മാർക്കോസിനെ ചോദ്യത്തിന് പെട്ടെന്ന് എൻറെ മറുപടി പറയണമെന്ന് അറിയാതെ മാത്യു നിന്നും പിന്നീട് പറഞ്ഞു,
“തൻറെ മകൾ എൻറെ മകൻറെ ഭാര്യ ആയി ഈ വീട്ടിൽ വരുന്ന കാര്യത്തിൽ എനിക്ക് സന്തോഷം മാത്രമേയുള്ളൂ,
പക്ഷേ എൻറെ ഇഷ്ടം മാത്രം നോക്കിയാൽ പോരല്ലോ കുട്ടികളുടെ ഇഷ്ടം നോക്കണ്ടേ,
“എൻറെ മോള് ഞാൻ പറയുന്നതിന് അപ്പുറം പോവില്ല,
“നമുക്ക് ആലോചിക്കാഡോ, സമയമാകുമ്പോൾ ഞാൻ അവനോട് ചോദിക്കാം,
അവനെ താല്പര്യമുണ്ടെങ്കിൽ അങ്ങനെ ആലോചിക്കാം, ഏതായാലും ഇപ്പോൾ മോൾ പഠിക്കുകയല്ല അത് കഴിയട്ടേ ,
മർക്കസിന്റെ മനസ്സ് നിറഞ്ഞു, പക്ഷേ ഒരു വാതിൽ അപ്പുറം ഇതെല്ലാം കേട്ട് നിൽക്കുന്ന നിതക്ക് ദേഷ്യം തോന്നിയിരുന്നു,
അവൾക്ക് ആദ്യം മുതലേ ശീതള നോട് ഒരു താൽപര്യം കുറവുണ്ടായിരുന്നു, അതിന് കാരണവുമുണ്ട്,തൻറെ കൂട്ടുകാരിയുടെ അനുജത്തി പഠിക്കുന്നത് അവൾക്ക് ഒപ്പമാണ്, അത്ര നല്ല സ്വഭാവമല്ല എന്നാണ് തനിക്ക് അറിയാൻ കഴിഞ്ഞത്, അങ്ങനെ ഒരാൾ തൻറെ ചേട്ടായിയുടെ ഭാര്യയായി വരുന്നതിനോട് അവൾക്ക് യോജിപ്പില്ലായിരുന്നു,
നിവിൻ അവൾക്ക് സ്വന്തം ചേട്ടൻ മാത്രമായിരുന്നില്ല നല്ലൊരു സുഹൃത്ത് കൂടിയായിരുന്നു,
അതുകൊണ്ടുതന്നെ തന്നോട് നല്ല സൗഹൃദം ഉള്ള ഒരാളായിരിക്കണം ചേട്ടൻറെ ഭാര്യയായി വരേണ്ടത് എന്ന് അവൾ ആഗ്രഹിച്ചിരുന്നു,
നിറഞ്ഞ മനസ്സോടെയാണ് മർക്കോസും കുടുംബവും അവിടെ നിന്നും പോയത്,
പോകുന്നതിനു മുൻപ് നിവിനെ നോക്കി മനോഹരമായി ഒന്നു ചിരിക്കാനും ശീതൾ മറന്നില്ല,
¶¶¶¶¶¶
അന്ന് കോളേജിൽ നിന്നും തിരിച്ചു പല്ലവി വന്നത് ഒരുപാട് സന്തോഷത്തോടെ ആയിരുന്നു,
അച്ഛൻ വൈകുന്നേരം വരും എന്ന് അവൾക്ക് അറിയാമായിരുന്നു അതുകൊണ്ട് ഒരു പ്രത്യേക ഉത്സാഹവും എല്ലാ കാര്യത്തിലും അവൾക്ക് ഉണ്ടായിരുന്നു,
വീട്ടിലേക്ക് കയറുമ്പോൾ തന്നെ കണ്ടിരുന്നു,
അച്ഛൻ,
ഓടിച്ചെന്ന് കെട്ടിപിടിച്ചു,
“എൻറെ പിശുക്കൻ നായർ ലീവ് എടുത്ത് വന്നു അല്ലേ,
“പൊടി
അയാളവളെ അടിക്കാനായി കൈ ഓങ്ങി,
കുളിയും ചായകുടിയും എല്ലാം കഴിഞ്ഞ് അവൾ അച്ഛൻറെ അരികിൽ വന്ന് കുറച്ചുനേരം ഇരുന്നു, ആ മടിയിൽ തല ചായ്ച്ചു കിടന്നു,
അയാൾ വാത്സല്യത്തോടെ ആ തല മുടിയിഴകളിൽ തലോടി,
“നമുക്ക് ഒന്ന് പുറത്തു പോയാലോ അച്ഛാ
“പോകണോ?
“നമ്മൾ കുറേ ആയില്ലേ പുറത്തൊക്കെ ഒന്ന് പോയിട്ട്?
ഒരു നൈറ്റ് റൈഡ് ആയാലോ?
“എങ്കിൽ പോയി കളയാം,
അവൾ പെട്ടെന്ന് തന്നെ റെഡിയായി വന്നു,
¶¶¶¶¶¶¶
വൈകുന്നേരം പുറത്തു പോകാൻ നേരം നിവിൻ പല്ലവി സമ്മാനിച്ച കുർത്തയും മുണ്ടും ആണ് അണിഞ്ഞത്, അത് അവനു നന്നായി ഇണങ്ങുന്നുണ്ട് എന്ന് അവനു തോന്നി, നന്നായി തനിക്കു അത് ചേരുന്നുണ്ട്, തനിക്ക് ചേരുന്നത് തന്നെക്കാൾ അവൾക്ക് അറിയാം എന്ന് അവൻ ഓർത്തു,
അവൻ പെട്ടെന്ന് തന്നെ ഒരു സെൽഫി എടുത്ത അവൾക്ക് വാട്സാപ്പിൽ അയച്ചു,
അവൻ റെഡിയായി താഴേക്ക് വന്നപ്പോൾ എല്ലാവരും അവനെ തന്നെയാണ് നോക്കിയത്,
“കണ്ണടച്ച് പാല് കുടിക്കുകയാണ്,
ട്രീസ് അവനെ നോക്കി പറഞ്ഞു,
“ആര്?
നിവിൻ ചോദിച്ചു,
“ചേട്ടായിയുടെ വിചാരം ഞങ്ങൾക്കാർക്കും ഒന്നും മനസ്സിലായില്ല എന്ന് ആണ് അല്ലെ,
“എന്ത് മനസ്സിലായി എന്ന്?
“ഒന്നുമില്ല,പിന്നെ ഇത് ഞാൻ ചേട്ടായിക്ക് വേണ്ടി വാങ്ങിയ ഗിഫ്റ്റ് ആണ്,
അവൾ ഒരു ബോക്സ് എടുത്ത് അവൻറെ കയ്യിൽ കൊടുത്തു,
അവൻ അത് തുറന്നു നോക്കി,
“മനോഹരമായ ഒരു ബ്ലൂ പോളറൈസ്ഡ് കൂളിംഗ് ഗ്ലാസും, മനോഹരമായ ഒരു വാച്ചും ആയിരുന്നു അതിൽ,
“പൊളിച്ചു മോളെ സൂപ്പർ,
നിവിൻ അനിയത്തിയെ പ്രശംസിച്ചു,
“എൻറെ പിറന്നാൾ ആയിട്ട് അപ്പയും അമ്മച്ചിയും എനിക്ക് ഗിഫ്റ്റ് ഒന്നും തരുന്നില്ലേ?
മാത്യുവിനെയും ട്രീസയുടെയും മുഖത്ത് നോക്കി അവൻ ചോദിച്ചു,
“നിനക്ക് ഞങ്ങൾ തന്ന ഒരു വലിയ ഗിഫ്റ്റ് ആണ് ഈ ബർത്ത് ഡേ തന്നെ,
ട്രീസ അയാളെ രൂക്ഷമായി നോക്കി,
നിവിൻ നിതയും പരസ്പരം ചിരിച്ചു,
എല്ലാവരും ആദ്യം പോയത് പാളയത്തെ പള്ളിയിലേക്ക് ആയിരുന്നു,
അവിടെ നിവിന് വേണ്ടി മെഴുകുതിരികൾ കത്തിക്കുകയായിരുന്നു പല്ലവി,
മെഴുകുതിരികൾ കത്തിച്ച് അവൾ തിരിഞ്ഞപ്പോഴാണ് മോഹനനോട് സംസാരിച്ചു നിൽക്കുന്ന മാത്യുവിനെ കണ്ടത്, തൊട്ടടുത്ത് നിവിന്,
ഒരു നിമിഷം അവളുടെ മനസ്സിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു,
പെട്ടെന്നാണ് മോഹൻ അവളെ കൈ ആട്ടി വിളിച്ചത്,
അവൾക്ക് അങ്ങോട്ട് പോകാതെ നിവൃത്തിയില്ലായിരുന്നു പെട്ടെന്ന് നിവിനും അവളെ തന്നെ നോക്കി,
“എൻറെ മോളെ മാത്യുവിന് ഓർമ്മയിലേ?
മോഹൻ ചോദിച്ചു,
“പിന്നെ എനിക്ക് ഓർമ്മയില്ലേ?
“മാതുമോൾ
ഒരുപാട് മാറിപ്പോയി
ട്രീസ പറഞ്ഞു,
പല്ലവി ചിരിച്ചു,
“ഞാൻ നിന്നോട് പറയാൻ മറന്നുപോയി, ഇന്നാളിൽ ഞാൻ നമ്മുടെ ബാലകൃഷ്ണൻ വിവാഹത്തിന് പോയില്ലേ, അന്ന് ഞാൻ ഞാൻ മോഹനനെയും മകളെയും കണ്ടിരുന്നു അത് തന്നോട് പറയാൻ വിട്ടുപോയി,
മാത്യു ട്രീസയോട് പറഞ്ഞു
“ലതിക,
ട്രീസ അത് ചോദിച്ചതും പല്ലവിയുടെ യും മോഹൻന്റെയും മുഖം മങ്ങി,
“അമ്മ മരിച്ചിട്ട് കുറേക്കാലം ആയി,
പല്ലവിയുടെ മറുപടി കേട്ട് ട്രീസ യുടെ മുഖത്ത് സഹതാപം നിറഞ്ഞു
“അയ്യോ ഞാൻ അറിയാതെ ചോദിച്ചതാണ്,
“അത് സാരമില്ല ആന്റീ,
“ഇയാൾ വലിയ ആളായി പോയല്ലോ
മോഹൻ നിവിനോട് ചോദിച്ചു,
“മോഹൻ ആയിരുന്നു പണ്ട് ഇവൻറെ കൂട്ട്
മാത്യു പറഞ്ഞു,
“ഞങ്ങൾ രണ്ടുപേരും ഒരുമിച്ചാണ് പഠിക്കുന്നത്,
നിത പറഞ്ഞു,
“അങ്ങനെയും ഉണ്ടോ ,
ട്രീസ ചോദിച്ചു
“അതെ പക്ഷെ ഞങ്ങൾക്ക് രണ്ടാൾക്കും അറിയില്ലാരുന്നു ഞങ്ങൾ ആരാണ് എന്ന്,
നിത പറഞ്ഞു
“താൻ ഇങ്ങോട്ട് ട്രാൻസ്ഫർ ആയോ?
അന്ന് കണ്ടപ്പോൾ മോൾക്ക് തൃശൂരിൽ എംകോമിന് കിട്ടി എന്നല്ലേ പറഞ്ഞേ,
“അതെ അപ്പോൾ ഇവൾക്ക് മാർ ഇവാനിയോസിൽ പഠിക്കാൻ ഒരു മോഹം, പിന്നെ ഇങ്ങോട്ട് ചേഞ്ച് ചെയ്തു,
ഞാൻ തൃശൂർ തന്നെ ആണ്, ഇപ്പോൾ എസ് ബി ഐ ബ്രാഞ്ച് മാനേജർ ആണ്, 1 കൊല്ലം കൂടി കഴിഞ്ഞാൽ റിട്ടയർ ആകും,
മോഹൻ പറഞ്ഞു
“ഞാൻ ആറു മാസം കഴിഞ്ഞു റിട്ടയർ ആകും
മാത്യു പറഞ്ഞു,
“എന്താ നിങ്ങൾ ഇവിടെ, പള്ളിയിലേക്ക് നോക്കി ട്രീസ ചോദിച്ചു,
“ഇവൾക്ക് തിരി കത്തിക്കാൻ വന്നതാ, പിന്നെ ഞാൻ പള്ളിയിൽ പോയി കുർബാന കാണും, അമ്പലത്തിൽ പോയി തൊഴും, വാങ്ക് വിളിക്കുമ്പോൾ നമസ്കാറിക്കാറും ഉണ്ട്, എല്ലാ ദൈവങ്ങളും ഒന്നാണ് എന്നാണ് എന്റെ വിശ്വാസം,
“അത് കലക്കി അങ്കിൾ,
നിവിൻ പറഞ്ഞു
“നിങ്ങൾ അകത്തു കയറിയോ?
ട്രീസ ചോദിച്ചു,
“ഇല്ല കയറണം,
മോഹൻ പറഞ്ഞു,
“എങ്കിൽ വാ കയറാം,
അവർ പല്ലവിയുടെ കൈയ്യിൽ പിടിച്ചു,
പള്ളിയുടെ അകത്തു കയറി പ്രാർത്ഥിക്കാൻ പോകുമ്പോൾ പല്ലവി ഇടക്ക് ഇടതു വശത്തു നിൽക്കുന്ന നിവിനെ നോക്കി,
താൻ വാങ്ങിയ ഡ്രെസ്സിൽ അവൻ അതീവസുന്ദരൻ ആണ് എന്ന് അവൾ ഓർത്തു,
മുണ്ടാണ് അവനു ചേരുന്നത്,
കട്ടിയുള്ള മീശയും ബുൾഗാൻ താടിയും, കഴുത്തിലെ രോമത്തിൽ ചേർന്ന് കിടക്കുന്ന കൊന്തയും സ്വർണമാലയിലെ പിണ്ടികുരിശു ലോക്കറ്റും എല്ലാം കൂടെ ഒരു കറക്റ്റ് അച്ചായൻ ലുക്ക് തന്നെ ആണ് ആൾക്ക് ഇപ്പോൾ,
അവൾ ക്രൂശിത രൂപത്തിൽ നോക്കി കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു,
“കർത്താവെ ഞാൻ ദിവസവും വിളക്ക് വച്ചു തൊഴുന്ന എന്റെ കൃഷ്ണനും അങ്ങും ഒന്ന് തന്നെ ആണ് എന്നാണ് എന്റെ വിശ്വാസം, ലോകപാപങ്ങൾക്കായി മരിച്ച അങ്ങേക്ക് എന്റെ ദുഃഖം മനസിലാക്കാൻ കഴിയുമല്ലോ, ഒരുപാട് അനുഭവിച്ചവൾ ആണ് ഞാൻ, അങ്ങേക്ക് അറിയാല്ലോ, ഇപ്പോൾ എന്നേ ജീവിക്കാൻ പോലും പ്രേരിപ്പിക്കുന്നത് ഒന്ന് മാത്രം ആണ്,
എന്റെ സന്തോഷങ്ങളുടെ ഒക്കെ താക്കോൽ, ജീവിതത്തിൽ എനിക്ക് ഉള്ള ആക പ്രതീക്ഷ,
നിവിൻ
ആ ഹൃദയത്തിൽ എനിക്ക് ചേർന്ന് ഇരിക്കണം, മറ്റാർക്കും പകരം വയ്ക്കാൻ കഴിയാത്ത ഒരു സ്ഥാനവും അവിടുന്ന് എനിക്ക് അത് നൽകണം,
അപേക്ഷിക്കാൻ എനിക്ക് മറ്റാരും ഇല്ല,
ഇതുപോലെ ഒരു പിറന്നാൾ ദിവസം അവന്റെ കൈയും പിടിച്ചു ഈ അൾത്താരക്ക് മുന്നിൽ വന്നു പ്രാർത്ഥിക്കണം, മെഴുകുതിരി കത്തിക്കണം, അന്ന് എന്റെ കഴുത്തിൽ നിവിൻ കെട്ടിയ മിന്നു ഉണ്ടാകണം,
പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ അവൾ കരഞ്ഞിരുന്നു,
പെട്ടന്ന് ആരും കാണാതെ അവൾ കണ്ണ് തുടച്ചു,
- ••••••
വീട്ടിൽ ചെന്നപാടെ ജാൻസി മാർക്കോസിന് അരികിൽ വന്നു ചോദിച്ചു,
“എന്തായി ഇച്ചായ, മാത്യു സാറിനോട് സംസാരിച്ചോ
“ഞാൻ ഒന്ന് സൂചിപ്പിച്ചിട്ടുണ്ട്,
“എന്നിട്ട് എന്താ പറഞ്ഞെ
“അയാൾക്ക് താല്പര്യ കുറവ് ഒന്നുമില്ല,
“നടന്നാൽ മതിയാരുന്നു
“നിന്റെ മോളെ കുറിച്ച് ബാംഗ്ലൂരിൽ പോയി തിരക്കാതെ ഇരുന്നാൽ നടക്കും, അത്രക്ക് നല്ല പേരല്ലേ,
അയാൾ അത് പറഞ്ഞു അകത്തേക്ക് പോയി,
ഈ സമയം നിവിന്റെ ഫേസ്ബുക് ഐഡി കണ്ടുപിടിച്ചു റിക്വസ്റ്റ് അയക്കുക ആരുന്നു ശീതൾ,
ഒരു ബ്ലാക്ക് ഷർട്ട് ഇട്ട് പുഞ്ചിരിച്ചു നിൽക്കുന്ന അവന്റെ ഫോട്ടോയില് നോക്കി അവൾ വശ്യം ആയി പുഞ്ചിരിച്ചു,
പള്ളിയിൽ നിന്ന് ഇറങ്ങിയതും മാത്യു മോഹനോട് ചോദിച്ചു,
“നിങ്ങൾക്ക് പോയിട്ട് തിരക്ക് ഉണ്ടോ? ഇവൻറെ പിറന്നാളാണ് ഇന്ന്, വിരോധമില്ലെങ്കിൽ ഞങ്ങളുടെ കൂടെ ഡിന്നർ കഴിച്ചിട്ട് പോകാം,
“അതെ എത്ര നാൾ കൂടെ കണ്ടതാണ് വരൂ മോളെ ,
ട്രീസ് പറഞ്ഞു,
“അതേ അങ്കിൾ വരു,
നിതയ്ക്ക് ഉത്സാഹമായി,
“അത് പിന്നെ ഞങ്ങൾ….
മോഹൻ മടിച്ചു,
“ഒന്നും പറയേണ്ട വരു അങ്കിൾ,
നിവിൻ മോഹൻറെ കയ്യിൽ പിടിച്ചു,
“അയ്യോ അപ്പോ വണ്ടി
പല്ലവിയുടെ വണ്ടിയെ ചൂണ്ടി മോഹൻ പറഞ്ഞു ,
“അത് സാരമില്ല അങ്കിൾ അത് ഇവിടെ ഇരിക്കട്ടെ പിന്നീട് നിങ്ങളെ ഇവിടെ തന്നെ കൊണ്ടുവന്ന് ഡ്രോപ്പ് ചെയ്യാം ,
“അത് വേണ്ട ,നിങ്ങൾ ഞാൻ വണ്ടിയുമായി പുറകെ വരാം ,
മോഹൻ പറഞ്ഞു ,
“എങ്കിൽ മോള് കയറു,
ട്രീസ പല്ലവിയുടെ കയ്യിൽ പിടിച്ചു ,
പോകാതെ അയാൾക്ക് നിവൃത്തിയുണ്ടായിരുന്നില്ല,
അങ്ങോട്ടുള്ള യാത്രയിൽ നിതക്ക് വളരെ ഉത്സാഹമായിരുന്നു, അവളുടെ ബാല്യകാല സുഹൃത്തിനെ വീണ്ടും കൂട്ടുകാരിയായി കിട്ടിയ ത്രില്ലിലായിരുന്നു അവൾ,വണ്ടിയിൽ ഇരിക്കുമ്പോൾ പല്ലവിയുടെ ശ്രദ്ധ മുഴുവൻ നിവിനിലായിരുന്നു, താൻ സമ്മാനിച്ച വേഷത്തിൽ അവൻ അതീവ സുന്ദരൻ ആണ് എന്ന് അവൾക്ക് തോന്നി ,
അവൾ അവനെ തന്നെ നോക്കി, മനസ്സിൽ അടക്കി വച്ച അവനോട് ഉള്ള സ്നേഹം പുറത്ത് വന്നു പോകുമോന്നു അവൾ ഭയന്നു,
തന്നെ സ്വയം നിയന്ത്രിക്കാൻ അവൾ പാട് പെട്ടു,
വണ്ടി റസ്റ്റോറൻറ് മുൻപിൽ നിർത്തി,
പെട്ടെന്ന് പല്ലവി ഓടി നിവിന് അരികിലേക്ക് ചെന്നു ,
“ഹാപ്പി ബർത്ത് ഡേ ,
“താങ്ക്യൂ മാതു,
ചിരിയോടെ നിവിൻ പറഞ്ഞു ,
വർഷങ്ങൾക്ക് ശേഷം അവൻ തന്നെ മാതു എന്ന് വിളിച്ചപ്പോൾ അവളുടെ മനസ്സ് നിറഞ്ഞു ,
ആ പേര് അവൻ മറന്നിട്ടില്ല എന്ന് സന്തോഷത്തോടെ അവൾ ഓർത്തു ,
അവൻറെ അടുത്ത് സംസാരിക്കുമ്പോൾ മാക്സിമം ശബ്ദം പതിഞ്ഞ രീതിയിലാണ് പല്ലവി സംസാരിക്കാറ്, കാരണം ഫോണിൽ വിളിക്കുമ്പോൾ അല്പം ടോണ് മാറ്റിയാണ് അവനോട് സംസാരിക്കാറുള്ളത് ,ഒരുവിധത്തിലും തന്നെ കണ്ടുപിടിക്കാൻ ഒരു ക്ലൂ പോലും അവന് ലഭിക്കുക പാടീല്ല എന്ന് അവൾ ആഗ്രഹിച്ചു,
എല്ലാവരും റസ്റ്റോറൻറ് അകത്തേക്ക് കയറി, മാത്യുവും മോഹനനും ട്രീസയും സൗഹൃദ സംഭാഷണത്തിൽ മുഴുകിയപ്പോൾ താൽപ്പര്യത്തോടെ നിത പല്ലവിയോട് സന്തോഷങ്ങൾ പങ്കു വെക്കുകയായിരുന്നു ,
പല്ലവി മാധു ആണെന്ന് അറിഞ്ഞതിൽ ഇത് ഒരുപാട് സന്തോഷവതിയാണ് എന്ന് പല്ലവിക്ക് മനസ്സിലായി ,
പക്ഷേ അവളുടെ ശ്രദ്ധ മുഴുവൻ നിവിനില്ലായിരുന്നു ,
പെട്ടെന്ന് അവൾ ഫോൺ എടുത്ത് ഒരു മെസ്സേജ് ടൈപ്പ് ചെയ്തു ,
“ഒരു നൂറ് ജന്മത്തെ ആത്മബന്ധമുണ്ട് എനിക്ക് നിന്നോട്, ഒരിക്കലും അടർത്തി മാറ്റിയാലും മായാതെ നിന്നിൽ തന്നെ നിലനിൽക്കുന്ന പ്രണയവും “
നിവിന്റെ ഫോണിൽ മെസ്സേജ് ടോൺ കേട്ടപ്പോൾ പല്ലവി അവൻറെ മുഖത്തെ ഭാവങ്ങൾ വീക്ഷിക്കുകയായിരുന്നു ,
മെസ്സേജ് അവന് നൽകുന്നത് സന്തോഷം ആണെന്ന് ആ മുഖഭാവത്തിൽ നിന്നും തിരിച്ചറിയാമായിരുന്നു ,
അത് കണ്ടപ്പോൾ അവളുടെ മനസ്സ് നിറഞ്ഞു ,ഒരു ചിരിയോടെയാണ് അവൻ ആ മെസ്സേജ് ഓപ്പൺ ചെയ്തത് ,
“നീ ഡിഗ്രിക്ക് മലയാളം സാഹിത്യമായിരുന്നോ എടുത്തത് ?
അവൻറെ മെസ്സേജ് വന്നപ്പോൾ പല്ലവി ഫോൺ സൈലൻറ് ആക്കി ഇട്ടു ,
“അതെന്താ അങ്ങനെ ചോദിച്ചത്?
അവൾ മറുപടി അയച്ചു ,
“അല്ല ഓരോ മെസ്സേജിലും കത്തിലും ഒക്കെ സാഹിത്യം തുളുമ്പുകയാണ് ,
“അത് ഞാൻ പ്രത്യേകം പഠിച്ചതൊന്നും അല്ല, എൻറെ ഹൃദയത്തിലെ പ്രണയം നിവിന് മുൻപിൽ തുറന്ന് കാണിക്കുമ്പോൾ അറിയാതെ വന്നു പോകുന്നതാണ് ,
അവളുടെ മെസ്സേജ് കണ്ട് അവൻ ചിരിച്ചു, അവൻറെ മുഖഭാവങ്ങൾ നോക്കുകയായിരുന്നു പല്ലവി,
“എന്തെടുക്കുകയാണ് നീ ?
“ഞാനിവിടെ നിവിൻറെ സൗന്ദര്യം ആസ്വദിച്ചു കൊണ്ടിരിക്കുകയാണ് ,
നിവിൻ എന്ത് ചെയ്യുകയാണ്?
“ഞാൻ പറഞ്ഞില്ലേ നിതയുടെ വക ഒരു പ്ലാനിങ് ഉണ്ടായിരുന്നു എന്ന്, അതിൻറെ ഡിന്നർ പാർട്ടിയിലാണ്, പിന്നെ അവളുടെയും ഞങ്ങളുടെയും ഒരു ഫാമിലി ഫ്രണ്ട് അത്യാവശ്യം കാണാൻ തരക്കേടില്ലാത്ത ഒരു പെൺകുട്ടിയും ഒപ്പമുണ്ട് ,
അവളെ ഒന്ന് ദേഷ്യം പിടിപ്പികാനാണ് അവൻ അത് പറഞ്ഞത് ,
“എന്നിട്ട് നിവിൻ ആ പെണ്ണിനെ നോക്കുന്നുണ്ടോ ?
“നോക്കണോ ?
“വേണ്ട എനിക്കിഷ്ടമല്ല മറ്റാരെയും നോക്കുന്നത് പോലും ,
” ഞാനൊരു പുരുഷനല്ലേ ?
അത്യാവശ്യം കാണാൻ കൊള്ളാവുന്ന ഒരു പെണ്ണിനെ കണ്ടാൽ ഞാൻ നോക്കി പോകും ,
“അങ്ങനെ നോക്കണ്ട എന്നാണ് പറഞ്ഞത്, ഇതിയാൻ എൻറെ മാത്രമാണ്,
“ഞാൻ ആഗ്രഹിച്ചാൽ പോലും ഇനി മറ്റൊരു പെണ്ണിനെ എൻറെ കണ്ണുകൾക്ക് നോക്കാൻ കഴിയില്ല, അതുപോലെ നീ എൻറെ മനസ്സ് നിറഞ്ഞു നിൽക്കുകയാണ് ,
ഒരിക്കൽപോലും കണ്ടിട്ടില്ലെങ്കിൽ പോലും നിന്നെ ഞാൻ എത്രത്തോളം സ്നേഹിക്കുന്നു എന്ന് എനിക്ക് പറയാൻ അറിയില്ല ,
എൻറെ ഓരോ ദിവസം തുടങ്ങുന്നത് പോലും ഇപ്പോൾ നിനക്ക് വേണ്ടി മാത്രമാണ് ,
അവൻറെ ആ മെസ്സേജ് കണ്ടതും അവളുടെ ഹൃദയം നിറഞ്ഞു ഒരു മനോഹരമായ പ്രണയകാവ്യം കേട്ടതുപോലെ ,
“ഇതാണ് നിവിൻ ഞാൻ ആഗ്രഹിച്ചത് ,
അവൾ ഫോൺ ലോക്ക് ചെയ്ത് ബാഗിൽ ഇട്ടു ,
തിരിച്ച് വീട്ടിൽ ചെന്ന പാടെ അവൾ മുറിയിൽ കയറി അലമാരിയിൽനിന്നും നിവിന്റെ പഴയ ഒരു ഫോട്ടോ എടുത്തു,
അതിൽ നോക്കി ഇരുന്നു പെട്ടെന്ന് അവൾക്ക് പഴയ കാലങ്ങൾ ഓർമ്മവന്നു ,
“ഹേയ് മിഠായി ചെറുക്കാ,
കുഞ്ഞു മാതു, നിവിനെ വിളിച്ചു ,
അച്ഛന് ഷെയർ കിട്ടിയ തുകയും അമ്മയുടെ സ്ത്രീധനത്തുകയും അല്ലറചില്ലറ സ്വർണ്ണവും എല്ലാം കൂട്ടി തങ്ങളുടെ സ്വപ്നഭവനം പണിത കാലം ,
വാടക കൊടുക്കാനായി ആയിരുന്നു വീടിൻറെ മുകൾ നില പണിതത് അതുകൊണ്ടുതന്നെ സ്റ്റെയർകേസ് പുറത്തുകൂടി ആയിരുന്നു ,
ആയിടയ്ക്കാണ് വില്ലേജ് ഓഫീസിലേക്ക് സ്ഥലം മാറി വരുന്ന ഒരു ഉദ്യോഗസ്ഥനും കുടുംബവും വീട് വാടകയ്ക്ക് ചോദിച്ചു എന്ന് ചെറിയച്ഛൻ വന്ന് പറയുന്നത് ,
സർക്കാർ ജോലിക്കാർ ആയതുകൊണ്ടും കുടുംബമായി ആയതുകൊണ്ടും അച്ഛനും അമ്മയ്ക്കും താല്പര്യമായിരുന്നു അവർക്ക് വീട് വാടകയ്ക്ക് കൊടുക്കാൻ, അങ്ങനെയാണ് നിവിനും കുടുംബവും തങ്ങളുടെ വീട്ടിൽ വാടകക്കാർ ആയി എത്തുന്നത് ,
പെട്ടെന്ന് തന്നെ താൻ വാടക കാരുമായി കൂട്ടായി അവരുടെ വീട്ടിൽ പോകാനും തുടങ്ങി,
അങ്ങനെയിരിക്കെ ഒരു ദിവസം ആണ് അത് കാണുന്നത്, ഒരു വയലിൻ, തനിക്ക് വായിക്കാൻ അറിയില്ല എങ്കിലും അത് എടുത്ത് എന്തൊക്കെയോ ചെയ്തു, എങ്ങനെയോ അതിൻറെ കമ്പി പൊട്ടി,
നിവിൻ അത് കണ്ടു,
അവന് ഏറെ പ്രിയപ്പെട്ടതായിരുന്നു അത്, ഒരു കൊച്ചുകുഞ്ഞിനെപ്പോലെ 15 വയസ്സുകാരനായ നിവിൻ അവിടെനിന്നു കരഞ്ഞു ,
തനിക്ക് സങ്കടം തോന്നി ,
പിന്നീട് അച്ഛൻ പുതിയ വയലിൻ വാങ്ങി കൊടുക്കാം എന്ന് പറഞ്ഞിട്ടും നിവിൻ സമ്മതിച്ചില്ല ,
തൻറെ അച്ഛനായിരുന്നു നിവിന്റെ പ്രിയ സുഹൃത്ത്, അച്ഛനെന്നും മിഠായികൾ കൊണ്ട് കൊടുക്കുമായിരുന്നു ,തേൻ മിഠായികൾ ആയിരുന്നുവെന്ന് ഏറെ പ്രിയപ്പെട്ടത് ,
അന്ന് താൻ അവനെ കളിയാക്കി മിഠായി ചെറുക്കാ എന്നായിരുന്നു വിളിക്കുന്നത് ആ വിളി അവനെതിരെ ഇഷ്ടമായിരുന്നില്ല ,
വെറുതെ താൻ കാരണങ്ങളില്ലാതെ അവനോട് വഴക്ക് അടിക്കുമായിരുന്നു ,
വയലിൻ പൊട്ടിച്ചതിന് അച്ഛൻറെ കയ്യിൽ നിന്നും കണക്കിന് തനിക്ക് വഴക്ക് കിട്ടിയിരുന്നു ആദ്യമായാണ് അച്ഛൻ തന്നോട് ദേഷ്യപ്പെടുന്നത്, അതിന് കാരണം ഇവൻ ആണ് എന്ന് ഓർത്തപ്പോൾ തനിക്ക് അവനോട് ഒരു ശത്രുത ഉടലെടുത്തിരുന്നു ,ഒരു അഞ്ചു വയസ്സുകാരിയുടെ ചെറിയ ശത്രുത,
ഒരിക്കൽ തൻറെ പ്രിയപ്പെട്ട മുല്ലപ്പൂക്കൾ പറിച്ചതിന് അവനോട് വഴക്കുണ്ടാക്കി,
അന്നാണ് നിവിൻ പറയുന്നത് തലയിൽ നിറയെ മുല്ലപ്പൂക്കൾ ചൂടി സെറ്റ് സാരി ഉടുക്കുന്ന പെൺകുട്ടികളെ നിവിന് ഒരുപാട് ഇഷ്ടമാണ് എന്ന് ,
അമ്മയ്ക്ക് പുതിയ സെറ്റ് സാരി വാങ്ങിയപ്പോൾ അമ്മയ്ക്ക് കൊടുക്കാനാണ് ആ മുല്ലപ്പൂക്കൾ പറിച്ചത് എന്ന്,
പിന്നീട് എപ്പോഴൊ നിവിന്നോടുള്ള പിണക്കങ്ങൾ ഒക്കെ അലിഞ്ഞുപോയി, പ്രിയപ്പെട്ട ഒരു സുഹൃത്തായി മാറി,തൻറെ സംശയങ്ങൾക്ക് ഒക്കെയുള്ള ഒരു ഉത്തരമായി അവൻ മാറി ,തനിക്ക് എന്ത് കാര്യത്തിൽ സംശയം തോന്നിയാലും അത് ആദ്യം ചോദിക്കുന്നത് അവനോട് ആണ്,
അന്ന് സ്ഥലം മാറിപ്പോകുന്നതിൻ്റെ തലേന്ന് നിവിൻ തൻറെ അടുത്ത് വന്നു കുറെ നേരം സംസാരിച്ചു, പോകുന്നതിനു മുൻപ് ആരും കാണാതെ ഒരു ചുംബനം അവൻ കവിളിൽ നൽകി,
അന്ന് അതിൻറെ അർത്ഥം മനസ്സിലായില്ലെങ്കിലും പിന്നീടങ്ങോട്ട് മനസ്സിൽ ശക്തമായി വളർന്നു നിവിൻ,
അവൻ മാത്രമായി മനസ്സിൽ , ഇനി ഒരിക്കലും കാണും എന്ന് പോലും ഉറപ്പ് ഇല്ലാഞ്ഞിട്ടും
ഹൃദയം തുറന്നു അവനെ താൻ സ്നേഹിച്ചു ,
തന്റെ സ്നേഹം സത്യം ആയതിനാലാവാം വർഷങ്ങൾക്കുശേഷം മാത്യൂ അങ്കിളിനെ ഒരു വിവാഹത്തിൽ വച്ച് കാണുന്നതും നിവിൻ തിരുവനന്തപുരത്തുണ്ട് എന്ന് അറിയുന്നതുംഅങ്കിളിൻറെ മകൾ പഠിക്കുന്നത് മാർ ഇവാനിയോസിൽ ആണ് എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് തൃശൂർ കോളേജിൽ ലഭിച്ച സീറ്റ് ഉപേക്ഷിച്ച് ഇവിടേക്ക് വരുന്നത് ,
അവൾ വഴി നിവിൻറെ അടുത്ത് ചെല്ലാം എന്നായിരുന്നു കരുതിയത് ,
പക്ഷേ അവിടെയും സാഹചര്യം തനിക്ക് അനുകൂലമായിരുന്നു,അനു ഏട്ടൻ വർക്ക് ചെയ്യുന്ന ഓഫീസിൽ തന്നെയാണ് നിവിൻ എന്നറിഞ്ഞത് തനിക്ക് കാര്യങ്ങൾ എളുപ്പം ആക്കാൻ കഴിഞ്ഞു,
തിരുവനന്തപുരത്ത് വന്നതിനുശേഷം അനുവേട്ടൻ ഒപ്പം നിവിനെ കാണാൻ പോകുമ്പോൾ വർദ്ധിച്ച ഹൃദയമിടിപ്പോടെയാണ് പോയത് ,
പത്ത് വർഷങ്ങൾക്കുശേഷം വീണ്ടും തൻറെ പ്രിയനെ കണ്ടപ്പോൾ ഹൃദയം തുള്ളി ചാടുകയായിരുന്നു ,
നിവിനെ കുറിച്ച് കൂടുതലറിയാൻ സഹായിച്ചത് അനൂപേട്ടൻ ആയിരുന്നു, തൻറെ മനസ്സിൽ നിവിന്നോട് ഉണ്ടായിരുന്ന അടങ്ങാത്ത പ്രണയം താൻ പങ്കുവെച്ചത് അനു ഏട്ടനോട് മാത്രമായിരുന്നു ,
തിരുവനന്തപുരത്താണ് നിവിൻറെ വീട് എന്ന് മാത്രമേ തനിക്ക് അറിയുമായിരുന്നുള്ളൂ, പിന്നെ നീവിൻറെ അച്ഛനെയും അമ്മയുടെയും പേരും അത് വെച്ച് ബാക്കി ഡീറ്റെയിൽസ് മുഴുവൻ കണ്ടെത്തി തന്നത് അനുവേട്ടൻ ആയിരുന്നു ,
പറഞ്ഞു വന്നപ്പോൾ അനുവേട്ടന്റെ കമ്പനിയിൽ വർക്ക് ചെയ്യുന്ന ആൾ തന്നെയായിരുന്നു ,
എപ്പോഴോ ഓർമ്മകളിൽ അവൾ മയങ്ങിപ്പോയി
(തുടരും)
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
റിൻസിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക