മിഴിയറിയാതെ – ഭാഗം 21

3002 Views

മിഴിയറിയാതെ

ചേച്ചി മോളെ ഉറക്കാൻ വേണ്ടി മുറിയിലായിരുന്നു. അവൻ വന്നത് ചേച്ചി അറിഞ്ഞില്ല… അവനെന്നെ ഉപദ്രവിക്കാൻ ശ്രമിച്ചു… എന്റെ നിലവിളി കേട്ടാണ് വേദേച്ചി ഓടി വന്നത്….

   അപ്പോളേക്കും അവൻ എന്നെ കീഴടക്കി തുടങ്ങിയിരുന്നു. ചേച്ചിക്കും പെട്ടന്ന് എന്തു ചെയ്യണം എന്നറിയില്ലാരുന്നു. അവനെ പിടിച്ചു മാറ്റാൻ ശ്രമിച്ച വേദേച്ചിയെയും അവൻ അടിച്ചു… അവന്റെ അടിയിൽ താഴെ വീണങ്കിലും ചേച്ചി പെട്ടന്നു തന്നെ എണീറ്റു വീണ്ടും അവനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു…

   അവൻ ചേച്ചിയെ അടിക്കുകയും തള്ളുകയും ഒക്കെ ചെയ്തു.. പ്രതിരോധിക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന ചേച്ചിയുടെ കൈയിൽ എപ്പോളോ തടഞ്ഞ  ഫ്ലവർവൈസ് എടുത്തു അവന്റെ തലയ്ക്കടിച്ചു.. എത്ര തവണ അടിച്ചുന്നു എനിക്കറിയില്ല ദത്തേട്ട … ആ സമയത്ത് വേദേച്ചി ഒരു ഭ്രാന്തിയെ പോലായിരുന്നു…

   ”  ഞങ്ങൾ അവിടെ നിന്നും പുറത്തിറങ്ങാതിരിക്കാൻ വീടിനു കാവലുണ്ടായിരുന്നു….

   സഞ്ജുന്റെ നിലവിളി കേട്ടിട്ടു അവരൊക്കെ ഓടി വന്നു. ആ സമയത്ത് എങ്ങനെയൊക്കയോ വേദേച്ചി എന്നെയും കല്ലുമോളെയും കൊണ്ട് ഞങ്ങൾ അത്യാവശ്യം സാധനങ്ങളും എടുത്തു കൊണ്ട് അവിടന്ന് പുറത്തു കടന്നു. ഏതെങ്കിലും ഒരവസരം കിട്ടിയാൽ രക്ഷപെടാൻ വേണ്ടി നേരത്തെ തന്നെ ഞങ്ങൾ ഒരു ബാഗ് റെഡിയാക്കി വച്ചിരുന്നു….

  ഞങ്ങൾ മരണത്തെ മുഖാമുഖം കണ്ടൊരു ദിവസം ആയിരുന്നു അത്… എപ്പോ വേണോ അവരുടെ പിടിയിൽ അകപ്പെടാം..

    സഹായിക്കാൻ ആരുമില്ലാതെ ചെല്ലാനിടമില്ലാതെ കഴുകൻ കണ്ണുകളിൽ നിന്നും രക്ഷനേടാൻ ഓടേണ്ടി വരുന്നോരവസ്ഥ….അത്രെയേറെ നിസ്സഹായമായ ഒരവസ്ഥയായിരുന്നു ദത്തേട്ട അത്… 

  എല്ലാവരും സഞ്ജുവിന്റെ പിന്നാലെ ആയിരുന്നു… അതു ഞങ്ങൾക്കൊരു  അനുഗ്രഹം ആയിരുന്നു..

   അവിടെ നിന്നും രക്ഷപെട്ടു ആദ്യം പോയത്  വേദച്ചിയുടെ ഒരു ഫ്രണ്ടിന്റെ വീട്ടിലേക്കായിരുന്നു… രൂപ, അതായിരുന്നു ആ ചേച്ചിയുടെ പേര്…

  ആ ചേച്ചിയുടെ വീട്ടുകാർ ആയിരുന്നു പിന്നീട്  ഞങ്ങളെ എല്ലാത്തിനും സഹായിച്ചത് . അവര് അന്വഷിച്ചു അറിഞ്ഞതാ സഞ്ജു മരിച്ചുന്നു .പക്ഷെ  അതൊരു അപകടം എന്നാക്കി അവർ മാറ്റിയിരുന്നു. ചിലപ്പോൾ പോലീസ് കേസ് ആയാൽ അവരുടെ ചതി പുറം ലോകം അറിയും എന്നതിനാലാകാം അവരത് വേണ്ടാന്ന് വച്ചതു..അല്ലങ്കിൽ ഞങ്ങളെ നിയമത്തിനു വിട്ടുകൊടുക്കാതെ അവർക്കു തന്നെ കൊല്ലാനാകും. അത് എന്തുകൊണ്ടാണെന്നു ഞങ്ങൾക്കും മനസിലായില്ല…. 

    പിന്നെ എത്രയും പെട്ടന്ന് നാട്ടിൽ വന്നാൽ മതിയെന്നായിരുന്നു.ഞങ്ങൾ പിറ്റേദിവസം തന്നെ നാട്ടിലേക്കു തിരിച്ചു…   

        ജീവേട്ടന്  വേദേച്ചി എന്നു പറഞ്ഞാൽ ഭ്രാന്ത് പോലെയാണ്…. വേദേച്ചിയെ എങ്ങനെയായാലും ആയാൾ കണ്ടുപിടിക്കും അത് ചേച്ചിക്ക് അറിയാം. ചേച്ചിക്ക് എന്തേലും പറ്റിയാൽ ഞങ്ങളെങ്കിലും  രക്ഷപ്പെടണം എന്നു കരുതിയാ ശ്രീമംഗലത്തേക്കു മടങ്ങി വന്നത്..

  കല്ലുമോളെ ആരും വേർതിരിച്ചു കാണാതിരിക്കാൻ വേണ്ടിയും, ജീവേട്ടനെ പേടിച്ചിട്ടും ആണ് കല്ലു,  വേദെച്ചിയുടെ മോളാണെന്നു പറഞ്ഞത്..

   ദത്തേട്ടനെ ഒരുപാടിഷ്ടാണ് ചേച്ചിക്ക്. നിങ്ങളോടൊക്കെ ഇതൊക്കെ തുറന്നു പറയാം എന്നു ഒത്തിരി ഞാൻ പറഞ്ഞതാ.. പക്ഷെ ചേച്ചിക്ക് പേടിയാണ്.. നിങ്ങൾ അറിഞ്ഞാൽ എന്തേലും അപകടത്തിൽ ചെന്നു ചാടും എന്നു പേടിച്ചാ പറയാത്തത്… ജീവേട്ടൻ അത്രയ്ക്കും ദുഷ്ടനാ ദത്തേട്ട, അത്രയ്ക്കും ദുഷ്ടൻ…

   ചേച്ചിയെ വെറുക്കല്ലേ ദത്തെട്ടാ. ഇതൊന്നും പറയാത്തതിന് ദേഷ്യവും തോന്നരുത്. ആ പാവത്തിന് എല്ലാരോടും സ്നേഹം മാത്രം ഉള്ളൂ. ഞങ്ങൾക്ക് വേണ്ടിയാ ഇത്രയും കഷ്ടപ്പെട്ടത്. ന്റെ കല്ലുമോൾക്കു അമ്മ തന്നെയാണ് അങ്ങനെ അല്ലെന്നു തോന്നിയിട്ടേ ഇല്ല..

   ഒരു വയസു മുതൽ ആ നെഞ്ചിലെ ചൂട് പറ്റിയ അവള് വളർന്നത്. ഞങ്ങൾക്കു വേണ്ടി അല്ലാതെ സ്വന്തമായി ഒരു ജീവിതം പോലും ആഗ്രഹിച്ചിട്ടില്ല . ഞങ്ങൾക്കു വേണ്ടി എല്ലാ ഇഷ്ടങ്ങളും ഉള്ളിൽ ഒതുക്കി, എല്ലാരുടെയും മുന്നിൽ വിധവയായി ആ പാവം…

   എല്ലാം പറഞ്ഞപ്പോളേക്കും ഗൗരി കരഞ്ഞു പോയിരുന്നു…

    അവള് പറഞ്ഞതൊക്കെ കേട്ടു മറുപടി ഒന്നും പറയാനാകാതെ ഞാൻ നിന്നു..

  എന്ത് പറയാനാണു ഞാനവളോട് , ഇത്രയേറെ വേദന ഒരാൾക്ക് സഹിക്കാൻ കഴിയോ.. ഇങ്ങനെ മറ്റുള്ളവർക്ക് വേണ്ടി ഒരാൾക്ക് ജീവിക്കാനാകുമോ..

    “ദത്തെട്ടാ എന്താ ഒന്നും മിണ്ടാത്തെ ദേഷ്യവാണോ ഞങ്ങളോട്..

.   “ദേഷ്യവോ എന്തിനു. പരിഭവം ഉണ്ട്… സങ്കടം ഉണ്ട്,  അവൾക്കു എല്ലാം പറയാമായിരുന്നു .ഇങ്ങനെ ഒറ്റയ്ക്ക് നീറേണ്ട ആവശ്യം ഉണ്ടായിരുന്നോ…..

      ഞാൻ എന്തായാലും ഇത് അവളോട് ചോദിക്കില്ല മോള് പേടിക്കണ്ട. പക്ഷെ ഒരാൾക്കും ഞങ്ങൾ നിങ്ങളെ വിട്ടു കൊടുക്കില്ല. ഞങ്ങൾ ഉണ്ട് എല്ലാറ്റിനും കൂടെ. ഒരാൾക്കും, ഒരു ജീവനും ഇന്ദ്രനും ഒന്നും അവളെ ഞാൻ വോട്ടുകൊടുക്കില്ല. അതോർത്തു മോള് വിഷമിക്കണ്ട…

  നോക്കട്ടെ എന്താ ചെയ്യാൻ പറ്റുകയെന്നു,  ഒന്ന് ആലോചിക്കട്ടെ, മോള് ഒന്നുകൊണ്ടും വിഷമിക്കണ്ട നിന്റെ വേദച്ചിയെ ഇനി ആർക്കും എന്നിൽ നിന്നും അകറ്റാൻ പറ്റില്ല പോരെ..

   നീ ഇതൊക്കെ പറഞ്ഞെന്നുo, ഞാൻ ഒക്കെയും അറിഞ്ഞുന്നും   അവള് അറിയുകയും ഇല്ല….

    “ദത്തേട്ടനോടൊപ്പം വണ്ടിയിൽ ഇരിക്കുമ്പോൾ, കാർമേഘങ്ങൾ ഒഴിഞ്ഞ ആകാശം പോലെ  മനസു  തെളിച്ചം കണ്ടു..

    ഗൗരി പറഞ്ഞതൊക്കെ കേട്ടു മനസ്സ് പ്രഷുബ്ധമായ ഒരു അവസ്ഥയിൽ ആയിരുന്നു.. അവൾക്കെന്നോടുള്ള സ്നേഹത്തിന്റെ അളവ് എന്നിൽ സന്തോഷം നിറക്കുന്നുണ്ടായിരുന്നെങ്കിൽ  അവൾ അനുഭവച്ച വേദന എന്നിലും വേദന തീർത്തു..

   ഇനി എന്തു? അതൊരു ചോദ്യം ആയിരുന്നെങ്കിലും.. അവളുടെ മനസ്സിലുള്ള   പേടി അറിയാൻ കഴിഞ്ഞ സന്തോഷം ഉണ്ടായിരുന്നു..എവിടന്നോ ഒരു ധൈര്യം കിട്ടിയത് പോലെ.  ഏറ്റവും വലിയ കടമ്പ കടന്നതിന്റെ ആശ്വാസം മനസിനുണ്ടായിരുന്നു…

   

       ഇരുന്നിരുന്നു ആകെ മടുപ്പു തോന്നി തുടങ്ങി. ഒന്ന്, ബോധം പോയതിന്റെ പേരിൽ അമ്മായിമാർ തറയിൽ കാലു വയ്ക്കാൻ കൂടി സമ്മതിച്ചില്ല. ബെഡിൽ നിന്നും അനങ്ങരുതെന്നാണ് ഓർഡർ. കല്ലുമോളെ പോലും അടുത്തേക്ക് വീട്ടില്ല..

   ഇടയ്ക്ക് മടുപ്പു തോന്നി താഴേക്കു ഇറങ്ങിയെങ്കിലും അമ്മായിമാരും അമ്മാവന്മാരും ഒരുമിച്ച് വാളെടുത്തതിന്റ പേരിൽ മുറിയിലേക്ക് തന്നെ തിരികെ പോരേണ്ടി വന്നു..

  ഇതൊക്കെ കാണുമ്പോൾ സന്തോഷമായിരുന്നു മനസു നിറയെ…. ഇവരുടെ കൂടെ സന്തോഷത്തോടെ ഇനിയുള്ള കാലം കഴിയാൻ സാധിച്ചാൽ അതിൽപരം സന്തോഷം നിക്ക് ഇനി കിട്ടാനില്ല….

   ആ ചിന്തയോടൊപ്പം തന്നെ ജീവന്റെ മുഖവും മനസിൽ കേറി വന്നു…

     ജീവേട്ടൻ , എന്നെ ഇഷ്ടം ആണെന് പറഞ്ഞപ്പോൾ തന്നെ ഹരിയേട്ടൻ പറഞ്ഞതാണ് ദത്തനല്ലാതെ വേറെ ഒരാളെ സ്നേഹിക്കാൻ എനിക്ക് കഴിയില്ലെന്ന്. ഞാൻ ഇഷ്ടം ഇല്ലാന്ന് പറഞ്ഞതിന്റെ അന്ന് അയാൾ കാട്ടികൂട്ടിയതൊക്കെ ഓർക്കുമ്പോൾ ഇന്നും പേടിയാണ്. പക്ഷെ അതിനു ശേഷം ജീവേട്ടൻ  ആകെ മാറിയിരുന്നു..

  എന്നെ കാണുമ്പോൾ ആ കണ്ണുകൾ വിടരുന്നത് എന്നിൽ അസ്വസ്ഥ നിറച്ചു. അരികിൽ വരുമ്പോൾ പേടി കൊണ്ട് ഞാൻ വിറച്ചിരുന്നു.ഞാൻ എന്ന ഭ്രാന്തിന്റെ ചൂട് പലരീതിയിലും എന്നോട് കാണിച്ചു തുടങ്ങി… ജീവേട്ടൻ അല്ലാതെ ആരും എന്നെ സ്നേഹിക്കില്ല. അങ്ങനെയാരെയും ജീവനോടെ വയ്ച്ചേക്കില്ല എന്നുള്ള ജീവേട്ടന്റെ വാക്ക്. എന്റെ നെഞ്ചിടിപ്പ് കൂട്ടുന്നതായിരുന്നു. ജീവൻ എന്ന ഭയം എന്റെ ഓരോ അണുവിലും നിറഞ്ഞു തുടങ്ങി.. 

 അപ്പച്ചിയും മാധവൻമമായും ഹരിയേട്ടനും ഒക്കെ പോയപ്പോൾ. ജീവേട്ടന്റെ അധികാരം ആയി പിന്നീട്..

    “നീ എന്റെയാണ് വേദ ഒരു ദത്തനും നിന്നെ വിട്ടുകൊടുക്കില്ല. ഈ ജന്മം നീ എന്നിൽ അലിയേണ്ടവളാണെന്ന് പറയുമ്പോൾ  ഉരുകി ഒലിച്ചു പോകാറുണ്ട്.. എന്നെ കുറിച്ച് പറയുന്ന ഓരോ വർണ്ണനകളിൽ പൊള്ളി പിടഞ്ഞു പോകാറുണ്ട് മനസു..

  പക്ഷെ പ്രതികരിക്കാൻ കഴിഞ്ഞിരുന്നില്ല ഗൗരിയും കല്ലുവും ആയിരുന്നു അവരുടെ തുറുപ്പു ചീട്ടു…. ആകെ ആശ്വാസം താലികെട്ടാതെ നിന്നെ ഞാൻ തൊടില്ല എന്ന വാക്കാണ്… എങ്കിലും എപ്പോഴും അയാളുടെ മുന്നിൽ ഞാൻ വേണം…

      അയാളുമായി വിവാഹം ഉറപ്പിച്ചപ്പോ ജീവിതം അവിടെ കഴിഞ്ഞുന്നു കരുതിയതാ.

  സഞ്ജു ഗൗരിയെ ഉപദ്രവിക്കുന്നത് കണ്ടപ്പോൾ എവിടന്നോ കിട്ടിയ ധൈര്യം കൊണ്ടായിരുന്നു  കൈയിൽ കിട്ടിയത് വച്ചു അവനെ അടിച്ചത്. അവൻ മരിക്കണം എന്നൊന്നും അപ്പോ കരുതീരുന്നില്ല.ഭ്രാന്ത് പിടിച്ചതു പോലെയായിരുന്നു അപ്പോൾ ..

   കൈയിൽ കിട്ടിയതും വാരിയെടുത്തു   ഗൗരിയേയും കല്ലുനെയും കൊണ്ട് ഓടുമ്പോൾ എങ്ങനെയും ഇവരെ സുരക്ഷിതരാക്കണം എന്ന ചിന്തയായിരുന്നു .. ഒരു കുടുംബത്തിലെ അവസാന കണ്ണികൾ ആരുടയോക്കയോ പണകൊതി കൊണ്ട് എല്ലാവരെയും നഷ്ടം ആയവർ… ഇവരെങ്കിലും ഈ ഭൂമിയിൽ ജീവനോടെ വേണമെന്ന് തോന്നി…

   സഞ്ചുനേ കൊന്നതിൽ എനിക്കിന്നും ഒരു കുറ്റബോധം ഇല്ല. അതവൻ അർഹിക്കുന്നുണ്ട് ഒരു പെണ്ണിന്റെ നിസ്സഹായതയെ ചൂഷണം ചെയ്യാൻ ശ്രമിച്ച അവനു മരണം തന്നെയാണ് ശിക്ഷ.. 

   വേണമെങ്കിൽ എനിക്കിവിടെ എല്ലാം തുറന്നു പറയാം പക്ഷെ ജീവേട്ടൻ  എന്തും ചെയ്യാൻ മടിക്കാത്തവനാണു . ഒരുപാട് ആൾബലം ഉള്ളവർ ഞാൻ കാരണം ആർക്കും ഒന്നും സംഭവിക്കാൻ പാടില്ല… എന്തു വന്നാലും എന്നോടൊപ്പം അവസാനിക്കട്ടെ.. ഗൗരിയും കല്ലുവും എങ്കിലും സന്തോഷത്തോടെ ജീവിക്കട്ടെ… വേദയുടെ ശാപം കിട്ടിയ ജന്മം ഇവിടെ ഇങ്ങനെ അവസാനിക്കട്ടെ.. ഒരു കൊലപാതകി ഒരിക്കലും ദത്തേട്ടന് ചേരില്ല…

  എന്തോ ഓർത്തു എപ്പോഴോ ഉറങ്ങിപ്പോയി.. ഉണരുമ്പോൾ എന്നെ തന്നെ നോക്കി ഇരിക്കുന്ന ദത്തേട്ടനെയാണ് കണ്ടത്…

   “എന്താ ദത്തെട്ടാ. വെപ്രളത്തോടെ ചാടി എണീറ്റു… ഗൗരി എവിടെ…

   നീ ഇങ്ങനെ കിടന്നു പിടയ്ക്കണ്ട,  ഗൗരി താഴെ ഉണ്ട്. ഞാൻ കൊണ്ട് പോയത് പോലെ കൊണ്ട് വന്നിട്ടുണ്ട്…

     ഏട്ടൻ എന്താ ഇവിടെ….. എപ്പോ വന്നു ഞാൻ ഉറങ്ങി പോയി .

     ഞാൻ കുറച്ചു നേരം ആയി. നീ ഉറങ്ങുന്നത് നോക്കുവായിരുന്നു…

 “എങ്ങനെയുണ്ട് നിനക്കിപ്പോ..

 എനിക്കൊരു കുഴപ്പവും ഇല്ല ദത്തേട്ട. എന്നെ ആരും അനങ്ങാൻ സമ്മതിക്കുന്നില്ല… ആ ഒരു ബുദ്ധിമുട്ടേ ഇപ്പോഴുള്ളു…

  അവളുടെ കുറുമ്പ് നിറഞ്ഞ സംസാരം പഴയ വേദൂനെ ഓർമിപ്പിച്ചു…

   “വേദു… ഒരു സമയത്തു രണ്ടുപേരും പ്രണയം ഉള്ളിലൊതുക്കി കുറേ വേദനിച്ചു.. ഇനിയും അത് വേണോ..

   “ഏട്ടൻ എന്താ ഈ പറയണേ….അതൊക്കെ കഴിഞ്ഞു പോയില്ലേ. ഇനി ഇപ്പൊ എനിക്ക് അതിനൊന്നും യോഗമില്ല ദത്തെട്ടാ… ഞാൻ അതൊന്നും ഇപ്പൊ ഓർക്കാറില്ല…

   ഇനി ഒരിക്കലും എനിക്ക് ദത്തേട്ടനെ  അങ്ങനെ കാണാൻ കഴിയില്ല. ജീവിതത്തിലെ വസന്തം കഴിഞ്ഞു പോയവളാണ് ഞാൻ. എനിക്ക് വേണ്ടി ദത്തേട്ടൻ ജീവിതം നശിപ്പിക്കരുത്.. വേറെ ഒരു വിവാഹം  കഴിക്കണം. നല്ലൊരു കുട്ടിയെ നോക്കി, അവളുമായി സന്തോഷത്തോടെ ജീവിക്കണം… അതാണ് ഇപ്പൊ എന്റെ സന്തോഷം…

    മതി നിർത്തു, ഞാൻ നിന്നോട് എനിക്ക് കല്യാണം ആലോചിക്കാനല്ല പറഞ്ഞത്…ഞാൻ ഇത്രയും വർഷം നിന്നെ വേദനിപ്പിച്ചതിന്റെ പേരിൽ നിന്നോട് എന്റെ പ്രണയം തുറന്നു പറയാത്തതിന്റെ പേരിൽ ഓരോ നിമിഷവും നീറുക ആയിരുന്നു…

  ഇനിയും ഞാൻ നിന്നെ  കൈവിട്ടു കളയില്ല. അങ്ങനെ ഒന്ന് സംഭവിച്ചാൽ അന്ന് എന്റെ മരണം ആണ് വേദു അത് മനസിലാക്കിയാൽ നിനക്ക് നന്ന്…

        ഓരോ നിമിഷവും നിന്നെ കാണാതെ നീറി നീറി ഭ്രാന്ത് പിടിച്ചിട്ടുണ്ട്. നിന്നെ അന്വഷിച്ചു വരാൻ ഉള്ള ധൈര്യം ഇല്ലായിരുന്നു…. നീ എങ്ങനെ പ്രതികരിക്കും എന്നു അറിയില്ലലോ… ഞാൻ നിന്നോട് ചെയ്തതൊക്കെ തെറ്റാണു.. ആ തെറ്റിന്റെ തീചൂളയിൽ ഓരോ നിമിഷവും വെന്തുരുകുകയായിരുന്നു.. ഇനി എനിക്ക് വയ്യ.. അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റിന്റെ പേരിൽ ഇനി നിന്നെ നഷ്ടപെടാൻ വയ്യെനിക്ക്…

  അതിനു നീ പറയുന്ന ഒരു തടസങ്ങളും ന്യായ വാദങ്ങളും എനിക്ക് കേൾക്കണ്ട… വേദു ദത്തന്റതാണ് ഈ ജന്മത്തിൽ മാത്രമല്ല. ഇനിയുള്ള ഏഴെഴു ജന്മത്തിലും…

         തുടരും….

 

താമര താമര

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply