മിഴിയറിയാതെ – ഭാഗം 3

3762 Views

മിഴിയറിയാതെ

“ദത്തെട്ടാ എന്റെ കൈ വേദനിക്കുന്നു…. പിടി വിട്… ദയനീയമായി ഏട്ടനോട് അതു പറയുമ്പോളേക്കും. എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു…..

     “ഒന്നും മിണ്ടാതെ, തിരിഞ്ഞു നോക്കാതെ കുളപ്പടവിലേക്ക് ഓടുമ്പോൾ മനസ്‌ നിറയെ പ്രിയേച്ചിടെ വാക്കുകളും, ദത്തേട്ടൻ എന്നോട് കാണിക്കുന്ന അവഗണയും ആയിരുന്നു…

        “കുളപ്പടവിൽ എനിക്കായി കാത്തിരുന്ന അവർക്കിടയിൽ പോകുമ്പോഴും  കണ്ണുനീർ  നിയന്ത്രിക്കാൻ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല…….

     എന്താ വേദു എന്തിനാ കരയണേ….. കണ്ണുനീർ നിയന്ത്രിച്ചു കൊണ്ട് സംഭവിച്ചത് അവരോട് പറയുമ്പോൾ…. അവർക്കും അതു വിഷമായി എന്നു അവരുടെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു..

   “പ്രിയേച്ചിടെ സ്വഭാവം നിനക്കറിയില്ലേ ന്റെ വേദു.. അമ്മായിടെ അതെ സ്വഭാവം ആണ്…. നീ അതു വിട്ടേക്ക്….

   “ദെത്തേട്ടനെ നിനക്കറിയില്ലേ….. സാരമില്ല….

   “ഗൗതം പറഞ്ഞത് ശെരിയാ… നീ അതു വിട്ടു ഞങ്ങളുടെ കുറുമ്പി പെണ്ണായിട്ട്  ചിരിക്കു… നിനക്ക് ഞങ്ങളില്ലേടി…

    “ഗാഥയുടെ സംസാരം കേട്ടതും അറിയാതെ തന്നേ ന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു… പണ്ടേ അങ്ങനെയാണ് എന്റെ മുഖം ഒന്ന് മാറിയാൽ അവർക്കു സഹിക്കില്ല…

      ഞങ്ങൾ അതു സംസാരിച്ചോണ്ടിരിക്കുമ്പോൾ തന്നേ ദേവേട്ടൻ എന്റെ അടുക്കൽ വന്നിരുന്നു….

    “മോൾക്ക്‌ വേദനിച്ചോ…… പോട്ടെ സാരമില്ലട്ടോ…..

     “ഹേയ് സാരല്യ ദേവേട്ടാ…. അതെ ഞാൻ അറിയാൻ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ.. രാധമ്മയി എന്താ അതിനു പുഴുങ്ങി കൊടുക്കുന്നെ.. എന്തു ബലവാ കൈക്കു…

   “ഹഹഹ അവൻ കേൾക്കണ്ട…… അടുത്ത് അതിനാകും നിനക്ക് കിട്ടണത്….

  “അപ്പോളേക്കും ദെത്തെട്ടനും പ്രിയേച്ചിയും അങ്ങോട്ടേക്ക് വന്നു… ഞങൾ വീട്ടിലേക്കു തിരിച്ചു….

    വഴിനീളെ എല്ലാരും ബഹളം വച്ചോണ്ടാണ് പോയെതെങ്കിലും പതിവിനു വിപരീതായി ഞാൻ മൗനത്തെ കൂട്ടു പിടിച്ചു… എന്നിലേക്ക്‌ ഇടയ്ക്കിടയ്ക്ക് നീളുന്ന കണ്ണുകളെ ഞാൻ കണ്ടില്ലന്നു നടിച്ചു… ആ മൗനത്തിലും എന്റെ മനസു മുഴുവൻ ആ കണ്ണുകളുടെ ഉടമയായിരുന്നു…

     എന്റെ ദത്തേട്ടൻ….  എന്റെ മനസിൽ ആദ്യമായി പ്രണയത്തിന്റെ ഭാവം വിരിച്ചവൻ…

        “കുഞ്ഞുനാൾ മുതൽ എന്നെ ഏറ്റവും ശകാരിച്ചിട്ടുള്ളത് ദത്തേട്ടൻ ആയിരുന്നു.. ബാക്കി എല്ലാവരും എന്റെ കുറുമ്പിനു കൂട്ടു നിൽക്കുമ്പോൾ ദത്തേട്ടൻ എപ്പോളും വഴക്കുപറഞ്ഞു കൊണ്ട് പിന്നാലെ ഉണ്ടാകും…

    അപ്പോളൊക്കെ ദത്തെട്ടനോട് എനിക്ക് ദേഷ്യം ആയിരുന്നു….പത്തു കഴിഞ്ഞു സ്കൂൾ അവധിക്കു…. അമ്പലത്തിൽ ഉത്സവ സമയത്തു അമ്പലക്കുളത്തിൽ ഒരുപാട് താമര വിരിയാറുണ്ട്.. നല്ല ഭംഗിയാണ്… എല്ലാരുടെയും കണ്ണുവെട്ടിച്ചു അമ്പലക്കുളത്തിൽ ഇറങ്ങി താമര പറിക്കുന്നതിനിടയിൽ കാലു തെറ്റി വെള്ളത്തിൽ പോയതുമാത്രം ഓർമയുണ്ട്…

    മരണത്തെ നേരിട്ട് കണ്ട സമയം.. വേദു മോളെ കണ്ണ് തുറക്കടി എന്നുള്ള വിളികേട്ടുകൊണ്ടാണ്… ഉണർന്നത്.. പാതിമയക്കത്തിലും ദത്തേട്ടന്റെ വിളി ഞാൻ കേൾക്കുന്നുണ്ടായിരുന്നു… കണ്ണ് തുറന്നു നോക്കിയപ്പോൾ.. എനിക്ക് ചുറ്റും എല്ലാരും കരയുന്നുണ്ടായിരുന്നു… ദത്തേട്ടന്റെ മടിയിലായിരുന്നു ഞാൻ കിടന്നിരുന്നത്. ആളും ആകെ നനഞ്ഞിട്ടുണ്ട്….

     കണ്ണുതുറന്ന എന്നെ നെഞ്ചോട് ചേർത്ത് എടുത്തോണ്ട് പോകുമ്പോൾ എനിക്കായി താളം തെറ്റി ഇടിക്കുന്ന ആ  നെഞ്ചിടിപ്പു  ഞാൻ കേൾക്കുന്നുണ്ടായിരുന്നു… 

   അന്നുമുതൽ ദത്തേട്ടൻ എന്റെ മനസിലും കേറികൂടി… പക്ഷെ പിന്നെ എന്നെ വഴക്ക് പറയുമ്പോൾ, എന്നേ മാത്രം അവഗണിക്കുമ്പോൾ എന്റെ ഹൃദയം വേദനിക്കാൻ തുടങ്ങി… ഈ കാര്യം ഗാഥയ്ക്കും ഗൗതമനും മാത്രേ അറിയാവൂ…..

   ഓരോന്ന് ആലോചിച്ചു ഞാൻ പതിയെയാണ് നടന്നത്… വീടത്തിയതും അച്ഛൻ ഉമ്മറത്ത് അമ്മാവൻമാരോട് സംസാരിച്ചു ഇരിപ്പുണ്ടായിരുന്നു…

   “ഇന്നെന്താ വലിയമ്മാവന്റെ  വായാടി മിണ്ടാതെ വരുന്നത്…

  എന്തു പറ്റി മോളെ…. ആരേലും നിന്നെ വഴക്ക് പറഞ്ഞോ…

  ഒന്നുല്ല വലിയമ്മാവാ…. ഞാൻ ഒന്ന് മിണ്ടാതെ ഇരുന്നു നോക്കിയതാ.. എനിക്ക് മിണ്ടാതിരിക്കാൻ പറ്റുവോന്നറിയണ്ടേ…

    “ഹഹഹ അതു നിന്റെ ജന്മത്ത് നടക്കില്ലന്റെ വേദുട്ടിയെ…. അതും പറഞ്ഞു ചിരിക്കുന്ന ദേവേട്ടനെ ഒന്ന് കൂർപ്പിച്ചു നോക്കികൊണ്ട് അകത്തേക്ക് പോകുമ്പോൾ ഞാൻ കണ്ടിരുന്നു… ദേവേട്ടന്റെ അടുത്തായി ഇരുന്നു പുഞ്ചിരിക്കുന്ന ദത്തേട്ടനെ….

      

    “നീ എന്തിനാടാ അവളെ ഇന്ന് വേദനിപ്പിച്ചേ.. എന്തു പിടിയിരുന്നു അതിന്റെ കൈക്കു.. കൈ നീലിച്ചു കിടപ്പുണ്ട്…

   “അതു പെട്ടന്ന് അവള് പ്രിയയുടെ നേരെ കൈചൂണ്ടി കയർത്തു സംസാരിക്കുന്നതു കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു… അതൊരു അമ്പലം അല്ലേ. അതുമാത്രം അല്ല പ്രിയ അവളിലും മൂത്തത് അല്ലേ…

   “മൂത്തത് നീ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത് ദത്താ … അവള് ദേവിമ്മായിയെ മോശമായിട്ടു പറഞ്ഞിട്ടാണ് വേദു അങ്ങനെ പ്രതികരിച്ചത്…

   ദത്ത നീ മര്യാദക്കു നിന്റെ എടുത്തു ചാട്ടം നിർത്തിക്കോ. നീ ഇങ്ങനൊക്കെ കാണിച്ചാൽ അവൾക്കു നിന്നോട് പ്രണയം അല്ല ദേഷ്യം ആകും തോന്നുക… ഇങ്ങനെ പ്രേമിക്കുന്ന ആദ്യത്തെ കാമുകൻ നിയാകും…

   “പോടാ അവൾക്കു എന്നോട് ദേഷ്യം ഒന്നും തോന്നില്ല…. ഇനി അവൾക്കു എന്നോട് വെറുപ്പാവുവോ ദേവാ …. ഹേയ് അങ്ങനെ ഒന്നും വരില്ല…. എനിക്ക് പറ്റണില്ലടാ ബാക്കി ഉള്ളവരോട് ഇടപെടും പോലെ അവളോട്. ഞാൻ അവളുടെ അടുത്തെത്തുമ്പോൾ ഇങ്ങനെ ആയിപോകുന്നു….

  “ദേവേട്ടാ…. ഞാൻ പോകുവാട്ടോ..

     “നാളെ പോകാം വേദു .. ഇന്ന് ഇവിടെ നില്ക്കു…

  “ഓഹ് വേണ്ടായേ.. നമ്മളെ ഇഷ്ടമില്ലാത്തവരുടെ ഇടയിൽ എന്തിനാ വെറുതെ നില്ക്കണത്…

    “അച്ഛനോടൊപ്പം പുറത്തേക്കു ഇറങ്ങിയതും ദത്തേട്ടൻ എന്നെ വിളിച്ചു…

   “നിന്റെ കൈ എവിടെ.. നോക്കട്ടെ…

    “ന്റെ കൈക്കു കുഴപ്പൊന്നൂല്യ…. ഞാൻ പോണു…

   “കാണിക്കടി ഇങ്ങട്…

    “ശബ്ദത്തിലെ വ്യത്യാസം മനസ്സിലായതും പെട്ടന്നു തന്നേ കാണിച്ചു..

   “സാരമില്ല ഇത്രല്ലേ ഉള്ളൂ. നാളത്തേക്ക് മാറും… ഇനി ആരുടേങ്കിലും നേരെ കൈ ചൂണ്ടുമ്പോൾ ഇതോർത്തിരിക്കണം കേട്ടോ..

    “പ്രിയേച്ചിടെ നേരെ ഇനിയും അങ്ങനെ തന്നേ ചെയ്യും.ന്റെ അമ്മേ പറഞ്ഞാൽ വേണ വച്ചാ ഞാൻ തല്ലും…

   “ഡി തർക്കുത്തരം പറയുന്നോ.. ന്റെ കയ്യിന്നു വീണ്ടും വേണോ..

    “ദെത്തേട്ടൻ ന്നെ തല്ലിയാലും സാരല്യ… അനിയത്തിയോട് ചെന്നു പറഞ്ഞേക്ക്.. അവളിന്നു പറഞ്ഞത് ഞാൻ കുറിച്ച് വച്ചിട്ടുണ്ടന്നു.അതിനുള്ള പണി ഞാൻ കൊടുക്കും എപ്പളായാലും ..

      “അനിയത്തിയോ ആരുടെ അനിയത്തി…. നീ… ന്റെ അനിയത്തി ആണോ ഇല്ലല്ലോ…അതുപോലെ അല്ലേ അവളും,    ന്റെ മുറപെണ്ണ് …. അതും പറഞ്ഞതും പെണ്ണിന്റെ മുഖം കുശുമ്പ് കുത്തുന്നത് കാണാൻ നല്ല രസം ഉണ്ടായിരുന്നു..

    അവളെന്തോ പറയാൻ തുടങ്ങിയതും അമ്മാവൻ വിളിച്ചു..

   “വേദു നീ വരുന്നുണ്ടോ അതോ ഇവിടെ കിടക്കുന്നോ….

   “ഞാനിതാ വന്നു……

  

   കോളേജും ജീവിതവുമൊക്കെ ആയി സന്തോഷം നിറഞ്ഞ നാളുകൾ…. എന്റെ വായാടിത്തം കൊണ്ട് തന്നേ കോളേജിലുള്ള ഏകദേശം എല്ലാവരും എന്നോട് കൂട്ടായിരുന്നു…

          ശ്രീമംഗലത്തും സന്തോഷം തന്നെയായിരുന്നു. വല്യമ്മയും  പ്രിയേച്ചിയും  ഒഴിച്ചു ബാക്കി എല്ലാവരും എന്നോട് സ്നേഹം തന്നേ ആയിരുന്നു… അവർക്കു എന്താ എന്നോടുള്ള ദേഷ്യം എന്നു എനിക്ക് ഇന്നും അറിയില്ല….

  ഒരു ഓണക്കാലം… ബാക്കി സമയങ്ങളിലൊക്കെ രാത്രി താഴത്തു വീട്ടിൽ പോകും എങ്കിലും ഓണസമയത്തു അമ്മായിമാർ അതിനു സമ്മതിക്കാറില്ല…

   പക്ഷെ അച്ഛൻ ആ വീട് വിട്ടു മാറി കിടക്കാറില്ല. അമ്മ എപ്പോഴും ഉള്ളത് അവിടെ ആണെന്ന അച്ഛൻ പറയാറ്… എന്നും രാത്രി അമ്മയെ അടക്കിരിക്കുന്ന അവിടെ പോയി സംസാരിക്കാതെ അച്ഛൻ ഉറങ്ങാറില്ല……  

     ഓണത്തിന് ഒരു ദിവസം കുടുംബക്കാരെല്ലാം ശ്രീമംഗലത്തു കൂടാറുണ്ട്… അമ്മായിമാരുടെ വീട്ടുകാരും വല്യച്ഛന്റെ വീട്ടുകാരും ഒക്കെ ഉണ്ടാകും… അന്ന് നല്ല രസമാണ് ഒരുപാട് കുട്ടികളും ഞങ്ങളുടെ പ്രായത്തിലുള്ളവരും ഒക്കെയായിട്ടു ഒത്തിരി പേരുണ്ടാകും…..

        ദേവേട്ടന്റെ അമ്മയുടെ സഹോദരന്റെ മോനായിരുന്നു അരവിന്ദേട്ടൻ… ആളു ഞങ്ങളുമായിട്ടൊക്കെ നല്ല കൂട്ടാണ്. അങ്ങനെ ഞങ്ങൾ എല്ലാപേരും പാടത്തിന്റെ വരമ്പിലിരുന്നു കത്തി വയ്ക്കുവായിരുന്നു… അപ്പോളാണ് പ്രിയേച്ചിയും, ദേവേട്ടനും ദത്തേട്ടനും  അങ്ങോട്ടേക്ക് വന്നത്..

     “പ്രിയേച്ചിയെ  കണ്ടതും അരവിയേട്ടൻ ഞങ്ങളോട് അവളെ പറ്റി പറഞ്ഞു കളിയാക്കാൻ  തുടങ്ങി…

 “ദേ വരുന്നുണ്ടല്ലോ ദത്തന്റെ ബോഡിഗാർഡ്… ദത്തന് കണ്ണ് കിട്ടാണ്ടിരിക്കാനാണോ ആവോ ഇവളെ എപ്പോളും കൊണ്ട് നടക്കുന്നെ…

     അരവിയേട്ടന്റെ സംസാരം കേട്ടു ഞങ്ങൾ എല്ലാവരും ചിരിക്കാൻ തുടങ്ങി…

    “കണ്ണേറു തട്ടാതിരിക്കാൻ ഇവളെ നമുക്കി പാടത്തിൽ തന്നേ വച്ചാലോ അരവിന്ദേട്ടാ….

    ഞാൻ അതു പറയുന്നത്  കേട്ടുകൊണ്ടായിരുന്നു പ്രിയേച്ചി വന്നത്…

  “ആരെയാടി പാടത്തു വയ്ക്കേണ്ടത് എന്നെയാണോ… എന്നയല്ല നിന്നെയ വയ്ക്കേണ്ടത്.. വെള്ളരിക്കണ്ടത്തിലെ കോലം നീയാണ്…

    ഞാൻ പ്രിയേച്ചിയെയാണ് പറഞ്ഞത് എന്നു ചേച്ചി കേട്ടോ ഇല്ലാലോ.. എന്തിനാ വെറുതെ എന്റെ മെക്കിട്ടു കേറാൻ വരുന്നത് എപ്പോളും…

    “ഞാൻ അതു പറഞ്ഞു കഴിഞ്ഞതും അരവിന്ദേട്ടൻ എന്നെ സപ്പോർട്ട് ചെയ്തു സംസാരിച്ചു തുടങ്ങി…

   “അതെ പ്രിയ ഞങ്ങൾ വേറെ കാര്യം പറയുവായിരുന്നു… താൻ എന്തിനാ വെറുതെ ഏറ്റുപിടിക്കുന്നതു അതു തന്നെയാണെന്ന്…

    “ഹോ എത്ര പേരാണ് നിന്നെ സപ്പോർട്ട് ചെയ്യാൻ.. ഈ ആണുങ്ങളെയൊക്കെ എങ്ങനെയാടി നീ മയക്കി എടുക്കുന്നത്… എന്തായാലും അപാര കഴിവ് തന്നെ… അതെങ്ങനെ ഇല്ലാണ്ടിരിക്കുവാ നിന്റെ അമ്മയ്ക്കും ഈ കാര്യത്തിൽ നല്ല കഴിവാണല്ലോ അതു നിനക്കും കിട്ടാതിരിക്കിലാലോ…

    “പ്രിയേച്ചി അമ്മയെ പറഞ്ഞതും എനിക്ക് എന്നെ തന്നേ നിയന്ത്രിക്കാൻ കഴിഞ്ഞില്ല… ഞാൻ അവളെ പാടത്തേക്കു പിടിച്ചു ഒരു തള്ള് വച്ചു കൊടുത്തു…

      പക്ഷെ അതു കഴിഞ്ഞതും ദത്തേട്ടന്റെ കൈകൾ എന്റെ കവിളിൽ പതിച്ചതും ഒരുമിച്ചായിരുന്നു….

   “അവള് പറഞ്ഞതിൽ എന്താടി തെറ്റു.. നീ നിന്റെ നില മറന്നു എല്ലാവരോടും കൊഞ്ചാൻ പോയിട്ടല്ലേ അവള് അങ്ങനെ പറഞ്ഞത്… അതിൽ എന്താ തെറ്റു…..

   തുടരും……

  സ്റ്റിക്കർ കമന്റ്‌ അല്ലാതെ ഇത്തിരി ഹെവി ആയിട്ടു കമന്റ്‌ പോന്നോട്ടെ..

 

താമര താമര

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “മിഴിയറിയാതെ – ഭാഗം 3”

Leave a Reply