Skip to content

എന്നെന്നും നിന്റേത് മാത്രം – 23

rincy princy novel

എൻഗേജ്മെൻറ് അത്യാവശ്യം നന്നായി നടത്താൻ തന്നെയായിരുന്നു എല്ലാവരും പ്ലാൻ ചെയ്തിരുന്നത്,

അത്യാവശ്യം നല്ല ഒരു എണ്ണം ആൾക്കാരെ വിളിച്ച് തന്നെ തിരുവനന്തപുരത്തെ ഒരു വല്ല്യ  ഓഡിറ്റോറിയത്തിൽ വച്ച് നടത്താൻ വേണ്ടി പ്ലാൻ ചെയ്തിരുന്നു,

       എൻഗേജ്മെന്റിന്  ഉള്ള ഷോപ്പിങ്ങിന് എല്ലാവരും കൂടിയാണ് പോയത്,  അനൂപും  ലക്ഷ്മിയും പല്ലവിയും മോഹനും ടെക്സ്റ്റൈൽസ്സിൽ കാത്തുനിന്നു,   നിവിനും കുടുംബവും അവിടേക്ക് വന്നു, എല്ലാരും സന്തോഷം ആയി നിന്നെങ്കിലും നീന ഒരക്ഷരം പോലും പല്ലവിയോട് സംസാരിച്ചില്ല, അത് അവളിൽ സങ്കടം ഉണർത്തി, അത് അറിഞ്ഞു നിവിൻ അവളെ ഒന്നുടെ തന്നോട് ചേർത്ത് നിർത്തി,

“സാരമില്ല അവൾ നിതയെ പോലെ അല്ല, വേറൊരു സ്വഭാവം ആണ്, പതുക്കെ മാറിക്കോളും,

പല്ലവി വെറുതെ ചിരിച്ചു,

“എന്റെ ചേട്ടായി നിങ്ങൾക്ക് ഇതിനു മാത്രം എന്താ പറയാൻ, കല്യാണം കഴിഞ്ഞു വല്ലോം പറയണ്ടേ

നിത കളിയാക്കി,

 ,ഇടക്ക് ആരും കാണാതെ നിവിൻ പല്ലവിയുടെ കൈകളിൽ പിടിച്ചു നടക്കുന്നുണ്ടാരുന്നു, ഇത് നീനയിൽ ദേഷ്യം നിറച്ചു,

പല്ലവി ലൈറ്റ് പീച്ച് കളറിൽ ഒരു  ഹെവി സ്റ്റോൺ വെച്ച് ഒരു ഗൗൺ ആയിരുന്നു എൻഗേജ്മെൻറ് വേണ്ടി തിരഞ്ഞെടുത്തത്, നിത ആരുന്നു അതിന് നിർബന്ധം പിടിച്ചത്, അതിനു മാച്ച് ആവുന്ന സ്യൂട്ട് ആയിരുന്നു നിവിൻ എടുത്തത്,

ഷോപ്പിങ് എല്ലാം കഴിഞ്ഞ് എല്ലാവരും ഒരുമിച്ച് തന്നെ ആഹാരം കഴിച്ചു,നീന യുടെ പിണക്കം മാറ്റി നിർത്തിയാൽ  സന്തോഷങ്ങളോടെ ഒരു പകൽ കൂടി കടന്നുപോയി,

പല്ലവിയുടെ മനസ്സിൽ വല്ലാത്ത സന്തോഷം ആയിരുന്നു,

       എൻഗേജ്മെൻറ് വേണ്ടി നിവിനന്റെ  ചില സുഹൃത്തുക്കളെ ക്ഷണിക്കാൻ വേണ്ടി നിവിന്  ഒപ്പം പല്ലവിയും ചെല്ലണമെന്ന് അവൻ പറഞ്ഞിരുന്നു ,

അടുത്ത സുഹൃത്തുക്കളെ വിളിക്കാൻ വേണ്ടി പല്ലവി ഒപ്പം ചെല്ലാമെന്ന് സമ്മതിച്ചിരുന്നു,

          കോളിംഗ് കേട്ടാണ് മോഹൻ വാതിൽ തുറന്നത്,

മുൻപിൽ നിവിനെ കണ്ടു,

“ആഹാ അങ്കിൾ ഇവിടെ ഉണ്ടായിരുന്നോ?

നിവിൻ സന്തോഷത്തോടെ തിരക്കി,

“,ഞാൻ ഇന്നലെ ഷോപ്പിങ്ങിന് വേണ്ടി വന്നതാ ഇന്ന് വൈകുന്നേരം തിരിച്ചു പോകും,

ഇനി എൻഗേജ്മെന്റിന്  മൂന്ന്  ദിവസം മുൻപേ വരത്തുള്ളൂ,അവിടെ ചെന്നിട്ട് എനിക്കും പണിയുണ്ട് അത്യാവശ്യം സുഹൃത്തുക്കളെ വിളിക്കണം , എല്ലാവരും അവിടെ ഇവിടെയുമൊക്കെ ആയിട്ടാണ്, ഫോണിൽ വിളിച്ചാൽ ഒന്നും ചിലർക്ക് ഇഷ്ടമാവില്ല,  അവരെ നേരിട്ട് തന്നെ പോയ വിളിക്കണം,

“അത് ശരിയാണ് അങ്കിൾ,

നിവിൻ പറഞ്ഞു,

“എൻറെ കുറച്ച് ഫ്രണ്ട്സിനെ ഇൻവൈറ്റ് ചെയ്യാൻ ഞങ്ങൾ ഒരുമിച്ചു പോകാം എന്ന് പറഞ്ഞിരുന്നു അതിനു വേണ്ടി മാതുവിനെ വിളിക്കാൻ വേണ്ടി വന്നതാണ് ഞാൻ,

“അവൾ പറഞ്ഞിരുന്നു  മോനേ അവൾ കുളിക്കുക ആണ് എന്ന് തോന്നുന്നു , മോൻ കയറി വാ,

അയാൾ സന്തോഷത്തോടെ നിവിന്നെ വിളിച്ചു,

“ആഹാ മോൻ എത്തിയോ അവൾ റെഡി ആകുന്നതേ ഉള്ളു,

ലക്ഷ്മി അവിടേക്ക് വന്നു പറഞ്ഞു

“ഞാൻ കുറച്ചു നേരത്തെ ഇറങ്ങി എന്നേ ഉള്ളു ആന്റി, ഒരുപാട് സ്ഥലത്തു പോകാൻ ഉള്ളത് അല്ലേ,

അനൂപ് എന്തിയെ

“അവൻ പുറത്തേക്ക് പോയി ഇപ്പോൾ വരും, മോൻ ഇരിക്ക് ഞാൻ കുടിക്കാൻ വല്ലോം എടുകാം

ലക്ഷ്മി അകത്തേക്ക് പോയി, നിവിൻ മോഹനോട് കുറച്ചു നേരം സംസാരിച്ചു, ഇടക്ക് ഒരു ഫോൺ വന്നപ്പോൾ ഇപ്പോൾ വരാം എന്ന് പറഞ്ഞു മോഹൻ എഴുനേറ്റു,

കുറെ സമയം ആയിട്ടും പല്ലവിയുടെ വിവരം ഒന്നും കാണാഞ്ഞിട്ട് നിവിൻ പതുകെ അവളുടെ റൂമിലേക്ക് നടന്നു, അവൻ അകത്തേക്ക് കയറി, ശബ്ദം ഉണ്ടാകാതെ വാതിൽ ചാരി, പല്ലവി കുളിച്ചു കഴിഞ്ഞു ഫാനിന്റെ മുന്നിൽ നിന്ന് മുടി ഉണക്കുക ആരുന്നു, അവളുടെ തലയിലെ ഷാംപൂവിന്റേം എണ്ണയുടെയും ബോഡി ലോഷന്റെയും എല്ലാം ചേർന്ന് മനോഹരം ആയ ഒരു സുഗന്ധം ആ മുറിയിൽ നിറഞ്ഞു നിന്നിരുന്നു, ഒരു നേവിബ്ലു സാരീ ആരുന്നു അവൾ അണിഞ്ഞിരുന്നത്, നിവിന് ഇഷ്ട്ടം സാരീ ആയതിനാൽ ആണ് അവൾ അത് തിരഞ്ഞെടുത്തത്, പല്ലവി തിരിഞ്ഞു നോക്കിയപ്പോൾ, കൈകൾ മാറിൽ പിണച്ചു ഒരു കള്ളചിരിയോടെ അവളെ നോക്കി നിൽക്കുന്ന നിവിനെ ആണ് കാണുന്നത്,

“ഇത് എപ്പോൾ വന്നു

അവൾ അത്ഭുതം പൂണ്ടു

“കുറച്ചു നേരം ആയി, നിന്റെ സൗന്ദര്യം ആസ്വദിച്ചു നില്കുവരുന്നു,

“അയ്യേ

അവൾ നാണം ഭാവിച്ചു,

“നിവിൻ പൊയ്ക്കോ ഞാൻ ഇപ്പോൾ വരാം

“ഞാൻ ഇവിടെ നിന്നോളം നീ റെഡി ആകു,

അവൻ അങ്ങനെ തന്നെ അവളെ നോക്കി നിന്നു, അവൾ ഭംഗി ആയി കണ്ണെഴുതി,

അവൾ മുടിയിഴയിൽ കുളിപ്പിന്നൽ ഇട്ടു, ഡെസ്കിൽ കുറച്ചു മുല്ലപൂക്കൾ വച്ചിട്ടുണ്ടാരുന്നു, അവൾ അത് എടുത്തു മുടിയിൽ ചൂടൻ തുടങ്ങിയതും നിവിൻ തടഞ്ഞു,

“ഞാൻ വച്ചു തരാം

അവൻ അവൾക്ക് അരികിൽ എത്തി, അവളെ തിരിച്ചു നിർത്തി, അവളുടെ പുറത്ത് അവന്റെ ചുടുനിശ്വാസം തട്ടി, അവൾ പുളഞ്ഞു പോയി, അവൻ അവളുടെ മുടിയിഴകളിൽ മുല്ലപ്പൂ വച്ചു, അവളുടെ നഗ്ന്നമായ വയറിൽ അവന്റെ കൈകൾ ഒഴുകി നടന്നു, അവളെ വയറിലൂടെ വരഞ്ഞു മുറുക്കി പിൻകഴുത്തിൽ അവൻ ചുണ്ടുകൾ ചേർത്തു,

അവൾ പുളഞ്ഞു പോയി,

“മോനേ നിവിൻ

ലക്ഷ്മിയുടെ ശബ്ദം കേട്ട് അവൾ പിടഞ്ഞു മാറി,

“എന്തൊരു ഒരുക്കം ആണ് മാതു ഇത്, ഒന്ന് വേഗം വരാൻ നോക്ക്,

ലക്ഷ്മി വരുന്നുണ്ട് എന്ന് കണ്ടു അവളോട് അത്രയും അല്പം ഉച്ചത്തിൽ തന്നെ നിവിൻ പറഞ്ഞു,

“മതി മോളെ ഒരുങ്ങിയത് നിവിന് പോയിട്ട് തിരക്ക് കാണും,

ലക്ഷ്മി പറഞ്ഞു

“ഞാൻ വരിക ആണ് ആന്റി,

ലക്ഷ്മിയോട് ഒപ്പം തിരിച്ചു പോകുമ്പോൾ നിവിൻ അവളെ നോക്കി കണ്ണിറുക്കി ശേഷം മീശ പിരിച്ചു ചുണ്ട് കൊണ്ട് ഉമ്മ നൽകുന്നത് പോലെ കാണിച്ചു,

അവൾ അവനെ നോക്കി പേടിപ്പിച്ചു,   

    നിവിനും പല്ലവിയും ഒരുമിച്ച് അത്യാവശ്യം ചില സുഹൃത്തുക്കൾ ഒക്കെ പോയി വിളിച്ചിരുന്നു , ആദ്യം പോയത് വിഷ്ണുവിനെയും ഹർഷ യുടെയും വീട്ടിലേക്കായിരുന്നു,പിന്നീട് നീതയുടെയും പല്ലവിയുടെയും കോമൺ ചില ഫ്രണ്ട്സിനെയും രണ്ടുപേരും ഒരുമിച്ചുതന്നെ പോയി ക്ഷണിച്ചു,.നിവിൻ തന്റെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും എല്ലാം പല്ലവിയെ  പരിചയപ്പെടുത്തി കൊടുത്തു.

  എൻഗേജ്മെൻറ് ദിവസം ശീതളിന് സഹിക്കാൻ കഴിഞ്ഞില്ല, താൻ അത്രമേൽ ആഗ്രഹിച്ച ഒരുവനെയാണ് മറ്റൊരാൾ സ്വന്തമാക്കുന്നത്,അത് തന്റെ കഴിവ്കേട് ആണ് എന്ന് അവൾക്ക് തോന്നി,

അവൾക്ക് സ്വയം  ദേഷ്യവും നിസ്സഹായതയും എല്ലാം തോന്നി,

“മോളേ നീ വരുന്നില്ലേ

ജാൻസി ചോദിച്ചു

“ഇനി ഞാൻ അത് അവിടെ പോയി നിന്ന് കാണണമെന്ന് ശിക്ഷയും കൂടിയാണോ  എനിക്ക് തരുന്നത്

അവളുടെ ശബ്ദം കനത്ത ഇരുന്നു,

“മോളെ  അവൻ നിന്നെ മാത്രമേ വിവാഹം കഴിക്കൂ,  ഇത് ഞാൻ നിനക്ക് തരുന്ന ഉറപ്പാണ്,  മുറിയിലേക്ക് കയറിവന്ന മർക്കോസ് അവളുടെ തലമുടിയിഴകൾ തഴുകി കൊണ്ട് പറഞ്ഞു,

“പപ്പാ ഇങ്ങനെ പറയുന്നത് അല്ലേ ഉള്ളൂ, അവരുടെ എൻഗേജ്മെൻറ് വരെയായി,

“എത്രയോ എൻഗേജ്മെൻറ്കൾ നടന്ന വിവാഹങ്ങൾ മാറിപ്പോകുന്നു ഇതും അങ്ങനെ മാത്രം സംഭവിക്കും,

അയാളുടെ കണ്ണുകളിൽ ഒരു ഉറച്ചു വിശ്വാസം ഉണ്ടാരുന്നു,

  വളരെ മനോഹരമായി അലങ്കരിച്ച ഹാളിലേക്ക് നിവിന്റെ  കൈപിടിച്ച് പല്ലവി കടന്നുവന്നു ,ക്ഷണിച്ചുവരുത്തിയ അതിഥികൾ എല്ലാം ആരാധനയോടെ തന്നെ അവരെ നോക്കി,  അത്രമേൽ ചേർച്ച  ആയിരുന്നു രണ്ടുപേരും, തൻറെ ഗൗണിന് മാച്ചായ ഡയമണ്ട് നെക്ലേസും കമ്മലും  ആയിരുന്നു അവൾ അണിഞ്ഞിരുന്നത്,  കൈകളിലും ഡയമണ്ട് പതിച്ച വളകൾ,  വളരെ സിമ്പിൾ മേക്കപ്പ് ആയിരുന്നെങ്കിലും അവളുടെ സൗന്ദര്യം ഇരട്ടിച്ചു കാണിക്കാൻ  അത് കാരണമായി,

വളരെ പെട്ടെന്ന് തന്നെ “നിവിൻ” എന്ന സ്വർണ്ണ ലിപികളിൽ ആലേഖനം ചെയ്ത മോതിരം പല്ലവിയുടെ വലതുകയ്യിലെ മോതിരവിരലിൽ അണിഞ്ഞു, പല്ലവി  തിരിച്ചും അവളുടെ പേര് അണിഞ്ഞു മോതിരം നിവിന്റെ വിരലിൽ ചാർത്തി ,പല്ലവിയുടെ കൈകളിൽ മോതിരം  അണിഞ്ഞു കഴിഞ്ഞു  എല്ലാവരും കാൺകെ നിവിൻ അവളുടെ കൈകളിൽ ഒരു ചുംബനം നൽകിയിരുന്നു,

കേക്ക് കട്ട് ചെയ്ത് ഒരു കഷണം അവളുടെ വായിലേക്ക് വെച്ച് കൊടുക്കുമ്പോൾ അവൾ അതുവരെ അറിഞ്ഞതിലും മധുരമായിരുന്നു അതിന്,

    പരിപാടികൾ എല്ലാം കഴിഞ്ഞതിനു ശേഷമാണ് ഡയാനയും കൂട്ടി മാത്യൂസ് പല്ലവിയുടെയും നിവിന്റെയും  അടുത്തേക്ക് ചെന്നത്,

“മക്കളെ ഇത് നമ്മൾക്ക് വേണ്ടപ്പെട്ട ഒരു കുട്ടിയാണ്,

നിഷ്കളങ്കത തുളുമ്പുന്ന അവളുടെ മുഖത്തേക്ക് പല്ലവിയും നിവിനും  നോക്കി,

“പപ്പയുടെ ഫ്രണ്ട്സിന്റെ  മക്കൾ വല്ലതുമാണോ,

നിവിൻ ചോദിച്ചു.

“അല്ല നമ്മുടെ കുടുംബത്തിൽ തന്നെ ഉള്ള കുട്ടി ആണ് , ഇവൾ നിങ്ങൾക്കായി ഒരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്,

കൊടുക്ക് മോളെ,

         രണ്ടുപേരും ഒരുമിച്ച് കൈകൾ നീട്ടി,ഡയാന അവൾ കൊണ്ടുവന്ന സമ്മാനം അവരുടെ കൈകളിൽ വച്ചുകൊടുത്തു,

ഭംഗിയായി ഇരുവരെയും വരച്ച ഒരു പെയിൻറിങ് ആയിരുന്നു അതിൽ,

ജീവൻ വച്ചത് പോലെയുള്ള ചിത്രങ്ങൾ ആയിരുന്നു അത്,

“നല്ല ഭംഗിയായി ചെയ്തിരിക്കുന്നു ഇത് മോളാണോ വരച്ചത്

പല്ലവി  ചോദിച്ചു,

“അതേ ചേച്ചി,

അവൾ ചിരിയോടെ പറഞ്ഞു

“വരയ്ക്കാൻ  ഒക്കെ പറ്റുന്നത് നല്ല കഴിവാണ്,  ഞങ്ങളെ കാണാതെ മോൾ ഇത്  എങ്ങനെ ഇത്ര മനോഹരമായി വരച്ചു,

നിവിൻ  ചോദിച്ചു,

“ഫോട്ടോ കിട്ടിയിരുന്നു,

“എന്താ മോളുടെ പേര്

നിവിൻ  ചോദിച്ചു

“ഡയാന,

അവൾ ചിരിയോടെ പറഞ്ഞു,

         പരിപാടികൾ എല്ലാം തീർന്നിട്ടും  ഫോട്ടോ ഷൂട്ട്  കഴിഞ്ഞില്ല,

പല്ലവിയും നിവിനും മടുത്തിരുന്നു,

ഇടയ്ക്ക് രണ്ടുപേർക്കും ജ്യൂസുമായി ഡേവിഡ് എത്തിയിരുന്നു,

“എൻറെ അങ്കിളേ വല്ലതും കഴിക്കാൻ പറ്റുമോ,

നിവിൻ വയറു തടവിക്കൊണ്ട് ചോദിച്ചു,

“എടാ ഈ വന്നവർ എല്ലാവരും നിങ്ങളോടൊത്ത്  ഫോട്ടോ എടുക്കാതെ പോവില്ല, അത് കഴിയാതെ കഴിയാതെ കഴിക്കാൻ പറ്റുമോ , അതുവരെ  നീ ഇത് കുടിക്ക്, മിക്സഡ് ഫ്രൂട്ട് ജ്യൂസ്‌ ആണ്, നീ പല്ലവി മോളെ  കണ്ടില്ലേ ഒരു പരാതിയുമില്ലാതെ  ചിരിച്ചോണ്ട് നിൽക്കുന്നത് കണ്ടില്ലേ

പല്ലവിയെ  നോക്കി ഡേവിഡ്  പറഞ്ഞു,

“അയ്യോ അത് ചിരിച്ചു നിൽക്കുന്നതല്ല അങ്കിളേ,

ഇങ്ങനെ ചിരിച്ച് ഫോട്ടോയ്ക്ക് നിന്ന് നിന്ന് മുഖം അങ്ങനെ ആയി പോയതാ,

പല്ലവി ചിരിയോടെ പറഞ്ഞപ്പോൾ ഡേവിഡ് ചിരിച്ചു,

പല്ലവി ചിരിച്ചപ്പോൾ തനി അവളുടെ അമ്മയുടെ പകർപ്പാണ് എന്ന ഡേവിഡ് ഓർത്തു,

അറിയാതെ അവളോട് ഒരു സഹതാപം അയാളുടെ മനസ്സിൽ ഉടലെടുത്തു,

അന്നത്തെ ദിവസം പല്ലവിയും നിവിനും വല്ലാതെ  ക്ഷീണിച്ചിരുന്നു,

“വാട്ട്‌ മാൻ ഇങ്ങനെ ക്ഷീണിച്ചാലോ,

വിഷ്ണു കളിയാക്കി

“നിനക്കും ഉടനെ ഉണ്ടല്ലോ അപ്പോൾ അറിയാം,

“ഇതൊക്കെ ഇതിൽ ഉള്ളത് അല്ലേ നിവി

ഹർഷ ഏറ്റുപിടിച്ചു

“പോടീ

നിവിൻ ദേഷ്യവും മടുപ്പും കടിച്ചു അമർത്തി,

“അയ്യോ പാവം ചേട്ടായി,

നിത അവളുടെ ഷോൾ കൊണ്ട് അവന്റെ വിയർപ്പ് ഒപ്പിക്കൊണ്ട് പറഞ്ഞു,

“ഇതാണ് അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ തന്നെ അനുഭവി ക്കണം എന്ന് പറയുന്നത്

അവളുടെ മറുപടി കേട്ട് പല്ലവി ചിരിച്ചു,

നീന മാത്രം എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറി നിന്നും, അത് എല്ലാവരിലും സങ്കടം ഉണ്ടാക്കി,

എങ്ങനെയെങ്കിലും എല്ലാം എന്ന് പെട്ടെന്ന് കഴിഞ്ഞാൽ മതിയെന്നായിരുന്നു നിവിന്റേം പല്ലവിയുടെയും  മനസ്സിൽ,

മോഹൻറെ മനസ്സ് നിറയുകയായിരുന്നു അയാൾ അത്രമേൽ ആഗ്രഹിച്ച ഒരു അസുലഭ നിമിഷം ആയിരുന്നു അത്,ആരും കാണാതെ അയാൾ തന്റെ  നിറഞ്ഞു വന്ന മിഴികൾ തുടച്ചു,

ഇടയ്ക്കെപ്പോഴോ അനൂപിന്റെ  കണ്ണുകൾ ഡയാനയിൽ പതിച്ചിരുന്നു,

അവളുടെ മിതമായ സംസാരവും ഇടപെടലും എല്ലാം അവൻറെ മനസ്സിനെ വല്ലാതെ ആകർഷിച്ചിരുന്നു, ഒറ്റ നോട്ടത്തിൽ തന്നെ അവന് അവളെ ഇഷ്ടമായിരുന്നു,

പൊൻകതിർ പോലെ ഐശ്വര്യം തുളുമ്പുന്ന ഒരു പെൺകിടാവ്, അവളുടെ മെലിഞ്ഞ ശരീരത്തിലെ വിടർന്ന കണ്ണുകൾ, അത് അനൂപിനെ വല്ലാതെ ആകർഷിച്ചിരുന്നു,

അറിയാതെ അവൻറെ മൊബൈൽ ക്യാമറയിൽ എപ്പോഴോ അവളുടെ മുഖം പതിഞ്ഞിരുന്നു,

കൂടുതലും അവൾ മാത്യുവുമായി സംസാരിക്കുന്നതാണ് കണ്ടത് അതിനാൽ പിന്നീട് നിവിൻ വഴി  അവളെപ്പറ്റി കൂടുതൽ തിരക്കാം എന്ന് അവൻ കരുതി,

പരിപാടികളെല്ലാം കഴിഞ്ഞ് വീട്ടിൽ വന്ന ശേഷം തൻറെ മോതിരവിരലിലേക്ക് പല്ലവി  ഒന്ന് നോക്കി, തൻറെ ജീവനിൽ കോത്തിയെടുത്ത പേരാണ് നിവിൻ,

തൻറെ ഹൃദയത്തിലെ ഏറ്റവും പ്രിയപ്പെട്ട വാക്ക്,

ആ വാക്ക് ഇപ്പോൾ എല്ലാവരുടെയും മുൻപിൽ വച്ച് മുദ്ര ചെയ്യപ്പെട്ട്  തൻറെ മോതിരവിരലിൽ,

തൻറെ പ്രണയത്തെ ഒരു മോതിരത്തിൽ ആവാഹിച്ചു വെച്ചത് പോലെ,

അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു രാത്രിയായിരുന്നു അത്,

അനൂപിന്റെയും അവന്റെ സ്വപ്‌നങ്ങൾ കവരാൻ അന്ന് ഡയാനയുടെ മുഖം ഉണ്ടാരുന്നു,

                   *********

    കുറേ സമയത്തെ കാത്തിരിപ്പിനുശേഷമാണ് മാർക്കോസിന് ഓർഫനേജിലെ മദറിനെ കാണാനുള്ള അനുവാദം ലഭിച്ചത്,

“ആരാണ് മനസ്സിലായില്ല?

വിനയപൂർവ്വം മദർ തിരക്കി.

” ഞാൻ മർക്കോസ്,  അത്യാവശ്യം അറിയപ്പെടുന്ന കുറച്ച് ബിസിനസുകൾ ഒക്കെ ഉള്ള ഒരാളാണ് ഞാൻ ഒരു കാര്യം അറിയാൻ വേണ്ടി വന്നതാണ്,

“എന്താണ്?

” മാത്യൂസ്  പറഞ്ഞിട്ട് കുറച്ചു സാധനങ്ങൾ  നൽകാൻ വന്നത് ആണ്, മാത്യൂസ്  എന്റെ ഒരു ബന്ധു ആണ്, എന്താണ് മദർ മാത്യൂസിന്  ആ പെൺകുട്ടിയുമായി ഉള്ള ബന്ധം,

“ക്ഷമിക്കണം,  ഇവിടെ വരുന്ന ആളുകൾക്ക് പേരും ഡീറ്റെയിൽസും ഒന്നും ഞങ്ങൾ മറ്റാരുമായും കൈമാറില്ല,  കാരണം ഒരുപാട് പേരുടെ സഹായങ്ങൾ കൊണ്ട് മാത്രം ജീവിച്ചു പോകുന്നവരാണ് ഈ  ഓർഫനേജിൽ ഉള്ളവർ,അതിൽ ചിലർ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്തവർ ആയിരിക്കും,  സഹായങ്ങൾ നൽകുന്നത് ഇടതുകൈ  കൊടുക്കുന്നത് വലതുകൈ അറിയരുതെന്ന്, അതുകൊണ്ടുതന്നെ പേര് വെളിപ്പെടുത്താൻ ബുദ്ധിമുട്ടുണ്ട്,

അതുപോലെ മാർക്കോസ് നിങ്ങളെ ഇങ്ങോട്ട് വിട്ടതാണ് എങ്കിൽ നിങ്ങൾ ഇങ്ങനെ ചോദിക്കില്ല,

മദർ   പറഞ്ഞു,

“മദർ മിടുക്കി ആണ്, ഒറ്റ സംസാരത്തിൽ തന്നെ ആളുകളെ മനസിലാക്കാൻ കഴിഞ്ഞല്ലോ, പിന്നെ മദർ തന്നെ പറഞ്ഞു  ഒരുപാട് പേരുടെ സഹായങ്ങൾ കൊണ്ടാണ് ഈ ഓർഫനേജിൽ  ഉള്ളവർ കഴിയുന്നത് എന്ന്,  ഞാനും സഹായിക്കാൻ തയ്യാറാണ്, എനിക്ക് അറിയാനുള്ളത് അറിഞ്ഞാൽ മാത്രം മതി,

“അത് പറഞ്ഞാൽ സഹായിക്കാൻ തയ്യാറാണെന്ന്, അല്ലേ? പ്രത്യേപകാരം,  നിങ്ങളുടെ സഹായമില്ലാതെതന്നെ ജീവിക്കാൻ കർത്താവ് തമ്പുരാൻ ഈ കുട്ടികൾക്ക് അനുഗ്രഹം കൊടുക്കും,

എന്ത് വന്നാലും ഇവിടെ സഹായങ്ങൾ തേടുന്നവരുടെ വിവരങ്ങൾ പുറത്തു പറയില്ല,

“മദർ അങ്ങനെ വാശിപിടിക്കരുത്, ഈ  തിരുവസ്ത്രം ഇട്ടവരോട് എനിക്ക് വലിയ ബഹുമാനമാണ്,അത് കളയിക്കരുത് പറഞ്ഞതുപോലെ തന്നെ ഒരുപാട് പേരുടെ സഹായത്തിലാണ് ഈ ഓർഫനേജ് കഴിയുന്നത്  എന്ന് ഓർമ വേണം,

എനിക്കും അത്യാവശ്യം ബന്ധങ്ങളും സ്വാധീനങ്ങളും ഒക്കെ ഉള്ള ഒരാളാണ്,  വേണമെങ്കിൽ ഈ ലഭിക്കുന്ന സഹായങ്ങൾ ഇല്ലാതാക്കാൻ കഴിയും, ആരും സഹായങ്ങൾ നൽകിയില്ലെങ്കിൽ ഒരുപക്ഷേ സഭ തന്നെ വേണ്ടെന്നു വച്ചാൽ എന്ത് ചെയ്യും, ഇത് ഭീഷണി  ഒന്നുമല്ല കേട്ടോ,മദർ എന്നോട് പറയുന്ന കാര്യം ഞാനും മദറും അല്ലാതെ മറ്റൊരാളും അറിയില്ല,  എൻറെ ഒരു സംശയ ദൂരീകരണം,  അതിനു വേണ്ടി മാത്രമാണ് ഇവിടെ വന്നത്,

അയാളുടെ വാക്കുകളിൽ മദർ ചെറുതായി ഒന്ന് ഭയന്നിരുന്നു,

“ഞാനിത് അറിയുന്നതുകൊണ്ട് അയാൾ മദറിന് ചെയ്യുന്ന സഹായം കുറയാനും പോകുന്നില്ല,

“മാത്യൂസ് വർഷങ്ങളായി ഓർഫനേജിന് സഹായം നൽകുന്ന ഒരാളാണ്, ആദ്യമായി അയാൾക്ക് സർക്കാർ ജോലി കിട്ടിയപ്പോൾ തുടങ്ങിയ സഹായമാണ് ഇപ്പോഴും നിലനിൽക്കുന്നത്,

“മാത്യൂസ് എത്ര വർഷം കൊണ്ട് ഇവിടെ സഹായം ചെയ്യുന്നു എന്നല്ല എനിക്കറിയേണ്ടത് ആ പെൺകുട്ടിയും മാത്യൂസും തമ്മിലുള്ള ബന്ധമാണ്,

മദറിൽ ഒരു ഞെട്ടൽ മാർക്കോസ് കണ്ടു, കുറച്ചു നേരത്തെ മൗനത്തിനു ശേഷം മദർ പറഞ്ഞു,

“ആ കുട്ടിയെ മാത്യുസ് സ്പോൺസർ ചെയ്യുന്നതാണ്,

മാർക്കോസ് മദറിന്റെ മുഖഭാവങ്ങൾ വീക്ഷിചു, അവരുടെ ചെന്നിക്ക് നിന്ന് വിയർപ്പ് തുള്ളികൾ ഒഴുകി,

“ഈ തിരുവസ്ത്രം ഇട്ടുകൊണ്ട് കള്ളം പറഞ്ഞാൽ കർത്താവ് തമ്പുരാൻ ചോദിക്കും,  മദർ പറയുന്നത് കള്ളമാണെന്ന് എനിക്കും മദറിനും  നന്നായി അറിയാം,

സത്യം പറഞ്ഞോളൂ ഇത് മൂലം മാത്യൂസിന്  ഒരു  ബുദ്ധിമുട്ട് ഉണ്ടാകില്ല, ഞാൻ ഈ തിരുസ്വരൂപത്തിനു  അതിനു മുൻപിൽ നിന്ന് സത്യം ചെയ്യുന്നു,  എന്നോട് പറഞ്ഞ കാര്യം ആയാൾക്ക് ദോഷമായി വരില്ല ,

“ഡയാന മാത്യുസിന്റെ  മകളാണ്,

ഒരു വേള മാർക്കോസിലും ഒരു ഞെട്ടൽ ഉടലെടുത്തു,

(തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിൻസിയുടെ മറ്റു നോവലുകൾ

ഏഴാംജന്മം

ഈ പ്രണയതീരത്ത്

നിനക്കായ് മാത്രം

അന്ന് പെയ്യ്ത മഴയിൽ

മിഴിനിറയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!