മിഴിയറിയാതെ – ഭാഗം 23

1026 Views

മിഴിയറിയാതെ

അവളുടെ മുഖത്തു നോക്കാൻ കഴിയാതെ മുറിയിലേക്ക് നടക്കുമ്പോൾ പ്രണയത്തിന്റെ അനുഭൂതി ആവോളo നുകരുകയായിരുന്നു മനസ്സ്…

  

    മുറിയിൽ കേറി കിടക്കയിൽ ഇരുന്നപ്പോഴും  ദത്തേട്ടന്റെ പ്രണയച്ചൂടിൽ മനസ്സ് പൊള്ളുന്നുണ്ട്… ആദ്യായിട്ടാണ് ദത്തേട്ടൻ ഇങ്ങനെ. എനിക്കെന്താ പറ്റിയെ. ആ നെഞ്ചോരം അലിഞ്ഞു ചേരാൻ ഒരു നിമിഷം ഞാനും മോഹിച്ചു..

       ജീവിക്കാൻ കൊതി തോന്നുന്നു. ആ കൈക്കുള്ളിൽ നെഞ്ചോരം ചേർന്നു നിന്നു ആയിരം കഥകൾ നെയ്യാൻ മോഹം തോന്നുന്നു… പക്ഷെ ജീവൻ എന്ന ദുഷ്ടനിൽ ഒടുങ്ങേണ്ടി വരുമോ എന്ന പേടിയാണ് മനസു നിറയെ…

   ഗാഥയെ കൂട്ടീട്ടു വന്നതിന്റെ പിറ്റേദിവസം ഞാൻ ഒഫീഷ്യൽ ട്രിപ്പ്‌ ആണെന്നു പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി…. കുറച്ചു ഫ്രണ്ട്സ് ബോംബയിൽ ഉള്ളത്കൊണ്ട് തന്നെ മാധവൻമാമയുടെ ആക്‌സിഡന്റ് കേസ് റീഓപ്പൺ ചെയ്യാൻ എളുപ്പമായിരുന്നു…

  “നാട്ടിൽ എന്റെയും ദേവന്റെയും ഒപ്പം പഠിച്ച ശരത്തിന്റെ കൂടെ ആയിരുന്നു, ബോംബയിൽ ഞാൻ താമസിച്ചത്..

   “രാത്രി ഫുഡൊക്കെ കഴിച്ചു അവന്റെ ഫ്ലാറ്റിന്റെ ജന്നാലവഴി പുറത്തേക്കു നോക്കി നിൽക്കുമ്പോഴും മനസു  ശ്രീമംഗലത്തു കറങ്ങിതിരിയുവാണ്…

  “തന്റെ പ്രാണൻ അവിടെയാണ്. അവളവിടെ സേഫ് ആണോ… അറിയില്ല… എന്താവും ഇനിയും ദൈവം അവൾക്കു കരുതി വച്ചേക്കുന്നതെന്നു…

“എന്താട ഭയങ്കര ആലോചന… നീ എന്നാണ്  നാട്ടിലേക്കു മടങ്ങുന്നത്…

   “ഇവിടെ രണ്ടു ദിവസത്തേ പണി കൂടെ ഉണ്ട്. അത് കഴിഞ്ഞു മടങ്ങണം..

    ” ടാ  ദത്താ എന്റെ സംശയമതല്ല സഞ്ചു,  വേദ കാരണം മരിച്ചു എന്നല്ലേ നീ പറഞ്ഞത്. എന്നിട്ടും അവളെ അതിൽ ഉൾപെടുത്താതെ എന്തുകൊണ്ട് അതൊരു അപകടമരണം ആക്കി…

 എനിക്കും അങ്ങനെ ഒരു സംശയം ഉണ്ട്, പക്ഷെ  അതിന്റെ കാരണം ജീവൻ ആകും എന്നതാണ് എന്റെ നിഗമനo.വേദയോട് അവനുള്ള ഭ്രാന്ത്‌..    

        അവനൊന്നിൽ  നോട്ടമിട്ടാൽ  അതെന്തായാലും,  എത്ര വിലകൊടുത്തും അവനതു നേടിയിരിക്കും. അതിനു ആരെയും കൊല്ലാനും അവനു മടിയില്ല. 

    എന്നാലും സ്ത്രീ വിഷയത്തിൽ അവൻ പെർഫെക്ട് ആണ്.. അവന്റ അമ്മയെ അവൻ ഒരുപാട് സ്നേഹിച്ചിരുന്നു. അതുകൊണ്ടാകാം സ്ത്രീകളോട് മോശമായി ഒരു ബന്ധവും അവനു തോന്നിയിട്ടില്ല… അവന്റെ ഭ്രാന്ത്‌ ഒരു പെണ്ണിൽ തുടങ്ങി അവളിൽ തന്നെ അവസാനിക്കുന്നു… അതാണ് എന്റെ വേദു…

    അവന്റെ ഫ്രണ്ട്സിനും അവനെ അറിയാവുന്ന എല്ലാവർക്കും പറയാൻ ഒരേ ഒരു പേരെ ഉള്ളു.. “വേദ…. ജീവന്റെ ഭ്രാന്ത്‌…

   അതിലുപരി അവൻ ഒരു സൈക്കോയാണ് അവനു കിട്ടിയില്ലെങ്കിൽ. അല്ലങ്കിൽ അവനു കിട്ടില്ലെന്ന്‌ ബോധ്യം വന്നാൽ. എന്തു തന്നെയായാലും അവനതിനെ നശിപ്പിച്ചിരിക്കും…..

  അവൻ ആഗ്രഹിച്ചിട്ട് നടക്കാതെ പോയ ആദ്യത്തെ സ്വപ്നമാകും വേദു…

  “ഡാ ദത്താ അപ്പൊ നീ പറയുന്നത് വേദ.. അപകടത്തിലാണന്നല്ലേ…

 “അതെ ശരത്തെ…. എപ്പോ വേണോ എവിടെ വച്ചു വേണോ ജീവൻ അവളുടെ മുന്നിൽ എത്തും. എനിക്കിതുവരെ അവനെ ട്രേസ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. നാട്ടിൽ ഉണ്ടവൻ. അവളുള്ളിടത്തു അവനുണ്ടാകും.. ഒന്നുകിൽ അവളെ കീഴ്പെടുത്തും അല്ലങ്കിൽ അവളെ അവൻ……

  

   ഞാൻ ചെയ്തുതീർക്കാനുള്ളതെല്ലാം ചെയ്തു നാട്ടിലേക്കു മടങ്ങുമ്പോൾ,  വീടത്തുന്നതുവരെയും ടെൻഷൻ ആയിരുന്നു.. ..   ശ്രീമംഗലത്തേക്കു കേറുമ്പോൾ തന്നെ ഒരു കുളിരായിരുന്നു മനസിൽ…

      ഞാൻ എത്തിയപ്പോളും വേദു സ്കൂളിൽ നിന്നും എത്തിയിരുന്നില്ല.രാവിലെയും  വൈകുന്നേരവും  അവളെയും ഗൗരിയേയും ദേവനൊ ഗൗതമോ കൊണ്ടാക്കുകയും  ചെന്നു വിളിക്കുകയ്യും ചെയ്യും . അങ്ങനെ പറ്റില്ലെങ്കിൽ വേദുവിനോട് ജോലിക്ക് പോകണ്ടന്നു ദേവൻ വാശി പിടിച്ചപ്പോൾ വേദുനു സമ്മതിക്കേണ്ടി വന്നു…

     അവള് വരാനുള്ള കാത്തിരിപ്പായിരുന്നു പിന്നീട്. ഇപ്പൊ അവളെ കാണാതെ ഒരു നിമിഷം പോലും കഴിയാൻ വയ്യാന്നായിട്ടുണ്ട്….

  “നീ എപ്പോ എത്തി ദത്താ…..

  “ഉച്ചയ്ക്കെത്തി.. നിങ്ങളെപ്പോ എത്തി ദേവ,  വണ്ടിയുടെ ശബ്ദം ഒന്നും കെട്ടില്ലല്ലോ. ഞാൻ കാത്തിരിക്കുകയായിരുന്നു…

     ഉവ്വ,  നീ എന്നെ അല്ലാലോ കാത്തിരുന്നത്… മനസ്സ് ഇവിടെയും ആയിരുന്നിരിക്കില്ല അതാ കേൾക്കാഞ്ഞേ…

   പോടാ അതുംപറഞ്ഞു  അവനെ കെട്ടിപിടിച്ചു കവിളിലായ് ഒരു കടിയും കൊടുത്തു പുറത്തേക്കു നടന്നു…

      അവളെ കാണുകയാണ് ലക്ഷ്യം. പതിയെ താഴത്തേക്കിറങ്ങി എല്ലായിടത്തും നോക്കി. അവിടൊന്നും അവളെ കണ്ടില്ല. അടുക്കളയിൽ നോക്കി തിരികെ നടക്കാൻ തുടങ്ങിയ എന്നെ നോക്കി നിൽക്കുന്ന ഗൗതമിനെയാണ് കണ്ടത്..

“എന്താടാ ഒരു ആക്കിയ ചിരി…

   ഓഹ് ഒന്നുല്ലായെ ആരോ ഇവിടെ മുട്ടായിടാൻ നടക്കുന്ന കോഴിയെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടു എന്താന്നറിയാൻ വന്നതാ… ഓരോരുത്തർക്കും വരുന്ന മാറ്റവേ.. കുറേ കാലത്തിനു മുന്നേ ദത്തേട്ടൻ ഇങ്ങനെ ആയിരുന്നെ. നിങ്ങളുടെ അഞ്ചാറു മക്കളെയും പ്രസവിച്ചു കൂട്ടി എന്നെ ഇതൊരു അംഗൻവാടി ആകുമായിരുന്നു.. നിങ്ങള് കെട്ടാഞ്ഞിട്ടല്ലേ ഞാനും ഇങ്ങനെ നിന്നു പോകുന്നത്. ആ യോഗം ഇല്യ. അത്രേ ഉള്ളൂ…

    അതെ ദത്തേട്ടൻ അന്വഷിച്ച ആളു മുറിയിൽ തന്നെ ഉണ്ട്. അങ്ങട് പൊയ്ക്കോ. അവള് കുളിക്കുവാരുന്നുന്ന് തോന്നുന്നു..

  അവനെ നോക്കി ഒരു ചമ്മിയ ചിരിയും ചിരിച്ചു നേരെ വേദുന്റെ മുറിയിലേക്ക് നടന്നു …

   കണ്ണാടിയിൽ നോക്കി മുടി ഇഴയെടുക്കുന്ന അവളെ കണ്ടു കണ്ണെടുക്കാതെ നോക്കി നിന്നു. കാണാതിരുന്നു കാണുന്ന പ്രണയത്തിനു ദാഹം ഏറെയാണ്.. ഓടിചെന്നു  അവളെയെന്റെ നെഞ്ചോട് ചേർത്തു വാരി പുണരാൻ മോഹം തോന്നി..

   പതിയെ അകത്തേക്ക് കേറി അവൾക്കരികിലേക്ക് നടന്നു… പുറകിലായി ചെന്നു നിന്നതും കണ്ണാടിയിലൂടെ എന്റെ രൂപം കണ്ടു അവള് തിരിഞ്ഞു നോക്കി…

  “ദത്തേട്ടൻ… ദത്തേട്ടൻ എപ്പോളാ വന്നെ…

   “ഉച്ചക്ക്….

 എന്നോട് അത് ചോദിക്കുമ്പോൾ പിടയ്ക്കുന്ന അവളുടെ കണ്ണുകൾ ഞാൻ നോക്കി കാണുവായിരുന്നു.. പിടയ്ക്കുന്ന കണ്ണുകളും വിറയ്ക്കുന്ന ചുണ്ടുകളും. എന്നിൽ വികാരങ്ങൾ തീർത്തു…

      “വേദു……

  “മ്……

     അവളെ ചേർത്തു നിർത്തി രണ്ടു കണ്ണിലായും ചുണ്ടുകൾ അമർത്തി..

    “പെട്ടന്ന് പിടഞ്ഞു കൊണ്ട് അവളെന്നെ തള്ളി മാറ്റി തിരിഞ്ഞു നിന്നു….

   എനിക്ക് പുറംതിരിഞ്ഞു നിൽക്കുന്ന അവളെ വലിച്ചു എന്റെ നെഞ്ചോട് ചേർത്തു നിർത്തി.. അവളുടെ തൊളിലായ് എന്റെ താടിചേർത്തു വച്ചു…

   അവളുടെ  ക്രമാധീതമായി ഉയർന്നു  വരുന്ന ശ്വാസം എന്റെ നെഞ്ചിന്റെയും താളം തെറ്റിച്ചു തുടങ്ങി…

   “ഈ കണ്ണുകളിൽ എന്താ നീ ഇപ്പൊ മഷി എഴുതാത്തേ …

   “ഒന്നും മിണ്ടാതെ അവള് തല കുനിച്ചു തന്നെ നിന്നു…

 നിന്റെ സിന്ദൂരരേഖയിൽ എന്റെ കയ്യാലേ ഞാൻ കുങ്കുമം ചാർത്തട്ടെ പെണ്ണെ എത്രയും വേഗം..

 “ഞാൻ പറഞ്ഞത് മനസിലാകാത്തത് പോലെ. പിടയ്ക്കുന്ന കണ്ണോടെ അവളെന്നെ നോക്കി..

   ഞാൻ ഇവിടെ പറഞ്ഞോട്ടെ… നിന്നെ ഞാൻ സ്വന്തം ആക്കിക്കോട്ടെ ഒരു താലികെട്ടി….

    അത് കേട്ടതും എന്തോ ഓർത്തപോലെ പിടഞ്ഞു കൊണ്ട് അവളെന്നെ തള്ളി നീക്കി കരഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി പോയി…

 അവളുടെ മാറ്റം കണ്ടു  ജീവനാണ് അവളെ പേടിപ്പിക്കുന്നതെന്നു എനിക്ക് മനസിലായി…..

    

  ദത്തേട്ടൻ അടുത്ത് വരുമ്പോൾ ഞാൻ എന്നെ തന്നെ മറന്നു പോകുന്നു. ജീവന്റെ കാര്യം പറയണോ വേണ്ടയോ എന്നു പലവട്ടം ഞാൻ മനസിൽ ആലോചിച്ചു. പക്ഷെ ഒരു ഉത്തരത്തിൽ ഉറച്ചു നിൽക്കാൻ മനസിന്‌ കഴിഞ്ഞില്ല. പേടിയായിരുന്നു മനസു മുഴുവൻ. ഞാൻ കാരണം ദത്തേട്ടന് വല്ലതും സംഭവിച്ചാൽ…വേണ്ട ആരും അറിയണ്ട വരുന്നത് പോലെ വരട്ടെ…

   വൈകുന്നേരം വേദൂനെ വിളിക്കാൻ അവളുടെ സ്കൂളിന്റെ മുന്നിൽ കാത്തു നിൽക്കുവായിരുന്നു… വരുന്ന സമയം കഴിഞ്ഞിട്ടും അവളെ കാണാൻ ഇല്ല. ഫോൺ വിളിച്ചിട്ട് എടുക്കുന്നും ഇല്ല…

 മനസിൽ ആകെ ഒരു പിടച്ചിൽ തോന്നി തുടങ്ങി..

   ഇന്ന് സ്പെഷ്യൽ ക്ലാസ്സൊന്നും ഉണ്ടന്നു പറഞ്ഞില്ലല്ലോ…. കുട്ടികളൊക്കെ പോയി കഴിഞ്ഞു..

  അകത്തേക്ക് കേറി ഓഫീസ് റൂം ലക്ഷ്യമാക്കി നടന്നു…

   അവിടെ ഒരു ടീച്ചറിനെ കണ്ടതും സ്വയം പരിചയപ്പെടുത്തി..

  “എസ്ക്യൂസ്‌മി ടീച്ചർ.. ഞാൻ ദേവദർശൻ.വേദികയുടെ ബ്രദർ ആണ്.. അവൾക്കു ഇന്ന് സ്പെഷ്യൽ ക്ലാസ്സുണ്ടോ. ഞാൻ കുറേ സമയം ആയി പുറത്തു  നിൽക്കാൻ തുടങ്ങീട്ട്… കാണാഞ്ഞിട്ട അകത്തേക്കു വന്നത്..

   “അയ്യോ… സർ വേദിക ടീച്ചറിന്റെ മോൾക്ക്‌ സുഖമില്ലെന്നു പറഞ്ഞു ഒരു കാൾ വന്നിരുന്നു ഒരു മൂന്ന് മണിയൊക്കെ ആയപ്പോൾ… ഇവിടത്തെ ഓഫീസ് ഫോണിലാണ് വിളിച്ചത്.

   അത് കഴിഞ്ഞു ടീച്ചറിൻറെ മൊബൈലിൽ  എല്ലാരെയും  വിളിച്ചു ആരെയും കിട്ടിയിരുന്നില്ല. ഇവിടത്തെ ലാൻഡ് ഫോണിൽ നിന്നും വിളിച്ചു… എന്നിട്ടാണ് ടീച്ചർ ഇറങ്ങിയത്…

   ഹോസ്പിറ്റലിലോ.. ഏതു ഹോസ്പിറ്റലിൽ എന്നെങ്ങാനും പറഞ്ഞോ.

  സിറ്റി ഹിസ്‌പിറ്റലിൽ ആണെന്ന പറഞ്ഞത്..

    എവിടേയോ അപകടം മണത്തു… കല്ലുന് എന്തേലും വയ്യായ്ക ഉണ്ടങ്കിൽ ഞാൻ അറിഞ്ഞേനെ..

ഇന്ന് ഓഫീസിൽ മീറ്റിംഗ് ആയിരുന്നു. അങ്ങനെ ഉള്ള ദിവസം മൊബൈൽ ഓഫ്‌ ചെയ്യാറാണ് പതിവ്… എന്തേലും എമർജൻസി ഉണ്ടങ്കിൽ മെയിൻ സെക്ഷനിൽ വിളിച്ചു കണക്ട് ചെയ്യും. പക്ഷെ അങ്ങനെ ഒരു എമർജൻസി കാൾ ഇന്ന് വന്നിട്ടില്ല…

   വീട്ടിൽ വിളിക്കുന്നതിന് മുന്നേ ദത്തനോട് വേദുന്റെ സ്കൂളിന് മുന്നിൽ വരാൻ പറഞ്ഞു..

   വീട്ടിൽ വിളിച്ചു കല്ലുമോളെ ചോദിച്ചപ്പോൾ അവൾ ഉറങ്ങുകയാണെന്നു പറഞ്ഞു..

  സ്കൂൾ ഗേറ്റ്ന്റെ പുറത്തേക്കിറങ്ങിയതും ദത്തൻ അവിടെ ഉണ്ടായിരുന്നു…

    “എന്താടാ എന്താ പെട്ടന്നു ഇങ്ങോട്ട് വരാൻ പറഞ്ഞത്..

  ഡാ ദത്താ, വേദുനെ കാണാൻ ഇല്ല..

 വാട്ട്‌, കാണാൻ ഇല്ലേ നീ എന്തൊക്കയ പറയണേ…

   അതെ ദത്താ. മൂന്നുമണി കഴിഞ്ഞപ്പോൾ ഒരു കാൾ വന്നുന്ന് സ്കൂളിലെ ലാൻഡ് ഫോണിൽ. അതിൽ കല്ലുമോൾ ഹോസ്പിറ്റലിൽ ആണെന്ന പറഞ്ഞത്രെ..

  എനിക്കൊന്നും അറിയില്ല ദത്താ.. വീട്ടിൽ വിളിച്ചപ്പോൾ കല്ലുമോളുണ്ട്..നിന്റെ ഇത്രയും ഒഫീഷ്യൽ പവർ ഉപയോഗിച്ചിട്ടും, ജീവൻ എവിടന്ന് കണ്ടു പിടിക്കാൻ പറ്റിയില്ലേ..അത് പറയുമ്പോൾ അവൻ വിറച്ചിരുന്നു..

  ”  ദേവൻ തലയിൽ കൈയമർത്തി വണ്ടിയുടെ ബോണാറ്റിലായി ചാരി നിന്നു…

    ടാ  നീ ഗൗതമിനെയും വിവിയെയും വിവരം അറിയിച്ചിട്ടു നേരെ സ്റ്റേഷനിൽ പോയി വിവരം പറയു. ഞാൻ പോകുവാണ് ജീവന്റെ അടുത്തേക്ക്.. ന്റെ വേദുനു ഒന്നും സംഭവിക്കില്ല… അവൾക്കു എന്തെങ്കിലും സംഭവിച്ചാൽ ഞാൻ നിങ്ങളുടെ മുന്നിലേക്ക്‌ മടങ്ങി വരില്ല… നിങ്ങൾ ഫോഴ്സുമായി അങ്ങോട്ടെത്തിയാൽ മതി. ഞാൻ സ്ഥലം ലൊക്കേറ്റ് ചെയ്തു അറിയിക്കാം…

വേദയുടെ മൊബൈൽ നമ്പർ ലൊക്കേറ്റു ചെയ്യാൻ സൈബർ സെല്ലിൽ വിളിച്ചു പറഞ്ഞിട്ട് ദത്തൻ വണ്ടിയിൽ കയറി…

ദത്തൻ വണ്ടിയിൽ കേറി പോകുന്നത് പിടയ്ക്കുന്ന നെഞ്ചോടെ ദേവൻ നോക്കി നിന്നു…

  കാടിനു നടുവിലെ പഴയൊരു കോട്ടയിൽ മരത്തൂണിനോട് ചേർന്ന് സിമന്റ് തറയിൽ വേദയെ കൈകാലുകൾ ബന്ധിതയാക്കിയിട്ടിരിക്കുന്നു… സിനിമകളിലെ വില്ലനെ അനുകരിക്കുന്ന പോലെ അവൾക്കഭിമുഖമായി അവൻ  ഇരുന്നു ….അവളുടെ മുഖത്തു പരുഷമായി നോക്കിക്കൊണ്ടവൻ ഇടക്കിടക്ക് സിഗരറ്റിന്റെ  പുക ആഞ്ഞു വലിച്ചുവിട്ടു .

   അവളെ അപാദചൂഡം നോക്കികൊണ്ട്‌ കൈയിലെ പാതി എരിഞ്ഞ സിഗരറ്റ് നിലത്തിട്ടു ചവിട്ടി ഞെരിച്ചിട്ട് അവൻ പതിയെ അവളുടെ അടുത്തേക്ക് നടന്നു… പ്രതികാരത്താൽ അവന്റെ കണ്ണുകൾ ചുവന്നിരുന്നു…..

   “വേദു… എന്നെ നോക്കു… കണ്ടോ നിന്റെ ജീവേട്ടൻ നിന്റെ അരികിലെത്തിയത് കണ്ടോ… ഞാൻ പറഞ്ഞിട്ടില്ലേ നിന്നോട് നീ എന്റേതാണെന്നു. ആർക്കും ആർക്കും വിട്ടു കൊടുക്കില്ല നിന്നെ ഞാൻ…

   “ജീവേട്ടന്റെ ഭാവം പെട്ടന്നു തന്നെ മാറി… ദേഷ്യം കൊണ്ട് വിറയ്ക്കുന്ന ആ മുഖത്തു നോക്കാൻ തന്നെ പേടി തോന്നി… ആ കണ്ണുകൾ നേരിടാനാകാതെ ഞാൻ കണ്ണടച്ച് പിടിച്ചു…

” കണ്ണു തുറന്നു എന്നെ നോക്കടി, എന്റെ മുഖത്തേക്ക് നോക്കാൻ. അതൊരു അലർച്ചയായിരുന്നു… പേടിയോടുകൂടി കണ്ണു തുറന്നു ജീവേട്ടനെ നോക്കി

 “നിനക്ക് എന്നെ വേണ്ടല്ലെടി…”വേണ്ടല്ലേന്നു….

    പല്ലിറുമ്മികൊണ്ട് എന്റെ അരികിലേക്ക് വന്നു ആ  ഉരുക്കു കൈകൊണ്ട് എന്റെ   കവിളിൽ ശക്തമായി പ്രഹരിച്ചു..

മുഖമടച്ചുള്ള ആ അടിയിൽ ഞാൻ  സൈഡിലേക്ക് വീണു…

വായിൽ നിന്നും ചുടുരക്തം ഒഴുകിവരുന്നതതിന്റെ ചവർപ്പ്  അറിഞ്ഞു തുടങ്ങിയിരുന്നു.. .

  അടി കൊണ്ട് വീണു കിടക്കുന്ന അവളെ കാണും തോറും. നെഞ്ചിൽ ഒരു വേദന മുറുകാൻ തുടങ്ങി..

   പതിയെ അവളുടെ  അരികിലായി  മുട്ടുകുത്തി ഇരുന്നുകൊണ്ട് അടികൊണ്ട ആ  മുഖം തന്റെ കൈകളിലായി കോരിയെടുത്തു..

   അവനോടുള്ള വെറുപ്പ്‌ കൊണ്ട് അവൾ കണ്ണുകൾ ഇറുകെ അടച്ചിരുന്നു…

    വേദ… “

“എനിക്കറിയാം നീ ഒരിക്കലും എന്റെ ആവില്ല എന്ന്.നിനക്കെന്നെ സ്നേഹിക്കാൻ കഴിയില്ലെന്ന്..

  പക്ഷെ നീ മറ്റൊരാളെ സ്നേഹിക്കുക..

നിന്നെ മറ്റൊരാൾ……

ഹൊ !എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല…ആ ഓർമ്മകൾ തന്നെ എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു.. 

        ജീവൻ ആദ്യമായി സ്നേഹിച്ചപ്പെണ്ണ്… എന്തുകൊണ്ടാ  നിന്നെ എനിക്കിത്ര ഇഷ്ടം എന്നു നിനക്കറിയണ്ടേ..അറിയണ്ടേന്നു..  നിനക്ക്… നിനക്ക് എന്റെ അമ്മയുടെ മണമാണ് പെണ്ണെ… ചെമ്പകപ്പൂക്കളുടെ നറുമണം… ഹ.. അതും പറഞ്ഞു മൂക്കുകൾ വിടർത്തി അവളുടെ മണം അവൻ ആവോളം നുകർന്നു..

  നിനക്കറിയോ എന്റെ അമ്മ നിന്നെ പോലെ സുന്ദരിയാരുന്നു… മുട്ടോളം മുടിയുള്ള… എപ്പോളും ചിരിക്കുന്ന… ചന്ദനകുറി അണിഞ്ഞ. പക്ഷെ ഒരു ദിവസം എന്നെ വിട്ടു പോയി ദൂരെ ദൂരേക്ക്.. അത് പറയുമ്പോൾ അയാളിൽ ഒരു ഭ്രാന്തന്റെ ചേഷ്ട കാണുകയായിരുന്നു അവൾ..

    പെട്ടന്ന് തന്നെ അവന്റെ ഭാവം മാറി വന്നു.. അവളുടെ അരികിലേക്ക് അവൻ ചേർന്നിരുന്നു, ഞാൻ വിചാരിച്ചാൽ നിഷ്പ്രയാസം നിന്നെ എന്റെ കാൽകീഴിലാക്കാം. നിന്റെ പരിമളം ആവോളം ആസ്വദിക്കാം.

    പക്ഷെ ഒരു വിരലിൽ പോലും തൊട്ടു ഞാൻ നിന്നെ ആശുദ്ധമാക്കില്ല .. നീ എന്നുള്ളിലെ പ്രകാശമാണ്.. എന്നിലേക്ക്‌ നീ അലിയുമ്പോൾ നിന്റെ മനസിലും ഞാനാകണം..  

 എനിക്കറിയാം അതൊരിക്കലും നടക്കില്ലെന്നു.. അതുകൊണ്ട് തന്നെ

എന്നും നീ എന്റെ നെഞ്ചിൽ എരിയുന്ന കനലാണ്..ആ കനലിന് നമുക്ക് തിളക്കം കൂട്ടണ്ടേ അതിനു നീയൊരു കനലായിത്തന്നെ എന്റെ കണ്മുന്നിൽ എരിഞ്ഞു തീരണം..”

  അതും പറഞ്ഞു അട്ടഹസിക്കുന്ന ജീവനെ കാണാൻ ആകാതെ വേദു പേടിയോടെ കണ്ണുകൾ അടച്ചു …

  തുടരും…

 ഇനി ഒന്നോ രണ്ടോ പാർട്ടോടു കൂടി ഈ കഥ അവസാനിക്കും…. ശുഭരാത്രി…

 

താമര താമര

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “മിഴിയറിയാതെ – ഭാഗം 23”

Leave a Reply