങ്ങൾ ഒക്കെ പറയുന്നത്,

“എല്ലാം എന്നോട് നീ പറഞ്ഞ ദിവസം എന്തുകൊണ്ട് ഇത് മാത്രം നീ  പറഞ്ഞില്ല,

ട്രീസയുടെ ആ ചോദ്യത്തിന് പതിവിലും  മൂർച്ചയേറിയിരുന്നു, 

” പതുക്കെ അമ്മയോട് പറയാം എന്ന് കരുതിയിരുന്നു, ഞാൻ ചിന്തിക്കുന്നത് പോലെ തന്നെ ചിന്തിക്കാൻ അമ്മയ്ക്ക് കഴിയും എന്നാണ് ഞാൻ വിശ്വസിക്കുന്നത്, കാരണം എന്നെയെല്ലാം പഠിപ്പിച്ചത് അമ്മ തന്നെ അല്ലേ, എന്നോടൊപ്പം എൻറെ വീട്ടുകാർ ഉണ്ടാകുമെന്ന് തന്നെയാണ് ഈ നിമിഷം വരെ ഞാൻ വിശ്വസിക്കുന്നത്, ഇതിൻറെ പേരിൽ അവളെ വേണ്ടെന്ന് വെക്കാൻ ഈ വീട്ടിൽ ആരും എന്നെ നിർബന്ധിക്കില്ല എന്ന് തന്നെയാണ് എൻറെ വിശ്വാസം,

അതല്ല എങ്കിൽ ……..

“ബാക്കി കൂടെ പറയൂ ചേട്ടായി,

നീന പറഞ്ഞു,

” അതല്ല എങ്കിൽ എനിക്ക് എൻറെ തായ് തീരുമാനങ്ങൾ എടുക്കേണ്ടിവരും,

നിവിന്റെ വാക്കുകൾ ഉറച്ചതായിരുന്നു, അത്രയും പറഞ്ഞ് മറുപടിക്ക് പോലും കാത്തു നിൽക്കാതെ അവൻ കാറിൻറെ കീയുമായി പുറത്തേക്കിറങ്ങി,

” ചേട്ടായി നിൽക്ക് ഞാനും വരുന്നുണ്ട്,

നിത പുറകെ പോയി,

അവൻ മറുത്തൊന്നും പറഞ്ഞില്ല, അവൻ കാറെടുത്ത് അപ്പോഴേക്കും അവൾ അവനോടൊപ്പം കാറിൽ കയറിയിരുന്നു ,

മാത്യുവും ട്രീസയും ഒന്നും പറയാഞ്ഞത് നീനയിൽ ദേഷ്യം ഉണർത്തി,

ശീതളിൻറെ മുഖത്ത് ആരും കാണാതെ ഒരു ഗൂഡസ്മിതം ഒളിഞ്ഞിരുന്നു, മർക്കോസിൻറെയും ,

എങ്കിലും നിവിൻ പല്ലവിക്ക് പുറകെ ഇറങ്ങിപ്പോയത് ശീതളിൽ ഒരു സങ്കടം നിറച്ചു,

     ട്രീസയുടെ  മുഖത്ത് എന്താണെന്ന് ആർക്കും മനസ്സിലായില്ല,  വിവേചിച്ചറിയാൻ അറിയാത്ത ഒരു ഭാവമായിരുന്നു അവരുടെ മുഖത്ത്,

“ഇതൊക്കെ  അങ്കിൾ എങ്ങനെ അറിഞ്ഞു

നീന  മാർക്കോസ് നോട് ചോദിച്ചു,

” എനിക്ക് അയാളെ അറിയാം,

ഈ പെൺകുട്ടിയെ കണ്ടപ്പോൾ തന്നെ എനിക്കൊരു സംശയം തോന്നിയിരുന്നു,നമുക്കറിയാവുന്ന വീട്ടുകാരെ ഒരാൾ  പറ്റിക്കുന്നത് കണ്ടാൽ വെറുതെ മിണ്ടാതിരിക്കാൻ പറ്റുമോ?

മാത്യുവിന്റെ  മുഖത്ത് നോക്കിയാണ് മാർക്കോസ് അത് പറഞ്ഞത്,

നിവിൻ  അവൻ  നമ്മുടെ പയ്യനല്ലേ,  അവനൊരു അബദ്ധത്തിൽ ചെന്ന് ചാടാൻ ഞാൻ  സമ്മതിക്കുമോ?  മാത്യു മറുപടിയൊന്നും പറയാതെ മുറിയിലേക്ക് പോയി,

  അയാളുടെ മനസ്സിൽ എന്താണെന്ന് അറിയാതെ മാർക്കോസ് കുഴങ്ങി,

മാത്യൂസിന് പുറകെ ഡേവിഡ് മുറിയിലേക്ക് പോയി,

“ഇച്ചായ

“ഞാൻ എന്താണ് ഡേവി ഇനിയും ചെയ്യുന്നത്, ഈ വിവാഹം കൊണ്ട് എല്ലാത്തിനും ഒരു പരിഹാരം കാണാൻ കഴിയും എന്നാണ് ഞാൻ വിശ്വസിച്ചത്,

ലതികയോട്  ചെയ്ത തെറ്റിന് അവളുടെ മകളിലൂടെ പരിഹാരം ചെയ്യാം എന്ന് ഞാൻ കരുതി,

 അയാൾ തകർന്നു പോയിരുന്നു എന്ന് ഡേവിഡിനെ മനസ്സിലായി,

“ഇച്ചായൻ ചേട്ടത്തിയുടെ സംസാരിച്ചു നോക്കൂ,

എന്താണെങ്കിലും നിവിൻ ഇതിൽ നിന്നും പിന്മാറില്ലെന്ന് അവൻറെ വാക്കുകളിൽ നിന്നും എനിക്ക് മനസ്സിലായിട്ടുണ്ട്,

മാത്രമല്ല ആ പെൺകുട്ടി നമ്മളോട് ഒരു തെറ്റും ചെയ്തിട്ടില്ല,

നമ്മൾ ആണ് തെറ്റ് ചെയ്തത് അവളോട്,

അവൾക്ക് നഷ്ടപ്പെട്ട ബാല്യവും കൗമാരവും  എല്ലാം നമ്മൾ കാരണമാണ്,

ഇനി അവൾ സ്നേഹിച്ച പുരുഷനെ കൂടി അവൾക്ക് നഷ്ടമാകാൻ പാടില്ല,

“അതുതന്നെയാണ് ഡേവി എൻറെയും ആഗ്രഹം,  പക്ഷേ അവൾ സമ്മതിക്കുമോ എന്ന് എനിക്കറിയില്ല,അവളെ വേദനിപ്പിച്ച്  ഞാൻ ഒരു തീരുമാനവും എടുക്കില്ല,  അത്രത്തോളം മറച്ചു വെച്ചിട്ടുണ്ട് പലകാര്യങ്ങളും ഞാനവളോട്,

എന്തെങ്കിലും നാളെ അവൾ അറിഞ്ഞാൽ സമൂഹത്തിനു മുൻപിൽ തെറ്റുകാരൻ ആകുന്നതിനെക്കാൾ അവൾക്കു മുൻപിൽ ഞാൻ തെറ്റുകാരൻ ആയി പോകും,  അതാണ്  ഞാൻ ഭയക്കുന്നത്,

ഡേവിഡ് ഒന്നും പറഞ്ഞില്ല,

 കുറെ നേരത്തെ മൗനത്തിനു ശേഷം ഡേവിഡ്  വാതിൽ തുറന്ന് പുറത്തേക്ക് പോയി,

അപ്പോഴേക്കും ട്രീസ അകത്തേക്ക് വന്നിരുന്നു,

“നമ്മൾ ക്ഷണിച്ചുവരുത്തിവരാണ് ഇച്ചായ അവിടെ പുറത്തുവന്നിരിക്കുന്നത്,  നമ്മളിങ്ങനെ അകത്തു കയറി ഇരുന്നാൽ,

ട്രീസ പറഞ്ഞു.

“അവനെ കുറിച്ച് പിന്നീട് സംസാരിക്കാം,

  ട്രീസ പറഞ്ഞു,

അയാൾ കുറച്ചു നേരത്തിനു ശേഷം പുറത്തേക്ക് വന്നു,

“പപ്പാ ഇത് ഏൽക്കുമോ

ശീതൾ ചോദിച്ചു,

“ഏൽക്കാതെ എവിടെ പോകാന് ആണ് മോളെ,അതിനല്ലേ ഞാൻ അവളുടെ എല്ലാ ഡീറ്റെയിൽസും തിരക്കി കണ്ടുപിടിച്ചത്,

ഇല്ലങ്കിൽ ആ പീറപെണ്ണിനെ ഞാൻ അങ്ങ് കൊന്ന് കളയും

അയാളുടെ വാക്കുകൾ ഉറച്ചത് ആരുന്നു, ആ കണ്ണുകളിൽ അഗ്നി ആളി, അത് ശീതളിന്റെ മനസ്സിൽ സന്തോഷം നിറച്ചു,

  വീട്ടിൽ ചെന്നപാടെ പല്ലവി റൂമിൽ കയറി കതക് അടച്ചു, ലക്ഷ്മി ആന്റി കുറേ വട്ടം വിളിച്ചപ്പോൾ അവൾ കണ്ണുകൾ തുടച്ചു മുഖം കഴുകി വാതിൽ തുറന്നു,

“നീ ഏതോ ഫങ്ക്ഷന് പോകുവാണെന്നു പറഞ്ഞിട്ട് എന്താ പെട്ടന്ന് വന്നേ

“എനിക്ക് വല്ലാത്ത തലവേദന ആരുന്നു ആന്റി,

“ഇത് ഇപ്പോൾ ഇടക്ക് ഇടക്ക് വരുന്നുണ്ടല്ലോ മോളെ നമ്മുക്ക് ഒന്ന് ഡോക്ടർ കാണണം,

“പോകാം ആന്റി,

പെട്ടന്ന് കാളിങ് ബെൽ മുഴങ്ങി,

“അനൂപ് ആരിക്കും,

ലക്ഷ്മി കതക് തുറന്നു കൊണ്ട് പറഞ്ഞു,

വാതിൽ തുറന്നപ്പോൾ അനൂപിന് ഒപ്പം നിൽക്കുന്ന നിവിനേയും നിതയെയും കണ്ടപ്പോൾ പല്ലവി വല്ലാതെ ആയി,

അനൂപ് വിഷമത്തിൽ അവളെ നോക്കി ആ നോട്ടത്തിൽ തന്നെ അവനോട് നിവിൻ എല്ലാം പറഞ്ഞു എന്ന് പല്ലവിക്ക്  മനസിലായി,

“ആഹാ ഇത് ആരൊക്കെ ആണ് കയറി വാ, ലക്ഷ്മി സന്തോഷത്തോടെ ക്ഷണിച്ചു,

“നിതമോളുടെ വീട്ടിൽ അല്ലേ നീ ഫങ്ക്ഷന് പോയത്,

ലക്ഷ്മി പല്ലവിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു,

അതെ,

വളരെ യാന്ത്രികമായി മറുപടി പറഞ്ഞു,

“ഫംഗ്ഷൻ നടക്കുന്നതിന് ഇടയ്ക്ക് ഇവളെ  കാണാതിരുന്നപ്പോൾ ഞാൻ ഭയന്ന് പോയി,  ഇവൾ  പറയാതെയാണ് പോന്നത്,  അതുകൊണ്ടാണ് ഇങ്ങോട്ട് തിരക്കി വന്നത്,

നിത  ലക്ഷ്മിയോട് പറഞ്ഞു,

“അവൾക്ക് തലവേദനയായിരുന്നു അത്രേ,

  നിവിൻ ഒരു അക്ഷരം പോലും മിണ്ടാതെ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു,പല്ലവി അത് കാണുന്നുണ്ടാരുന്നു,

“അമ്മ ഇവർക്ക്  കുടിക്കാൻ എന്തെങ്കിലും എടുക്ക്,

അനൂപ്  പറഞ്ഞു,

” അയ്യോ ഞാൻ സത്യത്തിൽ മറന്നുപോയി,

ഇരിക്കു മക്കളെ,

അത് പറഞ്ഞ് ലക്ഷ്മി അകത്തേക്ക് പോയി,

“മാതു നിവിൻ നിന്നെ കാണാനായി വന്നതാണ്,  നിന്നോട് സംസാരിക്കാൻ വേണ്ടി,

അനുപ് പല്ലവിയോട് പറഞ്ഞു,

“ഇവിടെ വെച്ച് ഒന്നും സംസാരിക്കണ്ട നിവിൻ,

പല്ലവി നിവിൻറെ മുഖത്ത് നോക്കാതെ പറഞ്ഞു.

” നിന്നോട് സംസാരിക്കാതെ ഇന്ന് ഇവിടെ നിന്നും ഞാൻ പോവില്ല,

അവന്റെ  വാക്കുകൾ ഉറച്ചതായിരുന്നു,

“അനൂപ് എനിക്ക് ഇവളോട് ഒന്ന് ഒറ്റക്ക് സംസാരിക്കണം,

നിവിൻ അനൂപിനോട് പറഞ്ഞു,

“അതാണ് നിവിൻ ബാൽക്കണി, അവിടേക്ക് ചെല്ല്, അമ്മ വരാതെ ഞാൻ നോക്കാം,

 അനൂപ് പറഞ്ഞു, നിവിൻ നിതയെ നോക്കി,

“ഞാൻ ഇവിടെ കാണും ചേട്ടായി പോയി വാ

നിത പറഞ്ഞു,

 “വാ

നിവിൻ പല്ലവിയോട് പറഞ്ഞു, അവൾ അനുസരണയോടെ അവനെ അനുഗമിച്ചു,

ബാൽക്കണിയിൽ എത്തിയതും രണ്ടുപേരും ഒന്നും സംസാരിച്ചില്ല,

“നിനക്ക് എന്നെ വിശ്വാസം ഇല്ലേ

നിശബ്ദതയെ ഭേദിച്ചു കൊണ്ട് നിവിൻ ചോദിച്ചു,

അവൾ മിണ്ടാതെ നിന്നു,

“പറ

അവന്റെ ശബ്ദം കടുത്തു പോയിരുന്നു,

“ഉണ്ട്

“എന്റെ ജീവിതത്തിൽ നീ അല്ലാതെ മറ്റൊരു പെണ്ണ് ഉണ്ടാകില്ല എന്ന് നിനക്ക് ഉറപ്പാണോ,

“ഉം

“പിന്നെ എന്തിനടി നീ അവിടുന്ന് മോങ്ങി ഓടിയത്,

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് എന്റെ ജീവിതത്തിൽ ഒറ്റ പെണ്ണെ ഉള്ളു,

“അങ്ങനെ അല്ല നിവിൻ, എനിക്ക് എല്ലാരേം വേണം,പ്രേതെകിച്ചു അമ്മച്ചിയുടെ സ്നേഹം വേണം, അത് എനിക്ക് കിട്ടിയിട്ടില്ല,

അത് കേട്ടതും നിവിന് സങ്കടം തോന്നി,

“എല്ലാരുടെയും സമ്മതം കിട്ടും, ആരും എതിർക്കില്ല, അല്ലെങ്കിലും ഞാൻ എല്ലാം പറയാൻ ഇരികുവരുന്നു, നീ വിഷമിക്കണ്ട, നീ കരയരുത് അത് എന്നെ തളർത്തി കളയും, എനിക്ക് അത് കണ്ടു നില്കാൻ കഴിയില്ല, നീ ഇന്നാളിൽ ചോദിച്ചില്ലേ നിന്നെ കുറിച്ച് ഞാൻ ഒരിക്കൽ പോലും ഓർത്തിട്ടില്ലേന്ന്, എന്നും മനസ്സിൽ നിയുണ്ടാരുന്നു അതുകൊണ്ട് ആരുടേം മുഖം ഈ മനസ്സിൽ കയറാഞ്ഞത്, എന്നെങ്കിലും നിന്നെ തിരക്കി വരണം എന്ന് ആരുന്നു മനസ്സിൽ, പിന്നെ ഓർത്തു നിനക്ക് എന്നെ ചിലപ്പോൾ ഓർമ പോലും കാണില്ല എന്ന്, എന്റെ കൈയ്യിലെ ടാറ്റു പോലും നിന്റെ പേരാണ്, അത്രക്ക് മനസ്സിൽ നീ ഉണ്ടാരുന്നു, നീ എന്നെ തേടി വന്നതും ആ സ്നേഹം കൊണ്ട് ആയിരിക്കും, നിന്നെ ആദ്യം കണ്ടപ്പോൾ നീ മാതു ആണെന്ന് അറിഞ്ഞപ്പോൾ എനിക്ക് സങ്കടം ആരുന്നു, എന്റെ മനസിന്‌ മറ്റൊരു അവകാശി വന്നല്ലോന്ന് ഓർത്തു, അത് നീ തന്നെ ആരുന്നു എന്ന് അറിഞ്ഞപ്പോൾ ഞാൻ അനുഭവിച്ച സന്തോഷം,

പല്ലവിക്ക് ഇതൊക്കെ പുതിയ അറിവ് ആരുന്നു,

അവൾ ഓടി ചെന്ന് അവന്റെ നെഞ്ചിൽ ചാഞ്ഞു,

അവൻ അവളുടെ മുടിയിൽ അലിവോടെ തലോടി,

“എനിക്ക് എന്റെ നിവിനോട് ഒപ്പം ജീവിക്കണം, എന്നെ ഇട്ടിട്ടു എങ്ങും പോകല്ലേ,

അവൾ പൊട്ടി കരഞ്ഞു,

അവൻ അവളെ ചേർത്ത് പിടിച്ചു, കരഞ്ഞു തീർന്നപ്പോൾ ആ നനഞ്ഞ കണ്ണുകളിൽ അവന്റെ ചുണ്ടിന്റെ ചൂട് പതിഞ്ഞു,

“വാ നമ്മുക്ക് ഒന്ന് പുറത്ത് പോകാം, നിതയെയും അനൂപിനെയും കൂടെ കൂട്ടാം, ഒരു സിനിമക്ക് പോകാം,

“അവിടെ ഫങ്ക്ഷന് നടക്കുമ്പോൾ നിവിനും നിതയും ഇല്ലാത്തത് മോശം ആണ്,

“എനിക്ക് നിന്റെ കൂടെ കുറേ നേരം ഇരിക്കണം, ഈ നിമിഷം നിന്നെക്കാൾ വലുത് അല്ല എനിക്ക് മറ്റൊന്നും, നീ ഇന്ന് ഈ നിമിഷം ആഗ്രഹിക്കുന്നത് എന്റെ സാമിപ്യം ആണ് എന്ന് എനിക്ക് അറിയാം, മറ്റാരും നിന്റെ മനസിനെ തണുപ്പിക്കാൻ കഴിയില്ല,

അവൻ പറയുന്നത് സത്യം ആണ് എന്ന് പല്ലവിക്ക് അറിയാരുന്നു,

“എന്താ ഇവിടെ

നിത ചോദിച്ചു,

പല്ലവി നിവിനിൽ നിന്ന് അകന്നു നിന്നു,

“എടി നീ സില്ലി ആകല്ലേ, വാ നമ്മുക്ക് എല്ലാം റെഡി ആകാം ചേട്ടത്തി,

നിത രംഗം ഒന്ന് ഹാപ്പി ആകാൻ പറഞ്ഞു,

പല്ലവി ചെറുതായി ഒന്ന് ചിരിച്ചു,

“നിങ്ങൾ സംസാരിക്ക്

“ഞാൻ അനൂപിന് കമ്പനി കൊടുക്കട്ടെ,

“എന്ത് കമ്പനികൊടുക്കാൻ അനൂപ് ചേട്ടൻ റെഡി ആകാൻ പോയി, ഞാൻ ഇവളെ റെഡി ആക്കി കൊണ്ടുവരാം,

നിവിൻ പുറത്തേക്ക് ഇറങ്ങി,

“നീ വേഗം റെഡി ആകു,

നിത പറഞ്ഞു

“നിതേ

നിത അവളുടെ ചുണ്ടിൽ വിരൽ വച്ചു,

“ഒന്നും പറയണ്ട, ചേട്ടായി പറഞ്ഞു,

നീ ഒരുപാട് വിഷമിച്ചത് അല്ലേ, ഇനിയെങ്കിലും കുറച്ചു സന്തോഷിക്ക്, ചേട്ടായി നിന്നെ വിഷമിപ്പിക്കില്ല ഒരിക്കലും

പല്ലവി അവളെ കെട്ടിപിടിച്ചു കരഞ്ഞു,

               °°°°°°°°°°°°°°°

ഫംഗ്ഷൻ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോയിരുന്നെങ്കിലും മർക്കോസും കുടുംബവും പോയിരുന്നില്ല,

“ഇനി എന്താണ് ആ പെണ്ണിൻറെ കാര്യത്തിന് തീരുമാനം

മർക്കോസ് മാത്യുവിന് ചോദിച്ചു.

“എനിക്ക് ട്രീസയോട്  കൂടിയാലോചിക്കാതെ ഒരു തീരുമാനം എടുക്കാൻ കഴിയില്ലടോ

“എന്താണെങ്കിലും വളരെ ആലോചിച്ച് മാത്രം തീരുമാനങ്ങൾ എടുക്കാൻ നോക്കു,

നമ്മുടെ ചെക്കന്റെ  ഭാവി വേണം നോക്കാൻ,   ഇങ്ങനെയുള്ളവരെ ഒന്നും വിശ്വസിക്കാൻ പറ്റില്ല,

മർക്കോസ് എരിതീയിൽ  എണ്ണ പകർത്താൻ മറന്നില്ല,

“അമ്മ വേലി ചാടിയാൽ മോൾ മതില് ചാടും എന്നാണ്

ട്രീസയുടെ മുഖത്ത് നോക്കിയാണ് അയാൾ അത് പറഞ്ഞത്,

“ഇന്നത്തെ കാലത്ത് വിവാഹവും വിവാഹ മോചനവും  ഒരു വിഷയം അല്ലായിരിക്കും കുട്ടികൾക്ക്,  എങ്കിലും നിവിന്റെ  ജീവിതം തകർന്നു പോകുന്നതിനോട് എനിക്ക് താല്പര്യമില്ല, ഞാൻ എടുത്തു കൊണ്ടു നടന്ന കുട്ടിയല്ലേ,പിന്നെ നിങ്ങളുടെ കുടുംബത്തിനു ഇത് ഒരു മാനക്കേട് ആകും, തീരുമാനം എടുത്തിട്ട് എന്നെക്കൂടി അറിയിക്കണം എങ്കിൽ ഞാൻ ഇറങ്ങട്ടെ,

“അത്രയും പറഞ്ഞ് അയാൾ ഇറങ്ങി, ട്രീസയുടെ മുഖം ആരുന്നു അയാളുടെ പ്രതീക്ഷ,

ശീതൾ നന്നായി ശോകം കാണിച്ചു തന്നെ ആണ് പോയത്,

മാർക്കോസിന്റെ അഭിപ്രായം പറച്ചിൽ ഡേവിഡീന് ഇഷ്ട്ടം ആയില്ല,

  ഡേവിഡ് ട്രീസയോട്  കുറെ നേരം സംസാരിച്ചു, നിവിന്റെ  മനസ്സ് അറിയുന്ന രീതിയിൽ ആയിരുന്നു അയാൾ സംസാരിച്ചത്,  പക്ഷേ അവരുടെ മുഖത്തുനിന്നും അവരുടെ മനസ്സിൽ എന്താണെന്ന് എന്ന് അറിയാൻ സാധിച്ചിരുന്നില്ല,

“നിവിൻ വരട്ടെ എന്നിട്ട് സംസാരിക്കാം,

ട്രീസ  പറഞ്ഞു,

“എന്താണെങ്കിലും എനിക്കതിനോട് താൽപര്യമില്ല,

നീന വെട്ടിത്തുറന്ന് പറഞ്ഞു,

“നീയാണോ  അവളെ വിവാഹം കഴിക്കുന്നത്

ഡേവിഡ് അവളെ താക്കീത് ചെയ്യുമ്പോളെ ചോദിച്ചു,

“അവളെ പോലെ ഒരു പെൺകുട്ടി ഇവിടെയൊക്കെ വന്നാൽ എനിക്കും  നിതക്കും പോലും നല്ലൊരു വിവാഹാലോചന ലഭിക്കില്ല,

അവളുടെ ആ  മറുപടിക്ക്  മുൻപ് ഡേവിഡിനു് എന്തു പറയണമെന്ന് അറിയില്ലായിരുന്നു,

അവിടെ നിലനിന്ന് നിശബ്ദതയെ ഭേദിച്ചുകൊണ്ട് നിവിന്റെ  കാർ അവിടേക്ക് വന്നു,

കാറിൽ നിന്നും നിവിനും നീതയും ഇറങ്ങി,

ഹാളിൽ എല്ലാവരും തങ്ങളെ കാത്തിരിക്കുകയാണ് എന്ന്  അവന്  മനസ്സിലായിരുന്നു

(തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിൻസിയുടെ മറ്റു നോവലുകൾ

ഏഴാംജന്മം

ഈ പ്രണയതീരത്ത്

നിനക്കായ് മാത്രം

അന്ന് പെയ്യ്ത മഴയിൽ

മിഴിനിറയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “എന്നെന്നും നിന്റേത് മാത്രം – 20”

Leave a Reply