മനമറിയാതെ – Part 16

1463 Views

manamariyathe-novel

മനമറിയാതെ…

Part: 16

✍️ F_B_L

[തുടരുന്നു…]

 

കോളേജ് ഹീറോയും കൂട്ടുകാരും കോളേജിനുപുറത്തുവെച്ച് ആവശ്യത്തിന് ഇടിവാങ്ങിക്കൂട്ടിയ അരമണിക്കൂർ നീണ്ടുനിന്ന ഒരു യുദ്ധമായിരുന്നു അവിടെ.

ഒരിക്കലൊടിഞ്ഞ കൈ വേദനിക്കാൻ തുടങ്ങിയതും വീണുകിടന്ന ബാസിയെ പിടിച്ചെഴുനേൽപ്പിച്ച് അവന്റെ ഷർട്ടും തലമുടിയും ഒക്കെയൊന്ന് നേരെയാക്കിക്കൊടുത്ത് അക്കു
“എടാ ബാസിത്തെ, നല്ലരീതിയിലല്ലേ നിന്നോട് ഞാൻ പറഞ്ഞത്, ജയിക്കും എന്നുണ്ടെങ്കിൽമാത്രം കയ്യാങ്കളിക്ക് നിന്നാമതി എന്ന്. ഇപ്പൊ എന്തായി കോളേജ്ഹീറോ ഇത്രയും ആളുകളുടെ മുന്നിൽവെച്ച് നാണംകെട്ടില്ലേ. സാരല്ല പോട്ടെ. ഇനി ഇതിന്റെ പേരിൽ നീയെന്റെ പെങ്ങളുടെയോ പെണ്ണിന്റെയോ പുറകെ വീണ്ടുമൊരു ശല്യമായി തുടരുന്നു എന്നറിഞ്ഞാൽ പുന്നാരമോനെ ബാക്കിവെച്ചേക്കില്ല നിന്നെഞാൻ. പറഞ്ഞേക്കാം”

ഇടികൊണ്ട് അവശനായ ബാസിതിന് മറുപടിയൊന്നും പറയാനുണ്ടായിരുന്നില്ല.

“അപ്പൊ പോട്ടെ അനിയാ ബാസിത്തെ” അക്കു പതിയെ നടന്ന് കുഞ്ഞോളിടെയും ജുമിയുടെയും അടുത്തേക്ക് നടന്നു.

ഒരു ഓട്ടോക്കുനേരെ കൈകാണിച്ച് അക്കു കുഞ്ഞോളെയും ജുമിയെയും അതിൽകയറ്റി വീട്ടിലേക്ക് പറഞ്ഞയച്ചു.

പുറകിലായി ബുള്ളറ്റിൽകയറി അക്കവും വിഷ്ണുവും യാത്രതുടർന്നു.

“എടാ അവരാകെ പേടിച്ചുപോയി നീ തുടക്കത്തിൽ ചവിട്ടുകൊണ്ട് വീണപ്പോൾ”
പുറകിലിരുന്ന് വിഷ്ണു പറഞ്ഞു.

“അത് കാര്യല്ല. ഇപ്പൊ ആ പേടിയൊക്കെ പോയിട്ടുണ്ടാകും”

“അല്ലടാ എന്നാലും നിനക്കെങ്ങനെ കഴിഞ്ഞു, കോളേജ്പിള്ളേരെ അവരുടെ കോളേജിന് മുന്നിലിട്ട്തന്നെ തല്ലാൻ”

“അതൊക്കെ ഒരു വിശ്വാസമാടോ… ന്യായം നമ്മുടെഭാഗത്താവുമ്പോ ഉണ്ടാകുന്ന ഒരു ആത്മവിശ്വാസം”

“നിന്റെ ആത്മവിശ്വാസം… പൊടിപാറുന്ന ഇടിയായിരുന്നു നീ അവന്മാരെ ഇടിച്ചത്”

“പൊടിയല്ല വിഷ്ണൂ. അവനൊക്കെ ആദ്യമായികുടിച്ച മുലപ്പാലുവരെ ഞാൻ തുപ്പിക്കും”

_____________________________

“കുഞ്ഞോളെ എനിക്കെന്തോ പേടിയാവുന്നു, ഇനി ഇതിന്റെപേരിൽ നാളെനമ്മൾ കോളേജിൽപോയാൽ ആ ബാസിയും കൂട്ടരും നമ്മളെ ഉപദ്രവിക്കുമോ”
ഓട്ടോയിൽ വീട്ടിലേക്കുപോകാവേ ജുമി കുഞ്ഞോളോട് ചോദിച്ചു.

“ഏയ്‌ അതിനുള്ള ധൈര്യമൊന്നും ഇനി അവനുണ്ടാവില്ല.

“ഇല്ലാതിരിക്കട്ടെ. അല്ലാ എനിക്കൊരു സംശയം. ആരായിരിക്കും ഇക്കയോട് ബാസിയെപ്പറ്റി പാഞ്ഞത്” ജുമി സംശയത്തോടെ കുഞ്ഞോളെ നോക്കി.

“നീ എന്നെനോക്കണ്ട. ഞാനൊന്നുമല്ല. ഇക്കയറിഞ്ഞാൽ ഇതൊക്കെത്തന്നെയായിരിക്കും സംഭവിക്കുക എന്നെനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് ഞാൻ പറഞ്ഞിട്ടില്ല. സത്യം”

“പിന്നെ ആരായിരിക്കും”

“ജുമീ… മിക്കവാറും വിശ്നുചേട്ടന്റെ അനിയൻ വിബിൻ ആയിരിക്കും”

ജുമി ഒന്ന് മൂളി.
“ആരായാലും നന്നായി. ആ ബാസിക്ക് നല്ല ഇടികിട്ടിയപ്പോൾ ഒരു സന്തോഷം തുന്നുന്നു എനിക്ക്.
ഇതോടെ അവന്റെ ശല്യം തീർന്നാൽമതിയായിരുന്നു.

കുറച്ചുസമയത്തെ യാത്രക്കൊടുവിൽ അവർ അക്കുവിന്റെ വീടിനുമുന്നിലെത്തി. പുറകിലായി വിഷ്ണുവിനെ ക്ലബ്ബിൽ ഇറക്കിവിട്ട് അക്കുവുമെത്തി.

ഓട്ടോയിൽനിന്നിറങ്ങിയ ജുമി അവളുടെവീട്ടിലേക്ക് നടക്കാനൊരുങ്ങിയതും
“ജുമീ… ഒന്നുവന്നെ ഒരുകാര്യം ചോദിക്കാനുണ്ട്”
എന്ന് പറഞ്ഞ് അക്കു അവളെ വിളിച്ചു.

“എന്തെ” എന്ന് കണ്ണുകൊണ്ട് ജുമിചോദിച്ചപ്പോൾ

“വായോ വീട്ടിലേക്ക്. അവിടെവെച്ച് ചോദിക്കാം” എന്ന് അക്കു.

വീടിനകത്തെത്തിയതും

“രണ്ടാളും ഇവിടെയിരിക്ക്” ഹാളിലെ സോഫയിലേക്ക് കൈചൂണ്ടിക്കൊണ്ട് അക്കു അവരോട് പറഞ്ഞു.

അനുസരണയുള്ള ആ പെൺകുട്ടികൾ അവിടെ ഇരുന്നു.

അവർക്കുമുന്നിലായി അക്കു ഒരുകസേരയിൽ ഇരിപ്പുറപ്പിച്ചു.

കോളേജിൽനിന്നെത്തിയ കുഞ്ഞോളെയും ജുമിയെയും പിടിച്ചിരുത്തിയത് എന്തിനാണെന്ന് അബ്‌ദുക്കയുടെ ചോദ്യമെത്തി.
ആയിഷാത്തയും അതേറ്റുപിടിച്ചു.

“നിങ്ങളും ഇവിടെയിരിക്ക്” എന്ന് അക്കു ഉപോയോടും ഉമ്മയോടും പറഞ്ഞു.

“ഇവർ രണ്ടുപേരും കോളേജിൽ പോകുന്നത് നിങ്ങൾക്ക് അറിയില്ലേ”
അക്കു ഉപ്പയോടും ഉമ്മയോടുമായി ചോദിച്ചു.

“ഞാനെന്നും ഈ കുഞ്ഞോളോട് കോളേജിലെ വിശേഷങ്ങൾ ചോദിക്കാറില്ലേ…?” അക്കു വീണ്ടും ചോദിച്ചു.

“ഉണ്ട്. നീയെന്താ കാര്യമെന്നുപറ അക്കു”
ആയിഷാത്ത ദേഷ്യപ്പെട്ടു.

“എന്നാൽ ഉപ്പയും ഉമ്മയും കേട്ടോളൂ… ഞാനിന്ന് ഇവരുടെ കോളേജിന്റെ പരിസരത്ത് പോയിരുന്നു. പോയി എന്നുമാത്രമല്ല അഞ്ചാറുപേരെ നന്നായിട്ട് എടുത്തിട്ട്പെരുമാറി” അക്കു ഒടിഞ്ഞ കൈ പതിയെ തടവിക്കൊണ്ട് പറഞ്ഞതും

“എന്താണ് അക്കൂ നിന്റെ ഉദ്ദേശം. പഴയപോലെ ഇനിയും തല്ലും ബഹളവുമായി നടക്കാനാണോ ഇനിയും നീ ഉദ്ദേശിക്കുന്നത്. ഒരുകാര്യം ഞാൻ പറഞ്ഞേക്കാം. ഒരിക്കൽ നീ ഇറങ്ങിപ്പോയവനാണ് എന്നുകരുതി നിന്നെയെനിക്ക് പേടിയാണ് എന്നുനീ കരുതരുത് അക്കു. മക്കളുടെ തെറ്റുകണ്ടാൽ ഞാൻ തിരുത്തും. ഇനിയും ഇതുപോലെ നീ വല്ലപോക്കിരിത്തരവും കാണിച്ചാൽ പാച്ചോനാണെ എന്റെ കൈനീളും. പറഞ്ഞേക്കാം” അബ്‌ദുക്ക ഉച്ചത്തിൽ അക്കുവിനോട് പറഞ്ഞു.

“ഉപ്പാ… ഇങ്ങനെ പ്രഷറാവല്ലേ, ഞാനൊന്ന് പറയട്ടെ. ഒരുത്തൻ ഇവരെ ശല്യംചെയ്യുന്നത് ഞാനിന്നെന്റെ കണ്ണുകൊണ്ട് കണ്ടതാ. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എന്നും കോളേജിലെ വിശേഷംപറയാറുള്ള കുഞ്ഞോള് ഈ കാര്യംമാത്രം എന്നിൽനിന്നും മറച്ചുവെച്ചു” അക്കു പറഞ്ഞു.

“ഇതൊക്കെ നേരാണോ മക്കളെ” ആയിഷാത്ത കുഞ്ഞോളോടും ജുമിയോടുമായി ചോദിച്ചു.

“ആ ഉമ്മാ. ഇക്ക പറഞ്ഞത് സത്യമാണ്. ഇക്കയോട് അവന്റെകാര്യം പറയണമെന്ന് കരുതിയതാ. പേടിച്ചിട്ടാ പറയാതിരുന്നത്. എടുത്തുചാടി ഇക്ക എന്തെങ്കിലും ചെയ്താലോ എന്നപേടി” കുഞ്ഞോള് പറഞ്ഞു.

“പേടിച്ചിരുന്നാൽ എന്നും നിങ്ങൾക്കിങ്ങനെ പേടിച്ചിരിക്കാനെ കഴിയൂ… കഴിഞ്ഞ ഒരുമാസംകൊണ്ട് അവൻ ഇങ്ങനെയൊക്കെ നിങ്ങളെ ശല്യംചെയ്യുന്നുണ്ടെങ്കിൽ ഈയൊരുവർഷം അവസാനിക്കുമ്പോഴേക്കും നിങ്ങളെ അവൻ ഉപദ്രവിച്ചിരിക്കും. അത് ഉറപ്പാണ്. അത് ഇല്ലാതിരിക്കാൻ വേണ്ടിയാ ഞാനിന്ന് അവനിട്ട് രണ്ടെണ്ണം പൊട്ടിച്ചത്”

“അക്കൂ… നീ ഒരുകാര്യം മനസ്സിലാക്കണം. ഇന്ന് അവിടെച്ചെന്ന് അടിയുണ്ടാക്കിയ നീ നാളെയങ്ങുപോകും. ഈ രണ്ടുപേൺകുട്ടികളും ഇനിയും ആ കോളേജിൽ പോകേണ്ടവരാണ്. ഇന്നത്തെ അടിയുടേപേരിൽ നാളെ ഇവരെ അവരെന്തെങ്കിലും ചെയ്‌താൽ”
അബ്‌ദുക്ക അക്കുവിനുനേരെ പൊട്ടിത്തെറിച്ചു.

“ഉപ്പ പേടിക്കണ്ട. ഞാൻമാത്രമേ ഇവിടുന്ന് പോകുന്നുള്ളു. എനിക്കുവേണ്ടി ചെങ്കുപറിച്ചുതരുന്ന കുറച്ച് കൂട്ടുകാരിവിടെത്തന്നെയുണ്ട്. ആ ബാസിത് ഇനിയവരെ എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്‌താൽ പിന്നീട് സംഭവിക്കുന്നത് അവന്റെ വിധി”
“പിന്നെ നിങ്ങളോട് ഞാനൊരുകാര്യം പറഞ്ഞുതരാം. അവനിനി എന്തുപോക്കിരിത്തരം കാണിച്ചാലും മൂടിവെച്ച് നടക്കാനാണ് നിങ്ങളുടെ തീരുമാനമെങ്കിൽ ഞനാദ്യമടിക്കുന്നത് നിങ്ങളെയായിരിക്കും. പറഞ്ഞില്ലാന്നുവേണ്ട” അക്കു അവരുടെ മുൻപിൽനിന്ന് എഴുനേറ്റ് റൂമിലേക്ക് നടന്നു.

“സമാധാനമായല്ലോ ഇപ്പൊ. ഞാനന്നേ പറഞ്ഞതാ ഇക്കയോട് പറയാമെന്ന്. നീയല്ലേ സമ്മതിക്കാത്തിരുന്നത്” ജുമി കുഞ്ഞോളെ കുറ്റപ്പെടുത്തി.

പക്ഷെ കുറ്റപ്പെടുത്തൽ കുഞ്ഞോള് കാര്യമാക്കാതെ സോഫയിൽനിന്ന് എഴുനേറ്റു.
“നീയിനി ഇപ്പൊ വീട്ടിൽപോകുന്നുണ്ടോ” എന്ന് കുഞ്ഞോള് തിരിച്ചു ചോദിച്ചു.

“ഞാൻ പോവാ. പോയിട്ട് കുറച്ചുപണിയുണ്ട്”
“ഉമ്മൂസേ ഞാൻ ഇറങ്ങുകയാണെ”
ജുമി അയിഷാത്തയെ ഒന്ന് കെട്ടിപ്പിടിച്ചു.

“മോളെ ചായ കുടിച്ചിട്ട് പോവാം”

“വേണ്ട ഉമ്മൂസേ. നാളെ വൈകുന്നേരം കുടിക്കാം ചായ” സങ്കടത്തോടെയാണ് ജുമിയത് പറഞ്ഞത്.

എന്തിനാണിപ്പോ ജുമി സങ്കടപ്പെടുന്നത് എന്നാണെങ്കിൽ, നാളെ വെളുപ്പിന് അക്കു പോവുകയാണ് കൊച്ചിയിലേക്ക്.

ജുമി അവിടെന്നിറങ്ങി സ്വന്തം വീട്ടിലേക്ക് തിരക്കിട്ടുനടന്നു.
തുറന്നുകിടന്ന ഉമ്മറത്തെ വാതിലിലൂടെ വീടിനകത്തേക്ക് അവളോടിക്കയറി.
സ്വന്തം റൂമിനകത്തെത്തി മൊബൈൽ കയ്യിലെടുത്ത് ആക്കുവിന്റെ നമ്പറിലേക്ക് വിളിച്ചു.

അക്കു ഫോണെടുത്തതും
“ഇക്കാ ഞാനിനി കോളേജിൽ പോകുന്നില്ല. എനിക്കുപേടിയാണ് ആ ബാസിതിനെ”

“നീയെന്തിനാ അവനെയിങ്ങനെ പേടിക്കുന്നത് പെണ്ണേ. അവന്റെ അസുഖമൊക്കെ മാറാനുള്ളതാണെങ്കിൽ ഇന്നത്തോടെ മാറിയിട്ടുണ്ടാകും” അക്കു പറഞ്ഞു.

“ഇക്കാക്കറിയോ അവനെന്നെ കുഞ്ഞോള് കാണാതെ പലപ്രാവശ്യം എന്റെ കയ്യിൽപിടിച്ചിട്ടുണ്ട്. എന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്” പേടിയോടെയാണ് ജുമിയത് പറഞ്ഞത്.

“ഭീഷണിപ്പെടുത്തേ… എന്തിന്…?”

“അവന് എന്നെ ഇഷ്ടമാണ്. അതും എന്റെ ശരീരത്തെ. ഞനിക്കാര്യം കുഞ്ഞോളൂടുപോലും പറഞ്ഞിട്ടില്ല. അവൻ ഭയങ്കര വാശിക്കാരനാണ് എന്നാണ് കോളേജിൽ എല്ലാവരും പറയുന്നത്. ബാസിയുടെ ഉപദ്രവംകാരണം കഴിഞ്ഞവർഷം ഒരുപെൺകുട്ടി കോളേജിലെ പഠിപ്പ്നിർത്തി പോയിട്ടുണ്ടെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. ഇക്കാ എനിക്ക് പേടിയാണിക്കാ. അത്രയുംപേരുടെ മുന്നിൽവെച്ച് ഇക്ക അവനെ അടിച്ചില്ലേ അതുകൊണ്ട് ബാസിത് എന്നെ ഉപദ്രവിക്കും”

“എന്റെ പെണ്ണേ നീയിങ്ങനെ പേടിച്ചാലെങ്ങനെയാ. അവനിനി നിന്റെ നിഴൽവെട്ടത്തുപോലും വരില്ല” അക്കു അവളെ സമാധാനിപ്പിച്ചു.
“ജുമീ എനിക്കിവിടെ കുറച്ചുപണിയുണ്ട്. ഡ്രെസ്സൊക്കെ എടുത്തുവെക്കണം”

“അപ്പൊ പോകാൻതന്നെയാണ് തീരുമാനമല്ലേ” അവളുടെ ശബ്ദമിടറി.

“എന്താ പെണ്ണേനീയിങ്ങനെ. എല്ലാ ആഴ്ചയിലും ഞാൻ വരില്ലേ. പിന്നെന്താ”

കൂടുതലൊന്നും പറയാതെ ജുമി ഫോൺവെച്ചു.

________________________

അക്കു ഇന്ന് തിരികെപോവുകയാണ്…

റൂമിൽനിന്ന് ബാഗുമെടുത്ത് പുറത്തിറങ്ങിയ അക്കു കണ്ടത് നിറമിഴികളോടെ നിൽക്കുന്ന ഉമ്മയെയും അനിയത്തിയേയുമാണ്.
“ഇതെന്തിനാ ഉമ്മാ ഇങ്ങനെ സങ്കടപ്പെടുന്നത്. ഞനിങ്ങോട്ടുവരില്ലേ പിന്നെന്തിനാ ഈ കണ്ണീര്” അക്കു ഉമ്മയുടെ കണ്ണുകൾതുടച്ചു.
“ഉപ്പ എന്ത്യേ… എണീറ്റില്ലേ” അക്കു ഉമ്മയോട് ചോദിച്ചു.

“ഉപ്പ ഉമ്മറത്തുണ്ട്”

അക്കു ബാഗുംതൂക്കി ഉമ്മറത്തേക്ക് നടന്നു.
ഉമ്മറത്ത് ചവിട്ടുപടിക്കുമുകളിൽനിന്ന് പുറത്തിരിക്കുന്ന ബുള്ളറ്റുംനോക്കി നിൽക്കുകയായിരുന്നു അബ്‌ദുക്ക.
“ഉപ്പാ ഞാനിറങ്ങുകയാണ്” അക്കു അബ്‌ദുക്കയോട് പറഞ്ഞതും അബ്‌ദുക്ക അവനെ ചേർത്തുപിടിച്ചു.

യാത്രപറച്ചിലുകൾക്കൊടുവിൽ അക്കു ബുള്ളറ്റിൽകയറി.
നാടും നാട്ടുകാരുമുണരുന്നമുൻപ് അക്കു ബുള്ളറ്റുമായി യാത്രതുടങ്ങി.

പ്രകാശംപരത്തികൊണ്ട് സൂര്യൻ തലപൊക്കിയതും അക്കു ഒരു തട്ടുകടയുടെ മുന്നിലായി വണ്ടിയൊതുക്കിനിർത്തി ഒരു ചായക്കായി കാത്തിരുന്നു.

വിദൂരദയിലേക്ക് നോക്കിക്കൊണ്ട് ആവിപാറുന്ന ചൂടുകട്ടൻ ഊതിക്കുടിക്കെ ആക്കുവിന്റെ മനസ്സിലേക്ക് ജുമി ഓടിവന്നു.
“പടച്ചോനെ… യാത്രപ്പോലും പറയാതെയാണല്ലോ വന്നത്” എന്ന് അക്കു ഓർത്തു.
കയ്യിലിരുന്ന ചായ ടേബിളിൽവെച്ച് അക്കു ഫോണെടുത്ത് ജുമിയെവിളിച്ചു.

“എത്തിയോ അവിടെ” ഫോണിലൂടെ ജുമിയുടെ പതിഞ്ഞസ്വരം ഒഴുകിയെത്തി.

“ഇല്ലാ. സഞ്ചരിച്ച അത്രയുംദൂരം ഇനിയും ബാക്കിയാണ്. നീ എണീറ്റില്ലേ ഇതുവരെ. എന്തുപറ്റി”

“എഴുന്നേറ്റില്ല. ചെറിയൊരു തലവേദന”

“എങ്കിൽ കിടന്നോ. ഞാൻ അവിടെയെത്തിയാൽ വിളിക്കാം” അക്കു ഫോൺവെച്ച് യാത്രതുടർന്നു.

ദൂരങ്ങൾതാണ്ടി ഒടുവിൽ കൊച്ചിയിലെത്തി.
നൗഷാദ്ക്കയുടെ വീടിനുമുന്നിലെത്തിയപ്പോൾ ബുള്ളറ്റ്നിന്നു.

വണ്ടിയുടെ ശബ്ദംകേട്ട് അകത്തുനിന്നും നൗഷാദ്ക്ക പുറത്തെത്തി.
“ഇത്രനേരത്തെ നീയിങ്ങെത്തിയോ അക്കു”

“വൈകിക്കണ്ട എന്നുകരുതി. എവിടെ താത്ത…?”
അക്കു ബാഗുംതൂക്കി ബുള്ളറ്റിൽനിന്നിറങ്ങി.

“അകത്തുണ്ട്”

അക്കു വീടിനകത്തുകയറി കസേരയിൽ ബാഗുവെച്ച് നേരെ അടുക്കളയിലേക്ക് നടന്നു.

ആവിപാറുന്ന പുട്ടുണ്ടാക്കുന്ന തിരക്കിലായിരുന്നു ഫാത്തിമതാത്ത. അരികിലായി സനയുമുണ്ട്.

അക്കു ഫാത്തിമതാത്തയുടെ പുറകിൽച്ചെന്ന്
“ട്ടോ…” എന്ന് ശബ്ദമുണ്ടാക്കിയതും താത്തയുടെ കയ്യിലിരുന്ന പുട്ടുകുറ്റി താഴെവീണു.

ഞെട്ടലോടെ രണ്ടുപേരും തിരിഞ്ഞുനോക്കിയതും പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന അക്കുവിനെ അവർക്കണ്ടു.

“പേടിപ്പിച്ചല്ലോ അക്കു നീ” ഫാത്തിമതാത്ത അക്കുവിനെ തല്ലാൻതുടങ്ങി.

ഇതൊന്നും സനക്ക് ഇഷ്ടപ്പെടുന്നില്ലായിരുന്നു.
അവൾ അവൾചെയ്തിരുന്ന ജോലി അവിടെയിട്ട് അടുക്കളയിൽനിന്നും പുറത്തേക്ക്പോയി.

“എന്താണ് ഇത്താതോ സന കലിപ്പിലാണല്ലോ…?” അക്കു പുറത്തേക്ക് പോയ സനയേനോക്കിക്കൊണ്ട് ഫാത്തിമതാത്തയോട് ചോദിച്ചു.

“മോൻ അതൊന്നും കാര്യമാക്കണ്ട. കുറെ ആയില്ലേ ഇവിടുന്ന് നീ പോയിട്ട്. അതിന്റെ ദേഷ്യമാവും അവൾക്ക്” എന്ന് ഫാത്തിമതാത്ത മറുപടിപറഞ്ഞു.

അക്കു ഒന്ന് മൂളിക്കൊണ്ട് അവൻ അന്തിയുറങ്ങിയുറങ്ങിയുന്ന റൂം ലക്ഷ്യമാക്കി നടന്നു.

“ഒന്ന് നിൽക്കണം” പുറകിൽനിന്നുള്ള സനയുടെ വിളികേട്ടതും പാതികയറിയ കോണിപ്പടിയിൽ അക്കു നിന്നു.

“എന്തെ സനാ” അക്കു കോണിപ്പടിയിൽ നിന്നുകൊണ്ട് ചോദിച്ചു.

“എവിടെക്കാ കയറിപ്പോകുന്നത്…?” വളരെ ഗൗരവത്തിലായിരുന്നു സനയുടെ ചോദ്യം.

“റൂമിലേക്ക്… എന്ത്യേ” അക്കു പുഞ്ചിരിയോടെ ചോദിച്ചു.

“ഒന്നുല്ല” ഗൗരവം വിട്ട് പരിഹാസം നിറഞ്ഞ ഒരു പുഞ്ചിരിയായിരുന്നു സനയുടെ മുഖത്ത്.

“എന്തെ സനാ… എന്തിനാണിത്ര പുച്ഛം. നിന്നെ ഒഴിവാക്കിയത്കൊണ്ടാണോ…?” അക്കു വെറുതെ ചോദിച്ചു.

“അങ്ങനെ ചോദിച്ചാൽ..” സന ഒരുനിമിഷം നിർത്തി വീണ്ടും പറഞ്ഞുതുടങ്ങി.
“എനിക്കന്ന് അങ്ങനെയൊരു കള്ളംപറയാൻ തോന്നിയത് ശെരിക്കും നന്നായി എന്നേ ഞാൻപറയൂ. കാരണം മറ്റൊന്നുമല്ല, നിങ്ങളെക്കാൾ എത്രയോ മുകളിലുള്ള വ്യക്തിയാണ് എന്നേ കാണാൻവന്നത്. കരിയും പുകയും നിറഞ്ഞ നിലവാരമില്ലാത്ത നിങ്ങളുടെ ജീവിധത്തിലേക്ക് എന്നെ കൂട്ടാതിരുന്നതുകൊണ്ട് വർഷങ്ങളായി എന്നെ സ്നേഹിച്ച വ്യക്തിയെതന്നെ എനിക്കുകിട്ടി. നിങ്ങളെന്നെ ഒഴിവാക്കിയതിൽ എനിക്കൊരുപാട് സന്തോഷമാണ് തോന്നുന്നത്”
സന പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“നീ പറഞ്ഞതാണ് ശെരി. എങ്കിലും പ്രസക്തിയില്ലാത്ത ഒരു ചോദ്യം ഞാൻ ചോദിച്ചോട്ടെ സനാ” അക്കു കോണിപ്പടിയിൽ നിന്നും താഴെക്കിറങ്ങി.
“ഞനാനിവിടെ വന്നനാളുതൊട്ട് ഇന്നുവരെ നീപറഞ്ഞ നിലവാരമില്ലാത്ത ജോലിതന്നെയായിരുന്നു എന്റേത്. എന്നിട്ടും നീയെന്നെ സ്നേഹിച്ചു. ഇല്ല സ്നേഹിച്ചിട്ടില്ല എന്നുപറയുന്നതാവും ശെരി. നിനക്ക് വെറും കൗതുകം മാത്രമായിരുന്നു ഞാനെന്നതാണ് ശെരി. കൗതുകം തീർന്നപ്പോൾ തരംതാഴ്ത്തി. അതൊന്നും എനിക്കൊരു പ്രശ്നമല്ല. എന്നെപോലെ തന്നെയാണ് നിന്റെ ഉപ്പയും ജീവിക്കുന്നത്. കരിയും പുകയും ഒരുപാട് കൊണ്ടിട്ടാ നിന്നെ ഇത്രയുംകാലം നിന്റെ ഉപ്പ വളർത്തിയതും. ഇന്നെന്നെ തള്ളിപ്പറഞ്ഞപോലെ നാളെനീ നിന്റെ ഉപ്പയെയും തള്ളിപ്പറയുമോ, നിന്റെ സമ്പന്നനായ ചെക്കന്റെയും അവന്റെ വീട്ടുകാരുടെയുംമുന്നിൽ ഉപ്പയെ നീ താഴ്ത്തിക്കെട്ടുമോ”

അക്കുവിന്റെ ആ ചോദ്യത്തിന് സനക്ക് മറുപടിയുണ്ടായിരുന്നില്ല.

“എന്തെ സനാ ഒന്നും പറയാനില്ലേ നിനക്ക്. എല്ലാ ജോലിക്കും അതിന്റെതായ മഹത്വമുണ്ട് സനാ. അതൊക്കെപോട്ടെ… നിനക്കിപ്പോ പറഞ്ഞുവെച്ച ചെക്കനെക്കാൾ നല്ലൊരു ചെക്കനെകിട്ടിയാൽ നീ ഇവനെയും ഒഴിവാക്കുമോ സനാ” സനയെ കൂടുതൽ ചൊടിപ്പിക്കാൻവേണ്ടി അക്കു വെറുതെ ചോദിച്ചു.

മറുപടിയൊന്നും നൽകാതെ സന മുഖംചുവപ്പിച്ച് അവിടെനിന്നും അടുക്കളയിലേക്ക് നടന്നു.
അത് കണ്ടപ്പോൾ ചിരിച്ചുകൊണ്ട് മുകളിലേക്കും കയറിപ്പോയി.

അടുക്കളയിൽനിൽക്കേ സനയുടെ ഉള്ളുനിറയെ അക്കുവിനോട് പകയായിരുന്നു. തന്നെ ഒരു നേരമ്പോക്കിനുവേണ്ടിയാണ് അക്കു സ്നേഹിച്ചത് എന്നറിഞ്ഞാപ്പോൾ തൊട്ട് അക്കുവിനോടാവൾക്ക് അടങ്ങാത്ത പകയാണ്.

അക്കുവിനെ എങ്ങനെയെങ്കിലും വീട്ടിൽനിന്നും പുറത്താക്കുക എന്നതായിരുന്നു സനയുടെ അടുത്ത ലക്ഷ്യം.
ഓരോവഴികൾ ശ്രമിച്ചെങ്കിലും ഒന്നും നടപടിയായില്ല.അതുകൊണ്ടുതന്നെ പുതിയൊരു അടവുപ്രയോഗിക്കാൻ സന തീരുമാനിച്ചു.

 

[തുടരും…]

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

F_B_L ന്റെ മറ്റു നോവലുകൾ

അകലെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply