“ഹലോ അച്ചായ ബഞ്ചമിൻ ആണ്,പ്ലാൻ സക്സ്സ്സ്,
വണ്ടി ഇപ്പോൾ അച്ചായൻ പറഞ്ഞ വഴിയേ വരും,
“സംഭവം ഒക്കെ അല്ലേടാ,
മാർക്കോസ് ചോദിച്ചു,
“അതെ അച്ചായാ ,
“എങ്കിൽ ശരി,
അയാൾ ഫോൺ കട്ട് ചെയ്തതിനുശേഷം സിഐ ഹബീബിന്റെ നമ്പർ കോളിംഗിൽ ഇട്ടു, ശേഷം അയാളോട് എന്തോ പറഞ്ഞതിനുശേഷം ഫോൺ കട്ട് ചെയ്തു, അമർത്തി ഒന്ന് ചിരിച്ചു,
കുറെ പോലീസുകാർ ഒരുമിച്ച് വണ്ടിക്ക് നേരെ കൈ കാണിക്കുന്നത് കണ്ടാണ് മാത്യു വണ്ടി നിർത്തിയത്,
“തഹസിൽദാർ മാത്യുസ്സ് അല്ലേ? പോലീസുകാരിൽ ഒരാൾ ചോദിച്ചു,
“അതെ എന്താണ് സാർ,
“ഞങ്ങൾക്ക് ഒരു ഇൻഫർമേഷൻ കിട്ടിയിട്ടുണ്ട്, അതുകൊണ്ട് വണ്ടി ഒന്നു സെർച്ച് ചെയ്യണം ,
“അതിനെന്താണ് സാർ ആയിക്കോളൂ,
മാത്യൂസ് വണ്ടിയിൽ നിന്നും ഇറങ്ങി കൊടുത്തു, വണ്ടി മുഴുവൻ പോലീസുകാർ സെർച്ച് ചെയ്യാൻ തുടങ്ങി,വണ്ടിയുടെ ബാക്കിലെ സീറ്റിൽ അടിയിൽ നിന്നും എന്തോ ഒരു സാധനം പ്ലാസ്റ്റിക് കവറിൽ എടുത്തുകൊണ്ടുവന്ന് പൊലീസുകാരിൽ ഒരാൾ എസ്ഐക്ക് നേരെ കൊടുത്തു. അയാള് തുറന്ന ശേഷം ഒന്ന് മണപ്പിച്ചു നോക്കി, ശേഷം മാത്യുവിനെ ഒന്ന് ഇരുത്തി നോക്കി,
“മിസ്റ്റർ മാത്യൂസ് ഞങ്ങൾക്കൊപ്പം വരണം,
“എന്താണ് സർ എനിക്ക് ഒന്നും മനസ്സിലാകുന്നില്ല,
” സ്വന്തം വാഹനത്തിൽ കഞ്ചാവ് കടത്തിയതും പോരാ, ഒന്നും മനസ്സിലാകുന്നില്ല എന്ന് പറഞ്ഞ് പൊട്ടൻ കളിക്കുന്നോ ,
എസ് ഐ അയാളോട് ദേഷ്യപ്പെടാൻ തുടങ്ങി,
“പിടിച്ച് വണ്ടിയിൽ കയറ്റടോ ,
പോലീസുകാരിൽ ഒരാളോട് അയാൾ പറഞ്ഞു, താൻ കേട്ട വാർത്തയിൽ നിന്നും മാത്യൂസ് അപ്പോഴും മുക്തൻ ആയിരുന്നില്ല,
“ഞാൻ അറിഞ്ഞിട്ടില്ല സർ, എനിക്ക് അങ്ങനെ യാതൊരു ബന്ധങ്ങളും ഇല്ല,
“അതൊക്കെ നമുക്ക് സ്റ്റേഷനിൽ ചെന്നിട്ട് വിശദമായിട്ട് സംസാരിക്കാം,
മർക്കോസ് കുറേനേരമായി ടി വി യുടെ മുൻപിൽ ഇരിക്കുന്നതു കണ്ടാണ് ശീതൾ അടുത്തേക്ക് വന്നത്,
“എന്താണ് പപ്പ കുറെ നേരമായി ടി വി യുടെ മുൻപിൽ തന്നെ ഉണ്ടല്ലോ,
“ഒന്നുമില്ല നമുക്ക് എല്ലാവർക്കും സന്തോഷകരമായ ഒരു വാർത്ത ഇപ്പോൾ ടിവിയിൽ കാണിക്കുന്നുണ്ട്, അത് കാണാൻ വേണ്ടി ഇരിക്കുകയാണ്.
“എന്താ അപ്പാ തെളിച്ചു പറ,
“കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ടത കാര്യമുണ്ടോ,
ശീതൾ കുറച്ചുനേരം അയാൾക്ക് അരികിലിരുന്ന ശേഷം മുറിയിലേക്ക് ചെന്നു, ഫോൺ ബെൽ അടിക്കുന്നത് കേട്ടാണ് ശീതൾ സ്ക്രീനിൽ നോക്കിയത് പരിചയമില്ലാത്ത നമ്പറാണ്, അവൾ ഫോൺ ചെവിയിൽ വെച്ചു,
“ഹലോ
മറുവശത്ത് നിശബ്ദത നിറഞ്ഞു.
“ഹലോ,
“എന്താടി സുഖമല്ലേ
അപ്പുറത്ത് നിന്നും പൗരുഷമാർന്ന ഒരു ശബ്ദം അവളുടെ കാതിൽ അലയടിച്ചു,
“വില്യംസ്,
അറിയാതെ അവളുടെ വായിൽ നിന്നും ആ വാക്കുകൾ പുറത്തേക്ക് വന്നു,
“അപ്പോൾ നീ മറന്നിട്ടില്ല അല്ലേ, നീ എന്താടി കരുതിയത് നിൻറെ ഫോൺനമ്പർ അങ്ങ് മാറ്റിയാൽ ഞാൻ നിന്നെ തേടി പിടിക്കില്ലെന്നോ ,
“വില്യംസ് ഞാൻ….
“നിർത്തടി….പന്ന ****&&&@@
നീ ഇവിടുത്തെ കോഴ്സ് നിർത്തി പോയത് ഞാനറിഞ്ഞു,
നീ എവിടെ വരെ പോകും, കൂടി പോയാൽ നിൻറെ തന്തയുടെ വീട്ടിൽ വരെ, അവിടെയും ഞാൻ അങ്ങ് വരും, നീ എന്താ കരുതിയത് നിൻറെ എല്ലാ കാമുകന്മാരെ പോലെ ഈ വില്യംസിനെയും നൈസ് ആയി ഒഴിവാക്കാം എന്നോ, നമ്മൾ ഒരുമിച്ചുള്ള വീഡിയോസ് ഫോട്ടോസ് ഒക്കെ എന്റെ പെൻഡ്രൈവിൽ സുരക്ഷിതം ആയിട്ടുണ്ട്,
ശീതളിനു തൊണ്ടക്കുഴിയിൽ നിന്ന് വെള്ളം വറ്റുന്നതായി തോന്നി,
“അതൊന്നും നെറ്റിൽ ഇടുമെന്ന് പറഞ്ഞു ഞാൻ നിന്നെ പേടിപ്പിക്കുന്നില്ല, എനിക്ക് ആവശ്യം നിന്നെയാണ് ,
നീ എന്താണ് വില്യംസ് ഉദ്ദേശിക്കുന്നത്,
“നിന്നെ കെട്ടി പണ്ടാരമടങ്ങാൻ ഒന്നും എനിക്ക് ആഗ്രഹമില്ല, എനിക്ക് കുറച്ച് കാശ് വേണം, അത് നീ തരണം, പിന്നെ പഴയ പോലെ നമ്മൾ മാത്രം ആയി ഒരു ദിവസവും,
അവൻ വഷളൻ ചിരിയോടെ പറഞ്ഞു,
“എത്ര രൂപയാണ്,
“10 ലക്ഷം രൂപ, ഒരാഴ്ചയ്ക്കുള്ളിൽ എൻറെ അക്കൗണ്ടിൽ എത്തണം,
“10 ലക്ഷം രൂപയോ , ഇത്രയും കാശ് ഞാൻ എവിടെ നിന്ന് ഉണ്ടാകും,
“നിൻറെ തന്തയോട് ചോദിക്കടീ,
“ഇല്ലെങ്കിൽ ഞാൻ അങ്ങ് വരാം, എന്നിട്ട് ഓഫീഷ്യൽ ആയിട്ട് പെണ്ണ് ചോദിക്കാം, നിന്റെ അപ്പൻ സമ്മതിച്ചില്ലെങ്കിൽ ആ വീഡിയോയും ഫോട്ടോയും ഒക്കെ നിൻറെ തന്തക്ക് കാണിച്ചു കൊടുക്കാം ,
ശീതൾ എന്ത് മറുപടി പറയണമെന്നറിയാതെ നിന്നു.
“ഞാൻ വൈകിട്ട് വിളിക്കാം അപ്പോൾ നീ ആലോചിച്ച് നല്ലൊരു മറുപടി പറഞ്ഞാൽ മതി,
പിന്നെ അതിബുദ്ധി വല്ലോം കാണിച്ചാൽ അറിയാല്ലോ എന്നേ,
ആ ഫോൺ കോൾ താനെ കട്ടായി, എന്ത് ചെയ്യണമെന്ന് അറിയാതെ ശീതൾ നിന്നു,
അവളുടെ മനസ്സ് ബാംഗ്ലൂരിലേക്ക് പോയി, ആദ്യമായി കോളേജിൽ വെച്ചാണ് വില്യംസിനെ കാണുന്നത്, കാഴ്ചയിൽ അവൻറെ സൗന്ദര്യമാണ് തന്നെ അവനിലേക്ക് ആകർഷിച്ചത്, കൂട്ടുകാരിൽ പലരും പറഞ്ഞിരുന്നു അവൻ എല്ലാ വൃത്തികേടുകളും കയ്യിലുള്ള ഒരുവൻ ആണ് എന്ന്, പക്ഷേ അവൻറെ ആ സൗന്ദര്യം തന്നെ വല്ലാതെ ആകർഷിച്ചിരുന്നു, ഒരു സീരിയസ് അഫയറിന് തനിക്കും താല്പര്യം ഇല്ലായിരുന്നു അതുകൊണ്ട് തന്നെ തൻറെ മൂന്നുവർഷം ബാംഗ്ലൂരിൽ എൻജോയ് ചെയ്യാൻ തനിക്ക് പറ്റിയ ഒരു കൂട്ട് വില്ല്യം ആണെന്ന് തോന്നിയത് കൊണ്ടാണ് അവനുമായി ഒരു അഫയർ ഉണ്ടാക്കിയെടുത്തത്, ആ സമയങ്ങളിൽ എല്ലാം അവന്റെ ആവിശ്യത്തിന് എല്ലാം താൻ തന്നെയായിരുന്നു കാശു കൊടുത്തിരുന്നത്, അവൻ ഇടുന്ന ഷർട്ടിന് മുതൽ അവൻ താമസിക്കുന്ന ഫ്ലാറ്റിനു വരെ, ഇടയ്ക്ക് പലപ്പോഴും താൻ അവനോടൊപ്പം ഫ്ലാറ്റിൽ പോകാറുണ്ട്, എല്ലാ അർത്ഥത്തിലും അവനോടൊപ്പം താൻ എൻജോയ് ചെയ്തിട്ടുണ്ട്, ആ സമയങ്ങളിൽ തൻറെ കൂടി അറിവോടെ ആയിരുന്നു ഫോട്ടോസും വീഡിയോസും എല്ലാം എടുത്തത്, അത് വെച്ച് ഒരിക്കലും അവൻ തന്നെ ഭീഷണിപ്പെടുത്തുമേന്ന കരുതിയിരുന്നില്ല, നീവിനുമായി വിവാഹം നടത്തണമെന്ന് അപ്പ പറഞ്ഞപ്പോൾ അവനെ പതുക്കെ ഒഴിവാക്കുകയായിരുന്നു, അവനും അത് സമ്മതമായിരുന്നു, എപ്പോൾ വേണ്ടന്ന് തോന്നുന്നുവോ അപ്പോൾ ബൈ പറയാം എന്നാരുന്നു കരാർ, പക്ഷേ ഇപ്പോൾ അത് തനിക്ക് തന്നെ കുരുക്കായി വന്നിരിക്കുകയാണ്, ഇനി എന്ത് ചെയ്യുമെന്ന് ആലോചിച്ച് ശീതൾ നിന്നു,
തുടരെത്തുടരെയുള്ള ഡോറിൽ തട്ട് കേട്ടാണ് ശീതൾ സമചിത്തത വീണ്ടെടുത്ത്, ഡോർ തുറന്നപ്പോൾ മുൻപിൽ ജാൻസി,
“എന്ത് മമ്മി ,
“അപ്പ നിന്നെ കുറെ നേരമായി വിളിക്കുന്നു താഴേക്ക്,
അവൾ നിസ്സംഗതയോടെ ജാൻസികൊപ്പം താഴേക്ക് പോയി, അവിടെ വലിയ സന്തോഷത്തിൽ മാർക്കോസ് ടിവി കാണുകയായിരുന്നു,
“എടി മോളെ നീ ഇതൊന്നും കാണ് നിൻറെ സന്തോഷത്തിനുവേണ്ടി എന്താ പപ്പാ ചെയ്തിരിക്കുന്നതെന്ന്,
ശീതൾ ടിവി സ്ക്രീനിലേക്ക് നോക്കി,
കഞ്ചാവുമായി തഹസിൽദാർ അറസ്റ്റിൽ, എല്ലാ ചാനലുകളിലെയും ഫ്ലാഷ് ന്യൂസ് അതായിരുന്നു, മുഖം മൂടി നിൽക്കുന്ന മാത്യൂസിന്റെ ചിത്രവും,
“നിന്നെ വേണ്ടെന്ന് വെച്ചവന് നിൻറെ പപ്പ കൊടുത്ത പ്രതികാരം, മാർക്കോസ് പറഞ്ഞു പക്ഷേ എന്തുകൊണ്ടോ ശീതളിന് സന്തോഷിക്കാൻ തോന്നിയില്ല, അതിലും വലിയ ഒരു കെണിയിൽ ആണ് താൻ എന്ന് അവൾക്ക് തോന്നി, മാർക്കോസിനെ കാണിക്കാൻ വേണ്ടി മാത്രം അവൾ മുഖത്ത് ഒരു പുഞ്ചിരി സൃഷ്ടിച്ചു,
“കഴിഞ്ഞിട്ടില്ല ഇനിയുമുണ്ട്, തുടങ്ങിയിട്ടേയുള്ളൂ മാർക്കോസ്, അയാൾ സ്വയം പറഞ്ഞു,
ലീവ് ആയിരുന്നതിനാൽ ഉറക്കം കഴിഞ്ഞ് ഇറങ്ങി വന്നപ്പോഴായിരുന്നു നിവിൻ ടിവിയിലെ ന്യൂസ് കാണുന്നുണ്ട്, അത് കേട്ട് കൊണ്ടാണ് വീട്ടിലുള്ള എല്ലാവരും ഹാളിലേക്ക് വന്നത്, എല്ലാ മുഖങ്ങളിലും പെട്ടെന്ന് തന്നെ ആശങ്ക പടർന്നു, പെട്ടെന്ന് നിവിൻറെ ഫോൺ ബെല്ലടിച്ചു,
അവൻ നോക്കി പല്ലവിയാണ്,
“എന്താ നിവിൻ ടിവിയിൽ കാണിക്കുന്നത് സത്യമാണോ?
അവളുടെ ആധി കലർന്ന ചോദ്യം വന്നു,
“അറിയില്ല മാതു, ഞാനും ഇപ്പോൾ ടീവിയിൽ കണ്ടത് ഉള്ളൂ ഞാൻ എന്തായാലും തിരക്കിട്ട് തന്നെ വിളിക്കാം,
“ശരി നിവിൻ.
മാർക്കോസ് ഫോൺ എടുത്തു മാത്യൂസിന്റെ വീട്ടിലേക്ക് വിളിച്ചു,
ട്രീസ ആണ് ഫോണെടുത്തത് അവരുടെ ശബ്ദം ഇടറിയിരുന്നു അവർ കരഞ്ഞിരിക്കുകയാണ് എന്ന് കേൾക്കുമ്പോൾ തന്നെ അറിയാമായിരുന്നു,
“ട്രീസ അല്ലേ, ഞാൻ മർക്കോസ്,
മറുവശത്ത് നിശബ്ദതയായിരുന്നു,
“ഭർത്താവിനൊപ്പം ജയിലിൽ പോയി കിടക്കുന്നുണ്ടോ ആദർശ ഭാര്യ,
ഇതൊരു ടീസർ ആണ് ട്രീസ
തുടങ്ങിയിട്ടേയുള്ളൂ മാർക്കോസ്
അത്രയും പറഞ്ഞ് ഫോൺ കട്ടായി,
“ആരാ അമ്മച്ചി
നിവിൻ ചോദിച്ചു,
“അയാളാണ് മോനെ മാർക്കോസ്, ഇതിന് പിന്നിൽ അയാളാണ്, ഞാൻ ഊഹിച്ചിരുന്നു,
കരഞ്ഞു തളർന്നെങ്കിലും ട്രീസ്സയുടെ മുഖത്ത് മാർക്കോസിന്നോടുള്ള ദേഷ്യം നിഴലിച്ചു,
“അയാൾ എന്തിനാ പപ്പയെ ഇങ്ങനെ,
നിവിൻ മനസ്സിലാകാതെ ചോദിച്ചു,
“എല്ലാത്തിനും കാരണം ചേട്ടായി ഒറ്റ ഒരാളാണ്
പെട്ടെന്ന് നീനാ മറുപടി പറഞ്ഞു,
“ഞാനോ
നിവിൻ വിശ്വാസം വരാതെ അവളെ നോക്കി,
“അതെ ചേട്ടായിയുടെ പ്രേമം കാരണം ആണ് ഇത്രയും പ്രശ്നം ഉണ്ടായത്,
അയാൾ ആണ് ഇതിനു പിന്നിൽ എങ്കിൽ അതിന് ഒരു കാരണം മാത്രേ ഉള്ളൂ, അയാളുടെ മോളെ ചേട്ടായി വിവാഹം കഴിക്കാതെ ഇരുന്നത്,
നീനയുടെ വെളിപ്പെടുത്തൽ കേട്ട് നിവിൻ ട്രീസയെ നോക്കി,
“അവൾ പറഞ്ഞത് ശരിയാണ്, അയാൾക്ക് അങ്ങനെ ഒരു ആഗ്രഹമുണ്ടായിരുന്നു, ഞങ്ങളോട് പറയുകയും ചെയ്തു അത് നടക്കില്ലെന്ന് ഞങ്ങൾ വെട്ടിത്തുറന്നു പറഞ്ഞു, അതിൻറെ പകപോക്കലാണ്,
“അതിന് ഇങ്ങനെയൊക്കെ ആണോ ചെയ്യുന്നത് , ഒന്നുമല്ലെങ്കിലും അയാള് അപ്പയുടെ സുഹൃത്തല്ലേ,
“അയാൾ ഒരു കുറുക്കൻ ആണ് നിവിൽ,അയാൾക്ക് സ്വന്തവും ബന്ധവും പ്രാധാന്യം ഉള്ളതല്ല, അത് പണ്ടേ എനിക്കറിയാം,
ഞാൻ പലപ്പോഴും നിന്റെ അപ്പയോട് പറഞ്ഞിട്ടുള്ളതാണ് അധികം ചങ്ങാത്തം അയാളുമായി വേണ്ടായിരുന്നു എന്ന്,
ട്രീസ പറഞ്ഞു,
“ചത്ത കൊച്ചിന്റെ ജാതകം വായിച്ചിട്ട് എന്ത് കാര്യം, നീ വാ നിവിൻ ഇച്ചായനെ എങ്ങനെ ഇറക്കം എന്ന് നമുക്ക് സ്റ്റേഷനിൽ പോയി നോക്കാം.
ഡേവിഡ് പറഞ്ഞു,
“അത് ശരിയാണ് നല്ലൊരു അഡ്വക്കേറ്റ് കൂടി കൂട്ടി പോകുന്നതാണ് നല്ലത്,
ലീന അത് അനുകൂലിച്ചു,
തളർന്നിരിക്കുന്ന അമ്മച്ചിയും പെങ്ങന്മാരെയും ഒറ്റയ്ക്കാക്കി പോകാൻ നിവിന് മനസ്സ് വന്നില്ല,
“ഞാൻ വന്നാൽ ഇവിടെ ആരാ,
“നീ പോയിട്ട് വാ മോനെ, പപ്പായ്ക്ക് ഒപ്പം ഇപ്പൊ കൂടെ ആരുമില്ല, ഞങ്ങൾ എല്ലാവരും ഒരുമിച്ച് ഉണ്ടല്ലോ,
ട്രീസ്സയുടെ ആ വാക്കുകൾ നിവിന് പാതി ജീവൻതന്നെ പകർന്നു, ഇത്രയും വലിയ ഒരു സാഹചര്യത്തിൽ തളർന്നു പോകാതെ പിടിച്ചു നിൽക്കുന്ന അമ്മച്ചി തന്നെയാണ് ആണ് തനിക്ക് ഏറ്റവും വലിയ ഊർജ്ജം നൽകുന്നത് എന്ന് അവൻ ഓർത്തു,
” അവൻ നേരെ പോയത് അഡ്വക്കേറ്റിനെ കാണാൻ ആണ്, അവിടെനിന്ന് നേരെ സ്റ്റേഷനിലേക്ക്,
കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം സ്റ്റേഷന് അകത്തേക്ക് കയറാൻ കഴിഞ്ഞു,അവിടെ ഒരു കുറ്റവാളിയെ പോലെ നിൽക്കുന്ന മാത്യൂസിന്റെ മുഖം കണ്ടപ്പോൾ നിവിന് പിന്നെ അധിക സമയം അവിടെ നിൽക്കാൻ കഴിയുമെന്ന് തോന്നിയില്ല, പൊട്ടി കരഞ്ഞു പോകും എന്ന് അവനു തോന്നി,
വക്കീൽ ഇൻസ്പെക്ടറായി സംസാരിച്ചുകൊണ്ടിരുന്നു,
“ഇത് മാകനാണ്
“പേരെന്താണ് ആണ്
ഗൗരവം വിടാതെ ആ ഇൻസ്പെക്ടർ ചോദിച്ചു
“നിവിൻ
“നിവിൻ വെറുതെ പിടിച്ചത് അല്ല തെളിവുകളോടെ പിടിച്ചതാണ്, അതുകൊണ്ടുതന്നെ അങ്ങനെ വിട്ടയയ്ക്കാൻ ഒന്നും പറ്റില്ല, മാത്രമല്ല വാർത്ത മീഡിയ ഏറ്റെടുത്തു കഴിഞ്ഞു അതുകൊണ്ട് ഇതിനെപ്പറ്റി ശരിക്ക് അന്വേഷിക്കാതെ പറ്റില്ല, ഞങ്ങൾ നാളെ കോടതിയിൽ ഹാജരാക്കും നിങ്ങൾക്ക് അവിടുന്ന് വേണമെങ്കിൽ ജാമ്യം എടുക്കാം,
“എനിക്ക് ഒന്ന് സംസാരിക്കാൻ പറ്റുമോ,
“ഒരുപാട് സമയം എടുക്കരുത്,
മാത്യുവിന്റെ അടുത്തേക്ക് നടക്കുമ്പോൾ നിവിന് കാലുകൾ തളർന്ന ആയി തോന്നി, ഒരിക്കലും തന്റെ അപ്പയെ ഇങ്ങനെയൊരു സാഹചര്യത്തിൽ കാണണമെന്ന് അവൻ ആഗ്രഹിച്ചത് ആയിരുന്നില്ല,
“അപ്പാ
“എനിക്കറിയില്ല മോനെ, ഞാൻ ചെയ്തിട്ടില്ല ആരോ എന്നെ ചതിച്ചതാ,
ആ വാക്കുകൾ നിവിന്റെ ചങ്ക് തകർത്തു, അത്രയും സങ്കടപ്പെട്ടു അപ്പയെ താൻ കണ്ടിട്ടില്ല,
“അയാളാണ് അപ്പ മാർക്കോസ്,
“നിവിൻ അത് പറഞ്ഞതും വിശ്വാസം വരാതെ മാത്യൂസ് അവനെ തന്നെ നോക്കി,
“ഞാനൊന്ന് കാണുന്നുണ്ട് അയാളെ
,
“വേണ്ട നീയൊരു വഴക്കിടാൻ പോകണ്ട, അമ്മച്ചിയും കൊച്ചുങ്ങളും ഒറ്റയ്ക്ക് ആണ്, അത് ഓർത്തോണം,
“നാളെ കോടതിയിൽ നിന്ന് ജാമ്യം എടുക്കാൻ പറ്റു എന്നാണ് പറയുന്നത് ,
“സാരമില്ല മോനെ ഒരു ദിവസം പോലീസ് സ്റ്റേഷനിൽ കഴിയുക എന്ന് എൻറെ തലവരയിൽ കാണും, അയാള് അത് പറഞ്ഞപ്പോൾ നിവിൻ ശരിക്കും സങ്കടം തോന്നി,
ഡേവിഡ് അയാളെ പ്രതിനിധീകരിക്കാൻ പോലും കഴിയാതെ നിന്നു,
ഒരുവേള മാത്യുസിനെ കണ്ടപ്പോൾ അയാൾ പൊട്ടിക്കരഞ്ഞുപോയി,
“എനിക്കുവേണ്ടി ഇച്ചായാൻ ,
“എന്താടാ ഇത്,
അയാൾ ഡേവിഡിനെ ആശ്വസിപ്പിച്ചു,
കുറേനേരം ആ പോലീസ് സ്റ്റേഷനിലെ വരാന്തയിൽ നിവിനും ഡേവിയും ഇരുന്നു,
ടിവിയിൽ ഫ്ളാഷ് ന്യൂസുകൾ കാണിച്ചു കൊണ്ടേയിരുന്നു, നീനയ്ക്ക് സങ്കടവും ദേഷ്യവും എല്ലാം ഒരുപോലെ വന്നു, നിതയും ട്രീസയും അപ്പോൾ തുടങ്ങിയ കരച്ചിലാണ്, നീന മുറിയിൽ ഇരിക്കുമ്പോഴാണ് നീതയുടെ ഫോൺ ബെൽ അടിച്ചത് അവൾ ഡിസ്പ്ലേ നോക്കിയപ്പോൾ പല്ലവിയാണ്,
നീനക്ക് ദേഷ്യം ഇരച്ചുകയറി ,അവൾ ഫോൺ എടുത്തു,
“നിനക്കിനിയും മതിയായില്ലേടി,
നീ ഒറ്റ ഒരുത്തി കാരണമാണ് ഞങ്ങളുടെ കുടുംബം ഇന്ന് അനുഭവിക്കുന്നത് മുഴുവൻ,
“നീനാ ചേച്ചി എന്തൊക്കെയാണ് പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല,
“നീയും നിൻറെ തള്ളയും കാരണം ഈ വീട്ടിലുള്ളവർ അനുഭവിക്കുന്നത് മുഴുവൻ,
പല്ലവിക്ക് നന്നായി ദേഷ്യം വന്നു.
“കുറച്ചുകൂടി മര്യാദയ്ക്ക് സംസാരിക്കണം,
“നീ എന്നേ മര്യാദ പഠിപ്പിക്കാൻ വന്നിരിക്കുകയാനോ , നിൻറെ അമ്മയോട് ഡേവിഅങ്കിൾ ചെയ്ത ഒരു തെറ്റിന്റെ പേരിലാ അപ്പ നിങ്ങൾ തമ്മിലുള്ള കല്യാണത്തിന് സമ്മതിച്ചു തന്നെ, കുറച്ചൂടെ വ്യക്തമായിട്ട് പറഞ്ഞോ നിൻറെ അമ്മ നിന്നെ ഇട്ടിട്ടു പോയതിന് എൻറെ പപ്പാ തരുന്ന കോമ്പൻസേഷൻ ആയിരുന്നു എൻറെ ചേട്ടായി, എന്താ
ഇനി നിനക്ക് മനസ്സിലായില്ലേ, നിൻറെ അമ്മ പോയത് എൻറെ ഡേവിഡ് അങ്കിളിന് ഒപ്പമായിരുന്നു,നിൻറെ ലൈഫ് തകർന്നു നിൻറെ കുട്ടിക്കാലം നശിച്ചു എന്നുള്ള കുറ്റബോധം കൊണ്ട് എന്റെ അപ്പ നീയും എൻറെ ചേട്ടായി തമ്മിലുള്ള വിവാഹത്തിന് സമ്മതിച്ചത്, അല്ലാതെ നിന്നോടുള്ള സ്നേഹംകൊണ്ടൊന്നുമല്ല, മാർക്കോസ് അങ്കിളിന്റെ മോളും ആയിട്ട് ചേട്ടായിയുടെ കല്യാണം ഉറപ്പിച്ചിരുന്നത് ആണ് , നീ വന്നതോടെ നിവിൻചേട്ടന് അവളെ വേണ്ട, നിൻറെ സൗന്ദര്യത്തിൽ മയങ്ങി പോയില്ലേ, പറഞ്ഞ വാക്ക് പാലിക്കാൻ അപ്പക്ക് കഴിഞ്ഞില്ല, അതിന് അയാൾ ചെയ്യുന്നത് ആണ് ഇതൊക്കെ,
താൻ കേട്ട സത്യങ്ങളിൽ ഞെട്ടി പല്ലവി,അത് വിശ്വസിക്കാൻ മടിച്ച് പല്ലവിയുടെ കാതുകൾ നിന്നു,
(തുടരും )
ഒരു 8 പാർട്ട് കൂടെ കാണും കെട്ടോ,ബോർ ആക്കുവല്ല
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
റിൻസിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission