സ്ക്രീനിലേക്ക് നോക്കി നിവിൻ ഞെട്ടിത്തരിച്ചുപോയി ഒരു നിമിഷം,
അത് കണ്ടതും വിഷ്ണു ചിരിക്കാൻ തുടങ്ങി,
വിഷ്ണുവിൻറെ ചിരി കണ്ടുകൊണ്ടാണ് ഹർഷ മൊബൈൽ വാങ്ങി നോക്കിയത്,
അതിലെ അഡ്രസ്സ് കണ്ട് ഹർഷയും അത്ഭുതപ്പെട്ടുപോയി,
മാത്യു വർഗീസ്
സ്നേഹക്കൂട്
മഹാത്മാഗാന്ധി റോഡ്
തിരുവനന്തപുരം
പോരാത്തതിന് അപ്പയുടെ ഐഡി കാർഡിന് കോപ്പിയും ഫോട്ടോയും
“ഇവൻറെ അപ്പൻ ഇവൻ വഴിതെറ്റിപ്പോകുന്നുണ്ടോ എന്ന് അറിയാൻ വേണ്ടി ഏതോ ആപ്പ് ഡൗൺലോഡ് ചെയ്തു സൗണ്ട് മാറ്റി വിളിക്കുന്നത് ആകും ,
വിഷ്ണു ചിരി നിർത്തി കൊണ്ട് പറഞ്ഞു,
നിവിൻ വിഷ്ണുവിനെ ദഹിപ്പിച്ച് ഒന്ന് നോക്കി,
അവന് സങ്കടം അനുഭവപ്പെട്ടു,
“ഞാൻ പറഞ്ഞില്ലേ നന്നായി അറിയാവുന്ന ആരോ ആണ്,
ഹർഷ പറഞ്ഞു,
“ഇപ്പോൾ എനിക്കും അങ്ങനെ തോന്നുന്നത് ഹർഷ,
നിവിൻ പറഞ്ഞു
“പക്ഷേ അങ്കിളിന്റെ ഐഡൻറിറ്റി കാർഡ് എങ്ങനെ കിട്ടി കാണും,
നിവിൻ സംശയം പറഞ്ഞു,
“അത് എങ്ങനെ വേണമെങ്കിലും കിട്ടാം നിവി,
നിൻറെ ഫാമിലിയിൽ തന്നെ ഉള്ള ആരെങ്കിലും ആണെങ്കിലോ? നന്നായി അറിയാവുന്ന ആരെങ്കിലും,
പെട്ടെന്ന് നിവിൻ രാവിലെ നിത പറഞ്ഞകാര്യം മനസ്സിലോർത്തു, മാർക്കോസ് അങ്കിളിനെ ഒരു മകളുണ്ട്, അവൾ തന്നെ ശ്രദ്ധിക്കുന്നുണ്ട് പലപ്പോഴും, കണ്ടിട്ടുണ്ട് താനും അത്,
ഇനി അവൾ ആയിരിക്കുമോ?
“എന്താണെങ്കിലും അവൾ നിൻറെ മുന്നിൽ വരാതിരിക്കില്ലല്ലോ
വിഷ്ണു പറഞ്ഞു
“വന്നിരുന്നെങ്കിൽ കരണക്കുറ്റി നോക്കി ഒന്ന് കൊടുക്കാമായിരുന്നു,
നിവിൻ ദേഷ്യത്തോടെ പറഞ്ഞു,
“നീ ഇങ്ങന വയലൻഡ് ആവാതേ, ഒന്നുമല്ലെങ്കിലും ഒരു പെൺകുട്ടി സ്നേഹത്തോടെ പുറകെ നടക്കുമ്പോൾ നീയൊന്നു സന്തോഷിക്കു,
വിഷ്ണുവിന്റെ മറുപടി കൊടുക്കാതെ അവൻ അവൻറെ സീറ്റിലേക്ക് പോയി,
അപ്പോഴാണ് കമ്പ്യൂട്ടറിൻറെ അടുത്ത് ഇരിക്കുന്ന ഒരു ഗിഫ്റ്റ് ബോക്സ് അവന്റെ ശ്രദ്ധയിൽപെട്ടത്,
അതിൻറെ പുറത്ത് ഒരു ചുവന്ന റോസാപ്പൂവ് ഒട്ടിച്ചു വെച്ചിട്ടുണ്ട്, പെട്ടെന്നുതന്നെ അത് തുറന്നു,
അതിൽ മാധവികുട്ടിയുടെ ഒരു പുസ്തകമായിരുന്നു അവൻ അതിൻറെ പേര് വായിച്ചു
“നീർമാതളം പൂത്തകാലം”
അതിനകത്ത് ഒരു വെള്ളക്കടലാസിൽ ഭംഗിയായി കൈപ്പടയിൽ എഴുതിയ ഒരു കത്ത് അവന് തുറന്നുനോക്കി,
“എൻറെ വിരൽത്തുമ്പുകൾ നിന്നെ ഓർമ്മിക്കുന്നു,
എൻറെ കണ്ണുകൾ നിന്നെ ഓർമ്മിക്കുന്നു,
നീ എന്നെ ചേർത്തു പിടിക്കൂ, ഒരിക്കൽകൂടി കെട്ടിപ്പിടിക്കു,
എൻറെ അധരങ്ങളിലെ വാക്കുകളെ ചുംബിച്ചു കൊല്ലൂ,
ഓർമകളെ കൊള്ളയടിക്കു,
പുസ്തക വായന ശീലം ഉണ്ടോ എന്ന് അറിയില്ല, ഞാൻ വായിക്കാറുണ്ട് ,കൂടുതലും മാധവിക്കുട്ടിയുടെ കഥകളും നെരൂദയുടെ കവിതകളും ആണ് ഇഷ്ടം,
ഞാനിപ്പോൾ സമ്മാനിക്കുന്നത് ഒരു പുസ്തകമാണ്,
എനിക്ക് ഏറെ പ്രിയപ്പെട്ട ഒരു പുസ്തകം, ഈ സമ്മാനം എൻറെ ഇച്ചായന് ഒരുപാട് ഇഷ്ടം ആകും എന്ന് കരുതുന്നു,
സ്റ്റിൽ ഐ ലവ് യു,
എന്നെന്നും നിന്റേതുമാത്രം,
(Forever Yours)
“ഇവൾ ഇത് എങ്ങനെ ഇവിടെ കൊണ്ടുവന്നു വെച്ചു?
അവൻ മനസ്സിൽ ആലോചിച്ചു,
പെട്ടെന്ന് അവൻറെ ഫോണിൽ കോൾ വന്നു അവൻ ഫോണെടുത്തു,
“കിട്ടിയോ?
“നീ ഏതാടി
“വായിച്ചു നോക്കണം നല്ല കഥയാണ്,
“നീ ആരാടി നീ എന്നെ കളിപ്പിക്കുകയാണോ,
“ഈ ദേഷ്യവും കലിപ്പും ഒന്നും കേൾക്കാൻ ഇപ്പോൾ എനിക്ക് സമയമില്ല എല്ലാത്തിനും ഞാൻ വൈകിട്ട് വിളിക്കാം,
നിവിൻ എന്തെങ്കിലും പറയുന്നതിനു മുൻപ് ഫോൺ കട്ട് ആയിരുന്നു,
ഫോൺ ഓഫാക്കി പല്ലവി ക്ലാസിലേക്ക് കയറി ,
പെട്ടെന്ന് എന്തോ ഓർത്ത പോലെ ഫോണെടുത്ത് കിരണിന്റെ നമ്പർ എടുത്ത് അവൾ മെസ്സേജ് അയച്ചു,
താങ്ക്സ് അനുവേട്ടാ,
തിരിച്ച് ഒരു ഇടിയുടെ ഇമോജി കിരൺ സെൻറ് ചെയ്തു,
അത് നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അവൾ മനസ്സിൽ ഓർത്തു,
ലക്ഷ്മി ആൻറി യുടെ മകനാണ് അനൂപ്,
അനുവേട്ടൻ വഴിയാണ് നിവിൻ വർക്ക് ചെയ്യുന്നത് ടെക്നോയിൽ ആണ് എന്ന് അറിയാൻ സാധിച്ചത്, തനിക്ക് നിവിനോട് ഉള്ള പ്രണയം അനുവേട്ടന് നന്നായി അറിയാം തൻറെ അടുത്ത ഒരു സുഹൃത്ത് കൂടിയാണ് അനൂപേട്ടൻ,
തൻറെ ഭാഗ്യംകൊണ്ട് അനുവേട്ടൻ വർക്ക് ചെയ്യുന്നത് ടെക്നോയിൽ നിവിന്റെ കമ്പനിയിൽ തന്നെയാണ്,
വിഷ്ണുവിനേയും ഹർഷയെയും നിവിൻ അവൾ അയച്ച ഗിഫ്റ്റ് കാണിച്ചുകൊടുത്തു,
“അപ്പോൾ ഇതിനകത്ത് ഉള്ള ആരോ ആണെന്ന് തോന്നുന്നു ,
ഹർഷ പറഞ്ഞു
“നീ ഒരു കാര്യത്തിൽ ഉറച്ചു നിൽക്ക് ഹർഷ,കുറച്ച് മുൻപ് നീ പറഞ്ഞു എൻറെ ഫാമിലിയിൽ ഉള്ള ആരോ ആണെന്ന്, ഇപ്പോൾ പറയുന്നു ഇവിടെ ഉള്ളതാണെന്ന്,
നിവിൻ അവളോട് പറഞ്ഞു,
“നിൻറെ പറച്ചിൽ കേട്ടാൽ തോന്നും ഈ കത്ത് അയക്കുന്നവൾ അവളോട് പറഞ്ഞിട്ടാ നിനക്ക് എല്ലാം കൊണ്ട് തരുന്നത് എന്ന്,
വിഷ്ണു നിവിനോട് പറഞ്ഞു,
“എൻറെ മാനസികാവസ്ഥ പറഞ്ഞാൽ നിങ്ങൾക്ക് ആർക്കും മനസ്സിലാകില്ല,
ഹർഷയും വിഷ്ണുവും നിവിനെ തന്നെ നോക്കി,
വീട്ടിൽ ചെന്ന് ഭക്ഷണം എല്ലാം കഴിഞ്ഞു കിടക്കാൻ പോകുന്നതിനു മുൻപ് ആണ് ഫോണിൽ കോൾ വന്നത് അവൻ അറ്റൻഡ് ചെയ്തു,
“ഹലോ ഇച്ചായാ,
നിവിൻ ഒന്നും സംസാരിച്ചില്ല,
“എന്താ ദേഷ്യമാണോ ?
“നീ എതാടി ? നീ എന്തിനാ എന്നെ ഇങ്ങനെ വട്ട് കളിപ്പിക്കുന്നത്,
എന്താ നിൻറെ ഉദ്ദേശം?
“എൻറെ ഉദ്ദേശം ഞാൻ പല കത്തുകളിലൂടെയും പറഞ്ഞു എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്,
മരണം പൂക്കുന്ന നാൾ വരെ നിങ്ങളോടൊപ്പം ജീവിക്കണം ആ ഉദ്ദേശം മാത്രമേ എനിക്കുള്ളൂ,
“നിനക്ക് ധൈര്യമായി എൻറെ മുൻപിൽ വന്നു നിന്ന് പറഞ്ഞു കൂടെ,
“ധൈര്യം ഇല്ലാത്തതുകൊണ്ടല്ല മുൻപിൽ വന്ന് പറയാത്തത്,
അതിനുള്ള സമയം ആകുമ്പോൾ മുൻപിൽ വന്ന് നിൽക്കും,
“ശരി നിൻറെ പേര് എങ്കിലും പറ,
“പേര് ഞാൻ ഇന്നലെ പറഞ്ഞില്ലേ സൂര്യനെ പ്രണയിച്ച താമര യാണെന്ന്,
“ശരി നീ പേര് പറയേണ്ട, എൻറെ പപ്പയുടെ ഐഡി പ്രൂഫ് നിനക്ക് എങ്ങനെ കിട്ടി?
“ഞാൻ ഉദ്ദേശിച്ചത് തെറ്റിയില്ല എന്നെ തിരക്കാൻ തുടങ്ങി,
“തിരക്കാതെ പറ്റില്ലല്ലോ, നീ ഇങ്ങനെ പുറകെ കൂടി ഇരിക്കുകയല്ലേ ഓഫീസിലും റോഡിലും ഞാൻ പോകുന്ന മാളിലും അങ്ങനെ എന്നെ നിഴൽപോലെ പിന്തുടരുവല്ലേ,
“ആ നിഴലായി എന്നും കൂടെ നടക്കണം എന്നാണ് എൻറെ ആഗ്രഹം,
“ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞില്ല,
“എനിക്കൊരു സിംകാർഡ് എടുക്കണം എങ്കിൽ എൻറെ ഭർത്താവിൻറെ ഐഡി പ്രൂഫ് ആണ് കിട്ടേണ്ടിയിരുന്നത്, അത് കിട്ടിയില്ല അതുകൊണ്ട് അമ്മായിഛന്റെ ഐഡി പ്രൂഫ് ഒപ്പിച്ചു,
“ഭർത്താവ് ആകുമെന്നും അമ്മായിഅച്ഛൻ ആണെന്നും ഒക്കെ നീ തന്നെ ഉറപ്പിച്ചാൽ മതിയോ,
“ഇതൊക്കെ നിവിൻ തന്നെ അംഗീകരിച്ച് എന്നോട് പറയുന്ന ഒരു കാലം വിദൂരമല്ല,
എൻറെ മനസ്സിൽ നമ്മുടെ വിവാഹം പണ്ടേ കഴിഞ്ഞതാണ്
“നീ എന്ത് വിശ്വസിച്ചാണ് എന്നെ സ്നേഹിക്കുന്നത്,?
എൻറെ മനസ്സിൽ മറ്റൊരു പെൺകുട്ടി ഉണ്ട് എങ്കിലോ?
മറുവശത്ത് നിശബ്ദത പടർന്നു,
അവളുടെ നിശ്വാസം അവന് കേൾക്കാം
ഒരു നിമിഷം അവൻറെ ചോദ്യം കേട്ട് അവളുടെ ഹൃദയത്തിൽ ഒരു കൊള്ളിയാൻ മിന്നി എങ്കിലും ആ ഞെട്ടൽ മറച്ചു വെച്ച് അവൾ പറഞ്ഞു,
“എനിക്ക് നന്നായി അറിയാം ആ മനസ്സിൽ മറ്റാർക്കും ഇതുവരെ സ്ഥാനം ഉണ്ടായിട്ടില്ല എന്ന്,
“അത് നിനക്ക് എങ്ങനെ അറിയാം?
നിനക്ക് എങ്ങനെയാ ആ കാര്യത്തിൽ ഉറപ്പ് പറയാൻ സാധിക്കുന്നത്?
“വെറുതെ രണ്ടുമാസം കൊണ്ടോ 10ദിവസം കൊണ്ടോ അല്ല ഞാൻ നിങ്ങളെ സ്നേഹിക്കാൻ തുടങ്ങിയതിൽ, അതിൽ വർഷങ്ങളുടെ കണക്കുകൾ കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്,
നിങ്ങൾ എൻറെ മനസ്സിൻറെ കുടികിടപ്പവകാശം തീറെഴുതി വാങ്ങിയിട്ടിപ്പോൾ 10 വർഷത്തിനു മേലെ ആവുന്നു,
ഒരു നിമിഷം നിവിനിൽ ഒരു ഞെട്ടൽ ഉണർന്നു, 10 വർഷമായി തന്നെ സ്നേഹിക്കുന്ന ഒരു പെൺകുട്ടിയോ? അവൻ മനസ്സിൽ ചിന്തിച്ചു,
“വെറുതെ പറയുകയല്ല നിവിൻ,
കുറേ വർഷങ്ങളായി ഞാൻ നിങ്ങളെ സ്നേഹിക്കുകയാണ് എൻറെ മനസ്സിൽ മറ്റാരുമില്ല,
നിങ്ങളെ പറ്റി നന്നായി അറിയാതെ ഞാൻ ഇപ്പോൾ നിങ്ങളോടെ സംസാരിക്കും എന്ന് തോന്നുന്നുണ്ടോ ഉണ്ടോ? നിങ്ങളുടെ മനസ്സിനും ഹൃദയത്തിനും മറ്റൊരു അവകാശി ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ഞാൻ ഇങ്ങനെ നിങ്ങളോട് സംസാരിക്കുക ആയിരുന്നില്ല,
ഇതുവരെ ആ മനസ്സിലെ സ്നേഹകൂട്ടിലേക്ക് ഒരു പക്ഷിയും പ്രണയം കൊണ്ട് കടന്നു വന്നിട്ടില്ല എന്ന് എനിക്ക് ഉറപ്പാണ്,
അങ്ങനെ ആരെങ്കിലും പ്രണയം കൊണ്ട് കടന്നു വരുന്നുണ്ടെങ്കിൽ അത് ഞാൻ എന്ന പക്ഷി ആയിരിക്കും,
ഒരു നിമിഷം എന്ത് മറുപടി പറയണമെന്നറിയാതെ നിവിൻ നിന്നു, അവന്റെ മനസ്സിലെ ദേഷ്യം കുറെ അടങ്ങിയിരുന്നു,
“പത്തുവർഷമായി നീ എന്നെ സ്നേഹിക്കുന്നുണ്ടായിരുന്നെങ്കിൽ എന്തുകൊണ്ടാണ് എൻറെ മുൻപിൽ വന്ന് നിന്ന് പറയാൻ നിനക്ക് ഇപ്പോഴും സാധിക്കാത്തത്
“അതിൻറെ കാരണം ഞാൻ പറഞ്ഞല്ലോ നീവിൻ, എന്നെ സ്വീകരിക്കാൻ ഒരു മനസ്സുള്ള നിവിൻറെ മുൻപിലേക്ക് മാത്രമേ എനിക്ക് വരാൻ സാധിക്കു,
ഇനി കാണുമ്പോൾ ഒരു ചെറിയ ഇഷ്ടക്കേട് എങ്കിലും നിവിൻറെ കണ്ണിൽ കണ്ടാൽ അതെനിക്ക് സഹിക്കാൻ കഴിയില്ല, പ്രണയം നിറഞ്ഞു നിൽക്കുന്ന മിഴികളോടെ വേണം ആദ്യം നീ എന്നെ നോക്കാൻ,
ആ ഹൃദയത്തിനു അവകാശിയായി ഞാൻ മാത്രമാകുന്ന നാൾ ഞാൻ നിൻറെ മുൻപിൽ വരും,
നിനക്ക് ഏറെ പ്രിയപ്പെട്ട പച്ചക്കരയുള്ള സെറ്റ് സാരി ഉടുത്ത് തലയിൽ നിറയെ മുല്ലപ്പൂക്കൾ ചൂടി,
അവന് അതിശയം തോന്നി തൻറെ പ്രിയപ്പെട്ട ഇഷ്ടങ്ങളാണ് അവൾ പറയുന്നത്,
അത്രമേൽ തന്നെ മനസ്സിലാക്കിയ ആരാണ് അവൾ,
“പിന്നെ എനിക്ക് ഒരു കുഞ്ഞ് ആഗ്രഹം കൂടിയുണ്ട്,
“എന്താണ്?
“നമ്മൾ ആദ്യം കാണുമ്പോൾ ഒരു ചെറിയ നുറുങ്ങുവെട്ടം മാത്രമേ നമുക്കിടയിൽ ഉണ്ടാകാൻ പാടുള്ളൂ, കാരണം നിവിൻറെ മുഖം മാത്രം എനിക്ക് കാണണം,
എന്നോടുള്ള പ്രണയം നിറഞ്ഞു തുളുമ്പുന്ന ആ മിഴികൾ നുറുങ്ങ് വെട്ടത്തിൽ വിടരുന്നത് എനിക്ക് കാണണം,
“അറിയാതെയാണെങ്കിലും എൻറെ മനസ്സിൻറെ കോണിലെവിടെയോ സ്പർശിക്കാൻ നിൻറെ വാക്കുകൾക്ക് കഴിയുന്നുണ്ട്,
പഠിക്കുന്ന കാലത്തും ജോലി ചെയ്യുന്ന സമയത്തും ഒക്കെ ഒരുപാട് പേർ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ട് പക്ഷെ അവരോട് ആരോടും തോന്നാത്ത ഒരു ചലനം ഈ വാക്കുകളിൽ എനിക്ക് തോന്നിയിട്ടുണ്ട്,
എവിടെയൊക്കെയോ നീ എൻറെ മനസ്സിൻറെ ഭാഗമായി മാറുന്നത് പോലെ,
“പോലെയല്ല ,ആയിതീരണം,ആ ഹൃദയത്തിൻറെ അവകാശിയായി ഞാൻ മാത്രം ആയിതീരുന്നു എന്ന് എനിക്ക് തോന്നുന്ന സമയം ഞാൻ നിങ്ങളുടെ മുൻപിൽ വന്ന് നിൽക്കും
എങ്കിൽ ഞാൻ ഫോൺ വച്ചോട്ടെ?
അവൾ അവൻറെ മറുപടിക്കായി കാത്തു,
“ഗുഡ് നൈറ്റ്,
അവൻ അത്ര മാത്രം പറഞ്ഞു, അവളുടെ ചുണ്ടിലൊരു ചിരി തെളിഞ്ഞു,
അവൾ ഫോൺ കട്ട് ചെയ്തു,
ഫോൺ വെച്ചു കഴിഞ്ഞ് അവൻ കുറച്ചു നേരം ആലോചിച്ചു ഇരുന്നു,
ഒരു മനോഹരമായ പ്രണയ കാവ്യം കേട്ടതുപോലെ അവളുടെ വാക്കുകൾ അവൻറെ കാതിൽ അലയടിച്ചു, അവൻ ഹൃദയംനിറഞ്ഞ ഒന്നു പുഞ്ചിരിച്ചു ശേഷം കട്ടിലിലേക്ക് ചാഞ്ഞു,
ഫോൺ വെച്ച് കഴിഞ്ഞപ്പോൾ പല്ലവിക്ക് വല്ലാത്ത സന്തോഷം തോന്നി, അവൾക്ക് അപ്പോൾ തന്നെ അച്ഛനെ വിളിച്ച് സംസാരിക്കണം എന്ന് തോന്നി,
പണ്ടുമുതലേ അങ്ങനെയാണ് എന്ത് സന്തോഷം വന്നാലും അച്ഛനോടാണ് ആദ്യം പങ്കുവയ്ക്കുന്നത്, പങ്കുവയ്ക്കാൻ ആവുന്ന സന്തോഷമല്ല എങ്കിലും അച്ഛന്റെ ശബ്ദം കേൾക്കണം എന്ന് തോന്നി,
രണ്ടു ബെല്ലിൽ തന്നെ ഫോൺ എടുക്കപ്പെട്ടു,
“ഹലോ മോളെ,
എന്താടാ ഈ സമയത്ത്?
ആധി നിറഞ്ഞ അയാളുടെ ശബ്ദം കേട്ട്
“ഒന്നുമില്ല വെറുതെ അച്ഛൻറെ ശബ്ദം കേൾക്കണം എന്ന് തോന്നി അതുകൊണ്ട് വിളിച്ചതാണ്,
അച്ഛൻ അവിടെ ഒറ്റയ്ക്ക് ആയിപ്പോയി അല്ലേ ഞാൻ കൂടെ പോന്നപ്പോൾ,
“ഹേയ് അത് സാരമില്ല,
എവിടെ പോയാലും നീ എൻറെ അരികിൽ തന്നെയല്ലേ,
എൻറെ മോളു മാത്രമല്ലേ അച്ഛനുള്ളൂ,
അത് പറഞ്ഞപ്പോൾ ആ തൊണ്ട ഇടറിയിരുന്നു,
അവൾക്ക് സങ്കടം തോന്നി,
“ശരി അച്ഛേ ഞാൻ രാവിലെ വിളിക്കാം
“ഓക്കേ മോളെ, വിഷമിക്കാതെ കിടന്നുറങ്ങടാ,
ഫോൺ വിളിച്ച് കഴിഞ്ഞ് കുറെ നേരം അച്ഛനെ പറ്റി ആലോചിച്ചു, ശേഷം വീണ്ടും ചിന്തകൾ നിവിനിലേക്ക് തന്നെ പോയി,
ഇവിടെ വന്നതിനു ശേഷവും നിവിനോട് എങ്ങനെ സംസാരിക്കും എന്ന പേടിയായിരുന്നു ഒരിക്കലെങ്കിലും തന്നെ അവൻ മനസ്സിലാക്കിയാൽ തനിക്ക് എങ്ങനെ മുൻപിൽ ചെന്ന് നിൽക്കണം എന്ന് അറിയില്ലായിരുന്നു,
എന്തൊ ആവശ്യത്തിന് കോളേജിൽ നീതയാണ് അവളുടെ അച്ഛനെ ഐഡി കാർഡ് ഫോട്ടോയും കൊണ്ടുവന്നത്,
അതിൻറെ കോപ്പി എടുത്തു കൊണ്ടു വരാൻ ആവശ്യപ്പെട്ടത് തന്നോടു,
അന്ന് ഒപ്പിച്ചത് ആണ് ആ ഐഡി പ്രൂഫ്,
ഡിസ്റ്റിങ്ഷൻ ഓടെ എൻജിനീയറിങ് പാസായ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറോഡ് ഫോൺവിളി തുടങ്ങുമ്പോൾ എന്താണെങ്കിലും നമ്പർ തിരക്കി പിടിക്കുമെന്ന് ഉറപ്പായിരുന്നു, അതുകൊണ്ടാണ് അങ്ങനെയൊരു ഐഡിയിൽ നിന്നും സിം എടുത്തത് ,
പിറ്റേന്ന് രാവിലെ പതിവുപോലെ ഷട്ടിൽ കടിച്ചുപിടിച്ച് വരുമ്പോൾ വീണ്ടും നിവിനെ ബുള്ളറ്റ് ഒരു ഗിഫ്റ്റ് ബോക്സ് ഇരിപ്പുണ്ടായിരുന്നു,
ഒപ്പം ജമന്തി പൂക്കളുടെ ഒരു ബൊക്കെയും കൂടെ കത്തും,
“ആഹാ ഇന്നും ഹാജർ വെച്ചിട്ടുണ്ടല്ലോ,
വിഷ്ണു പറഞ്ഞു,
പക്ഷേ അന്നത്തെ ആ ഗിഫ്റ്റ് ബോക്സ് കണ്ടപ്പോൾ നിവിന് സന്തോഷമാണ് തോന്നിയത് കാത്തിരുന്നതുപോലെ,
അവൻ ആ കത്ത് എടുത്ത് നോക്കി,
“മുളം തണ്ടിൻ സംഗീതം പോലെ നീ എന്നിൽ തന്നെ ഒളിച്ചിരിപ്പുണ്ടല്ലോ,
എൻറെ പ്രണയം ഉദ്യാനത്തിലേക്ക് ഉള്ള വാതിലുകളെല്ലാം നാഥാ നിന്നിലേക്ക് മാത്രമാണ് തുറക്കുന്നത്,
എന്നെന്നും നീ ഇത് മാത്രം,
“ഇവൾ എന്താണെങ്കിലും ഏതോ പൂ കാരൻറെ മകൾ ആണ് എന്ന് തോന്നുന്നു,
ആദ്യം വന്നപ്പോൾ മുല്ലപ്പൂ പിന്നെ റോസാപ്പൂ ഇപ്പോള് ഇതാ ജമന്തിപ്പൂ,
വിഷ്ണു പറഞ്ഞു,
പെട്ടെന്ന് നിവിൻറെ വാട്സാപ്പിൽ ഒരു മെസ്സേജ് വന്നു,
നിവിൻ അത് ഓണാക്കി ഒരു വോയിസ് മെസ്സേജ് ആയിരുന്നു അത്,
“നീ സൂര്യനായാൽ ഞാൻ ഭൂമിയാകും. ..
അടുത്തേക്കു വരാൻ കഴിയില്ലെങ്കിലും…
നിന്നെ കണികണ്ടുണരുന്ന ഭൂമി…
നിൻ്റെ ഊർജ്ജത്തിൽ ചലിക്കുന്ന ഭൂമി…
നിൻ്റെ ചൂടേറ്റ് പൊളളുന്ന ഭൂമി…
നിന്നെ ചുറ്റി സ്വയം കറങ്ങുന്ന ഭൂമി..
കടലിൻ്റെ മാറിൽ നീ ചായുന്ന നേരം…
ഏകയായ് ഇരുളിൽ പേടിച്ച് ഒളിച്ചു…
നിന്നേയും കാത്തിരിക്കുന്ന ഭൂമി….”
“നല്ല ശബ്ദം നിൻറെ പൂക്കാരി സുന്ദരി ആണെന്ന് തോന്നുന്നു,
വിഷ്ണു പറഞ്ഞത് കേട്ടു ഒന്നു ചിരിച്ചു,
അപ്പോഴേക്കും അവന്റെ ഫോണിൽ കോൾ വന്നിരുന്നു,
“കിട്ടിയോ
“ഉം
“തുറന്നു നോക്കിയോ
“ഇല്ല,
“ഒരുപാട് ഇഷ്ടപ്പെട്ട ഒരു സാധനമാ തുറന്നു നോക്ക്,
അവൻ പെട്ടെന്ന് തന്നെ ആ ബോക്സ് തുറന്ന് നോക്കി,
അതിൽ നിറയെ തേൻ മിഠായികൾ ആയിരുന്നു,
അവന് അത്ഭുതം തോന്നി, കുട്ടിക്കാലത്തെ തൻറെ പ്രിയപ്പെട്ട ഇഷ്ടങ്ങളിൽ ഒന്നായിരുന്നു അത്,
ഇതൊക്കെ ഇവൾ എങ്ങനെ മനസ്സിലാക്കുന്നു എന്തോ? ഈ
ഇഷ്ടങ്ങൾ ഒന്നും താൻ മറ്റാരോടും പങ്കു വെച്ചിട്ട് പോലുമില്ല,
അവൻ ഓർത്തു,
“ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം,
“ഞാൻ പറഞ്ഞില്ലേ ഇതിയാന്റെ എല്ലാ ഇഷ്ടങ്ങളും എനിക്കറിയാം, ഇതിയാൻ എൻറെ അല്ലേ, എൻറെ മാത്രം,
അത്രയും പറഞ്ഞ് ഫോൺ കട്ടായി,
“ഇതിയാൻ എൻറെ അല്ലേ, എൻറെ മാത്രം,”
അവൻ മനസ്സിൽ പറഞ്ഞു,
വിഷ്ണു അവനെ നോക്കി ഒന്ന് ചിരിച്ചു,
അന്ന് വൈകുന്നേരം ഭക്ഷണം കഴിഞ്ഞ് നീതയോടെ രാവിലെ നേരത്തെ വിളിക്കണം എന്ന് പറഞ്ഞിട്ടാണ് നിവിൻ കിടന്നത്, നേരത്തെ ഓഫീസിൽ പോകേണ്ട ആവശ്യമുണ്ടായിരുന്നു,
“അതിന് ചേട്ടായിക്ക് ഒരു അലാറം വെച്ചാൽ പോരെ എൻറെ ഉറക്കം കൂടെ കളയണോ?
“അലാറം വെച്ചാൽ ഞാൻ അത് ഓഫ് ചെയ്തിട്ട് കിടന്നുറങ്ങും, നീ ആകുമ്പോൾ കാറികൂവി അലച്ച് വിളിക്കുമല്ലോ,
അപ്പൊ മറക്കേണ്ട രാവിലെ 5:00,
രാവിലെ ഫോൺ അടിക്കുന്നത് കേട്ടാണ് നിവിൻ ഉണർന്നത്,
ഈ സമയത്ത് ആരാണ് എന്ന് ചിന്തിച്ച് അവൻ ഫോൺ എടുത്തു നോക്കിയത്,
ഇവൾ എന്താണ് ഈ നേരത്ത്,
ഡിസ്പ്ലേയിൽ അവളുടെ നമ്പർ കണ്ടു അവൻ മനസ്സിൽ ഓർത്തു,
“ഹലോ,
“ഇന്ന് നേരത്തെ ഓഫീസിൽ പോകേണ്ടതല്ലേ ഇങ്ങനെ കിടന്നു ഉറങ്ങിയാൽ എങ്ങനെയാ? വേഗം എഴുന്നേറ്റ് കുളിച്ച് ഓഫീസിൽ പോകാൻ നോക്ക്
അവൻ അതിശയിച്ചുപോയി ഇത് ഇവൾ എങ്ങനെ അറിഞ്ഞു?
“നീ ഇത് എങ്ങനെ അറിഞ്ഞു
“എൻറെ ഇച്ചായൻ റെ കാര്യങ്ങളൊക്കെ ഞാൻ അറിയേണ്ടേ,
ഇതൊക്കെ എൻറെ കടമയല്ലേ
“സത്യം പറ ഓഫീസിൽ വർക്ക് ചെയ്യുന്ന ആരെങ്കിലും ആണോ നീ,
“എൻറെ ഐഡിഫിക്കേഷൻ പരേഡ് നടത്താതെ വേഗം പോയി റെഡി ആവാൻ നോക്ക്,
അത് പറഞ്ഞ് അവൾ ഫോൺ ഓഫാക്കി,
അവൾ മനസ്സുകൊണ്ട് നിതക്ക് നന്ദി പറഞ്ഞു, പിറ്റേന്ന് കോളേജിൽ വയ്ക്കാനുള്ള അസൈൻമെൻറ് പറ്റി ചോദിക്കാനാണ് നിതേ രാത്രിയിൽ വിളിച്ചത്,
അപ്പോഴാണ് അവൾ കിടന്നു എന്ന് പറഞ്ഞത്, എന്താണ് നേരത്തെ കിടന്നത് എന്ന് ചോദിച്ചപ്പോഴാണ് ചേട്ടായിയെ രാവിലെ ഉണർത്തേണ്ട ഡ്യൂട്ടി തനിക്കാണ് എന്ന് പറഞ്ഞത്,
അതുകൊണ്ടാണ് രാവിലെ തന്നെ നിവിനെ വിളിച്ചത്,
കുറെ നേരം ആലോചിച്ചു നിന്ന് ശേഷം നിവിൻ കുളിക്കാനായി പോയി,
നിവിൻ കുളികഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും വാതിലിൽ കോട്ട് കേൾക്കാം, നിത ആയിരിക്കും എന്ന് അവൻ ഉറപ്പായിരുന്നു,
“തല്ലിപ്പൊളികണ്ടടി ഞാൻ വരുവാ, അവനത് പറഞ്ഞുകൊണ്ട് കതക് തുറന്നു,
കുളി കഴിഞ്ഞ് നിൽക്കുന്ന നീവിനെ കണ്ട് നിത അതിശയിച്ചു,
“ചേട്ടായി നേരത്തെ ഉണർന്ന് ആയിരുന്നോ?
“ഞാൻ അലാറം വെച്ചിട്ടുണ്ടായിരുന്നു,
“എങ്കിൽ പിന്നെ അത് പോരായിരുന്നോ വെറുതെ ബാക്കിയുള്ളവരുടെ ഉറക്കം കളയാൻ ,
അവൾ ചോടിച്ചു
“അതുകൊണ്ട് എന്താ നീ നേരത്തെ ഉണർന്നില്ലേ, പോയി പഠിക്കാൻ നോക്ക്,
നിവിൻ ചിരിയോടെ അത് പറഞ്ഞു,
ഓഫീസിൽ ചെന്നപ്പോൾ ഹർഷ യോടും വിഷ്ണുവിനോടും നീവിൻ തന്റെ സംശയം പറഞ്ഞു, ഓഫീസിൽ ഉള്ള ആരെങ്കിലും ആയിരിക്കും എന്ന് ഹർഷയും വിഷ്ണുവും പറഞ്ഞു,
ഓഫീസിൽ ഉള്ള മുഴുവൻ സ്ത്രീകളെയും വാച്ച് ചെയ്യാൻ നിവിൻ തുടങ്ങി,
പക്ഷേ അവരിൽ ആരിൽ നിന്നും ഒരു ക്ലൂവും അവന് ലഭിച്ചില്ല,
വൈകുന്നേരം കോളേജ് കഴിഞ്ഞപ്പോഴാണ് നിത പല്ലവിയോട് പറയുന്നത്,
“ശനിയാഴ്ച ചേട്ടായിയുടെ പിറന്നാളാണ് എന്തെങ്കിലും ഗിഫ്റ്റ് മേടിക്കണം,നീ കൂടി എൻറെ കൂടെ വേണം,
അപ്പോഴാണ് നീ ത അത് ഓർത്ത് അത് ശരിയാണ് നിവിന്റെ പിറന്നാളാണ്, താൻ എല്ലാവർഷവും അത് ഓർക്കുന്നതാണ്,
“അതിനെന്താ നമുക്ക് വൈകിട്ട് പോയി വാങ്ങാം
“പുറത്തുനിന്ന് ഫുഡ് കഴിക്കാം
“അതെന്താടി വീട്ടിൽ ഒന്നും ഉണ്ടാക്കിയില്ലേ,
“ഇന്ന് നീന ചേച്ചി തിരിച്ചു പോവാ, ഒരാഴ്ചത്തെ അവധികഴിഞ്ഞ്, അമ്മച്ചി ഇന്ന് കരച്ചിലും ശോകവും ഒക്കെ ആയിരിക്കും, വൈകിട്ട് കഞ്ഞിയും പയറും ആയിരിക്കും ,
നിതയുടെ സംസാരം കേട്ട് പല്ലവിക്ക് ചിരി വന്നു,,
“നീന ചേച്ചി എങ്ങനെ പോകും
“റെയിൽവേ സ്റ്റേഷനിൽ കൊണ്ടുപോയി ചേട്ടായി വിടും,
അപ്പോഴാണ് പല്ലവി ഓർത്തത് ഇന്ന് ക്ലാസ്സിലെ തിരക്കുകളിൽ ആയിരുന്നതിനാൽ ഇത് വരെ നിവിനെ വിളിച്ചിട്ടില്ല, ചേച്ചിയെ കൊണ്ട് വിടുന്ന തിരക്കൊക്കെ കഴിഞ്ഞ് വൈകിട്ടും വിളിക്കാം
അവൾ ഓർത്തു,
വൈകുന്നേരം തിരക്കുകൾ എല്ലാം കഴിഞ്ഞ് റൂമിൽ എത്തിയപ്പോൾ ആണ് നിവിൻ ഫോൺ നോക്കിയത് അവളുടെ കോളോ മെസ്സേജോ ഒന്നും ഉണ്ടായിരുന്നില്ല,
മനസ്സിൽ എന്തോ ഒരു നിരാശ അവന് തോന്നി,
” എന്തായിരിക്കും അവൾ വിളിക്കാഞ്ഞത്”
പെട്ടെന്ന് അവൻറെ ഫോണിലേക്ക് കോൾ വന്നു പ്രതീക്ഷിച്ചിരുന്നതുപോലെ ഒറ്റ ബെല്ലിൽ തന്നെ അവൻ ഫോൺ എടുത്തു,
“ഹലോ ഞാൻ ഓർത്തതേ ഉള്ളൂ,
“എന്നെക്കുറിച്ചോ?
“ഉം,
“അപ്പോൾ നിവിൻ എന്നെ കുറിച്ച് ഓർക്കാൻ ഒക്കെ തുടങ്ങി,
“പത്ത് വർഷമായി എന്നെ സ്നേഹിക്കുന്ന നിന്നെ ഓർക്കാനുള്ള മര്യാദയെങ്കിലും ഞാൻ കാണിക്കണ്ടേ,
“അതൊക്കെ പോട്ടെ എന്താ ഓർത്തത്,
“ഇന്ന് ശല്യം ഒന്നും ഉണ്ടായില്ലല്ലോ എന്നോർത്തു,
“അപ്പോൾ ഞാൻ വിളിക്കുന്നത് ശല്യമാണോ?
അവളുടെ വാക്കുകൾ ഇടറുന്നത് അവൻ ശ്രദ്ധിച്ചിരുന്നു,
“പിന്നല്ലാതെ എന്തൊരു ഡിസ്റ്റർബൻസ് ആണ്, പോകുന്ന വഴിയിലും, ഇടയ്ക്കിടെ ഫോണിലും, ഓഫീസിലും,
ഉള്ളിൽ ചിരിച്ചു കൊണ്ട് ഗൗരവത്തിൽ അവൻ പറഞ്ഞു,
“ശല്യം ആണ് എങ്കിൽ ഞാൻ ഇനി വിളിക്കില്ല,
അവളുടെ വാക്കുകൾ ഇടറിയിരുന്നു, അവൾ കരച്ചിൽ വക്കോളം എത്തിയിരുന്നു,
(തുടരും)
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
റിൻസിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission