✒️ ആർദ്ര അമ്മു
ബാൽക്കണിയിൽ വിരലിൽ എരിയുന്ന സിഗരറ്റുമായി അവൻ കണ്ണുകൾ അടച്ചു നിന്നു.
രുദ്രാ………………
ചെവിയിൽ അലയടിക്കുന്ന ശബ്ദം കേട്ടവൻ കണ്ണുകൾ തുറന്നു.
ചുവന്നു കലങ്ങിയ അവന്റെ കണ്ണുകളിൽ പകയെരിഞ്ഞു.
വിടില്ല ഞാൻ ഒന്നിനെയും………. ഇഞ്ചിഞ്ചായി അനുഭവിപ്പിക്കും……..
പകയോടെ അവൻ ഉരുവിട്ടുകൊണ്ടിരുന്നു.
കയ്യിലെ സിഗരറ്റിൽ നിന്ന് ഒരു പഫ് കൂടി എടുത്തു വലിച്ചു വിട്ടു.
സിഗരറ്റ് കുറ്റി ബാലക്കണിയിലെ റയിലിൽ കുത്തി കെടുത്തി താഴേക്കിട്ട് അകത്തേക്ക് പോയി.
തറയിൽ അതുപോലെ ഒരുപാട് കുറ്റികൾ ചിതറി കിടന്നിരുന്നു.
അകത്തേക്ക് കയറിയ അവൻ ടവൽ എടുത്തു ബാത്‌റൂമിലേക്ക് കയറി.
കണ്ണടച്ച് ഷവറിന് കീഴെ നിൽക്കുമ്പോഴും ദേഷ്യത്തിൽ അവന്റെ ദൃഡമായശരീരത്തിലെ ഞരമ്പുകൾ പിടഞ്ഞു.
ശരീരത്തിലൂടെ ഒഴുകുന്ന തണുത്ത വെള്ളത്തിനു പോലും അവന്റെ ഉള്ളിലെ തീയെ ശമിപ്പിക്കാനായില്ല.
കുറച്ചു നേരം അങ്ങനെ തന്നെ നിന്നതിനു ശേഷം അവൻ ഫ്രഷായി താഴേക്കിറങ്ങി.
ബംഗ്ലാവിന് തുല്യമായ ആ പടുകൂറ്റൻ വീടിന്റെ മുക്കിലും മൂലയിലും മൗനം തളം കെട്ടി കിടന്നു.
അല്ലെങ്കിലും ഇന്നേ ദിവസം എങ്ങനെയാണ് സന്തോഷത്തോടെ ഇരിക്കാൻ കഴിയുക?????
മനസ്സിൽ ഓർത്തവൻ താഴേക്ക് നടന്നു.
ഡൈനിങ്ങ് ടേബിളിൽ ഓരോന്ന് എടുത്തു വെക്കുന്ന ഗൗരിയെ കണ്ടവൻ അങ്ങോട്ട് നടന്നു.
അവനെ കണ്ടവർ കഷ്ടപെട്ട് പുഞ്ചിരിക്കാൻ ശ്രമിച്ചു.
വേണ്ട അമ്മ ഒരുപാട് ബുദ്ധിമുട്ടി ചിരിക്കാൻ ശ്രമിക്കണ്ട. അമ്മയുടെ മനസ്സ് എത്രമാത്രം നീറുന്നുണ്ടെന്നെനിക്ക് നല്ലവണ്ണം അറിയാം. ഉള്ളിൽ വിഷമം ഒളിപ്പിച്ചു എനിക്ക് വേണ്ടി പുഞ്ചിരിയുടെ മുഖം മൂടി അണിയാൻ ശ്രമിക്കണ്ട. എത്ര ഒളിപ്പിച്ചാലും ഈ കണ്ണുകൾ എന്നോട് സത്യം വിളിച്ചു പറയും എന്നറിഞ്ഞിട്ടും എന്തിനാ ഇങ്ങനെ ഒരു പാഴ്ശ്രമം നടത്തുന്നത്????????
അവന്റെ ചോദ്യം അവരെ പിടിച്ചുലച്ചു. അതിന്റെ ഫലമായി അവരുടെ കണ്ണിൽ നിന്ന് ഒരു നീർതുള്ളി കവിളിലെ ചുംബിച്ചു താഴേക്കൊഴുകി.
അവൻ അവരെ ചേർത്ത് പിടിച്ചു കണ്ണുനീർ തുടച്ചു നീക്കി.
അമ്മയുടെ ഈ കണ്ണീരിന് ഉത്തരവാദികൾക്ക് ഞാൻ തക്കതായ ശിക്ഷ കൊടുത്തിരിക്കും ഇത് ഞാൻ അമ്മക്ക് തരുന്ന വാക്കാണ്.
അവരുടെ കവിളിൽ കൈ വെച്ച് കൊണ്ടവൻ മൗനമായി പറഞ്ഞു.
പതിയെ അവരുടെ നെറ്റിയിൽ ചുംബിച്ചു.
അപ്പനെവിടെ???????
അവന്റെ ചോദ്യത്തിന് മറുപടിയായി അവർ എതിർ വശത്തെ മുറിയിലേക്ക് വിരൽ ചൂണ്ടി.
അവൻ അവരെ വിട്ട് അങ്ങോട്ട് നടന്നു.
ഇരുട്ട് മുറിയിൽ ഒരഞ്ചു വയസുകാരന്റെ ചിത്രത്തിലേക്ക് കണ്ണും നട്ടിരിക്കുന്ന അയാളെ കാണും തോറും അവന്റെ ചങ്ക് പിടഞ്ഞു.
അപ്പാ………………
ഇടറിയ ശബ്ദത്തിൽ അവൻ വിളിച്ചതും.
അയാൾ മുഖത്ത് നിന്ന് കണ്ണട എടുത്തു മാറ്റി കണ്ണ് തുടച്ചു.
എന്താ അപ്പാ ഇത് അപ്പൻ ഇങ്ങനെ ഇരുന്നാൽ അമ്മയെ ആരാ ആശ്വസിപ്പിക്കാനുള്ളത്?????
അവന്റെ ചോദ്യത്തിന് അയാളുടെ പക്കൽ മറുപടി ഇല്ലായിരുന്നു.
മോനെ ഞാൻ…………..
വേണ്ട ഒന്നും പറയണ്ട പണ്ടത്തെ കാര്യങ്ങൾ ആലോചിച്ച് ഇരിക്കാനാണ് ഉദ്ദേശം എങ്കിൽ ഞാനൊന്നും പറയുന്നില്ല നിങ്ങളുടെ ഉള്ളിലെ വിഷമത്തിന്റെ ഒരായിരം ഇരട്ടി എന്റെ മനസ്സിലുണ്ട്. അതൊക്കെ ഒരു അഗ്നിയായി ഞാൻ ആളി കത്തിക്കുകയാണ്. ഇന്നീ ദിവസം നമുക്ക് നഷ്ടമായതൊന്നും തിരികെ കിട്ടില്ല പക്ഷെ അതിന് കരണക്കാരായവർക്ക് എന്റെ ഈ കൈകൾ കൊണ്ട് ഞാൻ ശിക്ഷ കൊടുത്തിരിക്കും.
ഇനിയും ഓരോന്ന് ആലോചിച്ച് ഇരിക്കാനാണ് തീരുമാനം എങ്കിൽ ഇരുന്നോളൂ അതല്ല എങ്കിൽ ഈ മുറി വിട്ട് പുറത്തേക്കിറങ്ങേണ്ടത് പണ്ടത്തെ ആ പാലാക്കാരൻ നസ്രാണി ജേക്കബ് തരകൻ ആയിട്ട് വേണം.
ദേഷ്യത്തിൽ അത്രയും പറഞ്ഞവൻ പുറത്തേക്കിറങ്ങി.
അവൻ പോയ വഴിയേ നോക്കി എന്തോ ആലോച്ചിച്ചിരുന്നു. ശേഷം ഉറച്ച തീരുമാനത്തോടെ പുറത്തേക്കിറങ്ങി.
രുദ്രൻ അപ്പോഴേക്കും ഡൈനിങ്ങ് ടേബിളിൽ സ്ഥാനം പിടിച്ചിരുന്നു. അത് കണ്ടയാൾ അവന്റെ അടുത്തേക്കിരുന്നു.
ഗൗരി അവരുടെ പ്ലേറ്റിലേക്ക് ഇഡലിയും സാമ്പാറും വിളമ്പി.
വിളമ്പി കഴിഞ്ഞതും ജേക്കബ് അവളെ പിടിച്ചു അടുത്തിരുത്തി.
എന്നതാ എന്റെ ഗൗരി കൊച്ചിന്റെ മുഖത്തൊരു വാട്ടം മ്മ്മ്മ്???????
കഴിഞ്ഞതൊന്നും ഓർക്കരുതെന്ന് പലതവണ പറഞ്ഞിട്ടില്ലേ??????
അയാൾ ശാസനയുടെ സ്വരത്തിൽ പറഞ്ഞു.
ഞാൻ ശ്രമിക്കാഞ്ഞിട്ടല്ല ഇച്ചായാ കഴിയുന്നില്ല……………..
പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവർ വിങ്ങിപൊട്ടിയിരുന്നു.
ഹാ എന്നതാ കൊച്ചേ ഇത്?????? നമ്മളതൊക്കെ മറന്നതാ ഇനിയും ആലോചിച്ചു വിഷമിച്ച് കൂട്ടിയിട്ട് കാര്യമില്ല അതുകൊണ്ട് എന്റെ കൊച്ചിരുന്നു വല്ലതും കഴിക്കാൻ നോക്ക്.
അവരെ ആശ്വസിപ്പിച്ചയാൾ അവൾക്ക് മുന്നിലേക്ക് ഒരു പ്ലേറ്റ് ഭക്ഷണം നീട്ടി.
കണ്ണ് തുടച്ചവൾ പ്ലേറ്റ് വാങ്ങി.
അപ്പോഴേക്കും രണ്ടു കൈകളിൽ ഭക്ഷണം അവൾക്ക് നേരെ നീണ്ടിരുന്നു.
കണ്ണിലെ അവസാന നീർതുള്ളിയും തുടച്ചു നീക്കി അവർ രുദ്രന്റെയും ജേക്കബിന്റെയും കയ്യിൽ ഇരുന്നത് കഴിച്ചു.
എന്നും ചിരിയും കളിയും അലയടിച്ച ആ തീന്മേശയിൽ അന്ന് മൂകത സ്ഥാനം പിടിച്ചു.
ഉള്ളിൽ കയ്പ്പേറിയ ഓർമ്മകൾ ഇരച്ചെത്തിയപ്പോൾ അവർക്ക് തൊണ്ടക്കുഴിയിൽ നിന്നൊന്നും ഇറങ്ങാത്തത് പോലെ തോന്നി. മൂന്നു പേരും എന്തൊക്കെയോ കഴിച്ചെന്നു പരസ്പരം ബോധിപ്പിച്ച് എഴുന്നേറ്റു.
എല്ലാം ഒരുതരത്തിൽ നാടകം ആണെന്ന് നന്നായി അറിയാം.
കഴിച്ചു കഴിഞ്ഞ് രുദ്രൻ ഓഫീസിലേക്ക് പോവാനിറങ്ങി. പതിവിനെക്കാൾ വേഗതയിൽ അവന്റെ കാർ *നീഹാരം* എന്ന് പതിച്ച ആ ഗേറ്റ് കടന്നു പോയി. കലുഷിതമായ മനസ്സുമായി അവൻ കാറിൽ ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു.
GK ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന ബിസ്സിനെസ്സ് സാമ്രാജ്യത്തിന് മുന്നിൽ അവന്റെ കാർ വന്നു നിന്നു.
വാതിൽക്കൽ നിന്ന സെക്യൂരിറ്റി അവനെ നോക്കി സല്യൂട്ട് ചെയ്തു. അവൻ അലക്ഷ്യമായി അയാൾക്ക് നേരെ കാറിന്റെ കീ നീട്ടി അകത്തേക്ക് നടന്നു.
അവനെ കണ്ടയുടൻ സ്റ്റാഫുകൾ ഓരോരുത്തരായി എഴുന്നേറ്റു വിഷ് ചെയ്യാൻ തുടങ്ങി. അവരെ ആരെയും ശ്രദ്ധിക്കാതെ അവൻ അകത്തേക്ക് നടന്നു.
കനത്ത മുഖവുമായി അവൻ ക്യാബിനിലേക്ക് കയറി ചെയറിൽ ഇരുന്നു.
ടേബിളിൽ സ്ഥാനം പിടിച്ച നെയിം പ്ലേറ്റ് അവൻ കയ്യിലെടുത്തു.
Rudratej എന്ന് സുവർണ്ണ ലിപികളിൽ കൊത്തിയ ആ പ്ലേറ്റിൽ അവന്റെ കൈ വിരലുകൾ പതിഞ്ഞു.
കണ്ണിൽ നോവ് പടർന്നു.
തലയിൽ കൈ വെച്ചവൻ ഇരുന്നു.
പതിയെ കൈകൾ ഡ്രോയറിലേക്ക് ചലിച്ചു. അത് തുറന്ന് അതിൽ നിന്നൊരു ഫോട്ടോ കയ്യിലെടുത്തു.
അച്ഛനും അമ്മയ്ക്കും നടുവിൽ കുറുമ്പൊടെ ഇരിക്കുന്ന ഒരഞ്ചു വയസ്സുകാരന്റെ ചിത്രം അവനിൽ വേദന സൃഷ്ടിച്ചു. അരുതെന്ന് വിലക്കിയിട്ടും ഒരു തുള്ളി കണ്ണുനീർ ആ ഫോട്ടോയിലേക്ക് പതിച്ചു.
പലരെയും ചുട്ടെരിക്കാൻ പാകത്തിന് ചൂട് ആ കണ്ണീരിന് ഉണ്ടായിരുന്നു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
ട്രെയിനിന്റെ ജാലകത്തിലൂടെ കടക്കുന്ന കാറ്റ് അവളുടെ മുടിയിൽ കുസൃതി കാണിച്ചു. പറന്നു നടക്കുന്ന മുടിയിഴകളെ ഒരു കയ്യാൽ ഒതുക്കി ചെവിയിൽ വെച്ചിരുന്ന ഹെഡ്സെറ്റിലൂടെ അവളുടെ ഇഷ്ടഗാനം ആസ്വദിച്ചവൾ പുറത്തെ കാഴ്ചകളിലേക്ക് കണ്ണും നട്ടിരുന്നു.
ഇറങ്ങേണ്ട സ്റ്റേഷൻ ആവാറാപ്പോൾ അവൾ അടുത്തിരുന്ന പെൺകുട്ടിയെ തട്ടി വിളിച്ചു.
ലെച്ചു……. ലെച്ചു……… ഡീ എഴുന്നേൽക്കെടി ഉറക്കപ്രാന്തി സ്ഥലം എത്തി.
ഉറക്കചടവോടെ കോട്ടുവായിട്ട് അവൾ കണ്ണ് തുറന്നു.
ആഹ്……….. എത്തിയോ പണ്ടാരം മനുഷ്യൻ ഒന്നുറങ്ങി വന്നതാ…………
അവൾ ഈർഷ്യയോടെ എഴുന്നേറ്റു അളിഞ്ഞു കിടന്ന മുടി ഒതുക്കി ബാഗ് എടുത്തു കയ്യിൽ പിടിച്ചു.
പിറുപിറുത്തു കൊണ്ടുള്ള ലെച്ചുവിന്റെ പ്രവർത്തി കണ്ടവൾ ചിരിച്ചു.
ചിരിക്കണ്ട ഞാൻ മര്യാദക്ക് പറഞ്ഞതല്ലേ ആദി നമുക്ക് ഫ്‌ളൈറ്റിന് വരാന്ന് അപ്പൊ നിനക്ക് ട്രെയിൻ യാത്ര തന്നെ വേണമെന്ന് നിർബന്ധം മനുഷ്യന്റെ ഉറക്കവും നശിപ്പിച്ചു.
എന്റെ പൊന്നു ലെച്ചു നീ വീട്ടിൽ ചെന്ന് എത്ര വേണേലും ഉറങ്ങിക്കോ.
ആദി അവളുടെ കവിളിൽ പിച്ചി കുറുമ്പൊടെ പറഞ്ഞ് ബാഗുമായി എഴുന്നേറ്റു.
സ്റ്റേഷനിൽ ഇറങ്ങിയ അവരുടെ കണ്ണുകൾ ആരെയോ തിരിഞ്ഞു. ആൾക്കൂട്ടത്തിനിടയിൽ നിൽക്കുന്ന മധ്യവയസ്കനെ കണ്ടതും സന്തോഷത്തോടെ അവർ അങ്ങോട്ട് പാഞ്ഞു.
അച്ഛാ…………………
ചെറിയച്ഛാ……………….
അവരോടി അയാളുടെ അടുക്കൽ എത്തി.
അയാൾ സ്നേഹത്തോടെ രണ്ടുപേരെയും നെഞ്ചോടു ചേർത്ത് പിടിച്ചു.
യാത്ര ഒക്കെ സുഖായിരുന്നോ എന്റെ ആദികുട്ടി???????
അയാൾ വാത്സല്യത്തോടെ ചോദിച്ചു.
ഉവ്വ് ചെറിയച്ഛാ ഞാനൊരുപാട് ആസ്വദിച്ചു ഇന്നത്തെ യാത്ര.
ചിരിയോടെ അവളുടെ മറുപടി കേട്ട് ലെച്ചു ചുണ്ട് കോട്ടി.
ഉവ്വുവ്വേ പോയത് ബാക്കിയുള്ളവന്റെ ഉറക്കമല്ലേ?????
അവളുടെ സംസാരം കേട്ടയാൾ ചിരിച്ചു.
അല്ല മോളെ നീയെങ്ങനെ ഈ ഉറക്കപ്രാന്തിയെ അവിടുന്ന് ഇവിടം വരെ സഹിച്ചു?????
ദേ ദേ വാദ്യാരെ വന്നയുടനെ എന്നെ ചൊറിയാൻ നിൽക്കണ്ട. ചെറിയച്ഛനും പുന്നാര മോളും കൂടി വന്നേര് ഞാൻ പോകുവാ.
ദേഷ്യത്തിൽ ചവിട്ടി കുലുക്കി അവൾ സ്റ്റേഷന് പുറത്തേക്ക് നടന്നു.
അവളുടെ പോക്ക് കണ്ട് ചിരിച്ചോണ്ട് ആദിയെ ചേർത്ത് പിടിച്ചയാൾ നടന്നു.
പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിനടുത്ത് എത്തിയപ്പോൾ കണ്ടു അതിന്റെ ഫ്രണ്ട് സീറ്റിലിരുന്നു ഡ്രൈവറോട് കത്തി വെക്കുന്ന ലെച്ചുവിനെ ചിരിയോടെ അവർ ബാക്ക് ഡോർ തുറന്നു കാറിൽ കയറി.
ആദിമോളെ സുഖാണോ കുട്ടി നിനക്ക്????
അവളെ കണ്ടയുടൻ വാത്സല്യത്തോടെ ഡ്രൈവർ കേശവൻ ചോദിച്ചു.
സുഖം. കേശവേട്ടനോ??????
സുഖം മോളെ.
വീട്ടിൽ എല്ലാവർക്കും സുഖല്ലേ?????
പാലാഴി തറവാട്ടുകാരുടെ കൃപ കൊണ്ട് അല്ലലില്ലാതെ കഴിഞ്ഞു പോവുന്നു മോളെ.
അയാളുടെ മറുപടിയിൽ പാലാഴിയിലെ എല്ലാവരോടുമുള്ള സ്നേഹവും ബഹുമാനവും നിറഞ്ഞിരുന്നു.
ചെറിയച്ഛാ…………..
എന്താ മോളെ??????
അച്ഛൻ??????????
പൂർത്തിയാവാത്ത അവളുടെ ചോദ്യം അയാളിൽ മൗനം സൃഷ്ടിച്ചു.
മോളിന്ന് എത്തുമെന്ന് ഞാൻ പറഞ്ഞിരുന്നു. ഏട്ടൻ മറുപടി ഒന്നും പറഞ്ഞില്ല.
അത് കേട്ടവളുടെ ചുണ്ടിൽ വരണ്ടൊരു പുഞ്ചിരി വിടർന്നു.
എനിക്കറിയാം അച്ഛൻ എന്നെയൊന്ന് കാണാൻ പോലും വരില്ലെന്ന് അല്ലെങ്കിൽ ഈ കഴിഞ്ഞു പോയ 2 വർഷങ്ങളിൽ എപ്പോഴെങ്കിലും എന്നെയൊന്ന് വിളിച്ചു സുഖമാണോ എന്നൊരു വാക്കെങ്കിലും ചോദിക്കുമായിരുന്നില്ലേ?????????
മോളെ……………
ഇടറിയ സ്വരത്തിൽ അയാൾ വിളിച്ചു.
സാരമില്ല ചെറിയച്ഛാ കുഞ്ഞിലേ മുതൽ എനിക്കിതൊക്കെ ശീലമുള്ള കാര്യങ്ങളല്ലേ????
അച്ഛന്റെയും അമ്മയുടെയും സ്നേഹം അനുഭവിക്കാൻ എനിക്ക് ഭാഗ്യം ഉണ്ടാവില്ല.
പെയ്യാൻ വെമ്പുന്ന മിഴികൾ അയാളിൽ നിന്ന് മറച്ചു കൊണ്ടയാൾ പറഞ്ഞു.
ആരുമില്ലെങ്കിലും നിനക്ക് ഞങ്ങളില്ലേ മോളെ?????? അതുപോരെ എന്റെ കുട്ടിക്ക്???????
വാത്സല്യപൂർവ്വം അവളുടെ നെറുകിൽ തലോടി അയാൾ അവളെ നെഞ്ചോടു ചേർത്തു.
തനിക്ക് കിട്ടാതെ പോയ അച്ഛന്റെ വാത്സല്യവും സ്നേഹവും ചൂടും അവൾ അയാളിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
ആ കാഴ്ച കാൺകെ ലെച്ചുവിന്റെയും കേശവന്റെയും കണ്ണുകൾ ഒരുപോലെ ഈറനണിഞ്ഞു.
കുറച്ചു നേരത്തിനു ശേഷം അവർ സഞ്ചരിച്ചിരുന്ന കാർ പാലാഴി തറവാടിന്റെ ഗേറ്റ് കടന്നു അകത്തേക്ക് കയറി.
അവർ കാറിൽ നിന്നിറങ്ങുമ്പോൾ അവരെയും കാത്തെന്നത് പോലെ തറവാടിന്റെ വരാന്തയിൽ ഐശ്വര്യം തുളുമ്പുന്ന മുഖശ്രീയോട് കൂടിയ ഒരു സ്ത്രീ നിന്നിരുന്നു.
അവരെ കണ്ടതും വർധിച്ച സന്തോഷത്തോട് കൂടി ലെച്ചുവും ആദിയും അവർക്ക് നേരെ പാഞ്ഞു.
ചെറിയമ്മേ……….
അമ്മേ………….
തന്നിലേക്കോടി അടുക്കുന്ന രണ്ടു മക്കളെയും അവർ മാറോടു ചേർത്തു.
എന്റെ മക്കളെ നിങ്ങളെത്തിയല്ലോ?????
സ്നേഹത്തോടെ അവരുടെ മുഖമാകെ ചുംബനം കൊണ്ട് മൂടുന്ന അവരെ നോക്കി അയാൾ ചിരിയോടെ നിന്നു.
എന്റെ ഹേമേ നീയെന്റെ കുട്ടികളെ ശ്വാസം മുട്ടിച്ചു കൊല്ലുവോ?????
കളിയോടെ അയാൾ ചോദിച്ചതും അവർ അയാളെ കൂർപ്പിച്ചു നോക്കി.
ഒന്ന് പോ നന്ദേട്ടാ എന്റെ കുട്ടികൾ വന്നതിന്റെ സന്തോഷമല്ലേ?????
സ്നേഹം ഒക്കെ പിന്നെ പ്രകടിപ്പിക്കാം മക്കൾ രണ്ടുപേരും വിശന്നു വലഞ്ഞാ വന്നിരിക്കുന്നത് നീയവർക്ക് വല്ലതും കഴിക്കാൻ കൊടുക്ക്.
അയ്യോ ഞാൻ മറന്നു നിങ്ങൾ വാ. ആദിമോൾക്ക് ഇഷ്ടപ്പെട്ട മാമ്പഴപുളിശ്ശേരി ഉണ്ടാക്കി വെച്ചിട്ടുണ്ട് ഞാൻ.
ഉത്സാഹത്തോടെ ഹേമ പറയുന്നത് കേട്ട് ആദിയുടെ മുഖം വിടർന്നു.
ഓഹ് നിങ്ങൾക്ക് രണ്ടുപേർക്കും പിന്നെ എല്ലാത്തിനും ആദിമോളാണല്ലൊ വലുത്. നമ്മൾ വെറും പുറമ്പോക്ക്.
ചുണ്ട് കൂർപ്പിച്ചവൾ മുഖം തിരിച്ചു.
മുഖം വീർപ്പിക്കാതെടി കുശുമ്പി പാറു നിന്റെ ഇഷ്ട വിഭവങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.
അവളുടെ കവിളിൽ പിച്ചി അവർ പറഞ്ഞു.
ദാറ്റ്സ് മൈ അമ്മ.
അവരുടെ കവിളിൽ മുത്തി അവൾ അകത്തേക്ക് ഓടി.
ഇങ്ങനെ ഒരു പെണ്ണ്……….
ചിരിയോടെ പറഞ്ഞു ആദിയെയും കൊണ്ട് അകത്തേക്ക് കയറി.
തീന്മേശയിൽ തന്റെ രണ്ടു മക്കൾക്കുമായി ഉണ്ടാക്കി വെച്ച വിഭവങ്ങൾ അവർ നിരത്തി.
അവളുണ്ടാക്കി വെച്ച ആഹാരം കൊതിയോടെ കഴിക്കുന്ന മക്കളെ അവർ വാത്സല്യത്തോടെ അതിലധികം സന്തോഷത്തോടെ നോക്കിയിരുന്നു.
അവരുടെ കൂടെ നന്ദനും കഴിക്കാനായി ഇരുന്നു ചിരിച്ചും കളിച്ചും അവർ ഭക്ഷണം കഴിക്കുമ്പോഴായിരുന്നു ഓഫീസിൽ നിന്ന് ദേവൻ അങ്ങോട്ട് കടന്നു വരുന്നത്.
അച്ഛനെ കണ്ട ആദി വേഗം എഴുന്നേറ്റു നിന്നു. എന്നാൽ അവളെ ഒന്ന് നോക്കുക കൂടി ചെയ്യാതെ അയാൾ അകത്തേക്ക് കയറിപ്പോയി.
അത് കണ്ട് ആദിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
എന്താ മോളെയിത്????? എന്തിനാ കണ്ണ് നിറയ്ക്കുന്നത്????? നിനക്കറിയില്ലേ നിന്റെ അച്ഛന്റെ സ്വഭാവം?????
നന്ദൻ അവളെ ചേർത്ത് പിടിച്ചവളുടെ കണ്ണുനീർ ഒപ്പി.
ഏയ് ഒന്നുല്ല ചെറിയച്ഛാ പെട്ടെന്ന് എനിക്ക് സങ്കടം സഹിക്കാൻ പറ്റിയില്ല. സാരമില്ല എന്നെങ്കിലും എന്റെ അച്ഛൻ എന്നെ സ്നേഹിക്കുമായിരിക്കും……. സാരമില്ല.
ഒഴുകി ഇറങ്ങിയ നീർതുള്ളികൾ തുടച്ചു മാറ്റി അവൾ അവിടെ നിന്ന് നടന്നകന്നു.
അവൾ അകത്തേക്ക് നടന്നകലുന്നതും നോക്കി വേദനയോടെ അവരിരുന്നു.
തുടരും……………………….
കൂയ്…….. എല്ലാരും നോക്കിയേ ഞാൻ വീണ്ടും എത്തിട്ടോ 😁
എന്താന്നറിയില്ല നിങ്ങളെ ഒക്കെ വട്ടാക്കിയില്ലെങ്കിൽ എനിക്ക് കിടന്നാൽ ഉറക്കം വരില്ല 🙈
ഞാൻ ദേ പുതിയ എന്റെ സ്റ്റോറി കാഴ്ചവെക്കുവാണേ……
വായിച്ചിട്ട് ഒന്നും മനസ്സിലായി കാണില്ല എന്നെനിക്കറിയാം എല്ലാം വഴിയേ വിസ്തരിച്ചു പറഞ്ഞു തരാട്ടോ ഡോണ്ട് വറി 😜
ഇനി അടുത്ത പാർട്ടിൽ കാണാം 😉
✒️ ആർദ്ര അമ്മു
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Adhirudhram written by Aardhra Ammu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
😄🙋♀️എയ് നിഷ്കു you again😁😁😁😁😁 ആ വേഗം അടുത്ത part പോരട്ടെ……….😁😁😁