മിഴിയറിയാതെ – ഭാഗം 24 (അവസാന ഭാഗം)

8151 Views

മിഴിയറിയാതെ

എനിക്കറിയാം അതൊരിക്കലും നടക്കില്ലെന്നു.. അതുകൊണ്ട് തന്നെ

എന്നും നീ എന്റെ നെഞ്ചിൽ എരിയുന്ന കനലാണ്..ആ കനലിന് നമുക്ക് തിളക്കം കൂട്ടണ്ടേ അതിനു നീയൊരു കനലായിത്തന്നെ എന്റെ കണ്മുന്നിൽ എരിഞ്ഞു തീരണം..”

  അതും പറഞ്ഞു അട്ടഹസിക്കുന്ന ജീവനെ കാണാൻ ആകാതെ വേദു പേടിയോടെ കണ്ണുകൾ അടച്ചു …

  ശബ്ദമുണ്ടാക്കാതെ കണ്ണീർവാർക്കാൻ മാത്രമേ തനിക്കിപ്പോ കഴിയുള്ളു… ജീവിതം ഇവിടെ അവസാനിക്കാൻ പോകുന്നു… കണ്മുന്നിൽ ദത്തേട്ടനും കല്ലുമോളും ദേവേട്ടനും ശ്രീമംഗലത്തുള്ള ഓരോ മുഖങ്ങളും തെളിഞ്ഞു വന്നു ..

      താൻ സ്വയം തിരഞ്ഞെടുത്തതാണ് തന്റെ വിധി ..

തന്റെ ദത്തെട്ടനും കുഞ്ഞിനും വേണ്ടി..ഗൗരിക്ക് വേണ്ടി… അവരെങ്കിലും ഇനിയുള്ള കാലം സന്തോഷത്തോടെ കഴിയട്ടെ…

    എന്റെ കൃഷ്ണാ ഇനിയൊരു ജന്മം ഉണ്ടങ്കിൽ വേദ ഭാഗ്യം ഉള്ളവളായി ജനിക്കണം. അച്ഛനും അമ്മയോടും ഒപ്പം എന്റെ ദത്തേട്ടനെ പ്രണയിച്ചു ആ പ്രാണനിൽ കലരാനുള്ള ഭാഗ്യം എനിക്ക് ഉണ്ടാകണം…

    ഓർമ്മകൾ അവളെ പിന്നിലേക്ക് കൊണ്ട് പോയി.. “ക്ലാസ്സ്‌ എടുത്തോണ്ട് ഇരുന്നപ്പോളാണ്  ഓഫീസിൽ നിന്നും എനിക്കൊരു ഫോൺ ഉണ്ടന്നു വന്നു പറഞ്ഞത്… ജീവേട്ടനായിരുന്നു അതിൽ,  കല്ലുമോൾ അവന്റെ അടുത്തുണ്ടന്നും അവളെ ജീവനോടെ കാണണമെങ്കിൽ ഇപ്പൊ തന്നെ സ്കൂളിന്റെ മുന്നിൽ ചെല്ലാനും   പറഞ്ഞു…

  ജീവേട്ടൻ ഫോൺ വച്ചതിനു ശേഷം ഞാൻ വീട്ടിലും,  ദേവേട്ടനെയും ദത്തേട്ടനെയും മാറി മാറി വിളിച്ചെങ്കിലും ഫോൺ കണക്ട് ആകുന്നുണ്ടായിരുന്നില്ല.. കല്ലുമോൾ ഹോസ്പിറ്റലിൽ ആണെന്ന് കളളം പറഞ്ഞു ഇറങ്ങുമ്പോൾ എനിക്കറിയാമായിരുന്നു എന്റെ അവസാനം ആണെന്ന്…

     “സ്കൂളിന്റെ ഗേറ്റിനരികിൽ തന്നെ ജീവേട്ടൻ വണ്ടിയുമായി ഉണ്ടായിരുന്നു…

    “കൂടുതൽ ഷോ കാണിക്കാതെ കേറിയാൽ നിനക്ക് കൊള്ളാം അല്ലങ്കിൽ നിനക്ക് എന്നെ അറിയാല്ലോ….

    ഒന്നും മിണ്ടാൻ കഴിയാതെ വണ്ടിയിൽ കേറുമ്പോൾ തന്നെ അയാൾ ചോദിച്ചു…

    “എല്ലാരേം വിളിച്ചിട്ടുണ്ടാകുമല്ലോ സത്യം അറിയാൻ. പക്ഷെ കാൾ ഒന്നും കണക്ട് ആയില്ല അല്ലേ.. എനിക്കറിയാരുന്നു നീ അത് ചെയ്യുമെന്ന്. അതുകൊണ്ട് ഞാൻ വിളിച്ചതിനു ശേഷം ന്റെ കൈയിലുള്ള ജാമ്മർ  അങ്ങു ഓൺ ആക്കി…

   ” നീ എന്താ കരുതിയെ ഞാൻ പൊട്ടനാണെന്നോ…    ഞാൻ ദിവസം കാത്തിരിക്കുവായിരുന്നു. എനിക്ക് വേണമെങ്കിൽ നിന്റെ ദത്തൻ എന്നെ അന്വഷിച്ചു ബോംബയ്ക്കു പോയപ്പോൾ നിന്നെ പൊക്കാമായിരുന്നു.

    പക്ഷെ ജീവൻ അത്ര ഭീരുവല്ല. അവൻ കാണണം നിന്റെ മരണം. നീ സ്നേഹിച്ചവൻ ഉരുകി തീരുന്നതു എനിക്ക് കാണണം. അതാണ് അവനുള്ള ശിക്ഷ. ദൈവം എന്റെ കൂടെയാണ് വേദു.. ഞാൻ നിന്നോട് പറഞ്ഞില്ലേ,  നീ എവിടെ പോയാലും നിന്നെലേക്കൊരു കഴുകാനായി ഞാൻ പറന്നിറങ്ങും എന്നു…

   **************************************

     ജീവൻ പോയി വണ്ടിയിൽ നിന്നും പെട്രോൾ കാൻ എടുത്തു വന്നു അവളുടെ ദേഹത്തേക്ക് ഒഴിക്കുമ്പോൾ അവന്റെ മുഖം വളരെ പൈശാചികമായിരുന്നു…   

     ശരീരം നനഞ്ഞപ്പോളാണ് ഓർമകളിൽ നിന്നും ഉണർന്നു  കണ്ണു തുറന്നത്.പെട്രോളിന്റെ മണം മൂക്കിലേക്ക് തുളച്ചു കേറി.  പേടിയിൽ  ശരീരം  വിറച്ചു തുടങ്ങി …

   “വേദ ഞാൻ ആഗ്രഹിച്ചതൊക്കെ എന്നും എന്റേതായിട്ടേയുള്ളു ..

നീ ഒഴികെ…..പക്ഷെ എന്റെ ആഗ്രഹങ്ങളിൽ ഏറ്റവും വിലപ്പെട്ടതായിരുന്നു നീ… ന്റെ പ്രാണൻ. ന്റെ പ്രണയം…

   “പക്ഷെ ഞാനല്ലാതെ ആരും നിന്നെ സ്വന്തമാക്കാൻ പാടില്ല. എനിക്കതു സഹിക്കില്ല.. അതുകൊണ്ട്… എന്റെ പ്രിയപ്പെട്ടവളെ നിനക്ക് വിട….

വരും ജന്മമെങ്കിലും നീ എന്റേത് മാത്രമായി ജനിക്കണം”..ജീവനിൽ അലിയാൻ മാത്രം പിറവിയെടുക്കണം..

      അതും പറഞ്ഞു ജീവേട്ടൻ  ഭ്രാന്തമായി അട്ടഹസിച്ചു…പേടികൊണ്ട് ഞാൻ കണ്ണുകൾ മുറുകെ അടച്ചു. കണ്മുന്നിൽ എന്റെ മരണം ഞാൻ  കണ്ടു.. . അച്ഛനും അമ്മയും കണ്മുന്നിൽ തെളിഞ്ഞു നിന്നു.. കണ്ണിൽ നിന്നും പെട്രോളിനെ ഭേദിച്ചുകൊണ്ടു കണ്ണുനീർ നിറഞ്ഞൊഴുകി…

മനസിൽ പഴയ ചിത്രങ്ങളെല്ലാം മാറി മാറി വന്നു..എന്റെ മോൾ, ദത്തേട്ടൻ.. നെഞ്ച് പൊട്ടുന്ന വേദന..പേടികൊണ്ട് ഹൃദയമിടിപ്പ് നിൽക്കുമെന്ന് തോന്നിപോയി.. .

   “ജീവൻ പതിയെ പോക്കറ്റിൽ നിന്നും ലൈറ്റർ എടുത്ത്  അവളുടെ ദേഹത്തുനിന്നും പുറത്തേക്ക് ഒഴുകുന്ന പെട്രോളിന്റെ  അറ്റം ലക്ഷ്യമാക്കി നടന്നു… അവളെ നോക്കി ക്രൂരമായി ചിരിച്ചിട്ട് അവൻ പതിയെ ലൈറ്റർ കത്തിച്ചതും

കോട്ടയുടെ ഭിത്തി തകർത്തു കൊണ്ട് ജീവനെ ഇടിച്ചു തെറിപ്പിച്ചു കൊണ്ട് ദത്തന്റെ ജീപ്പ് അകത്തേക്ക് കയറിയതും ഒരുമിച്ചായിരുന്നു…..

    “പാളി നിന്ന ജീപ്പ് തട്ടി ഒരു വശത്തേക്ക് തെറിച്ചു വീണ ജീവന്റെ മുകളിലേക്ക് ചാരി വെച്ചിരുന്ന ഇരുമ്പ് കഷണങ്ങൾ ഇളകി വീണു.ഇടിയുടെ ആഘാതത്തിൽ അപ്പോഴേക്കും ദത്തന്റെ ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട  മറിഞ്ഞിരുന്നു….

അന്തരീക്ഷമാകെ പൊടിപടലങ്ങളും പുകയും നിറഞ്ഞു..

     കുറച്ചുനേരത്തേക്ക് എന്റെ കൺമുന്നിൽ നടക്കുന്നത് എന്താണെന്ന് തിരിച്ചറിയാൻ പോലും എനിക്കായില്ല  . ആ പുകപടലങ്ങൾക്ക് ഇടയിൽ നിന്നും വീണ്ടും ചെവിയടപ്പിക്കുന്ന   ചില്ല് തകരുന്ന ശബ്ദം കേട്ട്   കണ്ണിൽ വീണ്ടും ഭയം നിഴലിച്ചു.

    ശബ്ദം നിലച്ചപ്പോൾ കണ്ണുകൾ തുറന്ന ഞാൻ കണ്ടത്  ആ പുകയിൽ നിന്നും ചോര പടർന്ന യൂണിഫോമുമായി ഉറക്കാത്ത കാൽ വെപ്പുകളോടെ വരുന്ന ദത്തേട്ടനെയാണ് . പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും അതുപോലെ പേടിയും മനസിനെ കീഴടക്കി.. ഒരിക്കൽ കൂടി ന്റെ ദത്തേട്ടനെ കാണാൻ കഴിയും എന്നു കരുതീല.. ആ വേദനകൾക്കിടയിലും മനസു നിറഞ്ഞ സന്തോഷം ന്റെ ചുണ്ടിൽ ഉണർന്നു…

   എന്റെ പെണ്ണിനെ കൈകലുകൾ കെട്ടിയ നിലയിൽ കണ്ടപ്പോൾ സഹിച്ചില്ല. അവളുടെ കവിളുകൾ അടികൊണ്ടു നീലിച്ചു വീർത്തിരുന്നു… ശരീരം മുഴുവൻ നനഞ്ഞ അവസ്ഥയലായിരുന്നു..

    അവൾക്കരികിൽ എത്തി അവളുടെ കെട്ടുകൾ അഴിച്ചതും,   പൊട്ടിക്കരഞ്ഞു കൊണ്ട് അവളെന്നെ  കെട്ടിപിടിച്ചതും ഒരുമിച്ചായിരുന്നു.  മരണത്തിൽ നിന്നും ഒരു പുതുജീവിതം കിട്ടിയത് പോലെയായിരുന്നു അവൾക്കു.

    പതിയെ അവളെയും ചേർത്തു പിടിച്ചു പുറത്തേക്കു നടന്നു.

      ദത്തേട്ടന്റെ കൈക്കുള്ളിൽ ഒതുങ്ങി പുറത്തേക്കു നടക്കുമ്പോൾ ജീവിതത്തിലേക്കുള്ള പുതിയ പ്രതീക്ഷയായിരുന്നു..

    അവിടെമാകെ നിശബ്ദമായിരുന്നു  എന്നാൽ ആ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ഒരു വെടിയൊച്ച മുഴങ്ങി.ദത്തേട്ടൻ എന്റെ കൈ വിട്ടു  നിലത്തേക്ക് വീണു. ദത്തേട്ടന്റെ  ഇടം കാലിൽ നിന്നും ചോര ചീറ്റി.ഒരു നിമിഷം എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞാൻ  പകച്ചു പോയി.. ആ പകപ്പ് മാറിയതും   ദത്തനടുത്തേക്ക് പായാൻ ഒരുങ്ങിയപ്പോളേക്കും  ജീവേട്ടന്റെ  ശബ്ദം അവിടെ മുഴങ്ങി കേട്ടു.. …

“അനങ്ങി പോകരുത് വേദാ”

      എന്റെ നേരെ തോക്ക് ചൂണ്ടികൊണ്ട്  ആ രൂപം എന്റെ മുന്നിലേക്ക്‌ വന്നു നിന്നു .. ജീവേട്ടന്റെ

ചോരയിൽ മുങ്ങിയ  രൂപം എന്നെ ഭയപ്പെടുത്തി.. ആ കണ്ണുകളിൽ പക ആളികത്തികൊണ്ടിരുന്നു..

     “നിങ്ങൾ എന്താ  കരുതിയേ  നിങ്ങളെ ഈ ലോകത്ത് സന്തോഷത്തോടെ ജീവിക്കാൻ വിട്ടിട്ടു, ചെയ്യാൻ വന്നത് ഒന്നും ചെയ്യാതെ എല്ലാം അവസാനിപ്പിച്ച് ഇടയ്ക്കുവെച്ച് നിർത്തി പോകും ഈ ജീവൻ എന്നാണോ.  നിങ്ങൾക്ക് തെറ്റി ഈ ജീവൻറെ ജീവൻ എടുക്കണമെങ്കിൽ ദൈവത്തിനെന്നല്ല മറ്റാർക്കും സാധിക്കില്ല.ഇവൾ നിന്നോടൊപ്പം ജീവിക്കാൻ ഞാൻ സമ്മതിക്കില്ല ദത്താ..

  “നിന്നെ ഞാൻ ഒന്നും ചെയ്യില്ല ദത്താ. അങ്ങനൊരുദ്ദേശം എനിക്കുണ്ടായിരുന്നെങ്കിൽ ഇപ്പോൾ നിന്റെ കാലിൽ തറച്ച ബുള്ളറ്റ് നിന്റെ നെഞ്ചിൽ തറച്ചേനെ…

    പക്ഷെ ഇവളെ ഞാൻ കൊല്ലും. എന്നെ സ്നേഹിക്കാത്ത ഇവൾ ആർക്കും വേണ്ട…

ജീവൻറെ അട്ടഹാസത്തിൽ വേദയും ദത്തനും പകച്ചുപോയി.

      “ദത്താ  ഇത് നിനക്കുള്ള ശിക്ഷയാണ് ഇവളെ പരലോകത്തേക്ക് അയച്ച ശേഷം ഇവൾക്കൊപ്പം ഞാനും കൂടി പോകും.അങ്ങനെ മരണത്തിൽ എങ്കിലും ഞങ്ങൾ ഒരുമിക്കും…

     ഇവളെ രക്ഷിക്കാനാവാത്ത കുറ്റബോധത്തിൽ ജീവിതാവസാനംവരെ നീ നീറി നീറി കഴിയണം….ഇവൾ നിന്നെ സ്നേഹിച്ചതിനു നിനക്കുള്ള ശിക്ഷ..

  ജീവേട്ട എന്നെ വിടു… ഞാൻ.. ഞാൻ ഒന്ന് ദത്തേട്ടനടുത്തേക്ക് പൊയ്ക്കോട്ടേ…

    “ഹോ… എന്തു പറഞ്ഞാലും ദത്തേട്ടൻ, ദത്തേട്ടൻ.. എന്നെ ഒന്ന് നോക്ക് വേദ,.എന്റെ മുഖത്തേക്ക് നോക്ക് എനിക്കെന്താ കുറവ്.. ഞാൻ നിന്നെ സ്നേഹിക്കുന്നില്ലേ.. പിന്നെ എന്താടി നിനക്ക് എന്നെ സ്നേഹിച്ചാൽ..

     അത് ചോദിക്കുന്നതിനോടൊപ്പം ജീവേട്ടൻ കൈത്തോക്ക് ന്റെ  നേരെ ഉയർത്തി .എല്ലാം അവസാനിക്കാൻ സമയമായിരിക്കുന്നു.. ദത്തേട്ടന്റെ മുന്നിൽ വച്ചു തന്നെ ജീവൻ വെടിയനാകും എന്റെ വിധി…

    വേദുനു നേരെ ജീവൻ തോക്കുയുയർത്തിയതും ഞാൻ   അവൾക്ക് അരികിലേക്ക് ഇഴയാൻ ഒരു പാഴ്ശ്രമം നടത്തി പരാജയപ്പെട്ടിരുന്നു.

അവസാനമായി വേദുനെ  ഒന്ന് നോക്കി താൻ തോറ്റു പോയിരിക്കുന്നു. തന്റെ പ്രണാനുമായല്ലാതെ ഒരു മടക്കം എനിക്കില്ല. ഞാനും വരും വേദു നിന്നോടൊപ്പം. മരണത്തിൽ പോലും നിന്നെ ഞാൻ തനിച്ചാക്കില്ല. എന്റെ മനസു 

അവളോട് അലമുറയിട്ട് കൊണ്ടിരുന്നു..

   ജീവനെ എങ്ങനെ ഇതിൽ നിന്നും പിന്തിരിപ്പിക്കും എന്നറിയില്ല. എന്റെ പ്രാണൻ എന്റെ കണ്മുന്നിൽ തന്നെ പൊലിയാൻ പോകുന്നു… എഴുന്നേൽക്കാൻ ശ്രമിച്ചിട്ടും അനങ്ങാൻ പോലും സാധിക്കുന്നില്ല. 

    അതേസമയം നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി തന്നെ നോക്കി നിൽക്കുകയായിരുന്ന വേദുൻറെ കണ്ണുമായി ന്റെ കണ്ണുകൾ  ഇടഞ്ഞു…

      അകലെയാണെങ്കിലും ദത്തേട്ടന് നേരെ കൈകൾ നീട്ടുമ്പോൾ ദത്തേട്ടന്റെ കൈകളും എന്റെ നേർക്കു നീണ്ടു.. മനസുകൊണ്ട് ആ കൈകളിൽ എന്റെ കൈചേർത്തുകൊണ്ട് കണ്ണുകൾ ഞാൻ ഇറുകെ അടച്ചു.. എന്റെ പ്രാണൻ എടുക്കുന്ന ആ വെടിയൊച്ചക്കായി കാതോർത്തിരുന്നു.. 

    പെട്ടന്നുള്ള വെടി ശബ്ദത്തിൽ വേദുന്റെ   ശരീരം ചെറുതായി പിടഞ്ഞു.

       ഞാൻ നോക്കി നിൽക്കെ ജീവൻ ഒരലർച്ചയോടെ നിലത്തേക്ക് വീണു…

    പെട്ടന്ന് എനിക്കൊന്നും മനസിലായില്ല.. കണ്മുന്നിൽ നടന്നതൊന്നും വിശ്വസിക്കാൻ കഴിയാതെ ഞാൻ നിന്നു. പൊലിഞ്ഞു പോകും എന്നു കരുതിയ ന്റെ വേദൂന്റെ  ജീവൻ തിരികെ കിട്ടിയിരിക്കുന്നു..

        എന്താ സംഭവിച്ചത് എന്ന് മനസിലാവാതെ ഞാൻ  കണ്ണു തുറന്നു നോക്കുമ്പോൾ ചോരയിൽ കുളിച്ച് അനക്കമില്ലാതെ കിടക്കുന്ന ജീവേട്ടനായാണ് കണ്ടത് . വിറയ്ക്കുന്ന കാൽവയ്പോടെ പതിയെ ദത്തേട്ടന്റെ അരികിലേക്ക്  ചെല്ലുമ്പോഴേക്കും ദേവേട്ടനും വിവിയേട്ടനും ഗൗതമും പോലീസ് ഫോഴ്‌സും അകത്തേക്ക് എത്തിയിരുന്നു… 

       വീണു കിടക്കുന്ന ദത്തന്റെ അരികിലേക്ക് ദേവൻ ഓടിച്ചെന്നു…

  “എന്താടാ എന്താ പറ്റിയെ നിനക്ക്.. അതും ചോദിച്ചു അവൻ പതിയെ ദത്തനെ പിടിച്ചെഴുനേൽപ്പിച്ചു…

   കാലുകൾ നിലത്തു ഊന്നാൻ കഴിയുന്നതിനു മുന്നേ അവൻ ബോധം മറഞ്ഞു വീണിരുന്നു….

    ദത്തെട്ടാ…… വേദുവിന്റെ അലർച്ച അവിടെയാകെ മുഴങ്ങികേട്ടു…

************************************

    ഹോസ്പിറ്റലിൽ icu വിനു മുൻപിൽ നിൽക്കുമ്പോൾ കഴിഞ്ഞ ഏതാനും മണിക്കൂർ അനുഭവിച്ച ടെൻഷൻ ആയിരുന്നു മനസിൽ…

  അപ്പോളാണ് ഓടി വരുന്ന ഗാഥയെയും, ഗൗരിയേയും,   അമ്മയെയും അച്ഛനെയുമൊക്കെ കണ്ടത്…

   ഗൗതം എന്റെ വേദു എവിടെ ഗൗതം.. അവൾക്കെന്താ പറ്റിയെ… ഏട്ടാ എന്റെ വേദേച്ചി എവിടെ…

  “അവൾക്കൊന്നും പറ്റിയില്ല നിങ്ങൾ ഇങ്ങനെ കരയണ്ട… അവൾക്കൊരു മയക്കം അത്രേ ഉള്ളു.. ഒബ്സർവേഷൻ റൂമിൽ ഉണ്ട്… വിവിയേട്ടനും ദേവേട്ടനും അവിടെ ഉണ്ട്..

   “അപ്പോൾ ഇവിടെ ഇവിടെ ആരാ…

   “ദത്തേട്ടൻ….

 “അയ്യോ ന്റെ ദത്തന് എന്താ പറ്റിയെ…

 “ഒന്നുല്ല അമ്മേ ഇങ്ങനെ കരയല്ലേ.. ദത്തേട്ടന്റെ കാലിന് വെടിയേറ്റു. ബുള്ളറ്റ് റിമൂവ് ചെയ്യേണ്ടി വരും.. വേറെ കുഴപ്പം ഒന്നുല്ല. അമ്മ പേടിക്കണ്ട… നിങ്ങൾ വേദൂന്റെ അടുത്തേക്ക് പൊയ്ക്കോ ഇവിടെ ഞാൻ മാത്രം മതി….

**********************************

   കണ്ണു തുറന്നു നോക്കുമ്പോൾ എനിക്ക് ചുറ്റും നിന്നു കരയുന്ന ദേവമ്മായിയേയും, ഗൗരിയെയുo ഗാഥയേയുമാണ് കണ്ടത്…

   ദത്തേട്ടൻ ദത്തേട്ടൻ എവിടെ…

 ഒന്നുല്ല മോളെ ദത്തന് ഒന്നുല്ല.. നീ അടങ്ങി കിടക്കു…

    എന്റെ മോള് ഇത്രയൊക്കെ മനസിൽ വച്ചോണ്ട് നടക്കുവാരുന്നു അല്ലേ.. നിനക്ക് പറഞ്ഞൂടാരുന്നോ ഞങ്ങളോട്. നിന്നെ കാണാതായതു മുതൽ തീ തിന്നുകയായിരുന്നു ശ്രീമംഗലത്തുള്ളൊരു.. എന്റെ ഭഗവതി കാത്തു….

   “നീ എന്താ ഗാഥാ ഒന്നും മിണ്ടാതെ എന്നോട് ദേഷ്യവാണോ…

  എന്നോട് പോലും നിനക്കൊന്നും പറയാൻ തോന്നിയില്ലല്ലോ… അത്രയ്ക്കും ഞാൻ അന്യയായോ നിനക്ക്…

  “അങ്ങനെയല്ല പെണ്ണെ.. ആരെയും വിഷമിപ്പിക്കണ്ടന്നു കരുതി അത്രേ ഉള്ളു…

   കണ്ണുകൾ അടച്ചു കിടക്കുമ്പോൾ കഴിഞ്ഞതൊന്നും ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല എനിക്ക്…. കൈവിട്ടു പോയിന്നു കരുതിയ ജീവൻ തിരികെ കിട്ടിയിരിക്കുന്നു… ദേവേട്ടനൊക്കെ വരാൻ വൈകിയിരുന്നെങ്കിൽ.. എല്ലാം ഇപ്പൊ കഴിഞ്ഞേനെ…

     രാവിലെ ഉണർന്നപ്പോൾ അടുത്തിരിക്കുന്ന ദേവേട്ടനെയാണ് കണ്ടത്…

  ദേവേട്ട…

   “നീ ഉണർന്നോ വേദു…

 “എന്നോട് ദേഷ്യവണോ…

  “ആണെങ്കിൽ..

 “ഞാൻ കാരണം ആർക്കും ഒന്നും വരരുത് എന്നു കരുതിയാണ്.. ആരോടും ഒന്നും പറയാത്തെ…

  “അതെ ഇപ്പൊ ആർക്കും ഒന്നും പറ്റിയില്ലല്ലോ അല്ലേ..

  “ദേവേട്ടന് കൊടുക്കാൻ എന്റെ കൈയിൽ മറുപടി ഇല്ലായിരുന്നു… അതുകൊണ്ട് തന്നെ മൗനത്തെ കൂട്ടു പിടിച്ചു..

   “മോളെ.. ഇങ്ങട് നോക്ക്.. നീ പറഞ്ഞില്ലേലും ഞങ്ങൾ എല്ലാം നേരത്തെ തന്നെ അറിഞ്ഞിരുന്നു… ആരു പറഞ്ഞു എങ്ങനെ അറിഞ്ഞു അതൊന്നും നീ ചോദിക്കണ്ട..

  “നീ പത്രം ഒന്ന് നോക്കിയേ..

   ദേവേട്ടൻ പത്രം കൈയിൽ വച്ചു തരുമ്പോൾ അതിലെന്താണെന്നു അറിയാനുള്ള ആകാംഷയായിരുന്നു…

    “പ്രമുഖ വ്യവസായിയായ മാധവൻ നായരുടെ കൊലപാതകികൾ അറസ്റ്റിൽ… അതിൽ മുഖ്യ പ്രതിയും മയക്കുമരുന്ന് കേസിലെ പ്രധാന കണ്ണിയുമായ ജീവൻ പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു… നേതൃത്വം വഹിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്  ഗുരുതരമായി പരിക്കേറ്റു..

      ദേവേട്ട എനിക്ക് എനിക്ക്  ദത്തേട്ടനെ ഒന്ന് കാണണം പ്ലീസ് എന്നെ ഒന്ന് കൊണ്ട് പോകുവോ…

****************************************

   ദത്തേട്ടന് അരികിലേക്ക് പോകുമ്പോൾ കാലുകൾക്കു വേഗത കുറഞ്ഞത് പോലെയാണ് തോന്നിയത്…

  ദത്തെട്ടാ….

   വേദുന്റെ വിളി കേട്ടു കണ്ണുതുറക്കുമ്പോൾ എന്റെ മുന്നിൽ കണ്ണുകൾ നിറച്ചു നിൽക്കുന്ന എന്റെ പെണ്ണിനെയാണ് കണ്ടത്…

   “എന്താടി എന്തിനാ ഇപ്പൊ കരായണേ…

 ഞാൻ.. ഞാൻ കാരണം അല്ലേ ഇങ്ങനെ..

  “അതെന്റെ കടമയല്ലേ വേദു നിനക്ക് വേണ്ടി അല്ലേ ഇപ്പോൾ എന്റെ പ്രാണൻ തുടിക്കുന്നത് പോലും…

എന്റെ മുറിവുകളിലൂടെ കൈയോടിക്കുമ്പോളും അവളുടെ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു…

   ആ മുറിവുകളിലൂടെ ആ ചുണ്ടുകൾ ഭ്രാന്തമായി സഞ്ചരിക്കുമ്പോൾ ഞാൻ അറിയുകയായിരുന്നു ഇത്രയും നാൾ അവൾ ഒളിപ്പിച്ചു വച്ച പ്രണയം. ഒരു കൈകൊണ്ടു അവളെ എന്റെ നെഞ്ചോട് ചേർക്കുമ്പോൾ, ഒരു തടസങ്ങളുമില്ലാതെ വാദപ്രതിവാദങ്ങൾ ഒന്നുമില്ലാതെ അവളെന്റെ നെഞ്ചോട് ചേരുകയായിരുന്നു… എന്റെ പ്രണയം പൂവിടുകയായിരുന്നു….

   വരിക ഹൃദയമേ വന്നു

  ചേരുകയെന്റെ പ്രാണനിലായ്  അലിയുക….

ആയിരം കഥകൾ നെയ്തുകൊണ്ട്

പ്രണയത്തിൻ  മയിൽ‌പീലിയായ് പെറ്റു പെരുകുക എന്റെ ഹൃദ്യത്തിൻ അടിത്തട്ടിലായ്..

*******************************************

    എന്ന എന്റെ കഥ ഇവിടെ അവസാനിക്കുകയാണ്. ന്റെ ദത്തനെയും, വേദുവിനെയും മനസിൽ സ്വീകരിച്ച എല്ലാവരോടും നന്ദി… കുറേ പേര് മെൻഷൻ cheyyan പറഞ്ഞിരുന്നു. ആരെയെങ്കിലും വിട്ടു പോയെങ്കിൽ ക്ഷമിക്കു.. എല്ലാവരോടും ഇത്രയും വലിയ സപ്പോർട്ട് തന്നതിന് ഒരുപാട് ഒരുപാട് സ്നേഹം

  ഇന്നെങ്കിലും സ്റ്റിക്കർ കമന്റ്‌ മാറ്റി എല്ലാവരും നല്ല കനത്തിൽ കമന്റ്‌ ഇട്ടേ. അപ്പോൾ ഞാൻ കമന്റ്റിനു waitng. ഇന്ന് എല്ലാ കംമെന്റിനും റിപ്ലൈ ഉണ്ടാകും ട്ടോ…

 

താമര താമര

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “മിഴിയറിയാതെ – ഭാഗം 24 (അവസാന ഭാഗം)”

Leave a Reply