മിഴിയറിയാതെ – ഭാഗം 13

3116 Views

മിഴിയറിയാതെ

അതുപോട്ടെ വല്യമ്മേ കണ്ടില്ലലോ. എവിടെയാ ലെച്ചുവും വല്യമ്മയും ഒക്കെ….

     അവരിപ്പോ ഇവിടല്ല വേദു താമസിക്കുന്നത്. അമ്മാവന്റെ വീട്ടിൽ ആണ്… മുത്തശ്ശൻ ഇവിടന്നു ഇറങ്ങിക്കോളാൻ പറഞ്ഞു…

  അതെന്താ മുത്തശ്ശൻ അങ്ങനെ പറഞ്ഞെ.

അതിപ്പോ നീ അറിയണ്ട. ഞങ്ങളെ ഒക്കെ വേണ്ടാന്ന് വച്ചിട്ട് പോയതല്ലേ..ഗൗതം കുറുമ്പൊടെ പറഞ്ഞു .

   “ഓഹ് എങ്കിൽ പറയണ്ട.. കല്ല് മോൾക്ക്‌ വാ കഴുകി കൊടുക്കുന്നതിനിടയ്ക്കു അതെ  കുറുമ്പൊടെ ഞാൻ ഉത്തരം പറഞ്ഞു…

   “വാ കഴുകി കഴിഞ്ഞതും മോള് നേരെ മുത്തശ്ശിയുടെ അടുത്തേക്ക് പോയി…

   “ഞാൻ ദേവേട്ടനും ഗൗതമിനും അടുത്തായി വന്നിരുന്നു….

   “ദേവേട്ട… ഗൗരിയെ ഡിഗ്രിക്ക് ചേർക്കണം…. ക്ലാസ്സൊക്കെ തുടങ്ങിട്ടു കുറച്ചു ദിവസായിട്ടുണ്ടാകില്ലേ. ഇനി അഡ്മിഷൻ കിട്ടുവോ….

     “നമുക്ക് നോക്കാം… നല്ല മാർക്കുണ്ടങ്കിൽ കിട്ടുമായിരിക്കും…..

    “അവൾക്കു നല്ല മാർക്കുണ്ട് ദേവേട്ട… നന്നായി പഠിക്കും അവള്… അവളുടെ ഒരു വർഷം വെറുതെ പോയി…. ഈ വർഷം കൂടെ കളയാൻ വയ്യ…

   “അതെന്താ ഒരു വർഷം അവള് പോകാത്തത്….

  “അപ്പോളാണ് ഞാൻ എന്താ പറഞ്ഞതെന്ന് ഓർമ വന്നത്…..

   അതു ഹരിയേട്ടന്റെയും അപ്പച്ചിയുടെയും മാധവമാമയുടെ  ഒക്കെ മരണം… വല്ലാത്ത ഷോക്ക് ആയിരുന്നു അവൾക്കു….

    “നമുക്ക് നോക്കാടി… എന്തേലും വഴി ഉണ്ടാകും….

    ഞാനും ദേവേട്ടനും വീണ്ടും സംസാരിച്ചോണ്ടിരുന്നപ്പോളാണ് ഗൗതം ചോദിച്ചത്…

   “വേദു….. നീ എല്ലാരേയും പറ്റി ചോദിച്ചു… നിനക്ക് ഇത്രയും വേദന തന്ന വല്യമ്മേ കുറിച്ച് വരെ ചോദിച്ചു….

   ദത്തേട്ടനെ കുറിച്ച് നിനക്ക് ഒന്നും അറിയണ്ടേ… അത്രയ്ക്ക് വെറുപ്പാണോ നിനക്ക് ദത്തെട്ടനോട്….

   “അവന്റെ ചോദ്യത്തിന് എന്തു മറുപടി പറയണം എന്നു എനിക്കറിയില്ലായിരുന്നു…

   അതിന്റെ ഉത്തരം ഞാൻ എന്നോട് തന്നെ ചോദിക്കുവായിരുന്നു….

   ഞാൻ ദത്തേട്ടനെ വെറുക്കുന്നുണ്ടോ… അതിനു എനിക്ക് കഴിയുവോ… ഹൃദയത്തിന്റെ ഓരോ കോണിൽ നിന്നും ആ മുഖം എന്റെ ഉറക്കം കെടുത്താറില്ലേ… എന്നിട്ടും ഞാൻ എന്താ ദത്തേട്ടനെ കുറിച്ച് ഒന്നും ചോദിക്കാത്തതു….

    ഗൗതമിന്റെ കൈകൾ എന്റെ കൈയിൽ അമർന്നപ്പോളാണ് ഞാൻ ഓർമയിൽ നിന്നുണർന്നതു… നിറഞ്ഞ കണ്ണുകൾ അവർ കാണാതിരിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു…

  പെട്ടന്നാണ് ഗൗരി വന്നു മുത്തശ്ശി വിളിക്കുന്നു എന്നു പറഞ്ഞത്…

  അവിടെ നിന്നും എണീറ്റു പോകുമ്പോൾ രണ്ടുപേരുടെയും മുഖത്തു നോക്കാൻ കഴിഞ്ഞിരുന്നില്ല….

    “ദേവേട്ട…. ദത്തേട്ടൻ അറിയുമ്പോൾ ഇത് ഉൾകൊള്ളാൻ കഴിയും എന്നു തോന്നുണ്ടോ…

   “അറിയില്ല ഗൗതം എനിക്കൊന്നും അറിയില്ല… അവള് വന്ന സന്തോഷം ഒരു ഭാഗത്തു… എന്റെ ദത്തനെ എങ്ങനെ ആശ്വസിപ്പിക്കും എന്ന ദുഃഖം മറുഭാഗത്തു.അഞ്ചു വർഷം കൊണ്ട് ഇവളിന്ന് വരും നാളെ വരും എന്നുള്ള അവന്റെ കാത്തിരിപ്പു ഞാൻ കാണണത..എങ്ങനെ ഞാൻ അവനെ പറഞ്ഞു മനസിലാക്കും,  അറിയില്ല  എനിക്ക്..

   ദത്തേട്ടൻ എന്നാ ദേവേട്ട വരുക… അറിയോ…

 “ഇല്ല  വരുന്നതിനെക്കുറിച്ചു അവൻ ഒന്നും പറഞ്ഞില്ല …. ഞാൻ ഒന്നും പറയില്ല വരുമ്പോൾ അറിയട്ടെ എല്ലാം …

 

      ഉറങ്ങാൻ കിടന്നപ്പോളും ഗൗതമിന്റെ വാക്കുകൾ ആയിരുന്നു മനസിൽ….

  ഞാൻ എന്താ ദത്തേട്ടനെ കുറിച്ച് ചോദിക്കാത്തതു… ദത്തെട്ടനോട് എനിക്ക് ദേഷ്യം ഉണ്ടോ…

   ഇല്ല ഇപ്പോളും ഇഷ്ടമാണ്… ഒരുപാട് ഇഷ്ടം..മനസു നിറഞ്ഞു കവിയുന്നൊരു ഇഷ്ടം. ഇവിടെ വന്നത് മുതൽ ഓരോ നിമിഷവും ഞാൻ തേടുന്ന മുഖം പ്രതീക്ഷിക്കുന്ന മുഖം… 

  പക്ഷെ ദത്തേട്ടനെ കുറിച്ച് അറിയാൻ ശ്രമിക്കാതെ ഞാൻ എന്റെ മനസിനെ തന്നെ പറ്റിക്കുകയല്ലേ…

   ദത്തേട്ടൻ വേറെ ഒരു ജീവിതം തേടി എന്നറിഞ്ഞാൽ എനിക്ക് സഹിക്കാൻ പറ്റോ.. ഇല്ല ഒരിക്കലും ഇല്ല… വല്യമ്മ എന്നോട് കളളം പറഞ്ഞതല്ലേ… അപ്പോൾ ദത്തേട്ടൻ എന്നെ സ്നേഹിച്ചിട്ടുണ്ടാവോ…

   എന്റെ മനസിൽ തന്നെ കൂട്ടലും കിഴിക്കലും നടത്തി ഗൗതം ചോദിച്ചതിന് ഉത്തരം കണ്ടത്തുക ആയിരുന്നു മനസു….

      “വേദേച്ചി……

     “നീ ഉറങ്ങീലെ ഗൗരി……

    “ഇല്ല… ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ…

    “എന്താ മോളെ…

    “എല്ലാരോടും സത്യം പറഞ്ഞൂടെ… എന്തിനാ മറച്ചു വയ്ക്കുന്നത്…. ദത്തേട്ടൻ… ഇഷ്ടമല്ലേ ചേച്ചിക്ക് ഇപ്പോളും ദത്തേട്ടനെ…..

     “മോള് ഉറങ്ങിക്കോ ആവശ്യമില്ലാത്തതൊന്നും ചിന്തിക്കണ്ട… പിന്നെ നിന്നോട് പറഞ്ഞതൊന്നും മറന്നിട്ടില്ലല്ലോ… ആരും ഒന്നും അറിയരുത്.. ഒന്നും.. കേട്ടല്ലോ… ഞാൻ ഇവിടെ പറഞ്ഞതിൽ നീ ആയിട്ടു ഒരു മാറ്റം വരുത്തരുത്…. അങ്ങനെ സംഭവിച്ചാൽ നീ പിന്നെ എന്നെ ജീവനോടെ കാണില്ല…

    “ഒരു ഏങ്ങലടി കേട്ടാണ് തിരിഞ്ഞു നോക്കിയത്….

   “ഗൗരി…. നീ കരയാൻ വേണ്ടി അല്ല ഒന്നും പറഞ്ഞത്…. എനിക്കെന്തെങ്കിലും സംഭവിച്ചാലും… നിങ്ങളെ ഇവിടെ ആരും അകറ്റരുത്‌. എന്റെ എല്ലാ അവകാശങ്ങളും നിങ്ങൾക്ക് കിട്ടണം..

    ഇവിടെ ആരും നിങ്ങളെ അകറ്റില്ല.വേറെ ആയി കാണില്ല,  എന്നാലും ഒരാള് പോലും അതിന്റെ പേരിൽ ചോദ്യം ചെയ്യേണ്ടി വരരുത്..  അതിനു ഇതേ എന്റെ മുന്നിൽ വഴി ഉള്ളൂ… എല്ലാം നിങ്ങളുടെ നന്മയ്ക്കു വേണ്ടിയാ.

   ഞാൻ കാരണം ആരും അപകടത്തിൽ ചാടരുത്.അത്രേ ഉള്ളൂ എന്റെ മനസിൽ ഇപ്പൊ..നീ ആയിട്ടു ആരെയും ഒന്നും അറിയിക്കാൻ നിൽക്കണ്ട..

    “ചേച്ചിയ്ക്ക് ഈ പറഞ്ഞ നന്മയും ജീവിതവും ഒന്നും വേണ്ടേ വേദേച്ചി ….

  “ചേച്ചിയുടെ നന്മയും ജീവിതവും ഒക്കെ നിങ്ങളല്ലേ ഇപ്പൊ…

   പോട്ടെ ഒന്നുകൊണ്ടു സങ്കടപെടണ്ട മോളുറങ്ങിക്കോ… ഒന്നും ഓർക്കണ്ട കേട്ടോ.സന്തോഷത്തോടെ ഇരിക്ക് .

      അവളോട് അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും മനസു വല്ലാതെ അസ്വസ്ഥമായിരുന്നു…. ഓർമകൾക്കിടയിൽ എപ്പോളോ ഉറക്കത്തിലേക്കു വഴുതി വീണു…

   

      രാവിലെ എണീറ്റു ഗൗതമിനോടൊപ്പം അമ്പലത്തിലേക്ക് നടന്നു…. അമ്പലത്തിൽ തൊഴുതിട്ട് പഴയതു പോലെ അമ്പലക്കുളത്തിലെ പടവുകളിൽ ഇരുന്നു… 

  എന്താണ് മാഡം വലിയ ആലോചനയിലാണല്ലോ….

    പഴയ വേദു ആകാൻ കൊതി തോന്നുന്നു ഗൗതം..

    ഒരിക്കലും തിരികെ കിട്ടാത്ത ബാല്യം… ഒരിക്കലെങ്കിലും ജീവിതത്തിന് ഒരു റീവൈൻഡ് ബട്ടൺ വേണമെന്ന് തോന്നി പോകുന്നത് ഇപ്പോളക്കയാണ് അല്ലേടാ, ഞാനും നീയും ഗാഥയും… അതൊന്നും ഒരിക്കലും തിരികെ കിട്ടില്ലല്ലോ എന്നോർക്കുമ്പോൾ വല്ലാത്ത ഒരു മരവിപ്പാണ് മനസിൽ….

   ഞാനായിട്ട് നഷ്ടപ്പെടുത്തിയ അഞ്ചു വർഷങ്ങൾ അതിലെ സന്തോഷം.. അതൊക്കെ ഓർക്കുമ്പോൾ ഇപ്പൊ ഒരു നീറ്റലാണ് മനസിൽ…

   “നിനക്ക്  എങ്ങനെയാ വേദു ഞങ്ങളെ കാണാതെ ഈ അഞ്ചു വർഷം…. വല്ലാത്ത വേദനയായിരുന്നടി.ഓരോ നിമിഷവും ഹൃദയം പൊട്ടുന്ന വേദന. സ്നേഹം വേദനയാണെന്നു മനസിലാക്കിയ നാളുകളായിരുന്നു അത്..

       നീ പോയതിനു ശേഷമാണു ഞങ്ങളെല്ലാം നിന്നെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നു മനസിലായത് .. ശ്രീമംഗലം എന്ന വീടിന്റെ ഓരോ തൂണിനു പോലും നിന്നോടുള്ള സ്നേഹം ആയിരുന്നു. ആ വീടിന്റെ സന്തോഷം പോലും നീയായിരുന്നു എന്നു തിരിച്ചറിയുന്നത്….

    “ആരു പറഞ്ഞു നിങ്ങളെയൊന്നും ഞാൻ കാണുന്നുണ്ടായിരുന്നില്ലന്നു… നിങ്ങളൊക്കെ ദാ ഇവിടെ എന്റെ ഹൃദയത്തിലല്ലെടാ ചേർന്നിരിക്കുന്നത്.ഞാനും നീറുക ആയിരുന്നില്ലെടാ.. 

  എന്നിട്ടാണോ ഞങ്ങൾ ഒന്നും കൂടെ ഇല്ലാതെ നിനക്ക് ഹരിയേട്ടനെ കല്യാണം കഴിക്കാൻ തോന്നിയത്….

 നമ്മുടെ എല്ലാം ജന്മത്തിന് ചില കർമങ്ങൾ ഉണ്ടാകും ഗൗതം. നമ്മൾ പോലും അറിയാതെ നമ്മൾ അതിലേക്കു എത്തപെടുകയും ചെയ്യും. അത്രയും കരുതിയാൽ മതി…

   “വാ മോളെണീറ്റിട്ടുണ്ടാകും ചിലപ്പോ  എന്നെ കാണാതെ കരയും…

   എന്റെ ചോദ്യത്തിൽ നിന്നുള്ള ഒളിച്ചോട്ടം അല്ലേ വേദു ….

   “ചില ചോദ്യങ്ങൾക്കൊന്നും ഉത്തരം ഉണ്ടാവില്ല ഗൗതം… വാ പോകാം…

  “വീട്ടിൽ എത്തിയപ്പോൾ  മുറ്റത്തു നിന്നെ കണ്ടു വലിയമ്മാവനോടൊപ്പം ഒളിച്ചു കളിക്കുന്ന കല്ലുവിനെ… ചെറിയമ്മാവനും കൂടെ ഉണ്ട്.  എന്ന കണ്ടതും ഓടി വന്നു ന്റെ ഒക്കത്തു കേറി ഇരുപ്പായി.. 

  എണീറ്റപ്പോ നിന്നെ കാണാഞ്ഞു ഭയങ്കര ബഹളം ആയിരുന്നു… ഗൗരിയുടെ കയ്യിലും നിന്നില്ല…

  മുത്തശ്ശൻ മാരുടെ അടുത്തെത്തിയപ്പോ നിർത്തി കരച്ചിൽ…

   “വേദുവേ കല്ലുമോള് വന്നേ പിന്നെ ഇവിടെ ചിലരുടെയൊക്കെ പ്രായം കുറഞ്ഞൂന്ന നിക്ക് തോന്നണത്…

   രാധമ്മയി അതും പറഞ്ഞു ചിരിയോടെ അകത്തേക്ക് പോയി….

    ഗൗരി എവിടെ അമ്മായി അതും ചോദിച്ചു ഞാനും അമ്മായിക്കൊപ്പം അടുക്കളയിൽ എത്തിയിരുന്നു….

   അവള് കുളിക്കുവാ.. അവളെ വിളിക്കാണ്ടു പോയിന്നു പറഞ്ഞു പരിഭവിച്ചിരികയാണ്…

  ഞാൻ ഇറങ്ങിയപ്പോ കുറേ വിളിച്ചതാ, അവള് നല്ല ഉറക്കാമായിരുന്നു…

    “അവൾക്കിവിടെയൊക്കെ ഇഷ്ടായോ മോളെ, എന്തേലും കുറവ് വല്ലോം ഉണ്ടോ.. അവളുടെ ഇഷ്ടങ്ങൾ കൂടെ നീ പറയുട്ടോ… ഗൗരി മോൾക്ക്‌ നമ്മളോട് അതൊക്കെ ചോദിക്കാൻ ചിലപ്പോൾ മടി ഉണ്ടാകും..

   ആ മോൾക്ക്‌ ഇവിടെ ഒന്നിനും ഒരു കുറവ് വരരുത്.. അച്ഛനും അമ്മയും ഇല്ലെന്ന സങ്കടമേ തോന്നരുത്.. അവിടെ കിട്ടിയ എല്ലാ സന്തോഷവും സ്വാതന്ത്ര്യവും ഇവിടെയും അവൾക്കു കിട്ടണം. അതൊക്കെ നോക്കേണ്ടത്  നിന്റെ കടമയാ വേദു…

   അമ്മായിമാരുടെ സംസാരം കേട്ടു കണ്ണുനീരിനിടയിലും എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…

   എന്താ വേദുട്ടാ എന്തിനാ കണ്ണ് നിറഞ്ഞേ….

   ഒന്നുല്ല ദേവമ്മായി.. എനിക്കെന്തെങ്കിലും സംഭവിച്ചാലും അവർക്കിവിടെ ഒരു കുറവും ഇണ്ടാവില്ലല്ലോ. അതോർത്തു സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞതാ…

   നിനക്ക് എന്തേലും സംഭവിക്കാനോ,  വേണ്ടാതീനം പറഞ്ഞാൽ നല്ല വീക്ക്  വച്ചു തരും..വളർന്നുനോന്നും നോക്കില്ല ഞാൻ…

     അമ്മായിമാരെ ചേർത്ത് നിർത്തി ഓരോ ഉമ്മയും കൊടുത്ത്. കല്ലുനെയും എടുത്തോണ്ട് നേരെ മുത്തശ്ശിയുടെ മുറിയിലേക്ക് ചെന്നു… 

  അവിടെ മുത്തശ്ശിയുടെ മടിയിൽ കിടക്കുന്ന ദേവേട്ടനെയാണ് കണ്ടത്…

അതുകണ്ടതും എന്റെ ഒക്കത്തിരുന്ന കല്ലുമോൾ താഴയിറങ്ങി ഓടിച്ചെന്നു ദേവേട്ടനെ പിടിമാറ്റിയിട്ടു മുത്തശ്ശിയുടെ മടിയിലായിരുന്നു…

    ‘ന്റെ മുത്തച്ചിയാ അതും പറഞ്ഞു ദേവേട്ടനെ കൂർപ്പിച്ചു നോക്കുന്നുണ്ട്…

   മുത്തശ്ശിയുടെയും ദേവേട്ടന്റെയും ഒക്കെ ചിരി അവിടെ മുഴങ്ങി കേട്ടു..

   കുറുമ്പി അമ്മയെപ്പോലെ തന്നെ. കുശുമ്പത്തി.. അതും പറഞ്ഞു ദേവേട്ടൻ അവളെ ഇക്കിളിയാക്കാൻ തുടങ്ങി…

   അവരുടെ കളി കണ്ടു കുറച്ചു നേരം നിന്നിട്ട് നേരെ റൂമിലേക്ക്‌ നടന്നു… മനസിലാകെ സന്തോഷത്തിന്റെ തണുപ്പ് ഇറങ്ങുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു…

 

  രാവിലെ മുതൽ ഗാഥ വരും എന്നുള്ള സന്തോഷം ആയിരുന്നു മനസിൽ… ഉച്ച കഴിയുമ്പോൾ അവര് എത്തുമെന്ന് ഇടയ്ക്ക് ദേവേട്ടൻ പറഞ്ഞു….

    കല്ലുനെ മുത്തശ്ശിയുടെ മുറിയിൽ ഉറക്കി കിടത്തിയിട്ട്. ഞാനും ഗൗരിയും ഗൗതമും കൂടെ ഞങ്ങളുടെ പഴയ കൈത്തോടിന്റെ കരയിലുള്ള ചായ്‌പിൽ ഇരിപ്പുറപ്പിച്ചു….

   ഞാൻ ഇവിടെനിന്നും പോയതിനു ശേഷമുള്ള ഓരോ വിശേഷങ്ങൾ പറഞ്ഞു കേൾപ്പിക്കുകയാണ് ഗൗതം… ഒരു ചിരിയോടെ അതെല്ലാം കേട്ടുകൊണ്ടിരുന്നപ്പോളാണ് ഒരു വിളി കേട്ടത്…

  തിരിഞ്ഞു നോക്കിയ ഞങ്ങൾ കണ്ടത് എനിക്ക് നേരെ ഓടി വരുന്ന ഗാഥയെയാണ്.. എടി ഒന്ന് പതുക്കെ… നീ ഇപ്പൊ ഒന്നല്ല രണ്ടാണ്. ഗൗതം വിളിച്ചു പറയുന്നുണ്ട് അവളോട്. ആരു കേൾക്കൻ….

  അവളെ കണ്ടു എണീറ്റപ്പോളെക്കും അവളോടി വന്നു കെട്ടിപിടിച്ചിരുന്നു.ഉച്ചത്തിൽ കരയുന്നും ഉണ്ട് .

  എന്തിനാടി ഇങ്ങനെ കരയണേ.. ഞാൻ വന്നില്ലേ…

 എന്തുപറഞ്ഞിട്ടും കരച്ചിലിന്റെ ശക്തി കൂടിയതല്ലാതെ ഒരു കുറവും ഉണ്ടായില്ല…

  ഞങ്ങൾക്കിടയിലേക്കു ഗൗതമും കൂടെ വന്നു മുറുകെ കെട്ടിപിടിച്ചു.. എത്രനേരം അങ്ങനെ നിന്നു എന്നറിയില്ല..

  മതി പിള്ളേരെ പരിഭവം പറയാൻ ഇനിയും സാമയം ഉണ്ടല്ലോ എന്ന അമ്മായിടെ വാക്ക് കേട്ടാണ് ഞങ്ങൾ അടർന്നു മാറിയത്…

     എന്തക്കയോ പതം പറഞ്ഞു  തലങ്ങും വിലങ്ങും അടിക്കുന്ന അവളെകണ്ടു ചിരിയാണ് വന്നത്.. കുഞ്ഞു കുട്ടികളെ പോലെ അവളെന്നെ തല്ലിക്കൊണ്ടിരുന്നു..

   അവളുടെ കൈ പിടിച്ചു വച്ചു അവളെ ചേർത്തു നിർത്തി കവിളിൽ ന്റെ ചുണ്ടുകൾ അമർത്തുമ്പോൾ. അഞ്ചു വർഷം കൊണ്ട് വീർപ്പുമുട്ടുന്ന ഹൃദയം സന്തോഷിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു…

   ഞങ്ങളെ നോക്കി നിൽക്കുന്ന കണ്ണുകളിൽ എല്ലാം വല്ലാത്ത ഒരു പ്രകാശം ഉണ്ടായിരുന്നു.. സന്തോഷത്തിന്റെ പ്രകാശം….

            തുടരും..

 

താമര താമര

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “മിഴിയറിയാതെ – ഭാഗം 13”

Leave a Reply