എന്നെന്നും നിന്റേത് മാത്രം – 28

9747 Views

rincy princy novel

മാർക്കോസിനെയും ട്രീസയെയും ഒന്ന് നോക്കി ശീതൾ, ശേഷം ഫോൺ എടുത്തു അല്പം മാറി നിന്നു,

“ഹലോ

“ഞാൻ അങ്ങോട്ട്‌ വിളികാം, ഒരു അരമണിക്കൂർ

“എന്താടി അടുത്ത് ആരേലും ഉണ്ടോ

“മ്മ് ഉണ്ട്,

“ഓക്കേ, അരമണിക്കൂറിൽ കൂടരുത്,

അത്രയും പറഞ്ഞു അവൻ ഫോൺ കട്ട്‌ ചെയ്തു,

അവൾ രണ്ടുപേരുടെയും മുഖത്തേക്ക് നോക്കി, രണ്ടുപേരും ഭക്ഷണം കഴിക്കുന്ന തിരക്കിൽ ആണ്,

“ആരാടി

ജാൻസി ചോദിച്ചു.

“എന്റെ ഒരു ഫ്രണ്ട് ആണ്,

അവൾ എന്തൊക്കെയോ കഴിച്ചു എന്ന് വരുത്തി, മുറിയിലേക്ക് പോയി, ഡോർ ലോക്ക് ചെയ്തു, ഫോൺ എടുത്തു വില്ല്യംസിന്റെ നമ്പർ കാളിങ് ഇട്ടു, ആദ്യത്തെ ബെല്ലിൽ തന്നെ ഫോൺ എടുക്കപ്പെട്ടു,

“പറ

“വില്ല്യം പ്ലീസ് എന്നേ ഉപദ്രവിക്കരുത്, നിന്നെ വിശ്വസിച്ചു ആണ് ഞാൻ എല്ലാം സമ്മതിച്ചത്, എന്നിട്ട് അത്‌ വച്ചു നീ എന്നേ ഭീഷണിപ്പെടുത്തരുത്,

“അയ്യേ ഇത് ഭീഷണി ഒന്നും അല്ല, എന്റെ ആവിശ്യത്തിന് പണം വേണം, അത്രയും പണം ഉള്ള ഒരു സുഹൃത്ത് എനിക്ക് നീ മാത്രേ ഉള്ളു,

നീ ആ പണം എനിക്ക് തന്നില്ലെങ്കിൽ മാത്രം ഞാൻ മറ്റു വഴികൾ സ്വീകരിക്കും എന്നാണ് ഞാൻ പറഞ്ഞത്,

“കാശ് ഞാൻ തരാം, പക്ഷെ പിന്നീട് ഇത് വച്ച് നീ വീണ്ടും എന്നെ ഭീഷണിപ്പെടുത്തില്ല എന്ന് എന്ത് ഉറപ്പാണ് ഉള്ളത്?

“ഒരു ഉറപ്പും ഇല്ല നിനക്ക് മനസുണ്ടെൽ തന്നാൽ മതി, തന്നില്ലെങ്കിൽ നിന്റെ ചൂടൻ രംഗങ്ങൾ യൂട്യുബിലും വട്ട്സാപ്പിലും ഒക്കെ ഓടും അത്രേ ഉള്ളു, ആലോചിച്ചു തീരുമാനിച്ചോ,

അവൻ പറഞ്ഞു, ശീതൾ ഭയന്ന് നിന്നു, അവനെ പിണക്കാതെ നില്കുന്നത് ആണ് നല്ലത് എന്ന് അവൾക്ക് തോന്നി, എന്തും ചെയ്യാൻ മടിക്കാത്തവൻ ആണ്,  

“ഞാൻ കാശ് തരാം, പക്ഷെ ഇനി എന്നേ ഉപദ്രവിക്കല്ല്,

“ആലോചിക്കാം,

“അപ്പോൾ അടുത്ത ആഴ്ച ഞാൻ തിരുവനന്തപുരത്തെക്ക് വരും, കാശ് റെഡി ആക്കി വച്ചേക്കണം

ഫോൺ വച്ചു കഴിഞ്ഞു ശീതൾ ഓർത്തു, താൻ എങ്ങനെ അവന് പണം കൊടുക്കും, തന്റെ മുന്നിൽ ഒരാഴ്ച മാത്രേ ഉള്ളു, അവൾ പെട്ടന്ന് ഓർത്തു തന്റെ ഗോൾഡ് പണയം വച്ചാൽ കാശ് കിട്ടും, അവൾ അലമാര തുറന്നു ഗോൾഡ് വച്ചിരിക്കുന്ന ബോക്സ്‌ എടുത്തു, അതിൽ നിന്ന് അത്യാവശ്യം വെയിറ്റ് ഉള്ള കുറച്ചു ഗോൾഡ് എടുത്തു മാറ്റി വച്ചു, പക്ഷെ ഇത്രയും വല്ല്യ തുക താൻ എവിടുന്നു വാങ്ങും, ഈ നാട്ടിൽ ഒരുമാതിരി എല്ലാർക്കും പപ്പയെ അറിയാം, ആരെങ്കിലും പറഞ്ഞു പപ്പാ അറിഞ്ഞാൽ എന്തിനു ഇത്രയും പണം എന്ന് തിരക്കും, അവൾ ആലോചിച്ചു,

                      °°°°°°°°°

  പിറ്റേന്ന് രാവിലെ തന്നെ നിവിനും ഡേവിഡും കോടതിയിലെക്ക് പുറപ്പെട്ടു, വിഷ്ണുവും അനൂപും കോടതിയിൽ കാത്ത് നിൽപ്പുണ്ടാരുന്നു, പല്ലവി നിവിനെ വിളിച്ചു കൊണ്ടേ ഇരുന്നു, അവന്റെ ഉരുക്കുന്ന മനസിന് ഒരു ആശ്വാസകാറ്റ്   ആയിരുന്നു അവളുടെ സാമിപ്യം, നിതയും നീനയും ട്രീസയും വീട്ടിൽ മുട്ടിപ്പായി  ഇരുന്നു കൊന്ത ചൊല്ലി. പോലീസ് വാഹനത്തിൽ വന്നിറങ്ങുന്ന മാത്യുവിന്റെ മുഖം നിവിന്റെ ഹൃദയം തകർത്തു,

ഉച്ചക്ക് ശേഷം ആണ് കേസ് വിളിച്ചത്,

പ്രതീക്ഷയോടെ കാത്തുനിന്ന നിവിന്റെ അടുത്തേക്ക് വക്കിൽ വന്ന് പറഞ്ഞു,

“സോറി നിവിൻ, ഞാൻ എന്റെ കഴിവിന്റെ മാക്സിമം നോക്കി ബട്ട്‌ റീമാൻഡ് ചെയ്തു, 14 ദിവസത്തേക്ക്,

അത്‌ കേട്ടതും അവൻ തകർന്നു പോയി, അവന്റെ കണ്ണുകൾ നിറഞ്ഞു, അത്‌ ആരും കാണാതെ ഇരിക്കാൻ അവൻ ദൃഷ്ടി അല്പം മാറ്റി,

“നിവിൻ

അനൂപ് തോളത്തു കൈ വച്ചു,

“എന്റെ അപ്പ പാവമാ അനൂപ്,

“എന്താടാ ഇത്?

വിഷ്ണു അവനെ ആശ്വസിപ്പിച്ചു,

“അത്ര സുഖം അല്ലാത്ത മറ്റൊരു വാർത്ത കൂടെ ഉണ്ട്,

വക്കിൽ പറഞ്ഞു,

“റിമാൻഡ് കഴിയും വരെ മാത്യൂസിന്റെ പേരിൽ ഉള്ള വസ്തുക്കളും ബാങ്ക് അക്കൗണ്ടും ഒക്കെ മരവിപ്പിച്ചിരിക്കുവാണ്,

നിവിനും സുഹൃത്തുക്കളും ഞെട്ടി തരിച്ചു നിന്നു.

“കേസ് കുറച്ചു കോംപ്ലിക്കേറ്റഡ് ആണ്, തെളിവുകളോടെ പിടിച്ചത് കൊണ്ട്….

പേടിക്കണ്ട നിവിൻ റിമാൻഡ് കഴിയുമ്പോൾ നമ്മൾ ജാമ്യം എടുക്കും, എനിക്ക് അദ്ദേഹത്തെ ജയിലിൽ ചെന്ന് കാണാൻ ഉള്ള അനുവാദം ഞാൻ വാങ്ങിട്ടുണ്ട്,

   ആകെ തകർന്ന് ആണ് നിവിൻ വീട്ടിലേക്ക് ചെന്നത്, ഇതിനോട് അകം അവർ വാർത്ത അറിഞ്ഞിട്ടുണ്ടാകും എന്ന് അവന് അറിയാമരുന്നു, ടിവിയിൽ ന്യൂസ്‌ പോകുന്നുണ്ട്, ട്രീസയുടെ മുഖത്തേക്ക് നോക്കാൻ അവന് വല്ലാത്ത സങ്കടം തോന്നി,

ആ രാത്രി ആരും മിണ്ടിയില്ല, ആ വീടിന്റെ നിശബ്ദതയെ കീറിമുറിച്ചു ഒരു ചീവീട് എവിടോ ഇരുന്ന് ശബ്ദം ഉണ്ടാക്കി,

    പിറ്റേന്ന് തന്നെ നിവിൻ ഓഫീസിലേക്ക് പോകാൻ തീരുമാനിച്ചു, ഇനി ഈ വീടിന് ആശ്രയം തന്റെ ശമ്പളം മാത്രം ആണെന്ന് അവന് അറിയാരുന്നു,ഇന്നലെ തന്റെ കൈയ്യിൽ ഉണ്ടാരുന്ന അവസാന മൂവായിരം രൂപയും വക്കിലിനു നൽകി,

ഓഫീസിൽ ചെന്നപ്പോൾ ചില അർത്ഥം വച്ച നോട്ടങ്ങൾ അവഗണിച്ചു അവൻ ജോലിയിൽ മുഴുകി,

ഒരു വിസിറ്റർ ഉണ്ടെന്ന് കേട്ട് നിവിൻ പുറത്തേക്ക് പോയി, നോക്കിയപ്പോൾ മോഹൻ ആണ്,

“മോനേ

“അങ്കിൾ എപ്പോൾ വന്നു

“ഞാൻ വീട്ടിൽ പോയിരുന്നു, അപ്പോൾ മോൻ ഓഫീസിൽ ആണെന്ന് അറിഞ്ഞു, ഞാൻ ഇന്ന് വെളുപ്പിന് വന്നതാ,

“മാത്യുവിനെ കണ്ടാരുന്നോ

“ഇന്നലെ കോടതിയിൽ കൊണ്ടുവന്നു അപ്പോൾ കണ്ടു അങ്കിൾ,

“ഈ അവസ്ഥയിൽ മോൻ വീട്ടിൽ വേണം,

“വീട്ടിൽ ഇരുന്നാൽ കാര്യങ്ങൾ നടക്കുമോ അങ്കിൾ, ബാങ്ക് അക്കൗണ്ട് ഒക്കെ ഫ്രീസ് ആണ്,

“ഞാൻ അറിഞ്ഞു, അതിന് കൂടെ വേണ്ടി ആണ് ഞാൻ മോനേ കാണാൻ വന്നത്,

അയാൾ അവന്റെ കൈയ്യിൽ ഒരു ചെക്ക് വച്ചു കൊടുത്തു, അത്‌ ഒരു ലക്ഷം രൂപയുടെ ചെക്ക് ആരുന്നു,

“അയ്യോ അങ്കിൾ ഇതൊന്നും വേണ്ട,

“മോൻ എന്നെ അന്യൻ ആയി കാണണ്ട, ഈ സാഹചര്യത്തിൽ കാശ് കൈയ്യിൽ വേണം, ഇതിപ്പോൾ അത്യാവശ്യം ഉള്ളത് ഉണ്ട്, ഇനിയും വേണെങ്കിൽ ചോദിക്കാൻ മടിക്കരുത്,

“അങ്കിൾ,

അവൻ അയാളുടെ കൈയ്യിൽ പിടിച്ചു,

“ജോലി നടക്കട്ടെ, മോൻ വൈകുന്നേരം സമയം കിട്ടുവാണേൽ ഫ്ലാറ്റിലേക്ക് വാ,

“ശരി അങ്കിൾ,

അയാൾ പോയപ്പോൾ അവന് വല്ലാത്ത ആശ്വാസം തോന്നി,ഇന്നലെ ആണ് ശരിക്കും തനിക്ക് ആളുകളെ മനസ്സിൽ ആയത്, ബന്ധങ്ങൾ ഒക്കെ ഇത്രക്കെ ഉള്ളു എന്ന് മനസിലായത് ഇന്നലെ ആണ്, ആകെ കൂടെ ചേർത്ത് പിടിക്കാവുന്നവർ കുറച്ചു മാത്രേ ഉള്ളു എന്ന്,ഡേവിഡ് അങ്കിൾ എത്ര രൂപ വീണെങ്കിലും അപ്പക്ക് വേണ്ടി മുടക്കാൻ തയ്യാർ ആണ്, പക്ഷെ തനിക് അത്‌ സ്വീകരിക്കാൻ വയ്യ, ഒരു മകൻ ഉണ്ടായിട്ട് അച്ഛന്റെ കാര്യങ്ങൾ അനുജനെ കൊണ്ട് നോക്കിപ്പിക്കാൻ ഉള്ള കോംപ്ലക്സ്.

അവൻ വൈകുന്നേരം വക്കിലിനെ പോയി കണ്ടു, കുറച്ചു കാശ് കൊടുത്തു അതോടെ അയാൾക്ക് സന്തോഷം ആയി,

നാളെ അച്ഛനെ പോയി കാണാം എന്ന് പറഞ്ഞു അവർ പിരിഞ്ഞു, തിരികെ പോകുമ്പോൾ അവൻ ലക്ഷിമിയുടെ ഫ്ലാറ്റിൽ കയറി,

വാതിൽ തുറന്നത് പല്ലവി ആരുന്നു, അവനെ കണ്ടതും അവളുടെ നെഞ്ച് പിടഞ്ഞു പോയി, ക്ഷീണം തോന്നിക്കുന്ന മുഖം, അലസമായ മുടി, പ്രതീക്ഷ മങ്ങിയ കണ്ണുകൾ,ഉറക്കം കിട്ടാക്കനി ആയിട്ട് ദിവസങ്ങൾ ആയി എന്ന് ആ കണ്ണുകൾ കാണുമ്പോൾ അറിയാം,  കുറ്റിത്താടിരോമങ്ങൾ വളർന്നു നിൽക്കുന്ന മുഖം,

“നിവിൻ

അവൾ ആർദ്രമായി വിളിച്ചു,

“മ്മ്

“എന്തൊരു കോലം ആണ് ഇത്,

“അങ്കിൾ എവിടെ,

“ലക്ഷ്മിആന്റിയെ കൊണ്ട് ഹോസ്പിറ്റലിൽ പോയി,

“ആന്റിക്ക് എന്തുപറ്റി

“പ്രെഷർ ചെക്ക്‌ ചെയ്യാൻ, നിവിൻ അകത്തേക്ക് വാ,

അവൻ അകത്തേക്ക് കയറി, അവൾ അടുക്കളയിൽ പോയി ഒരു കപ്പ് ചായ കൊണ്ടുവന്നു അവന് നൽകി,

“ഇത് കുടിക്ക് നിവിൻ,

അവന്റെ മുഖം കണ്ടപ്പോൾ താൻ അറിഞ്ഞ കാര്യങ്ങൾ അവനോട് ചോദിക്കാൻ അവളുടെ മനസ്സ് അനുവദിച്ചില്ല,

അവൻ ചായ കുടിച്ചു, അവരുടെ ഇടയിൽ മൗനം നിറഞ്ഞു, അവൾ ആർദ്രമായി അവന്റെ തലമുടിയിഴകളിൽ തലോടി, ഒരു തേങ്ങലോടെ അവൻ അവളെ വാരിപ്പുണർന്നു, അവൾ അവനെ നെഞ്ചോട് ചേർത്തു, ഒരു കൊച്ചുകുഞ്ഞിനെ പോലെ അവൻ കരഞ്ഞു, അവന്റെ കണ്ണുനീർ അവൾ നെഞ്ചിൽ ഏറ്റുവാങ്ങി, അവന് ഇപ്പോൾ ചായാൻ ഒരു തോൾ ആണ് ആവിശ്യം എന്ന് അവൾക്ക് അറിയാമരുന്നു, അവന്റെ സങ്കടകടൽ മുഴുവൻ അവൾ നെഞ്ചിൽ ഏറ്റു വാങ്ങി, ഒന്ന് കരഞ്ഞു കഴിഞ്ഞപ്പോൾ അവനും ആശ്വാസം തോന്നി, അപ്പോഴേക്കും ഡോർ ബെൽ മുഴങ്ങി, അവൾ പോയി ഡോർ തുറന്നു, മോഹനും ലക്ഷ്മിയും തിരിച്ചു എത്തിയിരുന്നു,

                     °°°°°°°°°°

ശീതളിന്റെ ഒരു കൂട്ടുകാരിയുടെ പരിചയത്തിൽ അവൾ ഗോൾഡ് പണയം വച്ചു കാശ് റെഡി ആക്കി, വില്ല്യംസിന്റെ കാൾ പ്രതീക്ഷിച്ചു ഇരുന്നു,

പിറ്റേന്ന് വില്ല്യംസ്സ് വിളിച്ചു,

“ഞാൻ ഹോട്ടൽ പാലസിൽ ഉണ്ട്,

“ശരി ഞാൻ വരാം, നീ ഹോട്ടൽ റെസ്റ്ററന്റിൽ വാ

“അതെന്ന നിനക്ക് പേടിയാണോ എന്റെ അടുത്തേക്ക് വരാൻ,

“പ്ലീസ് വില്ല്യം, ഇവിടെ എല്ലാം പപ്പയുടെ പരിചയക്കാർ ആണ്, ആരേലും കണ്ടാൽ പ്രശ്നം ആകും, ഇത് ബാംഗ്ലൂർ അല്ല,

“നീ റൂം നമ്പർ 18 ൽ വരണം ഇല്ലങ്കിൽ ഞാൻ തിരിച്ചു പോകും,

ശീതൾ ആശങ്കയിലായി,

“ഓക്കേ ബട്ട്‌ എനിക്ക് പെട്ടന്ന് പോകണം,

“മ്മ്

അവൾ കാൾ കട്ട്‌ ചെയ്തു, അവൻ ഉടനെ അവന്റെ ഫോണിൽ നിന്നും മറ്റൊരു നമ്പറിലേക്ക് വിളിച്ചു,

“ഹലോ ആഷി, അവൾ വരും,

“ഒക്കെ വരുമ്പോൾ നീ മെസ്സേജ് അയക്കു, ബാക്കി ഞാൻ ഏറ്റു, പിന്നെ കാര്യം കഴിഞ്ഞാൽ എന്നെ മറക്കരുത്,

“ഇല്ല, കാര്യം നടന്നാൽ ഞാൻ ആരാടാ,

അവൻ ഫോൺ കട്ട്‌ ചെയ്തു,

“മാർക്കോസ് മുതലാളിയുടെ കണക്കറ്റ സ്വത്തുക്കൾക്ക് ഇനി അവകാശി ഈ തെമ്മാടി വില്ല്യംസ്സ്

അവൻ പൊട്ടിച്ചിരിച്ചു,.

അങ്ങ് ദൂരെ എവിടെയോ ഈശ്വരന്റെ കോടതിയിൽ മാർക്കോസിനായി ഉള്ള വിധി ആരോ എഴുതി

(തുടരും )

കമന്റിന് എല്ലാം ഞാൻ മറുപടി തരാം കേട്ടോ, തിരക്കായിരുന്നു അതാണ്, ഒരു 20 പാർട്ടിൽ തീർക്കാൻ ആഗ്രഹിച്ച കഥ ആണ് പക്ഷെ 30 ൽ കൂടുതൽ ആകാൻ ആണ് ചാൻസ്, കഥ തീരും മുൻപ് പാർട്ട്‌ ഒന്ന് മുതൽ ഉള്ള കമന്റിന് മറുപടി തന്നിരിക്കും

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിൻസിയുടെ മറ്റു നോവലുകൾ

ഏഴാംജന്മം

ഈ പ്രണയതീരത്ത്

നിനക്കായ് മാത്രം

അന്ന് പെയ്യ്ത മഴയിൽ

മിഴിനിറയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “എന്നെന്നും നിന്റേത് മാത്രം – 28”

  1. ദൈവത്തിന്റെ കോടതിയിലെ വിധി വരുന്നേ തേ യുള്ളു….. കഥ നന്നാവുന്നുണ്ട് …. അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു…..

Leave a Reply