എന്നെന്നും നിന്റേത് മാത്രം – 33

4940 Views

rincy princy novel

പല്ലവി കോളേജിൽ നിന്നും ടി സി വാങ്ങിയിരിക്കുന്നു,.

വളരെ വേദനയോടെയാണ് നിവിൻ അത് കേട്ടത്,

” എന്നിട്ട് നീ അവളെ കണ്ടോ?

നിവിൻ ആകാംക്ഷയോടെ ചോദിച്ചു.

” ഇല്ല അവൾ അല്ല വന്നത്,  അവളുടെ ചെറിയച്ഛൻ ആയിരുന്നു വന്നത്,  പുള്ളി എന്നെ കാണാൻ വന്നു,  അവള് ചേട്ടായിക്ക് തരാനായി തന്നതാണെന്ന് പറഞ്ഞ് ഒരു കത്ത് തന്നു,

“നീ അവൾ എവിടാണ് എന്ന് ചോദിച്ചോ

“മ്മ് ചോദിച്ചു, അയാൾ പറഞ്ഞില്ല.

“എന്നിട്ട് അതെവിടെ?  കത്ത് 

നിവിൻ ആകാംക്ഷയോടെ ചോദിച്ചു.        

             നീത ബാഗിൽ നിന്നും ഒരു കവർ എടുത്തു അവൻറെ കയ്യിൽ വെച്ച് കൊടുത്തു. അവൻ പെട്ടെന്ന് തന്നെ അകത്തേക്ക് കയറിപ്പോയി,  മുറിയിൽ ചെന്ന് കതകടച്ചു  കവർ പൊട്ടിച്ചു എടുത്തു,  ഭംഗിയായ കൈപ്പടയിലുള്ള അവളുടെ കത്ത് കണ്ടപ്പോൾ അവന്റെ  ഹൃദയം ഒന്ന് പിടഞ്ഞു, മുൻപ് അവളുടെ കത്ത്  കിട്ടുമ്പോൾ അതീവ സന്തോഷം ആയിരുന്നു അനുഭവപ്പെട്ടിരുന്നത് പക്ഷേ ഇപ്പോൾ അത് എന്താണെന്ന് നിർവചിക്കാൻ അറിയാത്ത ഒരു വികാരമായി മാറിയിരിക്കുന്നു,  എന്തായിരിക്കും അവൾക്ക് തന്നോട് പറയാൻ ഉണ്ടായിരിക്കുക? ഒരുപക്ഷേ താൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ ആണെങ്കിൽ?  അത് വായിക്കാൻ മനസ്സ് ഒന്ന് ഭയന്നു,  എങ്കിലും അവൻ തുറന്നു വായിക്കാൻ തുടങ്ങി,

          എൻറെ എൻറെ മാത്രം നിവിന്, 

     ഇനി അങ്ങനെ വിളിക്കാൻ പോലും ഉള്ള അവകാശം എനിക്ക് ഉണ്ടായിരിക്കില്ലെന്ന് എനിക്കറിയാം,  നിവിനോട് ഒരു വാക്കുപോലും പറയാതെ  ആണ് നിന്നിൽ നിന്നും ഞാൻ അകന്നു പോയത്,  മനപ്പൂർവമല്ല നിവിൻ,  ഒന്ന് സംസാരിച്ചാൽ അല്ലെങ്കിൽ നിവിനെ  ഒന്ന് കണ്ടു പോയാൽ ചിലപ്പോൾ എനിക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല,  ശബ്ദംപോലും കേട്ടാൽ ചിലപ്പോൾ ഞാൻ ഓടി നിൻറെ അടുത്തേക്ക് വന്നു പോകും,  അതുകൊണ്ടാണ് ഞാൻ ഫോൺ പോലും വിളിക്കാത്ത ഇങ്ങനെ ഒരു കത്ത് എഴുതുന്നത്,  വെറുതെ നടന്ന നിവിനെ  ഞാനിപ്പോൾ ഒരു തുരുത്തിൽ ആക്കി  നിർത്തിയിരിക്കുകയാണ് എനിക്കറിയാം,  പക്ഷേ എല്ലാ സത്യങ്ങളും ഇപ്പോൾ നിവിനും അറിഞ്ഞിട്ട്  ഉണ്ടായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നത്, ഒരിക്കലും നിവിന്റെ അച്ഛന്റ്റെ അനിയനെ  അംഗീകരിക്കാനും അദ്ദേഹം ഉള്ള   വീട്ടിലേക്ക് വരാനും എനിക്ക്  കഴിയില്ല, അതിനുമപ്പുറം എൻറെ അമ്മയുടെ ഔദാര്യത്തിൽ കിട്ടുന്നതാണ്  എനിക്ക് ലഭിക്കാൻ പോകുന്ന ജീവിതം എങ്കിൽ അത് ഞാൻ ആഗ്രഹിക്കുന്നില്ല,  നിവിൻറെ പപ്പാ എൻറെ അമ്മ എന്നോട് ചെയ്ത തെറ്റിന് പരിഹാരമായാണ് നിവിനുമായുള്ള എൻറെ  വിവാഹത്തിന് സമ്മതം മൂളിയത്,  അങ്ങനെ അവരുടെ പേരിൽ കിട്ടുന്നത് ഒന്നും എനിക്ക് വേണ്ട ചിലപ്പോൾ എൻറെ ബാലിശമായ ഒരു വാശിയായി നിവിന്  തോന്നിയേക്കാം,  പക്ഷേ കുട്ടിക്കാലം മുതൽ ഞാൻ അനുഭവിച്ച സങ്കടങ്ങൾ,  ഒറ്റപ്പെട്ട എന്റെ  ബാല്യം, അമ്മയുടെ തലോടൽ ആഗ്രഹിച്ച നിമിഷങ്ങൾ, അമ്മയുടെ ചൂട് ആഗ്രഹിച്ച രാത്രികൾ,  കൂട്ടുകാർ കളിയാക്കി ചിരിച്ച ദിവസങ്ങൾ,  അതൊന്നും എനിക്ക് പെട്ടെന്ന് മറക്കാൻ കഴിയില്ല നിവിൻ,  എൻറെ മനസ്സിൽ ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന സ്ത്രീയാണ്, എൻറെ ജീവിതത്തിൽ ഞാൻ ഒരിക്കലും കാണാൻ ആഗ്രഹിക്കരുത് എന്ന് ആഗ്രഹിക്കുന്ന ആളുകൾ ആ  സ്ത്രീയും അവരുടെ രണ്ടാമത്തെ ഭർത്താവും ആണ്,  ആ മനുഷ്യൻ ഉള്ള ഒരു വീട്ടിലേക്ക് ഞാൻ എങ്ങനെ  കയറിവരും നിവിൻ? നിവിൻ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്, എന്നും   ഞാൻ നിവിന്റെത് മാത്രമായിരിക്കും,  എവിടെയാണെങ്കിലും ഞാൻ നിവിനു  വേണ്ടി മാത്രമായിരിക്കും ജീവിക്കുന്നത്,  എവിടെയാണെങ്കിലും എൻറെ ശ്വാസഗതികൾ പോലും നിവിനു  വേണ്ടി മാത്രമായിരിക്കും,  പക്ഷേ ഒരുമിച്ചുള്ള ജീവിതം സാധിക്കുമെന്ന് തോന്നുന്നില്ല,  ഞാൻ ചെയ്യുന്നത് മഹാ അപരാധമാണ് എനിക്കറിയാം,  മറ്റുള്ളvar ചെയ്യതാ  തെറ്റിനെ ഞാൻ നിവിനെ  ശിക്ഷിക്കാൻ പാടില്ല, പക്ഷേ എൻറെ മാനസിക അവസ്ഥയിൽ ഇപ്പോൾ എനിക്ക് ഇത് മാത്രമേ കഴിയുകയുള്ളൂ,  അത് എങ്ങനെയാണെന്ന് എനിക്കല്ലാതെ മറ്റാർക്കും പറഞ്ഞു തരാൻ കഴിയില്ല,  എൻറെ ഭാഗത്തുനിന്ന് ചിന്തിച്ചാൽ പോലും ഒരുപക്ഷേ ഞാൻ ചെയ്യുന്നത്  തെറ്റായി മാത്രമേ നിവിനെ തോന്നുകയുള്ളൂ,  എവിടെയാണെങ്കിലും എന്നും എൻറെ മരണം വരെ  ഞാൻ നിവിനെ  മാത്രമായിരിക്കും,  നിൻറെ സ്വന്തം ആയിരിക്കും,  പക്ഷേ ഒരിക്കലും നിവിൻ  എനിക്ക് വേണ്ടി കാത്തിരുന്നു ജീവിതം കളയരുത്,  ഞാനിന്നും നിൻറെ ഓർമ്മകളിൽ കൂടെ  ഉണ്ടായിരുന്ന സന്തോഷങ്ങളിൽ ജീവിച്ചോളാം,  പക്ഷേ എനിക്ക് വേണ്ടി ജീവിതം കളയരുത്, അത്‌ എനിക്ക് സഹിക്കാൻ പറ്റില്ല,  പതുക്കെ പതുക്കെ എന്നെ മറക്കാൻ ശ്രമിക്കണം, നിവിൻഎൻറെ കയ്യിൽ അണിയിച്ച വിവാഹമോതിരം മാത്രം മതി ഇനിയുള്ള കാലം എനിക്ക് ജീവിക്കാൻ,  ഞാൻ ആഗ്രഹിച്ച   ഒരുപാട് സന്തോഷങ്ങൾ ഈ കുറച്ചു കാലത്തിനുള്ളിൽ നീ എനിക്ക് തന്നിട്ടുണ്ട്,  എനിക്കറിയാം നിൻറെ മനസ്സിൽ ഞാൻ ഉണ്ടാകും എത്രകാലം കഴിഞ്ഞാലും അത് എനിക്ക് ഉറപ്പാണ്,  പക്ഷേ അതിൻറെ പേരിൽ ഒരിക്കലും ജീവിതം നശിപ്പിച്ചു കളയരുത്,  ഒരിക്കൽ പോലും ഇനി  നിവിനെ കാണല്ലേ  എന്നാണ് എൻറെ പ്രാർത്ഥന,  കണ്ടുപോയാൽ…… നിവിനു  അറിയാമല്ലോ നിന്നെ ഞാൻ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന്,  അത്രത്തോളം ഞാൻ സ്നേഹിച്ച നിവിനെ ഞാൻ വേണ്ടെന്നു വയ്ക്കണമെങ്കിൽ എത്രത്തോളം ഞാൻ വെറുത്ത   ആളുകൾക്ക് ഇടയിലേക്ക് ഞാൻ വരണം എന്നാണ് ഞാൻ ആഗ്രഹിക്കാത്തത് എന്നി  ഉഹിക്കാവുന്നത് ഉള്ളൂ,

വിധിയാണ് ഇതെല്ലാം,  എന്റെ  വിധിയാണ്,  ഒരിക്കലും സന്തോഷം എനിക്ക് വിധിച്ചിട്ടില്ല,  അത്രമേൽ പ്രിയപ്പെട്ട ഒന്നിനെ വിധിയുടെ പേരിൽ വിട്ട്   കളയുന്നതിലും വലിയ നഷ്ടം ഒന്നുമില്ലെന്ന് എനിക്കറിയാം,  ചില ഇഷ്ടത്തെ സ്വന്തമാക്കാൻ കഴിയാതെ ജീവിതം മുഴുവൻ ആ ഇഷ്ടത്തിനു വേണ്ടി കാത്തിരിക്കുന്നവരാണ് ചില മനുഷ്യർ,  അങ്ങനെ ഒരാൾ ആക്കാൻ പോവുകയാണ് ഞാൻ,  എനിക്കിപ്പോൾ സ്വന്തം ആകണമെന്നില്ല  നിവിനെ, പ്രണയം എന്ന് പറയുന്നത് സ്വന്തമാക്കൽ മാത്രമല്ലല്ലോ,  എൻറെ മനസ്സിൽ നിറഞ്ഞു ജീവിക്കുന്നതും ഒരു പ്രണയ സാക്ഷാത്കാരം തന്നെയാണ്,  ഇനിമുതൽ നിവിൻ  എൻറെ മനസ്സിൽ അങ്ങനെ ആയിരിക്കും,  ഒരുപാട് ഒരുപാട് ക്രൂരം ആയിട്ടാണ് ഞാൻ ഇപ്പോൾ നിന്നോട് ഇടപെടുന്നത് എനിക്കറിയാം,

       പക്ഷേ…………………

       ഒരുപക്ഷേ നമ്മുടെ വിവാഹം കഴിഞ്ഞാലും ഇതെല്ലാം എൻറെ മനസ്സിൽ ഉള്ളത് കൊണ്ട് തന്നെ എനിക്ക് ഒരിക്കലും നിവിന്റെ  നല്ലൊരു ഭാര്യയാവാൻ ചിലപ്പോൾ കഴിഞ്ഞെന്നു വരില്ല,  അതുകൊണ്ട് തന്നെയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത് ചില നഷ്ടപ്പെടലുകൾ ഇഷ്ടക്കുറവ് കൊണ്ടല്ല നിവിൻ  ഇഷ്ടക്കൂടുതൽ കൊണ്ടാണ്, ഒരാൾക്കും വായിച്ചെടുക്കാൻ കഴിയാത്ത അവനവന് മാത്രം വായിച്ചെടുക്കാൻ കഴിയുന്ന ഒരു “ഞാൻ” എല്ലാ മനുഷ്യരിലും ഉണ്ടായിരിക്കും,,  ഇപ്പോൾ എൻറെ തീരുമാനം അങ്ങനെ ഒന്നാണ് മറ്റുള്ളവർക്ക് കേൾക്കുമ്പോൾ വാശി ആയോ,  ബാലിശമായോ,  ക്രൂരമായോ ഒക്കെ തോന്നാവുന്ന ഒരു തീരുമാനം, പക്ഷെ എൻറെ മനസ്സിൽ അത് ശരിയാണ് നിവിൻ,  നിന്നിൽ നിന്നും ഞാൻ അകന്നു പോകുന്നത് എനിക്ക് പേടി ആയതുകൊണ്ട് തന്നെയാണ്,  ഒരിക്കൽ കൂടി  നിന്നെ കണ്ടുപോയാൽ ഒരിക്കൽകൂടി നിന്നോട് ഞാൻ സംസാരിച്ച പോയാൽ ഞാൻ നിന്നോടൊപ്പം വന്നു പോകും നിവിൻ,  അത് ഞാൻ ചിലപ്പോൾ എൻറെ അച്ഛനോട് ചെയ്യുന്ന ദ്രോഹം ആയി പോകും,  കാരണം അത്രയ്ക്ക് എൻറെ അമ്മ അച്ഛനെ ഉപദ്രവിച്ചിട്ടുണ്ട്,  എൻറെ സന്തോഷത്തിനു വേണ്ടി നമ്മൾ തമ്മിലുള്ള വിവാഹത്തിന് അച്ഛൻ സമ്മതിച്ചു,  പക്ഷേ നമ്മൾ തമ്മിലുള്ള വിവാഹം  കഴിഞ്ഞാൽ ജീവിതത്തിലെ പല സന്ദർഭങ്ങളിൽ എൻറെ അമ്മയുടെ കാമുകനെ  അച്ഛന് കാണെണ്ടി   വരും,  എന്തിന്  നമ്മുടെ വിവാഹത്തിന് തന്നെ ആയാൽ വരാതിരിക്കുമോ? ജീവിതത്തിലെ പല സാഹചര്യങ്ങളിലും തമ്മിൽ കാണേണ്ടി വരും എൻറെ അച്ഛനെ ഞാൻ കൂടി അങ്ങനെ ഒരു ശിക്ഷ കൊടുക്കുന്നത് ശരിയാണോ നിവിൻ അയാൾ ഒരു അനാഥനാണ് എന്ന് നിവിൻറെ അച്ഛൻ പറഞ്ഞു,  എങ്കിലും സമൂഹത്തിനു മുൻപിൽ അയാൾ അങ്കിളിന്റെ അനിയൻ ആണ്, അങ്കിളിന്റെ മനസിലും, അങ്കിൾ അയാൾക്ക് വേണ്ടി സംസാരിച്ചപ്പോൾ തന്നെ എനിക്ക് അത്‌ മനസിലായി, ഞാൻ നിവിനെ വിവാഹം കഴിച്ചാൽ ആ ബന്ധത്തിന് ചിലപ്പോൾ വിള്ളൽ വീഴും, നിവിന്റെ അപ്പ അതിൽ വേദനിക്കും, ഞാൻ കാരണം അങ്ങനെ ഒരു ദുഃഖം അങ്കിളിനു വേണ്ട,    എന്നെ മനസ്സിലാക്കാൻ മറ്റാരെക്കാളും നന്നായി നിവിനു  കഴിയും എന്നാണ് ഞാൻ വിശ്വസിക്കുന്നത്, എൻറെ ഈ തീരുമാനം ഉൾക്കൊള്ളാൻ നിവിന് കഴിയും, 

നിവിന് വേണ്ടിയാണ് ഞാൻ ഈ നഗരത്തിലേക്ക് വന്നത് നിവിന്നെ കാണാൻ വേണ്ടിയാണ് ഞാൻ ഇങ്ങോട്ട് വന്നത്,  നിവിന്നോട് ചോദിക്കാതെ ആണ് വന്നത്,

 ഞാൻ തിരിച്ചുപോകുന്നതും  ചോദിക്കാതെ തന്നെയാണ്,

ഒരിക്കൽ കൂടി ഞാൻ പറയുന്നു ഞാൻ എന്നും  നിവിന്റെത്  മാത്രമായിരിക്കും,  എൻറെ പ്രണയത്തിനു ജീവിതത്തിനും മറ്റൊരു അവകാശി ഒരിക്കലും ഉണ്ടായിരുന്നില്ല

ഒരിക്കൽ കൂടി ഞാൻ നിന്നോട് ചെയ്യുന്ന തെറ്റുകൾക്ക് മാപ്പ്  പറയുന്നു,

     എന്ന് എന്നെന്നും നിന്റേത് മാത്രം ആയ പല്ലവി,

(FOREVER YOURS )

                കത്ത് വായിച്ച് കഴിഞ്ഞതും  ദനിവിന്റെ   കണ്ണിൽ കൂടി കണ്ണുനീർ ഒഴുകിയിരുന്നു, അവൻ പോലും അത് അറിഞ്ഞിരുന്നില്ല,  അവന് ഒന്ന് പൊട്ടി കരയണമെന്ന് തോന്നി,  പണ്ട് കൂട്ടുകാരൊക്കെ കോളേജിൽ പ്രണയം നഷ്ടപ്പെട്ടപ്പോൾ ഇരുന്ന് വിഷമിക്കുന്നത് കണ്ട് താൻ  അവരെ കളിയാക്കിയിട്ടുണ്ട്,

” ഒരു പെണ്ണിന് വേണ്ടി കരയാൻ നാണമില്ലേ എന്ന് ചോദിച്ചിട്ടുണ്ട്” പക്ഷേ ഈ അനുഭവം തനിക്ക് വന്നപ്പോഴാണ് അതിൻറെ തീവ്രത തനിക്ക് മനസ്സിലാകുന്നത്,  അല്ലെങ്കിലും മറ്റുള്ളവരെ ഉപദേശിക്കാൻ എളുപ്പമാണല്ലോ,  സ്വന്തം ജീവിതത്തിൽ അങ്ങനെയൊരു സംഭവം വരുമ്പോൾ മാത്രമാണ് അത് എത്രത്തോളം ഭയാനകമായിരുന്നു എന്ന് നമുക്ക് മനസ്സിലാകുന്നത്,

      നിന്നെ തിരികെ വേണമെന്ന് ഞാൻ പറയുന്നില്ല മാതു, പക്ഷേ നീ കൊണ്ടു പോയ എന്നെ എനിക്ക് തിരികെ വേണം,  ആ പഴയ എന്നെ ഇനി ഞാൻ എങ്ങനെയാണ് വീണ്ടെടുക്കുന്നത്,  നിനക്ക് പറയാൻ ഒരുപാട് ന്യായീകരണങ്ങൾ ഉണ്ടായിരിക്കും മാതു, നിന്റെ  ഭാഗത്തുനിന്ന് ചിന്തിക്കുമ്പോൾ അതെല്ലാം ശരിയാണ്, പക്ഷേ ഞാൻ എന്തു പറഞ്ഞാണ് സ്വയം ആശ്വസിക്കുന്നത്,

      ആർത്തലച്ചു പെയ്യുന്ന മഴയെ കാത്തിരിക്കുന്ന ഭൂമിയെ പോലെ ഞാനും കാത്തിരിക്കുകയാണ് ഇന്ന് മുതൽ നീ എന്നിലേക്ക് പെയ്തിറങ്ങുന്ന ആ ദിനത്തിനായി,  നിൻറെ പ്രണയം സത്യമാണെങ്കിൽ നീ എന്നെ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടാണ് എങ്കിൽ എന്നെ കാണാതെ,  എൻറെ മുൻപിൽ വരാതിരിക്കാൻ നിനക്ക് കഴിയില്ല ഹൃദയം നൽകിയാണ് ഞാൻ നിന്നെ സ്നേഹിച്ചത് ആ സ്നേഹം സത്യമാണെങ്കിൽ കാലം നിന്നെ എനിക്ക് മുൻപിൽ എത്തിക്കും,

            

ഋതുഭേദങ്ങൾ വീണ്ടും വന്നു പോയി, പക്ഷെ അവൾ മാത്രം വന്നില്ല അവനെ തേടി,  വർഷം അഞ്ച് കഴിഞ്ഞു, അഞ്ചു വർഷം കൊണ്ട് ഒരുപാട് എല്ലാരും മാറി പക്ഷെ നിവിനും നിവിന്റെ പ്രണയവും മാറിയില്ല,

ഇടയ്ക്കിടെ പലപ്പോഴും അനൂപ് വഴി കോൺടാക്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും അവൾ എവിടെയാണെന്നോ  എങ്ങനെയാണെന്നോ  ഒന്നും അറിയാൻ സാധിച്ചില്ല, തൃശ്ശൂരിലുള്ള വീട്ടിൽ എല്ലാമാസവും നിവിൻ പോയി അന്വേഷിക്കും,  വന്നിട്ടില്ല എന്നുള്ള മറുപടി കേൾക്കുമ്പോൾ അവൻറെ മനസ്സ് നീറി എങ്കിലും അവൻ ആ  ഉദ്യമം ഉപേക്ഷിച്ചില്ല,  എല്ലായ്പ്പോഴും അവൻ എല്ലാ മാസവും അത്‌  തുടർന്നുകൊണ്ടേയിരുന്നു,, ഇതിനിടയിൽ തറവാട്ടിൽ പല്ലവിയുടെ അച്ഛമ്മ മരിച്ചത് ആയിരുന്നു അവന് ഉണ്ടായിരുന്ന അവസാനത്തെ അവളെ കാണാനുള്ള കച്ചിത്തുരുമ്പ്,  അവിടെയും അവളും അവളുടെ അച്ഛനും എത്തിയില്ല, അവൻറെ പ്രതീക്ഷയ്ക്ക് മങ്ങലേൽക്കാൻ  തുടങ്ങ,

     എല്ലാവരും നിവിനെ  കാണുമ്പോൾ സഹതപിക്കാൻ തുടങ്ങി, നിവിൻ  മറ്റൊരു വിവാഹത്തിനു പോലും സമ്മതിക്കാതെ ജീവിതം കഴിച്ചു കൊണ്ടിരുന്നു, സഹോദരിമാരുടെ വിവാഹം എല്ലാം നല്ല സഹോദരന്റെ  സ്ഥാനത്തിൽ നിന്ന് നന്നായി  തന്നെ അവൻ നടത്തി ,

    കൂട്ടുകാരും വീട്ടുകാരും എല്ലാവരും മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചു അവനെ,  പക്ഷേ ഒരിക്കലും അവന്റെ മനസ്സ് മാത്രം അതുമായി  പാകപ്പെട്ടി ല്ല. എന്നെങ്കിലുമൊരിക്കൽ എന്നെ തേടി വരും അവൾ  എന്ന് അവൻ വിശ്വസിച്ചു, ഡേവിഡ് എല്ലാ കാര്യങ്ങളും ലീനയുടെ തുറന്നു പറഞ്ഞു, ആദ്യം ഒന്ന് വേദനിച്ചു എങ്കിലും എല്ലാം അവൾ ഉൾകൊള്ളാൻ അവൾ തയ്യാറായി, ഡയാനയെ സ്വീകരിക്കാൻ തയ്യാറായിരുന്നു,  അവർ ഡയാനയെയും  കൊണ്ട് കാനഡയിലേക്ക് പറന്നു,   അനൂപിനെ ഡയാനയോട്  തോന്നിയ ഇഷ്ടം തുറന്നു പറഞ്ഞു നിവിൻ ഡേവിഡിനോട്‌, ഡേവിഡിന്റെയും ലീനയുടെയും സമ്മതത്തോടെ    ഡയാനയുടെ പഠനശേഷം   വിവാഹം നടത്താമെന്ന് തീരുമാനത്തിൽ ആയി,  പക്ഷേ വിധി വീണ്ടും ക്രൂര വിളയാട്ടം നടത്തി, ഡേവിഡ് കാർ ആക്‌സിഡന്റിൽ മരണപ്പെട്ടു, അവസാനനിമിഷവും നിവിൻ ആയിരുന്നു അയാളുടെ ദുഃഖം,  ലീനയും ഡയാനയും കാനഡയിൽ നിന്നും തിരിച്ചു വന്നു,  കട്ടപ്പനയിൽ ഉള്ള ലീനയുടെ  ഷെയറിൽ  വീട് വെച്ച് അവർ ഇപ്പോൾ താമസിക്കുകയാണ്,

      വില്യംസ് വിവാഹത്തിനുശേഷം ശീതളിനെ  അതി ക്രൂരമായി മർദ്ദിചു,  പലപ്പോഴായി ശീതളിന്റെ  സ്വത്തുക്കൾ മുഴുവൻ തൻറെ പേരിലാക്കി,  ശേഷം അവളെ ദിവസവും മദ്യപിച്ച് വന്ന് മർദ്ദിക്കാൻ തുടങ്ങി,  അവൻറെ പീഡനത്തിൽ  മനം മടുത്ത് ശീതൾ  ആത്മഹത്യ ചെയ്തു,  ആത്മഹത്യയാണെന്നും  വില്യം കൊന്നതാണെന്നും പല വാർത്തകളും പടർന്നു, ശീതളിന്റെ  മരണശേഷം വില്യംസ് മറ്റൊരു വിവാഹം കഴിച്ചു,  അതിനുശേഷം ജാൻസിയെയും മാർക്കോസിനെയും  ഒരു വൃദ്ധസദനത്തിൽ കൊണ്ടുചെന്നാക്കി വില്ല്യംസ്സ്, മാർക്കോസ് എല്ലാ സ്വത്തും മകളുടെ പേരിൽ ആയിരുന്നു എഴുതിയത്, കാൻസർ ബാധിച്ചു ആരോഗ്യം നഷ്ട്ടപെട്ട അയാൾ കേസിനു പോകാൻ ഉള്ള പ്രാപ്തി ഇല്ലാരുന്നു,  താൻ ചെയ്ത തെറ്റുകളുടെ പാവമാണ് താൻ അനുഭവിക്കുന്നത് എന്ന് ബോധ്യം ഇപ്പോൾ മാർക്കോസിന് ഉണ്ട്,

           നീനയുടെയും നിതയുടെയും വിവാഹം കഴിഞ്ഞു,  നീന  പേരുകേട്ട ന്യൂറോളജിസ്റ്റ് ആണ്,  അവളുടെ ഭർത്താവും ഓങ്കോളജിസ്റ്റ് ആണ്, രണ്ടുപേരും മുംബൈയിൽ സെറ്റിൽ ആണ്,  വിവാഹശേഷം നീനക്ക് കുട്ടികളില്ല, ചികിത്സകൾ കുറേ ചെയ്തു  പക്ഷെ ഒരു പ്രേയോജനം ഉണ്ടായില്ല, അത് പറഞ്ഞ് അവളുടെ ഭർത്താവും  ഭർതൃവീട്ടുകാരും  അവളെ നിരന്തരം വേദനിപ്പിക്കുകയാണ്, ഒരു അമ്മ ആകാൻ കഴിവില്ലാത്ത താൻ മരിച്ചു പോകുന്നത് നല്ലത്  എന്ന് അവൾക്കും തോന്നി തുടങ്ങി.

നീനയുടെ ഭർതൃവീട്ടുകാർ ബന്ധം പിരിയാൻ ആയി നിർബന്ധിച്ചു കൊണ്ടിരിക്കുകയാണ്,

           നിത  ചാർട്ടേഡ് അക്കൗണ്ടൻറ് ആയി ജോലി ചെയ്യുന്ന സമയത്താണ് അവരുടെ ഓഫീസിൽ തന്നെ സീനിയറായ ഉണ്ടായിരുന്ന ആളെ പ്രണയിച്ച് വിവാഹം കഴിക്കുന്നത്,  ഇപ്പോൾ അവൾ മൂന്നു മാസം ഗർഭിണിയാണ്,    നീനയും  നിവിനും ഇന്നും ട്രീസക്കും  മാത്യൂസിനും ഒരു നോവാണ്,  മറ്റൊരു വിവാഹത്തിന് നിവിൻ സമ്മതിക്കാത്തത് മാത്യുവിനെയും ട്രീസ്സയെയും   ഒരുപോലെ വേദനിപ്പിക്കുക യാണ്, പല്ലവി മടങ്ങി വരണേ എന്ന മുട്ടിപ്പായ പ്രാർത്ഥന ആണ് ഇപ്പോൾ രണ്ടാൾക്കും,

      വിഷ്ണുവും ഹർഷയും  ഇപ്പോൾ ബാംഗ്ലൂർ സെറ്റിലാണ്,  ഇടയ്ക്ക് നാട്ടിലേക്ക് വരും,  അപ്പോൾ എല്ലാം നിവിനെ കാണാൻ രണ്ടാളും വരാറുണ്ട്,  അനൂപ് ഇന്നും നിവിന് നല്ലൊരു സുഹൃത്താണ്,  അനൂപ് മാക്സിമം ശ്രമിക്കുന്നുണ്ട് പക്ഷേ ഒരിക്കലും പല്ലവിയോ മോഹനോ  അവരുടെ ബന്ധുക്കൾ ആരുമായും  ഒരു കോൺടാക്ട് ഇല്ലാത്തതിനാൽ ആ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണ്,

   ഒരിക്കൽ വിഷ്ണു നിവിനെ കാണാൻ എത്തി,

“വാടാ

“എന്ത് കോലം ആണെടാ, വർഷം എത്ര ആയി ഇനിയും എങ്കിലും നീ എല്ലാം ഒന്ന് മറക്കാൻ നോക്ക്,

“പറയാൻ എളുപ്പം ആണ്, ഇപ്പോൾ ഇത് ശീലം ആയി,

ഹർഷ എവിടെ,

“അവൾ വീട്ടിൽ ഉണ്ട് ഞാൻ നിന്നോട് ഒരു അത്യാവശ്യം ആയ കാര്യം പറയാൻ വന്നതാ,

“എന്താടാ

“ഞാൻ ഇന്നലെ എന്റെ ഒരു ഫ്രണ്ടിനെ കൊണ്ടുവരാൻ എയർപോർട്ടിൽ പോയി,അപ്പോൾ ഒരാളെ കണ്ടു, പക്ഷെ ഉറപ്പില്ല,

“ആരാടാ

”  ആ പെൺകുട്ടിക്ക് പല്ലവിയുടെ മുഖച്ഛായ ആയിരുന്നു,  അത് പറയാനും കൂടിയ ഞാൻ ഇപ്പോൾ നിന്നെ കാണാൻ വേണ്ടി വന്നത്

നിവിൻ ആകാംഷയോടെ അവന്റെ വാക്കുകൾക്കായി കാതോർത്തു

(തുടരും )

       നീനക്ക് പണി കൊടുക്കാൻ പറഞ്ഞവരോട്, ഒരു അമ്മ ആകാൻ കഴിയാത്ത ആണ് ഒരു പെണ്ണിന് കിട്ടുന്ന വല്ല്യ ശിക്ഷ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിൻസിയുടെ മറ്റു നോവലുകൾ

ഏഴാംജന്മം

ഈ പ്രണയതീരത്ത്

നിനക്കായ് മാത്രം

അന്ന് പെയ്യ്ത മഴയിൽ

മിഴിനിറയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply