മിഴിയറിയാതെ – ഭാഗം 11

7657 Views

മിഴിയറിയാതെ

“ദത്തെട്ടാ…

  എന്റെ വിളികേട്ടതും മിഴികളിൽ പിടപ്പോടു കൂടി ദത്തേട്ടൻ എന്നെ നോക്കി… ആ മിഴികളിലായ് നീര്മണികൾ ഉരുണ്ടു കൂടിയിരുന്നു.. പെയ്യാൻ വെമ്പി നിന്ന മേഘങ്ങൾ പോലെ അവ താഴേക്കു പതിച്ചു…

  എനിക്ക് കുറച്ചു സംസാരിക്കണം എവിടെങ്കിലും പറ്റിയ സ്ഥലത്തു വണ്ടി ഒന്ന് ഒതുക്കാമോ…

  മറുപടി ഒരു മൂളലിൽ ഒതുക്കി വണ്ടി മുന്നോട്ട് പോയി… രണ്ടു വശങ്ങളിലും മരങ്ങൾ നിഴൽ  വിരിച്ച വഴിയിലായി ദത്തേട്ടൻ വണ്ടി നിർത്തി…

    ” ദത്തേട്ടന്റെ പുറകിലായി ആ തണലിൽ കൂടെ നടക്കുമ്പോൾ മനസു നഷ്ട സ്വപ്നങ്ങളുടെ പുറകെ ആയിരുന്നു…

     “ഒരുപാട് സ്വപ്നം കണ്ടിട്ടുണ്ട് ഇങ്ങനെ ഒരു യാത്ര പക്ഷെ,   ദത്തേട്ടന്റെ കൈയിൽ പിടിച്ചു, ആ കണ്ണിൽ എനിക്ക് വേണ്ടി വിരിയുന്ന പ്രണയം എന്റെ ചൊടികളിൽ ആവാഹിച്ചു കൊണ്ടൊരു യാത്രയായിരുന്നു ന്റെ സ്വപ്നം …

  ഇന്ന് ആ സ്വപനങ്ങളെല്ലാം വെറുതെ ആയിരിക്കുന്നു.സ്വപ്നങ്ങൾക്ക് നിറം പകരാൻ ഒരവസരം പോലും തരാതെ അവ എന്നിൽ നിന്നും അകന്നു പോയിരിക്കുന്നു….

  നിന്റെ മിഴിയറിയാതെ ഞാൻ നിന്നെ പ്രണയിക്കുന്നുണ്ടായിരുന്നു….

എന്റെ ഹൃദയം നിറഞ്ഞ പ്രണയം,

പൂത്തു പൊഴിഞ്ഞ വാകപ്പൂക്കൾ പോലെ

തിരികെ വരാൻ കഴിയാത്ത വിധം

ഓടി ഒളിച്ചിരിക്കുന്നു….

വാടി കരിഞ്ഞുകൊണ്ടവ മണ്ണിലേക്കമർന്നിരിക്കുന്നു.

   നിനക്ക് എന്താ പറയാനുള്ളത്…

ദത്തേട്ടന്റെ ചോദ്യമാണ് ചിന്തയിൽ നിന്നും ഉണർത്തിയത്…  

  “പെട്ടന്ന് എന്താ പറയുക എന്നു ഒരു നിമിഷം മറന്നുകൊണ്ട് ആ കണ്ണുകളിലായി ഞാൻ നോക്കി… മിഴികൾ മാറ്റികൊണ്ട് വീണ്ടും മനസിനെ ഞാൻ തിരികെ പിടിച്ചു….

  “ദത്തേട്ടൻ ആരോടുള്ള വാശിക്കാണ് ഇങ്ങനെ നശിക്കുന്നത്…..

    ദത്തേട്ടൻ ഞാൻ പറഞ്ഞതു മനസിലാകാത്തത് പോലെ എന്നെ നോക്കി…

   “ഇപ്പോഴത്തെ രൂപം കണ്ടു തന്നെയാ ചോദിച്ചത്… മദ്യപാനവും തുടങ്ങിന്നു ദേവേട്ടൻ പറഞ്ഞു… എന്തിനു വേണ്ടിയാ..ആർക്കു വേണ്ടി .നിക്ക് സഹതാപം ആണ് തോന്നണത്  നിങ്ങളോട് .

   കുറ്റബോധം ആണോ ഏട്ടന് … അതിന്റെ ആവശ്യം ഇല്ല… അച്ഛനു ദത്തെട്ടനോട് ഒരു ദേഷ്യവും ഇല്ലായിരുന്നു… ദത്തേട്ടന്റെ കൂടെ പറഞ്ഞ കാര്യം അല്ലേ അതു.പിന്നെ എന്തിനാ ഇങ്ങനെ ഒക്കെ .

     ദത്തേട്ടൻ എന്റെ കൈകൾ കൂട്ടിപ്പിടിച്ചു അതിൽ മുഖം ചേർത്തു… കൈകൾ കണ്ണുനീർ കൊണ്ട് നനഞ്ഞു തുടങ്ങി.എത്രയൊക്കെ  വെറുപ്പാണെന്നു മനസിനെ പറഞ്ഞു പഠിപ്പിച്ചാലും ആ കണ്ണൊന്നു നിറഞ്ഞപ്പോൾ പൊള്ളിയതെന്റെ ഹൃദയം  ആയിരുന്നു …

   ദത്തെട്ടാ എന്താ ഇത്….. ബലമായി തന്നേ കൈ വിടാൻ ശ്രമിച്ചു…..

   അപ്പോളേക്കും നിലത്തേക്കൂർന്നിരുന്നു ആ മനുഷ്യൻ ന്റെ കാലുകൾ പിടിച്ചിരുന്നു…

   “നിന്നോട് എങ്ങനെ മാപ്പ് പറയണം എന്നു എനിക്കറിയില്ല വേദു… ഞാൻ നിന്നെ എപ്പോളും വേദനിപ്പിച്ചിട്ടേ ഉള്ളൂ… ഇപ്പൊ ഇതാ ഞാൻ കാരണം നിന്റെ ജീവിതത്തിൽ നികത്താനാകാത്ത നഷ്ടവും.എന്നോട് വെറുപ്പാണെന്നു എനിക്കറിയാം. എന്നാലും ചോദിക്കുവാ എന്നോട് ക്ഷമിച്ചൂടെ.ഇല്ലങ്കിൽ ആ ഉമിത്തിയിൽ ഞാൻ വെന്തുരുകി പോകും വേദു …

എണീക്കു ദത്തെട്ടാ, എണീക്കാൻ . എന്റെ മുന്നിൽ ഇങ്ങനെ നിൽക്കരുത്. അതെന്നിൽ കൂടുതൽ വെറുപ്പ്‌ നിറയ്ക്കേ ഉള്ളൂ. ദയവായി എണീക്കു…

  ആരും ഒന്നിനും കാരണം അല്ല ദത്തെട്ടാ അങ്ങനെ നടക്കണം എന്നാകും വിധി.. ഞാനിപ്പോ  അതുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്നുണ്ട്…

   “എനിക്ക് ഒരപേക്ഷ മാത്രേ ഉള്ളൂ എന്റെ ശാപദോഷങ്ങളുടെ പട്ടികയിൽ ഒരിക്കലും ദത്തേട്ടൻ വരരുത്… രാധമ്മായിയും അമ്മാവനും ദേവേട്ടനും  പറയാൻ ഇട വരരുത്.. ഞാൻ കാരണം ആണ് ദത്തേട്ടൻ നശിക്കുന്നതെന്നു.അവരും എന്നെ വെറുത്താൽ പിന്നെ ഞാൻ ഉണ്ടാകില്ല ഈ ഭൂമിയിൽ …

 എനിക്ക് ദത്തെട്ടനോട് ഒരു ദേഷ്യവും ഇല്ല… ആരോടും ഇല്ല…. ആരുടെയും ശാപം എന്നിൽ പതിയാൻ ദത്തെട്ടാനായി അവസരം ഒരുക്കരുത്.. അതു മാത്രം എനിക്ക് വേണ്ടി ചെയ്തു തരു …

  ഈ രൂപത്തിൽ എനിക്ക് പോലും സഹിക്കാൻ കഴിയിണില്യ അപ്പോ ദേവേട്ടന്റെയും അമ്മായിയുടെയും അവസ്ഥയോ….

  ഒരു ഇടർച്ചയോടെ പറഞ്ഞവസാനിപ്പിച്ചു ദത്തേട്ടന്റെ മുഖത്തേക്ക് നോക്കി..

 ഉത്തരം പ്രതീക്ഷിച്ചപോലെ ന്റെ നോട്ടം കണ്ടിട്ടാകാം ദത്തേട്ടൻ പറഞ്ഞു തുടങ്ങി..

     “ഇല്ല വേദു… ഞാൻ കാരണം ആരും നിന്നെ ശപിക്കില്ല…. നിന്റെ ഭാഗ്യദോഷത്തെ പറയാൻ ഇട ഉണ്ടാക്കില്ല… പഴയ ദത്തനാകാം.. ന്റെ വേദുനു വേണ്ടിട്ടു.ഞാൻ കാരണം ഇനി ഒരിക്കലും നിനക്ക് വേദനിക്കേണ്ടി വരില്ല. ദത്തൻ വേദുനു തരുന്ന വാക്കാണത് .

 എനിക്ക് വേണ്ടി അല്ല ദത്തേട്ടനെ സ്നേഹിക്കുന്നവർക്ക് വേണ്ടി… ന്റെ ദേവേട്ടന് വേണ്ടി, ഇത്രയും പറയണം എന്നു തോന്നി. ആ മനുഷ്യൻ നീറുന്നതു ഞാൻ ഇന്ന് കണ്ടതാണ്…ഞാൻ ദേവേട്ടന് വാക്ക് കൊടുത്തത്‌ ആണ് ഞാൻ കാരണം ദത്തേട്ടൻ നശിക്കില്ലന്ന്. ആ വാക്ക് ദത്തേട്ടൻ പാലിക്കും എന്നു ഞാൻ വിശ്വസിക്കുന്നു.  പോകാം വൈകുന്നു….

    വേദു… ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ… ഞാൻ കാരണമാണോ നീ ശ്രീമംഗലത്തേക്കു വരാത്തത്….. എങ്കിൽ ഞാൻ മാറി തരാം…

   “ആരും ഒന്നിനും കാരണം അല്ല ദത്തെട്ടാ…

അവിടെ… എവിടെ നോക്കിയാലും അച്ഛനാണ് ദത്തെട്ടാ …. കണ്ണടച്ച് തുറക്കുമ്പോൾ ആ കാഴ്ച സത്യല്ലാന്നു തോന്നുമ്പോ.. അച്ഛേടടുത്തേക്കു പോകാൻ തോന്നും..

   നിക്ക് ഇനി അവിടെ പറ്റില്ല… .. മനസിന്റെ വേദന സഹിക്കാൻ കഴിയിണില്യ.. ശരീരത്തിന്റെ വേദനയ്ക്ക് മരുന്ന് കണ്ടു പിടിച്ചത് പോലെ… മനസിന്റെ വേദനയ്ക്ക് മരുന്ന് കണ്ടു പിടിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു അല്ലേ…

   അതും പറഞ്ഞു കാർ നിർത്തിയിരിക്കുന്നുടത്തേക്കു നടന്നു… ഹോസ്റ്റലിലേക്കുള്ള യാത്രയിൽ ഉടനീളം വാക്കുകൾ മറഞ്ഞു പോയിരുന്നു…..

    ഹോസ്റ്റലിൽ എത്തിയതും…. യാത്ര പോലും പറയാതെ ഞാൻ നടന്നകന്നു…..

       

  പരീക്ഷകാലമായിരുന്നു പിന്നീട് അങ്ങോട്ട്….. ഫൈനൽ എക്സാം തുടങ്ങുന്നതിനു മുന്നത്തെ ദിവസങ്ങളിൽ ഒരു ദിവസം… ഒരു വിസിറ്റർ ഉണ്ടന്നു വാർഡൻ വന്നു പറഞ്ഞിട്ടാണ് പുറത്തേക്കു ഇറങ്ങിയത്…

   എന്നെ കാത്തു നിൽക്കുന്ന വല്യമ്മയെ കണ്ടു അത്ഭുതം ആയിരുന്നു മനസിൽ…

   എന്താ വല്യമ്മേ.. എന്തേലും വിശേഷം ഉണ്ടോ…..

   “നിന്നോട് എന്റെ മകൾക്കു ഒരു ജീവിതം യാചിക്കാനാണ് ഞാനിപ്പോ വന്നത്…

  അതുകേട്ടതും എനിക്ക് ഒന്നും മനസിലായില്ല. വല്യമ്മ എന്താ പറയുന്നതെന്ന് അറിയാൻ ഞാൻ ആ മുഖത്തേക്ക് തന്നെ നോക്കിനിന്നു.

   നിന്റെ അമ്മയ്ക്കായിരുന്നു എന്നെക്കാളും പരിഗണനാ… അവൾക്കു എന്നെക്കാളും നിറവും ഭംഗിയും ഒക്കെ ഉണ്ടായിരുന്നു.എന്നും എനിക്കവിടെ രണ്ടാം സ്ഥാനം ആയിരുന്നു.. അവളെന്തു ചെയ്താലും ഇളയ കുട്ടി എന്നു പറഞ്ഞവളെ കൊഞ്ചിച്ചു. ഞാൻ ആയിരുന്നു അടി വാങ്ങി കൂട്ടിയിരുന്നത് എല്ലാറ്റിനും ..

  നിന്റെ അച്ഛന്റെ കൂടെ പോയപ്പോൾ ശല്യം ഒഴിഞ്ഞുന്ന കരുത്യേ.. പക്ഷെ അച്ഛൻ അവളെ പോയി കൂട്ടീട്ടു വന്നു…നശിച്ചവൾ… അവള് മരിച്ചപ്പോൾ എങ്കിലും സ്വസ്ഥത ഉണ്ടാകും ന്നു കരുതിത. അപ്പോൾ നീയായി അവിടെ എല്ലാം.  ഇപ്പൊ ശ്രീമംഗലം വീടിന്റെ അവകാശം നിനക്കും ദത്തനും ആണത്രേ.നീ ദത്തന് അവകാശ പെട്ടതാണത്രേ …

   ദത്തനെ പ്രിയക്ക് ഇഷ്ടാണ്… അവനും അവളെ ഇഷ്ടമാണ്… അവർക്കിടയിലെ തടസ്സം നീയാണ്… അവനു നിന്നോട് അന്ന് അങ്ങനെ ചെയ്തുന്നുള്ള കുറ്റബോധം ആണ്.അതുകൊണ്ട് നിനക്ക് വേണ്ടി ഒരു ആലോചന മുന്നിൽ വച്ചാൽ പ്രിയയോടുള്ള ഇഷ്ടം മറന്നു കൊണ്ട് അവൻ സമ്മതിക്കും ചിലപ്പോൾ.    

     നീ ഇനി ശ്രീമംഗലത്തേക്കു വരരുത് എങ്ങോട്ടച്ച പൊയ്ക്കോ…. എന്റെ മോളുടെ ജീവിതം നീയായിട്ടു നശിപ്പിക്കരുത്… ഇത് ഒരമ്മയുടെ അപേക്ഷയായി കരുതിയാമതി..

     അതും പറഞ്ഞു എന്നെ കടന്നുപോയ അവരെ നോക്കി ഒന്നും പറയാനാകാതെ നിന്നു…

ആരുമില്ലാതാകുക… ചിലർക്കെങ്കിലും നമ്മൾ ഒരു തടസ്സം ആകുക. ജീവിതം പോലും അവസാനിപ്പിക്കാൻ കഴിയാതെ വിറങ്ങലിച്ചു നിൽക്കേണ്ടി വരുന്ന അവസ്ഥ..

     തിരകൾ ഒരുപാടുള്ള ഒരു ചുഴിയിൽ അകപ്പെട്ടത് പോലെയായി മനസു ..അർത്തുലച്ചു ഭൂമിയും ആകാശവും കേൾക്കുമാറു അലറി കരയാൻ തോന്നി പക്ഷെ ശബ്ദം തൊണ്ടക്കുഴിയിൽ വിലങ്ങി.  എന്തിനാ അച്ഛേ എന്നെ തനിച്ചാക്കി പോയത്,  നിശബ്ദമായി മനസ്‌  തേങ്ങി കൊണ്ടിരുന്നു.. ….

   ഹോസ്റ്റലിൽ നിന്നു പെർമിഷൻ വാങ്ങി കോളേജിലെ വാകമരങ്ങളുടെ ചുവട്ടിൽ പോയിരുന്നു… മനസ് വല്ലാതെ നീറുന്നുണ്ട്. അസ്വസ്ഥമാകുന്നുണ്ട്….. ചിന്തകൾ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ട്…

  ഗാഥയെങ്കിലും അടുത്ത് ഉണ്ടായിരുന്നങ്കിൽ എന്നു ആത്മാർഥമായി ആഗ്രഹിച്ചു…. എന്റെ കണ്ണുകൾ പെയ്തുതോരാത്ത മഴപോലെ അർത്തുലച്ചുകൊണ്ടിരുന്നു ….

  “വേദു… ആരുടെയോ ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്…

 “വിവിയേട്ടൻ ….. ഓടി ചെന്നു ഏട്ടന്റെ നെഞ്ചിലായ് വീണു.. സങ്കടങ്ങളെല്ലാം ഒഴുക്കി കളഞ്ഞു…

  ഞാൻ ഇപ്പോഴാ മോളെ അറിഞ്ഞത് ദേവനെ വിളിച്ചപ്പോളാ പറഞ്ഞത്. നീ ഇപ്പൊ ഹോസ്റ്റലിൽ ആണെന്ന്.. അറിഞ്ഞപ്പോൾ നിന്നെ കാണാതെ പറ്റില്ലാന്ന് തോന്നി…

  മോളെ എന്തിനാ ഇപ്പൊ കരയണേ….

   വല്യമ്മ വന്നു എന്നോട് പറഞ്ഞ എല്ലാ കാര്യങ്ങളും ഞാൻ വിവിയേട്ടനോട് പറഞ്ഞു…

   കേൾക്കുംതോറും ഏട്ടന്റെ മുഖം ദേഷ്യം കൊണ്ട് മുറുകുന്നുണ്ടായിരുന്നു….

   “സ്വന്തം മോളെ പോലെ കാണേണ്ട കുട്ടിയോട് ആ വീട്ടിലേക്കു വരരുതെന്ന്… എന്തു ദുഷ്ടമനസാണ്‌ അവരുടേത്… അവര് കാരണം നഷ്ടപെട്ട ഒരു ജീവന്റെ പേരിൽ പോലും ഒരു കുറ്റബോധവും ഇല്ല…

  ഒന്നുമില്ലേലും നീ ഒരു പെൺകുട്ടി അല്ലേ ആ നിന്നോട് ഇങ്ങനെ പറയാൻ…അവരുടെ മകളിലും ചെറുതല്ലെ നീ.  നീ എവിടെ പോകും എന്നെങ്കിലും അവർക്കു ചിന്തിച്ചൂടെ.മനസാക്ഷി ഇല്ലാത്ത ജന്മം ..

  ഇതിപ്പോ തന്നേ ദേവനെ വിളിച്ചു പറയണം… എന്നാലേ ശെരിയാകു…ദത്തന് പ്രിയയോട് അങ്ങനെ ഒരിഷ്ടം ഉണ്ടന്നു നിക്ക് തോന്നിട്ടില്ല.  അവര് സ്വത്തിനു വേണ്ടി ആകും  നിന്നോട് ഇങ്ങനെ കാണിക്കുന്നേ… ഒന്നും കിട്ടാതാക്കണം അവിടെ നിന്നും അവര് ഇറങ്ങേണ്ടി വരണം അതാ ചെയ്യേണ്ടത് …

  ദേവേട്ടനെ ഫോൺ വിളിക്കാൻ പോയ വിവിയേട്ടന്റെ കൈകളിൽ ഞാൻ പിടിച്ചു…

  “വേണ്ട വിവിയേട്ട.. എനിക്ക് ഒരു സഹായം ചെയ്യുവോ….

   എന്താ മോളെ നീ പറഞ്ഞോ… അവര് അറിയിട്ടടി എല്ലാം…. ഞാൻ വിളിച്ചു പറയാം..

   വേണ്ട വിവിയേട്ട പ്രിയേച്ചിയും ദത്തേട്ടനും അങ്ങനെ ഒരിഷ്ടം ഉണ്ടങ്കിൽ.. ഞാൻ ആർക്കും തടസമാകില്ല… എപ്പോളൊക്കേയൊ തോന്നിയിരുന്നു ദത്തേട്ടന് എന്നെ ഇഷ്ടമാണെന്നു… ഇപ്പൊ ആലോചിക്കുമ്പോൾ മനസ്സിലാകുന്നുണ്ട് അതെന്റെ പൊട്ടത്തരം ആണെന്നു…

  പ്രിയേച്ചിക്ക് വേണ്ടിയാണു ദത്തേട്ടൻ ഏറ്റവും എന്നോട് വഴക്ക് കൂടിട്ടുള്ളത്… എന്റെ മനസിൽ പാഴ് മോഹങ്ങൾ വളർത്തുമ്പോ ഞാൻ അതൊക്കെ ഓർക്കണം ആയിരുന്നു….

ആർക്കും ഞാൻ തടസ്സം ആകില്ല…

   വിവിയേട്ടൻ എക്സാം കഴിയുന്നതിന്റെ അന്ന് വൈകുനേരത്തേക്കു ഒരു ടിക്കറ്റ് എടുത്തു തരാവോ ബോംബയ്ക്കു…

   “ബോംബൈക്കോ.. അവിടെ ആരുണ്ട്….

 “അപ്പച്ചിയുണ്ട്… അപ്പച്ചിയുടെ അഡ്രെസ്സ് കൈയിലുണ്ട്…. പോകുവാ വിവിയേട്ട ഈ നാട്ടിൽ ഇനി വയ്യ… ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും വേദനിച്ചു വേദനിച്ചു ഞാൻ ഞാനല്ലതായി പോകുന്നു ….

   “ശ്രീമംഗലത്തുള്ളവർ സമ്മതിക്കോ   വേദു.. ….

ഞാൻ ഇടയ്ക്ക് സൂചിപ്പിച്ചിട്ടുണ്ട് മുത്തശ്ശനോടും മുത്തശ്ശിയോടും.. പക്ഷെ ഈ യാത്ര അവരറിയണ്ട ആരും അറിയണ്ട… വിവിയേട്ടൻ എനിക്ക് സത്യം ചെയ്തു തരണം…

   പ്ലീസ് ഏട്ടാ എനിക്ക് ചോദിക്കാൻ ആരുംല്യ.. എല്ലാവരും ഇണ്ടായിട്ടും അനാഥ ആയിപോയവളാണ് ഞാൻ.. ഏട്ടനും കൂടി കൈ വിടരുത്…..

   മോളെ വേദു നീ എന്റെ അനിയത്തി തന്നെയാണ്.. അങ്ങനെ അല്ലെന്നു ഒരിക്കൽ പോലും തോന്നിയിട്ടില്ല… ഞാനുണ്ടാകും എല്ലാറ്റിനും കൂടെ….

  അന്ന് പോകുമ്പോൾ ടിക്കറ്റിനു വേണ്ട എല്ലാ ഡീറ്റൈൽസും വാങ്ങീട്ടായിരുന്നു വിവിയേട്ടൻ പോയത്. കൂടെ എന്റെ ഫോൺ നമ്പറും… ഹോസ്റ്റലിൽ ആയതിനു ശേഷം ഒരു മൊബൈൽ ഉപയോഗിച്ച് തുടങ്ങിയിരുന്നു…. മുത്തശ്ശന്റെ നിർബന്ധപ്രകാരം ആയിരിന്നു അതു…

   ദിവസങ്ങൾ കടന്നു പോയി എക്സാം കഴിയാറായി.. ഇടയ്ക്ക് ഒന്ന് രണ്ടു പ്രാവശ്യം ദത്തേട്ടനെ കണ്ടിരുന്നു… എനിക്ക് തന്ന വാക്ക് പാലിക്കാൻ ആണെന്ന് തോന്നുന്നു ആളിപ്പോ നന്നായി തുടങ്ങിയെന്നു ഗാഥ പറഞ്ഞു… ആ മാറ്റം മുഖത്തു കാണാനും ഉണ്ടായിരുന്നു..

  ഗാഥയോടും ഗൗതമിനോടും പോകുന്ന കാര്യം പറയണം എന്നുണ്ടായിരുന്നു… പക്ഷെ അവരറിഞ്ഞാൽ സമ്മതിക്കില്ല എന്നു ഉറപ്പുള്ളത് കൊണ്ട് അവരോടും  എല്ലാം മറച്ചു വച്ചു..അവര് വേണ്ടാന്ന് പറഞ്ഞാൽ ചിലപ്പോൾ എന്നെ കൊണ്ട് അത് ചെയ്യാൻ സാധിക്കില്ല ..

   എക്സാം കഴിഞ്ഞ അന്ന് ഗാഥ ശ്രീമംഗലത്തേക്കു പോകാൻ വിളിച്ചെങ്കിലും നാളെ അങ്ങോട്ട് ചെല്ലാം എന്നു പറഞ്ഞു അവളെയും ദേവേട്ടനെയും മടക്കി അയച്ചു.ചെയ്യുന്നത് തെറ്റാണെന്നു മനസു ഓർമിപ്പിച്ചു കൊണ്ടിരുന്നു. പക്ഷെ ആ തെറ്റു ഇപ്പൊ എനിക്ക് ശെരിയാണ്. ന്റെ മനസിന്‌ നേരെ ഞാൻ കണ്ണടച്ചു .

  വിവിയേട്ടൻ നേരത്തെ തന്നേ എന്നെ വിളിക്കാൻ വണ്ടിയുമായി വന്നിരുന്നു….

     ഫ്ലൈറ്റ് ടിക്കറ്റ് ആണ് വേദു, ഞാൻ കൂടെ വരുന്നുണ്ട്.. നിന്നെ അവിടെ അപ്പച്ചിയുടെ അടുത്തെത്തിച്ചിട്ടേ മടങ്ങുന്നുള്ളു…

   വേണ്ട വിവിയേട്ട ഞാൻ പോയ്കോളാം ഏട്ടന് ബുദ്ധിമുട്ടല്ലേ….

 എന്റെ അനിയത്തിക്ക് വേണ്ടിട്ടല്ലേ സാരല്യ…

  അതു കേട്ടപ്പോളെക്കും കരഞ്ഞു പോയിരുന്നു… ദൈവം എപ്പോളും ഒരു പിടിവള്ളി തരാറുണ്ടന്നു എനിക്ക് മനസിലായി.ഒറ്റയ്ക്കക്കാതെ ചേർത്തു പിടിക്കാൻ ഒരാളു എപ്പോളും ഉണ്ടാകും .

   എയർപോർട്ടിൽ എത്തി പ്രൊസിജർ എല്ലാം കഴിഞ്ഞു….

  ഫോൺ എടുത്തു ദേവേട്ടനെ വിളിച്ചു….

  “ഹലോ വേദു എന്താ മോളെ….

   “ദേവേട്ട ഞാൻ പറയുന്നത് സമാദാനത്തോടെ കേൾക്കണം….

  എന്താടി പറയു…

  “ഞാൻ പോകുവാ…..

 “പോകുവെ ഏങ്ങട്…. നീ ഏങ്ങട് പോണെന്ന പറയണേ…

 ഏട്ടന്റെ ശബ്ദത്തിലെ വിറയൽ ഫോണിലൂടെ ഞാൻ അറിയുന്നുണ്ടായിരുന്നു…

  ബോംബയ്ക്കു.. ഇപ്പോ എയർപോർട്ടിൽ  ആണ് വെരിഫിക്കേഷൻ ഒക്കെ കഴിഞ്ഞു…

  നീ… നീ ഒറ്റയ്ക്കാണോ… മോളെ നീ പോകണ്ട അവിടെ നില്ക്കു ദേവേട്ടൻ അങ്ങട് വരാം.. ഞങ്ങളെ വിട്ടു പോകാൻ കഴിയോ…നിനക്ക് പോകണം എന്നു അത്ര നിർബന്ധം ആണെങ്കിൽ ഏട്ടൻ കൊണ്ടാക്കാം.. ഞാൻ പറയുന്നത് ഒന്നു കേൾക്കു വേദു… 

  ഞാൻ വയ്ക്കുവാ അവിടെത്തിട്ട് വിളിക്കാം…. മുത്തശ്ശനെയും മുത്തശിയെയും അമ്മായി മാരെയൊക്കെ പറഞ്ഞു മനസിലാക്കിക്കണം… ആരോടുള്ള ദേഷ്യം കൊണ്ടല്ല.. എന്റെ മുന്നിൽ വേറെ വഴി ഇല്ലാഞ്ഞിട്ട. ദേവേട്ടൻ ന്നെ വെറുക്കരുത്… വയ്ക്കുവാണേ..ഏട്ടൻ തിരിച്ചു ന്തേലും പറയുന്നതിന് മുന്നേ തന്നെ ഫോൺ കട്ടാക്കി സ്വിച്ച് ഓഫ്‌ ചെയ്തു.. ആ സിം എടുത്തു ഒടിച്ചു കളഞ്ഞു….. വിവിയേട്ടനോടൊപ്പം വെരിഫിക്കേഷനും  ചെക്കിങ്ങും ഒക്കെ കഴിഞ്ഞു അകത്തേക്ക് കയറി… ജീവിതത്തിലെ പുതിയ മാറ്റങ്ങളിലേക്കുള്ള ചുവടു വയ്പായിരുന്നു അത്…

        തുടരും….

എല്ലാവരോടും ഹൃദയം നിറഞ്ഞ സ്നേഹവും. നന്ദിയും.. അപ്പൊ എല്ലാരും പിശുക്കൊന്നും ഇല്ലാണ്ട് അഭിപ്രായങ്ങൾ പോന്നോട്ടെ.. length കൂട്ടീട്ടുണ്ട്…..

 

താമര താമര

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “മിഴിയറിയാതെ – ഭാഗം 11”

Leave a Reply