മനമറിയാതെ – Part 11

4997 Views

manamariyathe-novel

മനമറിയാതെ…

Part: 11

✍️ F_B_L

[തുടരുന്നു…]

 

കണ്ണിൽ തളംകെട്ടിയ കണ്ണുനീരിനെ തുടച്ചുമാറ്റാൻ കൈ ഉയർത്തിയതും അക്കുവിന്റെ നിയന്ത്രണം നഷ്ടമായി.
ബ്രെക്ക് ശക്തിയായി ചവിട്ടിയെങ്കിലും വണ്ടി നിൽക്കാൻ തയ്യാറായില്ല.
ഒരു സൈഡിലേക്ക് ചരിഞ്ഞ ബുള്ളറ്റിൽനിന്നും അക്കു റോഡിൽപതിഞ്ഞു.
അക്കുവിന് മുന്നിലായി ബുള്ളറ്റും റോഡിലൂടെ നിരങ്ങി.

കണ്ടുനിന്ന നാട്ടുകാരിൽപലരും തലയിൽകൈവെച്ചു.

വീണിടത്തുനിന്ന് പതിയെ എഴുനേൽക്കാൻ അക്കു ശ്രമിച്ചെങ്കിലും അവനതിനുകഴിഞ്ഞില്ല.

ഓടിക്കൂടിയവരിൽ കരുണയുള്ള ചിലർ അവനെ പിടിച്ചെഴുനേൽപ്പിക്കുമ്പോൾ മറ്റുചിലർ മൊബൈലിൽ ചിത്രംപകർത്തുന്ന തിരക്കിലായിരുന്നു.
ആരുടെയൊക്കെയോ കരങ്ങളാൽ അക്കുവിനെ പൊക്കിയെടുത്ത് കാറിൽകയറ്റി
“സിറ്റി ഹോസ്പിറ്റലിലേക്ക് പൊയ്ക്കോ” എന്ന് മാറ്റാരോ പറയുന്നത് അവനറിഞ്ഞു.

_______________________

“കുഞ്ഞോളെ അക്കു എവിടെപോയതാ”
അടുത്ത ബന്ധുക്കളെയും അയൽവാസികളെയും മക്കളുടെ വിവാഹനിശ്ചയത്തിന് ക്ഷണിച്ച് മടങ്ങിയെത്തിയ അബ്‌ദുക കുഞ്ഞോളോട് ചോദിച്ചു.

“അറിയില്ല, ഉച്ചക്ക്മുൻപ് പോയതാ”

“എവിടെപ്പോകുന്നു എന്ന് പറഞ്ഞില്ലേ അവൻ”

“ഇല്ല ഒന്നും പറഞ്ഞില്ല”

“നീ അവനൊന്ന് വിളിച്ചുനോക്ക്”

കുഞ്ഞോൾ റൂമിലെത്തി അക്കുവിന്റെ നമ്പറിലേക്ക് വിളിച്ചു.
പക്ഷെ സ്വിച്ചോഫ് എന്നായിരുന്നു പ്രതികരണം.

“പടച്ചോനെ… പറഞ്ഞത് കുറച്ചുകൂടിപ്പോയെന്നറിയാം, എന്റെ ഇക്കയെ എനിക്ക് തിരികെവേണം, ജുമിയോടുള്ള ഇഷ്ടംകൊണ്ടാ ആനേരത്ത് അങ്ങനെയൊക്കെ പറഞ്ഞുപോയത്” കുഞ്ഞോൾ മനസ്സിൽ പടച്ചവനോട് പറഞ്ഞു.
വീണ്ടും അക്കുവിനെ വിളിച്ചുനോക്കിയപ്പോൾ പഴയതുതന്നെയായിരുന്നു പ്രതികണം

“എന്തായി കുഞ്ഞോളെ അവനെന്താ പറഞ്ഞെ” അബ്‌ദുക്ക ഉറക്കെ ചോദിച്ചു.

റൂമിൽനിന്നും ഫോണുമായി എത്തിയ കുഞ്ഞോള്
“ഇല്ല… കിട്ടിയില്ല ഓഫാണ്” എന്ന് ഉപ്പയോട് മറുപടിനൽകിയതും അവളുടെ കണ്ണുകൾ നിറഞ്ഞു.

“എന്തിനാ നീ കരയുന്നത് കുഞ്ഞോളെ” അയിഷാത്ത സംശയത്തോടെ ചോദിച്ചു.

അപ്പോഴാണ് ഉയർന്നുനിൽക്കുന്ന പന്തലിനകത്തേക്ക് ഒരു ടാക്സികാറ് കടന്നുവന്നത്.
ആരാണെന്ന സംശയത്തിൽ അബ്‌ദുക ഉമ്മറത്തേക്കിറങ്ങി. ഹാളിൽ ജനാലിലൂടെ കണ്ണുകൾ കാറിനകത്തേക്ക് പായിച്ച് അയിഷാതയും കുഞ്ഞോളും.

വന്നുനിന്ന കാറിന്റെ ഡ്രൈവിങ് സീറ്റിൽനിന്ന് ഒരു ചെറുപ്പക്കാരൻ ഇറങ്ങി പുറകിലെ ഡോർ തുറന്നു.
പ്ലാസ്റ്ററിട്ട ഒരു കാലാണ് കാറിൽനിന്നും പുറത്തുകണ്ടത്.

ഉമ്മറത്തുനിന്ന അബ്‌ദുക്ക താനേ മുറ്റത്തെ പന്തലിലേക്ക് ഇറങ്ങി.

ഡ്രൈവറായ ചെറുപ്പക്കാരന്റെ സഹാഹത്തോടെ കാറിൽനിന്നും പുറത്തിറങ്ങിയ രൂപം കണ്ടതും അബ്‌ദുക്ക അവർക്കരികിലേക്ക് ഓടിയടുത്തു.

കയ്യിലും കാലിലും പ്ലാസ്റ്റർ. തലയിലൊരു രക്തംപറ്റിയ വെള്ള കെട്ടും.

“മോനെ അക്കു” അബ്‌ദുക്ക ആക്കൂന്റെ അരികിലെത്തി അവനെ ചേർത്തുപിടിച്ചതും
“ആ…” അക്കു വേദനകൊണ്ട് പറഞ്ഞുപോയി.

അകത്തുനിന്ന അയിഷാത്തയും കുഞ്ഞോളും പുറത്തെത്തി.

അക്കു ആരുടെയും മുഖത്തുനോക്കാതെ ടാക്സിക്കാരന് പൈസക്കൊടുത്ത് വേച്ചുവെച്ച് പതിയെ ഉപ്പയുടെ തോളിൽലൂടെ കയ്യിട്ട് പതിയെ വീടിനകത്തേക്കുകയറി.

അക്കുവിന്റെ ആ അവസ്ഥക്ക് കാരണകാരി കുഞ്ഞോളാണെന്ന് അവൾക്കുതോന്നി.
അവളുടെ കണ്ണുകൾ നിറഞ്ഞു.

ഉപ്പയുടെ സഹായത്തോടെ അക്കു റൂമിലെത്തി അവന്റെ ബെഡിലേക്ക് ഇരുന്നു.

നിറഞ്ഞുനിൽക്കുന്ന കണ്ണുകൾ അക്കു ഒരുനോക്ക് കണ്ടതും
“എനിക്കൊന്ന് ഉറങ്ങണം”
അക്കുവിന്റെ വാക്കുകളിൽ സങ്കടം നിഴലിച്ചു.

കൂടുതലൊന്നും ചോദിക്കാനോ പറയാനോ നിൽക്കാതെ അബ്‌ദുക്കയും അയിഷാത്തയും റൂമിൽനിന്ന് പുറത്തിറങ്ങി.

അക്കു ഷർട്ടിന്റെ ബട്ടനുകൾ ഓരോന്നായി അഴിച്ച് വളരെ പ്രയാസപ്പെട്ട് ഷർട്ട് ഊരിമാറ്റിയത്തും അവന്റെ ദേഹത്ത് മറഞ്ഞിരുന്ന മുറിവിന്റെ കെട്ട് കുഞ്ഞോൾക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടു.

കണ്ടുനിൽക്കാൻ കുഞ്ഞോൾക്കായില്ല. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“ഇക്കാ എന്നോട് ക്ഷമിക്കണം”

കുഞ്ഞോളുടെ വാക്കുകൾ അക്കു കേട്ടാഭാവം നടിച്ചില്ല.

അക്കു പതിയെ ബെഡിലേക്ക് ചരിഞ്ഞുകിടന്നു.

നിറഞ്ഞൊഴുകുന്ന മിഴികളുമായി കുഞ്ഞോള് റൂമിൽനിന്ന് പുറത്തിറങ്ങി.

കണ്ണുകളടച്ച് സോഫയിൽ ചാരിയിരിക്കുകയായിരുന്നു അബ്‌ദുക്ക. അരികിലായി അയിഷാത്തയും ഇരിപ്പുണ്ട്.
കുഞ്ഞോള് ഉപ്പയുടെ മുന്നിലേക്ക് നടന്നു.

“ഉപ്പാ…”

അബ്‌ദുക്ക കണ്ണുകൾ തുറന്ന് കുഞ്ഞോളെ നോക്കി.
“എന്താ കുഞ്ഞോളെ…”

“ഇക്ക… ഇക്കയുടെ ഈ അവസ്ഥക്ക് കാരണക്കാരി ഞാനാണ്. ഞാൻ വഴക്കുപറഞ്ഞിട്ടാ ഇക്ക ഇവിടുന്ന് ഇറങ്ങിപ്പോയത്. അതുകൊണ്ടാ ഇക്കായിപ്പോ ഇങ്ങനെയൊരു അവസ്ഥയിൽ തിരികെ വന്നത്. എന്നോട് ക്ഷമിക്കണം” കുഞ്ഞോള് അവർക്കുമുന്നിൽ പൊട്ടികരഞ്ഞു.

“കരയാതെ എന്താണ് സംഭവിച്ചതെന്ന് പറയ്”

“ജുമിയുമായുള്ള കല്യാണത്തിന് ഇക്കാക്ക് താല്പര്യമില്ല” കുഞ്ഞോള് നടന്നതൊക്കെ അവർക്കുമുന്നിൽ വിവരിച്ചു.

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ
“സാരല്ല മോളെ… സംഭവിക്കാനുള്ളത് സംഭവിച്ചു. മാപ്പുപറയേണ്ടത് ഞങ്ങളോടല്ല അവനോടാണ്. നീ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ അവന്റെ മനസ്സ് കൂടുതൽ പ്രയാസപ്പെട്ടിട്ടുണ്ടാകും. മോള് അവനോട് ക്ഷമചോദിക്ക്. മോളോട് ക്ഷമിക്കേണ്ടത് അവനാണ്”
അബ്‌ദുക കുഞ്ഞോളോട് പറഞ്ഞ് പുറത്തേക്കിറങ്ങി.

കുഞ്ഞോള് അക്കുവിന്റെ റൂമിലേക്ക് പതിയെ നടന്നുചേന്നു.
ബെഡിൽ ഒരുവശത്തേക്ക് ചരിഞ്ഞുകിടക്കുന്ന അക്കൂന്റെ അരികിലായി കുഞ്ഞോള് ചെന്നിരുന്നു.
“ഇക്കാ” അവൾ പതിയെ വിളിച്ചു.

ഇല്ല അക്കുവിൽ പ്രതികരണങ്ങൾ ഒന്നുമില്ല.
ഉറക്കമായിരിക്കും എന്ന് കുഞ്ഞോൾക്ക് തോന്നി.
അവൾ ബെഡിൽനിന്നും എഴുനേറ്റ് അവന്റെ പ്ലാസ്റ്ററിട്ട കാലിനരികിൽ ചെന്നുനിന്ന് പതിയെ കാലിൽ തൊട്ടു.
അവളുടെ കണ്ണുകൾ നിറഞ്ഞു.
അക്കൂന്റെ ഇങ്ങനെയുള്ള കിടപ്പ് ആദ്യമായാണ് കുഞ്ഞോള് കാണുന്നത്. ഏറെനേരം അവളാ കാലിൽതൊട്ട് മനസ്സിൽ മാപ്പപേക്ഷിച്ചുകൊണ്ടിരുന്നു.

__________________________

മജീദ്ക്കയുടെ വീട്ടിലെ ഉയർന്നുനിൽക്കുന്ന പന്തലിലൂടെ അബ്‌ദുക്ക വീടിനകത്തേക്ക് കടന്നു.

“ഹാ അബ്ദു… താനെന്താടോ ഈ നേരത്ത് ഇവിടെ. തന്റെ മുഖമെന്താ വല്ലാതിരിക്കുന്നെ” അബദ്ക്കയെ കണ്ട മജീദ്ക്ക ചോദിച്ചു.

അബ്‌ദുക്ക കസേരയിലിരുന്നു.
“മജീദെ… അക്കു…” അബ്‌ദുക്കയുടെ ശബ്ദമിടറി.

“അക്കൂനെന്തുപറ്റി…???”

“എന്താണ് ഏതാണ് എന്നൊന്നും അറിയില്ല മജീദേ… ഉച്ചക്കുമുൻപ് കുഞ്ഞോളുമായി വഴക്കിട്ട് ഇറങ്ങിപ്പോയതാ. ഇപ്പൊ കയറിവന്നപ്പോൾ…” അബ്ദുക്കയുടെ കണ്ണുനിറഞ്ഞു.

“നീ ടെൻഷനാവാതെ കാര്യമെന്താണെന്ന് പറ”

“കാലിലും കയ്യിലും പ്ലാസ്റ്ററാ… തലയിലൊരു കെട്ടും”

അബ്‌ദുക പറഞത് കേട്ടുകൊണ്ടാണ് ജുമി അവർക്കരികിലേക്ക് വന്നത്.

മജീദ്ക്ക അബ്‌ദുക്കയുടെ കൂടെ പുറത്തേക്കിറങ്ങി.

അവർ പോയതിനു പുറകെയായി ജുമിയും റസിയാത്തയും.

അക്കൂന്റെ കാലിൽതൊട്ട് നിറകണ്ണോടെ നില്കുകയായിരുന്ന കുഞ്ഞോള് പുറകിൽ ആളനക്കംകേട്ടപ്പോൾ മിഴികൾ തുടച്ച് തിരിഞ്ഞുനോക്കി.

മജീദ്ക്കയായിരുന്നു.
“ന്റെ റബ്ബേ… ഇതെന്താണീ കാണുന്നത്” അദ്ദേഹം ചരിഞ്ഞുകിടക്കുന്ന അക്കൂന്റെ അരികിലിലായി ചെന്നിരുന്നു.
അപ്പോഴേക്കും റസിയാത്തയും ജുമിയും എത്തിയിരുന്നു.

അക്കൂന്റെ ആ കിടപ്പ് കണ്ടതും ജുമിയുടെ നിയന്ത്രണം നഷ്ടമായി.
മുന്നിലേക്ക് വെച്ചിരുന്ന കാലുകൾ പതിയെ പുറകിലേക്കായി.
തുറന്നിട്ട വാതിലിൽ ചാരിനിന്ന ജുമി പതിയെ നിലത്തേക്ക് ഊർന്നുപോയി.

കുഞ്ഞോള് ജുമിയുടെ അരികിലെത്താൻ സമയമൊരുപാട് വേണ്ടിവന്നില്ല.
നിലത്തിരിക്കുന്ന ജുമിയുടെ കണ്ണുകൾ കുഞ്ഞോള് തുടച്ചുമാറ്റി.
“ഇക്കാക്ക് ഒന്നുല്ല ജുമീ… നീ കരയല്ലേ” സ്വന്തം കണ്ണുകൾ നിറഞ്ഞൊഴുകുമ്പോഴും കുഞ്ഞോളവളെ സമാധാനിപ്പിച്ചു.

ഇതെല്ലാം കണ്ടുനിൽക്കാൻ അയിഷാതാക്കും രസിയാതാക്കും കഴിഞ്ഞില്ല.
രണ്ട് ഉമ്മമാരും മക്കളെ ആ മുറിയിൽനിന്നും പുറത്തേക്ക് കൊണ്ടുപോയി.

റൂമിൽ അക്കൂന്റെ അരികിലായി ബെഡിലിരുന്ന മജീദ്ക്ക അക്കുവിനെ പതിയെ വിളിച്ചു.
പക്ഷെ അക്കു കണ്ണുതുറക്കാതായപ്പോൾ മജീദ്ക്ക നിരാശയോടെ എഴുനേറ്റ് ഹാളിലേക്ക് നടന്നു.

“എന്താടോ സംഭവിച്ചത്” എന്ന് മജീദ്ക്ക അബദ്ക്കയോട് ചോദിച്ചതും ഇന്നാവീട്ടിൽ അരങ്ങേറിയ പ്രശ്നങ്ങൾ അബ്‌ദുക്ക മജീദ്ക്കയുടെ മുന്നിൽ വിവരിച്ചു.

“അബ്ദൂ… അക്കൂനെ മോനായിത്തന്നെയാ ഞാനും കണ്ടിട്ടുള്ളു. അതുകൊണ്ട് അവനിഷ്ടം ആ സനയുമായുള്ള വിവാഹത്തിനാണെങ്കിൽ നമ്മളാരും അവനെ എതിർക്കേണ്ട. അവന്റെ സന്തോഷമാണ് നമ്മുടെയും സന്തോഷം”
ഉപ്പ അങ്ങനെ പറയുമെന്ന് കുഞ്ഞോളോടൊപ്പം അവളുടെ റൂമിലിരിക്കുന്ന ജുമി സ്വപ്നത്തിൽപോലും കരുതിയതല്ല.

എല്ലാംകൊണ്ടും തളർന്നുപോയതും തകർന്നുപോയതും അക്കുവിനെ ആത്മാർത്ഥമായി സ്നേഹിച്ച ജുമിയുടെ മനസ്സാണ്.
നിന്നനിൽപ്പിൽ ഇല്ലാതായിരുന്നെങ്കിൽ എന്നുപോലും ജുമി ചിന്തിച്ചുപോയി.

അബ്‌ദുക്ക കൂടുതലായി ഒന്നും പറയാൻ തയ്യാറായില്ല.

ഈ സമയം കുഞ്ഞോളുടെ റൂമിലിരിക്കുകയായിരുന്ന ജുമിയുടെ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു.
എന്തുപറഞ്ഞ് സമാധാനിപ്പിക്കണമെന്നറിയാതെ കുഞ്ഞോള് അവൾക്കരികിലിരുന്നു.
അപ്പോഴാണ് കുഞ്ഞോളുടെ ഫോണിലേക്ക് റാഷിദ്‌ വിളിച്ചത്.
കുഞ്ഞോള് ഫോണുമായി ജനാലീനരികിൽ ചെന്നുനിന്നു.

“കുഞ്ഞോളെ അക്കു അവിടെയുണ്ടോ”
റാഷി ഫോണിലൂടെ ചോദിച്ചു.

“ഉണ്ട്”

“അവനെന്തെങ്കിലും പറ്റിയിട്ടുണ്ടോ… എന്നോട് ന്റെ കൂട്ടുകാരൻ പറഞ്ഞു അക്കുവിന് സിറ്റിയിവെച്ച് ആക്‌സിഡന്റ് ആയെന്ന്. അവന് കുഴപ്പമൊന്നുല്ലല്ലോ… അവന്റെ ഫോണിലേക്ക് വിളിച്ചിട്ട് കിട്ടുന്നുമില്ല”

“അക്കുക്ക വന്നപ്പോഴാ ഞങ്ങളും അറിഞ്ഞത്. കാലിലും കയ്യിലും പ്ലാസ്റ്ററുണ്ട്. തലയിൽ മുറിവുണ്ട്, പിന്നെ ഷർട്ട് അഴിച്ചപ്പോഴാ കണ്ടത്, ദേഹത്തും മുറിവുണ്ട്. വന്ന അന്നേരംതൊട്ട് ഉറങ്ങുകയാ. വിളിച്ചിട്ട് എഴുന്നേറ്റില്ല”
കുഞ്ഞോള് ഒരുവിധം പറഞ്ഞൊപ്പിച്ചു.

“മരുന്നിന്റെ ആയിരിക്കും മയക്കം. അക്കു എഴുനേറ്റാൽ എന്നെയൊന്ന് വിളിക്കണേ കുഞ്ഞോളെ. പിന്നേ ജുമി അവിടെയുണ്ടോ”

“ആ ഇവിടെയുണ്ട്”

“എന്താ അവസ്ഥ”

“പാവം… ഇന്ന് മുഴുവൻ കണ്ണീരാ പാവത്തിന്”

“നീ അവളെ സമാധാനിപ്പിക്ക്. പാവം”
റാഷി ഫോൺ വെച്ചതും കുഞ്ഞോള് ജനാലീനരികിൽ നിന്ന് തിരിഞ്ഞ് നോക്കിയതും ജുമിയെ കട്ടിലിൽ കാണാനില്ല.

ഹാളിൽ നോക്കിയപ്പോൾ ആരുമില്ല.
അടുക്കളയിലേക്ക് എത്തിനോക്കിയപ്പോൾ ഉമ്മയെ മാത്രം കണ്ടു.
കുഞ്ഞോള് ഉമ്മറത്തെത്തി അവിടെയും കണ്ണോടിച്ചു.
ഇരുട്ട് പടർന്ന മുറ്റത്ത് മാറ്റാറുമായോ ഫോണിൽ സംസാരിക്കുന്ന ഉപ്പയെ ഉമ്മറത്തെ വെളിച്ചത്തിൽ കണ്ടതും കുഞ്ഞോള് അക്കൂന്റെ റൂമിലേക്ക് നടന്നു.

വന്ന അന്നേരംതൊട്ട് ഒരേ കിടപ്പുകിടക്കുന്ന അക്കുവിനരികിൽ നിറകണ്ണുകളോടെ അക്കുവിനെ നോക്കിനിൽക്കുന്ന ജുമിയെയാണ് കുഞ്ഞോള് കണ്ടത്.

അതുകണ്ടതും കുഞ്ഞോള് റൂമിൽനിന്നും പുറത്തേക്കിറങ്ങി.

“ഇക്കാ… ഞാൻ കാരണമാണോ ഇക്കാക്ക് ഈ അവസ്ഥവന്നത്…? ഞാനിക്കയെ സ്നേഹിച്ചത് ഒരു തെറ്റായിരുന്നോ… എങ്കിൽ ഇക്കാക്ക് പറയാം ഇക്കയെ മറക്കാൻ. ഞാൻ ഇല്ലങ്കിൽ ഇക്ക ഒരുപാട് സന്തോഷത്തോടെ കഴിയുമായിരുന്നില്ലേ…” ജുമി അക്കുവിന്റെ അരികിലായി ഇരുന്നുകൊണ്ട് ചോദിച്ചു.

അക്കുവിൽനിന്ന് മറുപടി എന്നല്ല അവനിൽ ഒരു അനക്കംപോലും ജുമിക്ക് കാണാൻകഴിഞ്ഞില്ല.
അവൾ പതിയെ അവന്റെ നെറ്റിയിൽ തലോടി.
“ഇക്കാ… കണ്ണുതുറക്കുമ്പോൾ എന്നോട് ഇക്കയെ മറക്കാൻ പറയുമോ…?” ജുമി വീണ്ടും ചോദിച്ചതും നിറഞ്ഞുനിന്ന കണ്ണിൽനിന്നും ഒരിറ്റ് ചുടുകണ്ണുനീര് അക്കുവിന്റെ മുഖത്തുപതിച്ചു.

ഉറക്കത്തിൽനിന്ന് അക്കു പതിയെ കണ്ണുതുറന്നതും തന്റെ നെറ്റിയിലാരോ തലോടുന്നത് അവനറിഞ്ഞു.
ഉമ്മയായിരിക്കും എന്നുകരുതി അക്കു ഒന്നും മിണ്ടിയില്ല. പാതി തുറന്ന കണ്ണുമായി ആ കിടപ്പുകിടന്നു.

“ഇക്കാ… ഒന്ന് കണ്ണുതുറക്കോ… എന്നിട്ട് ഇക്കയെ ഇഷ്ടപ്പെട്ടതിനും ഇത്രയുംകാലം പടച്ചവനോട് പറഞ്ഞ് കാത്തിരുന്നതിനും എന്നെയൊന്ന് ചീത്തപറയാമോ”

ആ ശബ്ദം കേട്ടതും പാതിമാത്രം തുറന്ന അക്കൂന്റെ കണ്ണുകൾ പൂർണമായും തുറന്നു. വളർന്നുവലുതായത്തിന് ശേഷം ആദ്യമായാണ് ജുമി അവനെ സ്പർശിക്കുന്നത്.

“ഇക്കാ…” ജുമി ഇടറിയ ശബ്ദത്താൽ വീണ്ടും വിളിച്ചു.

“ജുമീ… കുഞ്ഞോളെവിടെ” അക്കു പതിയെ ചോദിച്ചതും
ജുമി ബെഡിൽനിന്നും ചാടിയെണീറ്റ് മാറിനിന്നു.
“പറഞ്ഞതൊക്കെയും ഞാൻ കേട്ടു ജുമീ… നിനക്ക് എന്നെയൊന്ന് സായായിക്കാൻ പറ്റുമോ…? എന്നെയൊന്ന് പിടിക്കാമോ ഇല്ലെങ്കിൽ കുഞ്ഞോളെയോ മാറ്റാരെയെങ്കിയിലും വിളിക്ക്” എന്ന് ക്ഷീണത്തോടെ അക്കു പറഞ്ഞതും ജുമി അവന്റെ അരികിലേക്ക് ചെന്നു.

“ഇങ്ങനെ നിന്നാൽ എനിക്ക് എഴുനേൽക്കാൻ കഴിയില്ല ജുമീ… പിടിക്ക്” എന്ന് വീണ്ടും അക്കു പറഞ്ഞപ്പോൾ വിറയാർന്ന കൈകളോടെ ജുമി അവനെ പിടിച്ചെഴുനേൽപ്പിച്ചു.

ഇതെല്ലാം കണ്ടുകൊണ്ട് വാതിലിനപ്പുറത്ത്നിന്ന കുഞ്ഞോള് അടുക്കളയിലേക്കോടി
“ഉമ്മാ ഇക്ക എഴുനേറ്റു” അവൾ പിന്നെ ഉമ്മറത്തേക്ക് വെച്ചുപിടിച്ചു.
ചെറുചിരിയോടെ ഫോണും കയ്യിൽപിടിച്ച് അകത്തേക്ക് കയറിവന്ന ഉപ്പയോടും കുഞ്ഞോള് അക്കാര്യം പറഞ്ഞു.

മൂന്നുപേരും അക്കുവിന്റെ റൂമിനുമുന്നിലെത്തിയതും കണ്ടത് ജുമിയുടെ തോളിലൂടെ കയ്യിട്ട് പതിയെ നടക്കുന്ന അക്കുവിനെയും, ഒരുകൈകൊണ്ട് തോളിലിരിക്കുന്ന കയ്യും മറുകൈകൊണ്ട് അക്കുവിന്റെ ആരയിലൂടെയും ചേർത്തുപിടിച്ച് ബാത്‌റൂമിനുനേരെ നടക്കുന്ന അവരെയാണ്.

ബാത്റൂമിന്റെ വാതിൽ തുറന്ന് ജുമി അക്കുവിനെ അകത്താക്കി വാതിലടച്ച് മാറിനിന്നതും ജുമി റൂമിന്റെ വാതിലിനടുത്ത് അന്തംവിട്ട് നിൽക്കുന്ന മൂന്നുപേരെ കണ്ടു. ജുമി അവിടെനിന്നും മാറി കുഞ്ഞോളുടെ അടുത്തേക്ക് നടന്നു.

“ഇക്ക പിടിക്കാൻ പറഞ്ഞപ്പോ…” ജുമി പറഞ്ഞുതുടങ്ങിയതും

“വേണ്ട മോളെ… ഇങ്ങനെയെങ്കിലും അവന്റെ മനസ്സ് മാറുകയാണെങ്കിൽ മോളുടെ ഭാഗ്യമാണ്” എന്ന് അയിഷാത്ത.

ബാത്റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കെട്ട് അബ്‌ദുക്ക അക്കുവിന്റെ അരികിലെത്തി.
ജുമി പിടിച്ചതുപോലെ, അക്കു ജുമിയെ പിടിച്ചു നടന്നതുപോലെ ഉപ്പയുടെ തോളിലൂടെ കയ്യിട്ട് അക്കു ബെഡിൽ വന്നിരുന്നു.
പ്ലാസ്റ്ററിട്ട കാല് പതിയെ കട്ടിലിൽ കയറ്റിവെച്ച് കുഞ്ഞോളെ അടുത്തേക്ക് വിളിച്ചു.

“കുടിക്കാൻ കുറച്ച് വെള്ളംവേണം” അക്കു പറഞു.

കുഞ്ഞോളുടെ പുറകെ ജുമിയും അടുക്കളയിലേക്ക് നടന്നു.

“എന്താ പറ്റിയത് അക്കു… നിന്റെ ബുള്ളറ്റ് എവിടെ” അബ്‌ദുക്ക ചോദിച്ചു.

“ബുള്ളറ്റ് ഒന്ന് സ്ലിപ്പായി വീണതാ”

“എന്നിട്ട്”

“കയ്യിലെ എല്ലിന് പൊട്ടുണ്ട്. കാലിനും ചെറിയൊരു ചതവുണ്ട്. വേറെ കാര്യമായി കുഴപ്പൊന്നുല്ല”

“അപ്പൊ തലയിലെ കേട്ടോ…” അയിഷാത്ത ചോദിച്ചു.

“ന്റുമ്മാ… ടെൻഷനാവൊന്നും വേണ്ട. വീണപ്പോ പറ്റിയ ചെറിയൊരു മുറിവാ. അവരത് കെട്ടിയപ്പോ വലുതായി തോന്നുന്നതാ”

അപ്പോഴേക്കും ജുമിയും കുഞ്ഞോളുമെത്തി.
ഗ്ലാസ്സിലെ വെള്ളം അക്കുവിന്റെ നേരെ നീട്ടുമ്പോൾ കുഞ്ഞോളുടെ കണ്ണുകൾ നിറഞ്ഞു.

“ഈ പെണ്ണെന്തിനാ കരയുന്നെ. എനിക്ക് കുഴപ്പൂന്നല്ല. ഒരുമാസം ഇങ്ങനെ ഇവിടെയുണ്ടാകും എന്നുമാത്രം” അക്കു പുഞ്ചിരിയോടെ പറഞ്ഞു.

“ഞാൻ കാരണം…” കുഞ്ഞോള് വിതുമ്പി.

“ഇല്ല കുഞ്ഞോളെ. ആരും കാരണമല്ല. എന്റെ അമിതവേഗത അശ്രദ്ധ അതുകൊണ്ട് പറ്റിയതാ”

“എന്നാലും ഞാനനങ്ങനെ പറഞ്ഞതുകൊണ്ടല്ലേ ഇക്ക ഇറങ്ങിപ്പോയത്”

അക്കു കയ്യിലുള്ള വെള്ളം കുടിച്ച് ഗ്ലാസ്‌ ബെഡിൽ വെച്ച്
“നീ ഇവിടെയിരിക്ക് കുഞ്ഞോളെ” അക്കു അവളെ അരികിലിരുത്തി.

“കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനി അതുംപറഞ്ഞിരിക്കാനാണോ ഉദ്ദേശം. നീയെന്റെ അനിയത്തിയല്ലേ കുഞ്ഞോളെ. നിന്റെ കൂട്ടുകാരിയെ വേണ്ടാന്നുപറഞ്ഞ ദേഷ്യത്തിൽ നീ അങ്ങനെയൊക്കെ പറഞ്ഞു. അതിപ്പോ ഇവിടെ ആരായാലും അങ്ങനെത്തന്നെയാ പറയാ” അക്കു അവളെ ചേർത്തുപിടിച്ചു.

“ഇവൾക്ക് വീടും വീട്ടുകാരുമൊന്നുല്ലേ… ഇരുപത്തിനാല് മണിക്കൂറും ഇവിടെയാണോ…?” എന്ന് അക്കു ജുമിയേനോക്കി കളിയാക്കിക്കൊണ്ട് ചോദിച്ചു എങ്കിലും ജുമിക്കത് നന്നായി കൊണ്ടു.

അത് അവളുടെ കണ്ണുകളിൽ എല്ലാവരും കാണുകയും ചെയ്തു.

“അവള് പൊയ്ക്കോളും” അയിഷാത്ത ജുമിയെ ചേർത്തുപിടിച്ചതും

“ആക്കൂ… നൗഷാദ്ക്ക വിളിച്ചിരുന്നു. അവിടത്തെ സനക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ടെന്ന്. നിന്നെ വിളിച്ചിട്ട് കിട്ടിയില്ല എന്നും പറഞ്ഞു. ആ പെൺകുട്ടിക്ക് ചെക്കനെ ഇഷ്ടമായി എന്നും അതുകൊണ്ടവരത് ഉറപ്പിക്കുകയാണെന്നും പറഞ്ഞു. ഇനി എന്താ നിന്റെ തീരുമാനം”

 

[തുടരും…]

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

F_B_L ന്റെ മറ്റു നോവലുകൾ

അകലെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply