മിഴിയറിയാതെ – ഭാഗം 6

7847 Views

മിഴിയറിയാതെ

അതിനു ശേഷം എന്റെ ദത്തൻ ചിരിച്ചു ഞാൻ കണ്ടിട്ടില്ല മോളെ… ദേവുവിനോടും പ്രിയയോടൊന്നും മിണ്ടിട്ടും ഇല്ല…. ഈ വീടിന്റെ കളിചിരികൾ എന്നേക്കുമായി പടിയിറങ്ങിപ്പോയി….

   എന്റെ മനസിലും ദേവു എങ്ങനെ ദത്തേട്ടന്റെ ജീവിതം ഇല്ലാതാക്കി എന്നതായിരുന്നു…. ചിന്തകൾ ഭ്രാന്ത് പിടിപ്പിക്കും എന്നു തോന്നിയപ്പോൾ ഞാൻ അതിനെ മറവിയുടെ അടിത്തട്ടിലേക്ക് തള്ളിയിടാൻ ശ്രമിച്ചു… ഇനി ഒരിക്കലും ദത്തെട്ടനിലേക്കു ഒരു മടങ്ങി പോക്ക് ഇല്ലാന്ന് മനസിൽ ഒന്ന് കൂടെ ഊട്ടി ഉറപ്പിച്ചു അതുകൊണ്ട് തന്നേ ആ സംഭവം എന്തു തന്നേ ആയാലും എന്നെ ബാധിക്കില്ലെന്ന് വീണ്ടും വീണ്ടും വ്യഥ മനസിനെ ഓർമിപ്പിച്ചു കൊണ്ടിരുന്നു…

   ഗാഥയുടെ മുറിയിലാണ് ഞാനും കല്ലുവും ഗൗരിയും കിടന്നതു…. എവിടെ നോക്കിയാലും ഓർമകളുടെ വസന്തവും വേനലും മനസിൽ തെളിഞ്ഞു കൊണ്ടിരിക്കും…

   

 ദത്തേട്ടന്റെ പെരുമാറ്റത്തിൽ വലിയ മാറ്റങ്ങൾ ഒന്നും പിന്നെ എനിക്ക് അനുഭവപ്പെട്ടില്ല.. 

   പക്ഷെ പഴയതു പോലെ ദേഷ്യപെടലുണ്ടായിരുന്നില്ല എനിക്ക് വേണ്ടി എപ്പോളും ഒരു ചെറു പുഞ്ചിരി കരുതിയിരുന്നു….എന്നോട് സ്നേഹത്തോടെ സംസാരിക്കാത്ത ഒരാളുടെ കൈയിൽ നിന്നുള്ള ചെറു പുഞ്ചിരി പോലും എന്നിൽ അമൃത് നിറച്ചു … എന്റെ സ്വപ്നങ്ങളിൽ വീണ്ടും ദത്തേട്ടൻ എന്ന നിറം നിറഞ്ഞു തുടങ്ങി…

    കോളേജിൽ ഞങ്ങൾക്കു കിട്ടിയ പുതിയ കൂട്ടായിരുന്നു വിവേകേട്ടൻ.. ഞങ്ങൾ വിവിയേട്ടന്നു വിളിക്കും ദേവേട്ടന്റെയും ദത്തേട്ടന്റെയും ഏറ്റവും അടുത്ത കൂട്ടുകാരൻ…

  വിവിയേട്ടൻ ഹോസ്റ്റലിൽ ആയിരുന്നു നിന്നിരുന്നേ.. തിരുവനന്തപുരം ആണ് ഏട്ടന്റെ നാട്… 

    എന്നോടായിരുന്നു വിവിയേട്ടൻ ഏറ്റവും കൂട്ടു… കുറുമ്പ് പറഞ്ഞും കളിയാക്കിയും സന്തോഷത്തോടെ ദിവസങ്ങൾ കടന്നു പോയി..

   ഞങ്ങൾ സെക്കന്റ്‌ഇയറും ഏട്ടന്മാർ ഫൈനൽ ഇയറും ആയി…

    പ്രിയേച്ചി പിജി ഫസ്റ്റ്ഇയറും ദേവു ഡിഗ്രി ഫസ്റ്റ് ഇയറും അവിടെ തന്നേ അഡ്മിഷൻ എടുത്തു… കുടുംബകാര് മൊത്തം ഒരിടത്തു തന്നല്ലോ എന്നു പറഞ്ഞു പിള്ളേരൊക്കെ കളിയാക്കി തുടങ്ങി….

  “ഒരു ദിവസം ഞങ്ങൾ ക്യാന്റീനിൽ ഇരിക്കുമ്പോളാണ് വിവിയേട്ടൻ അങ്ങോട്ട് വന്നത്….

 ഏട്ടൻ ആകെ ടെൻഷനിൽ ആയിരുന്നു… എന്താ ഏട്ടാ എന്തേലും പ്രശ്നം ഉണ്ടോ…

   “ഒന്ന് വാ വേദു എനിക്ക് ഒരു കാര്യം പറയാനുണ്ട്.. ഞാൻ ഗാഥയോട് പറഞ്ഞിട്ട് വിവിയേട്ടനോടാപ്പം പുറത്തേക്കിറങ്ങി..

  “എന്താ ഏട്ടാ എന്തേലും പ്രശ്നം ഉണ്ടോ….

   “ആടി…. ദേവു ഇല്ലേ അവൾ വന്നെന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞു…..

  “ഞാൻ എന്നെകൊണ്ട് ആകുന്ന രീതിയിൽ അവളോട് പറഞ്ഞിട്ടുണ്ട്.. എനിക്ക് വേറെ ഒരു ഇഷ്ടം ഉണ്ടന്നും പറഞ്ഞിട്ടുണ്ട്…

 “ങേ ഏട്ടന് വേറെ ഒരിഷ്ടം ഉണ്ടോ…

  “ഓഹ്ഹ് ഇപ്പൊ അതാണോ അത്യാവശ്യം…

  “ഞാൻ എപ്പോളെങ്കിലും നിങ്ങളിൽ ആരോടെങ്കിലും അങ്ങനെ സംസാരിച്ചിട്ടുണ്ടോ… ഞാൻ ഒരു മോഹം അവൾക്കു കൊടുത്തിട്ടുണ്ടോ.. എനിക്ക് ആകെ ഒരു വിഷമം…. നീ അറിഞ്ഞതായിട്ട് പറയണ്ട… എനിക്ക് ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ സമാധാനം വരില്ല…

 ദേവനോടും ദത്തനോടും പറയാനും പറ്റില്ല….

   “ഇല്ല വിവിയേട്ട ഏട്ടന്റെ ഭാഗത്തുന്നു തെറ്റൊന്നും തോന്നിയിട്ടില്ല… അവൾക്കു അങ്ങനെ തോന്നി അവൾ പറഞ്ഞു ഏട്ടൻ അതു തെറ്റാണെന്നു പറഞ്ഞു.. അതവിടെ കഴിഞ്ഞു അതോർത്തു വിഷമിക്കണ്ട…. ഞാൻ ആരോടും ഒന്നും പറയാനും പോകുന്നില്ല…

     “നിന്നോട് പറഞ്ഞപ്പോൾ ഒരു സമാദാനം…

   പിന്നെ വിവിയേട്ടൻ ദേവുവിനെ പറ്റി ഒന്നും പറഞ്ഞില്ല.. ഞങ്ങൾ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലാത്ത പോലെ തന്നെ പെരുമാറി…

  

       ഒരു ദിവസം പിജി ബ്ലോക്കിൽ വലിയ അടി നടക്കുന്നു എന്നു കേട്ടാണ് അങ്ങോട്ട് ഓടിയത്..

  അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു… വിവിയേട്ടനും ദത്തേട്ടനും തമ്മിലായിരുന്നു അടി…

  രണ്ടുപേരും പോര് കോഴികളെ പോലെ പരസ്പരം വെല്ലുവിളിക്കുന്നുണ്ട്…. അവരെ പിടിച്ചു മാറ്റാൻ കൂട്ടുകാർ നോക്കുന്നുണ്ട്..

  ഞാനും ഗാഥയും ഓടി അവരുടെ അടുത്തേക്ക് പോയി… ഗാഥയും ദേവേട്ടനും ദത്തേട്ടനെ പിടിച്ചു മാറ്റിയപ്പോൾ ഞാൻ വിവിയേട്ടന്റെ അടുത്തേക്കാണ് പോയത്…

   എന്തുകൊണ്ടോ വിവിയേട്ടനെ ഒറ്റയ്കാക്കാൻ തോന്നിയില്ല.. ഏട്ടൻ തെറ്റു ചെയ്തിട്ടുണ്ടാകില്ലന്നു മനസു പറയും പോലെ..

  വിവിയേട്ടനെയും കൊണ്ട് അവിടെ നിന്നു  പോകുമ്പോൾ ദത്തേട്ടന്റെ കണ്ണിൽ നിന്നും വരുന്ന അഗ്നിയിൽ ഞാൻ ദഹിച്ചു പോകും എന്നു തോന്നി…

        ഒരു ഗുൽമോഹറിന്റെ കീഴിലായുള്ള ബെഞ്ചിൽ വിവിയേട്ടനെ കൊണ്ട് ഇരുത്തുമ്പോൾ മനസു നിറയെ അവർ തമ്മിലുള്ള പ്രശ്നം അറിയാനുള്ള വെമ്പൽ ആയിരുന്നു…

   എന്താ വിവിയേട്ട എന്താ പ്രശ്നം.. കൈയിലുരുന്ന തൂവാല കൊണ്ട് മുറിവുകളിൽ നിന്നും രക്തം തുടച്ചെടുക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു…

    പെട്ടന്ന് വിവിയേട്ടൻ എന്റെ രണ്ടും കൈയും പിടിച്ചു അതിൽ മുഖം അമർത്തിയിരുന്നു.. കൈകളിൽ നനവ് അനുഭവപെട്ടപ്പോളാണ് ഏട്ടൻ കരയുകയാണെന്നു മനസിലായത്..

   “എന്താ ഏട്ടാ എന്തിനാ ഏട്ടൻ കരയണേ… ഞാനും കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു…

   എന്റെ ശബ്ദത്തിലെ പതർച്ച കേട്ടിട്ടാകും… വിവിയേട്ടൻ പെട്ടന്ന് എണീറ്റു മുഖം തുടച്ചു…

   വേറെ എവിടേയോ മിഴി നീട്ടി മൗനമായി തന്നേ ഇരുന്നു…

 ഞാനും ഏട്ടന്റെ അടുത്തായി ഇരുന്നു.. ഏട്ടന്റെ ഒരു കൈ എടുത്തു എന്റെ കൈയിൽ മുറുകെ പിടിച്ചു… ഒരിക്കലും ഒറ്റയ്കാക്കില്ലന്ന പോലെ..

   “ഒന്ന് ഓക്കേ ആയപ്പോൾ വിവിയേട്ടൻ പറഞ്ഞു തുടങ്ങി….

 “ഞാൻ ദേവുവിനോടു മോശമായിട്ടു പെരുമാറി എന്നു പറഞ്ഞാണ് ദത്തൻ എന്നെ തല്ലി തുടങ്ങിയത്

ഞാൻ ഒന്ന് പറയുന്നത് കേൾക്കാൻ പോലും അവൻ തയ്യാറില്ല…. ആരോ സാക്ഷി ഉണ്ടത്രേ…

   “ഏട്ടന്റെ വേദന വാക്കുകളിൽ ഉണ്ടായിരുന്നു… വാക്കുകൾ ഇടറിയിരുന്നു. ആ ഇടർച്ചയിൽ നിന്നു തന്നെ ആ മനസിന്റെ വേദന ഞാൻ തൊട്ടറിഞ്ഞു….

   കേൾക്കാൻ പാടില്ലാത്തതു എന്തോ കേട്ടപോലെ ഞാൻ തരിച്ചിരുന്നു..

 “മോൾക്ക്‌ തോന്നുന്നുണ്ടോ ഞാൻ അങ്ങനെ ചെയ്യും എന്നു…

  “ഇല്ലാന്ന് തലയാട്ടുമ്പോൾ എന്റെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..

 എനിക്ക് മനസിലാകും അപ്പോളത്തെ വിവിയേട്ടൻറെ അവസ്ഥ… പക്ഷെ ദേവുവിന് ഇങ്ങനെ കളളം പറഞ്ഞത് കൊണ്ട് എന്താ ലാഭം… ചിന്തിച്ചു ചിന്തിച്ചു ആകെ ഭ്രാന്തെടുക്കുന്ന പോലെ തോന്നി…

  എന്നാൽ കഴിയുന്ന പോലെ വിവിയേട്ടനെ സമദാനിപ്പിച്ചു … അപ്പോളേക്കും എന്നെ അന്വഷിച്ചു ഗാഥ എത്തി…..

   വിവിയേട്ടനോട് യാത്ര പറഞ്ഞു ഗാഥയോടൊപ്പം പോകുമ്പോൾ ഇതിന്റെ സത്യം കണ്ടത്തണം എന്നായിരുന്നു മനസിൽ…

    ഗാഥ ചോദിച്ചപ്പോൾ വീട്ടിൽ ചെന്നു പറയാം എന്നു പറഞ്ഞു… വീട്ടിൽ ചെന്നു ദേവേട്ടനോട് സംഭവിച്ചതെന്താണ് എന്നു ചോദിച്ചപ്പോൾ ഏട്ടനൊന്നും അറിയില്ലെന്ന് പറഞ്ഞു…

   ഗാഥയോടും ഗൗതമിനോടും വിവിയേട്ടൻ പറഞ്ഞത് പറഞ്ഞു…. അവർക്കും വിവിയേട്ടൻ അങ്ങനെ ചെയ്യില്ലെന്ന് ഉറപ്പായിരുന്നു…

  ഞങ്ങൾ മൂന്നുപേരും കൂടി ദേവുവിനോട് ചോദിക്കാൻ തീരുമാനിച്ചു…

  അവളേം കൊണ്ട് കുളപ്പടവിലേക്കു പോകുമ്പോൾ എങ്ങനെ എങ്കിലും അവളിൽ നിന്നും സത്യം അറിയണം എന്നു ഞങ്ങൾ തീരുമാനിച്ചിരുന്നു…

   “ദേവു സത്യം പറയു വിവിയേട്ടൻ നിന്നോട് മോശമായിട്ട് പെരുമാറിയോ…

   “ഞാൻ ദത്തെട്ടനോട് പറഞ്ഞതെല്ലാം സത്യം ആണ്…

  “ഞാൻ,  നീ ദത്തെട്ടനോട് എന്തു പറഞ്ഞുന്നല്ല ചോദിച്ചേ…

  “വിവിയേട്ടൻ നിന്നോട് മോശമായി പെരുമാറിയോ… അതാണ് എനിക്കറിയേണ്ടത്..

  “വിവിയേട്ടനെ പറയുമ്പോൾ വേദേച്ചിക്ക് എവിടെയാ നോവുന്നെ…

 നോവും കാരണം വേദു ആരോടും സ്നേഹം അഭിനയിക്കാറില്ല. ആത്മാർത്ഥമായി ഒരാളെ മനസിലാക്കി തന്നെയാണ് സ്നേഹിക്കാറു…

  പിന്നെ നീ പറയുന്ന എല്ലാ കള്ളങ്ങളും അപ്പാടെ വിഴുങ്ങാൻ ഞാൻ ദത്തെട്ടനല്ല, വേദുവാണു…

   അവളൊന്നും മിണ്ടീല… അവളുടെ മൗനം എന്നെ ദേഷ്യം പിടിപ്പിക്കുന്നുണ്ടായിരുന്നു…

  നിനക്കൊന്നും പറയാനില്ലേ ദേവു…

  എന്റെ കാര്യം നോക്കാൻ എനിക്കറിയാം വേദേച്ചി ഇടപെടണ്ട…

  “ദെ ദേവു ഒരു വീക്ക് അങ്ങട് വച്ചു തന്നാലുണ്ടല്ലോ… ഇടപെടണ്ടപോലും..

   “ഒന്നിന്റെ  പേരിലും ആരും അവളെ  ചോദ്യം ചെയ്യാൻ ഞാൻ സമ്മതിക്കില്ല.. 

   ദത്തേട്ടനെ കണ്ടതും എന്റെ ദേഷ്യം ഒന്നുകൂടെ കൂടി..

 ദേവു ദത്തേട്ടന്റെ മാത്രം അനിയത്തിയാണോ ഞങ്ങളുടെ ആരും അല്ലേ അപ്പോൾ…ന്റെ ദേഷ്യം വാക്കുകളിൽ ഉണ്ടായിരുന്നു..

  “ഞങ്ങൾ നിന്റെ ആരെങ്കിലും ആയിരുന്നെങ്കിൽ ഇന്ന് ഒരു പ്രശ്‍നം വന്നപ്പോൾ നീ ഞങ്ങളുടെ കൂടെ നിന്നേനെ.. അല്ലാതെ എവിടെയോ കിടക്കുന്ന ഒരുത്തന്റെ കൂടെ പോകില്ലായിരുന്നു..

 ” വിവിയേട്ടൻ എനിക്ക് എവിടേയോ കിടന്ന ഒരാളല്ല. ഞാൻ ഇതുവരെ അങ്ങനെ കണ്ടിട്ടും ഇല്ല…

 പിന്നെ ഞാൻ എപ്പോളും ന്യായത്തിന്റെ ഭാഗത്താണ്.. തെറ്റു ചെയ്തത് ആരായാലും തെറ്റു തന്നെയാണ്… അവിടെ സ്വന്തബന്ധത്തിന്റെ ഏറ്റക്കുറച്ചിലുകൾ നോക്കാറില്ല. എപ്പോഴും ദത്തേട്ടൻ കാണുന്നതും കേൾക്കുന്നതും മാത്രം ആകില്ല സത്യം. ഇനിയെങ്കിലും കണ്ണ് തുറന്നു ചുറ്റും നോക്കാൻ പഠിക്കു…..

   വേദു മതിയടി…. പ്രശ്നം വെറുതെ വഷളാക്കണ്ട.. 

   അങ്ങനെ അല്ല ദേവേട്ടാ എനിക്ക് പറയണം ദത്തേട്ടന് പണ്ടേ ഉള്ള സ്വഭാവം ആണ്… ദത്തേട്ടന് ഇഷ്ടം ഉള്ളവരെ മാത്രം സപ്പോർട്ട് ചെയ്യുക… ബാക്കിയുള്ളവരെ വായിൽ തോന്നുന്നത് എന്തും പറയുക… അവരെ പോലെ ഞങ്ങൾക്കും ഒരു മനസുണ്ട്… അനാവശ്യമായി പഴികേൾക്കുമ്പോൾ ഞങളുടെ ഉള്ളുലയാറുണ്ട്….

  സത്യം തെളിയുന്നതുവരെ ഞാൻ വിവിയേട്ടനോടൊപ്പം തന്നേ ഉണ്ടാകും അതിപ്പോ ആരെന്തു പറഞ്ഞാലും…

  എനിക്ക് മറുപടി ഒന്നും തരാതെ ദേവുവിന്റെ കൈയും പിടിച്ചു ദത്തേട്ടൻ പോകുമ്പോൾ എനിക്ക് നേരെ എരിയുന്ന നോട്ടം അയക്കുന്നുണ്ടായിരുന്നു…

   ജീവിതത്തിൽ ആദ്യമായി ആ നോട്ടം എന്നെ വേദനിപ്പിച്ചില്ല… എനിക്കുള്ളിലും ദേഷ്യം തിളച്ചുമറിയുകയിരുന്നു…

   “എന്തിനാ വേദു വെറുതെ അവനെ ദേഷ്യം പിടിപ്പിക്കുന്നെ…

  “എല്ലാവർക്കും ദേഷ്യം വരും ദേവേട്ടാ.. ഏട്ടന് തോന്നുന്നുണ്ടോ വിവിയേട്ടൻ നമ്മുടെ ദേവുവിനോട് മോശായിട്ടു പെരുമാറും ന്നു…

   “ഇല്ല വേദു… എന്തോ തെറ്റു സംഭവിച്ചിട്ടുണ്ട്…

അതെ ഞാനും പറഞ്ഞുള്ളു…. എന്തായാലും ഞാൻ വിവിയേട്ടനെ ഒറ്റപെടുത്തില്ല… അതിനി ന്തൊക്കെ സംഭവിച്ചാലും. നിക്ക് ദേവേട്ടനെ പോലെയാണ് വിവിയേട്ടനും…

   “എനിക്കും വിവിയോട് ദേഷ്യം ഒന്നുമില്ല…. പക്ഷെ ദത്തൻ വേണ്ടാന്ന് പറയുന്നത് ചെയ്യാൻ എനിക്ക് കഴിയില്ലെടി… അമ്മയുടെ ഗർഭപാത്രം മുതൽ ഞങ്ങൾ ഒരുമിച്ചല്ലേ… എനിക്കറിയാം പലതും അവൻറെ എടുത്തു ചാട്ടമാണ്…അവന്റെ ഭാഗത്താണ് തെറ്റെന്നു.  അവനു എല്ലാരോടും സ്നേഹവേ ഉള്ളൂ വേദുട്ടാ.. കുറച്ചു കഴിയുമ്പോൾ അവൻ തന്നെ സോറി പറഞ്ഞുവരും നോക്കിക്കോ…

 വെറുതെ ദത്തേട്ടനെ ന്യായീകരിക്കാതെ ദേവേട്ടൻ ചെന്നെ…. എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്…

      “അന്നത്തെ ആ സംഭവം ഞങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിക്കാനുള്ളതാണെന്നു ഞാൻ അറിഞ്ഞില്ല…. ദത്തേട്ടനും ഞാനും തമ്മിലുള്ള അകലം കൂടി കൂടി വന്നു….

   ദത്തെട്ടനൊപ്പം പോകാനുള്ള മടി കൊണ്ട് എന്റെ യാത്ര ബസിലാക്കി… ഗാഥ എന്നോടൊപ്പം വരാൻ ശ്രമിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല…

   പിള്ളേരുടെ പ്രശ്ങ്ങളിൽ ഒരിക്കലും വീട്ടുകാർ ചോദ്യവുമായി വരാറില്ല എന്നുള്ളത് ഞങ്ങൾക്ക് ആശ്വാസം ആയിരുന്നു…

    കോളേജിൽ ഞാൻ വിവിയേട്ടന്റെ കൂടെ തന്നേ ആയിരുന്നു… അതുകൊണ്ട് തന്നേ ദത്തേട്ടന്റെ ദേഷ്യം കൂടി കൂടി വന്നു….

         തുടരും….

  Past കഴിയാറാകുന്നതേ ഉള്ളൂ. Past കഴിയുമ്പോൾ എല്ലാരുടെയും കൺഫ്യൂഷൻ മാറും എന്നു കരുതുന്നു

 

താമര താമര

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply