മനമറിയാതെ – Part 24

1235 Views

manamariyathe-novel

മനമറിയാതെ…

Part: 24

✍️ F_B_L

[തുടരുന്നു…]

 

 

അക്കു നടന്നുച്ചെന്ന് അവളുടെ അരികിലായി ഇരുന്ന് പാറിപ്പറക്കുന്ന മുടിയിൽ മൃദുവായി തലോടിക്കൊണ്ട് പതിയെ വിളിച്ചു.

“ജുമീ…”

ജുമി ഒരു ഞെട്ടലോടെ മുഖമുയർത്തി അവനെനോക്കി.

“ഇക്ക…”
അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു.

“അതെ പെണ്ണെ. ഞാനാ… നിന്റെ ഇക്കയാ” അക്കു അവളുടെ മുടിയിൽ തലോടിക്കൊണ്ടുതന്നെ പറഞ്ഞു.

“അവനെവിടെ ബാസിത്…?” ജുമിയുടെ ആ ചോദ്യം അക്കു പ്രതീക്ഷിച്ചതല്ല.

“എന്തിനാ നിനക്ക് അവനെ…?” എന്ന് അക്കു തിരിച്ചുചോചിച്ചു.

പക്ഷെ
“ഇതെന്താ കൈക്ക് എന്തുപറ്റി…” ഉത്തരം കൊടുക്കാതെ ജുമി മറുചോദ്യം ചോദിച്ചു.

“അത് ഒന്ന് വീണതാ” പുഞ്ചിരിച്ചുകൊണ്ട് അക്കു മരുപടിപറഞ്ഞു.

“ബാസിത് ഇനിവരോ…?” ജുമിയുടെ അടുത്ത ചോദ്യമെത്തി.

ജുമിയുടെ ഉള്ളിൽ ബാസിത്തിനോടുള്ള പേടി മാറിയിട്ടില്ല എന്ന് അക്കുവിന് മനസ്സിലായി.

അപ്പോഴേക്കും റസിയാത്ത റൂമിലേക്ക് കയറിവന്നു.

“മോനെ ഇത് കുടിക്ക്” എന്നുപറഞ്ഞ് റസിയാത്ത കയ്യിലിരുന്ന വെള്ളം അക്കുവിനുനേരെ നീട്ടി.

“ഇവൾ വല്ലതും കഴിച്ചോ ഉമ്മാ” അക്കു ചോദിച്ചു.

“കാലത്ത് ഒരു ദോശ കഴിച്ചതാ. പിന്നെ പച്ചവെള്ളം കുടിച്ചിട്ടില്ല”

“അതെന്താ ജുമീ നീയൊന്നും കഴിക്കാത്തത്…?”

“വിശപ്പില്ല” ആദ്യമായി അക്കുവിന്റെ ചോദ്യത്തിന് ജുമി മറുപടിപറഞ്ഞു.

“നീ ഈ ഡ്രെസ്സൊക്കെ മാറി ഒന്ന് റെഡിയാവ്. നമുക്കൊന്ന് പുറത്തുപോയിട്ട് വരാം” എന്ന് അക്കു പറഞ്ഞപ്പോൾ

“ഇല്ല… ഞാൻ എവിടേക്കും വരുന്നില്ല. എനിക്ക് പേടിയാണ്”

“എന്തിനാ ജുമീ പേടിക്കുന്നത്. ഞാനല്ലേ നിന്റെ കൂടെവരുന്നത്. എണീറ്റ് പറയുന്നത് കേൾക്ക്”

പക്ഷെ ജുമി പോകാൻ ഒരുക്കമല്ലായിരുന്നു.
അക്കു ഒരുപാട് നിർബന്ധിച്ചപ്പോൾ ജുമി എഴുനേറ്റ് ബാത്‌റൂമിൽ കയറി.

“ഉമ്മാ… ഞങ്ങളൊന്ന് പുറത്തുപോവുകയാണ്. അവളിങ്ങനെ ചടഞ്ഞിരുന്നാൽ ശെരിയാവില്ല. ഉപ്പ വന്നാൽ പറഞ്ഞാമതി” എന്നുപറഞ്ഞ് അക്കു അവിടെന്നിറങ്ങി അവന്റെ വീട്ടിലേക്ക് നടന്നു.

“ബുള്ളറ്റ് വേണ്ട. റിസ്കാണ്. ജീപ്പെടുക്കാം” സ്വന്തം വീട്ടിലെത്തിയ അക്കു ജീപ്പെടുത്ത് വീണ്ടും ജുമിയുടെ വീട്ടിലേക്ക് പുറപ്പെട്ടു.

അക്കു ജീപ്പിൽനിന്നിറങ്ങി ജുമിയുടെ റൂം ലക്ഷ്യമാക്കി നടന്നു. ചാരിയിട്ട വാതിലിലൂടെ പതിയെ അകത്തുകയറിയപ്പോൾ ജുമി ഡ്രെസ്സൊക്കെ മാറി നിൽക്കുന്നതാണ് അക്കു കണ്ടത്.

അക്കു അവളുടെ അരികിലേക്ക് നടന്ന് അവളുടെ പുറകിൽപോയിനിന്ന് അവളുടെ ഇരുത്തോളുകളിലും പതിയെ കൈവെച്ചതും അവൾ അവനിൽനിന്നും അകന്നുമാറിനിന്നു.

“വേണ്ട… എന്നെ തൊടരുത്. ഞാൻ ചീത്തയാ” ജുമിയുടെ കണ്ണുനിറയുന്നത് അക്കു കണ്ടു.

പക്ഷെ അക്കു പിൻവാങാൻ തയ്യാറായില്ല.
“അത് ഞാൻ സഹിച്ചു” പുഞ്ചിരിചികൊണ്ട് അക്കു ജുമിയുടെ അടുത്തേക്ക് ചെന്നു.

“സാരമില്ല… നീ വാ പെണ്ണെ” അക്കു ജുമിയുടെ കൈപിടിച്ച് പറഞ്ഞു.

“ഞാനില്ല. എനിക്ക് പേടിയാണ്. ഇവിടെയാണ്‌ നല്ലത്, ആരും ഉപദ്രവിക്കില്ല എന്നെ”
അവളുടെ ഇടറിയ ശബ്ദം കേട്ട് അക്കുവിന് സങ്കടംതോന്നി.

“നീ എന്റെകൂടെയാണ് വരുന്നത്. ഇവിടുന്ന് പുറത്തിറങ്ങിയാൽ ഒരുത്തനും നിന്നെ ഒന്നും ചെയ്യില്ല” അക്കു അവളുടെ കൈപിടിച്ച് മുന്നോട്ടുനടന്നു.
മനസ്സില്ലാമനസ്സോടെ പുറകിലായി ജുമിയും.

“ഉമ്മാ… ഞങ്ങൾ പോയിട്ട് വരാം” എന്ന് അക്കു രസിയാത്തയോട് പറഞ്ഞ് ജുമിയെ ജീപ്പിൽ കയറ്റി അവൻ ഡ്രൈവിംഗ്സീറ്റിലേക്ക് കയറി.

ആ ജീപ്പ് ഗേറ്റുകടന്ന് പോകുന്നതുംനോക്കി ആ വീട്ടുവാതിൽക്കൽ റസിയാത്ത നിറമിഴികളോടെ, പ്രാർഥനയോടെ പ്രതീക്ഷയോടെ നിന്നു.

“ജുമീ… എങ്ങോട്ടാ പോകേണ്ടത്” ഡ്രൈവിങ്ങിനിടയിൽ അക്കു ജുമിയോട് ചോദിച്ചു.

“വീട്ടിലേക്ക് പോകാം” എന്നായിരുന്നു അവളുടെ മറുപടി.

“അതൊക്കെ പോകാം. ആദ്യം നമുക്ക് എന്തെങ്കിലും കഴിക്കാം. നീ ഒന്നും കഴിച്ചില്ലല്ലോ… ഞാനും കഴിച്ചിട്ടില്ല”

“വീട്ടിൽപോയിട്ട് കഴിക്കാം”

ജീപ്പ് മുന്നോട്ട് പോകുംതോറും ജുമിയുടെ മുഖം മാറിതുടങ്ങി.
പേടികൊണ്ടായിരിക്കാം അവളാകെ വെപ്രാളപ്പെടുന്നത് അക്കു കണ്ടു.
പതിയെ പതിയെ ഡോറിന്റെ സൈഡിൽനിന്ന് അക്കുവിന്റെ അരികിലേക്കെത്തി ജുമി.

“ഇക്കാ… നമുക്ക് തിരിച്ചുപോകാം. ഇവിടെ നിറയെ ആളുകളാ. അവനുണ്ടാകും ഇവിടെ. അവനെന്നെ കണ്ടാൽ വീണ്ടും…” ഒരു ഹോട്ടലിനുമുന്നിൽ ജീപ്പ് നിന്നപ്പോൾ പേടിയോടെ ജുമി പറഞ്ഞു.

“എന്റെ പെണ്ണെ… നീയിങ്ങനെ പേടിക്കാതെ. ഞാനില്ലേ കൂടെ”

വീണ്ടും വീണ്ടും ആ വാക്കുകൾ കേൾക്കുമ്പോൾ ജുമിക്കൊരു ആശ്വാസം തോന്നി.
അക്കുവിന്റെ കൈ മുറുകെപിടിച്ച് തലകുനിച്ച് ജുമി ഹോട്ടലിനകത്തേക്ക് കയറി.

കൈകഴുകി കഴിക്കാനിരുന്നപ്പോഴും ജുമി അക്കുവിന്റെ അരികിലായി ഇരുന്നു.

“ഇക്കാ… എനിക്ക് പേടിതോന്നുന്നു. ഇവിടെ എല്ലാവരും എന്നെ ശ്രദ്ധിക്കുന്നു. ഞാൻ ചീത്തയാണെന്ന് എല്ലാവരും അറിഞ്ഞുകാണുമോ” ജുമി അക്കുവിന്റെ ഷർട്ടിൽ പിടുത്തമിട്ടുകൊണ്ട് ചോദിച്ചു.

“നിനക്ക് തോന്നുന്നതാ ജുമീ. എല്ലാവരും ശ്രദ്ധിക്കുന്നത് കഴിക്കുന്ന ഭക്ഷണത്തിലേക്കാണ്. പിന്നെ നീ പേടിക്കുന്നപോലെ ഒന്നും ഇല്ലട്ടാ”

ബീഫ്‌ബിരിയാണിയും ഓഡർ ചെയ്ത് കുറച്ചുനേരം അതും കാത്തിരുന്നപ്പോൾ ജുമി തലകുനിച്ച് ടേബിളിൽനോക്കി അങ്ങനെയിരുന്നു. അപ്പോഴും അവൾ അക്കുവിന്റെ ഷർട്ടിൻതുമ്പിൽ ഒരുകൈകൊണ്ട് പിടിച്ചിട്ടുണ്ടായിരുന്നു.

ഭക്ഷണം മുന്നിലെത്തിയപ്പോൾ അക്കുതന്നെ അവളുടെ പാത്രത്തിലേക്ക് വിളമ്പികൊടുത്തു.

“ഇനി കഴിക്ക് നല്ലകുട്ടി ആയിട്ട്” എന്ന് പറഞ്ഞ് അക്കുവും കഴിക്കാൻ ആരംഭിച്ചു.

പേടിയോടെ ആണെങ്കിലും ജുമി ഭക്ഷണം കഴിച്ചു.

അക്കുവിന്റെ കൈ മുറുകെപിടിച്ച് ജുമി തിരികെ ജീപ്പിൽവന്നുകയറി.

“നിനക്ക് കടൽ ഇഷ്ടമല്ലേ ജുമീ.. പോയാലോ നമുക്ക്”

“വേണ്ട. എനിക്ക് വീട്ടിൽപോണം”

“ശെരി. നമുക്ക് വീട്ടിലേക്ക് പോകാം”
അക്കു വണ്ടി മുന്നോട്ടെടുത്തു.
ജുമി അക്കുവിന്റെ അരികിലായി ജീപ്പിലിരുന്നു.

ആ ജീപ്പ് ചെന്നുനിന്നത് ബാസിത്തിന്റെ വീടിനുമുന്നിലാണ്.

“ഇത് ആരുടെ വീടാ… എന്തിനാ ഇവിടെ…?” ജുമിയുടെ ചോദ്യമെത്തി.

“പറയാം… നീ വായോ”

ജീപ്പിൽനിന്നിറങ്ങിയ ജുമി അക്കുവിന്റെ കയ്യിൽ പിടുത്തമിട്ടു.

ആ വീടിന്റെ കോളിങ് ബെല്ലിൽ അക്കുവിന്റെ വിരലമർന്നു.

കുറച്ചുനേരത്തെ കാത്തുനിൽപ്പിനോടുവിൽ ആ വലിയ വീടിന്റെ വാതിൽതുറന്ന് ബാസിതിന്റെ ഉപ്പ പുറത്തുവന്നു.

“അക്കു…” അയാളുടെ മുഖത്തെ ഭവമാറ്റം കണ്ട് ജുമിക്ക് പേടിതോന്നി. അവൾ അവനരികിലേക്ക് അടുത്തുനിന്നു.

“ഇക്കാ വാ പോവാം” ജുമി പതിയെ അക്കുവിനോട് പറഞ്ഞു.

“കയറിവായോ അക്കു. ഇതാരാ കൂടെ…?” ബാസിത്തിന്റെ ഉപ്പ ചോദിച്ചു.

“ഇക്കാ ഞാനാരാണെന്ന് പറയല്ലേ” ഒരു കയ്യിൽ അക്കുവിന്റെ കൈ ഉണ്ടെങ്കിലും മറുകൈകൊണ്ട് അക്കുവിന്റെ തോളിൽപിടിച്ച് ജുമി അക്കുവിന്റെ പുറകിലേക്ക് നിന്നു.

“ഇത് ജുമാന. ഞാൻ വിവാഹംകഴിക്കാൻ പോകുന്ന പെൺകുട്ടി” അക്കു അയാളോട് പറഞ്ഞതും ജുമി കൂടുതൽ ശക്തിയോടെ അക്കുവിലെ പിടിമുറുക്കി.

അവന്റെ കൈവേദനിക്കുന്നുണ്ട് എങ്കിലും അവൻ അവളെ എതിർത്തില്ല.

അക്കു വീടിനകത്തേക്ക് കടന്നപ്പോൾ ജുമിയും അവന്റെ പുറകേനടന്നു.

അകത്തെ സോഫയിലേക് കൈചൂണ്ടി ബാസിതിന്റെ ഉപ്പ അവരോട് ഇരിക്കാൻ പറഞ്ഞപ്പോൾ അക്കു ഇരുന്നു. അരികിൽ ജുമിയും. അപ്പോഴും അക്കുവില്ലുള്ള ജുമിയുടെ പിടുത്തം അവൾ വേർപ്പെടുത്തിയിരുന്നില്ല.

അയാൾ അടുക്കളയിലുണ്ടായിരുന്ന ഭാര്യയെയും മകളെയും ഉറക്കെവിളിച്ചു.

“മോളെന്താ ഇവനെ പറ്റിപ്പിടിച്ച് ഇരിക്കുന്നത്”
ബാസിത്തിന്റെ ഉപ്പ ജുമിയോട് ചോദിച്ചു.

“ഒന്നുല്ല” താഴെനോക്കിയാണ് ജുമി മറുപടിപറഞ്ഞത്.
“ഇക്കാ പോവാ നമുക്ക്. ഇവിടെ നിൽക്കണ്ട”

“ഇപ്പൊ പോവാ ജുമീ. നീയൊന്ന് സമാധാനിക്ക്”

“കുറച്ചുലാലമായി ഇവളിങ്ങനെയാ. ഭയങ്കര പേടിയാണ് എല്ലാവരെയും. കുറെ കാലത്തിനുശേഷമാണ് ഇന്നൊന്ന് പുറത്തേക്കിറങ്ങിയത്” അക്കു ബാസിതിന്റെ ഉപ്പയോട് പറഞ്ഞപ്പോൾ

“ഇക്കാ.. വേണ്ട. ഇവരോടൊന്നും പറയല്ലേ”

“ഇല്ല. പറയുന്നില്ല” അക്കു അവളെ സമാധാനിപ്പിച്ചു.
“അവനെവിടെ…?” എന്ന് അക്കു ബാസിതിന്റെ ഉപ്പയോട് ചോദിച്ചതും അയാൾ ഒരു റൂമിനുനേരെ കൈചൂണ്ടി.

അക്കു എഴുന്നേറ്റപ്പോൾ കൂടെ ജുമിയും എഴുനേറ്റു.
അക്കു ആ റൂമിനകത്തേക്ക് കടന്നപ്പോൾ കൂടെ ജുമിയും കടന്നു.

ആരോ കട്ടിലിൽ കിടക്കുന്നുണ്ട് എന്ന് ജുമിക്ക് മനസ്സിലായി അവൾ അയാളുടെ മുഖത്തേക്ക് നോക്കിയതും ജുമി അക്കുവിന്റെ പിന്നിലൊളിച്ചു.
“ഇക്കാ… ഇവനാ ബാസിത്. എന്നെ ചീത്തയാക്കിയ ബാസിത്. നമുക്ക് ഇവിടുന്ന് പോവാം” എന്ന് ജുമി പതിയെ പറഞ്ഞു.

“ജുമീ നീ ഇങ്ങോട്ട് നിൽക്ക്” അക്കു അവളെ പുറകിൽനിന്നും പിടിച്ചുവലിച്ച് മുന്നിലേക്ക് നിർത്തി.

വിറച്ചുകൊണ്ട് നിൽക്കുന്ന ജുമിയെ അക്കു പുറകിൽനിന്ന് ബലമായി പിടിച്ചു.

“ജുമാനാ… നീയെന്നോട് ക്ഷമിക്കണം. പ്രായത്തിന്റെ ചോരത്തിളപ്പിൽ പറ്റിപ്പോയി. എന്തുപറഞ്ഞാലും എന്തുതന്നെ കാണിച്ചാലും ആരും എന്നെ തടയില്ല എന്നൊരു അഹങ്കാരം എനിക്കുണ്ടായിരുന്നു. അതിനുള്ളത് എനിക്ക് കിട്ടി. എന്നെ ഈ അവസ്ഥയിലാക്കിയത് നിന്റെ ഈ നിൽക്കുന്ന അക്കുക്കയാ. പടച്ചവൻ പറഞ്ഞയച്ചതാവും നിന്റെ ഇക്കയെ എന്റെ അഹങ്കാരം കുറക്കാൻ. എനിക്ക് കിട്ടാനുള്ളത് കിട്ടി. ഇനി ഒരിക്കലും ഞാൻ ആരോടും ഒരുതെറ്റും ചെയ്യില്ല. നീ എന്നോട് ക്ഷമിക്കണം. എന്റെ അനിയത്തിപോലും എന്റെ അരികിലേക്ക് വരാൻ പേടിക്കുകയാണ്. ഇനി ഞാൻ ഒരുതെറ്റും ചെയ്യില്ല” ബാസിത് എന്തൊക്കെയോ പാഞ്ഞുതുടങ്ങിയതും ജുമി അക്കുവിന്റെ ദേഹത്തേക്ക് തളർന്നുവീണു.

“അവളെ പൊക്കിയെടുത്ത് അക്കു മറ്റൊരുമുറിയിൽ കൊണ്ടുപോയി കിടത്തി. ഫോണെടുത്ത് ഡോക്ടർ വിശ്വൻ എന്ന നമ്പറിലേക്ക് വിളിച്ചു.

“ഡോക്ടർ പറഞ്ഞപോലെ ഞാനിപ്പോ എന്റെ ജുമിയുമായി അവന്റെ വീട്ടിലാണ്. പേടിയിടെയാണ് ഇന്ന് അവളെന്റെ കൂടെവന്നത്. ബാസിത്തിനെ കണ്ടപ്പോൾ ജുമി തളർന്നുവീണു. ഉണരുമ്പോൾ എല്ലാം ശെരിയാവുമല്ലേ ഡോക്ടർ” അക്കു ഫോണിലൂടെ ചോദിക്കുന്നത് ബാസിതിന്റെ ഉമ്മയും ഉപ്പയും അനിയത്തിയും കേൾക്കുന്നുണ്ടായിരുന്നു.

“പേടിക്കണ്ട അക്കു. ഞാൻ പറഞ്ഞിരുന്നില്ലേ ഒരു ചാൻസ് മാത്രമാണ് ഇത്. നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കി ജുമി ഉണരുമ്പോൾ പഴയപോലെ ആയിട്ടുണ്ടാകും.,ഉണർത്താൻ ശ്രമിക്കരുത്. അവൾ തന്നെത്താൻ ഉണരണം”

ആ നിർദ്ദേശവും കേട്ട് അക്കു ഫോൺവെച്ചു.

ബെഡിൽ തളർന്നുകിടക്കുന്ന ജുമിയുടെ മുഖത്തേക്ക് നോക്കിയതും അക്കുവിന്റെ കണ്ണുനിറഞ്ഞു.

“മോനെ അക്കു… തളരാതെ” ബാസിത്തിന്റെ ഉമ്മ അക്കുവിനെ സമാധാനിപ്പിച്ചു.

“നിങ്ങളുടെ മകന്റെ പ്രവർത്തികാരണമാണ് ഇന്ന് എന്റെപെണ്ണിന് ഈ അവസ്ഥ. ദിവസങ്ങളായി ഇവളൊന്ന് ഉറങ്ങിയിട്ട്. നേരാവണ്ണം എന്തെങ്കിലും കഴിച്ച കാലം മറന്നിട്ടുണ്ടാകും. ആർക്കും ശല്യമില്ലാതെ പാറിപ്പറന്നുനടക്കുകയായിരുന്നു ഇവൾ. എല്ലാം ഒരുനിമിഷംകൊണ്ട് മാറിമറിഞ്ഞു. കണ്ടില്ലേ വെട്ടിയിട്ട വാഴപോലെ കിടക്കുന്നത്.
കഴിഞ്ഞുപോയ കുറെ ദിവസങ്ങളായി ആരെയും കാണാൻ താല്പര്യം കാണിക്കാതെ, ആരോടും കൂടുതലൊന്നും സംസാരിക്കാതെ ഒറ്റൊക്കൊരു മുറിയിൽ കഴിച്ചുകൂട്ടുകയായിരുന്നു ഇവൾ.
അടുത്തറിയാവുന്നവർ ഒരുനോക്ക് കാണുമ്പോൾ കണ്ണുനിറയാതെ ഒരുതുള്ളി കണ്ണീരില്ലാതെ മടങ്ങിയിട്ടില്ല ഇന്നുവരെ.

“കണ്ടിട്ട് സഹിക്കാൻ വയ്യാത്തതുകൊണ്ടാണ്, രക്ഷപ്പെടും എന്നൊരു വിശ്വാസം ഉള്ളതുകൊണ്ടാണ് ഡോക്ടർ പാഞ്ഞപ്രകാരം ഞാനിന്ന് ഇവളെയുംകൂട്ടി ഇങ്ങോട്ട് വന്നത്.
ഒരുപക്ഷെ ഈ മയക്കത്തിൽനിന്ന് ഇവൾ ഉണരുമ്പോൾ അവളിലെn പേടി മാറിയിട്ടുണ്ടാകും. പൂർണമായും പഴയപോലെ ആവില്ലെങ്കിലും മറ്റുള്ളവരെ കാണുമ്പോഴുള്ള, പുറത്തിറങ്ങുമ്പോഴുള്ള ഇവളുടെ പേടി മാറിക്കിട്ടും എന്നാണ് ഡോക്ടർ പറഞ്ഞത്. അങ്ങനെയെങ്കിലും സംഭവിച്ചാൽ മതിയായിരുന്നു. വയ്യ എനിക്ക് എന്റെ ജുമിയെ ഇങ്ങനെ കാണാൻ”
അക്കു ബാസിതിന്റെ കുടുംബത്തിനുമുന്നിൽ ഓരോന്നും പറഞ്ഞ് അവന്റെ കണ്ണുനിറഞ്ഞൊഴുകാൻ തുടങ്ങി.

“തളരാതെ അക്കു. എല്ലാം അറിയുന്ന പടച്ചവൻ ഉണ്ട്. എല്ലാം ശെരിയാവും”
ബാസിത്തിന്റെ ഉപ്പ അക്കുവിനെ സമാധാനിപ്പിച്ചു.

അക്കു പിന്നീടൊന്നും പറയാൻ മനസ്സുകാണിച്ചില്ല. “അല്ലേൽത്തന്നെ ബാസിതിനെ നല്ലരീതിക്ക് വളർത്താത്ത വീട്ടുകാരോട് ഇതൊക്കെ പറഞ്ഞിട്ട് എന്ത്” എന്ന് അവനും ചിന്തിച്ചു.

അക്കുവിന്റെയും ജുമിയുടെയും അരികിൽനിന്ന് ബാസിതിന്റെ കുടുംബം പുറത്തേക്കിറങ്ങി.

കണ്ണുകളച്ച് കിടക്കുന്ന ആ നിഷ്കളങ്കമായ, കുട്ടിത്തം തുളുമ്പുന്ന ജുമിയുടെ മുഖത്തുനോക്കി അക്കു ഒരുപാടുന്നേരം ഒരേ ഇരിപ്പിരുന്നു.

ജുമി പതിയെ കണ്ണുതുറക്കുന്നതുകണ്ട അക്കു അവളുടെ നെറ്റിയിൽ ഒന്ന് തലോടി.

കണ്ണുതുറന്ന ജുമി മുന്നിലിരിക്കുന്ന അക്കുവിനെ കണ്ടതും ഒന്ന് പുഞ്ചിരിച്ചു.
“ഇക്കാ…”

ആ വിളിയും… ആ പുഞ്ചിരിയും കണ്ടപ്പോൾ അക്കുവിന്റെ മനസ്സുനിറഞ്ഞു.
ഒരുപാടുനാളുകൾക്ക് ശേഷമാണ് ജുമിയുടെ ആ പുഞ്ചിരി അക്കു കാണുന്നത്.

ക്ഷീണത്തോടെ ആണെങ്കിലും ജുമി ചുറ്റുമൊന്ന് നോക്കി.

“പേടിക്കണ്ട പെണ്ണെ. നമുക്ക് വീട്ടിലേക്ക് പോകാം” ജുമിയുടെ നോട്ടം കണ്ടപ്പോൾ അക്കു അവളെ പിടിച്ചെഴുനേൽപ്പിച്ച് തട്ടമൊക്കെ നേരെയാക്കി അവളെയുംകൊണ്ട് റൂമിൽനിന്ന് പുറത്തേക്കിറങ്ങി.

ഹാളിലെ സോഫയിൽ ഇരിപ്പുണ്ടായിരുന്നു ബാസിതിന്റെ ഉപ്പയും ഉമ്മയും അനിയത്തിയും.

“മോളെ…” ബാസിത്തിന്റ ഉമ്മ ജുമിയുടെ അരികിലേക്കെത്തി.

“മോള് എന്റെ മകനോട് ക്ഷമിക്കണം. അവന് അറിയാതെ പറ്റിയതാണ്”

“ഓ… സാരല്ല. ഞാൻ ക്ഷമിച്ചു. അറിയാതെ പറ്റിയതാണെന്ന് മാത്രം പറയരുത്. കരഞ്ഞുപറഞ്ഞിട്ടും കേൾക്കാതെയാ നിങ്ങളുടെ മകൻ…” ജുമിയുടെപുഞ്ചിരിമാഞ്ഞു. കണ്ണുകൾ നിറയാൻതുടങ്ങി.

അതുകണ്ടപ്പോൾ അക്കുവിന് കൂടുതൽ സമയം അവിടെനിന്നാൽ അപകടമാണ് എന്ന് തോന്നി
“വാ ജുമീ… നമുക്ക് പോകാം”
ജുമിയുടെ കൈപിടിച്ച് പുറത്തേക്കിറങ്ങി.

“ഇനി നമുക്ക് ബീച്ചിൽ പോയാലോ ജുമീ”

അവളൊന്ന് മൂളിക്കേട്ടപ്പോൾ അക്കുവിന് ഒരുപാട് സന്തോഷം തോന്നി.

വണ്ടിയിൽ കയറിയ അവർ ബീച്ച്ലേക്ക് പുറപ്പെട്ടു.
എപ്പോഴും പറയുന്ന പോലെ പേടിയാണ് വീട്ടിൽ പോകാം എന്ന ജുമിയുടെ വാക്കുകൾ കേൾക്കാതെയായി.

യാത്രയിലുടെനീളം പുറകിലേക്ക് മറയുന്ന കാഴ്ചകൾ കണ്ട് അവളേതോ ലോകത്തയിരുന്നു.

പലപ്പോഴായി അക്കു പതിയെ അവളെ വിളിച്ചെങ്കിലും ജുമി അതൊനന്നും അറിയുന്നില്ലായിരുന്നു.

ബീച്ചില്ലെത്തി വണ്ടിനിർത്തി അക്കു അവളെ തട്ടിവിളിച്ചു.
“ജുമീ… എന്താണ് നീയിങ്ങനെ ചിന്തിച്ചുകൂട്ടുന്നത്…?”

ചിന്തയിൽനിന്ന് ഞെട്ടിയുണർന്ന ജുമി
“ഇല്ല… ഒന്നുല്ല” എന്നുപറഞ്ഞ് ജീപ്പിൽനിന്ന് ഇറങ്ങി.

അക്കുവിന്റെ കൈപിടിക്കാതെ അക്കുവിന് പുറകിലായി ജുമി അവന്റെയൊപ്പം കരയെ പുല്കുന്ന തിരമാലകൾ കാണാനായി നടന്നു.

അസ്‌തമിക്കാനൊരുങ്ങുന്ന സൂര്യനെനോക്കി ജുമി ഒരുപാടുനേരം ആ മണൽപരപ്പിൽ അക്കുവിന്റെ അരികിലായി ഇരുന്നു.

വീശിയടിക്കുന്ന ഇളംകാറ്റിൽ എല്ലാംമറന്ന് അക്കു അവൾക്കരികിൽ ഇരിക്കുമ്പോഴാണ് ജുമിയുടെ ചോദ്യമെത്തിയത്.

“ഇക്കാ… ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയണം. എനിക്ക് സങ്കടമാകും എന്നുകരുതി സത്യം പറയാതിരിക്കരുത്”

“എന്താ ജുമീ… നീ ചോദിക്ക്”

“ആ ചോദിക്കാം..അതിനുമുൻപ് എനിക്ക് വാക്കുതരണം. കള്ളം പറയില്ല എന്ന്”

അതുകേട്ടപ്പോൾ അക്കുവിന് സംശയം തോന്നി.
എങ്കിലും ജുമിയോട്
“പടച്ചവനാണെ, നീയാണെ സത്യം. ഞാൻ സത്യം പറയാം. നീ ചോദിക്ക് പെണ്ണെ”

 

[തുടരും…]

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

F_B_L ന്റെ മറ്റു നോവലുകൾ

അകലെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply