മിഴിയറിയാതെ – ഭാഗം 14

4541 Views

മിഴിയറിയാതെ

“ഞങ്ങളെ നോക്കി നിൽക്കുന്ന കണ്ണുകളിൽ എല്ലാം വല്ലാത്ത ഒരു പ്രകാശം ഉണ്ടായിരുന്നു.. സന്തോഷത്തിന്റെ പ്രകാശം….

   

    “എന്നാലും നിന്നോട് ഞാൻ കൂടില്യ വേദു.. എന്നോടും ഇവനോടും പോലും പറയാതെ നീ പോയില്ലേ.. ഇത്രയും വർഷത്തിനിടയ്ക്കു ഞങ്ങളെ ഒന്ന് കാണണം എന്നു പോലും തോന്നില്ലല്ലോ നിനക്ക്…

  “മതിയെടി ഒന്ന് നിർത്തു,  അതൊക്കെ കഴിഞ്ഞ കാര്യം അല്ലേ…ഞാൻ ഇങ്ങു വന്നില്ലേ  ഇപ്പൊ വാ നമുക്ക് അകത്തു പോകാം.. നിന്റെ നല്ലപാതിയെ ഒന്ന് കാണട്ടെ… നിന്നെ സഹിക്കുന്ന ആൾക്കൊരു അവാർഡ് കൊടുക്കണ്ടേ…

    എല്ലാരും കൂടെ ഉമ്മറത്തേക്ക് നടക്കുമ്പോൾ മനസ്സ് പഴയകാലത്തിൽ തന്നെ ആയിരുന്നു.. ഒരുപാട് സ്വപ്നം കണ്ടിട്ടുണ്ട് ഗാഥയുടെ കല്യാണത്തെ കുറിച്ചൊക്കെ.ഞാനായിട്ട് നഷ്ടപ്പെടുത്തിയ സന്തോഷങ്ങൾ. എപ്പോളെങ്കിലും ആരെയെങ്കിലും എനിക്ക് വിളിക്കാമായിരുന്നു .ഓർക്കുമ്പോൾ ജീവിതത്തിൽ നഷ്ടമായ നല്ല നിമിഷങ്ങൾ ഏറെയാണ്…

   ഉമ്മറത്തെത്തി വല്യമ്മാവനോട് സംസാരിച്ചു കൊണ്ടിരിക്കുന്ന ആളെ കണ്ടു അത്ഭുതം ആയിരുന്നു…

  “വിവിയേട്ട ഏട്ടൻ എന്താ ഇവിടെ….

    “ഇതാരാ ദേവാ  ഇത്, നിനക്കറിയോ.. എന്റെ പേരൊക്കെ പറയുന്നുണ്ടല്ലോ.എനിക്ക് കണ്ടിട്ട് മനസിലാവിണില്യ ..

    “ഏട്ടാ… എന്തിനാ ഇങ്ങനൊക്കെ… ദേഷ്യം ആണോ എന്നോട്…

   “ഞാൻ എന്തിനാ നിന്നോട് ദേഷ്യപെടുന്നേ… അതിനു വേണ്ടി ഞാൻ നിന്റെ ആരേലും ആണോ…

   വിവിയേട്ടന്റെ വാക്കുകൾ വല്ലാതെ എന്നെ വേദനിപ്പിച്ചു… ഞാൻ തെറ്റുകാരി ആണെന്ന് എനിക്കറിയാം… ബോംബയിൽ ഉള്ള സമയം ആകെ മൂന്നോ നാലോ വട്ടമേ ഞാൻ വിവിയേട്ടനെ വിളിച്ചിട്ടുള്ളു..

   കണ്ണുകൾ നിറഞ്ഞതു ആരും കാണാതിരിക്കാൻ പെട്ടന്ന് അകത്തേക്ക് കേറിപോയി… അപ്പോളേക്കും വിവിയേട്ടനും ബാക്കി ഉള്ളവരും അകത്തേക്ക് വന്നു…

    “ഞാൻ ഇത്രയും പറഞ്ഞപ്പോൾ നിനക്ക് വേദനിച്ചു അല്ലേ വേദു… അപ്പൊ നീ ചെയ്തതോ  . എന്റെ അനിയത്തി ആയിട്ട് തന്നല്ലേ നിന്നെ കരുതീട്ടുള്ളു. എന്നിട്ട് നിനക്കൊന്നു വിളിക്കാൻ പോലും തോന്നീലല്ലോ  മോളെ.ഞാൻ കാണിച്ച സ്നേഹം കളളം ആണെന്ന് തോന്നിയോ നിനക്ക്.. 

    അങ്ങനെ ഒന്നും പറയല്ലേ, ഏട്ടന്റെ  ചോദ്യങ്ങൾക്കുള്ള ഉത്തരം ന്റെ പക്കൽ ഇല്ല  . എനിക്ക് അറിയാം ഞാൻ ചെയ്തത് തെറ്റാണെന്നു. പക്ഷെ ആരോടും വീണ്ടും ഒരു ബന്ധം പുതുക്കാൻ താല്പര്യപെട്ടില്ല എന്നതായിരുന്നു സത്യം.അവിടെ എത്തിയിട്ടും ഇവിടത്തെ ഓർമ്മകൾ ആയിരുന്നു. ഒരു വർഷത്തോളം എടുത്തു ഞാൻ ഒന്ന് നോർമൽ  ആകാൻ.  ഇവിടത്തെ ഓർമ്മകൾ അത്രയേറെ എന്നെ ചുറ്റിവരിഞ്ഞിരുന്നു.. മറക്കാൻ ശ്രമിക്കും തോറും പതിന്മടങ്ങു ശക്തിയോടെ തിരികെ വരുന്ന ഓർമ്മകൾ…

   ഞാൻ ഏട്ടനോട് മാപ്പ് പറയുന്നു. എന്നോട് ദേഷ്യം തോന്നരുത്.അതെനിക്ക് സഹിക്കാൻ കഴിയില്യ…..

   “എനിക്ക് ദേഷ്യം ഒന്നുല്ല വേദു.. നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതും അല്ല… എന്റെ വിഷമം കൊണ്ട് പറഞ്ഞതാ…

    ” സാരല്യ അതൊക്കെ പോട്ടെ നമുക്ക് കഴിഞ്ഞതൊക്കെ മറക്കാം. ഇപ്പൊ ഇത് പറയു  വിവിയേട്ടൻ എങ്ങനെ അറിഞ്ഞു ഞാൻ എത്തിയെന്നു… ഗാഥയുടെ ഭർത്താവും വിവിയേട്ടനും ബന്ധുക്കൾ ആണോ. എന്നിട്ട് ആളെവിടെ ഞാൻ കാണട്ടെ…

   എല്ലാരുടെയും ചിരി കണ്ടിട്ട് എന്റെ മുഖത്തു സംശയം ആയിരുന്നു.. ഇവരൊക്കെ എന്തിനാ ഇങ്ങനെ ചിരിക്കുന്നതെന്നു മനസിൽ ഓർക്കുന്നതിനിടയിൽ തന്നെ അതിന്റെ ഉത്തരം വന്നിരുന്നു…

   ഗൗതം വന്നെന്നെ വട്ടം പിടിച്ചുകൊണ്ടു അവന്റെ തല ന്റെ തോളിൽ ചേർത്ത് കൊണ്ട് പറഞ്ഞു….

   ന്റെ വേദുട്ടി  ഈ നിൽക്കണ വിവിയേട്ടനാണ് ന്റെ അളിയൻ…

 അതു കേട്ടു ഞാൻ വാ തുറന്നു നിന്നുപോയി…

  ഇതൊക്കെ എപ്പോ സംഭവിച്ചു..എങ്ങനെ. എനിക്ക് ഒരിക്കൽ പോലും തോന്നിയില്ലലോ വിവിയേട്ടന് ഗാഥയോട് അങ്ങനെ ഒരിഷ്ടം ഉണ്ടന്നു.. അതിനു ദത്തേട്ടന് വിവിയേട്ടനോട് ദേഷ്യം ആയിരുന്നില്ലേ ..

    “നിർത്തു നിർത്തു നീ ഇങ്ങനെ എല്ലാം കൂടി ഒരുമിച്ചു ചോദിക്കാതെ ന്റെ വേദുവേ… ഞാൻ പറയാം വാ..

  അതും പറഞ്ഞു വിവിയേട്ടൻ എന്നേം കൊണ്ട് മുറ്റത്തേക്കിറങ്ങി….

   “നിന്നോട് അന്ന് ഞാൻ പറഞ്ഞില്ലേ എനിക്ക് ഒരു ഇഷ്ടം ഉണ്ടന്നു.. അതു ഗാഥ ആയിരുന്നു..നിങ്ങളോട് ആരോടും തുറന്നു പറയാനുള്ള ധൈര്യം വന്നില്ല.. പക്ഷെ അവളെ വിട്ടുകളയാൻ തോന്നിയില്ല. ദേവനോടും ദത്തനോടും പറഞ്ഞു. അപ്പോ അവർക്കു സമ്മതം.. അവരു തന്നെ ഇവിടെ കാര്യം അവതരിപ്പിച്ചു പിന്നെ എല്ലാം പെട്ടന്നു ആയിരുന്നു…..

  ഞങ്ങളുടെ കല്യാണം ഉറപ്പിച്ചിട്ടു. നിന്നെ അന്വഷിച്ചു വന്നിരുന്നു ബോംബയിൽ.. പക്ഷെ ആ അഡ്രസ്സിൽ വേറെ ആൾക്കാരായിരുന്നു താമസം.. നിങ്ങൾ താമസം മാറിയിരുന്നോ…

    ആ അതൊക്കെ വിട് ബാക്കി പറയു ദത്തേട്ടൻ എങ്ങനെ സമ്മതിച്ചു ദത്തേട്ടന്റെ ദേഷ്യം മാറിയോ വിവിയേട്ടനോടുള്ള….

    നീ അറിയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് വേദു…

   ദത്തൻ തിരുവന്തപുരത്തു ജോലിക്ക് വന്ന സമയം. ഇടയ്ക്ക് ദേവൻ വിളിച്ചപ്പോൾ പറഞ്ഞെങ്കിലും… എവിടെ ആണെന്നോ ഒന്നും അറിയില്ലായിരുന്നു..അവനെ വിളിക്കാനും എനിക്ക് തോന്നിയില്ല. അവന്റെ പ്രതികരണം എങ്ങനെയാവും എന്നു അറിയില്ലലോ..

    ” ഒരു ദിവസം രാത്രി ഓഫീസിൽ ഒരു സ്റ്റാഫിന്റെ ബർത്ഡേയ് ഫങ്ക്ഷൻ കഴിഞ്ഞു ഒരുപാട് താമസിച്ചാണ് വീട്ടിലേക്കു പോയത്…. വഴിയിൽ ഒരു ബൈക്ക് മറിഞ്ഞു കിടക്കുന്നതു കണ്ടാണ് വണ്ടി നിർത്തിയത്. അതിനടുത്തായി ഒരാൾ വീണു കിടപ്പുണ്ടായിരുന്നു… അടുത്ത് ചെന്നു നോക്കിയപ്പോളാണ് അതു ദത്തനാണെന്നു മനസിലായതു ..

  നിന്നോട് എങ്ങനെ പറയണം എന്നു എനിക്കറിയില്ല വേദു അങ്ങനെ ഒരവസ്ഥയിൽ അവനെ കാണേണ്ടി വരും എന്നു ഒരിക്കലും കരുതീല… ദേഹം ആസകലം മുറിവുണ്ട്.. അവനു സ്വബോധം ഉണ്ടായിരുന്നില്ല… ഏതെങ്കിലും ഹോസ്പിറ്റലിൽ കൊണ്ട് പോയാൽ പോലും അവരു ട്രീട്മെന്റിന് തയാറാകുവോന്നു എനിക്ക് അറിയില്ലായിരുന്നു.. അത്രയേറെ മദ്യം  അവന്റെ ശരീരത്തിൽ ഉണ്ടായിരുന്നു…   

എന്താ വേണ്ടതെന്നു അറിയാതെ പകച്ചു നിന്നുപോയി ഒരു നിമിഷം. പഴേ ദത്തന്റെ ഓർമപ്പെടുത്തൽ പോലും അവനിൽ ഉണ്ടായിരുന്നില്ല.

   പിന്നെ എന്റെ ഒരു ഫ്രണ്ടിനെ വിളിച്ചു അവന്റെ പരിചയത്തിൽ ഉള്ള ക്ലിനിക്കിൽ കൊണ്ട് പോയി… അവന്റെ മുറിവൊക്കെ ഡ്രസ്സ്‌ ചെയ്തതിനു ശേഷം ആണ് ഞാൻ ദേവനെ വിളിച്ചു കാര്യം പറഞ്ഞതു…

  അപ്പോളാണ് അവൻ പറഞ്ഞത്,പ്രിയയ്ക്ക് ദത്തനെ  ഇഷ്ടം ആണെന്നും. അവൻ  വിവാഹത്തിന് സമ്മതിക്കാത്തത് കൊണ്ട്,  അവളു ആത്മഹത്യക്കു ശ്രമിച്ചു എന്നും… അതുകൊണ്ട് വീട്ടുകാര് എല്ലാം കൂടെ ഇവനെ പ്രിയയുമായുള്ള വിവാഹത്തിന് നിർബന്ധിച്ചതു കൊണ്ട്, ആ ദേഷ്യത്തിന്  വീട്ടിൽ നിന്നും ഇറങ്ങിയതാണന്നും .ആ ദേഷ്യത്തിലും സങ്കടത്തിലും ആവും അത്രയേറെ കുടിച്ചതെന്നു ദേവൻ പറഞ്ഞു …

   ആശുപത്രിയിൽ നിന്നും നേരെ എന്റെ വീട്ടിലേക്കാണ് കൊണ്ട് പോയത്… ആദ്യമൊക്കെ അവനു എന്നോട് സംസാരിക്കാൻ തന്നെ ബുദ്ധിമുട്ടായിരുന്നു…

  മുറിവൊക്കെ ഉണങ്ങി അവൻ തിരികെ ജോലിക്ക് ജോയിൻ ചെയ്യാൻ തുടങ്ങുന്നതിനു മുമ്പത്തെ ദിവസം ആണ് അവൻ പറഞ്ഞത്.. ദേവുവിനെ ഞാൻ ഉപദ്രവിക്കാൻ ശ്രമിച്ചു എന്നു അവൾ പറഞ്ഞത് കൊണ്ടാണ് അന്ന് അവൻ എന്നെ അടിച്ചതെന്നു.. പ്രിയ അതിനു സാക്ഷികൂടി ആണെന്ന് പറഞ്ഞപ്പോൾ അവൻ അതു വിശ്വസിച്ചു…

   ദേവുവിന്റെ ഏട്ടനായി ചിന്തിച്ചു നോക്കിയപ്പോൾ പെങ്ങളെ അവിശ്വസിക്കാൻ അവനു തോന്നിയില്ലന്നു…

   പിന്നെ നീ എന്റൊപ്പം നിന്നപ്പോൾ നിന്നോടും ദേഷ്യം ആയി അവനു… അതിനിടയ്ക്ക് നീയും ഞാനും തമ്മിൽ ഇഷ്ടത്തിലാണെന്നും പ്രിയയും ദേവുവും പറഞ്ഞു വിശ്വസിപ്പിച്ചു അവനെ …

  അവൻ ആലോചിച്ചപ്പോൾ ശെരിയാണ്. അവനൊരിക്കൽ പോലും നിന്നോട് സ്നേഹത്തോടെ സംസാരിച്ചിട്ടില്ല.നിന്നെ ഒരിക്കലും ചേർത്ത് പിടിച്ചിട്ടില്ല. പ്രിയയുടെ കൂടെ കൂടി നിന്നെ കുറ്റപ്പെടുത്താനേ ശ്രമിച്ചിട്ടുള്ളു. അപ്പൊ പിന്നെ നിനക്ക് എന്നോട് ഇഷ്ടം തോന്നി എന്നു പറഞ്ഞപ്പോൾ അവൻ അതു വിശ്വസിച്ചു.

   അതും പോരാഞ്ഞിട്ട് ഞങ്ങൾ തമ്മിൽ അടി ഉണ്ടായപ്പോളും നീ എന്റെ ഒപ്പം ആയിരുന്നില്ലേ നിന്നത്. എല്ലാം കൂട്ടി വായിച്ചപ്പോൾ പ്രിയയും ദേവുവും പറയുന്നത് ശെരിയാണെന്നു അവൻ ഉറപ്പിച്ചു…

   പിന്നെ അവൻ കാണിച്ചു കൂട്ടിയതൊക്കെ നിന്നെ നഷ്ടമാകും എന്നുള്ള ഭ്രാന്തിൽ ആയിരുന്നു..

   അവൻ ഇത്രയും പറഞ്ഞപ്പോൾ നിന്റെ വല്യമ്മ നിന്നെ കണ്ടതും പ്രിയയും ദത്തനും ഇഷ്ടത്തിലാണെന്നു പറഞ്ഞതും. ആ വീട്ടിൽ നിന്നും പോണമെന്നു പറഞ്ഞതുമൊക്കെ ഞാനും പറഞ്ഞു…

  അതു കേട്ടിട്ടു ഇവിടെ വന്നു അവൻ ദേവുവിനെ ഒരുപാട് തല്ലി.പ്രിയക്കും കൊടുത്തു.  വല്യമ്മ പറഞ്ഞതൊക്കെ വീട്ടിൽ എല്ലാവരോടും പറഞ്ഞു… അതു കേട്ടിട്ടാണ് മുത്തശ്ശൻ അവരെ ഇവിടന്നു ഇറക്കി വിട്ടത്…

 എല്ലാർക്കും വലിയ വിഷമം ആയിരുന്നു വേദു. നീ അനുഭവിച്ച സങ്കടങ്ങൾ ഓർത്തു നീറുകയായിരുന്നു എല്ലാരും. ചെയ്തുപോയ തെറ്റുകൾ ഓർത്തു  ഇപ്പോഴും ഒരുപാട് വേദനിക്കന്നുണ്ട് അവൻ..

   വിവിയേട്ടൻ പറഞ്ഞതെല്ലാം എന്റെ മനസിൽ ഉത്തരം കിട്ടാതെ കിടന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ആയിരുന്നു…. എന്നാലും ദേവു എന്നോട് ഇങ്ങനെ ചെയ്യും എന്നു ഞാൻ ഒരിക്കലും കരുതീല…പ്രിയേച്ചി പണ്ടേ അങ്ങനായിരുന്നു. പക്ഷെ ദേവു…. ആ അറിവ് എന്തിനു വേണ്ടിയോ മനസിനെ വീണ്ടും വേദനിപ്പിച്ചു..

     നിനക്ക് ദത്തനോട് ദേഷ്യം ഉണ്ടോ മോളെ… അവനോടു ക്ഷമിച്ചൂടെ. അവൻ ഇപ്പോളും നിന്റെ വരവും പ്രതീക്ഷിച്ചാണ് കഴിയുന്നത്…

 വിവിയേട്ടന്റെ ചോദ്യം ആണ് ചിന്തകൾക്ക് കടിഞ്ഞാൺ ഇടിയിപ്പിച്ചത്…

   “ദേഷ്യം… ദേഷ്യം ഒന്നുല്ല വിവിയേട്ട. പിന്നെ ഒരിക്കലും ദത്തേട്ടന്റെ ഭാഗത്ത്‌ ന്യായം ഇല്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്നു കരുതി അതു വിശ്വസിക്കുന്നതിനു മുൻപ് സത്യം അറിയാൻ ശ്രമിക്കാമായിരുന്നു…

  എല്ലാം കഴിഞ്ഞതിനു ശേഷം വേദനിച്ചിട്ടു കാര്യം ഇല്ല വിവിയേട്ട. ഞാൻ അനുഭവിച്ച വേദന, ഒറ്റപ്പെടൽ, എനിക്ക് നഷ്ടമായ നല്ല നിമിഷങ്ങൾ  അതൊന്നും ഒരിക്കലും മാറ്റാൻ കഴിയില്ലലോ…

   ചില കള്ളങ്ങളുടെ പേരിൽ എനിക്ക് ഉണ്ടായ നഷ്ടം ഒക്കെ വലുതായിരുന്നു വിവിയേട്ട.. ഒരുപാട് വലുത്…

    പിന്നെ ദത്തേട്ടൻ എന്നെ കാത്തിരുന്നിട്ടു കാര്യം ഇല്ല ഒരുപാട് വൈകി പോയി..

   അപ്പോളേക്കും ഗൗരി മോളെയും കൊണ്ട് അങ്ങടയ്ക്കു വന്നിരുന്നു..

  “വേദേച്ചി മോളുണർന്നു…..

  “അവളെ കണ്ടതും വിവിയേട്ടന്റെയും, ഗാഥയുടെയും കണ്ണിലെ സംശയത്തിന് ഉത്തരം എന്നപോലെ ഞാൻ പറഞ്ഞു…

   “ന്റെ മോളാണ് കല്യാണി. കല്ലുന്നു വിളിക്കും….

   അവരുടെ മുഖഭാവത്തിൽ നിന്നും തന്നെ അറിയാൻ കഴിയുന്നുണ്ടായിരുന്നു അവർക്കു അതു വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ഉള്ളത്..

   കല്ലൂനേം കൊണ്ട് അകത്തേക്ക് നടക്കുമ്പോൾ അടുത്തതായി വരുന്ന ചോദ്യങ്ങൾ അവഗണിക്കുക എന്നതായിരുന്നു ലക്ഷ്യം….

   

   എല്ലാവരും കൂടെ ഒരു ഉത്സവമേളം തന്നെയായിരുന്നു…. വർഷങ്ങൾക്കു ശേഷം മനസു സന്തോഷത്തിന്റെ തുടികൊട്ടലിൽ തിമിർത്തുകൊണ്ടിരുന്നു… ആദ്യം വിവിയേട്ടനും ഗാഥയ്ക്കും ചെറിയ വിഷമം ഉണ്ടായെങ്കിലും പിന്നെ അവർ കല്ലുനെ താഴെ വച്ചിട്ടില്ല….

   ദിവസങ്ങൾ കടന്നു പോയി.ഗൗരിയെ കോളേജിൽ ചേർത്തു…. കല്ലുമോൾ എല്ലാവരോടും കൂട്ടായി. അവളില്ലാതെ ഇപ്പൊ ആർക്കും പറ്റില്ലെന്ന പോലെയായി… വീട്ടിൽ വെറുതെ ഇരിക്കാൻ മടിച്ചു ടൗണിലെ  സ്കൂളിൽ ദേവേട്ടന്റെ ശുപാർശയിൽ ടീച്ചർ ആയി പോയി തുടങ്ങി ….

  ശ്രീമംഗലത്തെ ഏതേലും ഒരു സ്ഥാപനത്തിൽ ജോലിക്ക് കേറാൻ പറഞ്ഞെങ്കിലും എനിക്കതിനോട് താല്പര്യം ഇല്ലായിരുന്നു. ഏറ്റവും മനോഹരമായ ജോലിയാണ് അധ്യാപനം. കുട്ടികളോട് കൂടുമ്പോൾ നമ്മുടെ വിഷമങ്ങൾ എല്ലാം മറന്നു അവരിൽ ഒരാളായി മാറും…

 ഇതിനിടയിൽ ഒരിക്കൽ പോലും ദത്തേട്ടനെ കുറിച്ച് ആരോടും ചോദിച്ചില്ല… ഇടയ്ക്ക് ദത്തേട്ടൻ വിളിച്ചിരുന്നു എന്നൊക്ക കേൾക്കാറുണ്ടങ്കിലും. ആരോടും ഒന്നും ചോദിക്കാൻ പോകാറില്ല. ഒരു സുഖമുള്ള നോവായി എന്റെ മനസ്സിൽ തന്നെ ആ ഓർമകളെ ഒതുക്കി വച്ചു…

      ബസിറങ്ങി മുന്നോട്ട് നടന്നു രാമേട്ടന്റെ ചായക്കടയിൽ കേറാൻ തുടങ്ങിയതും ഒരു വിളികേട്ടാണ് തിരിഞ്ഞു നോക്കിയത്…

  “ടാ ദത്താ നീ വരുന്ന വഴിയാണോ. ട്രെയിനിങ് കഴിഞ്ഞോ വാ ഞാൻ കൊണ്ടാക്കാം. ഓട്ടോയിലോട്ടു  കേറൂ…

 വേണ്ട അരുണേ ദേവൻ വരും. ഞാൻ വിളിച്ചിട്ടുണ്ട്… ട്രെയിനിങ് കഴിഞ്ഞു ഇനി ഇവിടെ തന്നെ ഉണ്ടാകും.  രണ്ടു ദിവസം കഴിഞ്ഞു ഡ്യൂട്ടിക്ക് ജോയിൻ ചെയ്യണം.രാമേട്ടന്റെ ഒരു ചായ കുടിക്കാന്ന് കരുതി.കുറേ നാളായില്ലേ. വരുന്നേ വാ ചായ കുടിച്ചിട്ട് പോകാം… 

     വേണ്ടടാ നീ കുടിച്ചോ, ഓട്ടം ഉണ്ട്….

  “എന്നാ നീ വിട്ടോ പിന്നെ കാണാം…

   “രാമേട്ടാ ഒരു സ്ട്രോങ്ങ്‌ ചായ പോരട്ടെ സ്പെഷ്യൽ മസാല റ്റീ…

   “മോൻ വരുന്ന വഴിയാണോ ട്രെയിനിങ് കഴിഞ്ഞോ….

   കഴിഞ്ഞല്ലോ രാമേട്ടാ, രണ്ടു ദിവസം കഴിഞ്ഞു ജോയിൻ ചെയ്യും…. പിന്നെ നാട്ടിലെന്താ വിശേഷം. 

“നാട്ടിലെന്തു വിശേഷം. വിശേഷം ശ്രീമംഗലത്തല്ലേ…

  ശ്രീമംഗലത്തോ അവിടെന്താ വിശേഷം…

അപ്പൊ മോനൊന്നും അറിഞ്ഞില്ലേ. നമ്മുടെ ദേവി കുഞ്ഞിന്റെ മോള് മടങ്ങി വന്നു. വേദകുഞ്ഞു.. അവിടെ ഉത്സവം തന്നെയായിരുന്നു.ആ മോളെന്നും അവിടത്തെ ഐശ്വര്യം തന്നെയാ.. അതിന്റെ ചിരി കാണാൻ തന്നെ ഒരു ചേലാണ് .

   മോൻ നേരിട്ട് അറിഞ്ഞാൽ മതി എന്നു കരുതിക്കാണും.അതാകും ആരും മോനോട് വിളിച്ചു പറയാഞ്ഞേ. അല്ലെങ്കിൽ ഇപ്പൊ ഈ കുന്ത്രാണ്ടതിലോട്ട് ഒരു ഞെക്ക് ഞെക്കി ചെവിയേല് വച്ചാ എല്ലാം പെട്ടന്നു അറിയാല്ലോ ..

  രാമേട്ടൻ പിന്നെ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല.. എന്റെ മനസ്സ് മുഴുവൻ അവളായിരുന്നു  എന്റെ വേദുട്ടി.. എന്റെ ജീവിതം ന്റെ പ്രണയം..ഞാൻ നഷ്ടമാക്കിയ എന്റെ മാണിക്യം..

  ഇനി എനിക്കൊന്നു പ്രണയിക്കണം. മനസറിഞ്ഞു,  ഹൃദയത്തിന്റെ അടി തട്ടിൽ അവൾക്കായി കരുതി വച്ച സ്നേഹം പകർന്നു നല്കി അവളെ എന്റെ നെഞ്ചോട് ചേർക്കണം.   വേദനിപ്പിച്ചതിനൊക്കെ പകരം ഇരട്ടി സ്നേഹം കൊണ്ട് മൂടണം. വൈകാതെ അവളെ എന്റെ നല്ല പാതിയാക്കി ശ്രീമംഗലത്തിന്റെ വിളക്ക് ആക്കണം….

   തുടരും…

 

താമര താമര

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “മിഴിയറിയാതെ – ഭാഗം 14”

Leave a Reply