വീടെത്തിയതും ഓടി ഇറങ്ങി ഗൗരി വന്നോന്നാണ് അന്വഷിച്ചത്..
ഇല്ലെന്നു അറിഞ്ഞതും ആ പടിക്കെട്ടിൽ ഞാൻ തളർന്നിരുന്നു… അവളു വരാനുള്ള സമയം കഴിഞ്ഞിരുന്നു. അവളെ വിളിച്ചിട്ടും കാൾ എടുക്കുന്നുണ്ടായിരുന്നില്ല…
എനിക്കെന്താ പറ്റിയതെന്ന എല്ലാവരുടെയും ചോദ്യത്തിന് ദത്തേട്ടൻ എന്തക്കയോ മറുപടി പറയുന്നുണ്ടായിരുന്നു……
വീണ്ടും വീണ്ടും ഭ്രാന്തിയെപോലെ ന്റെ മൊബൈലിൽ നിന്നും അവളുടെ നമ്പർ ഡയൽ ചെയ്‌തോണ്ടിരുന്നു. ന്റെ വെപ്രാളം കണ്ടിട്ടാകും അമ്മായി വന്നു ന്റെ അടുത്തിരുന്നു
ന്താ മോളെ ഇത് അവളിങ്ങു വരും. നീ ന്തിനാ പേടിക്കുന്നെ….
ആരുടെ വാക്കുകളും എനിക്ക് സമാദാനം തന്നില്ല…
ആ പടികളിൽ തന്നെ കാൽമുട്ടിൽ തല വച്ചു ഞാനിരുന്നു..
കുറച്ചു കഴിഞ്ഞു ഒരു ബൈക്ക് വന്ന് നിൽക്കുന്ന ശബ്ദം കേട്ടാണ് നേരെ നോക്കിയത് അതിൽ നിന്നും ഇറങ്ങുന്ന ഗൗതമിനെയും ഗൗരിയേം കണ്ടു…
“പടിയിൽ നിന്നും എണീറ്റു, അവളുടെ അടുത്തേക്ക് ഓടുകയായിരുന്നു..
ഓടി ചെന്നു അവളുടെ രണ്ടു കവിളിലും മാറി മാറി അടിച്ചു , ദേഷ്യവും സങ്കടവും കൊണ്ട് അപ്പോളും ഞാൻ വിറക്കുന്നുണ്ടായിരുന്നു…
“എവിടാടി നിന്റെ ഫോൺ . മനുഷ്യനെ തീ തീറ്റിക്കാൻ വേണ്ടി… അസത്തു… നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് കോളേജ് കഴിഞ്ഞാൽ ഉടനെ വീടത്തെത്തണമെന്നു ….വീണ്ടും അവളെ അടിക്കാൻ കൈ ഉയർത്തിയപ്പോളേക്കും ആ കൈയിലായി ദത്തേട്ടൻ പിടിച്ചിരുന്നു..
എന്താ വേദു നിനക്ക്. അവൾക്കെന്താ പറയാനുള്ളതെന്നെങ്കിലും കേൾക്കായിരുന്നില്ലേ.അതിനെ എന്തിനാ ഇങ്ങനെ അടിക്കണേ ..
“അവളോട് അത് ചോദിച്ചു കഴിഞ്ഞതും വാടിയ ചെമ്പിൻ തണ്ട് പോലെ എന്റെ കൈകളിലേക്ക് അവള് കുഴഞ്ഞു വീണിരുന്നു…
എല്ലാരും ഓടി വന്നു..
ന്താ ദത്ത ന്താ പറ്റിയെ….
അറിയില്ല അമ്മേ….
ഗൗരിയും പേടിച്ചിരുന്നു…
വേദുനേം കൊണ്ട് ഹോസ്പിറ്റലിൽ പോകുമ്പോൾ മനസു നിറയെ വൈകുന്നേരം മുതൽ അവളു കാണിച്ചു കൂട്ടിയതിനെ കുറിച്ചുള്ള ചിന്ത ആയിരുന്നു…
ഹോസ്പിറ്റലിൽ എത്തി ഒബ്സെർവഷനിലോട്ടു അവളെ മാറ്റുമ്പോളും അവളുടെ മനസ്സിലെന്താണെന്ന ചിന്തയായിരുന്നു..
“പേടിക്കാൻ ഒന്നും ഇല്ല… bp യുടെ വാരിയേഷൻ ആണ്.. എന്തേലും ടെൻഷൻ ഉണ്ടായിരുന്നോ വേദികക്ക്..
“ആ ചെറുതായിട്ട്….
“ട്രിപ്പ് കഴിയുമ്പോൾ നോർമൽ ആകും. ഇപ്പൊ ആളൊന്നു മയങ്ങികോട്ടെ. സെഡഷൻ കൊടുത്തിട്ടുണ്ട്…
“ഓക്കേ ഡോക്ടർ. താങ്ക്സ്
“അമ്മയെ അവൾക്കരികിലായി ഇരുത്തിട്ടു ഞാനും ഗൗതമും ദേവനും പുറത്തു വന്നിരുന്നു…
“മനസു നിറയെ ഓരോന്ന് ആലോചിച്ചു കൺഫ്യൂഷനിൽ ആയിരുന്നു…
ദത്താ . ശെരിക്കും എന്താ സംഭവിച്ചേ…
അറിയില്ല ദേവാ, ഞാൻ ഷോപ്പിംഗ് മാളിന്റെ ഫ്രണ്ടിൽ ഒരു കേസിന്റെ കാര്യത്തിന് വേണ്ടി പോയതാണ് .കൂടെ ഉള്ള ആൾക്ക് നിർദ്ദേശം കൊടുക്കുമ്പോളാണ് വേദു ഓടി വന്നു എന്റെ കൈയിലായി പിടിച്ചത്…
അവളാകെ പേടിച്ചത് പോലെയാണ് എനിക്ക് തോന്നിയത്. പക്ഷെ ചോദിച്ചപ്പോൾ അവൾക്കു ന്തൊ വയ്യായ്ക പോലെ തോന്നുന്നു വീട്ടിൽ ആക്കാവോന്ന ചോദിച്ചേ… ജീപ്പിൽ കേറിയതും ഗൗരിയെ ഫോൺ വിളിച്ചു തുടങ്ങി…
കിട്ടാതായപ്പോൾ വീണ്ടും ടെൻഷൻ ആയി അവള്…
“നീ ഗൗരിയേം കൊണ്ട് എവിടെ പോയതാ ഗൗതം….
“ഞാൻ ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി ദത്തെട്ടാ അപ്പോള ഗൗരിയെ കൂടി വിളിക്കാം എന്നു ഓർത്തത്… അപ്പോൾ അവൾക്ക് ഒന്ന് രണ്ടു ബുക്സ് വാങ്ങണന്നു പറഞ്ഞത്. പെട്ടന്നു വരാന്നു കരുതിയ പോയത്.അതിനിടയിൽ വണ്ടി പണി മുടക്കി. അതാ ലേറ്റ് ആയതു..
“എന്തോ പ്രശ്നം ഉണ്ട് ദേവാ… നമ്മൾ വിചാരിക്കുന്നതിനും അപ്പുറം എന്തക്കയോ അവളുടെ ജീവിതത്തിൽ ഉണ്ട്. അവളു ആരെയോ ഭയക്കുന്നുണ്ട്… ഞാൻ നേരിട്ട് കണ്ടതാണ് അവളുടെ പേടി….
“ആരെ പേടിക്കാൻ.. അങ്ങനെ എന്തേലും ഉണ്ടങ്കിൽ അവൾ നമ്മളോട് പറയില്ലേ..
“”അതെനിക്കറിയില്ല ദേവ. പക്ഷെ അവരെ പേടിച്ചാവണം അവള് ശ്രീമംഗലത്തേക്കു മടങ്ങി വന്നത്…
അവൾക്കു ഓക്കേ ആകട്ടെ ഞാൻ ചോദിക്കാം….
നിന്നോടും അവള് പറയും എന്നു എനിക്ക് തോന്നുന്നില്ല ദേവാ. ഗൗതം നീ ചോദിക്ക്… പറയുന്നങ്കിൽ അത് നിന്നോട് മാത്രം ആകും. എന്തായാലും അറിയണം…. അറിഞ്ഞേ പറ്റു…
ഇനി ഒരാപത്തിലേക്കും അവളെ തള്ളിയിടാൻ കഴിയില്ല.നമ്മുടെ കൂടെ ഉണ്ടാകണം അവളെന്നും…
ഗൗരി……. ഒരു നിലവിളിയോടെ ആണ് ഉണർന്നത്… എവിടെയാണെന്ന് മനസിലാക്കാൻ കുറച്ചു സമയം എടുത്തു..
പതിയെയാണ് ഹോസ്പിറ്റലിൽ ആണെന്നു മനസിലായത്…
എന്റെ നിലവിളി കേട്ടിട്ട് രാധമ്മയി പേടിച്ചു അരികിലേക്ക് ഓടി വന്നു..
എന്താ മോളെ എന്താ പറ്റിയെ നിനക്ക്…
ഗൗരി വീട്ടിലുണ്ട്….. നിനക്ക് എന്തെങ്കിലും പേടി ഉണ്ടോ കുട്ടി….
ഇല്ല അമ്മായി.. ഒരു സ്വപ്നം… പേടിച്ചു പോയി ഞാൻ…
“നീ എന്തിനാ ഗൗരിയെ തല്ലിയെ… അവള് വല്ലാതെ പേടിച്ചു പോയിട്ടോ..
ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു അമ്മായി, അവൾക്കു ഒരു അപകടം പറ്റിന്നു.. എല്ലാം കൂടെ പേടിച്ചു പോയി…
“തീ തീറ്റിച്ചു നീ ഞങ്ങളെ. ന്തൊക്കെയാ നീ കാട്ടികൂട്ടിയെന്നു വല്ല നിശ്ചയംണ്ടോ നിനക്ക്…
ഇപ്പൊ നിക്ക് ഒന്നൂല്യ അമ്മായി…. നോക്കിക്കേ ഞാൻ ഓക്കേ ആയില്ലേ. എല്ലാരും പേടിച്ചു ല്ലേ..
അമ്മായിയോട് എങ്ങനെയോ പറഞ്ഞൊപ്പിച്ചു….. അപ്പോളേക്കും ദേവേട്ടനും ഗൗതമും അകത്തേക്ക് വന്നു…
“ദത്തൻ എവിടെ ദേവാ….
“അവൻ എമർജൻസി ഒരു കാൾ വന്നിട്ട് സ്റ്റേഷനിലേക്ക് പോയിരിക്കുവാ…
“അതെനിക്ക് ഒരു ആശ്വാസം ആയിരുന്നു. ഇല്ലെങ്കിൽ ദത്തേട്ടന്റെ ചോദ്യങ്ങൾക്ക് മുന്നിൽ ഞാൻ പതറിപോകും…
ദേവേട്ടൻ അമ്മായിയെയും കൊണ്ട് ചായ കുടിക്കാൻ വേണ്ടി പോയി…
ഗൗതം എന്റെ അടുത്തായി വന്നിരുന്നു….
എന്റെ കൈകൾ അവൻ കൈക്കുള്ളിലാക്കി….
“നീ ആരെയാ വേദു പേടിക്കണത്….
“പേടിയോ ആരെ, എന്തൊക്കെയാ നീയു പറയണത്…. അവന്റെ ചോദ്യം കേട്ടു വന്ന പരിഭ്രമം മറച്ചു കൊണ്ട് ഞാൻ ചോദിച്ചു….
“ഇല്ലങ്കിൽ നീ ഇന്നെന്തിനാ ഗൗരിയെ തല്ലിയത്, ദത്തേട്ടനും പറഞ്ഞല്ലോ നീ ആരെയോ കണ്ടു പേടിച്ചത് പോലെ തോന്നിയെന്നു…
ദത്തേട്ടന് വട്ടാണ്…. ഞാൻ ഇന്നലെ ഗൗരിക്ക് ഒരു അപകടം പറ്റിന്നു സ്വപ്നം കണ്ടു.. അതായിരുന്നു മനസുമുഴുവൻ… ഷോപ്പിംഗ് കഴിഞ്ഞിറങ്ങിയപ്പോ പെട്ടന്നു അത് ഓർമ വന്നു.. അത്രേ ഉള്ളൂ..
അല്ലാതെ ഞാൻ ആരെ പേടിക്കാനാ… എന്തേലും ഉണ്ടങ്കിൽ നിന്നോട് ഞാൻ പറയാതിരിക്കോ ഗൗതം…
ഞാൻ വിശ്വസിച്ചുന്നു നീ കരുതണ്ട എന്നാലും നീ ഇപ്പൊ ഓക്കേ അല്ലാത്തത് കൊണ്ട് ഞാൻ കൂടുതൽ ഒന്നും ചോദിക്കുന്നില്ല…
ട്രിപ്പ് കഴിഞ്ഞു ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു… മനസ്സിൽ ഗൗരി ആയിരുന്നു. ഒരുപാട് വിഷമിച്ചിട്ടുണ്ടാകും അവള്…പാവം കുട്ടി..
വീടത്തിയതും ഗൗരി ഓടി വന്നു കെട്ടിപിടിച്ചു കരച്ചിലും തുടങ്ങി….
എന്താ ഗൗരി ഇത് നിക്ക് ഒന്നുല്ല പെണ്ണെ.. ഇങ്ങനെ കരയല്ലേ.. ഞാൻ തല്ലിയത് വേദനിച്ചോ മോളെ നിനക്ക്. സോറി… അപ്പോളത്തെ പേടിയിൽ തല്ലിപൊയതാണ്..
വേദേച്ചി എന്തിനാ എന്നോട് സോറി പറയണേ. ഞാനല്ലേ ചേച്ചിയെ വിഷമിപ്പിച്ചേ….
ഞാൻ ചേച്ചിയെ വിളിക്കണമായിരുന്നു . സോറി ചേച്ചി. ഗൗതമേട്ടൻ കൂടെ ഉള്ളോണ്ടാണ് ഞാൻ… സോറി…
“മതി കരഞ്ഞത് വേദു ഇങ്ങു വന്നില്ലേ… നീ ഒന്ന് കരച്ചിൽ നിർത്തിക്കെ…
നിന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയ സമയം മുതൽ തുടങ്ങിയ കരച്ചിലാണ് കുട്ടി . ദേവമ്മായി പറഞ്ഞപ്പോൾ എനിക്ക് സങ്കടം വന്നു. എന്റെ എടുത്തു ചാട്ടം കൊണ്ടല്ലേ ഗൗരി ഇത്രയും വേദനിക്കേണ്ടി വന്നതെന്നു തോന്നിപോയി. പക്ഷെ അപ്പോൾ മനസു ആകെ കൈ വിട്ടു പോയിരുന്നു…
രാത്രി ഭക്ഷണവും കഴിച്ചു മുറിയിലേക്ക് ചെന്നു. വയ്യാത്തതുകൊണ്ട് കല്ലുമോളെ താഴെ മുത്തശ്ശിയുടെ കൂടെ ആണ് കിടത്തിയത്…
കട്ടിലിൽ നെറ്റിയിൽ കൈ വച്ചു എന്തോ ഓർത്തു കിടന്നപോളാണ് ദത്തേട്ടൻ മുറിയിലേക്ക് കേറി വന്നത്..
“ഏട്ടനെ കണ്ടു പതിയെ എണീറ്റു കട്ടിലിലായി ചാരി ഇരുന്നു…
“ഇപ്പൊ എങ്ങനുണ്ട് വേദു നിനക്ക്….
“കുഴപ്പം ഒന്നൂല്യ ദത്തെട്ടാ…
ഒരു എമർജൻസി ഡ്യൂട്ടി വന്നു.. അതാ പെട്ടന്നു പോയത്…
“ദത്തേട്ടന് ബുദ്ധിമുട്ടായി അല്ലേ….
“ബുദ്ധിമുട്ടോ… ന്തിന്… ശെരിക്കും പറഞ്ഞാൽ സന്തോഷം ആയി….
ദത്തേട്ടൻ പറഞ്ഞത് മനസിലാകാതെ ഞാൻ ആ മുഖത്തേക്ക് നോക്കി…
“നീ ഇങ്ങനെ നോക്കണ്ട. അപ്പോളങ്ങനെ ഒരു സിറ്റുവേഷൻ വന്നത് കൊണ്ടല്ലേ.. നീ എന്റൊപ്പം വന്നത്…എന്നോടൊന്നു ചേർന്നു നിന്നത്. ഇല്ലേ അങ്ങനെ ഒന്ന് സംഭവിക്കോ…
“വേദു… ഇനി ഞാൻ പറയാൻ പോകുന്നത് തമാശ അല്ല. സീരിയസ് ആയിട്ടാണ്…
നിന്റെ പ്രശ്നം എന്താണെന്നു ഞാൻ ചോദിക്കുന്നില്ല… ചോദിച്ചാലും നീ പറയില്ല… പണ്ടേ നീ അങ്ങനെ ആണല്ലോ എല്ലാം മനസിൽ ഇട്ടു നീറാൻ അല്ലെ ശ്രമിച്ചിട്ടുള്ളു..
പക്ഷെ ഇപ്പോളതു പോലല്ല.. എന്തു പ്രശ്നം അയാലും ഞാൻ ഇണ്ടാകും നിന്റെ ഒപ്പം
ഞാൻ മാത്രം അല്ല ഞങ്ങൾ എല്ലാരും… ഇനി ഒരു വിധിയും എന്നെയും നിന്നെയും തമ്മിൽ അകറ്റാൻ ഞാൻ സമ്മതിക്കില്ല…
ദത്തെട്ടാ അത്…
“വേണ്ട.. നീ പറയാൻ പോകുന്ന ന്യായങ്ങൾ എനിക്കറിയാം. കല്ലുമോളാണ് അതിന്റെ തടസ്സം എങ്കിൽ.അവളെന്റെ സ്വന്തം മോളായിട്ടേ കരുതിയിട്ടുള്ളു….
നിനക്ക് എന്നെ ഇഷ്ടം ഇല്ല, ഇപ്പോളും എന്നോട് വെറുപ്പുണ്ടന്നാണ് പറയാൻ വരുന്നതെങ്കിൽ.. അല്ലെന്നു എനിക്കറിയാം..
പുതിയ കള്ളങ്ങൾ കണ്ടത്താൻ നീ ബുദ്ധിമുട്ടണ്ട…
നീ ഇല്ലാതെ പറ്റില്ലാടി എനിക്ക്… അത്രയേറെ എന്റെ ജീവനാണ് നീ. പറയേണ്ട സമയത്തു പറഞ്ഞിട്ടില്ല. കൂടെ നിൽക്കേണ്ട സമയത്തു കൂടെ നിന്നിട്ടില്ല. അതിനുടെ വേണ്ടി ഞാൻ സ്നേഹിച്ചോളാം… പ്രാണൻ തന്നു സ്നേഹിച്ചോളാം… നിനക്ക് വേണ്ടി തരാൻ കഴിയാതെ പോയ സ്നേഹം എന്റെ ഇടനെഞ്ചിൽ ഞാൻ പോതിഞ്ഞു വച്ചിട്ടുണ്ട്… ഇനിയും വയ്യ പെണ്ണെ… നീ അടുത്ത് നിൽക്കുമ്പോൾ ഞാൻ ഞാനല്ലാതാകുന്നു.. എന്റെ ഹൃദയമിടിപ്പിന്റെ താളം തെറ്റുന്നു. അവ നിന്നിലായ് അലിയാൻ വെമ്പൽ കൊള്ളുന്നു..
ദത്തെട്ടനോട് മറുപടി പറയാൻ കഴിയാതെ, കൂടുതൽ ഒന്നും കേൾക്കാൻ കഴിയാതെ കണ്ണടച്ച് കിടന്നു. കണ്ണുനീർ പെയ്തിറങ്ങി. സന്തോഷമാണോ ദുഖമാണോ ആ കണ്ണുനീരിനു പിന്നിലെന്നു എനിക്ക് മനസിലായില്ല..
എപ്പോഴൊക്കയോ കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ. സ്വപനം കണ്ട മുഹൂർത്തം. പക്ഷെ ഇന്ന് ആ സന്തോഷം പ്രകടിപ്പിക്കാൻ കഴിയാതെ ആയിരിക്കുന്നു…
നെറ്റിയിൽ പടർന്ന തണുപ്പിൽ കണ്ണ് തുറന്നു നോക്കിയ ഞാൻ കണ്ടത്. നെറ്റിയിൽ ചുണ്ടമർത്തി നിൽക്കുന്ന ദത്തേട്ടനെയാണ്…
എന്നെ നോക്കാതെ റൂമിൽ നിന്നും ഇറങ്ങി പോയ ആ മനുഷ്യനോട് പ്രണയം ആയിരുന്നു അപ്പോൾ.. മനസ് നിറഞ്ഞ പ്രണയം.. ദത്തേട്ടന്റെ ചുണ്ടുകളുടെ തണുപ്പ് അപ്പോളും എന്നിലേക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നു…
പക്ഷെ ആ സന്തോഷത്തിനു ആയുസ് കുറവായിരുന്നു…. എന്നെ നോക്കി നിൽക്കുന്ന രണ്ടു കണ്ണുകൾ മുന്നിൽ തെളിഞ്ഞതും പ്രണയത്തിന് പകരo മനസ്സിൽ ഭയം നിറഞ്ഞു… കണ്ണടക്കുമ്പോഴും അയാളുടെ വാക്കുകളായിരുന്നു ചെവിയിൽ മുഴങ്ങിയത്…
“വേദ നീ എന്റെതു മാത്രം ആണ്… നീ എന്നാൽ എന്നിൽ നിറയുന്ന വീഞ്ഞ് പോലെയാണ്… നിന്നിൽ നിന്നുതിരുന്ന മത്തു ആവോളം എനിക്ക് നുകരണം… നിന്റെ ഹൃദയം തുടിക്കേണ്ടത് എനിക്ക് വേണ്ടിയാണു… അതിലെ ഓരോ സ്പന്ദനവും പറയേണ്ടത് ന്റെ പേരാണ്…. ഞാൻ നീയാണ് വേദ…നിന്നിൽ അലിയേണ്ടവനാണ് ” നിന്നിൽ അവകാശം സ്ഥാപിക്കാൻ ആരെയും ഞാനനുവദിക്കില്ല…
വീണ്ടും വീണ്ടും അത് കേൾക്കാൻ കഴിയാതെ ചെവികൾ ഞാൻ പൊത്തി പിടിച്ചു..
രാവിലെ എണീറ്റപ്പോൾ കോളേജിൽ പോകാൻ ഒരുങ്ങുന്ന ഗൗരിയെ ആണ് കണ്ടത്…
നീ എവിടെയാ പോകുന്നെ…
ഈ വേദേച്ചിക്ക് ഇതെന്താ…. ഞാൻ കോളേജിൽ പോകുവാ. സമയം എത്ര ആയിന്നറിയോ…
നീ ഇന്ന് പോകണ്ട…
എനിക്ക് എക്സാം ആണ് വേദേച്ചി..
എന്താ ഇവിടെ…
വാതിൽക്കൽ നിൽക്കുന്ന ദത്തേട്ടനെ കണ്ടു ഞാൻ തലകുനിച്ചു നിന്നു…
ദത്തെട്ടാ വേദേച്ചി പറയുവാ ഇന്ന് കോളേജിൽ പോകണ്ടാന്നു…
അതെന്താ വേദു…
“ഒന്നുല്ല ദത്തെട്ടാ… എനിക്ക് വയ്യാഞ്ഞിട്ട്…
“അതൊ സ്വപ്നത്തിന്റെ പേടിയോ….
ഒരു പിടപ്പോടെ ദത്തേട്ടനെ നോക്കി… നീ പേടിക്കണ്ട ഗൗരിയെ ഞാൻ കോളേജിൽ കൊണ്ട് പോകും ഞാൻ തന്നെ തിരികെ എത്തിക്കും അതുപോരെ. കോളേജിനകത്തു അവൾക്കു ഒന്നും പറ്റില്ലല്ലോ…
ദത്തെട്ടനോട് മറുപടി ഒന്നും പറയാൻ ഇല്ലായിരുന്നു… ഗൗരി വരുന്നത് വരെ എനിക്ക് സമാധാനം ഉണ്ടാകില്ല എന്നു ഉറപ്പായിരുന്നു.. അവള് ദത്തേട്ടനൊപ്പം പോകുന്നതു നിസഹായതയോടെ നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു..
ഗൗരി… എപ്പോളാ എക്സാം കഴിയുക…
എന്താ ദത്തെട്ടാ….
എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്…
എന്താ ദത്തെട്ടാ കാര്യം…..
ഞാൻ ചോദിച്ചതിന് ഉത്തരം പറയു..
“ഉച്ചവരെ എക്സാം ഉണ്ട്. അത് കഴിഞ്ഞു ക്ലാസ്സ്.. വേണച്ച ഉച്ചയ്‌ക്കിറങ്ങാം…
ഉച്ചയ്ക്ക് നീ ഇറങ്ങു ഞാൻ വന്നു വിളിക്കാം. പിന്നെ ഞാൻ വിളിച്ചതിന് ശേഷം ക്ലാസ്സിന് പുറത്തു വന്നാൽ മതി…
ദത്തെട്ടനോട് യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ഏട്ടന് എന്നോട് എന്താവും ചോദിക്കാനുള്ളതെന്നായാരുന്നു മനസിൽ… വേദേച്ചിയെ കുറിച്ചാകും… ഈശ്വരാ ഞാൻ എന്താ പറയുക….
തുടരും….
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക