Skip to content

ആദിരുദ്രം – പാർട്ട്‌ 56

Malayalam Novel Adhirudhram

✒️ ആർദ്ര അമ്മു

രുദ്രൻ തന്റെ കയ്യിൽ കിടന്നു പിടയ്ക്കുന്നവന്റെ കഴുത്ത് പെട്ടെന്ന് ഇടത്തോട്ടൊന്ന് വെട്ടിച്ചു.

ക്ട്ക്…………
കഴുത്തിൽ നിന്നുയർന്ന ഒരു നേർത്ത ശബ്ദത്തോടെ അവൻ ചലനമറ്റ് രുദ്രന്റെ കാൽചുവട്ടിൽ വീണു.

കണ്ട് നിന്ന ശങ്കരന്റെയും പ്രതാപന്റെയും കണ്ണുകളിൽ ഭയം നിറഞ്ഞു.

ദേ നോക്കിയേ രുദ്രാ ദി ഗ്രേറ്റ്‌ ബിസ്സിനെസ്സ് മാൻ, ബിസ്സിനെസ്സ് ലോകത്തെ കിരീടം വെക്കാത്ത രാജാവായി വാഴാൻ സ്വന്തം ഭാര്യയെയും വയറ്റിൽ കുരുത്ത സ്വന്തം രക്തത്തെയും ഒരു മടിയുമില്ലാതെ യാതൊരു ദയയും കാണിക്കാതെ കൊന്ന് തള്ളിയ പ്രതാപ വർമ്മ ഭയന്ന് ആലില പോലെ വിറയ്ക്കുന്നു.
അവൻ പുച്ഛത്തോടെ അയാളെ നോക്കി.

ഇതൊരു തുടക്കം മാത്രമല്ലേ ഇപ്പോഴേ ഇങ്ങനെ പേടിച്ചാലോ പപ്പാ……..
വല്ലാത്തൊരു ഭാവത്തിൽ അവൻ പറഞ്ഞു നിർത്തിയതും അയാളിൽ ഭയത്തോടൊപ്പം ദേഷ്യവും നിറഞ്ഞു.

തന്റെ നേർക്കുള്ള രുദ്രന്റെ രൗദ്രനോട്ടത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ശങ്കരൻ.
രുദ്രൻ അയാളിൽ തന്നെ നോട്ടമുറപ്പിച്ചുകൊണ്ട് മുന്നോട്ട് ചുവടുകൾ വെച്ചു.
അവന്റെ ഓരോ കാലടിയുടെ ശബ്ദവും അയാളുടെ ഹൃദയമിടിപ്പിനെ കൂട്ടി. അവന്റെ കണ്ണിലെ രൗദ്ര ഭാവം കാൺകെ നിന്നിടത്ത് നിന്ന് ഒന്ന് ചലിക്കാൻ പോലും അയാൾക്കായില്ല.

ഉള്ളിലെ വൈരാഗ്യത്താൽ അതിലുപരി അയാളുടെ തന്നെ വായിൽ നിന്ന് കേട്ട വാക്കുകളിലെ പകയാൽ അവൻ കയ്യുയർത്തി അയാളുടെ കവിളിൽ ആഞ്ഞു പ്രഹരിച്ചു.
അയാൾ നിലതെറ്റി താഴേക്ക് വീണു.

കൂടെ നിന്നെന്റെ അച്ഛനെ ചതിക്കുവായിരുന്നല്ലെടോ……….
അലറി കൊണ്ടവൻ അയാളുടെ നെഞ്ചിൽ ചവിട്ടി.

ഡാ………..
പ്രതാപൻ അവന് നേരെ ഓടി അടുക്കാൻ നിന്നതും ദർവേശ് അയാളെ പിടിച്ചു വെച്ചു.

ഒന്ന് അടങ്ങ് പപ്പാ അടി തുടങ്ങിയതല്ലേ ഉള്ളൂ……..
പുച്ഛത്തോടെ അവൻ അയാളെ പിറകിലേക്ക് തള്ളി.

രുദ്രൻ ശങ്കരന്റെ കോളറിന് കുത്തിപ്പിടിച്ച് എഴുന്നേൽപ്പിച്ചു.

എന്ത് തെറ്റാടോ എന്റെ അച്ഛൻ തന്നോട് ചെയ്തത്????????
വിഷപ്പാമ്പാണ് എന്നറിയാതെ തന്നെ കൂടെ കൂട്ടിയതാണോ?????? പട്ടിണി കിടക്കാതിരിക്കാൻ എന്നും ഒരുനേരത്തെ ആഹാരം തന്നതാണോ??????? വലം കയ്യായി സ്വന്തം സഹോദരനെ പോലെ കണ്ട് കൂടെ കൊണ്ടു നടന്നതാണോ??????? പറയെടോ……….
ദേഷ്യത്തിൽ അയാളെ പിടിച്ചുലച്ചുകൊണ്ടവൻ ചോദിച്ചു.

അയാളിൽ നിന്ന് മറുപടി ഒന്നും കാണാതെ കലിയോടെ അവൻ അയാളുടെ വയറ്റിൽ മുഷ്ടി ചുരുട്ടി ഇടിച്ചു.

ആഹ്………
വേദനയോടെ വയറിൽ കൈവെക്കുന്നതിനൊപ്പം അയാൾ ചോര തുപ്പി.

ദർവേശിന്റെയും രുദ്രന്റെയും കണ്ണുകളിൽ ഒരേ പോലെ പകയാളി.

കലിയടക്കാനാവാതെ അവൻ അയാളെ തലങ്ങും വിലങ്ങും തല്ലി.

തന്റെയൊക്കെ തന്ത ചത്തൊടുങ്ങിയത് അയാൾ ചെയ്തു കൂട്ടിയ പാപങ്ങളുടെ ഫലമായിട്ടായിരുന്നു. കടക്കെണി മൂലം എല്ലാം നഷ്ടപെട്ട് തെരുവിലേക്കിറങ്ങേണ്ടി വന്ന ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിക്കേണ്ടി വന്ന നിർധനരായ കുടുംബങ്ങളുടെ ശപത്തിന്റെയും കണ്ണീരിന്റെയും ഫലമായായിരുന്നു. അതിന് താനും തന്റെയീ ഏട്ടനും കൂടി കൊന്ന് തള്ളിയത് എന്റെ മുത്തശ്ശനെയും അച്ഛനെയും അമ്മയെയും ഇവന്റെ അമ്മയെയും അവരുടെ വയറ്റിൽ കുരുത്ത പുറം ലോകം പോലും കാണാത്ത കുഞ്ഞു ജീവനെയും ഇതിലൊന്നും പെടാത്ത ഒന്നും അറിയാത്ത എന്റെ ജെറിയെയും ആയിരുന്നു.
തെറ്റിന് മേലെ തെറ്റുകൾ താൻ ചെയ്തു കൂട്ടി എന്നിട്ടും മറ്റുള്ളവർക്ക് മുന്നിൽ താൻ മര്യാദരാമന്റെ വേഷം കെട്ടിയാടി.
തേനും പാലും ചാലിച്ചുള്ള തന്റെ വാക്കുകളിൽ തന്നെ ഞാൻ അസ്വാഭാവികത കണ്ടിരുന്നെടോ അതുകൊണ്ട് തന്നെ തന്റെ ചുറ്റിനും എന്റെയൊരു കണ്ണുണ്ടായിരുന്നു.
പക്ഷെ അവിടെയും താൻ ആർക്കും സംശയം വരാത്ത രീതിയിൽ ഞങ്ങളെയെല്ലാം കബളിപ്പിച്ചു.

ദച്ചു വന്നെന്നോട് പല സത്യങ്ങളും പറഞ്ഞില്ലായിരുന്നെങ്കിൽ ഇപ്പോഴും ഞാൻ നിരപരാധിയായ ദേവനെ ശിക്ഷിച്ചേനെ…………
അവൻ ദേഷ്യത്തിൽ പറയുന്നത് കേട്ടതും പരിഹാസം കലർന്നൊരു ചിരി അയാളുടെ ചുണ്ടിൽ തെളിഞ്ഞു.

അത് കണ്ടതും രുദ്രന്റെ ഉള്ളിലെ ദേഷ്യം നുരഞ്ഞു പൊങ്ങി.
അവൻ കലിയോടെ അയാളുടെ കവിളിൽ മുഷ്ടി ചുരുട്ടി ഇടിച്ച് അയാളുടെ വലത്തേ കൈ പിടിച്ചു പിറകിലേക്ക് തിരിച്ചു.

ആാാാ………….
വേദന സഹിക്കാൻ കഴിയാതെ അയാൾ അലറി കരഞ്ഞു.

അയാളുടെ ഓരോ കരച്ചിൽ പോലും അവൻ ആസ്വദിക്കുകയായിരുന്നു.

ഡാ……………
പുറകിൽ നിന്നുള്ള പ്രതാപന്റെ അലർച്ച കേട്ട് തിരിഞ്ഞു നോക്കിയ രുദ്രനും ദർവേശും കാണുന്നത് ആദിയുടെ കഴുത്തിൽ കത്തി വെച്ച് നിൽക്കുന്ന പ്രതാപനെ ആണ്.

പെട്ടെന്ന് ശങ്കരന് മേലുള്ള രുദ്രന്റെ പിടി അയഞ്ഞു.
അയാൾ തളർച്ചയോടെ താഴേക്ക് വീണു.

രുദ്രൻ വേഗം അയാൾക്ക് നേരെ പായാൻ ശ്രമിച്ചു.

അനങ്ങരുത്………. നിങ്ങളിലൊരാൾ ഒരു ചുവടെങ്കിലും മുന്നോട്ട് വെച്ചാൽ ദേ ഇവളെ ഞാനങ്ങ് പരലോകത്തേക്ക് പറഞ്ഞയക്കും.

അത് കേട്ടതും അവർ ഒരടി മുന്നോട്ട് നീങ്ങാനാവാതെ നിന്നുപോയി.

എവിടെ പോയെടാ നിന്റെയൊക്കെ ശൗര്യം???????
തേടിപ്പിടിച്ചു വന്നിരിക്കുന്നു പ്രതികാരം ചെയ്യാൻ………….
അയാൾ പുച്ഛത്തോടെ അവരെ നോക്കി.

നീ നേരിൽ കണ്ടോ രുദ്രാ നിന്റെ പ്രാണൻ നിന്റെ കണ്മുന്നിൽ പിടഞ്ഞു തീരുന്ന കാഴ്ച…….
അയാൾ ക്രൂരതയോടെ ചിരിച്ചു.
രുദ്രൻ ആദിയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
കുറച്ചു കഴിഞ്ഞതും അവർ മൂവരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
അയാൾ സംശയത്തോടെ അവരെ മൂന്നുപേരെയും മാറി മാറി നോക്കി.
ആ സമയം കൊണ്ട് തന്നെ അയാളുടെ വയറിന്നിടതുവശം കൂർത്ത എന്തോ അമരുന്നതായി തോന്നിയതും അയാളുടെ നെറ്റി ചുളിഞ്ഞു. കണ്ണുകൾ ഒന്ന് പിടഞ്ഞു.
അയാൾ വയറിലേക്ക് ഒന്ന് നോക്കിയതും മൂർച്ചയുള്ള വെട്ടിത്തിളങ്ങുന്ന ഒരു കത്തി ഉടലിനോട്‌ ചേർന്ന് നിൽക്കുന്ന കണ്ടയാൾ കത്തി അമർത്തിയ ഉടമയുടെ മുഖത്തേക്ക് നോക്കി.

അയാളുടെ ശരീരത്തിൽ കത്തി അമർത്തി നിൽക്കുന്ന ആളെ കണ്ടതും അയാൾ ഞെട്ടി.

വരുൺ………………
അയാളാ പേരുചരിച്ചു.

എന്തേ ഞെട്ടി പോയോ??????
എന്ത് ചെയ്യാനാ സാറേ ഉണ്ട ചൊറിനോട് ഒരൽപ്പം കൂറ് കൂടുതലായിപ്പോയി അതുകൊണ്ട് സാർ വേഗം കഴുത്തിൽ നിന്ന് കത്തിയെടുക്ക് അല്ലെങ്കിൽ കുത്തികീറികളയും…………
കത്തി ഒന്നുകൂടി വയറിൽ അമർത്തി അവൻ പറഞ്ഞതും അയാൾ അവളുടെ കഴുത്തിൽ നിന്ന് കത്തി എടുത്തു.
വരുൺ അയാളെ തള്ളി ദർവേശിന്റെ കാൽക്കലേക്കിട്ടു.

വരുൺ വേഗം തന്നെ അവളുടെ കയ്യിലെ കെട്ടഴിച്ചു കൊടുത്തു.
സ്വാതന്ത്ര്യമായ കൈകൾ ഒന്ന് ഉഴിഞ്ഞു കൊണ്ടവൾ രുദ്രന്റെ അടുത്തേക്ക് ചെന്നു.

താനെന്ത് കരുതിയെടോ ഞങ്ങൾ വെറും മണ്ടന്മാരാണെന്നോ?????
ഇവളെ നിങ്ങളുടെ മുന്നിലേക്കിട്ടത് തന്നെ തന്നേയും ദേ ഇയാളെയും ഞങ്ങളുടെ കയ്യിലേക്ക് കിട്ടാനായിരുന്നു. ഞങ്ങൾ നാല് പേരും കൂടി പ്ലാൻ ചെയ്തു നടത്തിയ നാടകത്തിൽ കഥയറിയാതെ ആട്ടം കാണുകയായിരുന്നു നിങ്ങൾ രണ്ടും.
പുച്ഛത്തോടെ രുദ്രൻ അവരെ നോക്കി.

വരുൺ……..
അവന്റെ വിളി കേട്ടതും വരുൺ അവനടുത്ത് വന്നു നിന്നു.

സർ…….

ആദിയെ കൂട്ടി ഇവിടുന്ന് മാറി നിക്ക്……..
മുന്നിൽ നിലത്ത് വീണ് കിടക്കുന്ന ശങ്കരനിലും പ്രതാപനിലും നോട്ടം ഉറപ്പിച്ചു കൊണ്ടവൻ പറഞ്ഞു.

ശരി സർ……..
അവൻ തലയാട്ടി കൊണ്ട് ആദിയെ നോക്കി.

മാഡം വാ……..
അവന്റെ വിളി കേട്ട് അവൾ രുദ്രനെ ഒന്ന് നോക്കി. പിന്നെ അവനൊപ്പം ഒരു സൈഡിലേക്ക് മാറി നിന്നു.

ദച്ചൂ……
രുദ്രന്റെ വിളിയുടെ അർത്ഥം മനസ്സിലായതും അവന്റെ ചുണ്ടിൽ ഗൂഢമായ ഒരു പുഞ്ചിരി വിടർന്നു.

അവൻ സൈഡിൽ കിടന്ന ഇരുമ്പ് വടി കയ്യിൽ എടുത്തു പ്രതാപന്റെ അടുത്തെത്തി.

മോനെ വേണ്ട…. ഞാൻ.. ഞാൻ നിന്റെ അച്ഛനാണ്……….
പ്രതാപൻ താഴെ കിടന്നു കൊണ്ട് കേണു.

മിണ്ടരുത് അച്ഛനാണ് പോലും….
ആ വാക്ക് ഉച്ഛരിക്കാനുള്ള യോഗ്യത തനിക്കുണ്ടോ??????
അച്ഛനെന്ന വാക്കിന്റെ അർത്ഥം തനിക്കറിയോ?????
സ്വന്തം മകനെ പോലും സ്വാർത്ഥതയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന താനാണോ അച്ഛൻ???????
എന്റെ അമ്മ എന്ത് തെറ്റാടോ ചെയ്തത്?????? തന്നെ പ്രാണനേക്കാളേറെ സ്നേഹിച്ചതോ അതോ വിശ്വസിച്ചതോ ഇതിലേതാ എന്റെ അമ്മ ചെയ്ത തെറ്റ്???????
കൊന്നില്ലെടോ താനെന്റെ അമ്മയെ????ഞാൻ…. ഞാനേറെ കാത്തിരുന്ന ആഗ്രഹിച്ച മോഹിച്ച എന്റെ കൂടപ്പിറപ്പിനെ എന്റെ അമ്മയുടെ ഉദരത്തിൽ നാമ്പിട്ട കുഞ്ഞു ജീവനെ താൻ കൊന്നു തള്ളിയില്ലേ??????
എന്നെ…… എന്നെ… ഒറ്റയ്ക്കാക്കിയില്ലേ??????
അവന്റെ ശബ്ദത്തിൽ നോവ് കലർന്നു.

രുദ്രൻ അവന്റെ ഷോൾഡറിൽ കൈ അമർത്തി.
അവൻ കണ്ണുകൾ ഇറുകെ പൂട്ടി.

ദേ ആ നിൽക്കുന്ന ആദിയുടെ ജീവിതം താൻ തകർത്തില്ലേ????? അവൾക്ക് ലഭിക്കേണ്ട അച്ഛന്റെ വാത്സല്യത്തെ താൻ തട്ടി അകറ്റിയില്ലേ????? അങ്ങനെ എത്രയെത്ര പാപങ്ങൾ ചെയ്തു കൂട്ടി.

അവസാനം ഒരടവും ഏൽക്കുന്നില്ല എന്ന് കണ്ടതും താൻ ആദിയുടെ പേരിൽ എന്നെയും രുദ്രനെയും തമ്മിൽ തല്ലിക്കാൻ നോക്കിയില്ലേ???????
എങ്കിൽ തനിക്ക് തെറ്റി. ദേവനങ്കിളിൽ നിന്ന് നിരന്തരം അവഗണന ഏറ്റ് വാങ്ങുന്ന മകളെ പറ്റി അറിയുന്ന നാൾ തൊട്ട് അവൾക്കെന്റെ മനസ്സിൽ എന്റെ പെങ്ങളുടെ സ്ഥാനാ. ഒരിക്കൽ എന്റെ അമ്മയുടെ വയറ്റിൽ കുരുത്ത കുഞ്ഞു ജീവനെ ഞാൻ കാണുന്നത് അവളിലൂടെയാ…….
പറഞ്ഞു തീരവെ അവന്റെയും ആദിയുടെയും കണ്ണുകൾ ഈറനണിഞ്ഞു.

ചെയ്തു പോയ പാപങ്ങൾക്കെല്ലാത്തിനും ചേർന്ന് ഞങ്ങൾ വിധിക്കുന്ന ശിക്ഷ മരണമാണ്.
അതിന് മുന്നേ താൻ ജീവൻ പോവുന്ന വേദന അറിയണം.
പകയോടെ പറഞ്ഞവൻ ഇരുമ്പ് വടിയിൽ പിടി മുറുക്കി.

വേണ്ട…… മോനെ ദച്ചൂ….. ഒന്നും ചെയ്യല്ലേ……

അയാളുടെ കരച്ചിലുകൾ ഒന്നും തന്നെ അവന്റെ ചെവിയിൽ പതിഞ്ഞില്ല. മനസ്സിൽ പൊതിഞ്ഞു കെട്ടിയ അമ്മയുടെ ശരീരമായിരുന്നു.
അവൻ ഇരുമ്പ് വടികൊണ്ട് അയാളുടെ കാലിൽ ആഞ്ഞു പ്രഹരിച്ചു.

ആാാാാ………..
വേദനയോടെയുള്ള അയാളുടെ നിലവിളി അവിടുത്തെ ഭിത്തിയിൽ തട്ടി പ്രതിധ്വനിച്ചു.

ആദി മുന്നിലെ കാഴ്ച കാണാൻ കഴിയാതെ കണ്ണുകൾ ഇറുകെ അടച്ചു.
ഇരുമ്പ് വടി ഓരോ തവണയും വായുവിൽ ഉയർന്നു പൊങ്ങി. അത് പ്രതാപനിലും ശങ്കരനിലും മേൽ മാറി മാറി പതിച്ചു കൊണ്ടിരുന്നു.
അസ്ഥിനുറുങ്ങുന്ന ശബ്ദത്തിനൊപ്പം അവരുടെ ഉച്ചത്തിലുള്ള നിലവിളികളും ഉയർന്നു കേട്ടു.

അവസാനം ചലിക്കാൻ പോലുമാവാതെ നിലത്ത് പുഴുവിനെ പോലെ പുളയുന്ന അവരെ നോക്കി ഒരു കിതപ്പോടെ ദർവേശ് വടി ദൂരേക്കേറിഞ്ഞു.

തങ്ങളുടെ പ്രതികാരത്തിന്റെ ആദ്യ പടി പൂർത്തിയായ സന്തോഷത്തിൽ അവരുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

രുദ്രൻ തിരിഞ്ഞ് വരുണിന് നേരെ തിരിഞ്ഞു.

എല്ലാം ഓക്കേ അല്ലേ?????
ചോദ്യം കേട്ടതും അവൻ ചിരിച്ചു കൊണ്ട് പുറത്തേക്ക് പോയി.
പിന്നാലെ ഒരു ഗ്യാസ് സിലണ്ടർ പൊക്കിയെടുത്ത് അകത്ത് വെച്ചു.

ആദി ഒന്നും മനസ്സിലാവാതെ രുദ്രനെയും ദർവേശിനെയും മാറി മാറി നോക്കി.
അവർ പുഞ്ചിരിയോടെ അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.

ആദി നീ വരുണിന്റെ കൂടെ പൊക്കോ ഞങ്ങൾക്കിവിടെ കുറച്ചു പണിയുണ്ട്.
രുദ്രൻ പറയുന്നത് കേട്ടവൾ ഇല്ലെന്ന് തലയാട്ടി.

ആദി പറയുന്നത് കേൾക്ക് മര്യാദക്ക് അവന്റെ കൂടെ പോവാൻ നോക്ക്……..
കടുപ്പിച്ച് രുദ്രൻ പറഞ്ഞതും അവൾ മനസ്സില്ലാ മനസ്സോടെ പുറത്തേക്കിറങ്ങി.
പോവുന്നതിനിടയിൽ ആധിയോടെ അവൾ ഇടയ്ക്കിടെ തിരിഞ്ഞു നോക്കിയെങ്കിലും അവനവളെ ഒന്ന് നോക്കുക പോലും ചെയ്തില്ല.
വരുൺ കാർ കൊണ്ടുവന്ന് മുന്നിൽ നിർത്തിയതും അവൾ തിരിഞ്ഞൊന്ന് നോക്കി കാറിലേക്ക് കയറി.
ഭയമോ പരിഭ്രമമോ എന്തോ ഒന്ന് അവളെ അസ്വസ്ഥയാക്കി താലിയിൽ മുറുകെ പിടിച്ചവൾ കണ്ണുകൾ ഇറുകെ അടച്ച് സീറ്റിലേക്ക് ചാരി.
അവളുടെ അടഞ്ഞ കൺകോണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ ഒലിച്ചിറങ്ങി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ആദി…………..
പരിജിതമായ ശബ്ദം കേട്ടവൾ കണ്ണ് തുറന്നു.

നല്ല ആളാ എത്ര തവണ പറഞ്ഞതാ ഈ തണുപ്പത്ത് ബാൽക്കണിയിൽ വന്നിരിക്കരുതെന്ന് ആര് കേൾക്കാൻ???? പറഞ്ഞു പറഞ്ഞ് എന്റെ വായിലെ വെള്ളം വറ്റിയത് മിച്ചം.
എന്നോട് ഇത്തിരിയെങ്കിലും സ്നേഹമുണ്ടെങ്കിൽ എന്റെ വാക്കിന് നീ വിലകൊടുക്കാതെ ഇരിക്കുവോ??????
ദേഷ്യവും സങ്കടവും കലർന്ന സ്വരത്തിൽ അവൻ പറഞ്ഞതും ആദി ബാൽക്കണിയിലെ സ്വിങ്ങിൽ നിന്നെഴുന്നേറ്റ് അവനടുത്തേക്ക് നിന്നു.

എന്റെ ദച്ചുവേട്ടാ ഇവിടെ ഇരുന്നെന്ന് കരുതി എനിക്കൊന്നും വരാൻ പോണില്ല.

നിനക്കൊന്നും വരില്ലായിരിക്കും അതുപോലെ ആണോ എന്റെ കുഞ്ഞന്മാർ????? തണുപ്പടിച്ച് നിനക്ക് വല്ല ജലദോഷവും വന്നാൽ ബാധിക്കുന്നത് ദേ ഇവിടെ കിടക്കുന്നവരെയാ……
അവളുടെ ചെറുതായ് പുറത്തേക്കുന്തിയ വയറിൽ കൈവെച്ചവൻ പറയുന്നത് കേട്ടവളൊന്ന് പുഞ്ചിരിച്ചു.

അമ്മേ………..
ചിണുങ്ങിയുള്ള കുഞ്ഞു ശബ്ദം കേട്ടവൾ വാതിൽക്കലേക്ക് നോക്കി കുസൃതി ചിരിയോടെ അവരെ നോക്കി നിൽക്കുകയാണ് കുട്ടി കുറുമ്പി ദേവാംശി.

പപ്പേട അംശികുട്ടി ഇങ്ങ് വന്നേ……..
അവൻ കൈകൾ വിടർത്തി വിളിച്ചതും അംശി ഓടി കൈക്കുള്ളിൽ കയറി.
അവനവളെ എടുത്ത് മേലേക്കുയർത്തിയതും അവൾ സന്തോഷത്തോടെ കിലുങ്ങനെ പൊട്ടിച്ചിരിച്ച് കൈകൊട്ടി. ചിരിക്കുമ്പോൾ അവളുടെ മുഖത്ത് തെളിയുന്ന നുണക്കുഴിയിലേക്ക് നോക്കിയവൾ നിന്നു.

അമ്മേ……….
അവൾ ആദിക്ക് നേരെ ചാഞ്ഞതും ദർവേശ് അവളെ പൊതിഞ്ഞു പിടിച്ചു.

അമ്മക്ക് മോളെ എടുക്കാൻ പറ്റില്ലെടാ അമ്മേടെ വയറ്റിൽ വാവകൾ ഇല്ലേ???? പപ്പ എടുത്താൽ പോരെ അംശി കുട്ടിയെ????

മ്മ്മ്…..
അവൾ തലയാട്ടി കൊണ്ട് അവന്റെ കയ്യിൽ നിന്ന് ആഞ്ഞ് ആദിയുടെ കവിളിൽ മുത്തി.
ആദി വാത്സല്യത്തോടെ അവളുടെ നുണക്കുഴി കവിളിൽ അമർത്തി ചുംബിച്ചു.

വാവക്ക് ഉമ്മ കൊക്കണം…….
അവൾ പറഞ്ഞതും ദച്ചു അവളെയും കൊണ്ട് കുനിഞ്ഞു. അവൾ ആദിയുടെ വയറിൽ ചുറ്റിപ്പിടിച്ച് ഇരു വശങ്ങളിലായി കുഞ്ഞു ചുണ്ട് ചേർത്തു.

വാ ഇനി ഇവിടെ നിൽക്കണ്ട തണുപ്പ് കൂടുന്നുണ്ട്.
ദച്ചു ഒരു കയ്യാൽ അവളെയും മറുകൈയ്യാൽ കുഞ്ഞിനെയും നെഞ്ചോട് ചേർത്ത് അകത്തേക്ക് കയറി.

നീ കിടന്നോ മോളെ കൂടെ കിടത്തിയാൽ അവൾ ചവിട്ടില്ലേ ഞാൻ തന്നെ ഉറക്കിക്കോളാം.

ഒരാഴ്ച്ച ആയിട്ട് എന്നും അങ്ങനെ തന്നെയല്ലേ പിന്നെന്തിനാ ഇപ്പൊ പ്രത്യേകിച്ച് ഒരു പറച്ചിൽ????

അവൾ പറയുന്നത് കേട്ടവനൊന്ന് ചിരിച്ചു.

അതല്ല എന്തെങ്കിലും അസ്വസ്ഥത തോന്നിയാൽ പറയണം.

ദച്ചുവേട്ടാ എനിക്കിപ്പൊ നാലാം മാസം ആയതേ ഉള്ളൂ ഇങ്ങനെ ടെൻഷൻ അടിക്കണ്ട കാര്യമില്ല. ഞാൻ അംശിയെ പ്രസവിച്ചപ്പോൾ ഇത്രക്ക് ടെൻഷൻ ഇല്ലായിരുന്നല്ലോ പിന്നെന്താ?????

അതുപോലെ ആണോ ഇത്?????? അകത്തുള്ളത് രണ്ട് പേരാ പിന്നെ ടെൻഷൻ ഇല്ലാതിരിക്കുവോ മോളെ????

ഒന്ന് പോയേ ഏട്ടാ ദേ ഇവിടെ ഒരാൾ ഉറക്കം പിടിച്ചു തുടങ്ങി.
അവന്റെ തോളിൽ കിടന്ന അംശി മോളെ നോക്കിയവൾ പറഞ്ഞു.
വായിൽ വിരലിട്ട് ഉറക്കം തൂങ്ങുവാണ് ആശാത്തി.
അവൾ ഒരു പുഞ്ചിരിയോടെ കുഞ്ഞിന്റെ നെറുകിൽ ചുംബിച്ച് തലയിൽ തലോടി. കുഞ്ഞ് ഒരു കുറുകലോടെ അവനോട് പറ്റിച്ചേർന്നു.

ഉറക്കമളക്കണ്ട പോയി കിടന്നൊ…..
അവളുടെ കവിളിൽ തലോടി അവൻ പുറത്തേക്ക് പോയി.
അവൻ പോയതും ഡോർ ഒന്ന് ചാരി ആദി ബെഡിൽ വന്നിരുന്നു.

എന്തോ അവൾക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല.
അവൾ കൈനീട്ടി ടേബിളിൽ ഇരുന്ന ഫോൺ എടുത്തു. വാൾപേപ്പറായി ഇട്ടിരുന്ന രുദ്രന്റെയും അവളുടെയും ഫോട്ടോയിലേക്ക് നോക്കിയിരുന്നു.
കണ്ണുകൾ ഈറനണിഞ്ഞു.
കണ്ണുകൾ അടച്ചവൾ ഹെഡ്ബോഡിൽ ചാരിയിരുന്നു.

തുടരും……………..

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ

മഴ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Adhirudhram written by Aardhra Ammu

4.5/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

5 thoughts on “ആദിരുദ്രം – പാർട്ട്‌ 56”

  1. Rudhran evade? ???Where is rudhran where is rudhran. De rudhran illathe valla sad ending aanu planning engil mole writer ardhra ammu 🔪🔪🗡🗡🗡. Remember it. 😎😎

  2. Dear auther njagade rudhranu onnum pattaruth. Plzz .it will be a heart break. Angane enthelum indengi ardhra ammu nte novel vayikyal nirthunnathayirikyum. So plz don’t make your readers disappointed 🚩🚩🏴🏴🏳🏳

  3. രുരുദ്രനെന്തെങ്കിലും പറ്റിയാൽ അപ്പൊ അറിയാം ….. നിന്നെ കൊല്ലും 😒😒😒

  4. ആര്യലക്ഷ്മി കാശിനാഥൻ

    🤔🤔🤔rudran evidepoyii?? Nishkuuuu…. twist etttuuu kalikkkukayanallleee😉😉waiting for rudrante Massss entry……😁😁

Leave a Reply

Don`t copy text!