Skip to content

ആദിരുദ്രം – പാർട്ട്‌ 57

Malayalam Novel Adhirudhram

✒️ ആർദ്ര അമ്മു

അടഞ്ഞ കൺപോളകൾക്ക് മുകളിലും നെറ്റിയിലും മുഖത്തും കഴുത്തിലുമെല്ലാം ചുണ്ടുകൾ പതിയുന്നത് അവളറിഞ്ഞു.
അധികം വൈകാതെ തന്നെ ഉദരത്തിൽ തന്റെ പ്രാണന്റെ അധരങ്ങളുടെ ചൂടും താടിരോമങ്ങൾ കുത്തികൊണ്ട് സുഖകരമായ ഒരു നോവും അനുഭവപ്പെട്ടവൾ കണ്ണുകൾ വലിച്ചു തുറന്നു.
നഗ്നമായ വീർത്ത വയറിൽ തലവെച്ച് തന്റെ മുഖത്തേക്ക് ഉറ്റു നോക്കുന്ന രുദ്രനെ കണ്ടവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ദിവസങ്ങൾക്കപ്പുറം തന്റെ പ്രാണനെ കൺനിറയെ കണ്ട സന്തോഷത്തിലായിരുന്നു അവൻ.
രുദ്രൻ കൈനീട്ടി അവളുടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടക്കാനാഞ്ഞതും അവൾ ദേഷ്യത്തിൽ അതിലുപരി സങ്കടത്തിൽ അവന്റെ കൈ തട്ടിയെറിഞ്ഞു.

വേണ്ട….. എന്നെത്തൊടണ്ട……. 5ദിവസത്തെ മീറ്റിംഗ് എന്നും പറഞ്ഞ് ഇവിടെ നിന്ന് പോയിട്ട് ഇപ്പൊ ആഴ്ച രണ്ടായി. പോയിട്ട് എന്നെയൊന്ന് വിളിക്കുക എങ്കിലും ചെയ്തോ??????
എന്നെയും മക്കളെയും പറ്റി ഒന്നന്വേഷിച്ചോ????? എന്നിട്ടിപ്പൊ വന്നിരിക്കുന്നു പൊക്കോ എന്നെയും എന്റെ മക്കളെയും വേണ്ടാത്തവർ ഒന്നും ഞങ്ങളെ കാണാൻ വരണ്ട പോ…..
ദേഷ്യത്തിൽ വിളിച്ചു പറയുന്നതിനൊപ്പം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

അവൻ പെട്ടെന്നവളുടെ പിൻകഴുത്തിൽ പിടിച്ച് അവളെ വലിച്ചടുപ്പിച്ച് അവളുടെ ചുണ്ടുകളെ സ്വന്തമാക്കി.
പെട്ടെന്നായത് കൊണ്ട് അവൾ ഞെട്ടി അവളുടെ കണ്ണുകൾ മിഴിഞ്ഞു. അവനെ തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
അവൻ അവളുടെ പരിഭവങ്ങളെല്ലാം തന്റെ ചുണ്ടുകളാൽ തുടച്ചു മാറ്റുന്ന തിരക്കിലായിരുന്നു.
ഏറെനേരത്തിന് ശേഷം അവളിൽ നിന്നടർന്ന് മാറുമ്പോൾ അവൾ കിതച്ചു പോയിരുന്നു.

വയറ്റിൽ എന്റെ മക്കൾ ഉണ്ടായിപ്പോയി അല്ലെങ്കിൽ ഇങ്ങനെ ഒന്നുമായിരിക്കില്ല മറുപടി തരുന്നത്…..
ശ്വാസം വലിച്ചു വിട്ട് കിതയ്ക്കുന്ന അവളെ നോക്കി പറഞ്ഞു.

നിന്നെയും മക്കളെയും ഞാൻ വേണ്ടാന്ന് വെക്കുവോടി????? നിങ്ങളെ പറ്റി അന്വേഷിക്കാതെ ഇരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?????? ഭ്രാന്ത്‌ പിടിക്കുവായിരുന്നെടി നിന്നെയും നമ്മുടെ മക്കളെയും കാണാതെ…….
അവന്റെ സ്വരം ഇടറി.

5 ദിവസത്തെ മീറ്റിംഗ് എന്നാ അവർ പറഞ്ഞത് പക്ഷെ രണ്ട് ദിവസം കൂടി നീണ്ടുപോയി അതിനൊപ്പം കാലാവസ്ഥ മോശമായത് കൊണ്ട് ഫ്ലൈറ്റ് എല്ലാം ക്യാൻസൽ ചെയ്തു ആകെക്കൂടെ പ്രശ്നങ്ങൾ. നിങ്ങളെ ഒന്നും കാണാതെ അവിടെ കഴിഞ്ഞത് എങ്ങനെയാന്ന് എനിക്കിപ്പോഴും അറിയില്ല.
എന്നും ദച്ചൂനെ വിളിച്ച് നിങ്ങളുടെ കാര്യങ്ങളെല്ലാം അറിയുന്നുണ്ടായിരുന്നു. ഫോണിലൂടെ വിളിച്ചു സംസാരിക്കാതിരുന്നത് മനഃപൂർവ്വാ നിന്റെയും മോളുടെയും ശബ്ദം കേട്ടാൽ പിന്നെ അവിടെ നിക്കാൻ തോന്നില്ല എല്ലാം വേണ്ടാന്ന് വെച്ചിട്ട് വരാൻ തോന്നും. എങ്കിലും മോളുടെയും നിന്റെയും ഫോട്ടോസ് എല്ലാം അവൻ അയച്ചു തരുമായിരുന്നു അത് കാണുമ്പോൾ നിങ്ങളുടെ അടുത്തെത്താനും നെഞ്ചോടു ചേർക്കാനും വെമ്പുന്ന എന്റെ മനസ്സിനെ അടക്കി നിർത്തിയ പാട് എനിക്കേ അറിയൂ……..

നിറഞ്ഞ മിഴികൾ തുടക്കാതെ അവൾ അവന്റെ നെഞ്ചിലേക്ക് വീണവനെ ഇറുകെ പുണർന്നു.

സോറി…… എന്റെ വിഷമം കൊണ്ട് പറഞ്ഞു പോയതാ……….
നെഞ്ചിൽ നിന്ന് തലയുയർത്തി അവൾ പറയുന്നത് കേട്ടവൻ അവളുടെ നെറുകിൽ ചുണ്ടുകൾ അമർത്തി.

ഏറെ നേരം മൗനമായി കടന്നു പോയി.

മോളെ കണ്ടോ?????
തലയുയർത്തി അവൾ ചോദിച്ചു.

മ്മ്മ്….. ആദ്യം അങ്ങോട്ടാ പോയത് ദച്ചൂനെ കെട്ടിപ്പിടിച്ചു കിടപ്പുണ്ട്.
അവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു.

ദച്ചുവേട്ടൻ ഉള്ളത് ഭാഗ്യായി അല്ലെങ്കിൽ അവളെന്നെ ഒരു വഴിക്ക് ആക്കിയേനെ രുദ്രേട്ടനെ കാണാതെ രണ്ടാഴ്ച ഒക്കെ അവൾ നിൽക്കുമെന്ന് ഞാൻ കരുതിയില്ല. ഇടയ്ക്കൊക്കെ വാശി പിടിക്കുമ്പോൾ ദച്ചുവേട്ടൻ പുറത്തൊക്കെ കൊണ്ടുപോയി സങ്കടം ഒക്കെ മാറ്റും. പാവം എനിക്കും കുഞ്ഞുങ്ങൾക്കും വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നുണ്ട്.
അവളുടെ ഓരോ വാക്കുകളിലും അവനോടുള്ള സഹോദരസ്നേഹം നിറഞ്ഞിരുന്നു.

എന്തായാലും എന്റെ അളിയനല്ലേ?????

അയ്യടാ എന്റെ ഏട്ടനാ….
കെറുവോടെ അവൾ അവനെ നോക്കി.

ഓഹ് അല്ലേലും നിനക്കിപ്പൊ ഏട്ടനെ മതിയല്ലോ. എന്ത് പറഞ്ഞാലും ഒരേട്ടൻ…
ചുണ്ട് കോട്ടി കുശുമ്പും പരിഭവവും കലർന്ന സ്വരത്തിലവൻ പറഞ്ഞു.

നിങ്ങൾക്ക് പിന്നെ എന്ത് പറഞ്ഞാലും ഒരു മകളുണ്ടല്ലോ. എന്റെ അച്ഛ എന്ന് പറഞ്ഞു എല്ലാത്തിനും കൂടെ നിൽക്കുന്ന ഒരു പുന്നാര മോൾ. എന്ത് വന്നാലും നിങ്ങൾ ഒരുകെട്ട് ഞാൻ ഒറ്റയ്ക്കും.

നിന്നെ ഒറ്റയ്ക്കാകാതിരിക്കാനല്ലെടി രണ്ടെണ്ണത്തിനെ ദേ ഇവിടെ ഞാൻ തന്നത്.
കുസൃതി ചിരിയോടെ കണ്ണിറുക്കി അവളുടെ വയറിൽ തഴുകി അവൻ പറഞ്ഞതും അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.

എന്റെ മക്കളിങ്ങോട്ട് വരട്ടെ ശരിയാക്കി തരുന്നുണ്ട് അച്ഛനെയും മോളെയും അല്ലേടാ കുഞ്ഞന്മാരെ……
വയറിനിരുവശത്തായി കൈ വെച്ചവൾ പറയുന്നത് കേട്ടവൻ ചിരിച്ചു.

പുറത്ത് നല്ല നിലാവുണ്ട് അതുകൊണ്ട്……….
അത്രയും പറഞ്ഞവൻ എഴുന്നേറ്റു.

അതുകൊണ്ട്???????
സംശയത്തോടെ അവൾ ചോദിച്ചതും അവനവളെ കയ്യിൽ കോരിയെടുത്തിരുന്നു.

നമുക്ക് ബാൽക്കണിയിൽ പോയിരിക്കാം.
നിലാവും നക്ഷത്രങ്ങളും തണുത്ത കാറ്റും പിന്നെ നമ്മളും.
അവളെ നോക്കി പറഞ്ഞു കൊണ്ടവൻ അവളുടെ കവിളിൽ ചുംബിച്ചു.

അവളവന്റെ കഴുത്തിലൂടെ കയ്യിട്ട് അവന്റെ നെഞ്ചിൽ മുഖം ചേർത്ത് കിടന്നു.
അവൻ അവളെയും കൊണ്ട് ബാൽക്കണിയിലേക്കിറങ്ങി.
അവർക്കിരിക്കാനായി അവിടെ ഇട്ടിരുന്ന കുഞ്ഞു സോഫയിൽ അവളെ ഇരുത്തി കൂടെ അവനും ഇരുന്നു.
ആദി അവന്റെ നെഞ്ചിലേക്ക് ചാരി നിലാവിന്റെ ഭംഗി ആസ്വദിച്ചു കിടന്നു.
കറുത്തിരുണ്ട ആകാശത്തിന് ഒത്ത നടുക്കായി ഓട്ട് കിണ്ണത്തിൽ പാൽ നിറച്ചത് പോലെ തെളിഞ്ഞു പുഞ്ചിരി തൂകി നിൽക്കുന്ന ചന്ദ്രനെ നോക്കിയവരിരുന്നു.

അകന്നിരുന്നപ്പോൾ അനുഭവിച്ച വിരഹ വേദനകൾ അത്രയും ആ നീലനിലാവിന്റെ ശോഭയിൽ മാഞ്ഞു പോയി.
ഭൂമി നിദ്രകൊള്ളുന്ന നിശബ്ദതയുടെ യാമത്തിൽ മനസ്സ് കൊണ്ട് പ്രണയം പങ്കുവെച്ചവർ ഇരുന്നു.
ഇടയ്ക്കിടെ അവന്റെ ചുണ്ടുകൾ അവളുടെ നെറുകിൽ പതിഞ്ഞു കൊണ്ടിരുന്നു.

എനിക്കറിയാരുന്നു ഇവിടെ തന്നെ കാണുമെന്ന്……….
ശബ്ദം കേട്ടിരുവരും തിരിഞ്ഞു നോക്കവെ അംശിമോളെയും കയ്യിലെടുത്തു വാതിൽക്കൽ നിൽക്കുന്ന ദച്ചുവിനെ കണ്ടവർ എഴുന്നേറ്റു.

തണുപ്പടിച്ച് അസുഖം വരുത്തി വെക്കണ്ട എന്ന് കരുതി ഒരുകണക്കിന് ഇതിനെ ഞാൻ ഉറക്കാൻ വിട്ടതാ അപ്പൊ ദേ കെട്ട്യോൻ കൊണ്ടുവന്ന് മഞ്ഞത്ത് ഇരുത്തിയിരിക്കുന്നു. കൊള്ളാടാ ഇങ്ങനെ തന്നെ ചെയ്യണം.
അവൻ പറയുന്നത് കേട്ട് ആദി ചിരിച്ചു.

ഇതൊക്കെ അവൾക്ക് ശീലാ പിന്നെന്താ കുഴപ്പം???????

അവൾക്ക് ശീലമായിരിക്കും അതുപോലെ ആണോ വയറ്റിൽ കിടക്കുന്ന പിള്ളേർക്ക്??????

നീയൊന്ന് പോയെടാ അങ്ങനെ ഒന്നും എന്റെ പിള്ളേർക്ക് അസുഖം ഒന്നും വരില്ല. എന്റെ മക്കളെ സ്ട്രോങ്ങ്‌ ആണ്.
പിന്നെ ഈ തണുപ്പൊക്കെ അവരിപ്പോഴേ ശീലിക്കട്ടന്നേ……

ഞാനൊന്നും പറഞ്ഞില്ലേ കെട്ട്യോനും കെട്ട്യോളും കൂടി എന്താന്ന് വെച്ചാൽ കാണിച്ചോ ഞാൻ ദേ ഇവളെ ഇവിടെ ആക്കാൻ വന്നതാ.
ഉറങ്ങി കിടന്ന കൊച്ചിന്റെ മുഖത്തൊക്കെ ഉമ്മ വെച്ച് അതിനെ എണീപ്പിച്ചിട്ട് ഇവിടെ വന്ന് ഭാര്യയുമായി റൊമാൻസിക്കുന്നു.
നിന്നെ കണ്ടാൽ പിന്നെ ഇവൾ എന്റെ അടുത്തിരിക്കുവോ?????
എന്റെ അച്ഛേട അടുത്ത് വിടെടാ എന്ന് പറഞ്ഞ് ഈ പീക്കിരി എന്നെ മാന്തി പറിച്ചു.
അതെങ്ങനാ വിത്തുഗുണം പത്ത് ഗുണം. ഇന്നാ പിടിച്ചോ……….
പിറുപിറുത്ത് കൊണ്ടവൻ മോളെ രുദ്രന് നേറെ നീട്ടി.
രുദ്രനവളെ എടുത്തതും അവന്റെ മുഖത്തെല്ലാം അംശി കുഞ്ഞു ചുണ്ട് ചേർത്തു.

അച്ഛ എങ്ങോത്താ പോയേ…. അച്ഛ ഇല്ലാതെ മോൾക്ക് കൊറേ ചങ്കതം വന്നു.
കുഞ്ഞു ചുണ്ട് പിളർത്തി അംശി പറഞ്ഞതും അവൻ അവളുടെ നുണകുഴി കവിളിൽ ചുണ്ട് ചേർത്തു.

അച്ഛ ഒരു മീറ്റിങ്ങിനു പോയതല്ലെടാ കണ്ണാ…….

ഇനീം പോവോ?????
വിതുമ്പി കൊണ്ടവൾ ചോദിച്ചു.

ഇല്ല പൊന്നേ…… ഇനി അച്ഛ അച്ഛന്റെ പൊന്നിനെ ഇട്ടിട്ട് എങ്ങും പോവില്ല……
അവളുടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചവൻ പറഞ്ഞു.

ചത്യം…….

ആഹ് സത്യം……
അവളുടെ നെറ്റിയിൽ ചുംബിച്ചവൻ പറഞ്ഞതും ആ കുരുന്ന് മുഖം പ്രകാശിച്ചു.

സന്തോഷത്തോടെ കൈകൾ തമ്മിൽ കൊട്ടി അവന്റെ മുഖമാകെ മുത്തങ്ങൾ കൊണ്ട് മൂടി.
അച്ഛന്റെയും മകളുടെയും സ്നേഹപ്രകടനങ്ങൾ കണ്ട് ആദിയും ദച്ചുവും പുഞ്ചിരിച്ചു.

ഓഹ് അച്ഛനും മകളും തുടങ്ങിയല്ലോ സ്നേഹിക്കാൻ വാ ആദി നമുക്ക് പോവാം അവർ അച്ഛനും മകളും കൂടി എന്താന്ന് വെച്ചാൽ ആയിക്കോട്ടെ.
ആദിയുടെ തോളിലൂടെ കൈയിട്ടവൻ പറഞ്ഞതും അംശി രുദ്രന്റെ കയ്യിലിരുന്ന് അവനെ കൂർപ്പിച്ചു നോക്കി. പിന്നെ ഏന്തി വലിഞ്ഞ് ആദിയുടെ കഴുത്തിലൂടെ കയ്യിട്ട് അവളിലേക്ക് വലിച്ചു.

ന്തെ അമ്മയാ…… തതൂല പോ……..
മുഖം വീർപ്പിച്ച് അവനെ നോക്കി ആദിയുടെ കവിളിൽ ഉമ്മ വെച്ചു.

ആഹ് ഇപ്പൊ നിങ്ങളെല്ലാം ഒറ്റകെട്ടായി ഞാൻ പുറമ്പോക്കും. ഇനി നീ വാടി ദച്ചുപ്പേ ചോക്ലേറ്റ് വാങ്ങി താ എന്ന് പറഞ്ഞു അപ്പൊ കാണിച്ചു തരാം.
അവൻ അത് പറഞ്ഞു തിരിഞ്ഞതും അവൾ ഒരു കള്ളചിരി ചിരിച്ചു.

ദച്ചുപ്പേ……….
കൊഞ്ചലോടെ ഉള്ള അവളുടെ വിളി കേട്ടവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

എടി കള്ളി എല്ലാ അടവും അറിയാല്ലേ…… ഇങ്ങനെ വിളിച്ചാൽ എന്റെ പിണക്കം മാറും എന്നറിഞ്ഞിട്ട് സോപ്പിടുവാ…….
അവളുടെ വയറിൽ ഇക്കിളി ആക്കി കൊണ്ടവൻ പറഞ്ഞതും അവൾ പൊട്ടിച്ചിരിച്ചു.
ചുണ്ടിൽ ചിരിയോടെ അവൾ അവന്റെ കവിളിൽ മുത്തി.
അവൻ വാത്സല്യത്തോടെ അവളുടെ നെറ്റിയിൽ ചുംബിച്ചു.

ഞാൻ പോയി കിടക്കട്ടെ നിങ്ങൾ ഇനി ഇപ്പോഴൊന്നും കിടക്കില്ലല്ലോ ഓരോരോവട്ടുകൾ……
അവൻ പറയുന്നത് കേട്ടവർ ചിരിച്ചു പോയി.

എങ്കിൽ ശരി ഗുഡ് നൈറ്റ്.

ഗുഡ് നൈറ്റ്…….
അവർ ഒരുമിച്ച് പറഞ്ഞതും അവൻ ചിരിയോടെ തലയാട്ടി തിരികെ പോയി.
അവൻ പോയതും രുദ്രനും ആദിയും സോഫയിലേക്കിരുന്നു.
അംശി അവന്റെ മടിയിൽ ഇരുന്നുകൊണ്ട് അവന്റെ നെഞ്ചിലേക്ക് കിടന്നു. അത് കണ്ട് ഒരു ചിരിയോടെ അവൻ ആദിയേയും നെഞ്ചിലേക്ക് ചേർത്തു.
അവരിരുവരും മോളെ കൈകൊണ്ടു ചുറ്റിപിടിച്ചു.

അച്ഛേ…… പാത്ത്…….
നെഞ്ചിൽ നിന്ന് തലയുയർത്തി അംശി പറഞ്ഞതും ആദിയുടെയും രുദ്രന്റെയും ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു.
അംശി മോളുടെ പുറത്ത് തട്ടി കൊണ്ടവൻ പാടാനാരംഭിച്ചു.

നിലാവിന്‍റെ നീലഭസ്മ കുറിയണിഞ്ഞവളേ..
കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ..
ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ
രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം……..

തങ്കമുരുകും നിന്‍റെ മെയ് തകിടിലിൽ ഞാനെൻ
നെഞ്ചിലെ അനുരാഗത്തിൻ മന്ത്രമെഴുതുമ്പോൾ
കണ്ണിലെരിയും കുഞ്ഞുമൺ ‌വിളക്കിൽ വീണ്ടും
വിങ്ങുമെൻ അഭിലാഷത്താൽ എണ്ണ പകരുമ്പോൾ
തെച്ചിപ്പൂഞ്ചോപ്പിൽ തത്തും ചുണ്ടിൻ‌മേൽ ചുംബിക്കുമ്പോൾ
ചെല്ലക്കാറ്റേ കൊഞ്ചുമ്പോൾ….
എന്തിനീ നാണം… തേനിളം നാണം…

നിലാവിന്‍റെ നീലഭസ്മ കുറിയണിഞ്ഞവളേ..
കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ……. 🎶

പാട്ട് തീർന്നതും അംശി ഉറക്കം പിടിച്ചിരുന്നു. തള്ളവിരൽ വായിൽ നുണഞ്ഞ് മയങ്ങുന്ന മോളെ നോക്കിയവർ ഇരുന്നു.
നിലാവെളിച്ചത്തിൽ പൂച്ചകുഞ്ഞിനെ പോലെ അവന്റെ നെഞ്ചിലെ ചൂടിൽ പറ്റിച്ചേർന്ന് കിടക്കുന്ന അംശിയുടെ മുഖത്തേക്ക് നോക്കവെ അവരിൽ വാത്സല്യം തുളുമ്പി. ഇരുവരും ചേർന്നവളുടെ കവിളിൽ ചുംബിച്ചു.
അതറിഞ്ഞതും ഉറക്കത്തിലും ആ കുരുന്ന് ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

മോളെന്റെ പകർപ്പാണല്ലേ ആദി???
കുഞ്ഞിൽ നോട്ടമുറപ്പിച്ചവൻ ചോദിച്ചതും അവൾ ചിരിയോടെ അവനെ നോക്കി.

അല്ലേ എന്നല്ല ആണ്.
ദേഷ്യവും വാശിയും കുശുമ്പും ദേ ഈ കവിളിലെ നുണക്കുഴി അടക്കം എല്ലാം കിട്ടിയിട്ടുണ്ട്. എന്തിനേറെ രുദ്രേട്ടന്റെ സകല കള്ളത്തരങ്ങളും അപ്പാടെ കിട്ടിയിട്ടുണ്ട്.

ഓഹോ എന്റെ ഏത് കള്ളത്തരാ ഇവൾക്ക് കിട്ടിയത്????
പിരികം പൊക്കി അവൻ ചോദിച്ചു.

ഏതാന്നോ ഉള്ള കുരുത്തക്കേട് മുഴുവൻ കാണിച്ചു വെച്ചിട്ട് വഴക്കിടാൻ ചെല്ലുമ്പോൾ അച്ഛനെ പോലെ ആളെമയക്കുന്ന ഒരു ചിരിയുണ്ട്. ഞാൻ ദേഷ്യപ്പെടുമ്പോൾ രുദ്രേട്ടനും ഇങ്ങനെ തന്നെ അല്ലെ?????
മറുപടിയായി അവൻ ഒരു കള്ള ചിരിയോടെ കുനിഞ്ഞ് അവളുടെ മൂക്കിൻ തുമ്പിൽ കടിച്ചു.
അവൾ കൂർപ്പിച്ചു നോക്കുന്നത് കണ്ടതും അവളുടെ ചുണ്ടിൽ അവനൊന്ന് മുത്തി.
നേർത്ത ഒരു ചിരിയോടെ അവനിലേക്കവൾ പറ്റിച്ചേരുമ്പോൾ പാരിജാതത്തിന്റെ സുഗന്ധം പേറിയൊരു ഇളം തെന്നൽ അവരെ തഴുകി കടന്ന് പോയി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ഷർട്ടും മുണ്ടും ഉടുത്ത് അംശി മോളെയും കയ്യിലെടുത്ത് താഴേക്കിറങ്ങി വരുന്ന രുദ്രനെ കണ്ട് സോഫയിൽ ഇരുന്ന ദച്ചു കയ്യിലിരുന്ന റിമോട്ട് മാറ്റിവെച്ചു.

എങ്ങോട്ടാ അച്ഛനും മകളും കൂടി രാവിലെ തന്നെ ഒരുങ്ങികെട്ടി?????

ഞങ്ങളൊന്ന് അമ്പലത്തിൽ പോകുവാ ആദിക്ക് എന്തൊക്കെയോ വഴിപാടുകൾ കഴിപ്പിക്കാനുണ്ട്.
അവനടുത്തേക്ക് നടന്നടുത്ത് കൊണ്ട് രുദ്രൻ മറുപടി കൊടുത്തു.

എന്നിട്ട് അവളെന്തെ?????

അകത്ത് സാരിയുമായി മൽപ്പിടുത്തതിലാ മര്യാദക്ക് ഞാൻ സഹായിക്കാമെന്ന് പറഞ്ഞതാ കേൾക്കണ്ടേ ഇതിപ്പൊ നടയടച്ചാലും അവിടെ എത്തുന്ന ലക്ഷണമില്ല.

രുദ്രൻ പറയുന്നത് കേട്ടവൻ രുദ്രനെ ഒന്ന് ചുഴിഞ്ഞു നോക്കി.

ദേ ഈ കയ്യിലിരിക്കുന്ന മൊതലിന്റെ പിറന്നാളിന് ഇതുപോലെ അമ്പലത്തിൽ പോവാനായി നീ അവളെയൊന്ന് സാരി ഉടുക്കാൻ സഹായിച്ചതിന്റെയാ ഇപ്പൊ അവൾ വയറും വീർപ്പിച്ചു നിൽക്കുന്നത്. ആ കുഞ്ഞുങ്ങൾ ഒന്നിങ്ങ് വന്നോട്ടെ എന്നിട്ടാവാം അടുത്തത്. അതെങ്ങനെയാ കൊയ്യുന്നതിന് മുന്നേ വിതക്കാൻ നിക്കുവല്ലേ……..
അവൻ പറയുന്നത് കേട്ട് രുദ്രൻ ഇളിച്ചു കൊടുത്തു.

ഇളി കണ്ടാലും മതി. പാവം എന്റെ പെങ്ങൾ…….
അവനൊന്ന് നെടുവീർപ്പിട്ടു.

അംശി മോൾ രുദ്രന്റെ കയ്യിൽ നിന്ന് താഴേക്കിറങ്ങി അവിടെ കിടന്ന സോഫയിൽ കിടന്ന റിമോട്ട് എടുത്തു കളിക്കാൻ തുടങ്ങി.
അവളേതോ ബട്ടണിൽ ഞെക്കിയതും ടീവി ചാനൽ മാറി.

നമസ്കാരം പ്രധാനവാർത്തകൾ…..
4 വർഷങ്ങൾക്ക് മുൻപ് ദുരൂഹ സാഹചര്യത്തിൽ കമ്പനി ഗോഡൗണിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ട മുൻ ബിസ്സിനെസ്സ് മാൻ പ്രതാപ വർമ്മയുടെയും സുഹൃത്ത് ശങ്കരന്റെയും മരണത്തിനുത്തരവാദികളെ കണ്ടെത്താനാവാതെ പോലീസ്. സ്ഫോടനത്തിന് കാരണം ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചതാണ് എന്ന് പോലീസ് സ്ഥിതീകരിച്ചെങ്കിലും നാളിത് വരെയായി കേസിൽ ഒരു തുമ്പും കണ്ടെത്താനായിട്ടില്ല. ഇതുപോലെ കണ്ടെത്താനാവാതെ ഒട്ടനവധി കേസുകളാണ് കെട്ടിക്കിടക്കുന്നത്.

ഈ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ പുതിയ അന്വേഷണ പരമ്പര ആരംഭിക്കുന്നു
▪ ചുരുളഴിയുമോ നിഗൂഢതകൾ????? ▪

വാർത്ത കണ്ടതും രുദ്രനും ദച്ചുവും പരസ്പരം നോക്കി. ഗൂഢമായ ഒരു പുഞ്ചിരി അവരുടെ ചുണ്ടിൽ വിരിഞ്ഞു.

തുടരും……………….

ലെങ്ത് മനഃപൂർവം കുറക്കുന്നതല്ല തിരക്കുകൾ കൊണ്ടാണ്.

ഇന്നലെ നിങ്ങളുടെ കമന്റ്‌ കണ്ട് ശരിക്കും മനസ്സ് നിറഞ്ഞു.
ഇത്രയേറെ നിങ്ങൾ എന്റെ സ്റ്റോറിയെ മനസ്സിൽ ഏറ്റിയത് കണ്ട് സത്യം പറഞ്ഞാൽ സന്തോഷം കൊണ്ട് തുള്ളിചാടാൻ തോന്നിപ്പോയി. കമന്റ്‌ ബോക്സ്‌ കൂടാതെ ഇൻബൊക്സിൽ വരെ ഭീഷണിയും അപേക്ഷകളും എത്തി. ഇത്രയേറെ രുദ്രൻ എന്ന കഥാപാത്രം നിങ്ങളുടെ ഒക്കെ മനസ്സിൽ സ്ഥാനം പിടിച്ചത് കാണുമ്പോൾ സന്തോഷം. എന്നിലെ എഴുത്തുകാരിക്ക് ഇതിൽ പരം ഗിഫ്റ്റ് ഒന്നും ഇനി കിട്ടാനില്ല.

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ

മഴ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Adhirudhram written by Aardhra Ammu

4.2/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “ആദിരുദ്രം – പാർട്ട്‌ 57”

  1. Ippozha onnu rediyaye njan വിചാരിച്ചു രുദ്രനെ yangu തീർത്തെന്ന് ,😁😁

Leave a Reply

Don`t copy text!