മിഴിയറിയാതെ – ഭാഗം 7

7638 Views

മിഴിയറിയാതെ

ദത്തെട്ടനൊപ്പം പോകാനുള്ള മടി കൊണ്ട് എന്റെ യാത്ര ബസിലാക്കി… ഗാഥ എന്നോടൊപ്പം വരാൻ ശ്രമിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല…

   പിള്ളേരുടെ പ്രശ്ങ്ങളിൽ ഒരിക്കലും വീട്ടുകാർ ചോദ്യവുമായി വരാറില്ല എന്നുള്ളത് ഞങ്ങൾക്ക് ആശ്വാസം ആയിരുന്നു…

    കോളേജിൽ ഞാൻ വിവിയേട്ടന്റെ കൂടെ തന്നേ ആയിരുന്നു… അതുകൊണ്ട് തന്നേ ദത്തേട്ടന്റെ ദേഷ്യം കൂടി കൂടി വന്നു….

          

      അവരുടെ ക്ലാസ്സ്‌  കഴിയാറായിരുന്നു. ..

പ്രൊജക്റ്റ്‌ സബ്മിറ്റ് ചെയ്യാൻ അവര് വന്ന ഒരു ദിവസം….

    ഞാനും വിവിയേട്ടനും സംസാരിച്ചു കൊണ്ടിരിക്കുവായിരുന്നു ഞങ്ങളുടെ സ്ഥിരം ചെമ്പകത്തിന്റെ ചോട്ടിൽ…..

   “ഇനി തമ്മിൽ കാണുവോ വിവിയേട്ട….. ഏട്ടനെ ഞാൻ വല്ലാണ്ട് മിസ്സ്‌ ചെയ്യുംട്ടോ.എന്റെ ദേവേട്ടനെ പോലെ വല്ലാതെ അടുപ്പം തോന്നുണ്ട് ഏട്ടനോടും…

   “നമ്മൾ ഇനിയും കാണും വേദുട്ട… നിന്നെ അങ്ങനെ ഉപേക്ഷിക്കാൻ പറ്റുവോ എനിക്ക് .. നീ എന്റെ കുഞ്ഞി പെങ്ങളല്ലേ… എന്റെ ഹൃദയത്തിൽ നിനക്കായി ഒരിടം എപ്പോളും ഉണ്ടാകും… നീ ഇടയ്ക്ക് എന്നെ വിളിക്കണംട്ടോ. ഇതാണ് നമ്പർ… പോയാലും ഞാൻ വരും നിന്നെ കാണാൻ. ദത്തനോടുള്ള പിണക്കം പറഞ്ഞു തീർക്കണം. ഞാൻ കാരണം നിങ്ങൾ അകന്നു എന്നുള്ള വിഷമം മാത്രേ ഉള്ളൂ….

  “ഏട്ടൻ ഒരു പേപ്പറിൽ നമ്പർ എഴുതി എന്റെ കൈയിൽ തന്നു…

   “ഞങ്ങൾ സംസാരിച്ചോണ്ടിരിക്കുമ്പോൾ തന്നേ ദേവു ഞങ്ങൾക്കിടയിലേക്കു ഓടി വന്നു…

എന്താന്ന് കേൾക്കുന്നതിന് മുന്നേ തന്നേ അവൾ വിവിയേട്ടന്റെ കൈയിൽ കേറി പിടിച്ചു…

   പെട്ടന്ന് ഞങ്ങൾക്ക് ഒന്നും മനസിലായില്ല.ആകെ ഒരു പകപ്പായിരുന്നു എനിക്ക്…

  “വിവിയേട്ടൻ അവളുടെ കൈ വിടുവിക്കാൻ വേണ്ടി മറു കൈ കൊണ്ട് അവളുടെ കൈ പിടിച്ചു മാറ്റാൻ ശ്രമിച്ചു……

  പെട്ടന്നു അവൾ ബഹളം വച്ചു…..

  ” വിട് വിവിയേട്ട.. എന്റെ കൈ  വിട്…. എനിക്ക് വേദനിക്കുന്നു…

 പറയുന്നതിനോടൊപ്പം അവള് കരയുന്നും ഉണ്ട്…

   ക്ലാസ്സ്‌ ഉള്ള സമയം ആയതിനാൽ അവിടെ അധികം ആരും ഉണ്ടായിരുന്നില്ല. അതു ഒരു ഭാഗ്യം ആയി…

      എന്താണ് സംഭവിക്കുന്നതു എന്നു ഞങ്ങൾക്കു  മനസിലാവുന്നതിനു മുന്നേ തന്നേ ദത്തേട്ടനും പ്രിയേച്ചിയും കൂടെ അവിടെ എത്തിയിരുന്നു…

  “വിടടാ അവളെ,…..

ദത്തേട്ടന്റെ അലർച്ച കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്…. ദത്തേട്ടൻ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു. ….

“നിനക്ക് വല്ല വൈരാഗ്യവും ഉണ്ടങ്കിൽ എന്നോട് തീർക്കു അല്ലാതെ പെൺപിള്ളേരോടല്ല ആണത്തം കാണിക്കേണ്ടത്..

അതും പറഞ്ഞു ദത്തേട്ടൻ വിവിയേട്ടനെ തല്ലാൻ കൈ ഓങ്ങിയതും ഞാൻ ആ കൈ കേറി പിടിച്ചു….

   “ദത്തേട്ടൻ കാര്യം അറിയാതെ സംസാരിക്കരുത്….

 “നീ ആരാടി എന്റെ കൈയിൽ പിടിക്കാൻ, നിന്നെ പോലൊരുത്തി തൊട്ടാലെ കുളിക്കണം… കണ്ണികണ്ടവൻമാരുടെ എല്ലാം തോളിൽ കേറി നടക്കുന്ന നിനക്കൊന്നും പെണ്ണിന്റെ മാനത്തിന്റെ വില മനസിലാകില്ല… നിനക്കെങ്ങനെ മനസിലാകാനാ അമ്മ വേലി ചാടിയതല്ലേ അപ്പൊ മകള് അതിനും അപ്പുറം ആകും… അതങ്ങനെയാ ശ്രീമംഗലത്തെ പെൺപിള്ളേരെ പോലാകില്ലലോ കാര്യസ്ഥന്റെ മകൾ…എത്രയൊക്കെ ആയാലും ആ ഗുണമല്ലേ കാണിക്കു…

   “സൂക്ഷിച്ചു സംസാരിക്കണം…

ദത്തേട്ടന്റെ നേരെ വിരൽ ചൂണ്ടി അതു പറയുമ്പോൾ ദേഷ്യം കൊണ്ട് വിരൽ തുമ്പു പോലും വിറയ്ക്കുന്നുണ്ടായിരുന്നു…

  “എനിക്ക് നേരെ കൈ ചൂണ്ടുന്നോടി എന്നും പറഞ്ഞു ദത്തേട്ടന്റെ കൈ എന്റെ കവിളിൽ പതിക്കുമ്പോൾ അതിന്റെ വേദനയിലുപരി ദേഷ്യം ആയിരുന്നു മനസു നിറയെ…

    എനിക്ക് നേരെ വീണ്ടും പൊങ്ങിയ കൈയിൽ ഞാൻ പിടിച്ചു…

  “തൊട്ടു പോകരുത് എന്നെ… നിങ്ങളാരാ എന്നെ തല്ലാൻ… ഞാനും നിങ്ങളും തമ്മിൽ എന്തു ബന്ധമാണ് ഉള്ളത്….

    നിങ്ങളെ ഞാൻ പ്രണയിച്ചിരുന്നു ദത്തെട്ടാ.. എന്നെകാൾ ഉപരി നിങ്ങളെ എന്റെ മനസിൽ കൊണ്ട് നടന്നിരുന്നു…. പക്ഷെ വേദ നിങ്ങളോടുള്ള ഇഷ്ടം ഈ നിമിഷം ഇവിടെ ഉപേക്ഷിക്കുവാണ്…. അത്രയ്ക്കും നിങ്ങളോട് എനിക്ക് വെറുപ്പ് തോന്നുന്നു… ആരെങ്കിലും പറഞ്ഞു തരുന്ന കള്ളങ്ങൾ വെള്ളം തൊടാതെ വിഴുങ്ങുന്ന നിങ്ങളോട് എനിക്ക് പുച്ഛമാണ് സഹതാപമാണ്.

  അതും പറഞ്ഞു വിവേകേട്ടന്റെ കൈയും പിടിച്ചു മുന്നോട്ട് നടക്കുമ്പോൾ….. നിറഞ്ഞ കണ്ണുകൾ തുടയ്ക്കാൻ പോലും ഞാൻ മുതിർന്നില്ല…

  ഒരു വാശി പോലെ എന്റെ കണ്ണുനീർ ഒഴുക്കി കളഞ്ഞു കൊണ്ടിരുന്നു… ആ കണ്ണുനീരിൽ പെട്ടു എന്റെ സ്വപ്നങ്ങളും ഒഴുകി ഒലിച്ചു പോകുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു….

     വയസ്സറിഞ്ഞ നാളുമുതൽ മനസ്സിൽ കൊണ്ട് നടന്ന മോഹം… അതു പൊലിയാൻ നിമിഷങ്ങളെ വേണ്ടി വന്നുള്ളൂ….

    “നേരെ പോയത് ക്യാന്റീനിലേക്കു ആയിരുന്നു… അവിടെ ഒരു ഒഴിഞ്ഞ കോണിലായി ഇരുപ്പുറപ്പിച്ചു…

    “വേദു, കണ്ണ് തുടയ്ക്കു മോളെ  പിള്ളേരൊക്കെ കാണും… വെറുതെ എന്തിനാ എല്ലാരേം അറിയിക്കുന്നത്…

   “നീ എനിക്ക് വേണ്ടി ദത്തനെ വെറുപ്പിക്കരുതായിരുന്നു വേദു…

  “വിവിയേട്ടന് വേണ്ടി എന്നതല്ല. തെറ്റിന് നേരെയാണ് ഞാൻ പ്രതികരിച്ചത്.. എന്തടിസ്ഥാനത്തില ഇന്ന് ദത്തേട്ടൻ ഇങ്ങനെ കാണിച്ചത്….

  അതല്ല വേദു ഇതിപ്പോ നിന്നോടുള്ള ദേഷ്യം കൂടുവെ ഉള്ളൂ…

 ഹും ദേഷ്യം… എന്ന എന്നെങ്കിലും സ്നേഹിച്ചിട്ടുണ്ടോ വിവിയേട്ട ദത്തേട്ടൻ… ഇടയ്ക്ക് ഞാൻ പ്രതീക്ഷിച്ചിരുന്നു…. എന്നോട് പ്രണയം ആണെന്ന് സ്നേഹം ആണെന്ന് അത് പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു . അതു.. അത് വെള്ളത്തിൽ വരച്ചത് പോലായില്ലേ, കാണാൻ പോലും കഴിയാതെ അതെന്നിൽ നിന്നും അകന്നു പോയിരിക്കുന്നു…

     കുഞ്ഞിലേ മുതൽക്കു ദത്തേട്ടൻ എന്നെ അവഗണിച്ചിട്ടേ ഉള്ളൂ വിവിയേട്ട . എന്നിട്ടും എപ്പോളൊക്കേയൊ ഞാൻ പ്രണയിച്ചു പോയി… വല്യമ്മേം പ്രിയേച്ചിയുമൊക്കെ കുറ്റപ്പെടുത്തുമ്പോഴും. ന്റെ അമ്മേ കുറിച്ച്  പറയുമ്പോഴും ഒക്കെ ഞാൻ ആഗ്രഹിച്ചിട്ടുണ്ട് ഒരു നോട്ടം കൊണ്ടങ്കിലും എന്നെ ആശ്വസിപ്പിച്ചിരുന്നെങ്കിൽ എന്നു.ഒന്ന് ചേർത്തു പിടിച്ചിരുന്നെങ്കിൽ എന്നു .. ഒരിക്കലും അ കണ്ണുകളിൽ എന്റെ വിഷമം ഞാൻ കണ്ടിട്ടില്ല….

      എന്തുകൊണ്ടാണെന്നു ഒരുപാട് വട്ടം ചിന്തിച്ചിട്ടുണ്ട്. പക്ഷെ അതിനുള്ള ഉത്തരം  ഇന്ന് ദത്തേട്ടന്റെ വായിൽ നിന്നു തന്നേ വീണില്ലേ എനിക്ക് ആ മനസിലുള്ള സ്ഥാനം… കാര്യസ്ഥന്റെ മകൾ…. വെറും കാര്യസ്ഥന്റെ മകൾ…

   അതങ്ങനെ തന്നേ മതി വിവിയേട്ട.. ഇ കാര്യസ്ഥന്റെ മകൾക്കു ആരുടെയും ഒന്നും വേണ്ട.. സ്നേഹം പോലും… ഒരു അവകാശ വാദങ്ങളും ഉന്നയിക്കാനും ഇല്ല ഞാൻ. വെറുപ്പ്  തോന്നുന്നു എന്നോട് തന്നെ. എന്റെ സ്നേഹത്തോട് മടുപ്പ് തോന്നുന്നു എനിക്ക്. ..

   അവനു നിന്നോട് ഇഷ്ടം ഉണ്ട് വേദു എനിക്ക് പലപ്പോഴും തോന്നിട്ടുണ്ട്… പക്ഷെ അവന്റെ മനസിൽ എന്തോ കരടുണ്ടു അതാണ് അവൻ ഇങ്ങനെ….

         സ്നേഹം….. ഒന്ന് പോയെ വിവിയേട്ട…ഇങ്ങനെയാണോ സ്നേഹം.കത്തികൊണ്ട് ഹൃദയത്തിനെ കീറി മുറിച്ചിട്ട്. നിന്റെ ഹൃദയത്തിൽ നിന്നും ഒഴുകുന്ന രക്തത്തോട് എനിക്ക് സ്നേഹം ആണെന്ന് പറയുന്നതിൽ സ്നേഹം ഉണ്ടോ പ്രണയം ഉണ്ടോ പറയു വിവിയേട്ട.  ഇത്രയൊക്കെ കിട്ടിയിട്ടും കൂട്ടുകാരനെ വിട്ടു കൊടുക്കരുത്.ന്യായം മാത്രമേ എപ്പോളും ന്യായം ആകുള്ളൂ. എത്ര സ്നേഹം ഉണ്ടന്നു പറഞ്ഞാലും തെറ്റു തെറ്റു തന്നെയാണ് ….

   പിന്നെയും പലതും പറഞ്ഞിരുന്നു ഒരുപാട് നേരം കഴിഞ്ഞാണ് ഞങ്ങൾ അന്ന് പിരിഞ്ഞത്…

    പിന്നീടുള്ള ദിവസങ്ങൾ ദത്തേട്ടനെ പാടെ അവഗണിച്ചു….. കഴിയുന്നതും കണ്മുന്നിൽ നിന്നും ഒഴിഞ്ഞു മാറി നടന്നു… ദേവുവുമായി ഉള്ള സംസാരവും പൂർണമായും ഞാൻ ഒഴിവാക്കി……

  ഗാഥയും ഞാനും യാത്ര ബസിലാക്കി….. ഡിഗ്രി തേർഡ് ഇയർ ക്ലാസും തുടങ്ങി… എന്റെയും ദത്തേട്ടന്റെയും ശീതസമരം തുടർന്നുകൊണ്ടിരുന്നു…..

   ദേവേട്ടൻ മാത്രം അന്നും ഇന്നും ഒരു മാറ്റവും ഇല്ല… ഇടയ്ക്ക് ദത്തേട്ടനെ സപ്പോർട്ട് ചെയ്തു സംസാരിക്കാൻ ശ്രമിച്ചെങ്കിലും. ഞാൻ ചെവികൊടുക്കുന്നില്ലെന്നു കണ്ടതോടെ ആ ശ്രമം ഉപേക്ഷിച്ചു….

   പ്രിയേച്ചിക്കായിരുന്നു ഏറ്റവും സന്തോഷം.. ദത്തേട്ടനെ ആരുടെയും  ശല്യം ഇല്ലാതെ അവൾക്കു കൂട്ടു കൂടാൻ കിട്ടിയല്ലോ…

   എത്രയൊക്കെ ധൈര്യം കാണിച്ചാലും എന്നും രാത്രിയിൽ എന്റെ പ്രണയം എന്റെ തലയിണ നനച്ചിരുന്നു.. എത്രയൊക്കെ ഞാൻ വെറുക്കാൻ ശ്രമിച്ചിട്ടും എന്നിലേക്ക്‌ തന്നേ പതിന്മടങ്ങു സ്നേഹത്തോടെ ആ ഓർമ്മകൾ കടന്നു വന്നു….

    ഓരോ നിമിഷവും അതെന്നെ വേദനിപ്പിച്ചു കൊണ്ടിരുന്നു….

എല്ലാരുടെ മുന്നിലും സന്തോഷം അഭിനയിച്ചു കൊണ്ട്  തന്നേ ദിവസങ്ങൾ തള്ളി നീക്കി…..

     ഒരു ദിവസം വൈകുന്നേരം ഞാനും ഗാഥയും മാത്രമേ ശ്രീമംഗലത്തുണ്ടായിരുന്നുള്ളു ബാക്കിയെല്ലാരും അമ്പലത്തിൽ പൂജയിൽ പങ്കെടുക്കാൻ പോയിരുന്നു…..

    ഗാഥയ്ക്കു അമ്പലത്തിൽ കേറാൻ പാടില്ലാത്തതു കൊണ്ട് ഞാനും അവൾക്കു കൂട്ടു നിന്നു….

     സന്ധ്യയോടടുപ്പിച്ചു വാതിലിൽ മുട്ട് കേട്ടു ചെന്നു നോക്കിയപ്പോൾ ദത്തെട്ടാനായിരുന്നു…

    വാതിൽ തുറന്നു കൊടുത്തു ഞാൻ അകത്തേക്ക് പോയി…. കുറച്ചു കഴിഞ്ഞു ഗാഥ ഒന്ന് മേല്കഴുകട്ടെ എന്നു പറഞ്ഞു റൂമിലേക്ക്‌ പോയി…..

  അവൾ പോയി കുറച്ചു കഴിഞ്ഞാണ് ദത്തേട്ടന്റെ വിളി കേട്ടത്….

  ആദ്യം പോണോ വേണ്ടയോ എന്നു ശങ്കിച്ച് നിന്നിട്ട്. എന്തേലും ആവശ്യത്തിനാണെങ്കിലോ എന്നു വച്ചു പോകാൻ തീരുമാനിച്ചു….

    ദത്തേട്ടന്റെ റൂമിലായ് ചെന്നു…

  “ഗാഥ കുളിക്കാൻ കേറി…. എന്തേലും വേണോ….

   “കുറച്ചു വെള്ളം…..

  “മുഖത്തു നോക്കാതെ അതു പറഞ്ഞ ദത്തേട്ടന്റെ സംസാരത്തിൽ കുറച്ചു കുഴച്ചിലുപോലെ തോന്നി.. എങ്കിലും തോന്നിയതാകും എന്നു കരുതി….

       ഒരു ഗ്ലാസ്‌ വെള്ളവുമെടുത്തു ദത്തേട്ടന്റെ മുറിയിലേക്ക് പോയി….

   “വെള്ളം…..

  “വെള്ളം കൈയിൽ വാങ്ങീട്ടു… മറു കൈകൊണ്ടു എന്റെ കൈകളിലായി പിടിച്ചു…

   ദത്തേട്ടന്റെ അപ്പോളത്തെ ഭാവം കണ്ടു എനിക്ക് പേടി തോന്നി.. കണ്ണൊക്കെ ചുമന്നിട്ടുണ്ടായിരുന്നു….

   “കൈയിൽ നിന്നും വിട് ദത്തെട്ടാ….

 ഞാൻ പിടിച്ചപ്പോൾ എന്താ നിനക്ക് ഉരുകുന്നുണ്ടോ… എന്നെക്കാൾ അവകാശം വേറെ ആർക്കാടി…

   “ദത്തേട്ടൻ കുടിച്ചിട്ടുണ്ടോ…..

“ആ കുടിച്ചിട്ടുണ്ട്… അതിനു നിനക്കെന്താ… ഞാൻ എങ്ങനെ പോയാൽ നിനക്കെന്താ….

    “പക്ഷെ നിന്നെ ഞാൻ വിടില്ല…. നിന്നെ എനിക്ക് വേണം….. ആർക്കും വിട്ടു കൊടുക്കില്ല…

   അതു പറഞ്ഞു കൊണ്ട് ദത്തേട്ടൻ എന്റെ കൈപിടിച്ച് എന്നെ ദത്തെട്ടനിലേക്കു അടുപ്പിക്കാൻ  ശ്രമിച്ചു…

എന്റെ എല്ലാ ശക്തിയും എടുത്തു ഞാൻ കുതറി കൊണ്ടിരുന്നു…

  ബാലപ്രയോഗങ്ങൾക്കിടയിൽ  ദത്തേട്ടന്റെ കൈയിൽ എന്റെ ദാവണിയുടെ തുമ്പായിരുന്നു കിട്ടിയത്.. ഏട്ടൻ പിടിച്ചു വലിച്ചതിനിടയ്ക്കു ദാവണി പൊട്ടി ഏട്ടന്റെ കൈയിലായ് പോയി…

   എന്താ സംഭവിച്ചതെന്ന് മനസിലാകും മുന്നേ വല്യമ്മയുടെ ശബ്ദം അവിടെ കേട്ടു…

   “എടി നശൂലമേ ആരുമില്ലാത്ത തക്കം നോക്കി ശ്രീമംഗലത്തെ ചെക്കനെ വല വീശി പിടിക്കാൻ ഇറങ്ങിയതാണോ…. അതെങ്ങനെ അമ്മയുടെ പാരമ്പര്യം അല്ലേ മോള് കാണിക്കുള്ളു…

   വല്യമ്മേ ഞാൻ… ഞാൻ അല്ല…. ദത്തെട്ടനാണ്….

   ദത്തേട്ടന്റെ കൈയിൽ നിന്നും ദാവണി പിടിച്ചു വാങ്ങി എങ്ങനെയോ വാക്കുകൾ പരതിയെടുത്തു.എന്റെ വിറയൽ മാറിയിരുന്നില്ല. 

   ദത്തനോ , അവൻ ഇവിടത്തെ കുട്ടിയാ  അവനു തെറ്റു പറ്റില്ല.. നീ ചെന്നു എന്റെ കുട്ട്യേ വശീകരിക്കാൻ ശ്രമിച്ചിട്ടുണ്ടാകും.. നിന്റെ അമ്മ കാര്യസ്ഥന്റെ മോനെ വശീകരിച്ചതു പോലെ… നീ കുറച്ചൂടെ പുളിംകൊമ്പ് നോക്കിന്നെ ഉള്ളൂ…

    അങ്ങനെ അല്ലായെന്നു പറയാൻ തല ഉയർത്തിയ ഞാൻ കണ്ടത് നിറകണ്ണുകളോടെ എന്നെ നോക്കുന്ന അച്ഛനെയാണ്..

  അച്ഛാ എന്നു വിളിച്ചുകൊണ്ടു ഓടി അരികിലെത്തിയ എനിക്ക് മറുപടി തന്നത് അച്ഛന്റെ കൈകളാണ്…..

  “വീട്ടിൽ പോടീ…..

  അച്ഛാ ഞാൻ….

   പോകാനാ പറഞ്ഞത് നിന്നോട്….

  “ആദ്യം ആയിട്ടായിരുന്നു അച്ഛൻ എന്നെ തല്ലുന്നത്.. അച്ഛൻ കൂടെ എന്നെ അവിശ്വസിച്ചു എന്നത് എന്നെ തകർത്തുകളയാൻ പോന്ന ഒന്നായിരുന്നു…. ആരെയും നോക്കാതെ വീട്ടിലേക്കു ഓടുമ്പോൾ ശ്വാസം നിലച്ചു ആ മണ്ണോടു ചേർന്നിരുന്നെങ്കിൽ എന്നു ഞാൻ ആത്മാർഥമായി ആഗ്രഹിച്ചു…..

     തുടരും….

    എല്ലാവരുടെയും സ്നേഹത്തിനു ഒരുപാടൊരുപാട് നന്ദി. ലെങ്ത് ഇല്ലാന്ന് പറയല്ലേ. ഇനി പറഞ്ഞാൽ ഉറുമ്പ് കടിക്കും. നോക്കിക്കോ.

 

താമര താമര

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “മിഴിയറിയാതെ – ഭാഗം 7”

Leave a Reply