മനമറിയാതെ – Part 14

8037 Views

manamariyathe-novel

മനമറിയാതെ…

Part: 14

✍️ F_B_L

[തുടരുന്നു…]

 

പക്ഷെ കേട്ടുനിന്ന ജുമിക്കും കുഞ്ഞോൾക്കും സനയോട് ദേഷ്യമാണ് തോന്നിയത്.
എല്ലാത്തിനും പുറമെ കുഞ്ഞോളുടെ കയ്യിലുള്ള ഫോണിലെ കോളിന്റെ മറുതലക്കൽ ഇതെല്ലാം കേട്ട് അക്കു എന്നൊരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു.

“സനാ… നിനക്കൊരു കാര്യമറിയുമോ. ചുമ്മാ ഒരു നേരംപോക്കിനുവേണ്ടിയാ അക്കുക്ക നിന്നെ പ്രണയിച്ചത്. അതുകൊണ്ട് നിന്നെ നഷ്ടമായതിൽ ഇക്കാക്ക് യാതൊരുപ്രശ്നവുമില്ല. ഇക്ക ഇന്ന് കാലത്ത്കൂടി പറഞ്ഞതാ തലയിലാവേണ്ട കേസ് ഒഴിഞ്ഞുപോയെന്ന്. ഇക്കാക്കിപ്പോ ഒരു സമാധാനം ഉണ്ടെന്ന്” തന്റെ ഇക്കയെ സന തരംതാഴ്ത്തി സംസാരിച്ചത് ഇഷ്ടപ്പെടാതിരുന്ന കുഞ്ഞോള് സനാക്കിട്ട് തിരിക്കെയൊന്ന് കൊട്ടി.

കിട്ടേണ്ടത് മർമത്ത് കിട്ടിയതുകൊണ്ട് സന അവർക്കിടയിൽനിന്നും പിൻവാങ്ങി അവളുടെ ഉമ്മയുടെ അടുത്തേക്ക് നടന്നു.

“എടീ കുഞ്ഞോളെ… നീ പറഞ്ഞത് നേരാണോടി” കേട്ടത് വിശ്വസിക്കാനാവാതെ ജുമി കുഞ്ഞോളോട് ചോദിച്ചു.

“ഏയ്‌ ചുമ്മാ… നീ കേട്ടില്ലേ ജുമീ അവൾപറഞ്ഞത്. ഇക്കയെ ഒന്നിനും പറ്റാതെയാക്കി അവൾസംസാരിച്ചപ്പോൾ ഞാൻ ചുമ്മാ പറഞ്ഞതാ അങ്ങനെയൊക്കെ” ഒരു പുഞ്ചിരിയോടെ കുഞ്ഞോള് ജുമിക്ക് മറുപടിനൽകി.

“എങ്കിലും വേണ്ടായൊരുന്നു. സനയുടെ ഉള്ളിലിപ്പോൾ ഇക്കയോട് ദേഷ്യമായിരിക്കും. ഇക്ക ഇതെങ്ങാനും അറിഞ്ഞാൽ നിന്നെ എടുത്തെറിയും നോക്കിക്കോ” എന്ന് ജുമി പറഞ്ഞപ്പോൾ തട്ടംകൊണ്ട് മറച്ചുപിടിച്ച മൊബൈൽഫോൺ കുഞ്ഞോള് പുറത്തെടുത്ത് ജമിക്കനേരെ കാണിച്ചു.

“എല്ലാം ഇക്ക കേൾക്കുന്നുണ്ടായിരുന്നു. നീ അതോർത്ത് ടെൻഷൻ ആവണ്ടാട്ടാ”

അപ്പോഴേക്കും ജുമിയുടെ ഉമ്മ റസിയാത്തവന്നു.
“അതേയ്… രണ്ടാളും ഇവിടെ നിക്കാതെ വന്നേ… അക്കുമോന്റെ ഉമ്മയും ബന്ധുക്കളും നിന്നെ അന്വേഷിക്കുന്നു” എന്ന് റസിയാത്ത പറഞ്ഞപ്പോൾ ജുമിയും കുഞ്ഞോളും റൂമിൽനിന്ന് പുറത്തിറങ്ങി.

അക്കുവിന്റെ ഉമ്മയായ ആയിഷാത്ത കയ്യിലുണ്ടായിരുന്ന വള ഊരിയെടുത്ത് ജുമിയുടെ കൈകളിലേക്ക് അണീക്കുമ്പോൾ
“മോളെ… എല്ലാം പെട്ടെന്നായതുകൊണ്ടും അക്കു ആ അവസ്ഥയിൽ ആയതുകൊണ്ടും പുതിയതൊന്നും വാങ്ങിക്കാൻ പറ്റിയില്ല” എന്ന് ജുമിയോട് പറഞ്ഞു.

“ഇതൊന്നും ഇല്ലെങ്കിലും കുഴപ്പമില്ല ന്റെ ഉമ്മൂസേ” എന്ന് ജുമി സന്തോഷത്തോടെ മറുപയും പറഞ്ഞു.

ഇതൊക്ക കണ്ട് സനയുടെ മുഖത്തുതെളിഞ്ഞാഭാവം എന്താണെന്ന് സനക്കുപോലും അറിയില്ലായിരുന്നു.

“കുഞ്ഞോളുടെ കല്യാണത്തിന് ഒരുവർഷമാണ് സമയം പറഞ്ഞിരിക്കുന്നത്. അത് കഴിഞ്ഞിട്ട് മതി കല്യാണമെന്നാണ് അക്കുവിന്റെ തീരുമാനം” അബ്‌ദുക്ക മജീദ്ക്കയോട് പറഞ്ഞു.

“അതിനെന്താ അബ്ദു. അക്കുവിന്റെയും ജുമിയുടെയും കല്യാണത്തിന്റെ തീയതി നമുക്ക് കുഞ്ഞോളെ കല്യാണം കഴിഞ്ഞതിനുശേഷം തീരുമാനിക്കാം” എന്ന് മജീദ്ക്കയും.

പിനീടുള്ള കാര്യങ്ങളൊക്കെ വളരെ പെട്ടെന്നായിരുന്നു.

_________________________

ഇരുവീടുകളിലും വന്നവർ ഓരോരുത്തരായി തിരികെ പോയിത്തുടങ്ങി.
റൂമിൽകിടക്കുന്ന അക്കുവിനരികിൽ യാത്രപറയാനായി നൗഷാദ്ക്കയും ഫാത്തിമതാത്തയും ചെന്നു.

“അക്കൂ ഇതൊക്കെ മാറുമ്പോൾ നീയിനി അങ്ങോട്ടുവരില്ലേ…”
നൗഷാദ്ക്ക സംശയത്തോടെ അക്കുവിനെനോക്കി.

“പിന്നെ വരാതെ എവിടെപ്പോവാനാ… എന്തായാലും വരും, വന്നേ പറ്റൂ”
അക്കു മറുപടിനൽകി.

“സനയുടെ കാര്യങ്ങളൊക്കെ അറിഞ്ഞില്ലേ… ഞാൻ നിന്റെ ഉപ്പയോട് ഞാൻ പറഞ്ഞിരുന്നു കാര്യങ്ങളൊക്കെ”

“ആ… ഉപ്പ പറഞ്ഞിരുന്നു. എല്ലാം റാഹത്തിലാവട്ടെ നൗഷാദ്ക്കാ”

“ഇനി വൈകിക്കുന്നില്ല അക്കു. ഞങ്ങളിറങ്ങുകയാണ്”
യാത്രപറഞ്ഞ് അവരുമിറങ്ങി.

മുറ്റത്ത് പന്തലുണ്ടെങ്കിലും ഇരുവീടുടുകളും പഴയ സ്ഥിതിയിലേക്കെത്തി.
പഴയപോലെ കുഞ്ഞോളുടെ അടുത്തേക്ക് ഓടിവരാറുള്ള ജുമി കുഞ്ഞോളുടെ അടുത്തെത്തിയപ്പോൾ
“പറയുന്നതുകൊണ്ട് മോള് വിഷമമൊന്നും വിചാരിക്കരുത്. മോള് ഈ വീട്ടിലേക്ക് കയറിവരേണ്ടവളാണ്. അത് എല്ലാവർക്കുമറിയാം. അക്കു ഇവിടെയുള്ളപ്പോൾ മോള് ഇവിടെവരാതിരിക്കുന്നതാണ് നല്ലത്. ഞങ്ങൾക്ക് നിങ്ങളെ പൂർണവിശ്വാസമാണ്. എങ്കിലും ഇത് കാണുന്ന നാട്ടുകാർ ഇതൊന്നുമാവില്ല പറയുന്നത്. നിങ്ങളുടെ നന്മക്ക് വേണ്ടിയാണ് ഉമ്മയിത് പറയുന്നത്” അടുക്കളയിൽ പണിയിലായിരുന്ന അയിഷാത്ത ജുമിയോട് പറഞ്ഞു.

“അടിപൊളി. എന്റെ ഉമ്മയും ഉപ്പയും ഇത് പറഞ്ഞതാണ്. പക്ഷെ ഞാൻ അത് കാര്യമാക്കിയില്ല. ഉമ്മായിപ്പോ പറഞ്ഞപോലെ വ്യക്തമായിട്ട് അവർ പറഞ്ഞിരുന്നെങ്കിൽ ഞാൻ അനുസരിച്ചേനെ. ഇന്ന് ലാസ്റ്റ്. നാളെമുതൽ ഞാൻ വരില്ല. എന്റെ വീട്ടിലേക്ക് കുഞ്ഞോൾക്ക് വരാലോ” സങ്കടം ഉണ്ടെങ്കിലും ജുമി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“അത് ന്യായം. അക്കു ഉള്ളപ്പോൾ കുഞ്ഞോള് അങ്ങോട്ടുവരും. ഇതിപ്പോ ഒരാഴ്ചയല്ലേ രണ്ടാളും ഇനി പകൽസമയം വീട്ടിലുണ്ടാകൂ. അത് കഴിഞ്ഞാൽ നിങ്ങൾക്ക് കോളേജ് തുറക്കില്ലേ” എന്ന് അയിഷാത്ത.

“ഇനി അതാണ് പ്രാന്ത്. ഒന്നൊന്നര മണിക്കൂർ തിരക്കുള്ള ബസ്സിൽ ദിവസവും യാത്രചെയ്യണം എന്നോർക്കുമ്പോൾ ഇപ്പൊത്തന്നെ മടിയാവുകയാണ് കോളേജിൽ പോവാൻ” എന്ന് കുഞ്ഞോള്.

“അതേ കഥാപറഞ്ഞുനിന്നാൽ പണിനടക്കില്ല. എന്റെ ജുമീ അവിടെ ഉമ്മാക്ക് പിടിപ്പത് പണിയുണ്ടാവില്ലേ. ഉമ്മയെ സഹായിക്കാതെ കൂട്ടുകാരിയെ കാണാൻ ഓടിയാൽ എങ്ങനെയാ ശെരിയാവുന്നത്” ആയിഷാത്ത ചോദിച്ചു.

“അവളിപ്പോ വന്നത് എന്നെകാണാൻ ആവില്ല. ഇക്കയെ കാണാനായിരിക്കും” എന്ന് കുഞ്ഞോള് ജുമിയെ കളിയാക്കി.

“അതേ… ശെരിയാണ്, ഞാൻ ഇകയെക്കാണാൻ തന്നെയാണ് വന്നത്. എന്ത്യേ കുഞ്ഞോളെ ഇനിയെന്തെങ്കിലും പറയാനുണ്ടോ നിനക്ക്”
ജുമി ഉമ്മയുണ്ടെന്ന് ഓർക്കാതെ പറഞ്ഞു.

“അമ്പടി കള്ളീ… അതാണല്ലേ മനസ്സിലിരിപ്പ്. ഇങ്ങനെപോയാൽ ശെരിയാവില്ലട്ടാ ജുമിമോളെ”

“എന്റെ ഉമ്മാ… ഞാൻ വെറുതെ പറഞ്ഞതാ”
“ഞാൻ പോവാ. നീയിനി അങ്ങോട്ട് പൊന്നമതിട്ടോ കുഞ്ഞോളെ” ജുമി അവിടെനിന്നും പുറത്തിറങ്ങി അവളുടെ വീട്ടിലേക്ക് നടന്നു.

വീട്ടിലെത്തി അക്കൂന്റെ ഫോണിലേക്ക് വെറുതെയൊന്ന് വിളിച്ചുനോക്കി ജുമി.

“ഇക്കാ… എന്താ പരിപാടി”

“എന്ത് പരിപാടി പെണ്ണെ. ഇങ്ങനെ ബോറടിച്ച് കിടക്കുകയാണ്”

“നന്നായി. ആരും പറഞ്ഞില്ലല്ലോ സ്പീഡിൽ വണ്ടിയോടിക്കാൻ. സ്പീഡ് കൂടിയാൽ ഇങ്ങനെ കിടക്കേണ്ടിവരും എന്ന് ഇപ്പൊ മനസ്സിലായില്ലേ”

“ഓ ശെരി മാഡം. ഇപ്പൊ മനസ്സിലായി. അല്ലാ നിനക്കവിടെ എന്താ പരിപാടി”

“ഞാനിപ്പോ വന്നതാ ഇക്കാടെ വീട്ടിൽനിന്ന്”
വീട്ടിലെത്തിയപ്പോൾ അയിഷാത്ത പറഞ്ഞതൊക്കെ ജുമി അക്കുവിനോട് ഫോണിലൂടെ പറഞ്ഞു.

“അങ്ങനെ പറഞ്ഞോ ഉമ്മ. സാരല്ല എല്ലാം നല്ലതിനാവും”

ജുമി മറുപടിയായി ഒന്ന് മൂളി. ശേഷം
“ഇക്കാ ഞാൻ വെക്കുകയാ… ഉമ്മ അടുക്കളയിൽ ഒറ്റക്കാണ്. ഒന്ന് സഹായിക്കട്ടെ”

“ആ ശെരി പെണ്ണെ. തിരക്കൊക്കെ കഴിയുമ്പോ വിളിക്ക്. ഞാനും ഇവിടെ ഒറ്റക്കാണ് എന്ന് മറക്കണ്ട”

“ആ ഞാൻ വിളിക്കാം” ജുമി ഫോൺ കട്ടാക്കി അടുക്കളയിലേക്ക് നടന്നു.

പിറ്റേന്ന്തൊട്ട് വീട്ടിലെ പണിയൊക്കെ ഒതുങ്ങുമ്പോൾ കുഞ്ഞോള് ജുമിയുടെ വീട്ടിലേക്ക് പോയിത്തുടങ്ങി.
അവരുടെ കളിയും ചിരിയും പിന്നീടുള്ള നാളുകളിൽ ആ വീട്ടിലായി.
തല്ലുകൂടാൻ കുഞ്ഞോളില്ലാതെ വീട്ടിലെ കിടത്തം അക്കുവിന് വളരെ ബുദ്ധിമുട്ട്തോന്നി.
എങ്കിലും വീട്ടുകാരുടെയും കുഞ്ഞോളുടെയും കണ്ണുവെട്ടിച്ച് ജുമി ഇടയ്ക്കിടെ അക്കുവിന് ഫോണിൽ വിളിക്കുമായിരുന്നു.
പകൽസമയങ്ങളിൽ വളരെ ചുരുക്കംമാത്രം സംസാരിക്കുന്ന അവർ രാത്രികളാവാൻ കാത്തിരുന്ന് കഥകൾ പറയുമായിരുന്നു.
അക്കു ജുമിയിലേക്ക് കൂടുതൽ അടുത്തു. അവളെ അറിയാൻ ശ്രമിച്ചു.
അങ്ങനെ ദിവസങ്ങൾ കടന്നുപോയി.

ഇന്ന് കുഞ്ഞോൾക്കും ജുമിക്കും കോളേജ് തുറക്കുന്നദിവസമാണ്.

ഒരുക്കങ്ങളൊക്കെ കഴിഞ്ഞ് കുഞ്ഞോള് അക്കുവിന്റെ റൂമിലെത്തി.
“ഇക്കാ നമ്മുടെ വീട്ടിൽനിന്ന് കോളേജിൽ പോകുന്ന ആദ്യത്തെ ആളാണ് ഞാൻ” കുഞ്ഞോള് അക്കുവിനെ കളിയാക്കി.

“ആ… പോവുന്നതൊക്കെ നല്ലതാ. ഒരുവർഷം കഴിയുമ്പോ കല്യാണമാണ് എന്നുകരുതി ഉഴപ്പരുത്. പഠിച്ചോ നന്നായിട്ട്. നന്നായിട്ട് പഠിച്ചാൽ ഞാൻ പറയാം റാഷിയോട് കല്യാണം കഴിഞ്ഞാലും പഠിപ്പിക്കാൻ”

“ന്റെ ഇക്കാ… ഞാൻ പഠിച്ചോളാമേ. ദേ ഇക്കാടെ ജുമിയോട് പറ നന്നായിട്ട് പഠിക്കാൻ, അവൾക്കാണ് പഠിക്കാൻ കുറച്ച് ബിദ്ധിമുട്ട്. ഇതിപ്പോ ഞാൻ നിർബന്ധിച്ചിട്ടാ കോളേജിൽതന്നെ ചേർന്നത്”

“അതുശെരി അങ്ങനെയാണോ. അത് ഞാനേറ്റു. ആദ്യദിവസംതന്നെ വൈകിക്കണ്ട. പോവാൻനോക്ക്”

കുഞ്ഞോള് ബാഗുംതൂക്കി അക്കുവിന്റെ റൂമിൽനിന്ന് പുറത്തിറങ്ങി.
വീടിനുപുറത്ത് വീടിനകത്തേക്ക് കയറുവാൻ മടിക്കാണിച്ച് നിൽക്കുകയായിരുന്നു ജുമി.
“നീയിവിടെ ഉണ്ടായിരുന്നോ എന്തെ അകത്തേക്ക് വരാതിരുന്നേ”

“ഞനിങ്ങോട്ട് വരുന്നത് ആ വെടക്ക് നോക്കിനിൽക്കുന്നുണ്ടായിരുന്നു. അതാണ് കയറാതിരുന്നത്” ജുമി തൊട്ടടുത്തുള്ള വീട്ടിലേക്ക് നോക്കികൊണ്ട് പറഞ്ഞു.

“എന്നാ ഇനി കയറുന്നില്ലല്ലോ… പോവാലോ നമുക്ക്”

കുഞ്ഞുനാളിലെ അംഗനവാടി മുതൽ സ്കൂളിലും മദ്രസയിലും ഒരുമിച്ചുപോയപോലെ ഇന്നിപ്പോ ആ രണ്ടുപെൺകുട്ടികൾ ഒരുമിച്ച് കോളേജിൽപോകാനായി ബസ്റ്റോപ്പിലേക്ക് നടന്നു.

_________________________

വിവാഹമുറപ്പിച്ചതോടെ കോളേജിലെ പഠിപ്പൊക്കെ നിർത്തിവെച്ച് വീട്ടിൽത്തന്നെയായി സന.
അവൾക്കെന്തോ കോളേജിൽ പോകുവാനും കൂട്ടുകാരികളുടെ മുന്നിൽ ചെന്നുനിൽകുവാനും മടിതോന്നി. കാരണം മറ്റൊന്നുമല്ല.
അവൾ അക്കുവിനെ ഇഷ്ടപ്പെട്ടിരുന്നു എന്നകാര്യം അക്കുമാത്രമാണ് അറിയാതിരുന്നത്. കോളേജിലെ അവളുടെ കൂട്ടുകാരികൾക്കൊക്കെ നന്നായിട്ട് അറിയാമായിരുന്നു. അക്കുവിനെ അല്ലാതെ മറ്റാരെയും വിവാഹംകഴിക്കില്ല എന്നുപറഞ്ഞുനടന്ന സന ബിലാലുമായുള്ള വിവാഹത്തിന് സമ്മതിച്ചു എന്ന് കൂട്ടുകാരികൾ അറിയുമ്പോൾ അവർ കളിയാക്കുമെന്ന് സനക്ക് അറിയാമായിരുന്നു.
സനയെ വിവാഹം കഴിക്കാൻപോകുന്ന ബിലാലും സനയെ ഒരുപാട് നിർബന്ധിച്ചു.
പക്ഷെ അവൾക്ക് കോളേജിൽപോകുവാൻ താല്പര്യമില്ല എന്നുമാത്രംപറഞ്ഞ് ഒഴിഞ്ഞുമാറാൻ സന ശ്രമിച്ചുകൊണ്ടേയിരുന്നു.

“സനാ… രണ്ടുവർഷമായി കോളേജിൽപോയിക്കൊണ്ടിരുന്ന നീയിപ്പോ ഈ അവസാനവർഷം കോളേജിൽപോകുവാൻ മടികാണിക്കുമ്പോൾ അതിനൊരു കാരണമുണ്ടാകും. എന്താണാകാരണമെന്ന് എനിക്കറിയണം. നിനക്കവിടെ ശത്രുക്കൾ ആരെങ്കിലുമുണ്ടോ സനാ”
ഫോൺ സാമ്പാഷാണത്തിനിടയിൽ ബിലാൽ സനയോട് ചോദിച്ചു.

“ഇല്ല ഇക്കാ… എനിക്കവിടെ ശത്രുകളൊന്നുമില്ല”

“പിന്നെ എന്തുകൊണ്ട് നീ കോളേജിൽപോകുന്നില്ല…?”
ബിലാലിന്റെ ശബ്ദം കനത്തതോടെ സന മനസ്സുതുറക്കാൻ തീരുമാനിച്ചു.

“ഇക്കാ നിങ്ങളിങ്ങനെ ചൂടാവല്ലേ… ഞാൻ പറയാം”

“എങ്കിൽ പെട്ടെന്ന് പറ”

“എന്റെ സിനാൻകയെ നഷ്ടമായ നാളുകളിൽ ഉപ്പയുടെ വർക്ഷോപ്പിലേക്ക് എത്തിപ്പെട്ട ഒരു ഇക്കയുണ്ട്. അക്ബർ എന്നാണ് പേരെങ്കിലും എല്ലാവരും അക്കു എന്നാണ് വിളിച്ചിരുന്നത്. ഉപ്പാക്കും ഉമ്മാക്കും ഒരുപാട് ഇഷ്ടമായിരുന്നു അക്കുക്കയെ. അതുപോലെ എനിക്കും. അക്കുക്ക ഇവിടെ വന്നനാളുതൊട്ട് കുറച്ചുദിവസം മുൻപുവരെ ഇവിടെ ഈ വീട്ടിലായിരുന്നു താമസം. അക്കുക്കയെപറ്റി എന്റെ ഉമ്മയും ഉപ്പയും പറയുന്നതൊക്കെ കേട്ടപ്പോൾ എനിക്കെന്തോ ഒരു ആരാധനത്തോന്നി ആ അക്കുക്കയോട്. ആരാധനമൂത്ത് പ്രണയമായി, അക്കുക്ക ഇല്ലാതെ എനിക്ക് പറ്റില്ല എന്നുവരെയായി. ഇഷ്ടമാണെന്ന് പായാൻ പേടിയായിരുന്നു. കോളേജിൽ പലരും എനിക്കുനേരെ പ്രൊപോസൽ കൊണ്ടുവന്നിട്ടുണ്ടെങ്കിലും അക്കുകയുടെ പേരുപറഞ്ഞ് ഞാൻ എല്ലാവരെയും ഒഴിവാക്കി. നിങ്ങളുടെ പ്രൊപോസൽപോലും തട്ടിക്കളഞ്ഞത് ആ കാരണത്താലായിരുന്നു.
പക്ഷെ ആ അക്കുകയുടെ വിവാഹനിശ്ചയം കഴിഞ്ഞ ഞയറാഴ്ച കഴിഞ്ഞു. അന്ന് തന്നെയാണ് നിങ്ങളെന്നെ കാണാൻ വന്നതും. അക്കുക്കയെ അല്ലാതെ മറ്റാരെയും വിവാഹംചെയ്യില്ല എന്നുപറഞ്ഞുനടന്ന ഞാൻ അവസാനം എനിക്കുനേരെ പ്രണയാഭ്യാർത്ഥനയുമായി വന്ന നിങ്ങളെത്തന്നെ വിവാഹംചെയ്യാൻ തീരുമാനിച്ചു എന്ന് കൂട്ടുകാരികൾ അറിഞ്ഞാൽ അവരെന്നെ കളിയാക്കും. അതുകൊണ്ടാണ് കോളേജിൽപോകാൻ മടികാണിക്കുന്നത്” എന്ന് സന പറഞ്ഞുനിർത്തി.

“അയ്യേ ഇതാണോ കാര്യം. മോശം… വളരെ മോശം. എടൊ ഇതൊന്നും ഒരു പ്രശ്നമല്ല. ഒന്നൊരാണ്ടോ ദിവസമുണ്ടാകും കൂട്ടുകാരുടെ കളിയാക്കൽ. അത് കഴിഞ്ഞാൽ കഴിഞ്ഞു. നീ വീട്ടിൽ ചടഞ്ഞിരിക്കാതെ നാളെതൊട്ട് കോളേജിൽപോവാൻ നോക്ക്”

ബിലാലിന്റെ വാക്കുകൾക്ക് മറുപടിയായി സനയൊന്ന് മൂളിക്കൊടുത്തു.

“ഞാൻ വെക്കുകയാണ്, ജോലിയുണ്ട്. അതൊക്കെ കഴിഞ്ഞിട്ട് ഞാൻ വിളിക്കാം കേട്ടോ സനാ”

അക്കുവിന്റെ കാര്യം കേട്ടിട്ടും ദേഷ്യപ്പെടാതെ ബിലാൽ ഫോൺ കട്ടാക്കിയപ്പോൾ സനക്ക് ഒരു ആശ്വാസംതോന്നി.

___________________________

“എടാ വിഷ്ണു നീ എവിടെയാ. എനിക്കൊരു ഉപകാരം ചെയ്യണം” റൂമിനകത്ത് ബോറടിച്ച് ഇരിക്കുകയായിരുന്ന അക്കു കൂട്ടുകാരനെ ഫോണിൽ വിളിച്ചു.

“എന്താടാ നീ കാര്യംപറ”

“എന്റെ ബുള്ളറ്റ് ഒന്ന് ഷോറൂമിൽ എത്തിക്കണം. ഓടിച്ചുകൊണ്ടുപോകുവാൻ പറ്റുമെന്ന് തോന്നുന്നില്ല”

“ആ മുത്തേ അതുഞാൻ ഏറ്റു”

റാഷി സ്ഥലത്തില്ലാത്തതുകൊണ്ട് അക്കു വിഷ്ണുവിന് ഒരു പണികൊടുത്തു. കിടത്തമൊക്കെ അവസാനിക്കുമ്പോഴേക്കും വണ്ടി വീട്ടിലെത്തണം. അതാണ് അക്കുവിന്റെ ഉദ്ദേശം.

ദിവസങ്ങൾ ഓരോന്നായി കടന്നുപോയി. നൗഷാദ്ക്കയും ഫാത്തിമതാത്തയും എല്ലാദിവസവും അക്കുവിന് വിളിച്ച് വിശേഷങ്ങൾ അറിയാറുണ്ടെങ്കിലും സന അക്കുവിനെ വിളിക്കാതെയായി.
ഒരുതരത്തിൽ അക്കുവിന് അതൊരു ആശ്വാസമാണ് എങ്കിലും എന്നുംവിളിക്കാറുണ്ടായിരുന്ന സന പെട്ടെന്നിങ്ങനെ മാറിയതിൽ അവന് ചെറിയ സങ്കടംതോന്നി.

അക്കു പലപ്പോഴായി വിളിക്കാറുണ്ടെങ്കിലും സന ഫോണെടുക്കാൻ തയ്യാറാവാറില്ലായിരുന്നു.
പതിവുപോലെ അന്ന് രാത്രി നൗഷാദ്ക്ക വിളിച്ചപ്പോൾ അക്കു ആക്കാര്യം പറഞ്ഞു.

“സനക്ക് എന്താ പരിയത്. ഞാൻ വിളിച്ചാൽ ഫോണെടുക്കുന്നില്ലല്ലോ”

“അത് അവളിപ്പോൾ കോളേജിലൊക്കെ പോവാറുള്ളതല്ലേ. പഠിപ്പും കാര്യങ്ങളുമൊക്കെയായി തിരക്കിലാവും. അതുകൊണ്ടായിരിക്കും”

നൗഷാദ്ക്കയുടെ മറുപടിയിൽ അക്കു തൃപ്തനല്ലായിരുന്നു.

“എന്തെങ്കിലും ആവട്ടെ പുല്ല്” അക്കു മനസ്സിൽപറഞ്ഞ് ഫോണെവെച്ചു.

ദിവസങ്ങൾ ഓരോന്നായി മുന്നോട്ട് പോകുമ്പോൾ അക്കു തറയിൽ കാലുറപ്പിച്ച് നടക്കാനാരംഭിച്ചു.
കുഞ്ഞോളില്ലാത്ത പകൽസമയങ്ങളിൽ അക്കു വീടിനുപുറത്തിറങ്ങി നടക്കുമായിരുന്നു.

____________________________

രാത്രിഭക്ഷണമൊക്കെ കഴിച്ച് ജുമിക്ക് വിളിക്കാനായി ഫോണെടുത്തപ്പോഴുക്കും ജുമിയുടെ കോളിങ്ങോട്ടുവന്നു.

“എന്റെ ജുമീ… നിനക്ക് നൂറായുസ്സാ… നിനക്ക് വിളിക്കാനായി ഫോണെടുത്തപ്പോഴാ നീയിങ്ങോട്ട് വിളിച്ചത്”

“അതാണ് മോനെ മനപ്പൊരുത്തം. അല്ലാ എന്താണവിടെ പരിപാടി. ഫുഡടിയൊക്കെ കഴിഞ്ഞോ”

“ആ പെണ്ണെ, കഴിച്ചു കിടന്നു”

“നാളെയല്ലേ ഹോസ്പിറ്റലിൽ പോകുന്നത്”

“ആ നാളത്തോടെ ജയിൽവാസം കഴിയും”

“അപ്പൊ നാളെകഴിഞ്ഞാൽ എന്നതാ പരിപാടി, അങ്ങോട്ട് ഉടനെ പോവോ…?”

“പോവാതെപിന്നെ ഇവിടെയെന്താ പണി. നാളെ ഹോസ്പിറ്റലിൽ നിന്നിറങ്ങിയാൽ നേരെ ഷോറൂമിലേക്ക്. നമ്മുടെ രഥം അവിടെ അഡ്മിറ്റല്ലേ. നാളെ ബുള്ളറ്റെടുത്ത് വീട്ടിലെത്തിയാൽ മറ്റന്നാൾ തിരികെപോകാനുള്ള ഒരുക്കം. നാളെയുംകഴിഞ്ഞ് മറ്റന്നാൾ കൂട്ടിലെ കോഴി ഉണരുന്നമുൻപ് ഞാൻ കൊച്ചിക്ക് പോകും”

അക്കു അത്രയുംപറഞ്ഞിട്ടും മറിച്ചെന്തെങ്കിലും ചോദിക്കാനോ പറയാനോ ജുമിക്ക് കഴിഞ്ഞില്ല.

“എന്താ പെണ്ണെ നീയൊന്നും മിണ്ടാത്തെ”

“ഒന്നുല്ല… ഇക്കാ മറ്റന്നാൾ പോയാലിനി എപ്പോഴാ തിരിച്ചുവരുന്നേ. ഉടനെ വരില്ലേ…?”
ജുമിയുടെ ചോദ്യത്തിൽ മറഞ്ഞിരിക്കുന്ന തേങ്ങൽ അക്കുവിന് പെട്ടെന്നുമനസ്സിലായി.

“എന്റെ പെണ്ണേ… പോകുന്നു എന്നുവെച്ച് പഴയപോലെ എല്ലാം ഉപേക്ഷിച്ചുപോകുന്നതല്ലാട്ടാ. എന്റെ ഉമ്മയും ഉപ്പയും കുഞ്ഞോളും പിന്നെ എന്റെപെണ്ണും എനിക്കുവേണ്ടി ഇവിടെ കാത്തിരിക്കില്ലേ. അതുകൊണ്ട് എല്ലാ ശെനിയാഴ്ചയും രാത്രിയിൽ ഞാനിവിടെയെത്തും. അതുപോരെ നിനക്ക്”

“എന്നാലും ഇക്കാ… ഇവിടെ ഒരു വർക്ഷോപ്പ് തുടങ്ങിക്കൂടെ ഇക്കാക്ക്. എന്നിട്ട് ഇവിടെ നിന്നൂടെ”
ജുമി കെഞ്ചലോടെ ചോദിച്ചു.

“ഇൻശാ അല്ലാഹ്. എന്റെ വിശ്വാസം ശെരിയാണെങ്കിൽ അധികകാലം എനിക്കവിടെ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല പെണ്ണേ. പഴയപോലെയൊന്നുമല്ല അവിടെന്നുള്ള പെരുമാറ്റം”

[തുടരും…]

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

F_B_L ന്റെ മറ്റു നോവലുകൾ

അകലെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply