മനമറിയാതെ…
Part: 09
✒️ F_B_L
[തുടരുന്നു…]
ഉപ്പ പറയാൻപോകുന്ന വാക്കുകൾ അറിയാവുന്നതുകൊണ്ട് ജുമി കുഞ്ഞോളുടെ മറവിൽനിന്ന് അക്കുവിന്റെ ഭാവമറിയാൻ അവനെ ഉറ്റുനോക്കികൊണ്ടുനിന്നു.
“അതേ അക്കു… ജുമി ആഗ്രഹിച്ചത് നിന്നെയാണ്…”
പാഞ്ഞുവന്ന അസ്ത്രംപോലെ ജുമിയുടെ ഉപ്പയുടെ ആവാക്കുകൾ അക്കൂന്റെ നെഞ്ചിൽ തറച്ചു.
“അത് കലക്കി. എനിക്കിഷ്ട്ടമായി. ഇന്ന് ആയിഷ എന്നോട് ചോദിച്ചതാണ് ജുമിയെ അക്കൂനുവേണ്ടി ചോദിച്ചാലോ എന്ന്. ഇക്കാര്യത്തിൽ ഞങ്ങൾക്കും സന്തോഷമേയുള്ളൂ മജീദെ” അബ്‌ദുക്ക പറഞ്ഞു.
“അതെ. എന്റെ അക്കൂന് പെണ്ണായിട്ട് ജുമിയെമതി”
ആയിഷാത്തയും സന്തോഷത്തോടെ പറഞ്ഞു.
ജുമി അപ്പോഴും കുഞ്ഞോൾക്കുപുറകേ അക്കുവിന്റെ മറുപടിയുംകാത്ത് പേടിച്ചുനിൽകുകയാണ്. ഇനി ഒരുപക്ഷെ അക്കു മുടക്കുപറഞ്ഞാലൊ എന്നപേടി.
ജുമി പ്രതീക്ഷിച്ചപോലെ നടന്നു.
“എനിക്കിപ്പോ ഒരു കല്യാണം വേണ്ട” അക്കു അങ്ങനെ പറഞ്ഞതും ജുമിയുടെ കണ്ണുകൾ നിറഞ്ഞു.
“നിന്നോട് ഇപ്പൊത്തന്നെ അവളെ കെട്ടാൻപറഞ്ഞില്ലല്ലോ അക്കു. ഉറപ്പിച്ചൂടെ നമുക്ക്”
അബ്‌ദുക്ക ചോദിച്ചു.
“വേണ്ട ഉപ്പാ. അത് ശെരിയാവില്ല” അക്കൂന്റെ മറുപടിവന്നു.
ജുമിയുടെ നെഞ്ചുതകർന്നു. കണ്ണുകൾ അനുസരണക്കേട് കാണിച്ചു.
“ജുമീ നീ വിഷമിക്കാതെ. ഇക്കാക്ക് നിന്നെ ഇഷ്ടമാവാത്തോണ്ട് ആവില്ലമുത്തേ. പെട്ടെന്ന് കേട്ടപ്പോ ഉൾകൊള്ളാൻ കഴിയാത്തതുകൊണ്ടാകും. നീയിപ്പോ ഒന്ന് സമാധാനപ്പെട്. നമുക്ക് ശെരിയാക്കാം” കുഞ്ഞോള് ജുമിയെ ആശ്വസിപ്പിച്ചു.
പക്ഷെ കുഞ്ഞോളുടെ കരങ്ങളിൽ ജുമിയുടെ കരങ്ങൾ കൂടുതൽ ശക്തിയോടെ പിടുത്തമുറപ്പിച്ച് ജുമി കണ്ണുകളടച്ച് കുഞ്ഞോളുടെ മുന്നിൽനിന്നു.
“എന്താ ജുമീ നീയെന്തിനാ പേടിക്കുന്നെ” കുഞ്ഞോള് ചോദിച്ചതും
“ഇതായിരുന്നു നിന്റെ ഉള്ളിലിരിപ്പ്. അല്ലെ ജുമീ”
അക്കു അവർക്കരികിൽവന്നുനിന്ന് ചോദിച്ചു.
ഇറുകെയടച്ച കണ്ണുകൾ ജുമി പതിയെ തുറന്നു.
“ഒരു അനിയത്തിയെപോലെയാ ഞാൻ നിന്നെ കണ്ടത്. ആങ്ങളാരില്ലാത്ത നിനക്ക് അതൊരു സന്തോഷമാകുമെന്നാണ് ഞാൻ കരുതിയത്. പക്ഷെ ജുമീ നിന്റെമനസ്സിൽ എനിക്ക് ഇങ്ങനൊരു സ്ഥാനമാണുള്ളതെന്ന് അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും നിന്നെഞാൻ അങ്ങനെ കാണില്ലായിരുന്നു. എപ്പോഴും ഓടിക്കയറിവരുന്നപോലെ വീണ്ടും വീണ്ടും നീ ഈപടി കയറിവരില്ലായിരുന്നു”
അക്കൂന്റെ വാക്കുകൾ ഇടിത്തീപോലെ ജുമിയുടെ മനസ്സിൽപതിഞ്ഞു.
മുറുകെപ്പിടിച്ച കുഞ്ഞോളുടെ കയ്യിൽനിന്നും ജുമി കൈപിൻവലിച്ച് നിറഞ്ഞൊഴുകുന്ന കണ്ണുനീരിനെ തട്ടത്തിന്റെ തുമ്പുകൊണ്ട് തുടച്ചുമാറ്റി.
“എന്റെ ആഗ്രഹം തെറ്റാണെങ്കിൽ ഇക്ക എന്നോട് ക്ഷമിക്കണം” കൂടുതലൊന്നും പറയാതെ ജുമി അവർക്കിടയിൽനിന്നും പുറത്തേക്കോടി.
“ജുമീ നിക്കെടീ…” കുഞ്ഞോളവളെ തടയാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
“മോളെ ജുമീ” ആയിഷാത്ത വിളിച്ചു.
പക്ഷെ ജുമി നിന്നില്ല. അവളുടെ വീടിന്റെ മുന്നിലെത്തി വാതിലിൽ തള്ളിത്തുറന്ന് റൂമിൽകയറി ബെഡിലെത്തിയപ്പോഴാണ് അവളുടെ ഓട്ടം നിലച്ചത്.
പക്ഷെ നെഞ്ചിനകത്തുള്ള വേദന അവൾക്ക് നിയന്ത്രിക്കാനായില്ല.
“ഇത് കേൾക്കാനാണോ പടച്ചവനെ നിന്റെമുന്നിൽ ഞാൻ കൈകളുയർത്തിയത്. അഞ്ചുനേരം നിനക്കുമുന്നിൽ ഞാനിരന്നത് അക്കുകയെ എനിക്ക് തരാൻവേണ്ടിയല്ലേ” ജുമി മറ്റൊരാളും കേൾക്കാതെ പറഞ്ഞു.
“എന്താ അബ്ദു നീയൊന്നും പറയാത്തത്”
അക്കുവിന്റെ തീരുമാനത്തെ എതിർക്കാൻ അബ്ദ്ക്കാക്ക് പേടിയായിരുന്നു. ഒരിക്കൽ എതിർത്തതിന്റെ നൊമ്പരം മാറിയത് ഈയിടെയാണ്. ഇനിയൊരിക്കൽകൂടി അക്കു വീടുവിടുവിട്ടിറങ്ങിയാൽ പിന്നീടൊരിക്കലും അക്കൂനെ തിരിച്ചുകിട്ടില്ല എന്ന് അബ്ദുക്കാക്ക് അറിയാമായിരുന്നു.
“ഞാനെന്തുപറയാനാ മജീദെ. അക്കുവിനോട് നിർബന്ധിക്കാൻ എനിക്ക് കഴിയില്ല”
“നിങ്ങളും ആഗ്രഹിച്ച കാര്യമല്ലേ അക്കു ജുമിയെ നിക്കഹ്കഴിക്കുന്നത്. അവരൊന്നിക്കുന്നത്”
“ശെരിയാണ് മജീദെ. ജുമിയെ ഞങ്ങൾക്കൊക്കെ ഇഷ്ടമാണ്. പക്ഷെ തമ്മിലിഷ്ടപ്പെടാതെ നിക്കാഹുചെയ്തിട്ട് എന്തിനാടോ. അക്കൂനോട് ഞങ്ങളൊന്ന് പറഞ്ഞുനോക്കാം” അബ്ദ്ക്കാക്ക് അതിൽകൂടുതലായി മറ്റൊന്നും പറയാനില്ലായിരുന്നു.
റൂമിലെത്തി യാതൊരു ഭാവമാറ്റവുമില്ലാതെ അക്കു പള്ളിയിൽപോകുവാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.
“കുഞ്ഞോളെ നീഎന്റെ ഷർട്ടൊന്ന് തേച്ചേ” റൂമിൽനിന്നുകൊണ്ട് അക്കു വിളിച്ചുപറഞ്ഞു.
അക്കൂന്റെ വിളികേട്ട് റൂമിലെത്തിയ കുഞ്ഞോള്
“ഇക്കാ മോശമായി ജുമിയോട് അങ്ങനെ പറഞ്ഞത്. പാവാണ് അവൾ. അഞ്ചാറുവർഷ മായി അവൾ എന്തിനെങ്കിലുംവേണ്ടി കാത്തിരുന്നിട്ടുണ്ടെങ്കിൽ അത് ഇക്കാക്കുവേണ്ടിയാണ്. ഇക്ക അത് മനസ്സിലാക്കുന്നില്ല” അക്കുവിനോട് സങ്കടത്തോടെ പറഞ്ഞു.
“ദേ കുഞ്ഞോളെ നീയെന്നെ പഠിപ്പിക്കാൻ വരല്ലേ… നിന്നോടിപ്പോ പറഞ്ഞപണി ചെയ്താമതി” അക്കുവും ദേഷ്യത്തിലായി.
“എനിക്കിപ്പോ സൗകര്യല്ല ഇക്കാക്ക് തേച്ചുതരാൻ” കയ്യിലിരുന്ന വെള്ളഷർട്ട് അക്കൂന്റെ ദേഹത്തേക്കെറിഞ്ഞ് കുഞ്ഞോള് റൂമിൽനിന്ന് ഇറങ്ങിപ്പോയി.
“കുഞ്ഞോളെ വരുട്ടാ നീ”
“ഓ വരുന്നില്ല. ഇക്കയെ സ്നേഹിക്കുന്നവരെ മനസ്സിലാക്കാതെ ഇക്ക സ്നേഹിക്കുന്നവരുടെ പുറകെ പോകുന്ന നിങ്ങളുടെ അടുത്തേക്ക് ഞാനിനി ഒന്നിനും വരില്ല”
ജുമിയുമായുള്ള വിവാഹത്തിന് അക്കു സമ്മതിക്കാത്തതിന്റെ കലിപ്പിലാണ് കുഞ്ഞോള്.
കുഞ്ഞോള് മാത്രമല്ല ആയിഷാത്തയും അബ്‌ദുക്കയും അക്കുവിൽനിന്ന് അകലം പാലിച്ചു.
ജുമുഅക്ക്ശേഷം വീട്ടിലെത്തി കഴിക്കാനിരുന്നപ്പോഴും എല്ലാവരും മൗനികളായിരുന്നു.
“ഇതെന്തുപറ്റി എല്ലാവർക്കും. എല്ലാവരുടെയും ചാർജ് തീർന്നോ…?”
അക്കു ചോദിച്ചെങ്കിലും ആരും ഒന്നും മിണ്ടിയില്ല.
“അതേ എല്ലാവരും ഒന്നിച്ചിങ്ങനെ ആവല്ലേ… ഒരു രസവുമില്ല”
അങ്ങനെ പലതരത്തിലുള്ള നമ്പറുകൾ അക്കു ഇറക്കിയെങ്കിലും ആരും മിണ്ടിയില്ല.
“അതേയ് ഞാൻ സമ്മതിക്കാത്തതുകൊണ്ടാണോ എല്ലാവരിലും മൗനം. എങ്കിൽ…” അക്കു പറഞ്ഞുനിർത്തി മറ്റുള്ളവരെ നോക്കി.
പ്രതീക്ഷയോടെ അക്കുവിനെനോക്കുന്നവരെ കണ്ടതും
“ഞാൻ സമ്മതിക്കാം. പക്ഷെ കുഞ്ഞോളുടെ നിക്കാഹൊക്കെ കഴിഞ്ഞിട്ടുമതി എന്റേത്”
കേട്ടപാതി കുഞ്ഞോള് ടേബിളിൽ ഇരുന്ന ഉപ്പയുടെ ഫോണെടുത്ത് മജീദ്ക്കയുടെ നമ്പറിലേക്ക് വിളിച്ചു.
“ജുമിക്ക് ഒന്ന് കൊടുത്തേ” ഫോണിൽ പറഞ്ഞ് കുഞ്ഞോള് അക്കുവിനെ നോക്കി ഒന്നുപുഞ്ചിരിച്ചു.
“എടീ മോളെ… അക്കുക്ക സമ്മതിച്ചു. കരച്ചിൽ നിർത്തണേ ഇനിയെങ്കിലും” അതും പറഞ്ഞ് കുഞ്ഞോള് ഫോണുംവെച്ചു.
“ന്നാലും ന്റെ ഇക്കാക്കാ നിങ്ങളിത്രപെട്ടെന്ന് സമ്മതിക്കുമെന്ന് ഞാൻ സ്വപ്നതിപോലും കരുതിയതല്ല. ഇതെങ്ങനെ സാധിക്കുന്നു ഇക്കാക്ക്” കുഞ്ഞോള് അക്കുവിനെ കളിയാക്കി.
അക്കു ഒന്ന് ഇളിച്ചുകാണിച്ചു.
അത്രയും നേരം മൗനം നടിച്ചിരുന്നവരൊക്കെ ഫുൾ ചാർജോടെ മിണ്ടിത്തുടങ്ങി.
“അല്ലാ സനയെ വിട്ടോ അക്കുക്കാ” കുഞ്ഞോള് കളിയാക്കിക്കൊണ്ട് ചോദിച്ചു.
“മിണ്ടല്ലേ” എന്ന് അക്കു കുഞ്ഞോളോട് ആംഗ്യം കാണിച്ചത് അബ്‌ദുക്കയും അയിഷാത്തയും കണ്ടു.
“ഏത് സനയാ കുഞ്ഞോളെ” അയിഷാത്ത കുഞ്ഞോളെ നോക്കി.
“അത്…” കുഞ്ഞോള് പറയാൻ മടിച്ചതും
“നീ പറ കുഞ്ഞോളെ” എന്ന് അബ്‌ദുക്ക.
“നമ്മളന്ന് കൊച്ചിയിൽ പോയപ്പോ അവിടെകണ്ടില്ലേ ഒരു പെൺകുട്ടി. ഇക്കാക്ക് ഓളെ ഭയങ്കര ഇഷ്ടമായിരുന്നു. പക്ഷെ ഇക്ക ശശിയായത് ഇന്നലെയാണ് അറിഞ്ഞത്. ഓൾക് വേറെ ആരെയോ ഇഷ്ടമാണ്, അതുകൊണ്ട് അത് ഇക്കയോട് സെറ്റാക്കിക്കൊടുക്കാൻ”
ഇതൊക്കെ കേട്ട് അക്കു മിണ്ടാതിരുന്നു എങ്കിലും
“നേരാണോ അക്കു” ആയിഷാത്ത ചോദിച്ചു.
“ഇക്ക പറയൂല ഉമ്മാ. ഇന്നലത്തോടെ ആ ചാപ്റ്റർ കോസ്റ്റ്. ഇനി പുതിയതാണ് അക്ബറും ജുമാനയും”
കുഞ്ഞോള് അക്കുവിനെ കളിയാക്കിക്കിണ്ടേയിരുന്നു.
കഴിപ്പൊക്കെ കഴിഞ്ഞ് അബ്‌ദുക്ക ബാങ്കിലേക്ക് ഇറങ്ങി. കുഞ്ഞോള് ഫോണുമായി അവളുടെ റൂമിലും. അക്കു ആയിഷാത്തയുടെ അരികിലിരുന്ന് ഓരോരോ വിശേഷങ്ങളൊക്കെ പറഞ്ഞുകൊണ്ട് ഹാളിലിരിക്കുമ്പോഴാണ് ജുമി വന്നത്.
ആയിഷാത്തയുടെ അടുത്തിരിക്കുന്ന അക്കുവിനെ ഒന്ന് പാളിനോക്കി ജുമി കുഞ്ഞോളുടെ റൂമിലേക്ക് കടക്കാനൊരുങ്ങിയതും
“ജുമീ നീയൊന്നിങ്ങുവന്നെ” ആയിഷാത്ത അവളെ വിളിച്ചു.
മടിച്ചുകൊണ്ടാണ് ജുമി അയിഷാത്തയുടെ അടുത്തേക്കെത്തിയത്.
“ന്താ ഉമ്മൂസെ വിളിച്ചേ…?”
“നീ വല്ലതും കഴിച്ചോ ജുമീ. നല്ല നെയ്ച്ചോറും ബീഫുമുണ്ട് എടുക്കട്ടെ”
“വേണ്ട. ഞാൻ വീട്ടീന്ന് കഴിച്ചിട്ടാ വന്നേ”
“സന്തോഷായില്ലേ നിനക്ക്. ഈ പൊട്ടൻ വെറുതെ ജാടയിട്ടതാ ആ നേരത്ത്. മോളത് കാര്യമാക്കേണ്ടട്ടാ” ആയിഷാത്ത ജുമിയോട് പതിവിലും സ്നേഹംകാണിക്കുന്നത് കണ്ടുകൊണ്ടാണ് കുഞ്ഞോൾ റൂമിൽനിന്ന് ഇറങ്ങിവന്നത്.
“ഞാൻ പുറത്തായോ ഉമ്മാ…” കുഞ്ഞോള് ചോദിച്ചു.
“എന്റെ മക്കൾ ആരും പുറത്താവില്ലാട്ടാ. എല്ലാരും എനിക്ക് ഒരുപോലെയാ”
“നിങ്ങൾക്ക് എന്നാ കോളേജ് തുടങ്ങുന്നത്” അക്കു അവരോടായി ചോദിച്ചു.
“അടുത്ത ആഴ്ച തുടങ്ങും”
അക്കു അവർക്കിടയിൽനിന്നും എഴുനേറ്റു.
“നീ എവിടെക്കാ അക്കു. അവിടെയിരിക്ക്” ആയിഷാത്ത അവനെ അവിടെ പിടിച്ചിരുത്തി.
“എന്താണുമ്മാ… നിങ്ങൾ വർത്താനംപറഞ്ഞിരിക്ക് ഞാനൊന്ന് കിടക്കട്ടെ”
“എന്താപ്പോ പതിവില്ലാതെ കിടത്തമൊക്കെ. ചിലതൊക്കെ തീരുമാനിക്കാനുണ്ട്”
അക്കു സംശയത്തോടെ ഉമ്മയെനോക്കി.
“കുഞ്ഞോൾക്ക് ഡ്രസ്സ് എടുക്കണ്ടേ. മറ്റന്നാൾ നിശ്ചയമല്ലേ. നാളെത്തന്നെ പോയിട്ട് എടുക്കണം”
“ന്റുമ്മാ ഈ കുഞ്ഞോളെ റാഷി കാണാത്തതൊന്നുമല്ലല്ലോ. ഓള് പഴയതൊക്കെ ഇട്ടോളും”
“എന്റെ പട്ടിയിടും പഴയത്. എനിക്ക് പുതിയത് വേണം” കുഞ്ഞോള് അക്കൂനൊരു കുത്തുകൊടുത്തു.
“ദേ കുഞ്ഞോളെ വേദനിപ്പിക്കല്ലേ. ഞാനിന്ന് എന്റെയൊരു ഷർട്ട് ഇസ്തിരിയിടാൻ പറഞ്ഞപ്പോൾ നീ ചെയ്തോ. ഇല്ലല്ലോ… ആ നീ എന്നോട് കല്പിക്കണ്ട”
“ആക്കുക്കാ ഇക്കാടെ എല്ലാ ഡ്രെസ്സും ഞാനിന്ന് തേച്ചുമടക്കി അലമാരയിൽ വെക്കാം. എനിക്ക് പുതിയത് വാങ്ങിത്തരുമോ… പ്ലീസ്”
“അങ്ങനെ വഴിക്കുവാ കുഞ്ഞോളെ”
ഇക്കയുടെയും അനിയത്തിയുടെയും വഴക്കുകൾക്കിടയിൽ ജുമി അക്കുവിനെത്തന്നെ ശ്രദ്ധിച്ചുനിൽകുകയായിരുന്നു.
പക്ഷെ അക്കു അവളെ ഇടംകണ്ണിട്ടുപോലും നോക്കുന്നില്ല.
അക്കു അവർക്കിടയിൽനിന്നും റൂമിലേക്ക് നടന്ന് ബെഡിലേക്ക് ചാഞ്ഞു.
രാത്രിയിലെ ഉറക്കം കളഞ്ഞതുകൊണ്ടാവും കിടന്നപാടേ അവനൊന്ന് മയങ്ങി.
പുറത്തുപോയ അബ്‌ദുക്ക അഞ്ചുമണിയോടെ തിരിച്ചെത്തി.
“അക്കു എവിടെ ആയിഷാ”
“ഓൻ ഉറങ്ങുകയാണ്. വിളിക്കണോ…?”
“വേണ്ട. നീ എനിക്കൊരു ചായ എടുക്ക്”
അയിഷാത്ത ചായ എടുക്കാനായി അടുക്കളയിലേക്ക് പോയപ്പോൾ അബ്‌ദുക്ക ബാഗിൽനിന്നും ബാക്കിയുണ്ടായിരുന്ന പണവും വീടിന്റെ ആധാരവും എടുത്ത് സോഫയിൽ വെച്ച്.
“ആയിഷാ… അക്കു ഇന്നില്ലായിരുന്നെങ്കിൽ ഞാനാകെ പെട്ടുപോയേനെ അല്ലെ” ചായയുമായി എത്തിയ അയിഷാത്തയോട് അബ്‌ദുക്ക ചോദിച്ചു.
ആയിഷാത്ത നീട്ടിയൊന്ന് മൂളി.
“ഇനി നാളെ കുഞ്ഞോൾക്ക് ഡ്രസ്സ് എടുക്കണ്ടേ”
“എടുക്കണം. അതിനുമുൻപ് നമുക്ക് മജീദിനെ ഒന്നുപോയി കാണണം. അക്കു സമ്മതിച്ച സ്ഥിതിക്ക് ഇതിലൂടെ അവരുടെകാര്യംകൂടി അങ്ങ് ഉറപ്പിക്കാം. അതല്ലേ നല്ലത്”
“അത് ഉപ്പ പറഞ്ഞത് ശെരിയാണ്. ജുമിയെയുംകൂടി ലോക്കാക്കിയാലേ എനിക്കൊരു സമാധാനമുള്ളു” എന്ന് കുഞ്ഞോള്.
“നീ വായോ ആയിഷാ. നമുക്ക് അവിടംവരെ പോയിട്ടുവരാം”
“കുഞ്ഞോളെ അക്കു എഴുന്നേൽക്കുമ്പോൾ ഇത് അവനെ ഏൽപ്പിക്കണം” ബാക്കിവന്ന പണമെടുത്ത് അബ്‌ദുക്ക കുഞ്ഞോളെ ഏല്പിച്ചു.
അബ്‌ദുക്കയും ആയിഷാത്തയും ജുമിയുടെ വീട്ടിലെത്തുമ്പോൾ മുറ്റത്ത് നിൽപ്പുണ്ടായിരുന്നു മജീദ്ക്ക.
“കേറിയിരിക്ക് അബ്ദു” മജീദ്ക്ക അബദുക്കയോട് പറഞ്ഞ്
“റസിയാ… ജുമീ… ഒന്നിങ്ങുവന്നെ” എന്ന് അകത്തേക്കുനോക്കി ഉറക്കെവിളിച്ചുപറഞ്ഞു.
അബ്‌ദുക്കയും അയിഷാത്തയും വീടിനകത്തുകയറി.
അബ്‌ദുക്ക ഒരു കസേരയിൽ സ്ഥാനംപിടിച്ചപ്പോൾ ആയിഷാത്ത ജുമിയുടെ അടുത്തേക്ക് നടന്നു.
അപ്പോഴേക്കും അടുക്കളയിൽനിന്നും റസിയാത്തയുമെത്തി.
“മജീദെ ഞങ്ങൾ വന്നത് അക്കൂന്റെയും ജുമിയുടെയും കല്യാണക്കാര്യം സംസാരിക്കാനാ. മറ്റന്നാൾ കുഞ്ഞോളുടെ നിശ്ചയം നടത്തുന്നതിന്റെകൂടെ ഇവരുടെയും നടത്തിയാലോ എന്നാണ് ആലോചിക്കുന്നത്”
“അതിനെന്താ അബ്ദു. എപ്പോഴായാലും ഞങ്ങൾ റെഡിയാണ്. വേണ്ടപ്പെട്ടവരെയും അയൽക്കാരെയും വിളിച്ച് നമുക്കത് മറ്റന്നാള്ത്തന്നെ നടത്തിയേക്കാം”
അങ്ങനെ അക്കുവിന്റെയും ജുമിയുടെയും കാര്യത്തിലും വളരെപെട്ടെന്നുതന്നെ ഒരു തീരുമാനമായി.
“ഡ്രെസ്സെടുക്കാൻ ഒന്നിച്ചുപോവാം അല്ലെ മജീദെ”
“അതാണ് നല്ലത്. അല്ലങ്കിൽ ജുമിക്ക് എടുക്കാൻ പോകുമ്പോൾ കുഞ്ഞോളും, കുഞ്ഞോൾക്ക് എടുക്കാൻ പോകുമ്പോൾ ജുമിയും കൂടെപോകേണ്ടിവരും”
പിന്നീടുള്ള കാര്യങ്ങളൊക്കെ വളരെ വേഗത്തിലായിരുന്നു.
തുണിക്കടയിൽ മജീദ്ക്കയുടെയും അബദുക്കയുടെയും കുടുംബം കാലത്തെത്തന്നെ കലാപരിപാടികൾ തുടങ്ങിയിരുന്നു.
ഈ സമയത്താണ് കുഞ്ഞോളുടെ കയ്യിലിരുന്ന അക്കൂന്റെ ഫോണ് ശബ്‌ദിച്ചത്.
കുഞ്ഞോള് സ്ക്രീനിലേക്ക് നോക്കിയതും “സന” എന്ന പേരുകണ്ടു.
“ഇക്കാ ദേ സനവിളിക്കുന്നു” കുഞ്ഞോള് അക്കുവിനുനേരെ ഫോൺനീട്ടി.
അക്കു ഫോൺവാങ്ങി ചെവിയിടടുപ്പിച്ചതും
“ആക്കുക്കാ സോറി” സന പറഞ്ഞു.
“എന്തിനാ സോറി” അക്കു സംശയത്തോടെ ചോദിക്കുമ്പോഴും അവന്റെ ശ്രദ്ധ ജുമിയുടെ കയ്യിലിരിക്കുന്ന ഷർട്ടിലേക്കായിരുന്നു.
“ഇക്കാ എനിക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന് ഞാൻ വെറുതെ പറഞ്ഞതാ. എന്റെ ജീവിതത്തിൽ എനിക്ക് ഒരാളോടുമാത്രമേ പ്രണയം തോന്നിയിട്ടുള്ളൂ. അത് അക്കുക്കയാണ്. അക്കുകയുടെ മനസ്സറിയാൻ വേണ്ടിയാണ് ഞാൻ മറ്റൊരാളെ ഇഷ്ടമാണെന്ന് കള്ളംപറഞ്ഞത്”
[തുടരും…]
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
F_B_L ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
2 part ittuudee..? Waiting for next part…..