നീ പറയുന്ന ഒരു തടസങ്ങളും ന്യായ വാദങ്ങളും എനിക്ക് കേൾക്കണ്ട… വേദു ദത്തന്റതാണ് ഈ ജന്മത്തിൽ മാത്രമല്ല. ഇനിയുള്ള ഏഴെഴു ജന്മത്തിലും…
ദത്തേട്ടനെ എങ്ങനെ പിന്തിരിപ്പിക്കണം എന്നു എനിക്കറിയില്ല. എനിക്കിഷ്ടമാണ് ഒരുപാട് എന്റെ പ്രാണനെക്കാൾ ഏറെ പക്ഷെ.. വേണ്ട, എനിക്കറിയില്ല എന്തു ചെയ്യണമെന്നു ….
“നീ എന്താ ആലോചിക്കുന്നെ എന്നെ എങ്ങനെ ഒഴിവാക്കാം എന്നാണോ… അങ്ങനെ വല്ല മോഹവും ഉണ്ടങ്കിൽ അതു മാറ്റി വച്ചോ. പണ്ടത്തെ പോലെ ആരോടും പറയാതെ നീ ഇവിടന്നു പോകാൻ വല്ല തീരുമാനവും എടുത്തിട്ടുണ്ടങ്കിൽ. അറിയാല്ലോ നിനക്ക്, ഞാൻ ഇപ്പൊ പണ്ടത്തെ ദത്തൻ അല്ല…
പതിയെ അവളുടെ കൈ എടുത്തു എന്റെ കൈക്കുള്ളിൽ വച്ചു. വേണം വേദു എനിക്ക് നിന്നെ, നീ ഇല്ലാതെ ഒരു നിമിഷം പോലും പറ്റില്ല, അതും പറഞ്ഞു ആ കൈകളിലായി ചുണ്ടമർത്തി….
അവളെ നോക്കാതെ എണീറ്റു പുറത്തേക്കിറങ്ങി….
എനിക്ക് തന്നെ അറിയാൻ കഴിയുന്നുണ്ട് ദത്തേട്ടന്റെ മാറ്റം, എന്റെ മനസും ആളുടെ സാനിധ്യത്തിൽ അനുസരണക്കേടു കാട്ടി തുടങ്ങിയിരിക്കുന്നു…
“അതുകൊണ്ട്തന്നെ എനിക്ക് മനസിലാകും ദത്തേട്ടന്റെ പ്രണയം പക്ഷേ ജീവൻ…. ഓർമിച്ചാൽ ആകെ ഭ്രാന്തെടുക്കുന്നു….
വീട്ടിൽ വച്ചു പറയാൻ കഴിയാത്ത എന്തു രഹസ്യം ആണ് ദത്താ നിനക്ക് പറയാനുള്ളത്…
ദത്തൻ പറഞ്ഞതനുസരിച്ചു ബീച്ചിൽ വന്നതാണ് ദേവനും ഗൗതമും…
“വേദു മനസിൽ ആരും അറിയാതെ വച്ചേക്കുന്ന രഹസ്യം നിങ്ങൾക്കറിയണ്ടേ…. അവളെ ഭയപ്പെടുത്തുന്ന ആ കാര്യം…
“നീ കണ്ടു പിടിച്ചോ അത്. പക്ഷെ എങ്ങനെ വേദു പറഞ്ഞോ…
“അവള് പറയും എന്നു നിനക്ക് തോന്നുന്നുണ്ടോ ദേവാ…
“പിന്നെങ്ങനെ ദത്തേട്ടാ അറിഞ്ഞത്….
“ഗൗരി… ഗൗരി പറഞ്ഞു…
“ഗൗരിയോ… പക്ഷെ അവൾ….
“അവളോട് ചോദിക്കാൻ പോകരുത് രണ്ടാളും. അതുപോലെ വേദു ഇത് നമ്മൾ അറിഞ്ഞെന്നും അറിയരുത്…
“ഗൗരി എന്നോട് പറഞ്ഞ കാര്യങ്ങൾ മുഴുവനും അവന്മാരോട് പറഞ്ഞു… കേട്ടു കഴിഞ്ഞതും രണ്ടുപേർക്കും ഒരുപാട് വിഷമം ആയി…
പാവം അതിന്റെ ജന്മം എന്താ ഇങ്ങനെ എന്നാ ഞാൻ ആലോചിക്കുന്നെ. പറയുന്നവർക്ക് എന്താ.. എന്ത് വലിയ കുടുംബത്തിലാ ജനനം. പുറത്തുന്നു നോക്കുന്നവർക്ക് ഒരു കുറവും ഇല്ല. പക്ഷെ അവള് അനുഭവിച്ച വേദനകൾ…
“നീ എന്തു തീരുമാനിച്ചു ദത്താ.. എങ്ങനെയാ ഇതിനൊരു പരിഹാരം ഉണ്ടാക്കുക…
“ഞാൻ പോവുകാണു ബോംബയ്ക്കു, മാധവൻമാമയുടെ കേസ് റീഓപ്പൺ ചെയ്യാൻ വഴിയുണ്ടോന്ന് നോക്കണം. പിന്നെ ജീവൻ… എന്റെ പെണ്ണിന്റെ പിന്നാലെ കഴുകൻ കണ്ണുമായി നടക്കുന്ന അവനെ കുറിച്ച് അറിയണം…
“നീ ഒറ്റയ്ക്ക് ഒന്നും വേണ്ട ദത്താ… എന്തു ചെയ്യാനാണെങ്കിലും ഇവിടെ നാട്ടിൽ അവനെ എത്തിച്ചിട്ടു മതി…
“അതെ ദത്തേട്ട.. ദത്തേട്ടൻ ഒറ്റയ്ക്ക്.. വേണ്ട ഒന്നും…
“അയ്യേ നിങ്ങൾ ഇങ്ങനെ പേടിക്കുന്നതെന്തിനാ.. എനിക്ക് ഒന്നും വരില്ല…
ഇനി ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കണം… ജീവൻ, അവൻ നിങ്ങൾ വിചാരിക്കും പോലെ ബോംബയിൽ ഇല്ല. അവനിവിടുണ്ട്, നാട്ടിൽ… പക്ഷെ എന്തു കൊണ്ടാണ് വേറെ മൂവ്മെന്റ്സ് അവൻ നടത്താത്താതെന്നു എനിക്കറിയില്ല.. ഒന്നുകിൽ അവൻ എന്തെങ്കിലും പ്ലാനിങ്ങിലാകും. അല്ലെങ്കിൽ, ഇരയെ പിടിക്കാൻ തക്കം പാർത്തിരിക്കുന്ന കുറുക്കനായിരിക്കും അവൻ .. എന്തായാലും നമ്മൾ സൂക്ഷിക്കുക. ജീവൻ എന്താണെന്നോ അവന്റെ റേഞ്ച് എന്താണെന്നോ നമുക്ക് അറിയാത്തിടത്തോളം കാലം അവനെ പേടിച്ചേ പറ്റു…
നാളെ നിങ്ങൾ ഗാഥയുടെ ഏഴാം മാസത്തെ ചടങ്ങിന് പോയി മടങ്ങി വന്നാൽ, ഉടനെ ഞാൻ പോകും ബോംബയ്ക്കു…ഞാൻ പോകുന്നത് ഒരു ഒഫീഷ്യൽ ട്രിപ്പ് ആണ്. അതെ ബാക്കി എല്ലാവരും അറിയാൻ പാടുള്ളു… വേദയെ ശ്രദ്ധിക്കണം.. ഗാഥയോടൊപ്പം വിവിയും ഉണ്ടാകുമല്ലോ ഇവിടെ.അവനോടും പറയണം ഇതെല്ലാം …
അവളെ തനിച്ചു ഒരിടത്തും വിടരുത്… അതുപോലെ ഗൗരിയും കല്ലുമോളും. അവരാണ് അവന്റെ തുറുപ്പു ചീട്ടു. അവരെ വച്ചേ വേദൂനെ തകർക്കാൻ അവനു പറ്റുള്ളൂ…
നല്ല പോലെ ശ്രദ്ധ വേണം…
“നീ പേടിക്കാതെ പോയിട്ട് വാ. ഞങ്ങളുണ്ട് ഇവിടെ…
ഞങ്ങളെ മറികടന്നു ഒരു ജീവനും അവളെ തൊടില്ല ദത്താ.. നീ പോയിട്ട് വാ…
ദിവസങ്ങൾ എത്ര വേഗമാണ് കടന്നു പോകുന്നത്.. ഗാഥയ്ക്ക് ഇതു ഏഴു മാസം..എല്ലാരും അവളെ കൂട്ടീട്ടു വരാനുള്ള ചടങ്ങിന് പോയേക്കുവാണ്..
“എന്താ വേദൂട്ട ഭയങ്കര ആലോചനയാണല്ലോ… നിനക്കുടെ അവരുടെ കൂടെ പോകായിരുന്നു….
“വയ്യ ദേവമ്മായി നല്ല തലവേദന. അത്രോം ദൂരം പോയി വരുമ്പോൾ ഞാൻ ഷീണിക്കും. ഞാനിപ്പൊ അമ്മായിക്കും മുത്തശ്ശിക്കും ഒരു കൂട്ടായില്ലേ.. കല്ലു കരയുവോന്നുള്ള പേടിയെ ഉള്ളു എനിക്ക്…
കരയാനോ അവളോ.ഗൗതമും ദേവനും ഒക്കെ ഉണ്ടല്ലോ. അവര് നോക്കിക്കോളും. അതോർത്തു നിനക്ക് ടെൻഷൻ വേണ്ട..
“ദത്തേട്ടൻ എന്താ പോകാഞ്ഞത് ….
അവനു തിരക്കല്ലേ മോളെ..ഒരു ലീവ് എടുത്താലും എപ്പോളാ വിളിക്കുകന്നറിയില്ലല്ലോ…
“വാ അമ്മയ്ക്ക് കഞ്ഞി കൊടുക്കാൻ സമയായി….
“അമ്മേ ഉറങ്ങുവാണോ…. എണീറ്റെ കഞ്ഞി കുടിക്കാം..
“എന്താ മുത്തശ്ശി എന്തേലും വയ്യായ്ക ഉണ്ടോ…
പ്രായം ആയില്ലേ കുട്ട്യേ… അതിന്റെ ഷീണം ഉണ്ടാകും. വേദു.. മോളിവിടെ അടുത്തിരിക്കു..
എന്താ മുത്തശ്ശി….. മുത്തശ്ശിയുടെ അടുത്തിരുന്നു ആ കൈ എടുത്തു തടവി കൊണ്ട് ചോദിച്ചു…
ഞാൻ ഒരു കാര്യം പറഞ്ഞാൽ ന്റെ കുട്ടി അനുസരിക്കോ….
പറഞ്ഞോ മുത്തശ്ശി….
മോൾക്ക് അധികം പ്രായം ഒന്നും ആയിട്ടില്ല. നാളെ ഒരു കാലത്തു ദേവനും, ഗൗതമും ഒക്കെ കല്യാണം കഴിക്കും. ആർക്കും നീ ഒരു ബാധ്യത ആകും എന്നല്ല മുത്തശ്ശി പറയുന്നത്…. അതുപോലെ ആണ് ദത്തനും. അവനു നിന്നോടുള്ള സ്നേഹം എനിക്കറിയാം…
നീ പോയപ്പോൾ ന്റെ കുട്ടി കരഞ്ഞു തീർത്ത കണ്ണുനീർ ഞാൻ കണ്ടതാ മോളെ. അത്രയ്ക്കും അവനു നിന്നെ ഇഷ്ടവാ. നിന്നെ അല്ലാതെ വേറെ ഒരാളെ അവൻ സ്വീകരിക്കില്ല. അതെനിക്കുറപ്പാ…
കല്ലുമോളെ അവൻ സ്വന്തം കുട്ടിയെ പോലെ വളർത്തും. മോൾക്ക് സമ്മതിച്ചൂടെ..
മുത്തശ്ശി… ഞാൻ.. അത്…
നീ നല്ലപോലെ ആലോചിക്ക് എന്നിട്ട് പറഞ്ഞാൽ മതി…
അവൻ പാവമാണ് മോളെ. അവനു ഒരു ജീവിതം വേണ്ടേ നിനക്കും….
മുത്തശ്ശിയുടെ മുറിയിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ മനസു മുഴുവൻ മുത്തശ്ശി പറഞ്ഞ വാക്കുകൾ ആയിരുന്നു. അന്ന് ദത്തേട്ടൻ അത് പറഞ്ഞതിന് ശേഷം ദത്തേട്ടന്റെ മുന്നിൽ പെടാതെ മാറി നടക്കുക ആയിരുന്നു… ഞാനെന്താ എല്ലാരോടും പറയുക. അത്രയേറെ ഇഷ്ടാ ദത്തേട്ടനെ. പക്ഷെ പേടിയാണ്…. ഞാൻ കാരണം ദത്തേട്ടന് എന്തേലും സംഭവിക്കോന്നു…
ദുഷ്ടനാണ് ജീവേട്ടൻ ഒരു മനഃസാക്ഷിയും ഇല്ലാത്തവൻ.. എന്തും ചെയ്യാൻ മടിക്കില്ല അയാള്….
“മനസു ആകെ അസ്വസ്ഥമായതു കൊണ്ടാണ് ഒന്ന് അമ്പലത്തിൽ പോകാം എന്നു വച്ചതു.. അമ്മായിയോടും മുത്തശ്ശിയോടും യാത്ര പറഞ്ഞു അമ്പലത്തിലേക്ക് നടന്നു. പോകുന്ന വഴി മുഴുവൻ ദത്തേട്ടനായിരുന്നു മനസ്സിൽ.. എല്ലാം തുറന്നു പറയണോ വേണ്ടയോ എന്നു തീരുമാനം എടുക്കാനാകാതെ ഞാൻ ഉഴറുകയായിരുന്നു…
കണ്ണടച്ച് ഭഗവാന്റെ മുന്നിൽ നിൽക്കുമ്പോൾ ശരിയായ തീരുമാനം മനസിൽ തോന്നിക്കണേ എന്നു കണ്ണടച്ച് പ്രാർത്ഥിച്ചു…
മനസു ശാന്തമാകുന്നത് വരെ അമ്പല നടയിൽ ഇരുന്നു…
വീട്ടിൽ വേറെ ആരും ഇല്ലാഞ്ഞിട്ടാണ് ഡ്യൂട്ടി കഴിഞ്ഞു നേരത്തെ ഇറങ്ങിയത്. വീട്ടിൽ കേറിയപ്പോൾ ഒരു അനക്കവും ഇല്ല. കാളിങ് ബെൽ അടിച്ചു കുറച്ചു കഴിഞ്ഞാണ് വാതിൽ തുറന്നത്..
എത്ര നേരായി അമ്മായി എവിടാരുന്നു..
ഞാൻ അകത്തു അടുക്കളയിൽ ആയിരുന്നു. നിന്റെ വണ്ടിടെ ശബ്ദം കേട്ടില്ല. ഞാൻ കരുതി വേദു ആകും എന്നു…
അവളെവിടെ പോയി.. എന്തോ ഒരു അസ്വസ്ഥത എന്നെ വന്നു മൂടുന്നത് ഞാൻ അറിഞ്ഞു..
“അമ്പലത്തിൽ പോയതാ. വരാനുള്ള സമയം കഴിഞ്ഞു ഇപ്പൊ എത്തും..
അവളെന്തിനാ ഒറ്റയ്ക്ക് പോയത്…. ദേഷ്യം വന്നു തുടങ്ങിയിരുന്നു എനിക്ക്..
നിനക്ക് എന്താ ദത്താ.. അവള് ആദ്യായിട്ടൊന്നും പോകുന്ന സ്ഥലം അല്ലാലോ.. പിന്നെന്താ…
അമ്മായിയോട് മറുപടി ഒന്നും പറയാതെ അസ്വസ്ഥതയോടെ തന്നെ പുറത്തേക്കിറങ്ങി…. ഗേറ്റ് കടന്നു കുറച്ചു മുന്നോട്ട് നടന്നപ്പോളേക്കും അകലെന്നു നടന്നു വരുന്ന വേദൂനെ കണ്ടു… അപ്പോഴാണ് ശെരിക്കും എന്നിൽ ശ്വാസം നേരെ വീണത്…
നീ എന്തിനാ ഒറ്റയ്ക്ക് പോയത് അമ്പലത്തിൽ…
അതിനെന്താ ദത്തെട്ടാ… എനിക്കറിയാത്ത സ്ഥലം ആണോ…
ഇങ്ങോട്ട് തർക്കുത്തരം പറയാൻ നിൽക്കണ്ട ഇങ്ങനെ ആരും ഇല്ലാതെ പുറത്തിറങ്ങാൻ നിൽക്കണ്ട കാലം നല്ലതല്ല…
ദത്തേട്ടനോടൊപ്പം അകത്തേക്ക് നടക്കുമ്പോൾ ഈ ദത്തേട്ടന് ഇതെന്താ പറ്റിയതെന്നായിരുന്നു മനസിൽ… ഇനി എന്തേലും അറിഞ്ഞിട്ടുണ്ടാകുവോ..
എങ്കിൽ എന്നോട് ചോദിക്കുമായിരുന്നില്ലേ…
“നീ എന്താ വേദു വൈകിയേ ഇവിടെ ഒരുത്തൻ എന്നെ തിന്നില്ലന്നെ ഉള്ളൂ…
ഞാൻ അമ്പലത്തിൽ കുറച്ചു നേരം ഇരുന്നു ദേവമ്മായി.. അതാ..
രാത്രി ആഹാരം കഴിച്ചു ബാൽക്കണിയിൽ നിൽക്കുമ്പോൾ മനസു അസ്വസ്ഥമായിരുന്നു. കല്ലുമോൾ അടുത്തില്ലാതെ എന്തോപോലെ. അവളെ എന്റെ കൈയിൽ കിട്ടിയതിനു ശേഷം ആദ്യമായാണ് എന്നിൽ നിന്നും മാറി നിൽക്കുന്നത്. അവള് അടുത്തില്ലാതെ ആയപ്പോൾ മാറിടം വല്ലാതെ വിങ്ങുന്നു… പ്രസവിക്കാതെയും ഒരു സ്ത്രീക്കു അമ്മയാകാം…. എന്റെ മകളാണവൾ. എന്റെ ശ്വാസത്തിൽ കലർന്നവൾ…
എന്താണ് ഭയങ്കര ആലോചനയിലാണല്ലോ മാഡം.. ഉറങ്ങുന്നില്ലേ..
ഒന്നുല്ല ദത്തേട്ടാ.. മോളില്ലാഞ്ഞിട്ട് എന്തോപോലെ… ഉറക്കം വരുന്നില്ല..
അവളടുത്തില്ലാതെ ഇത് ആദ്യം ആയിട്ടാണ്….
“ശെരിയാ അവളില്ലാതെ വീടൊക്കെ ഉറങ്ങി പോയി….
“നീ കൂടെ പോകാത്തെന്താ അവരുടെ കൂടെ…
“നല്ല തലവേദന ആയിരുന്നു. യാത്ര ചെയ്താൽ അത് കൂടുകയേ ഉള്ളൂ. അതാ…
“രണ്ടുപേരും ഇനിയൊന്നും പറയാൻ ഇല്ലാത്ത പോലെ മൗനത്തെ കൂട്ടുപിടിച്ചു…. പുറത്തു പെയ്യുന്ന മഴയുടെ കുളിരു എന്റെ ഉള്ളിലും ഇറങ്ങി തുടങ്ങി..
ആദ്യം ആയിട്ടാണ് അവളുടെ അടുത്ത് നിൽക്കുമ്പോൾ മനസ്സു ഇത്രയും തുടി കൊട്ടുന്നത്…. അവളെ തന്നെ നോക്കി നില്ക്കാൻ തോന്നിപോയി… അവളിൽ നിന്നും വമിക്കുന്ന ചന്ദനത്തിന്റെ ഗന്ധം എന്നെ വേറെ ഒരു അവസ്ഥയിൽ എത്തിച്ചു. അവളുടെ കണ്ണുകൾ എന്നെ അവളിലേക്ക് ആകർഷിച്ചു…
ഞാൻ അറിയാതെ തന്നെ ന്റെ കാലുകൾ അവളുടെ അടുത്തേക്ക് ചലിച്ചു…. എന്റെ കൈകുമ്പിളിലേക്ക് അവളുടെ മുഖം എടുക്കുമ്പോൾ അറിയാതെ തന്നെ എന്റെ ചുണ്ടുകൾ അതിന്റെ ഇണയെ തേടി പോയിരുന്നു..
അവളുടെ ആധരങ്ങളെ ആസ്വദിക്കുമ്പോൾ ഒരിക്കൽ പോലും അവളും ഒരു എതിർപ്പ് പ്രകടിപ്പിച്ചില്ല.. എപ്പോഴോ ശ്വാസം വിലങ്ങിയപ്പോൾ അവളെന്നെ തള്ളിമാറ്റി പരസ്പരം മുഖത്തു നോക്കാനാകാതെ പതറുമ്പോൾ. പറഞ്ഞറിയിക്കാൻ കഴിയാത്ത വികാരം ഞങ്ങളെ കീഴടക്കിയിരുന്നു…
അവളുടെ മുഖത്തു നോക്കാൻ കഴിയാതെ മുറിയിലേക്ക് നടക്കുമ്പോൾ പ്രണയത്തിന്റെ അനുഭൂതി ആവോളo നുകരുകയായിരുന്നു മനസ്സ്…
തുടരും…
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക