മിഴിയറിയാതെ – ഭാഗം 18

2736 Views

മിഴിയറിയാതെ

“നമ്മളറിയാത്ത എന്തൊക്കയോ അവളെ അലട്ടുന്നുണ്ട്.. അവളുടെ മനസിൽ താഴിട്ടു പൂട്ടിയ ആ രഹസ്യം ദത്തൻ കണ്ടു പിടിച്ചിരിക്കും. എന്തു വിഷമം അയാലും അവളോടൊപ്പം അത് ഞാൻ പങ്കിട്ടെടുക്കും…

 ഞാൻ വേദനിപ്പിച്ചതിനൊക്കയും എൻറെ ജീവൻ കൊടുത്തു ഞാൻ അവളെ ചേർത്തുപിടിക്കും…

    

      ഉത്സവങ്ങളുടെ അവസാന നാളുകൾ സന്തോഷം നിറഞ്ഞതായിരുന്നു ശ്രീമംഗലത്തു. വർഷങ്ങൾക്കു ശേഷമുള്ള കൂടിച്ചേരലുകൾ എല്ലായിടത്തും  സന്തോഷത്തിന്റെ വർണപൂക്കൾ വാരി വിതറി…

   മനസറിഞ്ഞു സന്തോഷിച്ച നാളുകൾ… പ്രിയേച്ചിയുടെ മാറ്റം മനസിന്‌ സന്തോഷം തരുന്നത് തന്നെയായിരുന്നു. അതുവരെ അവൾ തരാത്ത സ്നേഹം ഒരു പ്രായശ്ചിതം പോലെ തരുന്നുണ്ട്. പക്ഷെ അവളുടെ ഭർത്താവ് ആദർശേട്ടന്റെ പെരുമാറ്റം എന്നെ വളരെയധികം വിഷമിപ്പിച്ചു…

    ഗാഥയോടൊപ്പം മുറിയിൽ ഇരുന്നപ്പോളാണ് അവള് ചോദിച്ചത്…

 എന്താ വേദു നിനക്ക് എന്തേലും വിഷമം ഉണ്ടോ…

   “കൂടെ ഒരു ആൺതുണ ഇല്ലങ്കിൽ നമ്മളോട് ആർക്കും എന്തും ചെയ്യാം അല്ലേ ഗാഥാ….

  “എന്താടി എന്താ നീ ഇപ്പൊ ഇങ്ങനെ പറയുന്നേ…

 “ആദർശേട്ടൻ… ആളുടെ പെരുമാറ്റം…. രണ്ടു മൂന്ന് വട്ടം ഞാൻ കരുതിയത് അറിയാതെ വന്നു തട്ടുന്നതാണെന്ന. പക്ഷെ അല്ലെന്നു അയാളുടെ നോട്ടം കണ്ടപ്പോളാണ് മനസിലായത്…

  “ഛേ അയാള് ഇത്ര വൃത്തികെട്ടവനായിരുന്നോ… ഞാൻ ഏട്ടന്മാരോട് പറയാം. അവനു കിട്ടേണ്ടത് കിട്ടുമ്പോൾ പഠിച്ചോളും…

   വേണ്ട ഗാഥ ഞാൻ ആയിട്ടൊരു പ്രശ്നം ഇനി വേണ്ട….. എല്ലാരും എന്നെയേ പറയുള്ളു. ഇനി അതുപോലെ ഒന്നുടെ താങ്ങാൻ ഉള്ള ശക്തി ഇല്ല പെണ്ണെ എനിക്ക്….

     ഗാഥയ്ക്ക് ഇപ്പൊ ഷീണം ആയതു കൊണ്ട് അവളൊന്നു കിടക്കട്ടെന്ന് പറഞ്ഞു.കല്ലുനെയും ഉറക്കി അവളുടെ അടുത്ത് കിടത്തി . ഗൗരിയും ലെച്ചുവും ദേവുവും അവരുടേതായ ലോകത്താണ്…

    ഏട്ടന്മാരൊക്കെ അമ്പലത്തിലാണ്.ഇരുന്നു മടുത്തപ്പോൾ പതിയെ പുറത്തേക്കിറങ്ങി.  പൂന്തോട്ടത്തിന്റെ അരികിൽ ഉള്ള അരളിചെടിയുടെ അടുത്തേക്ക്  നടന്നു.. വെറുതെ ഓരോന്ന് ഓർത്തു കൊണ്ട് അവിടെ തണലത്തായി ഇരുന്നു.ഇങ്ങനെ ഒറ്റയ്ക്ക് ഇരിക്കാൻ ഒരു സുഖമാണ്.. നനുത്ത ഓർമ്മകൾ മനസിനെ മൂടുമ്പോൾ ആരും അറിയാതെ അവയെ താലോലിക്കാൻ ഏകാന്തയാണ് നല്ലത്.   

        ആരോ അരികിൽ നിൽക്കുന്നത് പോലെ തോന്നിട്ടാണ് നോക്കിയത് . എന്നെ തന്നെ നോക്കി നിൽക്കുന്ന ആദർശേട്ടനെ കണ്ടു  പെട്ടന്ന് തന്നെ പിടഞ്ഞു കൊണ്ട് എണീറ്റു, അയാളുടെ നോട്ടം കണ്ടു ഞാൻ വല്ലാതായി…

   “ഏട്ടൻ എന്താ ഇവിടെ….പ്രിയേച്ചി എവിടെ… മനസിലെ ഇഷ്ടക്കേട് മറച്ചു കൊണ്ട് അയാളോട് ചോദിച്ചു..

   “പ്രിയ മുറിയിൽ ഉറങ്ങുവാണ്.  എനിക്ക് കിടന്നിട്ടു ഉറക്കം വന്നില്ല. അപ്പോഴാ വേദ ഇവിടെ ഇരിക്കുന്നത് കണ്ടത്. അതുകൊണ്ട് ഇങ്ങോട്ട് പൊന്നു…

    “നമുക്ക് ഇവിടെ ഒന്നും രണ്ടും ഒക്കെ പറഞ്ഞിരിക്കാടോ. താനിവിടെ ഇരിക്കെടോ..

    “ആദർശേട്ടനോട് നിക്ക് പ്രത്യേകിച്ചു പറയാൻ ഒന്നൂല്യ…. അതും പറഞ്ഞു മുന്നോട്ട് നടന്ന ന്റെ കൈകളിൽ അയാളുടെ കൈ മുറുകിയിരുന്നു…

    “ന്റെ കൈ വിട്, കൈയിൽ നിന്നു വിടാനാ പറഞ്ഞെ…

   “കിടന്നു പിടയ്ക്കാതെ പെണ്ണെ, ആരും അറിയില്ല. നിനക്കും ആഗ്രഹം ഉണ്ടാകില്ലേ. എത്ര നാളാ നീ ഇങ്ങനെ ആഗ്രഹങ്ങൾ അടക്കി ജീവിക്കുന്നെ… ഞാനായിട്ട്  ആരോടും പറയില്ല…

   എന്തു ഭംഗിയാ പെണ്ണെ നിന്നെ കാണാൻ. നിന്റെ കവിളിൽ വിരിയുന്ന നുണക്കുഴികൾക്ക് പ്രത്യേക ചേലാണ്.. പ്രിയ നിന്റെ അടുക്കൽ എത്തില്ല. അവൾക്കു ആകെ ഇച്ചിരി നിറം മാത്രം അല്ലെ ഉള്ളൂ… നിന്നെ കാണുമ്പോൾ തന്നെ ആകെ ഒരു കുളിരാണ്…

   അയാളുടെ വാക്കുകൾ ചെവിയിൽ ഈയം ഒഴിച്ചത് പോലെയാണ് എന്നിൽ പതിച്ചത്. അതിനു  ന്റെ കൈകൊണ്ടായിരുന്നു ഞാൻ മറുപടി പറഞ്ഞത്…

    “ഈ ലോകത്തു വേദു ഒരാളുടെ മുന്നിൽ മാത്രമേ തലകുനിച്ചിട്ടുള്ളു. അയാള് പറയുന്നത് മാത്രമേ ഇഷ്ടമില്ലങ്കിൽ പോലും കെട്ടിട്ടുള്ളു. പക്ഷെ വേറെ ഒരുത്തനും, ഒരുത്തനും  എന്നോട് വൃത്തികേട് പറഞ്ഞിട്ട് വെറും കൈയോടെ പോയിട്ടില്ല. വേണച്ച കൊല്ലും ഞാൻ, തന്നെ.

   പെണ്ണെന്നു പറഞ്ഞാൽ നിനക്കൊക്കെ ന്തു വൃത്തികേടും പറയാൻ ഉള്ള ഉപകരണം അല്ല. ഇനി ഒരു പെണ്ണിന് നേരെ വേറെ ഒരു കണ്ണോടെ നോക്കാൻ തോന്നുമ്പോൾ താനീ  അടി ഓർത്തു വക്കണം…

    അയാളോട് പറയാൻ ഉള്ളത് പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയ ഞാൻ കണ്ടത് ഞങ്ങളെ നോക്കി നിൽക്കുന്ന ദത്തേട്ടനെയാണ്…

    “ആദ്യം ഒന്ന് പകച്ചെങ്കിലും പതിയെ ഞാൻ അകത്തേക്ക് നടന്നു….

   “കൊടുക്കാനുള്ളത് കൊടുത്തോ, ദത്തേട്ടന്റെ ചോദ്യം കേട്ടു ആ മുഖത്തേക്ക് പാളി നോക്കി..

   അവനിട്ടു നിനക്ക് കൊടുക്കാനുള്ളത് കൊടുത്തോന്നാണു ചോദിച്ചത്…

  “ആ കൊടുത്തു… ഒന്നുടെ കൊടുക്കണം എന്നുണ്ടോ നിനക്ക്….

 “വേണ്ട…

 “എന്നാൽ അകത്തേക്ക് പൊയ്ക്കോ ആരും ഒന്നും അറിയണ്ട.അതിന്റെ പേരിൽ മോങ്ങി കൊണ്ട് ഇരിക്കേം വേണ്ട. ചില പട്ടികൾ വെറുതെ കുരച്ചോണ്ടിരിക്കും അത്രേ ഉള്ളൂ. പിന്നെ  അമ്മായി അറിഞ്ഞാൽ നിന്നെ പറയുള്ളു…. അതോണ്ട് നിയായിട്ടു ആരോടും ഒന്നും പറയണ്ട…

  ദത്തേട്ടന്റെ വാക്ക് കേട്ടു അകത്തേക്ക് പോകുന്നതിനിടയ്ക്ക് തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് ആദർശിന്റെ അടുത്തേക്ക് നടക്കുന്ന ദത്തേട്ടനെയാണ്..

   “ആദർശ് എന്താ ഇവിടെ…

   “അത്.. ഞാ… ഞാൻ വെറുതെ ഇവിടെ ഒക്കെ ഒന്ന് കാണാൻ ഇറങ്ങിയതാ…

   നിനക്ക് വിക്കുണ്ടോ…

  “ഇ.. ഇല്ല…

  “ദേ പിന്നേം വിക്കു…

   “ആദർശ് വാ ഞാൻ കാണിച്ചുതരാം ഇവിടൊക്കെ…

 “വേ… വേണ്ട… ഞാൻ കണ്ടു… പ്രിയ ഉണർന്നിട്ടുണ്ടാകും…

   “അങ്ങനെ പറയല്ലേ.. ഇവിടെയൊക്കെ കണ്ടില്ലേ മോശം അല്ലേ…

   ആദർശിനെയും വിളിച്ചു കൊണ്ട് നേരെ കുളപ്പടവിലേക്കു ആണ് നടന്നത്….

  “അമ്പലത്തിൽ കൊടുക്കാനുള്ള കണക്കുകളിൽ ഒരു പേപ്പർ മിസ്സിംഗ്‌ ആണ്. അതിവിടെ കാണും എന്നു കരുതി നോക്കാനാണ് ഇങ്ങോട്ട് വന്നത്…

  വന്നപ്പോൾ ആദർശും വേദുവും കൂടി സംസാരിക്കുന്നതാണ് കണ്ടത്… അവരുടെ അടുത്തേക്ക് നടന്നപ്പോളാണ് അവളോട് ഇവൻ അനാവശ്യം പറയുന്നത് കേട്ടത്. ഞാൻ പ്രതികരിക്കാൻ തുടങ്ങുന്നതിനു മുന്നേ തന്നെ അവള് വേണ്ടത് കൊടുത്തു.. ന്നാലും ന്റെ പെണ്ണിനെ പറഞ്ഞിട്ട് ഞാൻ വെറുതെ വിട്ടാൽ അത് ശെരിയാവുവോ…

  “അല്ല ആദർശേ നിനക്ക് എന്തോ വേദുവിൽ നിന്നും വേണമെന്നോ ന്തൊ പറയുന്ന കേട്ടു. ആരും അറിയില്ലന്നോ.. ന്താ തു…

  ആദർശ് അതിനുള്ള ഉത്തരം പറയുന്നതിന് മുന്നേ തന്നെ ന്റെ കൈ അവന്റെ കവിളിൽ പതിച്ചിരുന്നു..

  ഫ ചെറ്റേ. നിന്റെ പുഴുത്ത നാക്കും കൊണ്ട് ന്റെ പെണ്ണിന്റെ നേരെ വന്നാൽ ഉണ്ടല്ലോ. ഞാൻ പറഞ്ഞിട്ടുണ്ടവളെ  ഒരുപാട്, വേദനിപ്പിച്ചിട്ടും ഉണ്ട്. പക്ഷെ അത് ഞാൻ മാത്രം ആയിരിക്കണം, അവളെ വേദനിപ്പിക്കാനുള്ള അവകാശം എനിക്ക് മാത്രം ആണ്. നിന്റെ വൃത്തികെട്ട കണ്ണുകൊണ്ടു ഒരിക്കൽ കൂടി അവളെ നോക്കിയാൽ കൊല്ലും ഞാൻ തന്നെ. തനിക്കെന്നെ അറിയില്ല. കൂടുതൽ അറിയണമെങ്കിൽ പ്രിയയോടു  ചോദിച്ചാൽ മതി…

  ഈ നിമിഷം ഇവിടെ നിന്നും ഇറങ്ങിക്കോണം. പ്രിയ ഉത്സവം ഒക്കെ കഴിഞ്ഞു അങ്ങെത്തിക്കോളും. ഇനി ഇവിടെ നിന്നു കളിച്ചാൽ. നേരെ ചൊവ്വേ നീ വീട്ടിൽ പോകില്ല. ദത്തനാ പറയണേ. കേട്ടല്ലോ ഇപ്പൊ ഇറങ്ങിക്കോണം….

  അതും പറഞ്ഞു അവനിട്ട് ഒരു ചവിട്ടും കൊടുത്തിട്ടാണ് കേറി പോയത്..

    വൈകുന്നേരം അമ്പലത്തിലെ കണക്കൊക്കെ ഏല്പിച്ചു മടങ്ങിവന്ന ഞാൻ കണ്ടത് ഉമ്മറത്തു അമ്മാവനോട് സംസാരിച്ചോണ്ടിരിക്കണ ആദർശിനെയാണ്… അവനെ കണ്ടു ഞരമ്പുകളൊക്കെ വലിഞ്ഞു മുറുകി..

   “നീ ഇതുവരെ പോയില്ലേ… ഞാൻ വരുമ്പോൾ നിന്നെ ഇവിടെ കാണരുതെന്നു പറഞ്ഞതല്ലേ ഞാൻ…

  എന്താ ദത്താ എന്താ പ്രശ്നം..

    ഇവൻ വേദുനോട് മോശായി പെരുമാറി ദേവ . ഞാൻ കൊടുക്കേണ്ടത് കൊടുത്തിട്ടു  ഇവനോട് ഇറങ്ങാൻ പറഞ്ഞിട്ട വീണ്ടും അമ്പലത്തിലേക്ക് വന്നത്…

  എന്റെ ശബ്ദം കേട്ടു എല്ലാവരും ഉമ്മറത്തെത്തിയിരുന്നു…

    “ഞാൻ വേദുനോട് ഒന്ന് സംസാരിച്ചതെ ഉള്ളൂ. അതിനാണ് എന്നോട് ഇവിടന്നു ഇറങ്ങാൻ പറയുന്നത് പ്രിയേ…

  “ആണോ ആദർശേ അതിനാണോ ഞാൻ നിന്നോട് ഇറങ്ങാൻ പറഞ്ഞത് അതും ചോദിച്ചുകൊണ്ട് അവന്റെ നാഭികിട്ട്തന്നെ ഒരു തൊഴി കൊടുത്തു…

   “അയ്യോ ന്റെ മോനെ കൊല്ലുവോ നീയു.

     അതും ചോദിച്ചുകൊണ്ട് വല്യമ്മ ആദർശേട്ടന്റെ അടുത്തേക്ക് ഓടി..

    ഓഹ് ഇവിടത്തെ തമ്പുരാട്ടി ആരാന്നാ നിന്റെയൊക്കെ വിചാരം  അവളോടൊന്നു സംസാരിച്ചാൽ ആകാശം പൊട്ടി വീണുപോവോ..

  നശിച്ചവൾ എവിടെയായാലും അവിടെ പ്രശ്നങ്ങൾ മാത്രേ ഉണ്ടാകുള്ളൂ… എവിടെയോ ചെന്നു ഒരു കൊച്ചിനേം ഒപ്പിച്ചോണ്ട് വന്നേക്കുവാ അത് ഹരിയുടെ ആണെന്ന് ആർക്കെങ്കിലും ഉറപ്പുണ്ടോ.. പിഴച്ചവൾ…

     അത് പറഞ്ഞതും,  വല്യമ്മ താഴെ വീഴുന്നതും ആണ് എല്ലാവരും കണ്ടത്… തൊട്ടടുത്തു എല്ലാം ചുട്ടെരിക്കാനുള്ള ദേഷ്യത്തോടെ നിൽക്കുന്ന ദേവട്ടനെയും…

  അങ്ങനെ ഒരു ഭാവത്തിൽ ആദ്യയിട്ടായിരുന്നു ദേവേട്ടനെ കാണുന്നത്   

    ആ പുഴുത്ത നാവിൽ നിന്നും ഇനി ഒരക്ഷരം ശബ്ദിച്ചാൽ അമ്മായിയാണെന്നൊന്നും ഞാൻ നോക്കില്ല, പിഴുതെടുക്കും ഞാനാ നാവു…

 ദേവ…

  തടുക്കരുത് എന്നെ ആരും. ഇത്രയും നേരം ഇവളെ പറഞ്ഞിട്ടു ഒരാൾ അതിനെതിരെ സംസാരിച്ചോ… അതുകൊണ്ടു ഇനിയാരും മിണ്ടണ്ട… എനിക്കറിയാം ഇവരന്റെ അമ്മയുടെ പ്രായമുള്ള സ്ത്രീയാണെന്നു. പക്ഷെ എന്തിനും ഒരു പരിധിയുണ്ട്.. നാവിനു എല്ലില്ലന്നു  വച്ചു എന്തും  പറയാം എന്നാകരുത്..

   ഇത്രയും കാലം നിങ്ങൾ എന്തു പറഞ്ഞാലും ഞാൻ ഒന്നും പ്രതികരിച്ചിട്ടില്ല. ഞാനിതു പണ്ടേ ചെയ്തിരുന്നെങ്കിൽ എന്റെ ദത്തന്റെയും വേദുന്റെയും ജീവിതം ഇങ്ങനെ ആകില്ലായിരുന്നു..

   നിങ്ങളോട് അവളെന്തു തെറ്റാ ചെയ്തെ.. ഒഴിഞ്ഞു തരാൻ പറഞ്ഞപ്പോളേക്കെയും ഒഴിഞ്ഞു തന്നിട്ടില്ലേ  . നിങ്ങൾക്കായി എല്ലാം വിട്ടു തന്നിട്ടില്ലേ . എന്നിട്ടും നിങ്ങളവളെ ദ്രോഹിച്ചിട്ടേ ഉള്ളൂ. നിർത്തിക്കോണം ഇന്നത്തോടെ.. ഇറങ്ങിക്കോണം ഇപ്പൊ ഈ നിമിഷം ഇവിടന്നു… ഇനി ഇവിടെ ഒരു ആവശ്യം വന്നാൽ പോലും ഈ പടി നിങ്ങൾ കേറരുത്… ഇത് ദേവന്റെ വാക്കാണ്.. ശ്രീമംഗലത്തെ ദേവന്റെ വാക്ക്…

  അതെ ദേഷ്യത്തോട് കൂടെ തന്നെ അവൻ വേദുന്റടുത്തേക്ക് നടന്നു..

      ആരെന്തു പറഞ്ഞാലും

 മോങ്ങിക്കൊണ്ടിരുന്നോ… ഇത് നിന്റെ വീടാണ് ഇനിയെങ്കിലും അത് മനസ്സിലാക്കു….

   

         ദിവസങ്ങൾ കൊഴിഞ്ഞു പോയ്കൊണ്ടിരിന്നു. മനസു ശാന്തമായി തുടങ്ങി. പേടിയില്ലാതെ ഉറങ്ങാൻ തുടങ്ങി….

   സ്കൂളിൽ പോയിട്ട് ഇറങ്ങിയ ഒരു ദിവസം, ഗൗരിയുടെ കോളേജിൽ ഫങ്ക്ഷന് വേണ്ടി  അവൾക്കൊരു ഡ്രസ്സ്‌ എടുത്തു കൊടുക്കണമെന്നു ആഗ്രഹം ഉണ്ടായിരുന്നു.ടൗണിൽ തന്നെ ഉള്ള ഒരു ഷോപ്പിങ് മാളിൽ കേറി.  അവൾക്കു ഡ്രെസ്സും എടുത്തു കല്ലുമോൾക്കൊരു  കളർ ബുക്കും, ക്രയോൻസും കൂടെ  വാങ്ങി ബില്ലിംഗ് സെക്ഷനിലേക്ക് നടക്കുമ്പോളാണ്  എന്നെ നോക്കുന്ന രണ്ടുകണ്ണുകൾ ഞാൻ കണ്ടത്….

    ഒരിക്കലും പ്രതീക്ഷിക്കാതെ അയാളെ അവിടെ കണ്ടതും എന്റെ ദേഹം വിറയക്കാൻ തുടങ്ങി. പേടികൊണ്ട് ന്റെ ശരീരം മുഴുവൻ തണുത്തു തുടങ്ങി… ഒരു രക്ഷയ്ക്കെന്നപോൽ  ഞാൻ ചുറ്റും പരതി കൊണ്ടിരുന്നു….

 തേടിയ ആളെ കണ്ടതുപോലെ എന്നിൽ ആശ്വാസത്തിന്റെ ചെറുകണം വന്നു തുടങ്ങി. ബില്ല് കൊടുത്തു സാധനങ്ങളും എടുത്തു ഷോപ്പിന് പുറത്തായി നിൽക്കുന്ന ദത്തേട്ടന്റെ അരികിലേക്ക് ഓടുകയായിരുന്നു…

 ഓടി ചെന്നു ദത്തേട്ടന്റെ കൈയിൽ പിടിക്കുമ്പോൾ കൂടെയുള്ള ആർക്കോ നിർദ്ദേശം കൊടുക്കുന്ന ദത്തേട്ടൻ  ഞെട്ടി എന്നെയൊന്നു  നോക്കി…

 എന്റെ പരിഭ്രമം കണ്ടിട്ടാകും…

  “എന്താ വേദു ന്താ പറ്റിയെ. നീ എന്തിനാ വിറയ്ക്കുന്നെ. ഉള്ളം കൈ നല്ലപോലെ തണുത്തല്ലോ

ന്തേലും കണ്ടു പേടിച്ചോ…

  “ഒന്നുല്ല ദത്തെട്ടാ. ന്തൊ ഒരു വയ്യായ്ക. ന്നെ ഒന്ന് വീട്ടിലാക്കോ…. ദേഹം വല്ലാതെ തളരുന്ന പോലെ…

   ദത്തേട്ടനോട്‌ അത് പറയുമ്പോളും പേടിയോടെ ഞാൻ തിരിഞ്ഞു നോക്കിന്നുണ്ടായിരുന്നു…

   ദത്തേട്ടൻ സംശത്തോടെ ഞാൻ നോക്കുന്നിടത്തേക്ക് നോക്കിയപ്പോൾ നേരെ നോക്കി മിണ്ടാതിരുന്നു.. ക്രമാധീതമായി മിടിക്കുന്ന ഹൃദയത്തെ വരുതിയിൽ ആക്കാൻ ഞാൻ വല്ലാതെ കഷ്ടപെടുന്നുണ്ടാരുന്നു…

   നിനക്ക് ന്തേലും ബുദ്ധിമുട്ടുണ്ടങ്കിൽ നമുക്ക് ഹോസ്പിറ്റലിൽ പോകാം വേദു…

   വേണ്ട എത്രയും പെട്ടന്നു വീട്ടിൽ പോകാം…

  എന്നാൽ വാ കേറൂ….

   ദത്തെട്ടനൊപ്പം വണ്ടിയിൽ കേറുമ്പോൾ അല്പം ഒരാശ്വാസം കിട്ടിയിരുന്നു. വിറയ്ക്കുന്ന കൈയോടെ തന്നെ ഫോൺ എടുത്തു ഗൗരിയുടെ നമ്പർ ഡയൽ ചെയ്തു. കാൾ പോകുന്നതല്ലാതെ അവള് കാൾ എടുക്കുന്നില്ലാരുന്നു…

  അവളെ വീണ്ടും വീണ്ടും വിളിച്ചോണ്ടിരുന്നു…

  ന്താ വേദു പറ്റിയെ നീ ന്തിനാ ഇങ്ങനെ പേടിക്കണേ ആരെയാ വിളിക്കുന്നെ…

   “ഗൗരി… ഗൗരിയെ വിളിച്ചിട്ട് കിട്ടുന്നില്ല…

  അതിനെന്താ അവള് ബസിലാകും… ഇല്ലേ വീട്ടിൽ വിളിച്ചു ചോദിക്ക് എത്തിയൊന്നു.. വീടത്താനുള്ള സമയം ആകുന്നല്ലോ…

   വീട്ടിൽ വിളിച്ചു ഗൗരി എത്തിയൊന്നു ചോദിച്ചപ്പോൾ,  ഇല്ലാന്ന് ആയിരുന്നു മറുപടി…

     വീണ്ടും ഭ്രാന്തിയെ പോലെ ഗൗരിയെ വിളിച്ചോണ്ടിരുന്നു. ആ വെപ്രാളവും പേടിയും ന്റെ മുഖത്തുണ്ടായിരുന്നു…

  പെട്ടന്ന് വണ്ടി നിർത്തിയപ്പോളാണ് ഞാൻ ദത്തേട്ടനെ നോക്കിയത്…

  “എന്നെ ഒന്ന് നോക്കിയിട്ട് ദത്തേട്ടൻ ചോദിച്ചു തുടങ്ങി…

“ന്താ വേദു ന്താ പ്രശ്നം. നീ ആരെയാ പേടിക്കുന്നെ….

  “ഒന്നുല്ല ദത്തെട്ടാ… ഒന്നുല്ല…

   ഡി നിന്നോടാ ചോദിച്ചേ ന്താ പ്രശനംന്നു . ദേഷ്യത്തോടെ ഉള്ള ദത്തേട്ടന്റെ ചോദ്യം ന്നെ ആകെ തളർത്തിയിരുന്നു…

   “ഇല്ല ഗൗരിക്ക് ഗൗരിക്ക് ന്തൊ പറ്റിയെന്നൊരു  തോന്നൽ… എങ്ങനെയോ പറഞ്ഞൊപ്പിച്ചു…

   എന്തു പറ്റാൻ നീ ആവശ്യം ഇല്ലാതെ ഒന്നും ചിന്തിക്കണ്ട… അവളിപ്പോ നിന്റെ മാത്രം അല്ലല്ലോ വേദു ഞങ്ങളുടെയും കുട്ടി അല്ലേ…

  വിഷമിക്കാതെ,  ഒന്നുല്ല ഞാനില്ലേടി നിനക്ക്. ഇനി ഒരിക്കലും ഒറ്റയ്ക്കാക്കില്ല.. എല്ലാരും ഉണ്ട് നിന്റൊപ്പം പേടിക്കണ്ടട്ടോ…

   ഞാൻ ഒറ്റയ്ക്കല്ല എന്നു മനസിനെ പറഞ്ഞു അശ്വസിപ്പിച്ചു കൊണ്ടിരുന്നു…

   വീടത്തിയതും ഓടി ഇറങ്ങി ഗൗരി വന്നോന്നാണ് അന്വഷിച്ചത്..

  ഇല്ലെന്നു അറിഞ്ഞതും ആ പടിക്കെട്ടിൽ ഞാൻ തളർന്നിരുന്നു… അവളു വരാനുള്ള സമയം കഴിഞ്ഞിരുന്നു. അവളെ വിളിച്ചിട്ടും കാൾ എടുക്കുന്നുണ്ടായിരുന്നില്ല…

    എനിക്കെന്താ പറ്റിയതെന്ന എല്ലാവരുടെയും ചോദ്യത്തിന് ദത്തേട്ടൻ എന്തക്കയോ മറുപടി പറയുന്നുണ്ടായിരുന്നു……

         തുടരും…..

 

താമര താമര

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply