മനമറിയാതെ – Part 19

1463 Views

manamariyathe-novel

മനമറിയാതെ…

Part: 19

✍️ F_B_L

[തുടരുന്നു…]

ബുള്ളറ്റിലേറി മുൻപെപ്പോഴോ ചേക്കേറിയ കൊച്ചി എന്ന മഹാനഗരത്തെ ഉപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങുമ്പോൾ അക്കുവിന്റെ കണ്ണുനിറഞ്ഞു.
ഒന്നുമില്ലാത്തവനായി കൊച്ചിയിലെത്തിയ അക്കു തിരികെ പോകുമ്പോൾ ഒരുപാട് ബന്ധങ്ങളുടെ ഒരുപാട് നല്ലയോർമ്മകൾ അവന്റെ കൂടെയുണ്ട്.

പതിയെ മുന്നോട്ടുനീങ്ങിയ അക്കുവിന്റെ ബുള്ളറ്റ് വൈകുന്നേരം നാലുമണിയോടുകൂടിയാണ് നാട്ടിലെത്തിയത്.
വീട്ടുമുറ്റത്തെ മരത്തണലിൽ ബുള്ളറ്റ് നിർത്തി അടഞ്ഞുകിടന്ന വീടിന്റെ വാതിലിനുനേരെ അക്കു നടന്നടുത്തു.

പുറത്തുനിന്ന് കുറ്റിയിട്ട വാതിലുകണ്ടതും ഉമ്മറത്തുനിന്ന് അപ്പുറത്തെ വീട്ടിലേക്ക് അക്കു എത്തിനോക്കി.

മജീദ്ക്കയുടെ വീടിന്റെ മുൻവശത്തെ വാതിൽ തുറന്നുകിടപ്പുണ്ട് എങ്കിലും അവിടെയെങ്ങും ആരെയും കാണാൻ അക്കുവിന് കഴിഞ്ഞില്ല.
അവൻ ഫോണെടുത്ത് കുഞ്ഞോളുടെ നമ്പറിലേക്ക് വിളിച്ചു.
ബെല്ലുണ്ട് എന്നല്ലാതെ കുഞ്ഞോള് ഫോണെടുത്തില്ല.

അക്കു മജീദ്ക്കയുടെ വീട് ലക്ഷ്യമാക്കി നടന്നു.

“സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു. ഇതിനി അക്കുവിനെ അറീക്കാനൊന്നും നിൽക്കണ്ട ആരും. അവനറിഞ്ഞാൽ ഇനി എന്തൊക്കെയാണാവോ നടക്കുക” മജീദ്ക്കയുടെ വാക്കുകേട്ടുകൊണ്ടാണ് അക്കു ആ വീടിനകത്തേക്ക് കയറിചെന്നത്.

“എന്താ എന്തുപറ്റി” എന്ന അക്കുവിന്റെ ചോദ്യം കേട്ടതും മജീദ്ക്ക ഞെട്ടി തിരിഞ്ഞുനോക്കി.
അക്കുവിന്റെ വരവ് അവിടെയാരും പ്രതീക്ഷിച്ചതല്ല.
“അക്കു” മജീദ്ക്ക ഉരുവിട്ടു.
കൂടെ അരികിലിരുന്ന അബ്‌ദുക്കയും.

“നീയെന്താ അക്കു ഇവിടെ” മുഖത്തൊരു പുഞ്ചിരി വരുത്തിക്കൊണ്ട് മജീദ്ക്ക ചോദിച്ചു.

“എന്തെ എനിക്കിവിടെ വരാൻപാടില്ലേ…?” അക്കു മറുചോദ്യം ചോദിച്ചു.

“അങ്ങനെയല്ല മോനെ… നീയിന്ന് കാലത്തല്ലേ പോയത്. പെട്ടെന്ന് തിരിച്ചുവന്നപ്പോൾ ചോദിച്ചതാ”

അക്കു ഒന്ന് മൂളി.
“അല്ലാ… ഞാനിങ്ങോട്ട് കയറിവരുമ്പോൾ നിങ്ങളെന്തോ ചർച്ചയിലായിരുന്നല്ലോ… എന്താത്…?” അക്കു ചോദിച്ചതും
അബ്‌ദുക്കയും മജീദ്ക്കയും മുഖത്തോടുമുഖം നോക്കി.

ഒന്നും മിണ്ടാതെ ഇരിക്കുന്ന അവരെകണ്ടതും അക്കുവിന് എന്തൊക്കെയോ സംശയങ്ങൾ തോന്നി.
“ഉമ്മയും കുഞ്ഞോളും എവിടെ” അവൻ വീണ്ടും ചോദിച്ചു.

“അവരകത്തുണ്ട് മോനെ” എന്ന് അബ്‌ദുക്ക പറഞ്ഞു.

അബ്‌ദുക്കയുടെയും മജീദ്ക്കയുടെയും പെരുമാറ്റത്തിൽ ഒരു കള്ളത്തരമുള്ളതുപോലെ, അവരെന്തോ മറച്ചുവെക്കാൻ ശ്രമിക്കുന്നപോലെ അക്കുവിനുതോന്നി.

“എന്താണ് രണ്ട് ഉപ്പമാരുടെയും മുഖത്തൊരു കള്ളത്തരം” അക്കു സംശയത്തോടെ രണ്ടുപേരെയും മാറിമാറിനോക്കിക്കൊണ്ട് ചോദിച്ചു.

ഈ സമയത്താണ് അകത്തുനിന്നും കുഞ്ഞോള് വന്നത്.
“ആ ഇക്ക എത്തിയോ… എന്തെ പെട്ടെന്നിങ്ങോട്ട് പോന്നത്” പുഞ്ചിരിച്ചുകൊണ്ട് കുഞ്ഞോള് ചോദിച്ചു.

“എന്താ കുഞ്ഞോളെ, നിങ്ങളിന്ന് കോളേജിൽ പോയില്ലേ, സാധാരണ അഞ്ചുമണി ആവാതെ നീ വരാറില്ലല്ലോ”

അക്കുവിന്റെ ചോദ്യത്തിന് കുഞ്ഞോള് നടന്നതൊക്കെ പറയുമോ എന്ന് രണ്ട് ഉപ്പമാരും സംശയിച്ച് അവർ കുഞ്ഞോളെത്തന്നെ ശ്രദ്ധിച്ചുനിന്നു.

“അത്… അതുപിന്നെ…” കുഞ്ഞോള് എന്തുപറയണമെന്നറിയാതെ കുഴഞ്ഞു.

“നീയെന്താ കുഞ്ഞോളെ നിന്ന് താളംചവിട്ടുന്നത്. നിങ്ങൾക്ക് എല്ലാവർക്കും എന്തോ ഒരു കള്ളത്തരമുണ്ട്” അക്കു ദേഷ്യപ്പെട്ടതും

“ഇല്ല ഇക്കാ… ജുമിക്ക് കോളേജിൽവെച്ച് ഒരു തലകറക്കം. അതുകൊണ്ട് നേരത്തെയിങ്ങുപോന്നു” അക്കുവിന്റെ മുഖത്തുനോക്കാതെ കുഞ്ഞോള് പറഞ്ഞൊപ്പിച്ചു.

“എന്നിട്ട് ജുമി എവിടെ, ഹോസ്പിറ്റലിൽ കൊണ്ടുപോയില്ലേ അവളെ” അക്കുവിന്റെ അടുത്തചോദ്യമെത്തി.

“അവൾ റൂമിലുണ്ട് മോനെ, കിടക്കുകയാണ്. ഹോസ്പിറ്റലിൽ കൊണ്ടുപോയിരുന്നു, കുഴപ്പമൊന്നും ഇല്ലെന്നാ ഡോക്ടർ പറഞ്ഞെ” മറുപടിപറഞ്ഞത് അബ്‌ദുക്കയായിരുന്നു.

“ഇക്ക ഇന്നുതന്നെ തിരിച്ചുപോവോ…?” അറിയാൻവേണ്ടി കുഞ്ഞോള് ചോദിച്ചതും

“ഇല്ല. ഇന്ന് എന്നല്ല ഇനി പോവുന്നില്ല” എന്ന അക്കുവിന്റെ മറുപടിക്കെട്ടതും മറ്റുമൂന്നുപേരും ഒരുപോലെ ഞെട്ടി.

“ഹേയ്… നിങ്ങളെന്തിനാ ഞെട്ടുന്നത്” അക്കു അവരോടായി ചോദിച്ചു.

“ഇല്ല… ഒന്നുല്ല” എന്ന് മൂന്നുപേരും ഒരേസ്വരത്തിൽ മറുപടിപറഞ്ഞു.

“എനിക്ക് നിങ്ങളുടെ പെരുമാറ്റത്തിൽ എന്തോ പന്തികേട് തോന്നുന്നു. അവളെവിടെ ജുമി…?”
അക്കു കുഞ്ഞോളുടെ അടുത്തേക് ചെന്നുനിന്നതും കുഞ്ഞോള് വിറക്കാൻ തുടങ്ങി.

“ഇക്കാ… ഇക്കായിപ്പോ അവളെ കാണേണ്ട” കുഞ്ഞോള് മറുപടി പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

അക്കു കുഞ്ഞോളുടെ മുഖം അവന്റെ കൈകളിലെടുത്തു.
“എന്താ പറ്റിയത് ജുമിക്ക്…”
അക്കുവിന്റെ മുഖം സങ്കടംകൊണ്ടാണോ ദേഷ്യംകൊണ്ടാണോ ചുവന്നതെന്ന് കുഞ്ഞോൾക്ക് മനസ്സിലായില്ല.

കുഞ്ഞോള് മറുപടിയൊന്നും പറയാതെനിന്നപ്പോൾ അക്കു അവളെ സ്വാതന്ത്ര്യയാക്കി ജുമിയുടെ റൂമിലേക്ക് നടന്നു.

ബെഡിൽ കിടക്കുന്ന ജുമിയുടെ അരികിൽ നിറക്കണ്ണുകളോടെയിരിക്കുന്ന രണ്ട് ഉമ്മമാരെ കണ്ടതും അക്കു ഒന്നുനിന്നു.

“ആയിഷാ മോൻ വിളിച്ചാൽ ഇതൊന്നും പറയണ്ടാട്ടോ” റസിയാത്ത അയിഷാത്തോട് പറയുന്നത് അക്കു കേട്ടു.
അവർക്കുപുറകിൽ നിൽക്കുന്ന അക്കുവിനെ അവരാരും കണ്ടില്ല. അവരുടെ ശ്രദ്ധമുഴുവൻ ബെഡിൽകിടക്കുന്ന ജുമിയിലായിരുന്നു.

“വേണ്ട ആരും ഒന്നും അറീക്കേണ്ട. ഇനി ഞാനായിട്ട് കണ്ടറിഞ്ഞോളാം” എന്ന് ഉമ്മമാരുടെ പുറകിൽനിന്ന് അക്കു പറഞ്ഞതും രണ്ട് ഉമ്മമാരും ബെഡിൽനിന്ന് ചാടിയെണീറ്റു.

“മോനെ നീ…” ആയിഷാത്ത അക്കുവിന്റെ അരികിലെത്തി.

“ഇതൊന്നും അറിഞ്ഞിട്ടല്ല വന്നത്. വന്നപ്പോൾ ഇതൊക്കെയാണ് അവസ്ഥ എന്ന് മനസ്സിലായി, ജുമിക്ക് എന്താണ് പറ്റിയത്” അക്കു അവന്റെ ഉമ്മയോട് ചോദിച്ചു.

“കോളേജിൽ ഒന്നുവീണതാ” എന്നായിരുന്നു ആയിഷാത്തയുടെ മറുപടി.

“കൊള്ളാം… എല്ലാവരും തകർത്ത് അഭിനയിക്കുന്നുണ്ട്. കുഞ്ഞോള് പറഞ്ഞു തലകറക്കമാണെന്ന്, ഉമ്മ പറയുന്നു വീണതാണെന്ന്… ഞാൻ ഏതാ വിശ്വസിക്കേണ്ടത്…?” അക്കുവിന്റെ ശബ്ദം ആ നാലുചുവരിനുള്ളിൽ പ്രകമ്പനം കൊണ്ടു.

“സത്യമാണ് ഇക്കാ… തലകറങ്ങി വീണതാ ജുമി”
പേടിച്ചുകൊണ്ട് കുഞ്ഞോളങ്ങനെ പറഞ്ഞതും

“മിണ്ടരുത് കുഞ്ഞോളെ നീ… വെറുമൊരു തലകറക്കം മാത്രമാണെങ്കിൽ നിങ്ങളെന്തിനാ എന്നിൽനിന്നും ഇത് മറച്ചുപിടിക്കുന്നത്. എന്തിനാ എല്ലാവരും എന്നെയിങ്ങനെ പേടിക്കുന്നത്” അക്കു കുഞ്ഞോളോട് ദേഷ്യപ്പെട്ടുകൊണ്ട് ബെഡിൽ കിടക്കുന്ന ജുമിയുടെ അരികിലായി ഇരുന്നു.

എതിർവശത്തേക്ക് തിരിഞ്ഞുകിടന്ന ജുമിയെ അക്കു പതിയെ വിളിച്ചു.
“ജുമീ…”

എല്ലാം കേട്ടുകൊണ്ട് ഒന്നും മിണ്ടാതെ കിടക്കുകയായിരുന്നു അത്രയുംനേരം ജുമി.
പക്ഷെ അക്കുവിന്റെ സ്നേഹത്തോടെയുള്ള വിളികേട്ടതും ജുമിയുടെ ചുണ്ടുകൾ വിതുമ്പി.
കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.
ഒലിച്ചിറങ്ങുന്ന കണ്ണുനീരിനെ തുടച്ചുമാറ്റി ജുമി അങ്ങനെതന്നെ കിടന്നു.

“ദേ പെണ്ണെ… എന്നെയിങ്ങനെ ഉരുകിക്കാതെ എന്താണ് സംഭവിച്ചതെന്നുപറ”
ഉള്ളിൽ ആർത്തിരമ്പുന്ന സങ്കടക്കടലിനുപുറമേ ദേഷ്യവും അവനിലേക്കെത്തുന്നുണ്ടായിരുന്നു.
തകർന്നുനിൽക്കുന്ന അക്കുവിന് അവിടെയുള്ളവരുടെ പെരുമാറ്റം സഹിക്കാനായില്ല. എങ്കിലും സങ്കടങ്ങളൊക്കെ മാച്ചുവെച്ച് അക്കു അവളെ വീണ്ടും വിളിച്ചു.
“ജുമീ… ഒന്ന് പറയെടോ എന്താണെന്ന്”

ഒതുക്കിപ്പിടിച്ചുള്ള തേങ്ങലല്ലാതെ ജുമി മറ്റൊന്നും പറഞ്ഞില്ല.

“നിങ്ങളൊക്കെ ഒന്ന് പുറത്തേക്ക് നിൽക്കാമോ, എനിക്ക് ഇവളോടൊന്ന് സംസാരിക്കണം” എന്ന് അക്കു ഉമ്മമാരോടും കുഞ്ഞോളോടുമായി പറഞ്ഞതും ഒന്നിനുപുറകെ ഒന്നായി അവരൊക്കെ റൂമിൽനിന്നും പുറത്തേക്കിറങ്ങി.

അക്കുവിനെ നോക്കാതെ മതിലിനുനേരെ തിരിഞ്ഞുകിടന്ന ജുമിയുടെ, തലയിണയിലുറപ്പിച്ച കവിളിലേക്ക് അക്കു അവന്റെ കൈചേർത്തുവെച്ച് അവനുനേരെ തിരിച്ചതും…
പൊട്ടിയ ചുണ്ടും, ചുവന്നുവീർതിരിക്കുന്ന മുഖവുമായി കണ്ണടച്ച് കിടക്കുന്ന ജുമിയെയാണ്. കണ്ണിലെ നീരോഴുക്ക് അപ്പോഴും നിലച്ചിട്ടില്ല.

“നീയിങ്ങനെ കിടക്കാതെ പെണ്ണെ. എന്നോട് എന്താണെന്നെങ്കിലും ഒന്ന് പറ” അക്കു ലാളനയോടെ പറഞ്ഞു.

തന്റെ കവിളിലിരിക്കുന്ന അക്കുവിന്റെ കയ്യിൽ ജുമി പിടുത്തമിട്ട് ചുണ്ടോടുചേർത്ത് ജുമി പൊട്ടിക്കരഞ്ഞു.

“എന്താ ജുമീ… എന്തിനാ നീയിങ്ങനെ കരയുന്നത്. ആരാ നിന്നെ ഉപദ്രവിച്ചത്” അക്കുവിന്റെ ചോദ്യം കേട്ട ജുമി കണ്ണുതുറന്ന് അക്കുവിനെ നോക്കി.

കരഞ്ഞുകലങ്ങി ചുവന്നുനിന്ന ജുമിയുടെ കണ്ണുകൾക്കണ്ടതും അക്കു അവളെ പിടിച്ച് എഴുനേൽപ്പിച്ചിരുത്തി അവളുടെ അരികിലിരുന്നു.

“ഇക്കാ… ഞാനിനി കോളേജിൽ പോകുന്നില്ല” ജുമി പതിഞ്ഞ സ്വരത്തിൽ കണ്ണീരോടെ പറഞ്ഞു.

“എന്തുകൊണ്ട്… അതെനിക്കറിയണം” അത്രയുംനേരം സ്നേഹത്തോടെ സംസാരിച്ചിരുന്ന അക്കുവിന്റെ ശബ്ദം ഗൗരവത്തിലായി.

“എനിക്ക് പേടിയാണിക്കാ… ആ ബാസിത്…” ജുമിപറയാൻ തുടങ്ങിയത് പാതിവഴിയിൽ മുറിഞ്ഞുപോയി. അവളുടെ തേങ്ങലുയർന്നു.

“അവൻ നിന്നെ…”
അക്കു ജുമിയുടെ താടിയിൽപിടിച്ചുകൊണ്ട് അവളുടെ മുഖത്തേക്കുനോക്കി.

ജുമിക്ക് ആ സംഭവമോർത്ത് പൊട്ടിക്കരായാനല്ലാതെ മറ്റൊന്നിനുമായില്ല.

അക്കു അവളിലെ പിടിവിട്ട് റൂമിൽനിന്നും പുറത്തേക്കിറങ്ങാനൊരുങ്ങിയതും
“ഇക്കാ… ഇതിന്റെപേരിൽ ഇനിയൊരു പ്രശ്നം ഉണ്ടാക്കരുത്” ജുമി പറഞ്ഞൊപ്പിച്ചു.

“വേണ്ട പെണ്ണെ… എന്നെയിനി തടയണ്ട ആരും. അവനെന്നെ ശെരിക്കും അറിയില്ല. അവൻ തൊട്ടത് എന്റെ പെണ്ണിന്റെ ദേഹതാണ്. അതിനുള്ള പണി ഞാനവന് കൊടുത്തിരിക്കും” അക്കു നടക്കാൻതുടങ്ങിയതും ജുമി ബെഡിൽനിന്നെഴുനേറ്റ് അക്കുവിന്റെ മുന്നിലേക്കോടി.

“ഇക്കാ പ്ലീസ്… എന്നെയും കുഞ്ഞോളെയും ഓർത്തെങ്കിലും” ജുമി അക്കുവിന്റെമുന്നിൽ കൈകൂപ്പി.

ആ കൈ അക്കു തട്ടിമാറ്റി റൂമിൽനിന്നും പുറത്തിറങ്ങി അവന്റെ വീട്ടിലേക്ക് നടന്നു.

“ഇനിയിപ്പോ എന്തിക്കെയാണാവോ റബ്ബേ സംഭവിക്കുന്നത്” മജീദ്ക്ക തലക്ക് കൈവെച്ചു.

“ഇല്ലെടോ മജീദെ. ആരുതാത്തതൊന്നും സംഭവിക്കല്ലേ എന്ന് നമുക്ക് പ്രാർത്ഥിക്കാം”

അബ്‌ദുക്കയും മജീദ്ക്കയും അക്കുവിനുപുറകെ വീട്ടിൽനിന്ന് ഇറങ്ങി.

“നീ ടെൻഷനാവല്ലേ ജുമീ. പടച്ചോന്റെ കാവലുള്ളതുകൊണ്ട് കൂടുതലൊന്നും സംഭവിച്ചില്ലല്ലോ. അതിൽ അശ്വസിക്ക് നീ” കുഞ്ഞോള് ജുമിയെ സമാധാനിപ്പിച്ച് അവൾക്കരികിലിരുന്നു.

പക്ഷെ ജുമിയുടെ കണ്ണീരിന് ഒരറ്റമില്ലായിരുന്നു. ആരൊക്കെ സമാധിപ്പിച്ചിട്ടും അവളുടെ മനസ്സിനേറ്റ മുറിവിനെ ഇല്ലാതാക്കാൻ കഴിയുന്നില്ലായിരുന്നു.

_____________________________

ബുള്ളറ്റിലിരുന്ന ബാഗും മറ്റുസാധനങ്ങളും വീടിനകത്തേക് എടുത്തുവെക്കുന്ന തിരക്കിലായിരുന്നു അക്കു.
അപ്പോഴാണ് അബ്‌ദുക്കയും മജീദ്ക്കയും അവന്റെ അടുത്തേക്ക് വന്നത്.

“എവിടെക്കാ അക്കു നീ”
അബ്‌ദുക്ക ചോദിച്ചു.

“എനിക്കവനെ കാണണം, ആ ബാസിത്തിനെ”

“എന്തിന്… ഇന്ന് ജുമിക്ക് സംഭവിച്ചപോലെ നാളെയിനി കുഞ്ഞോൾക്കും സംഭവിക്കാനോ”

അബ്‌ദുക്ക അങ്ങനെപറഞ്ഞതും അക്കു തലപൊക്കി സംശയത്തോടെ ഉപ്പയെ നോക്കി.

“നോക്കണ്ട അക്കു. നീ അന്നവനെ അത്രയുംപേരുടെ മുന്നിലിട്ട് തല്ലിച്ചതച്ചതുകൊണ്ടാണ് ഇന്ന് ജുമിക്ക് ഈ അവസ്ഥ വന്നതെന്ന് ഞാൻ പറഞ്ഞാൽ”

“ശെരിയായിരിക്കാം ഉപ്പ പറയുന്നത്. എന്നുവെച്ച് ഇന്ന് ജുമിക്ക് സംഭവിച്ചത് എന്തുതന്നെയാണെങ്കിലും അത് നാളെ മറ്റൊരു പെൺകുട്ടിക്കും അവനിൽനിന്ന് സംഭവിക്കാതിരിക്കാൻ അവനെ തീർക്കേണ്ടിവന്നാലും എനിക്ക് പ്രശ്നമില്ല ഉപ്പാ… എന്നെ തടയരുത്” അക്കു ബുള്ളറ്റിൽകയറി വണ്ടിയുമായി പുറത്തേക്കിറങ്ങി.

“ഇന്നത്തെ ദിവസം മുഴുവനും ശോകമാണല്ലോ പടച്ചവനെ. ഇന്ന് ആരെയാണാവോ കണിക്കണ്ടത്” മുന്നോട്ടുപോകുന്ന ബുള്ളറ്റിലിരുന്ന് അക്കു ചിന്തിച്ചു.

കാലത്തുതൊട്ട് ഒന്നും കഴിച്ചിട്ടില്ല അക്കു. അതുകൊണ്ടുതന്നെ റോഡരികിലെ രാമേട്ടന്റെ ചായക്കടക്കുമുന്നിൽ വണ്ടിനിർത്തി അക്കു ഒരു കട്ടനടിച്ചു.
അതിനപ്പുറം എന്തെങ്കിലും കഴിക്കാൻ അവനുതോന്നിയില്ല.

ചായകുടിയും കഴിഞ്ഞ് അക്കു നേരെ ക്ലബ്ബിലേക്കാണ് പോയത്.
അവിടെയെത്തിയപ്പോൾ ആരെയെക്കെയോ കാത്തിരിക്കുന്ന ആളൊഴിഞ്ഞ കസേരകൾമാത്രം.
അതിലൊന്നിലേക്ക് അക്കു ചാരിയിരുന്ന് മറ്റൊന്നിലേക്ക് കാലുകൾ കയറ്റിവെച്ചു.
പോക്കറ്റിൽനിന്നും ഫോണെടുത്ത് അക്കു കൂട്ടുകാരെ മാറിമാറി വിളിച്ചുകൊണ്ടിരുന്നു.

കൂട്ടുകാർ എല്ലാവരും ജോലിയും മറ്റുമൊക്കെയായി ഓരോരോ തിരക്കിലാണ്.

കുറച്ചുനേരം ആ ഇരിപ്പ് തുടർന്നു. ആ സമയത്താണ് കുഞ്ഞോളുടെ വിളിവന്നത്.

“എന്താ കുഞ്ഞോളെ”

“ഇക്ക എവിടെയാ”

“ക്ലബ്ബിലുണ്ട് എന്തെ…?”

“ഒന്നുല്ല”

“അത് പറയാനാണോ നീ വിളിച്ചത്…?”

“അല്ല… ജുമിക്ക് നല്ല പേടിയുണ്ട്, അവൾ കരച്ചില് നിർത്തിയിട്ടില്ല”

മറുപടി അക്കു ഒരു മൂളളിലൊതുക്കി.

“ഇക്കാ… ഒന്നിങ്ങോട്ട് വരോ..?”

“ഞാനെന്തിനാ വരുന്നത്. നീതന്നെ അവളെ സമാധാനിപ്പിക്ക്”

“ഒന്ന് വായോ ഇക്കാ… അവളുടെ ദേഹത്ത് മറ്റൊരുത്തൻ തൊട്ടതുകൊണ്ട് ഇക്ക അവളെ ഉപേക്ഷിക്കുമോ എന്ന് പേടിച്ചിട്ടാ അവളിപ്പോ കരയുന്നത്”

“ആ നീ ഫോൺവെച്ചോ. ഞാൻ സംസാരിച്ചോളാം അവളോട്”

കുഞ്ഞോള് ഫോൺ കട്ടാക്കിയപ്പോൾ അക്കു ക്ലബ്ബിൽനിന്നും ജുമിയുടെ വീട്ടിലേക്ക് പുറപ്പെട്ടു.

ജുമിയുടെ വീടിനുമുന്നിൽ വണ്ടിനിർത്തി അക്കു അകത്തേക്കുകയറി.
ജുമിയുടെ റൂമിനകത്ത് ജുമിക്ക് കൂട്ടിന് കുഞ്ഞോളും ഉണ്ടായിരുന്നു.

ബെഡിലിരിക്കുന്ന ജുമിയുടെ അരികിലായി അക്കു ഇരുന്നു.
“എന്താണ് ജുമീ… നീ കരച്ചിൽ നിർത്തിയില്ല എന്നറിഞ്ഞല്ലോ” അക്കു ജുമിയുടെ താടിയിൽ പിടിച്ചു.

മഹറുനൽകി കൂടെകൂട്ടുന്നവനല്ലാതെ മാറ്റാരേയും കാണിക്കാതെ കാത്തുവെച്ച ദേഹത്ത് മറ്റൊരുത്തന്റെ കൈപതിഞ്ഞ സങ്കടത്തിലായിരുന്നു അപ്പോഴും ജുമി.
കരഞ്ഞുകരഞ്ഞ് അവളുടെ കണ്ണിന്റെ തിളക്കം നഷ്ടമായിട്ടുണ്ട്.

“ദേ പെണ്ണെ… എന്താ നിന്റെ ഉദ്ദേശം…? ഇനിയുള്ള കാലമത്രയും കരഞ്ഞുതീർക്കാനാണോ പ്ലാൻ” അക്കു പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.

പക്ഷെ…
“ഇക്കാ… എന്റെ ശരീരത്തിൽ മറ്റൊരുത്തൻ തൊട്ടതുകൊണ്ട് ഇക്ക എന്നെ ഉപേക്ഷിക്കുമോ…?” എന്ന് സങ്കടത്തോടെ ജുമി ചോദിച്ചതും അക്കു അവളെ അവനിലേക്ക് ചേർത്തുപിടിച്ചു.

“നീയിത് എന്തൊക്കെയാ പെണ്ണെ ചിന്തിച്ചുകൂട്ടുന്നത്. ഞാൻ നിന്റെ ശരീരത്തെ സ്നേഹിച്ചിട്ടില്ലാട്ടാ. അതുകൊണ്ട് ആ പേടി ഇനി വേണ്ട. അല്ലാ ഇങ്ങനെ ഇരുന്ന് കരയാൻമാത്രം ഒന്നും സംഭവിച്ചിട്ടില്ലല്ലോ. നീ ഈ കരച്ചിലൊക്കെ നിർത്തി ഒന്ന് ഉഷാറായിട്ട് ഇരിക്ക്”

അക്കു ആശ്വാസ വാക്കുകൾ നൽകി ജുമിയെ സമാധാനിപ്പിച്ചു.

“അല്ലാ സത്യത്തിൽ എന്താണ് സംഭവിച്ചത്” എന്ന് അക്കു ചോദിച്ചപ്പോൾ ജുമി കുഞ്ഞോളെ നോക്കി.

“നീതന്നെ പറഞ്ഞോ” എന്ന് കുഞ്ഞോള് ആംഗ്യം കാണിച്ച് റൂമിൽനിന്നും പോകാനൊരുങ്ങിയതും
“കുഞ്ഞോളെ എനിക്ക് ഒരു ചായവേണം” എന്ന് അക്കു.

കുഞ്ഞോള് അടുക്കളയിലെത്തി ചായയുമായി തിരിച്ചുവന്നപ്പോൾ കണ്ടത് അക്കുവിന്റെ കയ്യിൽപിടിച്ച് പൊട്ടിക്കരയുന്ന ജുമിയെയാണ്.

“നീയിങ്ങനെ കരയാതെ പെണ്ണെ. എന്താണ് ഉണ്ടായതെന്ന് പറ”

“ഇന്ന് കാലത്തുതന്നെ ബാസിത് ക്ലാസ്സിൽ കയറിവന്ന് എല്ലാവരുടെയും മുൻമിൽവെച്ച് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു”
ജുമി പറഞ്ഞുതുടങ്ങി.

“എന്നിട്ട്”
അക്കു അവളോടായി ചോദിച്ചു.

കുഞ്ഞോള് കയ്യിലിരുന്ന ചായ അക്കുവിന്നേരെ നീട്ടി.
അക്കു ചായവാങ്ങിയതും കുഞ്ഞോള് അവർക്കിടയിൽനിന്നും പുറത്തേക്കിറങ്ങി.

“എന്നിട്ട് നീ ബാക്കിപറ”

“ക്ലാസ്സിൽ അത്രയുംപേരുടെ മുന്നിൽവെച്ച് അവൻ പറഞ്ഞപ്പോൾ എനിക്ക് തിരിച്ചൊന്നും പറയാൻ പറ്റിയില്ല. പേടിയായിരുന്നു എനിക്കവനെ. ആ സംഭവത്തിനുശേഷം കോളേജിൽ മറ്റൊരു ഗാങ്ങുമായി ബാസിത് അടിയുണ്ടാക്കിയിരുന്നു. ആ അടിയുടെ കാരണം ഇക്കയന്ന് അവനെ എല്ലാവരുടെയും മുന്നിലിട്ട് അടിച്ചതിനെ പറഞ്ഞിട്ടായിരുന്നു”

“ഞാൻ അവനെ അടിച്ചതിന് മറ്റുള്ളവരെ അവനെന്തിനാ അടിക്കുന്നത്” അക്കു സംശയത്തോടെ ചോദിച്ചു.

“അന്നത്തെ സംഭവത്തിനുശേഷം ബാസിത്തിനെ കോളേജിലെ അവന്റെ ശത്രുക്കൾ മുഴുവൻ കളിയാക്കുന്നത് ഇക്ക അടിച്ചത് പറഞ്ഞിട്ടാ”

“ഓ അങ്ങനെ… എന്നിട്ട് ബാക്കിപറ”

“ആ അടിയും കഴിഞ്ഞ് നിൽകുമ്പോഴാണ് ഞാൻ ലൈബ്രറിയിൽ കേറിയത്. അത് അവൻ കാണുകയും ചെയ്തു. എന്റെ പുറകെ അവനും കയറി. ആ സമയത്ത് അവിടെയുണ്ടായിരുന്നവരെയൊക്കെ അവൻ അവിടെന്ന് പറഞ്ഞയച്ചു.
ഞാനും പോലാനൊരുങ്ങിയപ്പോൾ അവനെന്റെ കൈപിടിച്ചു”

 

[തുടരും…]

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

F_B_L ന്റെ മറ്റു നോവലുകൾ

അകലെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply