മനമറിയാതെ – Part 26 (അവസാനഭാഗം)

1235 Views

manamariyathe-novel

മനമറിയാതെ…

Part: 26 [ അവസാനഭാഗം]

✍️ F_B_L

[തുടരുന്നു…]

 

കുറെ ദിവസമായി അക്കു നന്നായൊന്ന് ഉറങ്ങിയിട്ട്. ഇന്ന് എന്തായാലും വേദനകളില്ലാതെ, സങ്കടങ്ങളില്ലാതെ നന്നായി ഉറങ്ങാൻ കഴിയുമെന്ന് അവനുതോന്നി.

“മോനെ അക്കു” കഴിക്കുന്നില്ലേ നീ…” ഉപ്പയുടെ ചോദ്യമെത്തിയപ്പോൾ അക്കു കഴിക്കാനായി റൂമിൽനിന്ന് പുറത്തിറങ്ങി.

“കുറെ ദിവസമായില്ലേ നീ ശെരിക്ക് എന്തെങ്കിലും കഴിച്ചിട്ട്. ഇനിയെങ്കിലും നന്നായി കഴിക്ക്. ഇപ്പൊ സങ്കടങ്ങളൊക്കെ മാറിയില്ലേ മോനെ”

“ആ ഉമ്മാ…”

അക്കു അന്ന് നന്നായി ഭക്ഷണം കഴിച്ചു എന്നുമാത്രമല്ല അന്ന് നന്നായി ഉറങ്ങുകയും ചെയ്തു.

_____________________________

അബ്‌ദുക്കയുടെയും മജീദ്ക്കയുടെയും വീടുകളിൽ ബന്ധുക്കൾ എത്തിതുടങ്ങി.

അതെ നാളെയാണാ നിക്കാഹ്.
ഒത്തിരി പ്രശ്നങ്ങൾക്കൊടുവിൽ അവർ ഒന്നിക്കുന്ന അവരുടെ ദിവസം.

“ടാ വിഷ്ണൂ… ഓഡിറ്റോറിയത്തിലേക്ക് പോകാനുള്ള വണ്ടി വരുമല്ലോ അല്ലെ” തിരക്കിനിടയിൽ അക്കു ചോദിച്ചു.

“ആ മുത്തേ… അതൊക്കെ സെറ്റാണ്. ഇന്നും നാളെയും വരാനുള്ളതും പോകാനുള്ളതുമായുള്ള വണ്ടികളുടെ കാര്യത്തിൽ നീ ടെൻഷനാവണ്ട. നീ നിനക്ക് ചെയ്‌തുത്തീർകാനുള്ള പണികളൊക്കെ തീർക്ക്” വിഷ്ണു ഉത്തരവാദിത്തതോടെ പറഞ്ഞു.

“ശെരി രാജാവേ. റാഷി വന്നില്ലേ..?”

“അവനെ ഞാൻ ജുമിയുടെ വീട്ടിലേക്ക് പറഞ്ഞയച്ചു. അവനിവിടെനിന്നാൽ ഒരുപണിയും കൃത്യമായി ചെയ്യില്ല. വായ്നോക്കി നിക്കും” എന്ന് പറഞ്ഞ് വിഷ്ണു ചിരിച്ചപ്പോൾ അക്കുവും കൂടെ ചിരിച്ചു.

“അക്കുക്കാ… ഞാൻ എന്റെ നാത്തൂന്റെ വീട്ടിൽപോയിട്ട് വരാട്ടോ” എന്നുപറഞ്ഞ് കുഞ്ഞോള് വന്നപ്പോൾ

“നാത്തൂനെ കാണാനാണെങ്കിൽ പൊയ്ക്കോ. അതല്ല റാഷിയെ കാണാനാണെങ്കിൽ മോള് പോവണ്ട” എന്ന് അക്കു പുഞ്ചിരിച്ചുകൊണ്ട് കുഞ്ഞോളോട് മറുപടി പറഞ്ഞു.

“ഞാൻ എനിക്ക് ഇഷ്ടമുള്ളവരെയൊക്കെ കാണും. ന്തേ” എന്ന് കുഞ്ഞോളും പുഞ്ചിരിയോടെ ചോദിച്ച് ഇറങ്ങിയോടി.

____________________________

“നാത്തൂനെ… മൈലാഞ്ചി ഇടണ്ടേ”
കുഞ്ഞോള് ജുമിയോട് ചോദിച്ചു.

“ആ ഇടണം. ഞാൻ നിന്നെനോക്കി ഇരിക്കുകയായിരുന്നു” എന്ന് ജുമി.

“എങ്കിൽ വാ.. നമുക്ക് റൂമിലേക്ക് പോകാം”

“അത് വേണ്ട. അവിടെ ആകെ ആൾകാരാ. നമുക്ക് മുകളിലേക്ക് പോകാം” എന്ന് ജുമി.

രണ്ടുപേരുംകൂടി മൈലാഞ്ചിയുമെടുത്ത് വീടിന്റെ മുകളിൽപോയി കലാപരിപാടി തുടങ്ങി.

_______________________

സമയം ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ ശരവേഗത്തിൽ കടന്നുപോയി.

അടുത്തടുത്ത വീടുകളായതുകൊണ്ട് കല്യാണം ഒരു ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു.
എന്നിരുന്നാലും അക്കുവിനും ജുമിക്കും പരസ്പരം കാണാൻ കഴിഞ്ഞിരുന്നില്ല.
“നിക്കാഹ് കഴിഞ്ഞിട്ടുമതി ഒന്നിച്ച് നാട്ടുകാരുടെമുന്നിൽ സ്റ്റേജിലിരിക്കുന്നത്” എന്ന് ബന്ധുക്കൾ പറഞ്ഞതുകൊണ്ടായിരുന്നു അത്.

അതുകൊണ്ടുതന്നെ അക്കു ഓഡിറ്റോറിയത്തിന്റെ കവാടത്തിൽ നിന്ന് വരുന്നവരെ സ്വീകരിക്കാനായി നിന്നു.
കല്യാണങ്ങളിൽ നടക്കുന്നതൊന്നും പറയണ്ടല്ലോ… പെണ്ണുങ്ങൾക്കൊക്കെ കല്യാണപ്പെണ്ണിനെ കാണണം, എന്നിട്ട് കുറ്റവും കുറവുകളും കണ്ടുപിടിക്കണം. ഇതാണ് അവരുടെ പണി.
എന്നാൽ കല്യാണചെക്കൻ വരുന്നവരെയൊക്കെ അകത്തേക്ക് ക്ഷണിക്കുന്നുണ്ട് എങ്കിലും മഹിമ പറയാനോ കുറ്റങ്ങൾ കണ്ടുപിടിക്കാനോ ആണുങ്ങൾ തയ്യാറാവില്ല.

കൈനിറയെ മൈലാഞ്ചിയിട്ട് അണിഞ്ഞൊരുങ്ങി നിൽക്കുന്ന ജുമിയെ കാണാൻ അക്കുവിന്റെ മനസ്സ് കൊതിച്ചു.
അതുപോലെതന്നെ തന്റെ ചെക്കനെ കാണുവാൻ ജുമിക്കും ആഗ്രഹം ഉണ്ടായിരുന്നു.

ഓഡിറ്റ്‌റ്റോറിയം വിട്ടിറങ്ങുമ്പോൾ കാറിലേക്ക് കയറുന്ന ജുമിയെ അക്കു ഒരുനോക്ക് കണ്ടു.

വീട്ടിലെത്തിയപ്പോൾ അക്കുവിനെ ഉറങ്ങാൻപോലും സമ്മതിക്കാതെ കൂട്ടുകാരും ഹരിസും ചേർന്ന് പിടിച്ചിരുത്തി.

“എടാ അക്കു. ഞങ്ങൾക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്”

“പറയ് ഹാരിസേ”

“സംഭവം വേറൊന്നുമല്ല. നാളെ മണിയറയിൽ നിനക്കും ജുമിക്കും ഒരു പണിതരാൻ ഞങ്ങൾക്ക് നല്ല ആഗ്രഹമുണ്ട്” വിഷ്ണുവായിരുന്നു.

“തെണ്ടികൾ” അക്കു മനസ്സിൽപറഞ്ഞു.

“ഞങ്ങളൊരുക്കുന്ന പണി ജുമിക്ക് താങ്ങാൻകഴിയുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് നമുക്കൊരു കോംപ്രമൈസ് ആവശ്യമാണ്‌”
റാഷിദ് പറഞ്ഞു.

“ആ അതുമതി. കോംപ്രമൈസ് അതാണ് നല്ലത്. നിങ്ങൾ എന്റെ കൂട്ടുകാരല്ലേ… നിങ്ങൾ ഇങ്ങനെ പറയൂ എന്നെനിക്കറിയാം”
അക്കു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞതും

“നീയങ്ങനെ സന്തോഷിക്കാൻ വരട്ടെ. കോംപ്രമൈസ് എന്ന് ഞങ്ങൾ ഉദ്ദേശിച്ചത് എന്താണെന്ന് നിനക്ക് മനസ്സിലായിട്ടില്ല. റാഷി നീതന്നെ പറഞ്ഞുകൊടുക്ക്” വിഷ്ണു പറഞ്ഞു.

“അപ്പൊ സംഭവം എന്താണെന്നുവെച്ചാൽ… മണിയറയിലെ ഉടായിപ്പ് ഒഴിവാക്കണമെങ്കിൽ നീ ഞങ്ങൾപറയുന്നത് അനുസരിക്കണം” എന്ന് റാഷി

“ശെരി. നിങ്ങൾ കാര്യമെന്താണെന്ന് പറ” അക്കു പറഞ്ഞു.

“നിന്റെ കെട്ടുകഴിഞ്ഞ് നീ മണിയറയിൽ കയറുന്നമുൻപ് നിന്റെ ജീപ്പിന്റെ താക്കോലും കൂടെ ഒരു ഇരുപതിനായിരം രൂപയും തരണം”

റാഷി അത് പറഞ്ഞതും അക്കു ഒന്ന് ഞെട്ടി.

“ഹാ… പേടിക്കൊന്നും വേണ്ട. ഞങ്ങൾക്ക് ഒരു ട്രിപ്പ് പോകാനാ. അതും നിന്റെ ചിലവിൽ. അതിന് സമ്മതമല്ലങ്കിൽ മണിയറയിൽ നല്ല കിടുക്കാച്ചി പണിയുണ്ടാവും” റാഷി പറഞ്ഞു.

ചിന്തകൾക്കൊടുവിൽ
“ശെരി, സമ്മതിച്ചു” എന്ന് അക്കു സമ്മതിച്ചു.
“എന്നാലും എന്റെ തെണ്ടികളെ… ഹാരിസിന്റെ കല്യാണമേ കഴിഞ്ഞിട്ടുള്ളു. നിങ്ങളൊക്കെ ബാക്കിയുണ്ട് അത് മറക്കണ്ട” എന്ന് അക്കു അവരോട് പറഞ്ഞ് കിടക്കാനായി റൂമിലേക്ക് പോയി.
റൂമൊന്നും ഒഴിവില്ലായിരുന്നു. അക്കുവിന്റെ റൂമിൽ ഉമ്മുമ്മ സ്ഥാനം പിടിച്ചിരുന്നു.

ഇന്നാണാ കല്യാണം…

ഓഡിറ്റോറിയത്തിൽ കൂടിയിരിക്കുന്ന ബന്ധുക്കളെയും നാട്ടുകാരെയും സാക്ഷിയാക്കി ഉസ്താദ് അക്കുവിന്റെയും മജീദ്ക്കയുടെയും കൈകൾ ചേർത്തുവെച്ച് നിക്കാഹ് നടത്തി.

കുഞ്ഞോളുടെയും കൂട്ടുകാരുടെയും ഇടയിൽനിന്നുകൊണ്ട് ജുമി ആ രംഗം കണ്ടു.
സന്തോഷംകൊണ്ട് അവളുടെ മിഴികൾ നിറഞ്ഞു.

“അയ്യേ നാത്തൂനെ… ഇനിയെന്തിനാ കരയുന്നെ”
കുഞ്ഞോള് ജുമിയുടെ കണ്ണുകൾ തുടച്ചുകൊണ്ട് ചോദിച്ചു.

“സന്തോഷംകൊണ്ടാ കുഞ്ഞോളെ”

“ആ എങ്കിൽ കുഴപ്പല്ല. പിന്നേ എന്റെ ഇക്കാടെ ഭാര്യയാണ് എന്നുകരുതി ഞാൻ ബാബി എന്നൊന്നും വിളിക്കില്ലാട്ടോ” കുഞ്ഞോള് പറഞ്ഞു.

“ആ മതി. നീ എന്നെ പഴയപോലെതന്നെ കണ്ടാൽമതി”

സ്റ്റേജിൽ ഇരുന്ന ഉസ്താതും കൂട്ടരും നിക്കാഹിന്നോടുവിൽ സ്റ്റേജിൽനിന്ന് ഇറങ്ങിയപ്പോൾ ജുമിയും കൂട്ടരും സ്റ്റേജിൽ കയറി.
എല്ലാവരെയും സാക്ഷിയാക്കി അക്കു ജുമിയുടെ കഴുത്തിൽ മഹറണീച്ചു.

ഓഡിറ്റോറിയത്തിലെ പരിപാടികളൊക്കെ കഴിഞ്ഞ് നാട്ടുകാരൊക്കെ പിരിഞ്ഞുപോയി.
അവശേഷിക്കുന്ന അബ്‌ദുക്കയുടെയും മജീദ്ക്കയുടെയും കുടുംബം വീട്ടിലേക്ക് മടങ്ങാനായി വണ്ടികളിൽ കയറി.

റാഷിയുടെ കാറിലായിരുന്നു അക്കുവും ജുമിയും.

“മോനെ അക്കു, പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ അല്ലെ” ഡ്രൈവിങ്ങിനിടയിൽ റാഷി ചോദിച്ചു.

“ഓ മറന്നിട്ടില്ല. ഓർമയിലുണ്ട്” എന്ന് അക്കു പറഞ്ഞപ്പോൾ ജുമി അക്കുവിനെയൊന്ന് നോക്കി
“എന്താ” എന്ന് ചോദിച്ചു.

“ഏയ്‌ ഒന്നുല്ല. റാഷിക്ക് കുറച്ച് പൈസ വേണമെന്ന് പറഞ്ഞിരുന്നു. അത് ചോദിച്ചതാണ്” എന്ന് അക്കു പറഞ്ഞു.

റാഷിയുടെ വണ്ടി അക്കുവിന്റെ വീട്ടുമുറ്റത്ത് എത്തിനിന്നപ്പോൾ അവരെയും കാത്ത് അക്കുവിന്റെ വീട്ടുകാർ അവിടെ നിൽക്കുന്നുണ്ടായിരുന്നു.

“വലതുകാലുവെച്ച് കേറിക്കോട്ടാ ജുമീ” എന്ന് കാറിൽനിന്നിറങ്ങാൻനേരം അക്കു ജുമിയോട് പറഞ്ഞിരുന്നു.

____________________________

സമയം വേഗത്തിൽ കടന്നുപോയിക്കൊണ്ടിരുന്നു.
ഇരുട്ടുന്നതോടുകൂടി ദമ്പദികൾ മജീദ്ക്കയുടെ വീട്ടിലെത്തി.
നാട്ടുനടപ്പ് അനുസരിച്ച് വിവാഹജീവിധത്തിലെ ആദ്യത്തെ രാത്രി ഭാര്യവീട്ടിലാണ്.

മുൻപ് പലപ്പോഴും ആ വീട്ടിൽനിന്നും ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കിലും അന്ന് കഴിക്കാനിരുന്നപ്പോൾ അക്കുവിന് അത്ഭുതം തോന്നി.
ജുമിയുടെ ബന്ധുക്കൾ എല്ലാവരും നിർബന്ധിച്ച് ഓരോന്നും കഴിപ്പിച്ച് വയറും നിറഞ്ഞ് അക്കു ഒരുവിധമായി.

ജുമിയുടെ വീടായതുകൊണ്ട് ജുമിക്ക് വലിയ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു.

ആരൊക്കെയോ ചേർന്ന് അക്കുവിനെ മണിയറയിലാക്കി.
പൂക്കളും തോരണങ്ങളുമായി അലങ്കരിച്ച മണിയറയിൽ അക്കു ശ്രദ്ധയോടെ നടന്നു.

കൂട്ടുകാർ നാറികൾ എന്തെങ്കിലും പണി ഒപ്പിച്ചിയിട്ടുണ്ടോ എന്നറിയില്ലല്ലോ. ഈ മണിയറ ഒരുക്കിയതുപോലും അവരാണ്. അതുകൊണ്ട് അക്കു ഓരോ ചുവടും ശ്രദ്ധയോടെ മുന്നോട്ടുവെച്ചു.

ഈ സമയത്താണ് ഒരുഗ്ലാസിൽ പാലുമായി ജുമിയും റൂമിലേക്ക് വന്നത്.

“വാതിലടച്ചേക്ക് ജുമീ” അക്കു അവളോട് പറഞ്ഞു.

ജുമി വാതിലടച്ച് കയ്യിലെ പാല് ചെറിയ ടേബിളിൽവെച്ചതും…
“ഹലോ… അക്ബറും ജുമാനയും എന്താ പരിപാടി. മധുവിധു ആഘോഷിക്കാൻ തുടങ്ങിയോ. എങ്കിൽ നിങ്ങൾ ക്യാമറകണ്ണുകളുടെ നിരീക്ഷണത്തിലാണ്. അതുകൊണ്ട് സൂക്ഷിക്കണം” ആ ശബ്ദം നിലച്ചു.

പൊതുവെ പേടിയുള്ള ജുമി പതിയെപതിയെ അക്കുവിന്റെ അടുത്തെത്തി.

“പേടിക്കണ്ട… പുറത്തിരിക്കുന്ന സ്ക്രീൻ ഓണാക്കിയിട്ടില്ല. ഓണാക്കുന്നമുൻപ് നീ ഞങ്ങളോട് പറഞ്ഞ വാക്കുപാലിക്കണം. റാഷിയുടെ അക്കൗണ്ടിലേക്ക് അഞ്ചുമിനിറ്റിനകം ഞങ്ങൾ ആവശ്യപ്പെട്ട തുക എത്തിയിരിക്കണം. ഇല്ലങ്കിൽ…” ആ അശരീരി നിന്നതും അക്കു ഫോണെടുത്ത് റാഷിക്ക് പണമയച്ചു.

“ഇക്കാ… ഇതെന്താ സംഭവം. ഇവിടെ ക്യാമറ ഉണ്ടോ” ജുമി സംശയത്തോടെ ചോദിച്ചു.

“എന്റെ ചങ്ങായിമാരാണ്, അതുകൊണ്ട് ഉറപ്പൊന്നുല്ല”
എന്ന് അക്കു ജുമിയോട് പറഞ്ഞു.

“ഓക്കേ അക്കു. പൈസ കിട്ടി ബോധിച്ചു. ജീപ്പിന്റെ താക്കോൽ ഹാരിസ് എടുത്തിട്ടുണ്ട്. എടാ പൊട്ടാ… നിങ്ങളുടെ റൂമിൽ പണിതരാനായി ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല. നീ പൈസ തരാതെ മുങ്ങുമെന്ന് അറിയാമായിരുന്നു. അതുകൊണ്ട് ഒന്ന് ഓർമിപ്പിക്കാൻ വേണ്ടിയാണ് അവിടെ സ്പീക്കർ വെച്ചത്. കട്ടിലിനടിയിലിരിക്കുന്ന ആ ബ്ലൂട്ടൂത് സ്പീകർ ഓഫാക്കിയാൽ നിങ്ങൾക്ക് സമാധാനമായി ജീവിതം തുടങ്ങാം. ഇല്ലെങ്കിൽ ഇനിയും ഇതുപോലെ അശരീരികൾ മുഴങ്ങും. അത് വേണ്ടകിൽ ആ സ്പീക്കർ ഓഫാക്കിയേക്ക്. നിങ്ങൾ നിങ്ങളുടെ ജീവിതം തുടങ്ങിക്കോളൂ, ഞങ്ങൾ ഞങ്ങളുടെ ട്രിപ്പ് തുടങ്ങുകയാണ്… അപ്പൊ വന്നിട്ട് കാണാം. സ്പീക്കർ ഓഫാക്കാൻ മറക്കണ്ട” ആ ശബ്ദം നിലച്ചതും അക്കു കട്ടിലിനടിയിലിരിക്കുന്ന സ്പീക്കർ പുറത്തെടുത്ത് ഓഫാക്കി.

“കൊള്ളാലോ ചങ്ങാതിമാർ. പണി തന്നല്ലേ ഇക്കാക്ക്”
ജുമി ചോദിച്ചു.

“മലപോലെ വന്നത് മഞ്ഞുപോലെ പോയി. അത്രയൊള്ളു”
അക്കു ബെഡിലേക്കിരുന്നുകൊണ്ട് പറഞ്ഞു.
“ഇന്നിങ്ങനെ നിൽക്കുവാനാണോ പരിപാടി. ഇവിടെ വന്നിരിക്ക്”
അക്കു പറഞ്ഞപ്പോൾ ജുമി അവന്റെ അടുത്തായി ബെഡിലിരുന്നു.

“ഇക്കാ… കൊച്ചിയിലുള്ളവർ കല്യാണത്തിന് വന്നില്ലല്ലോ… ഞാൻ കണ്ടില്ല അവരെ, എന്തുപറ്റി”

“അറിയില്ല. കഴിഞ്ഞ ആഴ്ച ഞാൻ വിളിച്ചറിയിച്ചിരുന്നു. എന്തായാലും വരുമെന്ന് ഉറപ്പ് പറഞ്ഞിരുന്നു. വരാൻ ഇഷ്ടമുണ്ടാവില്ല. അല്ലാതെ ഞാനെന്താ പറയാ നിന്നോട്”

ജുമി ഒന്ന് മൂളി.

“അതെ പെണ്ണെ, തീരെ വയ്യ എനിക്ക്. നിന്റെ കുടുംബക്കാരൊക്കെകൂടി ആവശ്യത്തിൽകൂടുതൽ തീറ്റിച്ചിട്ട് നല്ല ഉറക്കവും വരുന്നുണ്ട്. ഞാൻ ഉറങ്ങാൻ പോവാ” അക്കു ബെഡിലേക്ക് കിടന്നതും വൈകാതെ ഉറങ്ങിപ്പോയി.

പക്ഷെ ജുമിയുടെ മനസ്സിൽ ഒരു സംശയത്താൽ മുറിപ്പാടുവീണു. ലൈറ്റ് ഓഫാക്കി ബെഡിന്റെ ഓരംചേർന്ന് കിടന്നെങ്കിലും അവൾക്ക് ഉറങ്ങാനായില്ല. മാത്രമല്ല ഉള്ളിലുള്ള സങ്കടം പുറത്തേക്ക് വരികയും ചെയ്തു.

അടക്കിപ്പിടിച്ചുള്ള തേങ്ങൽ മുറിയിലെ നിശബ്ദദയിൽ അക്കുവിന്റെ കാതുകളിലെത്തി അവൻ ഉണർന്നു.
കയ്യെത്തിച്ച് ലൈറ്റ് ഓണാക്കിയതും മറുവശത്തേക്ക് ചരിഞ്ഞുകിടന്ന ജുമി കൈകൊണ്ട് കണ്ണുതുടക്കുന്നത് അക്കു കണ്ടു.

അക്കു അവളുടെ ചുമലിൽ പതിയെ തട്ടി.
“എന്തെ പെണ്ണെ, എന്തുപറ്റി..?” അക്കു ചോദിച്ചു.

“ഒന്നുല്ല”

“ഒരുകാരണവും ഇല്ലാതെയാണോ നീയിപ്പോ കരയുന്നത്. എന്താണെങ്കിലും എന്നോടുപറപെണ്ണെ”
അക്കു വീണ്ടും ചോദിച്ചുകൊണ്ട് അവളെ അവന്റെനെർക്ക് തിരുച്ചുകിടത്തി.

നിറഞ്ഞൊഴുകുന്ന ചുവന്ന മിഴികൾ ജുമി തുടച്ചുമാറ്റി.
“ഇക്കാക്ക് എന്നെ ഇഷ്ടമല്ലല്ലോ. അതെനിക്ക് മനസ്സിലായി”
ജുമി സങ്കടത്തോടെ പറഞ്ഞു.

“നീയിത് എന്തൊക്കെയാ പറയുന്നേ ജുമീ. എനിക്ക് നിന്നോട് സ്നേഹമില്ലെന്നോ”

“ആ… മറ്റൊരുത്തൻ തൊട്ട ശരീരത്തോട് ഇക്കാക്ക് വെറുപ്പല്ലേ… സത്യം പറ” ജുമിയുടെ കണ്ണിലെ നീരോഴുക്ക് കൂടിവന്നു.

അക്കു അവളെ പിടിച്ച് എഴുനേൽപ്പിച്ചു.
“എന്റെ പെണ്ണെ, ആരാ നിന്നോട് ഇതൊക്കെ പറഞ്ഞത്. ഞാൻ പറഞ്ഞോ… ഇല്ലല്ലോ? നീ വെറുതെ ഓരോന്നും ആലോചിക്കുന്നതാ. എല്ലാം നിന്റെ തോന്നലാ” അക്കു ജുമിയുടെ മിഴികൾ തുടച്ചു.

“അല്ല. തോന്നലല്ല. ഫോണിലൂടെ പറയുമായിരുന്നല്ലോ എന്നും എന്നെ ഇക്കയുടെ നെഞ്ചിൽതലവെച്ച് ഉറങ്ങാനേ സമ്മതിക്കൂ എന്ന്..എന്നിട്ടിപ്പോ…”

“അതാണോ… എന്റെ പെണ്ണെ, ഇന്നലെയൊന്നും ശെരിക്കൊന്ന് ഉറങ്ങിയിട്ടില്ല. അതുകൊണ്ടാ ഞാൻ കിടന്നത്. ഇനിയിപ്പോ അതിന്റെ പേരിൽ നിനക്കൊരു തെറ്റിദ്ധാരണ വേണ്ട. വാ ഈ നെഞ്ചിൽച്ചേർന്ന് കിടന്നോ നീ” അക്കു അവളുമായി ബെഡിലേക്ക് ചെരിഞ്ഞു.

“ലൈറ്റ് ഓഫാക്കട്ടെ ഇനി” അക്കു ചോദിച്ചതും
ജുമി ഒന്ന് മൂളിക്കൊടുത്തു.

ജുമിയുടെ തേങ്ങലൊതുങ്ങി. കണ്ണിലെ നീരുറവ വറ്റി.

മുല്ലപ്പൂക്കൾ വിതറിയ ബെഡിൽ അക്കുവിന്റ നെഞ്ചിൽ തലവെച്ച് അവനോട് ചേർന്നുകിടന്ന് ജുമി എപ്പോഴോ ഉറങ്ങിപ്പോയി.

സുബ്ഹിബാക്കിന്റെ ഈരടി കാതിലെത്തിയതും ജുമി പതിയെ കണ്ണുതുറന്നു.
തന്നെയും ചേർത്തുപിടിച്ച് ഉറങ്ങുന്ന അക്കുവിന്റെ മുഖം കാണുവാൻ ജുമിക്ക് കൊതിതോന്നി എഴുനേറ്റ് ചെറിയ വെളിച്ചമുള്ള ലൈറ്റിട്ടു.

ഉറങ്ങിക്കിടക്കുന്ന അക്കുവിന്റ മുഖത്തുനോക്കി ജുമി കുറച്ചുനേരം അങ്ങിനെ അവന്റെ അരികിലായി ഇരുന്നു.
അക്കുവിന്റെ കവിളിൽ ഒരു മുത്തംകൊടുക്കാൻ ജുമിക്ക് കൊതിതോന്നി അതിനായി ഒരുങ്ങിയതും ജുമിയുടെ മുടി മുഖത്തുതട്ടി അക്കു കണ്ണുതുറന്നു.

അക്കു കണ്ണുതുറന്നതും കണ്ടത് ജുമിയെയാണ്.
അവന്റെ നോട്ടംകണ്ട ജുമി അവന്റെ അരികിൽനിന്ന് എഴുനേൽക്കാൻ ഒരുങ്ങിയതും അക്കു അവളെ ബലമായി പിടിച്ച് അവന്റെ ദേഹത്തേക്കിട്ടു.

“എവിടെക്കാ ഇപ്പൊത്തന്നെ എണീറ്റ്പോകുന്നെ, ഇവിടെക്കിടക്ക്” ജുമിയെ ചുട്ടിപ്പിടിച്ച് അക്കു പറഞ്ഞു.

“ഇക്കാ… ബാങ്ക് കൊടുത്തു. നിസ്കരിക്കണം” അവനിൽനിന്ന് എഴുനേൽക്കാൻ ജുമി ഒരു പാഴ്ശ്രമം നടത്തി.

“നിസ്കരിക്കാലോ. ഇപ്പൊ നീയിവിടെ കിടക്ക്” അക്കു കൂടുതൽ അവളിൽ ബലംപ്രയോഗിച്ചു.

“ഇക്കാ… എനിക്ക് വേദനിക്കുന്നു”

അത് കേട്ടപ്പോൾ അക്കു പിടുത്തത്തിൽ അയവുവരുത്തി.
അവളെ വിടാൻ അവൻ ഒരുക്കമല്ലായിരുന്നു.
അക്കു ജുമിയെ ബെഡിലേക്ക് കിടത്തി മുഖത്ത് വീണുകിടന്ന മുടി വിരലുകൾക്കൊണ്ട് മാറ്റി അവനാ നെറ്റിയിൽ അമർത്തി ചുംബിച്ചു.
സ്നേഹത്തോടെയുള്ള ചുടുമ്പണത്തിന്റെ ചൂടേറ്റതും ജുമിയുടെ കൈകൾ അക്കുവിനെ ചുറ്റിപിടിച്ചു.

കുറച്ചുസമയത്തിനുശേഷം…

“എന്റെ സുബ്ഹി കളഞ്ഞപ്പോ സന്തോഷായില്ലേ ഇക്കാക്ക്”
പുതപ്പിനടിയിൽ അക്കുവിന്റെ നെഞ്ചിൽ കിടന്ന് ജുമി അവന്റെ മീശയിൽ പിടിച്ചുവലിച്ചുകൊണ്ട് ചോദിച്ചു.

“ദേ പെണ്ണെ, വേദനിക്കുന്നുണ്ട്. പിടിവിട്. ഇല്ലേൽ ഇനിയുള്ള രാത്രികളിൽ ഉറങ്ങാൻ ഞാൻ സമ്മധിക്കില്ല പറഞ്ഞേക്കാം”
അക്കു അങ്ങനെ പറഞ്ഞപ്പോൾ മീശയിലെ പിടുത്തം വിട്ട് അവനെയും കെട്ടിപ്പിടിച്ച് കിടന്നു.

മനമറിയാതെ ഒരുപാട് പ്രയാസത്തിനൊടുവിൽ മനമറിഞ്ഞ് അക്കുവിന്റെയും ജുമിയുടെയും സന്തോഷത്തോടെയുള്ള ജീവിതം അവിടെ തുടങ്ങി.

ശുഭം…

_____________________

[എന്റെ അക്ഷരത്തെ ക്ഷമയോടെ കാത്തിരുന്ന് വായിച്ച നല്ലവരായ വായനക്കാർക്ക് നന്ദി. വിലയേറിയ നിങ്ങളുടെ അഭിപ്രായം അറീക്കുക. സത്യസന്തമായി അഭിപ്രായം പാഞ്ഞാൽ കുറവുകൾ നികത്തി കൂടുതൽ ബംഗിയാക്കി ഇനിയും കഥകളുമായി വരാൻ ശ്രമിക്കാം.]

✍️F_B_L
[email protected]
7592960902

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

F_B_L ന്റെ മറ്റു നോവലുകൾ

അകലെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply