മിഴിയറിയാതെ – ഭാഗം 2

3838 Views

മിഴിയറിയാതെ

“എന്റെ കുഞ്ഞിൻറെ വിധി ഇതായിപ്പോയല്ലോ എന്നു പറഞ്ഞു അമ്മായിയും മുത്തശ്ശിയും എന്നെ ചേർത്ത് പിടിച്ചു വിതുമ്പി കൊണ്ടിരുന്നു…

   പതിയെ അവരുടെ പിടി അയച്ചു കൊണ്ട് ജന്നൽ പടിയിൽ വന്നിരുന്നു….

    ഓർമ്മകൾ ഈ വീടിന്റെ അകത്തളത്തിലൂടെ എന്നെ കൊണ്ട് പോയി കൊണ്ടിരുന്നു….

    അതെ എല്ലാം വിധിയാണ് വേദിക എന്ന പെണ്ണിന്റെ വിധി…. നഷ്ടങ്ങൾ മാത്രം വിധിക്കപെട്ടവൾ…..

      

    ശ്രീമംഗലത്തെ നാരയണ മേനോനും ലക്ഷ്മിക്കും നാലു മക്കൾ.. രണ്ടാണും രണ്ടു പെണ്ണും…. വാസുദേവൻ, ശ്രീകണ്ഠൻ, ശ്രീവിദ്യ, ശ്രീദേവി.സന്തോഷം ഉള്ള കുടുംബം…. നാട്ടിലെ തന്നേ അറിയപ്പെടുന്ന പ്രമാണിമാർ…  

   ഇതിൽ വാസുദേവനും ഭാര്യ രാധക്കും മൂന്നു മക്കൾ ദേവദത്തൻ എന്ന ദത്തനും , ദേവ ദർശൻ എന്ന ദേവനും , ദേവിക എന്ന ദേവുവും …ഇതിൽ ദേവനും ദെത്തനും ഇരട്ടകളാണ്..  ശ്രീകണ്ഠനും ഭാര്യ ദേവകിക്കും രണ്ടു മക്കൾ ഗൗതമനും , ഗാഥയും… പിന്നെ ശ്രീവിദ്യയ്ക്കും രവീന്ദ്രനും രണ്ടു പെൺകുട്ടികൾ ശ്രീപ്രിയ എന്ന പ്രിയയും, ശ്രീലക്ഷ്മി എന്ന ലെച്ചുവും…

 നാട്ടിലെ എന്തു പ്രശ്നങ്ങൾക്കും പരിഹാരം ആ തറവാട്ടിൽ ഉണ്ടായിരുന്നു… വാസുദേവനും കാര്യസ്ഥൻ രാമനും നാട്ടിലെ ഏതൊരു ആവശ്യത്തിനും മുന്നിൽ തന്നെ ഉണ്ടായിരുന്നു…

           അങ്ങനെ ഇരിക്കുമ്പോളാണ് പ്രതീക്ഷിച്ചിരിക്കാതെ തറവാട്ടിലെ കാര്യസ്ഥൻ രാമന്റെ മകൻ കൃഷ്ണനോടൊപ്പം ഏറ്റവും ഇളയ കുട്ടിയായ  ശ്രീദേവി ഒളിച്ചോടിയതു. അതായിരുന്നു  തറവാടിനേറ്റ  ആദ്യത്തെ  ക്ഷതം….

            മകളോടുള്ള അമിത വാത്സല്യം കൊണ്ട് വാസുദേവൻ അതു ക്ഷമിക്കുകയും അവരുടെ തറവാടിന് താഴെ ഒരു വീട് വച്ചു കൊടുക്കയും ചെയ്തു അതാണ് താഴത്തു വീട്. അവർക്കു ഒരേ ഒരു മോള്.. സല്ഗുണ സമ്പന്നയും സർവോപരി സുന്ദരിയും ആയ വേദിക എന്ന ഈ ഞാൻ…. പക്ഷെ എന്നെ പ്രസവിച്ചതോടു കൂടി അമ്മ എന്നെ വിട്ടു പോയി… പിന്നെ അപ്പച്ചിമാരാണ് എന്നെ വളർത്തിയത്…. അതിൽ വലിയമ്മക്കും, പ്രിയക്കും എന്നെ ഇഷ്ടമില്ല…. ബാക്കി എല്ലാർക്കും എന്നോട് വലിയ ഇഷ്ടാണ്‌ട്ടോ…

    “എടി വേദു മതിട്ടോ അവളുടെ ചെവിന്നു പുക വന്നിട്ടുണ്ടാകും നമ്മുടെ കുടുംബചരിത്രം കേട്ടു….

    “ഗാഥയുടെ വാക്കുകേട്ട് അവളുടെ നേർക്കു കൂർപ്പിച്ചു ഒരു നോട്ടം കൊടുത്തു….

   ഇങ്ങനെയല്ലേ നമ്മൾ പരിചയപ്പെടുന്നതും ഫ്രണ്ട്സ് ആകുന്നതും….. അല്ലേ കാർത്തി…

      “ഞങ്ങൾ ഡിഗ്രിക്ക് ചേർന്നിട്ടു ഒരാഴ്ച ആയതേ ഉള്ളൂ… ഞങ്ങളെ കുറിച്ച് ചോദിച്ച കാർത്തികയുടെ ഡീറ്റെയിൽസ് പറഞ്ഞതിനാണ് അവളിങ്ങനെ പറയുന്നേ…

     “നീ ഇനി മുഖം വീർപ്പിക്കണ്ട. ദേ ദേവേട്ടനും ദത്തേട്ടനും എത്തി വാ പോകാം…

    “അതാണോ നിങ്ങളുടെ ഏട്ടൻമാർ… അവരിവിടെ ആണോ… “

    ആ  കാർത്തി അവരിവിടെ പിജി ചെയ്യുകയാ… ബാക്കി ഡീറ്റെയിൽസ് പറയാൻ ഈ പെണ്ണ് എന്നെ സമ്മതിച്ചില്ലലോ… അതാ അതു പറയാൻ പറ്റാതെ…

  ഇവൾക്ക് അല്പം കുശുമ്പ് കൂടുതലാ. ഞാൻ ആരോടും സംസാരിക്കുന്നതു അവൾക്കിഷ്ടമില്ല. അതിന്റെ ചൊറിച്ചിലാണ്…

      “ഓഹ് മതി പെണ്ണെ ഒന്ന് വായോ.. ഇല്ലേ ദത്തേട്ടൻ ഇപ്പൊ വാളെടുക്കും…. അതും പറഞ്ഞു ഗാഥ വേദൂന്റെ കൈ പിടിച്ചു മുന്നോട്ട് നടന്നിരുന്നു….

     “നിങ്ങളോട് പലപ്പോഴും പറഞ്ഞിട്ടുണ്ട് ക്ലാസ്സ്‌ കഴിയുമ്പോ അവിടേം ഇവിടേം വായി നോക്കാതെ.. ഗേറ്റ്നടുത്തു നിൽക്കണം എന്നു…

     “ക്ലാസ്സിലെ കുട്യോളോട് സംസാരിച്ചു നിന്നതാ.അല്ലാതെ ആരേം വായിനോക്കാൻ ഒന്നും പോയിട്ടില്ല . ഞങ്ങൾ ഉടനെ തന്നേ വന്നില്ലേ ദത്തേട്ട പിന്നെന്താ…

    “വേദു നിർത്തിക്കോ നീ എന്തു പറഞ്ഞാലും അവൾക്കൊരു ന്യായം ഉണ്ട്… ഇവിടെ അഡ്മിഷൻ എടുത്തപ്പോളെ ഞാൻ പറഞ്ഞതാ നിന്റെ വിളച്ചിലൊന്നും ഇവിടെ നടക്കില്ലെന്നു…

    “വാ അടച്ചു വച്ചു കേറാൻ നോക്കു….

    “വേദു അതു ചെയ്യരുത് ഇത് ചെയ്യരുത്…. ബബ്ബാബേ … ഇയാളു ആരു ഉപദേശിയോ… ദത്തൻ എന്നല്ല അസുരൻ എന്നാ ഇയാൾക്ക് പേരിടേണ്ടത്…

     വണ്ടിയിൽ കേറുമ്പോൾ വെറുതെ ചിലചോണ്ടിരുന്ന നാവു ദത്തന്റെ നോട്ടത്തിൽ വേദു നിശ്ചലമാക്കി…

    അതുകണ്ടു ദേവനും, ഗാഥയും വന്ന  ചിരി അമർത്തി പിടിച്ചു….

     രണ്ടും ചിരിക്കുന്നത് നോക്കു വച്ചിട്ടുണ്ട്….

   “”അമ്മേ…….. കല്ലുന്റെ വിളിയാണ് ഓർമയിൽ നിന്നുണർത്തിയത്… അപ്പോഴും ചുണ്ടിൽ ചിരി ഉണ്ടായിരുന്നു…

    “ചേച്ചി എന്തിനാ ചിരിക്കണേ…..

“ഒന്നുല്ലന്റെ ഗൗരിയെ ഓരോന്നോർത്തു ചിരിച്ചതാണ്….

     “എന്താ മോളെ…… എന്തായി  പിള്ളേര് ചോദിക്കണേ…

   “”അതൊന്നുമില്ല ന്റെ അമ്മായിയെ… ഞാൻ പഴയ കാര്യങ്ങൾ ഓർത്തു ഒന്ന് ചിരിച്ചു പോയി… അതെന്തിനാണെന്നു ഗൗരിക്കറിയണം… അതാ…..

  ദേവേട്ടൻ ഇപ്പൊ എന്താ ചെയ്യണേ… ദേവുവും, ഗൗതമനും പ്രിയേച്ചിയും ലെച്ചുവും ഇത്രയും നാൾ എങ്ങനെ കാണാതിരുന്നു എന്നു യ്ക്ക് അറിയില്ല രാധമ്മായി. പക്ഷെ ഇവിടെ വന്നപ്പോൾ കാണാനായിട്ടു കണ്ണ് കൊതിക്കുന്നുണ്ട്. അമ്മാവന്മാരെയും ഒക്കെയും….

       ബന്ധങ്ങൾ എപ്പോളും ബന്ധനങ്ങൾ തന്നേയാണ് അല്ലേ അമ്മായി.. സ്‌നേഹിക്കുമ്പോൾ സ്നേഹത്തിന്റെ ബന്ധനം, പിരിയുമ്പോൾ വേദനകളുടെ ബന്ധനം…. എങ്ങനെയായാലും അതിന്റെ പാശങ്ങൾ നമ്മളെ ചുറ്റിവാരിഞ്ഞോണ്ടിരിക്കും…

    “അല്ലേ അമ്മായി…..

     കുറച്ചു കഴിഞ്ഞും അമ്മായിയുടെ ഭാഗത്തുന്നു മറുപടി ഒന്നും കിട്ടാഞ്ഞിട്ടാണ് തിരിഞ്ഞു നോക്കിയത്……

   “എന്താ അമ്മായി ഇങ്ങനെ നോക്കണേ….

“ഒന്നുല്യ  ന്റെ മോളുടെ മാറ്റം നോക്കി കാണുകയായിരുന്നു…. ഒരു പൊട്ടി പെണ്ണിൽ നിന്നും ഒത്തിരി ന്റെ കുട്ടി വളർന്നിരിക്കുണു ല്യേ…

   “വേദു….. മോൾക്ക് ദത്തനോട് ദേഷ്യം ആണോ….. അവൻ കാരണം അല്ലേ മോള് ഇവിടുന്നു പോയത്…

   “ക്ക് ആരോടും ദേഷ്യവില്ലമ്മായി… വലിയമ്മേം ദത്തേട്ടനും പറയണ പോലെ ശാപം കിട്ടിയ ജന്മം ആണ് ന്റെ…. അതിൽ വേറെ ആരോടും ദേഷ്യം തോന്നിട്ടു കാര്യവില്ല….

      “ഗൗരിയോട് കല്ലുനെ നോക്കാൻ പറഞ്ഞിട്ട് വൈകുന്നേരം താഴത്തു വീട്ടിലേക്കു നടന്നു… അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണിനു  താഴെയായി ഇരുന്നു……

    തണുത്തകാറ്റു എന്നെ തഴുകി പോകുമ്പോൾ അതിലെവിടെയോ അച്ഛന്റെയും അമ്മയുടെയും കരുതൽ അനുഭവപെട്ടു…. മാവിന്റെ തണലിൽ ചാരി ഇരിക്കുമ്പോൾ മനസു വീണ്ടും ആ വായാടി വേദുവിലേക്കു പോവുകയായിരുന്നു….. 

    

    “തനിയെ എന്തക്കയോ സംസാരിച്ചു കൊണ്ട് വരുന്ന വേദുവിനെ കണ്ടിട്ടാണ് കൃഷ്ണൻ പുറത്തേക്കു വന്നത്..

   “എന്താ വേദുട്ടിയെ നീ തനിയെ സംസാരിച്ചിട്ട് വരുന്നത്….

   “ആരോട് വഴക്കിട്ടിട്ട നിന്റെ മുഖം വീർത്തിരിക്കുന്നെ…

   “ഓഹ് അച്ചേട മാനസ പുത്രൻ ഉണ്ടല്ലോ ദത്തൻ… ദത്തെനല്ല ദുഷ്ടനാണ് അതു. ഞാൻ എന്തു ചെയ്തിട്ടാവോ എപ്പോളും എന്നെ വഴക്ക് പറയുന്നത്….

  “വേദുട്ടി… അച്ഛൻ പറഞ്ഞട്ടുണ്ട്… മുതിർന്നവരെ ഇങ്ങനെ ഒന്നും പറയല്ലെന്നു….

   “ഓഹ്….. മുഖം കോട്ടികൊണ്ട് അവൾ അകത്തേക്ക് കേറി…

    “മോളെ അച്ഛൻ ശ്രീമംഗലത്തോട്ടു പോകുവാട്ടോ… നീ റെഡി ആയിട്ടു അങ്ങടയ്ക്കു പോര്. അമ്പലത്തിൽ പോണില്ലേ…

    കുളിച്ചിട്ടൊക്കെ ഞാൻ ങ്ങടെത്തിക്കോളാം അഛേ . 

   

    വേദു… എടി വേദുവേ… ഒന്ന് വേഗം വാ. പൂജ തുടങ്ങാറായി…

   വരുവാ… ദാ എത്തി……. എന്റെ ഗാഥേ.. നീ ഇങ്ങനെ കിടന്നു കാറി കൂവാതെ….. നിന്റെ ഏട്ടൻ കേട്ടാൽ തുടങ്ങും പൂരപ്പാട്ട്…

   അതും പറഞ്ഞു ഓടിചെന്നു നിന്നത് ദത്തേട്ടന്റെ മുന്നിൽ ആയിരുന്നു….പുറകിലായി പ്രിയേച്ചിയും ഉണ്ട്… 

     എന്നെ നോക്കി ദഹിപ്പിക്കുന്നത് കണ്ടു ദയനീയമായി ദേവേട്ടനെ നോക്കി… 

    ദേവേട്ടൻ  വന്നു ചേർത്ത് പിടിച്ചു കൊണ്ട് എന്നേം കൊണ്ട്  മുന്നോട്ട് നടന്നു.. പതിയെ ഗാഥയോടും ദേവുനോടും ഗൗതമിനോടും ഒപ്പം എത്തി…

    “ലെച്ചു വന്നില്ലെടി….. ദേവു…

ഇല്ല വേദേച്ചി അവൾക്കു വയ്യാത്രെ.  .

    നിന്റെ പ്രിയേച്ചിക്ക് എന്താടി ഇത്രയ്ക്കും ദത്തെട്ടനോട് പറയാനുള്ളത്… അവള് പറയണതിനൊക്കെ ഇളിച്ചു കൊടുക്കും. എന്നോട് മാത്രേ ഉള്ളൂ ഈ ഗൗരവൊക്കെ….

   “ഡി കുശുമ്പി പാറു അവളും നിന്നെ പോലെ അവന്റെ മുറപ്പെണ്ണാ അതു മറക്കണ്ട നീയു…

   “ആ എന്റെ ചെവി… വിട് ദേവേട്ടാ…

 “ഈ പറയണ ദേവേട്ടനും അവളുടെ മുറചെക്കനല്ലേ എന്നിട്ട് ഏട്ടനോട് ഇങ്ങനെ മിണ്ടാൻ വരാറില്ലലോ…. അതെന്താ..

    അതു ഞാൻ നിന്നോടല്ലേ കൂട്ടു അതാകും…

   “ഓഹ്ഹ്ഹ്.

      അമ്പലത്തിൽ എത്തി തൊഴുതു കഴിഞ്ഞു അടുത്ത പരുപാടി ഞങ്ങളുടെ സ്ഥിരം സ്ഥലം ആയ അമ്പലകുളത്തിന്റെ  പടവുകളിൽ ഇരുന്നു കത്തിയടിക്കലാണ് … ഞാനും ഗാഥയും ഗൗതമും  ആണ് കൂട്ടു… ബാക്കി ഉള്ളവരേക്കാൾ ഞങ്ങൾ തമ്മിൽ ആഴത്തിലുള്ള സൗഹൃദം കൂടി ഉണ്ട്..  പരസ്പരം ഒരു രഹസ്യങ്ങളും ഞങ്ങൾക്കിടയിൽ ഇല്ല…

   “അവരങ്ങു  പോയി കുറേ കഴിഞ്ഞാണ് ഞാൻ തൊഴുതുകഴിഞ്ഞതു. അമ്പലം എന്റെ ഒരു വീക്നെസ്സാണ്… വെറുതെ എന്റെ കള്ളക്കണ്ണനോട് ഓരോന്ന് പറഞ്ഞു നിൽക്കാൻ നല്ല രസവാണു…

    അവരുടെ അടുത്തേക്ക് പോകാൻ ഓടുന്നതിനിടയിൽ ആരെയോ തട്ടിയെന്നു  തോന്നിട്ടാണ് മുഖം ഉയർത്തി നോക്കിയത്…

   എന്നെ നോക്കി ദെഹിപ്പിക്കുന്ന പ്രിയേച്ചിയെ കണ്ടതും ഞാൻ ദയനീയമായി കണ്ണനെ ഒന്ന് തിരിഞ്ഞു നോക്കി….

    “എവിടെ നോക്കിയാടി ഓടുന്നത്. നിനക്ക് മുഖത്തു കണ്ണില്ലേ…

   “അറിയാതെ പറ്റിപോയതാ പ്രിയേച്ചി സോറി.. ഒന്നും പറ്റീലാല്ലോ…

   ഒന്നും പറ്റീലെ ഞാൻ വീഴുന്നിരുന്നെങ്കിൽ എന്തു ചെയ്തേനെ… അതെങ്ങനാ എവന്റെ മേത്തോട്ടു ഇടിച്ചു കേറാം എന്നു പറഞ്ഞിട്ടല്ലേ നടക്കുന്നത്.. അമ്മയുടെ അല്ലേ മോള് ആ പാരമ്പര്യം അല്ലേ കാണിക്കു…

   “ദേ പ്രിയേച്ചി സൂക്ഷിച്ചു സംസാരിക്കണം… ദേഷ്യം കൊണ്ട് വിറച്ചിട്ടു  അവളെ ചൂണ്ടി അത്രയും പറഞ്ഞു കഴിഞ്ഞപ്പോളേക്കും എന്റെ കൈയിൽ പിടി വീണിരുന്നു…

   “മുതിർന്നവരുടെ നേർക്കു കൈ ചൂണ്ടി സംസാരിക്കുന്നോ അഹങ്കാരി….

    “നിന്റെ നാക്കിന്റെ നീളം കൂടുന്നുണ്ട്…

 “ദത്തെട്ടാ എന്റെ കൈ വേദനിക്കുന്നു…. പിടി വിട്… ദയനീയമായി ഏട്ടനോട് അതു പറയുമ്പോളേക്കും. എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു…..

     “ഒന്നും മിണ്ടാതെ, തിരിഞ്ഞു നോക്കാതെ കുളപ്പടവിലേക്ക് ഓടുമ്പോൾ മനസ്‌ നിറയെ പ്രിയേച്ചിടെ വാക്കുകളും, ദത്തേട്ടൻ എന്നോട് കാണിക്കുന്ന അവഗണയും ആയിരുന്നു…

                തുടരും

താമര താമര

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “മിഴിയറിയാതെ – ഭാഗം 2”

Leave a Reply