Skip to content

ആദിരുദ്രം – പാർട്ട്‌ 60 (അവസാന ഭാഗം)

Malayalam Novel Adhirudhram

✒️ ആർദ്ര അമ്മു

❤️ Darvesh weds Krithi ❤️

മണ്ഡപത്തിൽ റോസ് പെറ്റൽസ് ഉപയോഗിച്ച് ഭംഗിയായി എഴുതിയിരിക്കുന്ന ബോർഡിലേക്ക് എല്ലാവരുടെയും ശ്രദ്ധ പതിഞ്ഞു.

ഇന്നാണ് ദച്ചുവിന്റെ വിവാഹം. ഗോൾഡൻ കളർ ഷർട്ടും അതേ കരയോട് കൂടിയ മുണ്ടും ധരിച്ച് കതിർമണ്ഡപത്തിൽ അക്ഷമയോടെ തന്റെ കിച്ചുവിനെയും പ്രതീക്ഷിച്ചിരിക്കുകയാണവൻ.

ദച്ചുവിന്റെ സഹോദരീ സ്ഥാനത്ത് നിന്നെല്ലാം ചെയ്യാൻ ആദി നിൽപ്പുണ്ട്.
ആദിക്കിത് ഒമ്പതാം മാസമാണ്. വീർത്ത വയറും താങ്ങി പിടിച്ചു നിൽക്കുന്ന അവളെ ചേർത്ത് പിടിച്ച് രുദ്രൻ നിന്നു.
അംശി മോൾ ജേക്കബിന്റെ കയ്യിലിരുന്ന് കൗതുകത്തോടെ എല്ലാം നോക്കി കാണുന്ന തിരക്കിലാണ്. കരിനീല പാട്ടുപാവാട ഇട്ട് മുടിയിൽ മുല്ലപ്പൂവ് ചൂടി വലിട്ട് കണ്ണെഴുതി സുന്ദരിയായിട്ടാണ് ഇരിപ്പ്. അതിന്റെ ഗമ ഒന്ന് കാണാനുമുണ്ട്.
ജേക്കബിന്റെ കയ്യിലിരുന്ന് സംശയങ്ങൾ ഓരോന്ന് ചോദിക്കുകയും അതിനെല്ലാം അയാൾ ഉത്തരം കൊടുക്കുകയും ചെയ്യുന്നുണ്ട്.
ഉത്തരം കിട്ടാൻ അൽപ്പം വൈകിയാൽ കുഞ്ഞ് കൈകൊണ്ട് അയാളുടെ മുടിയിൽ പിടിച്ചു വലിക്കുകയും കണ്ണട എടുക്കാൻ നോക്കുകയും ഒക്കെ ചെയ്യും. അവളുടെ കുറുമ്പുകൾ കാരണം അവിടെ ഇരുന്നവരെവരുടെയും ശ്രദ്ധ അവളിലായിരുന്നു.
അങ്ങനെ നിൽക്കെ ദേവനെ കണ്ടപ്പോൾ അവൾ അയാളുടെ കയ്യിലേക്ക് ചാഞ്ഞു.

ഇനി പെൺകുട്ടിയെ വിളിച്ചോളൂ……..
പൂജാരി വിളിച്ചു പറഞ്ഞപ്പോൾ ലെച്ചു കയ്യിലിരുന്ന വൈഗ മോളെ അനൂപിന്റെ കയ്യിലേൽപ്പിച്ച് കിച്ചുവിനെ വിളിക്കാൻ പോയി.

അൽപനേരം കഴിഞ്ഞതും റോയൽ ബ്ലൂ ആൻഡ് ചില്ലി റെഡ് കോമ്പിനേഷൻ സിൽക്ക് സാരിയിൽ തിളങ്ങി കിച്ചു ഓഡിറ്ററിയത്തിലേക്ക് പ്രവേശിച്ചു. കല്യാണവേഷത്തിൽ അവളെ കണ്ടതും ദച്ചുവിന്റെ കണ്ണുകൾ തിളങ്ങി.
അവന്റെ കണ്ണുകൾ അവളിൽ തന്നെ തങ്ങി നിന്നു.

ഡാ മതി അതിനെ ഊറ്റി കുടിച്ചത് അത് നിനക്കുള്ള പ്രോപ്പർട്ടി തന്നെയാ.
രുദ്രൻ അവന്റെ തലയിൽ തട്ടി പറഞ്ഞതും അവൻ സൈക്കിളിൽ നിന്ന് വീണത് പോലെ ഒരു ചിരി ചിരിച്ചു.

പെണ്ണ് കെട്ടണ്ട എന്ന് പറഞ്ഞിരുന്ന ആളാണ് ഇപ്പൊ പാവം കിച്ചുവിനെ വാറ്റുന്നത് കഷ്ടം തന്നെ.
ആദി മൂക്കത്ത് വിരൽ വെച്ചവനെ കളിയക്കുന്നത് കേട്ടെല്ലാവരും പൊട്ടിച്ചിരിച്ചു.

അഗ്നിസാക്ഷിയായി തന്റെ പ്രണയത്തെ താലികെട്ടി സ്വന്തമാക്കുമ്പോൾ ഇരുവരുടെയും ഹൃദയം ആനന്ദത്താൽ നിറഞ്ഞിരുന്നു.
സിന്ദൂരത്താൽ അവളുടെ സീമന്തരേഖ ചുവപ്പിച്ച് അവൻ തന്റെ പാതിയിലെ അവകാശങ്ങൾ ഊട്ടിയുറപ്പിച്ചു.

നിറപുഞ്ചിരിയോടെ നിൽക്കുന്ന അവരുടെ മുഖം കാൺകെ എല്ലാവരുടെയും മനസ്സ് ഒരുപോലെ നിറഞ്ഞു.

അധികം വൈകാതെ തന്നെ ഗൗരിയുടെ കയ്യിൽ നിന്ന് നിലവിളക്കും വാങ്ങി അവൾ നീഹാരത്തിൽ വലതുകാൽ വെച്ച് കയറി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

രാത്രി ദച്ചുവിന്റെ നെഞ്ചോട് ചേർന്നിരിക്കുകയായിരുന്നു അവൾ. കാത്തിരുന്നു കിട്ടുന്നതെന്തിനും മധുരമേറും എന്ന് പറയുന്നത് പോലെ ആയിരുന്നു അവൾക്ക് ജീവിതം. ദച്ചുവിനോടൊത്ത് ചിലവിടുന്ന ഓരോ നിമിഷവും കടന്ന് പോവല്ലേ എന്നവൾ ആഗ്രഹിച്ചു പോയി.
അവന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു ഒരിക്കൽ ഹൃദയത്തിൽ നിന്ന് വേദനയോടെ പറിച്ചെറിഞ്ഞ പ്രണയം ദൈവം കൈവെള്ളയിൽ കൊണ്ടുവന്ന് തന്നിരിക്കുന്നു അതിൽപ്പരം സൗഭാഗ്യങ്ങൾ ഒന്നും തന്നെ ഈ ജന്മത്ത് ലഭിക്കാനില്ല എന്നവൻ തിരിച്ചറിയുകയായിരുന്നു.

ഏട്ടാ……..
അവനോട് ചേർന്നിരുന്നവൾ വിളിച്ചു.

മ്മ്മ്മ്……….

ഞാനൊരു കാര്യം ചോദിച്ചോട്ടെ?????

ചോദിക്ക്……

എന്താ എന്നെത്തേടി ഇത്രയും കാലം വരാതിരുന്നത്??????

അവളുടെ ചോദ്യത്തിന് മറുപടി പറയാതെ മൗനമായി അൽപനേരം ഇരുന്നു.
എന്തൊക്കെയോ ഓർമ്മകളിൽ ഇരുന്നവൻ അവളോട് പറയാൻ തുടങ്ങി.

കുറ്റബോധം ആയിരുന്നു കിച്ചൂ…… നിന്നെ അഭിമുഖീകരിക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു.

സ്വന്തം അച്ഛന്റെ ദുഷ്പ്രവർത്തികൾക്ക് മരണശിക്ഷ വിധിക്കാൻ കാത്തിരുന്ന മകനാണ് ഞാൻ.
പ്രതികാരത്തിന് പുറകെ പോയപ്പോൾ നമ്മുടെ പ്രണയത്തെ ഞാൻ കണ്ടില്ല എന്ന് നടിച്ചു. അല്ലെങ്കിൽ നാളെ ഒരിക്കൽ നിയമത്തിന് മുന്നിൽ കീഴടങ്ങേണ്ടി വന്നാൽ നിന്റെ ജീവിതം എന്നെയോർത്ത് നശിക്കാൻ ഇടവരരുത് എന്ന് കരുതി. അതാണ് അന്ന് ആ കോളേജ് അങ്കണത്തിൽ വെച്ച് തന്നെ പിരിയാം എന്നൊരൊറ്റ വാക്കിൽ എല്ലാം അവസാനിപ്പിക്കാൻ തോന്നിയത്.
പിന്നീട് എല്ലാം കഴിഞ്ഞപ്പോൾ നിന്നെ അന്വേഷിച്ചു വരണം എന്ന് കരുതിയതാണ്. പക്ഷെ നിന്റെ കല്യാണം കഴിഞ്ഞു കാണുമോ എന്ന ഭയം എന്നെ അതിൽ നിന്ന് തടഞ്ഞു. മറ്റൊരാളുടെ താലിയുമണിഞ്ഞ് നിന്നെ കാണാനുള്ള കരുത്ത് എനിക്കില്ലായിരുന്നു അതുകൊണ്ടായിരുന്നു നിന്നെത്തേടി വരാതിരുന്നത്. സന്തോഷമായി ലോകത്തിന്റെ ഏതെങ്കിലും കോണിൽ നീ ജീവിച്ചിരിക്കണേ എന്ന് മാത്രമായിരുന്നു എന്റെ പ്രാർത്ഥന. പക്ഷെ എനിക്ക് വേണ്ടി കാത്തിരുന്ന് എന്നെ നീ തോൽപ്പിച്ചു കളഞ്ഞല്ലോ പെണ്ണെ…… ഇത്രമേൽ എന്നെ സ്നേഹിക്കുന്ന നിന്നെ കിട്ടാൻ മാത്രം എന്ത് പുണ്യമാണ് ഞാൻ ചെയ്തതെന്ന് എനിക്കറിയില്ല ??????
നിറമിഴികളോടെ അവൻ പറഞ്ഞു നിർത്തവേ ഒഴുകി വന്ന അവന്റെ കണ്ണുനീരിനെ അവൾ തന്റെ ആധരങ്ങളാൽ ഒപ്പിയെടുത്തു.
നെഞ്ചോടു ചേർന്നിരിക്കുന്ന അവളെ ഇറുകെ പുണരുമ്പോൾ മരണം വരെ പിരിയാതിരിക്കാൻ കഴിയണേ എന്നായിരുന്നു പ്രാർത്ഥന.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ബെഡിലിരുന്ന് ആദിയുടെ നീര് വന്നു വീർത്ത കാൽ തടവി കൊടുക്കുകയായിരുന്നു രുദ്രൻ.

രുദ്രേട്ടാ എനിക്ക് നടുവേദനയെടുക്കുന്നു.
വേദനയോടെ മുഖം ചുളിച്ച് അവൾ പറയുന്നത് കേട്ടവൻ കണ്ണുരുട്ടി.

എങ്ങനെ വേദന വരാതിരിക്കും ഇന്ന് നീ എവിടെയെങ്കിലും ഒന്നിരുന്നിട്ടുണ്ടോ????
ഞാൻ പറഞ്ഞതല്ലേ ഇങ്ങനെ ഓടിനടക്കരുതെന്ന് എന്നിട്ട് കേട്ടോ????
ദേഷ്യത്തിൽ അവൻ ചോദിച്ചതും അവൾ അവന്റെ കയ്യിൽ പിടിച്ചു.

ഇത് അതല്ല എനിക്കെന്തോ അസ്വസ്ഥത തോന്നുന്നു. അംശി മോളെ പ്രസവിക്കാൻ നേരവും എനിക്കിങ്ങനെയാ തോന്നിയത്.

അതിന് ഡേറ്റ് ആയില്ലല്ലോ ആദി. നീ പേടിക്കാതെ.
അവളുടെ കവിളിൽ തലോടി അവൻ പറഞ്ഞെങ്കിലും ഉള്ളിൽ എന്തോ ഭയം നിറഞ്ഞിരുന്നു.

പെട്ടെന്ന് അങ്ങനെ ഇരുന്ന ഇരുപ്പിൽ അവൾക്ക് നട്ടെല്ലിലൂടെ എന്തോ പാഞ്ഞത് പോലെ തോന്നി. അടിവയറ്റിൽ നിന്ന് അസഹ്യമായ ഒരു വേദന പടരുന്നത് പോലെ. ഒച്ച വെക്കാൻ പോലുമാവാത്ത വിധം വേദന അവളെ വരിഞ്ഞു മുറുക്കി.

അമ്മേ………..
വേദന തന്നെ കാർന്ന് തിന്നാൻ തുടങ്ങിയ നിമിഷം അവൾ ഉച്ചത്തിൽ കരഞ്ഞു.

ആദി…… എന്താ….എന്താ പറ്റിയേ????

രുദ്രേ…. ട്ടാ…… എനിക്ക്…… പറ്റുന്നില്ല…… വേദന…… യെടുക്കുന്നു…………
അവൾ അവന്റെ കയ്യിൽ പിടിമുറുക്കുന്നതിനൊപ്പം വയറിൽ കൈവെച്ചു.

ശബ്ദം കേട്ട് എല്ലാവരും ഓടിയെത്തി.

മോനെ നമുക്ക് ഹോസ്പിറ്റലിലേക്ക് പോവാം മോൾക്ക് പെയിൻ തുടങ്ങി.
ഗൗരി പറഞ്ഞു തീർന്നതും അവനവളെ കോരിയെടുത്തിരുന്നു.

ആദിയെ കയ്യിൽ എടുത്തുകൊണ്ട് വരുന്ന രുദ്രനെ കണ്ടതും ദച്ചു വെപ്രാളത്തോടെ അവനരികിലേക്ക് ഓടിയണഞ്ഞു.

എടാ എന്താ പറ്റിയേ??????

ആദിക്ക് പെയിൻ വന്നു നീ വേഗം വണ്ടിയെടുക്ക്.
രുദ്രൻ പറഞ്ഞു തീർന്നതും അവൻ കാറിന്റെ കീയെടുത്ത് പോർച്ചിലേക്ക് പാഞ്ഞു.
അംശി മോളെ നോക്കാൻ ജേക്കബിനെയും കിച്ചുവിനെയും പറഞ്ഞേൽപ്പിച്ച് അവർക്കൊപ്പം ഗൗരിയും കാറിലേക്ക് കയറി.

പോവുന്ന വഴിയെല്ലാം ആദി കരച്ചിൽ തന്നെ ആയിരുന്നു. വേദനയാൽ അവൾ രുദ്രന്റെ കയ്യിൽ പിടി മുറുക്കിയിരുന്നു. അലറികരയുന്ന അവളെ കാൺകെ അവന്റെ കണ്ണുകളും നിറഞ്ഞൊഴുകി.

ഹോസ്പിറ്റലിൽ എത്തി ആദിയെ ലേബർ റൂമിലേക്ക്‌ കയറ്റിയത് മുതൽ കൂട്ടിലിട്ട വെരുകിനെ പോലെ രുദ്രൻ ലേബർ റൂമിന്റെ വാതിൽക്കൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു.
ഓരോ നിമിഷവും അവന്റെ ഉള്ളിൽ ആധി നിറയുകയായിരുന്നു.
ഗൗരിയും ദച്ചുവും അവനെ സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും അവന്റെ ചെവിയിൽ അതൊന്നും കയറിയില്ല. വേദനയാൽ കരഞ്ഞുകൊണ്ട് തന്റെ മടിയിൽ കിടന്ന ആദിയുടെ മുഖമായിരുന്നു മനസ്സ് നിറയെ. അക്ഷമയോടെ അവൻ ഭിത്തിയിൽ ചാരി നിന്നു.
മിനിറ്റുകൾ മണിക്കൂറുകളായി കടന്ന് പോയി.

ആദ്വികയുടെ ആരാ ഉള്ളത്?????
നേഴ്സിന്റെ ശബ്ദം കേട്ടതും രുദ്രൻ ഓടി അടുത്തു.

ഞാനാ……

ആദ്വിക പ്രസവിച്ചു ആൺകുട്ടികളാ.

ആദി………

ആൾക്ക് കുഴപ്പമില്ല. കുറച്ചു കഴിയുമ്പോൾ റൂമിലോട്ട് മാറ്റാം.

അവരുടെ മറുപടി അവനിൽ ആശ്വാസം നിറച്ചു.
അവന്റെ നോട്ടം അവരുടെ കയ്യിലിരുന്ന തന്റെ ചോരയിൽ പതിച്ചു.
വെള്ള തുണിയിൽ പൊതിഞ്ഞ കുഞ്ഞിന്റെ മുഖം അവനിൽ വാത്സല്യം നിറച്ചു.
വിറയാർന്ന കൈകളോടെ കുഞ്ഞിനെ വാങ്ങി കയ്യിൽ പിടിച്ചപ്പോൾ നേഴ്സ് അടുത്ത ആളിനെയും കൊണ്ടുവന്നിരുന്നു. രണ്ടുപേരെയും കയ്യിലേക്ക് വാങ്ങി അവൻ നെഞ്ചോടു ചേർത്ത് പിടിച്ചു.
ഉള്ളിൽ നിറഞ്ഞ വാത്സല്യത്തോടെ കണ്ണുകൾ പൂട്ടിയുറങ്ങുന്ന കുറുമ്പന്മാരുടെ നെറ്റിയിൽ ചുണ്ട് ചേർത്തു.

ഗൗരിയും ദച്ചുവും അവന്റെ കയ്യിൽ നിന്ന് ഓരോരുത്തരെ കയ്യിലെടുത്തു.
കണ്ണുകൾ പൂട്ടി ഉറങ്ങുന്ന തന്റെ മക്കളെ അവൻ കൺകുളിർക്കെ നോക്കി നിന്നു.
കുഞ്ഞിനെ കണ്ട് കഴിഞ്ഞതും നേഴ്സ് അവരെ തിരികെ കൊണ്ടുപോയിരുന്നു.

പിന്നെ ആദിയെ ഒന്ന് കാണാനുള്ള വ്യഗ്രതയായിരുന്നു മനസ്സ് നിറയെ.
അവളെ റൂമിലേക്ക്‌ മാറ്റിയതും അവൻ ഓടി ചെന്നു. കുഞ്ഞുങ്ങൾക്കൊപ്പം ബെഡിൽ കിടന്ന് തന്നെ നോക്കി പുഞ്ചിരിക്കുന്ന അവൾക്കരികിലവനിരുന്നു.
പ്രാണൻ പൊലിയുന്ന വേദന സഹിച്ച് തന്റെ മക്കൾക്ക് ജന്മം നൽകിയ അവളെ അവൻ കണ്ണിമവെട്ടാതെ നോക്കി നിന്നു.

ഒരു പുഞ്ചിരിയോടെ അവളുടെ പിരികക്കൊടികൾക്കിടയിൽ ചുണ്ട് ചേർക്കുമ്പോൾ അവന്റെ ഉള്ളിൽ പ്രണയത്തേക്കാളുപരി അവളിലെ അമ്മയോടുള്ള ബഹുമാനമായിരുന്നു കരുതലായിരുന്നു.

കണ്ണുകൾ പൂട്ടി ഉറങ്ങുന്ന കുഞ്ഞുങ്ങളെയും നോക്കി അവനിരുന്നു.

കുഞ്ഞുവാവകൾ വന്നെന്ന വാർത്ത അറിഞ്ഞതും അംശി മോൾ അവരെ കാണണം എന്ന് പറഞ്ഞു വാശി പിടിക്കാൻ തുടങ്ങി. അവളുടെ പിച്ചും മാന്തും അടിയും സഹിക്കാൻ കഴിയാതെ ആയപ്പോൾ ജേക്കബ് അവളെയും കൊണ്ട് ഹോസ്പിറ്റലിലെത്തി.
റോസാപ്പൂ പോലെയുള്ള കുഞ്ഞുങ്ങളെ കണ്ടതും അംശി മോൾക്ക് സന്തോഷം സഹിക്കാൻ കഴിയുന്നില്ലായിരുന്നു. കൗതുകത്തോടെ വാവകളുടെ കവിളിലും കാലിലും കയ്യിലും ഒക്കെ തൊട്ട് നോക്കിക്കൊണ്ടിരുന്നു. കുറുമ്പന്മാർ ഇരുവരും അവളുടെ വിരലിൽ വിടാതെ പിടിച്ചു. അത് കണ്ടതും അംശി മോളുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. രണ്ടുപേരുടെയും നെറ്റിയിൽ അവൾ ഒത്തിരി സ്നേഹത്തോടെ മുത്തി.

വിവരമറിഞ്ഞ് പാലാഴിയിൽ നിന്നെല്ലാവരും എത്തി. കുഞ്ഞിനെ എടുക്കാനും ലക്ഷണം പറയാനും എല്ലാവരും തിടുക്കം കൂട്ടിക്കൊണ്ടിരുന്നു. അവസാനം നേഴ്സ് വന്ന് വഴക്ക് പറഞ്ഞ് ഓടിക്കുമ്പോഴാണ് എല്ലാവരും റൂമിൽ നിന്ന് പോവുന്നത്.

ആദിയുടെ അടുത്ത് നിൽക്കാൻ ഗൗരിയും ഹേമയും മത്സരിക്കുകയായിരുന്നു.
അധികം വൈകാതെ തന്നെ ആദിയേയും കുഞ്ഞുങ്ങളെയും ഡിസ്ചാർജ് ചെയ്തു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

തറയിൽ ഷീറ്റ് വിരിച്ച് കുഞ്ഞങ്ങളെ രണ്ടുപേരെയും എണ്ണ തേച്ച് കുളിപ്പിക്കുന്ന തിരക്കിലാണ് ഗൗരിയും ഹേമയും. അംശിമോൾ വാവകളെ കുളിപ്പിക്കുന്നത് കാണാൻ വന്ന് നിൽപ്പുണ്ട്.

ദേഹത്തേക്ക് ഇളം ചൂട് വെള്ളം വീഴുമ്പോഴേക്കും കുറുമ്പന്മാർ കുടുകുടെ ചിരിക്കും.

ഇന്ന് പേരിടാൻ പോവുന്നതിന്റെ ചന്തോശം ആണോ എന്റെ കുഞ്ഞന്മാർക്ക്????
ഗൗരി കൊഞ്ചിച്ചു കൊണ്ട് ചോദിക്കവെ അവർ മോണകാട്ടി ചിരിക്കാൻ തുടങ്ങി.

കുഞ്ഞന്മാർക്ക് ആദിയുടെ സ്വഭാവം ആണെന്ന് തോന്നുന്നു കണ്ടില്ലേ വാശിയും ഇല്ല അധികം ബഹളവുമില്ല ഈ പ്രായത്തിൽ അംശി മോൾ എന്തായിരുന്നു????? കുളിപ്പിക്കാൻ കൊണ്ടുവന്ന് കിടത്തുമ്പോൾ തുടങ്ങില്ലേ കാറ്‌. എന്ത് വാശിയായിരുന്നു പെണ്ണിന്??????
ഹേമ മോളെ നോക്കി പറഞ്ഞു.

ആയിരുന്നെന്നോ ഇപ്പോഴും അതിന് കുറവൊന്നും ഇല്ലല്ലോ തനി അച്ഛന്റെ പകർപ്പല്ലേ മോൾ.
ഗൗരി അവളുടെ കവിളിൽ പിച്ചി പറഞ്ഞതും അംശി നുണക്കുഴി കവിളിൽ കാട്ടി പൊട്ടിച്ചിരിച്ചു.

ആളും ബഹളവും ചിരിയൊലികളുമായി നീഹാരം തറവാട് കുറുമ്പന്മാരുടെ നൂല്കെട്ടിനായി ഒരുങ്ങി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

സെറ്റ് സാരിയുടുത്ത് ഒരുങ്ങി കണ്ണാടിക്ക് മുന്നിൽ നിന്ന് കണ്ണെഴുതുമ്പോഴാണ് ഒരു കള്ളചിരിയോടെ വാതിലിൽ ചാരി നിൽക്കുന്ന രുദ്രനെ അവൾ കാണുന്നത്.

മ്മ്മ്……
ചോദ്യഭാവത്തിൽ അവൾ കണ്ണാടിയിലൂടെ അവനെ നോക്കി പിരികമുയർത്തി.

ചുണ്ടിലെ ചിരി മായ്ക്കാതെ അവൻ അവളിലേക്കടുത്തു. ടേബിളിൽ ഇരുന്ന മുല്ലപ്പൂവെടുത്ത് അവളുടെ തലയിൽ ചൂടി കൊടുത്തു.
പതിയെ അവളെ പിന്നിലൂടെ പുണർന്ന് അവളുടെ തോളിൽ താടി കുത്തി.

എത്ര നാളായി നിന്നെയൊന്ന് അടുത്ത് കിട്ടിയിട്ട്????? അതെങ്ങനെയാ മക്കളെ കാണാനല്ലാതെ എനിക്കീ മുറിയിലേക്ക് പ്രവേശനമില്ലല്ലോ????
അവൻ പറയുന്നത് കേട്ടവൾ ചിരിച്ചു പോയി.

എന്തായാലും എന്റെ പെണ്ണൊന്ന് മിനുങ്ങിയിട്ടുണ്ട് ഇപ്പൊ നിന്നെ കാണാൻ നല്ല ചേലാടി.
കുസൃതിചിരിയോടെ അവൻ പറയവെ നാണത്തിന്റെ അലയൊലികൾ അവളുടെ മുഖത്ത് വിരിഞ്ഞു.
ചുവപ്പ് രാശി പടർന്ന അവളുടെ മുഖത്തേക്ക് നോക്കിയവൻ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി.

ടക് ടക്…..
വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടതും അവൻ അവളിൽ നിന്നടർന്ന് മാറി.

ഞാൻ പോയി വാതിൽ തുറക്കട്ടെ രുദ്രേട്ടൻ ഇവിടുന്നു മാറിക്കെ അല്ലെങ്കിൽ നാണക്കേടാ……

എന്ത് നാണക്കേട് ഇതെന്റെ മുറി എന്റെ ഭാര്യ ഞാനിവിടെ വരുന്നതിനെന്താ കുഴപ്പം നീ മാറ് ഞാൻ പോയി നോക്കാം.
ആദി എന്തെങ്കിലും പറയുന്നതിന് മുന്നേ അവൻ അവളെ മാറ്റിനിർത്തി പോയി വാതിൽ തുറന്നു.

മുന്നിൽ കുഞ്ഞുങ്ങളെയും കൊണ്ട് നിൽക്കുന്ന ഗൗരിയേയും ഹേമയെയും കണ്ടവൾ ചടപ്പോടെ മുഖം താഴ്ത്തി.

നീയെന്താ ഇവിടെ?????
ഗൗരി അവനെ അടിമുടി ഒന്ന് നോക്കി ചോദിച്ചു.

ഇതെന്റെ മുറിയല്ലേ അപ്പൊ ഞാൻ ഇവിടെയല്ലേ വേണ്ടത്?????
രുദ്രൻ കൂളായി തിരികെ ചോദിച്ചു.

നിന്നോട് നൂല്കെട്ട് വരെ ഈ മുറിയിൽ കയറരുതെന്ന് പറഞ്ഞതല്ലേ?????
ഗൗരവത്തിൽ അവർ തിരികെ ചോദിച്ചു.

ഇന്നല്ലേ നൂല്കെട്ട് അപ്പൊ പിന്നെ ഇന്നുമുതൽ എനിക്ക് ഈ റൂമിൽ കയറാം.

അവന്റെ മറുപടി കേട്ട് അവരവനെ ഒന്നിരുത്തി നോക്കി.
ആദി ആണെങ്കിൽ ചമ്മൽ കാരണം അവരെ നോക്കാൻ കഴിയാതെ നിൽക്കുവാണ്‌.

മ്മ്മ്മ്…… മോളെ ആദി നീ ഇവർക്ക് പാല് കൊടുക്ക് അല്ലെങ്കിൽ നൂല്കെട്ടുന്ന സമയം ഇവന്മാർ വിശന്നു കരയും. അംശി മോളെ ഞാൻ ഒരുക്കിക്കോളാം.
ഗൗരി പറയുന്നത് കേട്ടതും അവൾ ഒരാളെ വാങ്ങിച്ചു.

ഇനി നീയെന്തിനാ ഇവിടെ നിൽക്കുന്നത്?????
കുഞ്ഞിനെ കയ്യിൽ പിടിച്ച് അവരവനോട് വീണ്ടും ചോദിച്ചു.

ഇവിടെ നിന്നാലെന്താ ഞാൻ കാണാത്തതൊന്നുമല്ലല്ലോ??????

എന്താ???????

ഒന്നുല്ല അമ്മ പോയി അംശി മോളെ ഒരുക്കിക്കോ ഇവിടുത്തെ കാര്യം ഞാൻ നോക്കിക്കോളാം.
അത്രയും പറഞ്ഞവൻ ഗൗരിയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി വാതിലടച്ചു.

ആദി ഇതെല്ലാം കണ്ട് തലയിൽ കൈവെച്ച് നിന്നുപോയി.

അയ്യേ നാണക്കേട്……….

എന്ത് നാണക്കേട് നീ കുഞ്ഞിന് പാല് കൊടുക്കാൻ നോക്ക്. ഞാൻ സഹായിക്കാം.
രുദ്രൻ ഒരു കൂസലുമില്ലാതെ പറയുന്നത് കേട്ട് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്നവൾക്ക് മനസ്സിലായി.

രുദ്രന്റെ സഹായത്തോടെ അവൾ കുഞ്ഞുങ്ങൾക്ക് പാല് കൊടുക്കാൻ തുടങ്ങി.
തന്റെ മക്കളെ പാലൂട്ടുന്ന കാഴ്ച ഒരാത്മനിർവൃതിയോടെ നോക്കിയവനിരുന്നു.

പേരിടൽ ചടങ്ങിനായി ആദിയും രുദ്രനും കുഞ്ഞുങ്ങളുമായി നിലവിളക്കിന് മുന്നിലിരുന്നു.
രുദ്രൻ രണ്ടുപേരുടെയും അരയിൽ അരഞ്ഞാണം കെട്ടി.
രണ്ടാളുടെയും കാതിൽ വെറ്റില വെച്ച് പേര് വിളിച്ചു.
ദേവാൻഷ് എന്ന അൻഷിയും ദേവാങ്ക് എന്ന ദേവയും.

കുഞ്ഞുങ്ങളെ മടിയിൽ വെച്ചിരിക്കുന്ന അവരുടെ കഴുത്തിലൂടെ കയ്യിട്ട് നിൽക്കുന്ന അംശിമോൾ കൂടിയായപ്പോൾ കണ്ട് നിന്നവരിലെല്ലാം ഒരു പുഞ്ചിരി വിടർന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

അടുക്കളയിൽ പണിയെല്ലാം ഒതുക്കി രുദ്രനുള്ള ചായയെടുത്ത് മുകളിലേക്ക് പോവാൻ തുനിയുമ്പോഴാണ് മുറ്റത്ത് വീർത്ത വയറും താങ്ങി പിടിച്ചു നടക്കുന്ന കിച്ചുവിനെയും അവളുടെ കയ്യിൽ പിടിച്ചു നടത്തുന്ന ദച്ചുവിനെയും കാണുന്നത്.
അവളൊരു ചിരിയോടെ അവരെ നോക്കി നിന്നു. കിച്ചുവിന് ഇത് ആറാം മാസമാണ്. ദിവസങ്ങൾ എത്ര പെട്ടെന്നാ മുന്നോട്ട് നീങ്ങുന്നത് എന്നവൾ അതിശയത്തോടെ ഓർത്തു.
നടക്കാൻ മടികാണിക്കുന്ന കിച്ചുവിനെ കരുതലോടെ നടത്തുന്ന ദച്ചുവിനെ ഒന്ന് നോക്കി അവൾ അകത്തേക്ക് കയറി.

മുറിയിൽ കയറി കട്ടിലിൽ ആരെയും കാണാതെ അവൾ ചുറ്റും കണ്ണോടിച്ചു.

ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ
എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ……🎶

ബാത്‌റൂമിൽ നിന്നുയർന്നു കേൾക്കുന്ന രുദ്രന്റെ പാട്ട് കേട്ട് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
അവൾ പതിയെ അങ്ങോട്ട്‌ നടന്നു.
മുന്നിലെ കാഴ്ച കണ്ട് ആദി ബാത്‌റൂമിന്റെ വാതിൽപടിയിൽ കൈകെട്ടി നിന്നു.
ബാത്‌ടബിൽ ഒരു കുട്ടി നിക്കറും ഇട്ട് നനഞ്ഞു കുളിച്ച് നിൽക്കുവാണ് അംശിമോൾ.
കുട്ടിക്കുറുമ്പന്മാർ വെള്ളത്തിൽ ചാടി കളിക്കുന്നുണ്ട്.
രുദ്രൻ മൂന്നുപേരെയും കുളിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ കുറുമ്പന്മാരാവട്ടെ അച്ഛനെ കുളിപ്പിക്കാനുള്ള തിരക്കിലാണ്.
രുദ്രൻ മേൽ മുഴുവൻ വെള്ളം കൊണ്ട് നനഞ്ഞു.

വെള്ളം കോരിക്കുളിപ്പിച്ചു കിന്നരിച്ചോമനിച്ചയ്യയ്യാ
എന്റെ മാരിപ്പളുങ്കിപ്പം രാജപ്പൂമുത്തായ് പോയെടീ
ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ
പിള്ള ദോഷം കളയാന്‍ മൂളു പുള്ളോന്‍കുടമേ ഹോയ്….. 🎶

പുറം തിരിഞ്ഞ് നിൽക്കുന്നതിനാൽ ആദി നിൽക്കുന്നതോന്നും അറിയാതെ അവൻ പാട്ട് പാടി അവരെ കുളിപ്പിക്കുകയാണ്.

അച്ഛേ…… മ്മ……..
അൻഷി പുറകിലേക്ക് നോക്കി പറയുമ്പോഴാണ് രുദ്രൻ തിരിഞ്ഞു നോക്കുന്നത്.

മുന്നിൽ ഗൗരവത്തിൽ നിൽക്കുന്ന ആദിയെ കണ്ടതും അവനൊന്ന് ഇളിച്ചു കൊടുത്തു.

രാവിലെ തന്നെ തുടങ്ങിയല്ലോ അച്ഛനും മക്കളും കൂടി.
എന്തായാലും കൊള്ളാം മക്കളെ കുളിപ്പിക്കാൻ നോക്കിയിട്ട് ദേ മക്കൾ അച്ഛനെ കുളിപ്പിച്ചിരിക്കുന്നു.

നനഞ്ഞു നിക്കാതെ പോയി ഡ്രസ്സ്‌ മാറ് രുദ്രേട്ടാ പിള്ളേരെ ഞാൻ നോക്കിക്കോളാം.
അവനെ ഉന്തിത്തള്ളി പുറത്താക്കിയിട്ട് അവൾ ടവൽ എടുത്തു മൂന്നു പേരുടെയും തല തുവർത്താൻ തുടങ്ങി.

മൂന്നുപേരെയും ബെഡിൽ നിർത്തി അവരുടെ ഡ്രസ്സ്‌ മാറി കൊടുത്തതും രുദ്രൻ അവളെ പുറകിൽ നിന്ന് ചുറ്റിപ്പിടിച്ചു.

അവന്റെ തലയിൽ നിന്ന് വെള്ളം ഇറ്റ് അവളുടെ തോളിൽ വീണു.

തല നന്നായി തുവർത്ത് രുദ്രേട്ടാ ദേ വെള്ളം ഇറ്റ് വീഴുന്നു.
അവൾ ശാസനയോടെ അവനോട് പറഞ്ഞു.

നീ തുവർത്തി താ……
ടവൽ അവളുടെ കയ്യിൽ കൊടുത്തവൻ ബെഡിൽ ഇരുന്നു.

ഇപ്പൊ മക്കളെക്കാൾ കുട്ടിക്കളി രുദ്രേട്ടനാ………
അവനെ കൂർപ്പിച്ചു നോക്കിയവൾ അവന്റെ തല തുവർത്തി കൊടുത്തു.

തല തുവർത്തി അവൾ പോകാനാഞ്ഞതും അവനവളെ വലിച്ചു ബെഡിലേക്കിട്ടു.

ആണൊ എനിക്ക് കുട്ടികളിയാണോ????
അവളുടെ മേലേക്ക് ചാഞ്ഞു കൊണ്ടവൻ കുറുമ്പൊടെ ചോദിച്ച് അവളുടെ കവിളിൽ കടിച്ചു.

അയ്യേ അച്ഛ മ്മേന കച്ചേ………
കുഞ്ഞു സ്വരം കേട്ട് നോക്കവെ കള്ളചിരിയോടെ കണ്ണ് പൊത്തി നിൽക്കുന്ന മൂന്നുപേർ.

രുദ്രൻ ഒരു ചിരിയോടെ അവരെയും വലിച്ച് കൂടെ ചേർത്തു.

നമുക്ക് അമ്മയെ ഇക്കിളി ഇടാം…..

ആഹ്……..
രുദ്രൻ ചോദിച്ചു അവർ ഒരേ സ്വരത്തിൽ സമ്മതിച്ചു.

ഏയ്‌ …. രുദ്രേട്ടാ….. വേണ്ട…….

അവൾ പറയുന്നത് കേൾക്കാതെ മൂന്നുപേരും കൂടി അവളെ ഇക്കിളി ആക്കാൻ തുടങ്ങി.

സന്തോഷത്തിന്റെ ചിരിയലകൾ ആ മുറിയാകെ മുഴങ്ങി.

ചിരിച്ച് കിതപ്പടക്കാൻ ശ്രമിക്കുന്ന അവളുടെ മാറിലേക്ക് കുട്ടികുറുമ്പന്മാർ ചാഞ്ഞു. അവരിരുവരെയും ഒരു കയ്യാൽ പൊതിഞ്ഞു മറുകൈയ്യാൽ അംശി മോളെയും ചേർത്ത് പിടിച്ചവൾ രുദ്രന്റെ നെഞ്ചിലേക്ക് ചേർന്നു.

ഇനിയുള്ള ജന്മങ്ങൾ അത്രയും തന്റെ പ്രാണനെ തന്നെ തനിക്ക് പാതിയായി ചേർക്കണേ എന്ന പ്രാർത്ഥന മാത്രമായിരുന്നു ഉള്ളിൽ.
അത്രമേൽ അഗാഥമായി തീവ്രമായി പ്രണയിച്ച ആദിരുദ്രപ്രണയകാവ്യത്തിന് നൂറു വർണ്ണങ്ങൾ പകർന്നു നൽകാനായി അവരുടെ ജീവാംശമായ മൂന്നു കുരുന്നുകളും.

അവസാനിച്ചു.

അങ്ങനെ ആദിരുദ്രത്തിന് ഇവിടെ തിരശീല വീഴുകയാണ്.
അവസാനം എത്രത്തോളം നന്നായി എന്നറിയില്ല ഇത്രയും നാൾ കൂടെ ഉണ്ടായിരുന്ന എല്ലാവരോടും ഒത്തിരി ഒത്തിരി സ്നേഹം ❤️

അവസാന ഭാഗത്തിലെങ്കിലും അടിപൊളി സൂപ്പർ പൊളിച്ചു എന്നീ കമന്റുകളും സ്റ്റിക്കറുകളും ഒഴിച്ച് എനിക്ക് വേണ്ടി ആത്മാർത്ഥമായി ഒരു രണ്ട് വരി കുറിക്കണേ 🤗

അപ്പൊ ഇനി അടുത്ത സ്റ്റോറിയുമായി കാണാം 🙈

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ

മഴ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Adhirudhram written by Aardhra Ammu

4.5/5 - (23 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

6 thoughts on “ആദിരുദ്രം – പാർട്ട്‌ 60 (അവസാന ഭാഗം)”

  1. Hi Ardra,
    Orupad ishtayi thante novel. Adyathe part thott last part vareyum oru feel maintain cheyyan kazhinju. Ithinu munnulla mazha vaayichirunnu. Athum adipoli aayirunnu. Oru part upload cheyyanayi waiting aayrnnu. Oro part vaayikumbozhum vallatha excitement aayrnnu. Pinne characterisation ath parayathirikanavilla. Athra ere influence cheyyunnund oro caharacters m. 2 novel leyum characters ennum ormayilundavum. Orupad santhoshm….. Ngane sadhikunnu ingane okke ezhuthan… Adutha novel m udane thanne post cheyynm…. Athrayum excitement ode koode wait cheyyua… 😍❤️😘

  2. Nalla story interest ode kathirunnu bayicha storykalil onnu…vayanakkare pidichiruthan sadichu…. eniykum orupad ezhuthan sadikkatte…. i did a great work.

  3. Nalla story ayirunnu. Romance comedy twist allam kondum mikachathayirunnu. Rudhran enna characterine othiri ishttamayi. Then ending was superb. Initum ithupolathe nalla stories ayi varanam. Number of parts kurachitt each part nte length kootane. Oru small opinion aanu. Continue writing we are here to support u. Keep writing. Al the best for your future

  4. Ee story adhyathe part vayichappo thanne njn theerumanichatha full part vannitte vayikku enn… Innanu ith vayichu theernnath
    Ntha paraya…😍enikkariyilla
    Athrem ishttoyi ആദിയെയും രുദ്രനെയും

Leave a Reply

Don`t copy text!