മിഴിയറിയാതെ – ഭാഗം 10

4750 Views

മിഴിയറിയാതെ

” ഹോസ്റ്റലിൽ എത്തിയിട്ടും മനസു ദത്തെട്ടനിൽ കുടുങ്ങി കിടക്കുകയിരുന്നു… അത്രമേൽ നെഞ്ചോട് ചേർത്തുവച്ച ന്റെ പ്രണയം… ഒരു നോക്കു കൊണ്ടും മൗനം കൊണ്ടും ഒക്കെ മനസിൽ നിറച്ചു വച്ച ന്റെ പ്രണയം. അതെനിക്ക് ഇന്ന് വേദനയാണ്..

   “എന്റെ പ്രണയമേ

നിന്നിൽ അലിയാൻ

കൊതിച്ചൊടുവിൽ 

നിന്നോർമയിൽ എരിഞ്ഞു

ഒടുങ്ങുവാൻ വിധിച്ച

എന്റെ വിധിയിലുപരി

ഭൂമി പോലും മാറു

തരാതോടി ഒളിച്ചതാണെന്റെ

പരാജയം….

   “ഓരോ സ്നേഹബന്ധങ്ങളും കറുത്തിരുണ്ട മേഘങ്ങൾ പോലെയാണ്…. ഒരിക്കലും നമ്മൾ പ്രതീക്ഷിക്കാത്ത സമയത്തു പെയ്തൊഴിഞ്ഞു നമ്മളിൽ നിന്നും അകന്നു പോകുന്ന മേഘങ്ങൾ…..

  എന്റെ പ്രണയവും അതുപോലെയാണ്… മഴമേഘങ്ങൾ പോലെ അവ പെയ്തൊഴിഞ്ഞിരിക്കുന്നു… എന്നിലേക്ക്‌ ഒരു മടക്കം ഇല്ലാത്തതു പോലെ അവ അകന്നു പോയിരിക്കുന്നു കാതങ്ങൾ താണ്ടി കടലും കടന്നു അങ്ങു ദൂരെ ദൂരേക്ക്….

 

     ദിവസങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു…… വീക്കെൻഡിൽ പോലും ശ്രീമംഗലത്തു പോകാൻ തോന്നിയില്ല…. അത്രമേൽ ഞാൻ അവിടെ നിന്നും അകലാൻ മനസു കൊണ്ട് ആഗ്രഹിച്ചിരുന്നു….

      ഒരു വെള്ളിയാഴ്ച,  ഗാഥ പറഞ്ഞു മുത്തശ്ശനും മുത്തശ്ശിയും അന്ന് അവളോടൊപ്പം ശ്രീമംഗലത്തേക്കു നിർബന്ധമായും പോണം എന്നു പറഞ്ഞു ഏല്പിച്ചുന്നു….

  “നാളെ രാവിലെ വരാം എന്നു അവളോട് പറഞ്ഞു ഹോസ്റ്റലിലേക്ക് തന്നേ മടങ്ങി പോയി…

എനിക്ക് ശ്രീമംഗലത്തു തങ്ങാൻ ഒട്ടും ആഗ്രഹം ഉണ്ടായിരുന്നില്ല.

  പിറ്റേ ദിവസം രാവിലെ ഹോസ്റ്റലിൽ നിന്നിറങ്ങി ശ്രീമംഗലത്തേക്കു പോയി…

  എന്നെ കണ്ടതും മുത്തശ്ശിയും മുത്തശ്ശനും ചേർത്ത് പിടിച്ചു… അമ്മായിമാരും അമ്മാവന്മാരും പരിഭവത്തിന്റെ കെട്ടഴിച്ചു….

  അവരോടൊപ്പം അകത്തേക്ക് പോകുമ്പോളും പഴയതു പോലെ    സന്തോഷിക്കാൻ എനിക്ക് കഴിഞ്ഞില്ല…

        നെഞ്ചോക്കെ വല്ലാതെ പിടയുന്നത് പോലെ… എവിടെ നോക്കിയാലും ഓർമ്മവരുന്നതു കണ്ണ് കലങ്ങി നിൽക്കുന്ന അച്ഛനെ ആയിരുന്നു… അത്രമേൽ ആ കാഴ്ച ന്റെ മനസിൽ വേരൂന്നിയിരുന്നു…

  എന്നെ കണ്ടപ്പോൾ വല്യമ്മയുടെ മുഖത്തുണ്ടായ പരിഹാസം ഞാൻ കണ്ടില്ലെന്ന് നടിച്ചു…… ഗാഥയുടെയും ഗൗതമിന്റെയും കൂടെ ഗാഥയുടെ മുറിയിൽ തന്നേ ചിലവഴിച്ചു..

  ഗൗതം എന്റെ അടുത്തുന്നു മാറുന്നുണ്ടായിരുന്നില്ല… എന്റെ കണ്ണൊന്നു നിറഞ്ഞാൽ മുഖം ഒന്ന് വാടിയാൽ എനിക്ക് വേണ്ടി എല്ലാവരോടും അടിയുണ്ടാക്കുന്നവനായിരുന്നു. അവനാണ് എന്നിൽ നിന്നും അകന്നു കഴിയുന്നത്. എനിക്കറിയാം അവന്റെ വേദന കാരണം അതെ വേദനയുടെ മുള്ളുകളാണല്ലോ എന്നിലും കുത്തുന്നത്…

  സ്നേഹത്തിന്റെ ആകെ തുക പലപ്പോഴും വേദന ആണെന്ന് തോന്നാറുണ്ട്…

    “ഇടയ്ക്ക് പുറത്തു പോയി വന്ന ഗൗതം പറഞ്ഞു ദേവേട്ടൻ എനിക്കായി കുളപ്പടവിൽ കാത്തിരിക്കുന്നുണ്ട് അങ്ങോട്ട് ചെല്ലാൻ…

 അവിടെ വന്നിട്ടും ആരോടും മനസു തുറന്നു സംസാരിക്കാൻ കഴിഞ്ഞില്ല അതാണ് മുറിയിൽ തന്നെ ഒതുങ്ങി കൂടിയത്. എനിക്കറിയാം എന്റെ മാറ്റം എന്നെ സ്നേഹിക്കുന്നവർക്ക് വേദനയാണെന്ന്… പക്ഷെ ആരുടെയും വേദന കാണാൻ ആകാത്ത വിധം ന്റെ കണ്ണുകളും മനസും ഓർമകളുടെ നൊമ്പരം കൊണ്ട് മൂടപ്പെട്ടിരുന്നു…

    ഗാഥയുടെ മുറിയിൽ നിന്നു ഇറങ്ങി കുളപ്പടവിലേക്കു നടന്നു. അവളെ കൂടി വിളിച്ചെങ്കിലും വരുന്നില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു…

     കുളപ്പടവിൽ എത്തിയതും… ദേവേട്ടൻ പടവുകളിൽ ഒന്നിലായ് ഇരിപ്പുണ്ടായിരുന്നു…. പതിയെ അരികിൽ ചെന്നിരുന്നു ആ തോളിലായ് തലചായ്ച്ചു….

     “മൗനം അതിന്റെ എല്ലാ ഭാവങ്ങളോടും കൂടി ഞങ്ങളിലേക്ക് ഇറങ്ങിയിരുന്നു.. പലപ്പോഴും വ്യർത്ഥമായ ആശ്വാസ വാക്കുകൾക്ക് പകരം മൗനമായിരുന്നു നല്ലത്.ആശ്വാസ വാക്കുകളേക്കാൾ ശ്കതി മൗനം കൊണ്ട് ഞാൻ കൂടെയുണ്ടാവും എന്നു  പറയുന്നതിനായിരിക്കാം… 

  എന്നിൽ നിന്നും പിടിവിട്ടു പായുന്ന ചിന്തകൾ ദേവേട്ടന്റെ ശബ്ദത്തിലാണ് തിരികെ എന്നിലേക്ക്‌ വന്നണഞ്ഞത്…

  “ഞങ്ങളെയൊക്കെ അത്രയ്ക്ക് അങ്ങട് വെറുത്തോ വേദുട്ടി നീയ്….. ആ വാക്കുകൾ ഇടറിയിരുന്നു….

      അപ്പോളാണ് ആ മുഖത്തേക്ക് ഞാൻ നേരെ നോക്കിയത്… താടിയൊക്കെ വളർത്തി.. കണ്ണുകൾ കുഴിഞ്ഞു ഒരുപാട് ഷീണിച്ചിരുന്നു… ദേവേട്ടന്റെ രൂപം കണ്ടിട്ട് സഹിക്കുന്നുണ്ടായിരുന്നില്ല…

  ഏട്ടന്റെ വേദുനു അതിനു കഴിയും എന്നു തോന്നുന്നുണ്ടോ…

     എനിക്കാരോടും ദേഷ്യം ഇല്ല. പക്ഷെ പഴയതു പോലാകാൻ പറ്റണില്ല ഏട്ടാ.. ശ്രമിക്കാഞ്ഞിട്ടല്ല… പറ്റാഞ്ഞിട്ടാണ്…

  “ഏട്ടൻ എന്താ ഇങ്ങനെ.. എന്തു രൂപവാണിത്… ആകെ കോലം കെട്ടു പോയല്ലോ… കണ്ടിട്ട് സഹിക്കാൻ പറ്റണില്ല…

   “ഞങ്ങളുടെ ജീവിതത്തിലെ സന്തോഷം, ഈ വീടിന്റെ പ്രകാശം പടിയിറങ്ങി പോയി വേദു…   

      അവൾ പടിയിറങ്ങാൻ കാരണം ആയവൻ ഇപ്പോൾ സ്വയം നഷപെട്ടവനെ പോലെയാണ് പെരുമാറുന്നത്… അവന്റെ നാശം കാണാൻ നിക്ക് പറ്റണില്ലടി…

  അവൻ അവന്റെ വിഷമം മറക്കാൻ മദ്യത്തെ കൂട്ടു പിടിക്കുന്നുണ്ട് .എനിക്കാണ് അതിനു കഴിയാത്തത് .. എന്നും രാത്രി അവന്റെ വിഷമവും പരിഭവങ്ങളും കണ്ടും കേട്ടും  മടുത്തടി…ഞാൻ ആരോടാ പറയുക ന്റെ വിഷമം. അവൻ എന്നോട് പറയുന്നുണ്ട് എന്റെ നെഞ്ചിൽ ഇറക്കി വയ്ക്കുന്നുണ്ട്, ബോധം ഇല്ലാതെ ആണെങ്കിലും കരഞ്ഞു തീർക്കാറുണ്ട്. ഞാനോ.. എന്താ വേണ്ടതെന്നു അറിയില്ല മോളെ. അവൻ.. അവനെ എനിക്ക് നഷ്ടപ്പെടുമോ എന്നൊരു പേടി…

      മോൾക്ക്‌… മോൾക്ക്‌ ക്ഷമിച്ചൂടെ ദത്തനോട്… അവനെ ഞാൻ ന്യായീകരിക്കാൻ  ശ്രമിക്കുന്നതല്ല… അറിയാം അവൻ ചെയ്തതു തെറ്റാണു.. നിനക്ക് ഒരിക്കലും ക്ഷമിക്കാൻ കഴിയാത്ത തെറ്റു.അവൻ കാരണം നിനക്കുണ്ടായ നഷ്ടങ്ങൾ വലുതാണ്.. ഒക്കെ അറിയാം മോളെ . പക്ഷെ അപ്പോളവൻ സ്വബോധത്തിൽ അല്ലായിരുന്നു വേദു…

  എനിക്കറിയാം ഇതൊന്നും നിന്റെ മനസിനെ തണുപ്പിക്കാൻ തരത്തിലുള്ള ന്യായങ്ങൾ അല്ലെന്നു… എന്നാലും ക്ഷമിച്ചൂടെ അവനോട്… നിന്റെ ദത്തെട്ടനല്ലേ…. ഒരിക്കൽ നീ നിന്റെ പ്രാണനേക്കാൾ ഏറെ സ്നേഹിച്ചതല്ലേ അവനെ…

    എന്റെ ഭാഗത്തുന്നു മറുപടി ഒന്നും കേൾക്കാഞ്ഞിട്ടാകും പിന്നെ ദേവേട്ടൻ അതിനെ പറ്റി ഒന്നും പറഞ്ഞില്ല…

   എന്നെ ഉമ്മറത്ത് അന്വഷിക്കുന്നുണ്ടാകും ദേവേട്ടാ ഞാൻ അങ്ങോട്ട് പൊയ്ക്കോട്ടേ…

  എണീറ്റു കുളപ്പടവിന്റെ മേലേക്ക് കേറി തിരികെ നിന്നു ഒന്ന് മാത്രം ദേവേട്ടനോട് പറഞ്ഞു…

  ഞാൻ കാരണം ആരും  നശിക്കില്ല.. അതു വേദു ദേവേട്ടന് തരുന്ന വാക്കാണ്….

   അതും പറഞ്ഞു തിരിഞ്ഞു നോക്കാതെ മുന്നോട്ട് നടന്നു… നേരെ മുത്തശ്ശന്റെ മുറിയിലേക്കാണ് പോയത്… മുത്തശ്ശിയുടെ അരികിലായി പോയിരുന്നു…

   “എന്താ മോളെ.. മോൾക്ക്‌ എന്തേലും ഞങ്ങളോട്  പറയാനുണ്ടോ…

  മുത്തശ്ശിയായിരുന്നു……

    “പതിയെ മുത്തശ്ശിയുടെ മടിയിൽ തല വച്ചു കിടന്നു…. ആ കൈവിരലുകൾ എന്റെ മുടിയിൽ തഴുകി കൊണ്ടിരുന്നു…

  എങ്ങനെ ചിരിച്ചു കളിച്ചു നടന്നതാ ന്റെ കുട്ടി.. ങ്ങാ… ആ വൃദ്ധ ദീർഘമായി ഒന്ന് ശ്വാസം വിട്ടു…

  എന്താ മോൾക്ക്‌ പറയാനുള്ളത് പറയു…..

  “മുത്തച്ഛാ…എക്സാം കഴിഞ്ഞു ഞാൻ ബോംബയ്ക്കു പൊയ്ക്കോട്ടേ അപ്പച്ചിടെ അടുത്തോട്ടു…

  “എന്താ മോളെ ഇത്… അത്രയ്ക്കും നിനക്ക് ഞങ്ങളെ വേണ്ടാതായോ കുട്ട്യേ…

  അങ്ങനെ അല്ല മുത്തശ്ശാ.. നിക്ക്… നിക്ക് ഇവിടെ പറ്റണില്ല അതാ..

  മുത്തശ്ശിയുടെ മടിയിൽ കിടന്നു ഉച്ചത്തിൽ കരഞ്ഞു കൊണ്ട് പറഞ്ഞു… കരയുന്നതിനിടയിലും വാക്കുകൾ ചീള് പോലെ പുറത്തേക്കു വരുന്നുണ്ടായിരുന്നു …

    ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും ഓർമ്മകൾ വേട്ടയാടുകയാ. അച്ഛേട വേദുന്ന വിളിയാ ചെവിയിൽ മുഴങ്ങണെ.എവിടെ നോക്കിയാലും കണ്ണ് നിറഞ്ഞു നിൽക്കണ അച്ഛന്റെ രൂപവാ  കണ്ണിൽ നിറയണത് .. പറ്റില്ല മുത്തശ്ശാ നിക്ക്… നിക്ക് ഇവിടന്നു പോണം…. ആർക്കും ആർക്കും ഞാൻ ഒരു തടസ്സം അല്ല…

   കരഞ്ഞു കരഞ്ഞു എപ്പോഴോ ആ മടിയിൽ കിടന്നു ഉറങ്ങിയിരുന്നു… ഉണരുമ്പോൾ കട്ടിലിൽ ആയിരുന്നു കിടന്നിരുന്നേ……

   വൈകുന്നേരം ആയിരുന്നു…. പതിയെ പുറത്തേക്കിറങ്ങി ഉമ്മറത്ത് അമ്മാവന്മാരും മുത്തശ്ശനും… വലിയച്ഛനും ഉണ്ടായിരുന്നു…

    മുത്തശ്ശാ ഞാൻ പോകുവാ ഹോസ്റ്റലിലേക്ക്….

   ഇന്ന് പോണോ മോളെ…

  പോണം മുത്തശ്ശാ… ഞാൻ പെർമിഷൻ വാങ്ങീട്ടില്ല….

   ങ്ങാ നിന്റെ ഇഷ്ടം പോലെ തന്നേ നടക്കട്ടെ.. ആരേലും കൊണ്ട് വിടും….. അതും പറഞ്ഞു ആ മനുഷ്യൻ ചാരു കസേരയിലോട്ട് ചാരിയിരുന്നുകൊണ്ടു പുറത്തേക്കു മിഴിയയച്ചു…

 അകത്തേക്ക് പോയി മുത്തശ്ശിയോടും അമ്മായിമാരോടും  യാത്ര പറഞ്ഞു… നിറഞ്ഞ കണ്ണുകൾ കാണാൻ വയ്യാതെ അവിടന്ന് പെട്ടന്നു തന്നേ ഇറങ്ങാനാണ് നോക്കിയത്…..

 ഗാഥയും ഗൗതമും നല്ലപോലെ പോകണ്ടാന്നു നിർബന്ധിച്ചെങ്കിലും എന്റെ തീരുമാനതിൽ മാറ്റം ഇല്ലാന്ന് കണ്ടിട്ടാകണം ദേവേട്ടൻ വണ്ടിയുടെ ചാവിയുമായി വന്നത്…

   “വാ പോകാം….. അതും പറഞ്ഞു മുന്നോട്ട് പോയ ദേവേട്ടനെ ഞാൻ വിളിച്ചു..

  “ദേവേട്ടാ.. ദത്തെട്ടനോട് ബുദ്ധിമുട്ടില്ലങ്കിൽ എന്നെ ഒന്ന് കൊണ്ട് വിടാൻ പറയാവോ…

    ഗാഥയും ഗൗതമും ദേവേട്ടനും  അത്ഭുതത്തോടെ എന്ന നോക്കി…

  ഞാൻ വാക്ക് തന്നില്ലേ ദേവേട്ടാ ഞാൻ കാരണം ആരും നശിക്കില്ലന്ന്…

 എനിക്കൊന്നു ദത്തെട്ടനോട് സംസാരിക്കണം.. ഇപ്പൊ സംസാരിക്കാൻ തോന്നുന്നുണ്ട്.. എന്റെ മനസു മാറും മുന്നേ അതു നടക്കട്ടെ.എനിക്ക് തന്നെ ഇപ്പൊ എന്നെ അറിയില്ല…

    മോള് നില്ക്കു ഞാൻ അവനോട് പറഞ്ഞിട്ട് വരാം…..

   ദത്തേട്ടൻ അവിടെ ഉണ്ടായിട്ടും ഇതുവരെയും ഞാൻ കണ്ടില്ലലോ എന്നു അപ്പോളാണ് ഓർത്തത്‌….

   കുറച്ചു നേരം കഴിഞ്ഞതും ദേവേട്ടനോടൊപ്പം ദത്തേട്ടനും അങ്ങോട്ട് വന്നു….

   നാളുകൾക്കു ശേഷമുള്ള കൂടി കാഴ്‌ച.ഞാൻ ആ മുഖത്തേക്ക് ഒന്ന് നോക്കി… അപ്പോളാണ് ഗാഥയും ദേവേട്ടനും പറഞ്ഞത് എന്തു കൊണ്ടാണെന്നു എനിക്ക് മനസിലായത്..

    ദത്തേട്ടനെ കണ്ടതും അറിയാതെ തന്നെ കണ്ണുകൾ നിറഞ്ഞു… ഞാൻ എന്റെ പ്രാണനിൽ ചേർത്തുവച്ചവൻ… ഇങ്ങനെ ഒരു അവസ്ഥയിൽ ഞാൻ ഒരിക്കലും ദത്തേട്ടനെ കണ്ടിട്ടില്ല…

  അതു ദത്തെട്ടാനാണെന്നു പറയാൻ കഴിയില്ല.. ദത്തേട്ടന്റെ രൂപം പോലും മാറി ഇരിക്കുന്നു. കണ്ണുകൾ കുഴിഞ്ഞു കൺതടങ്ങളിൽ കറുപ്പ് പടർന്നിരിക്കുന്നു… മുടിയും താടിയും അലസമായി വളർന്നിരുന്നു… കവിളിലെ എല്ലൊക്കെ ഉന്തി ഒരു അസ്ഥിപഞ്ജരം പോലുണ്ട്.ആ കണ്ണുകളിൽ ജീവന്റെ അംശം പോലും ഉണ്ടന്നു തോന്നിക്കുന്നില്ല. അത്രയേറെ അത് രക്തമയമില്ലാതെ ആയിരിക്കുന്നു…. .

     ഡ്രസ്സിങ്ങിലൊക്കെ ദത്തേട്ടന് നല്ല ശ്രദ്ധയാണ്… പക്ഷെ മുഷിഞ്ഞ കോലം കണ്ടിട്ട് സഹിക്കാൻ കഴിഞ്ഞില്ല…. നിറഞ്ഞു തുളുമ്പിയ കണ്ണുകളെ ആരും കാണാതെ മറച്ചു പിടിച്ചു….

     ദത്തേട്ടൻ കാറിൽ കേറി സ്റ്റാർട്ട്‌ ചെയ്തു… ബാക്കിയുള്ളവരോട് യാത്ര പറഞ്ഞു കാറിൽ ചെന്നു കേറി….

      കണ്ണുകളടച്ചു സീറ്റിലോട്ടു ചാരിയിരുന്നു…കണ്ണുകൾ ഇറുകെ അടച്ചു പുറത്തേക്കു ഊർന്നിറങ്ങാൻ തുടങ്ങിയ കണ്ണുനീരിനെ തടഞ്ഞു നിർത്തി… മനസിനെ നിയന്ത്രിച്ചു…. പതിയെ നേരെ ഇരുന്നു… ദത്തേട്ടനെ ഒന്ന് നോക്കി….

  നിർവികാരമായിരുന്നു ആ മിഴികൾ….

  “ദത്തെട്ടാ…

  എന്റെ വിളികേട്ടതും മിഴികളിൽ പിടപ്പോടു കൂടി ദത്തേട്ടൻ എന്നെ നോക്കി… ആ മിഴികളിലായ് നീര്മണികൾ ഉരുണ്ടു കൂടിയിരുന്നു.. പെയ്യാൻ വെമ്പി നിന്ന മേഘങ്ങൾ പോലെ അവ താഴേക്കു പതിച്ചു…

  എനിക്ക് കുറച്ചു സംസാരിക്കണം എവിടെങ്കിലും പറ്റിയ സ്ഥലത്തു വണ്ടി ഒന്ന് ഒതുക്കാമോ…

  മറുപടി ഒരു മൂളലിൽ ഒതുക്കി വണ്ടി മുന്നോട്ട് പോയി… രണ്ടു വശങ്ങളിലും മരങ്ങൾ നിഴൽ  വിരിച്ച വഴിയിലായി ദത്തേട്ടൻ വണ്ടി നിർത്തി…

   തുടരും

 

താമര താമര

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “മിഴിയറിയാതെ – ഭാഗം 10”

  1. വളരെ നന്നാവുണ്ട് all ദി best കട്ട വെയ്റ്റിംഗ് ഫോർ ബാക്കി പാർട്സ്

Leave a Reply