Skip to content

ആദിരുദ്രം – പാർട്ട്‌ 11

Malayalam Novel Adhirudhram

✒️ ആർദ്ര അമ്മു

പ്രതീക്ഷിക്കാത്ത അവന്റെ വരവിനു മുന്നിൽ അവൾ പകച്ചു നിന്നു.
തന്റെ റൂമിൽ നിന്ന് അവൾ ഇറങ്ങി വരുന്നത് കണ്ട് രുദ്രന്റെ ഉള്ളിൽ ദേഷ്യം ഇരച്ചു കയറി.

നീനക്കെന്താ എന്റെ റൂമിൽ കാര്യം??????
പരമാവധി ദേഷ്യം കടിച്ചമർത്തി അവൻ ചോദിച്ചു.

അവൾ ഒന്നും മിണ്ടാതെ ഭയത്തോടെ തല താഴ്ത്തി.

ഞാൻ ചോദിച്ചത് കേട്ടില്ല എന്നുണ്ടോ????? നീയെന്തിനാ എന്റെ മുറിയിൽ കയറിയതെന്ന്??????
അത് ചോദിക്കുമ്പോൾ അടക്കി പിടിച്ച ദേഷ്യം പുറത്ത് വന്നിരുന്നു.

അത്…… അത് പിന്നെ…….. രുദ്രേട്ടാ ഞാൻ…………….
അവൾ ഉത്തരം പറയാനാവാതെ വിക്കി.

അത് കൂടിയായപ്പോൾ അവന് ദേഷ്യം നിയന്ത്രിക്കാനായില്ല അവിടെ ടേബിളിൽ ഇരുന്ന ഫ്ലവർവേസ് എടുത്തവൻ ഊക്കോടെ തറയിലേക്ക് വലിച്ചെറിഞ്ഞു.
വർധിച്ച ശബ്ദത്തോടെ അത് പൊട്ടിച്ചിതറുന്നത് കണ്ട് പേടിയോടെ അവൾ വാ പൊത്തി.

എന്റെ കാര്യത്തിൽ ഇടപെടരുത് എന്റെ മുറിയിൽ കയറരുതെന്ന് ഒരു നൂറു തവണ ഞാൻ നിന്നോട് പറഞ്ഞിട്ടില്ലെടി പിന്നെന്ത് കോപ്പിനാ ഇന്നെന്റെ മുറിയിൽ കയറിയത്?????????
ദേഷ്യം കൊണ്ടവൻ വിറച്ചു.

പറയെടി പുല്ലേ എന്തിനാ എന്റെ മുറിയിൽ കയറിയതെന്ന്???????
അവൾക്ക് നേരെയവൻ അലറി.

അപ്പോഴേക്കും ശബ്ദം കേട്ട് എല്ലാവരും അങ്ങോട്ട്‌ ഓടി എത്തിയിരുന്നു.

രുദ്രാ……… എന്തായിത്???????
ജേക്കബ് അവനെ ദേഷ്യത്തിൽ നോക്കി.

എന്താണെന്ന് ഇവളോട് ചോദിക്ക്.
പുച്ഛത്തോടെ അവൻ അവളെ നോക്കി.

അത് കേട്ട് ജേക്കബ് അവൾക്ക് നേരെ നോട്ടം പായിച്ചു.

എന്താ മോളെ??????? എന്താ കാര്യം??????

അയാൾ ചോദിച്ചു തീർന്നതും അവൾ പൊട്ടിക്കരച്ചിലോടെ ശങ്കരനെ ഇറുകെ പുണർന്നു.

അത് കണ്ട് ജേക്കബ് അവനെ രൂക്ഷമായി നോക്കി.
അവൻ അയാളുടെ നോട്ടത്തെ പൂർണ്ണമായി അവഗണിച്ചു നിന്നു.

എന്തായിത് കുട്ടി കരയാതെ കാര്യം പറ.
ഗൗരി അവളെ ആശ്വസിപ്പിച്ചു.

ഞാൻ……… ഞാനൊന്ന് രുദ്രേട്ടന്റെ മുറിയിൽ കയറിപ്പോയി….. അതിനാ എന്നോടിങ്ങനെ ദേഷ്യപ്പെടുന്നത്.
അവൾ ഏങ്ങലടിച്ചു പറഞ്ഞു.

കേട്ടല്ലോ എന്താ കാര്യമെന്ന്.
എനിക്കെന്റെ മുറിയിൽ അനുവാദമില്ലാതെ ഒരാൾ കയറുന്നത് ഇഷ്ടമല്ല എന്നെല്ലാവർക്കും അറിയാവുന്നതല്ലേ??????? ഇതിന് മുൻപ് പല തവണ ഇവൾ എന്റെ മുറിയിൽ കയറാൻ ശ്രമിച്ചപ്പോഴെല്ലാം ഞാനിവൾക്ക് വാർണിങ് കൊടുത്തതാണ് എന്നിട്ടും അതെല്ലാം ധിക്കരിച്ചല്ലേ ഇവളിന്ന് കയറിയത്.
അതുകൊണ്ടാ ഞാൻ ദേഷ്യപ്പെട്ടത്. ഇവളിന്നിവിടെ വന്നപ്പോൾ മുതൽ ഞാൻ സഹിക്കുന്നതാ…………..

രുദ്രാ………………

ദേഷ്യത്തിലുള്ള ജേക്കബിന്റെ വിളി കേട്ടവൻ പറയാൻ വന്നത് പകുതിക്ക് നിർത്തി അവരെയെല്ലാം നോക്കി ദേഷ്യത്തിൽ റൂമിൽ കയറി വാതിൽ വലിച്ചടച്ചു.

ജേക്കബ് ശങ്കരന്റെ മുഖത്തേക്ക് നോക്കി.
ആ മനുഷ്യന്റെ കണ്ണിലെ വേദന അയാളെ ചുട്ടുപൊള്ളിച്ചു.

ശങ്കരാ….. അവൻ…… അവനെ തനിക്കറിയില്ലേ ഒറ്റച്ചൂടനാ പെട്ടെന്നുള്ള ദേഷ്യത്തിൽ പറഞ്ഞതായിരിക്കും അല്ലാതെ മനസ്സിൽ ഒന്നും വെച്ചിട്ടായിരിക്കില്ല. അവന് വേണ്ടി ഞാൻ തന്നോട് മാപ്പ് ചോദിക്കുവാ……

ജേക്കബ് അയാൾക് മുന്നിൽ കൈകൂപ്പി.

ഏയ്‌ എന്തായിത്?????? താൻ മാപ്പൊന്നും പറയണ്ട കാര്യമില്ല എനിക്കറിയില്ലേ രുദ്രൻ മോന്റെ സ്വഭാവം.
തെറ്റ് എന്റെ ഭാഗത്താ ആത്മാർത്ഥ സുഹൃത്തായ ഗൗതം പണ്ടെങ്ങോ പറഞ്ഞ വാക്കിന്റെ പുറത്ത് ഞാനെന്റെ മോൾക്ക് പ്രതീക്ഷ കൊടുക്കരുതായിരുന്നു. പിള്ളേർ വലുതാവുമ്പൊ അവരുടെ ഇഷ്ടങ്ങളും മാറുമെന്ന കാര്യം ഞാനോർത്തില്ല.
സാരമില്ലെടോ…….
ഞങ്ങളെന്നാൽ ഇറങ്ങുവാ സുമിത്ര വീട്ടിൽ ഒറ്റക്കേയുള്ളൂ.
അത്രയും പറഞ്ഞയാൾ ദേവുവിനെയും ചേർത്ത് പിടിച്ചു താഴേക്കിറങ്ങി.

അയാൾ പോവുന്നതും നോക്കി വേദനയോടെ ജേക്കബും ഗൗരിയും നിന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

മുറിയിൽ കയറിയ രുദ്രൻ ദേഷ്യം നിയന്ത്രിക്കാനാവാതെ മുഷ്ടി ചുരുട്ടി ഭിത്തിയിൽ ഇടിച്ചു.
എന്നിട്ടും ദേഷ്യം നിയന്ത്രിക്കാനാവാതെ അവൻ പോക്കെറ്റിൽ കയ്യിട്ട് സിഗരറ്റ് പാക്കറ്റ് എടുത്തു ബാൽക്കണിയിലേക്കിറങ്ങി. ബാൽക്കണിയിൽ ഇരുന്ന ലൈറ്റർ എടുത്തു സിഗരറ്റ് കത്തിച്ചു വലിക്കാൻ തുടങ്ങി.
പുകച്ചുരുൾ വലിച്ചു വിട്ടവൻ അവനിലെ ദേഷ്യത്തെ അടക്കാൻ ശ്രമിച്ചു.
അവന്റെ ഉള്ളിലെ ദേഷ്യം കെട്ടടങ്ങുന്നതിനനുസരിച്ച് സിഗരറ്റ് പാക്കറ്റിലെ സിഗരറ്റിന്റെ എണ്ണം കുറഞ്ഞു കൊണ്ടിരുന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

വീട്ടിൽ എത്തി ഫ്രഷായി കഴിഞ്ഞ് ലെച്ചുവിനോട് ബീച്ചിൽ നടന്ന സംഭവങ്ങൾ വള്ളി പുള്ളി വിടാതെ വിവരിക്കുകയാണ് ആദി.

എന്നിട്ട് നീ വാക്ക് കൊടുത്തോ???????
അവൾ ആകാംഷയോടെ ചോദിച്ചു.

പിന്നെ കൊടുക്കാതെ രുദ്രൻ എനിക്ക് വാക്ക് തന്നപ്പോൾ പിന്നെ ഞാനും അതുപോലെ വാക്ക് കൊടുക്കണ്ടേ????
ആദി അവളൊട് ചോദിച്ചു.

മ്മ്മ്മ് പക്ഷെ നീ പറഞ്ഞത് വെച്ച് നോക്കുമ്പോൾ ആൾക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളതായിട്ട് തോന്നുന്നുണ്ടല്ലൊ??????
ലെച്ചു തന്റെ സംശയം മറച്ചു വെച്ചില്ല.

എനിക്കും തോന്നി.
ആദി അവളെ ശരി വെച്ചു.

എന്നിട്ട് നീയെന്താ ചോദിക്കാതിരുന്നത്??

അവളുടെ ചോദ്യത്തിനവൾ ഒന്ന് പുഞ്ചിരിച്ചു.

ഞാനെന്തിനാ ചോദിക്കുന്നത് അവന് തോന്നുമ്പോൾ അവനെന്നോട് പറയും. അതുവരെ ഞാനായിട്ടൊന്നും ചോദിക്കില്ല.

അത്രയും പറഞ്ഞവൾ ബെഡിലേക്ക് കിടന്നു. എന്തൊക്കെയോ ഓർമ്മകളിൽ അവളുടെ ചുണ്ടിൽ ഒരു ചിരി തത്തി കളിച്ചു.
അവളിലെ ഓരോ ഭാവങ്ങളും ശ്രദ്ധിച്ചു കൊണ്ട് ലെച്ചു ഇരുന്നു.
അവളുടെ ചുണ്ടിലെ പുഞ്ചിരി ഒരിക്കലും മായല്ലേ എന്നവൾ പ്രാർത്ഥിച്ചു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

രുദ്രൻ ദേഷ്യത്തിൽ ആയതിനാൽ ജേക്കബും ഗൗരിയും അവനെ ശല്യം ചെയ്യാൻ പോയില്ല.
അവനോട് പലതും പറയാനുണ്ടായിരുന്നെങ്കിലും സമയം അനുയോജ്യമല്ലാത്തതിനാൽ ജേക്കബ് ഗൗരിയേയും കൂട്ടി താഴേക്ക് പോന്നു.

രാത്രി അത്താഴം കഴിക്കുന്ന സമയത്താണ് അവൻ മുറിയിൽ നിന്ന് പുറത്തിറങ്ങിയത്.
താൻ കഴിച്ചില്ലെങ്കിൽ ഗൗരിയും കഴിക്കില്ല എന്നറിയാവുന്നത് കൊണ്ട് രുദ്രൻ താല്പര്യമില്ലാതിരുന്നിട്ട് കൂടി അത്താഴം കഴിക്കാനായി ഡൈനിങ്ങ് ടേബിളിൽ സ്ഥാനമുറപ്പിച്ചു.

ഗൗരി മൂന്നു പ്ലേറ്റിലായി ആഹാരം വിളമ്പി.
വൈകിട്ടത്തെ സംഭവവികാസങ്ങളുടെ ബാക്കിയായി അവരുടെ ഇടയിൽ മൗനം തളംകെട്ടി കിടന്നു.

രുദ്രാ…………….
മൗനത്തിന് ഭംഗം വരുത്തി കൊണ്ട് ജേക്കബ് അവനെ വിളിച്ചു.

മ്മ്മ്മ്……………..
പാത്രത്തിൽ നിന്ന് നോട്ടം മാറ്റാതെ തന്നെ അവൻ മൂളി.

എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട് കഴിച്ചു കഴിയുമ്പോൾ നീ ഗാർഡനിലേക്കൊന്ന് വരണം.
ഗൗരവത്തോടെ അവനെ നോക്കി അയാൾ കഴിച്ചെഴുന്നേറ്റു പോയി.

ആ വിളി അവൻ പ്രതീക്ഷിച്ചിരുന്നു അതുകൊണ്ട് തന്നെ ഭാവഭേദം ഒന്നും കൂടാതെ അവൻ ആഹാരം കഴിക്കുന്നതിൽ ശ്രദ്ധ ചെലുത്തി.

ഭക്ഷണം കഴിച്ചു കഴിഞ്ഞവൻ കൈ കഴുകി ഗൗരിയെ നോക്കി ഒന്ന് കണ്ണ് ചിമ്മി കാണിച്ചവൻ പുറത്തേക്കിറങ്ങി.

അവൻ ഗാർഡനിലേക്ക് ചെല്ലുമ്പോൾ ജേക്കബ് ആകാശത്തേക്ക് നോക്കി നിൽക്കുകയായിരുന്നു.
അവൻ അയാൾക്കടുത്ത് ചെന്ന് നിന്നു.

രണ്ടുപേരും കുറച്ചു നേരം നിശബ്ദതയെ കൂട്ടുപിടിച്ചു നിന്നു.

രുദ്രാ ഞാൻ നിന്നെ വിളിപ്പിച്ചത്………..

വൈകുന്നേരത്തെ ഇഷ്യൂനെ കുറിച്ച് പറയാനാണെങ്കിൽ കേൾക്കാനെനിക്ക് താല്പര്യമില്ല.
എനിക്കിഷ്ടമല്ലാത്തത് ആര് ചെയ്താലും ഞാൻ ദേഷ്യപ്പെടും എതിർക്കും. എനിക്കവളെ ഇഷ്ടമല്ല. ഞാൻ പോലുമറിയാതെ പണ്ടെങ്ങോ ആരോ കൊടുത്ത വാക്കിന്റെ പേരിൽ ഇഷ്ടമല്ലാത്ത ജീവിതം ജീവിച്ചു തീർക്കാൻ എനിക്ക് മനസ്സില്ല.
അയാളെ പറഞ്ഞു പൂർത്തിയാക്കാൻ അനുവദിക്കാതെ അവൻ പറഞ്ഞു നിർത്തി.

മോനെ രുദ്രാ നീയൊന്ന് ഓർക്കണം ഇന്ന് നമ്മുടെ കമ്പനി ഇതുപോലെ നിലനിൽക്കാൻ കാരണം ശങ്കരേട്ടനാ.
ആ മനുഷ്യൻ ചെയ്ത ഉപകാരങ്ങൾക്ക് കയ്യും കണക്കുമില്ല. അതിന് നമ്മൾ അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
പക്ഷെ ഇന്നാ മനുഷ്യൻ ഇവിടുന്ന് വേദനയോടെയാണ് ഇറങ്ങി പോയത്. നിനക്ക് ഇഷ്ട്ടമല്ല എന്നുള്ളത് സമ്മതിച്ചു പക്ഷെ നീയിന്നത്രയും ദേഷ്യപ്പെടേണ്ടിയിരുന്നില്ല. ദേവുവിനെ കുറിച്ച് ആലോചിച്ചില്ലെക്കെങ്കിലും ശങ്കരനെ എങ്കിലും നിനക്ക് ഓർക്കമായിരുന്നു.
ചില സമയങ്ങളിൽ വാക്കുകൾക്ക് കത്തിയേക്കാൾ മൂർച്ചയായിരിക്കും.
അത്രമാത്രം പറഞ്ഞയാൾ അകത്തേക്ക് നടന്നു.

കുറച്ചു മുന്നോട്ട് പോയതിനു ശേഷം അയാൾ നടത്തം നിർത്തി തിരിഞ്ഞു നോക്കി.

നീ പറഞ്ഞില്ലേ രുദ്രാ പണ്ടാരോ കൊടുത്ത വാക്കിന്റെ പേരിൽ ജീവിതം ഹോമിക്കാൻ നിനക്ക് മനസ്സില്ലെന്ന്. പക്ഷെ ആ വാക്ക് കൊടുത്തത് ആരാണെന്നും അയാൾ നിന്റെ ആരായിരുന്നു എന്നതും ഒന്നോർക്കുന്നത് നല്ലതായിരിക്കും.

അവനെ നോക്കി അത് കൂടി പറഞ്ഞയാൾ അകത്തേക്ക് കയറി പോയി.

ആ വാക്കുകൾ അവന്റെ ഹൃദയത്തിൽ കൂരമ്പ് പോലെ തറച്ചു കയറി.
മനസ്സിന്റെ ഇരുട്ടറയിൽ അടച്ചു വെച്ച മറക്കാനാഗ്രഹിച്ച ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ചില സുന്ദര നിമിഷങ്ങളുടെ ഓർമ്മകൾ അവനെ വേട്ടയാടി.
അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി. ഒന്ന് പൊട്ടിക്കരയാൻ പോലും അവനാഗ്രഹിച്ചു.
തകർന്ന മനസ്സുമായി അവൻ ഗാർഡൻ ബെഞ്ചിൽ തലക്ക് കയ്യും കൊടുത്തിരുന്നു.

അവനെ നോക്കി രണ്ടു താരകങ്ങൾ ആകാശത്ത് മിഴി ചിമ്മി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

സൂര്യരശ്മികൾ മുഖത്തേക്ക് പതിക്കുമ്പോഴാണ് അവൻ കണ്ണ് തുറക്കുന്നത്.
പുറത്തെ ഗാർഡൻ ബെഞ്ചിൽ തന്നെയാണവൻ കിടന്നിരുന്നത്.
ഇന്നലെ മുഴുവൻ പുറത്താണവൻ കിടന്നതെന്നവന് മനസ്സിലായി.

തലേന്നത്തെ കാര്യങ്ങൾ അവന്റെ മനസ്സിൽ കടന്നു വന്നു. അസ്വസ്ഥതമായ മനസ്സുമായി അവൻ അകത്തേക്ക് കയറി.

സോഫയിൽ ഇരുന്ന ജേക്കബ് അവന്റെ വരവ് കണ്ടവനെ നോക്കി.
അവൻ അയാളോടൊന്നും മിണ്ടാതെ അകത്തേക്ക് പോയി.
റൂമിൽ കയറി ഫോൺ എടുത്തു നോക്കിയപ്പോൾ ആദിയുടെ മൂന്നു മിസ്സ്‌ കാളുകൾ ശ്രദ്ധയിൽ പെട്ടു. എന്തുകൊണ്ടോ അവന് തിരിച്ചു വിളിക്കാൻ തോന്നിയില്ല.

അവൻ ബാത്‌റൂമിൽ കയറി ഫ്രഷായി ഗൗരി അയൺ ചെയ്തു വെച്ച ഡ്രെസ്സും ഇട്ട് ഓഫീസിൽ പോവാനായി താഴേക്കിറങ്ങി.
രാവിലത്തെ ആഹാരം കഴിക്കുമ്പോഴും അവൻ സൈലന്റ് ആയിരുന്നു.

ആഹാരം കഴിച്ചു കഴിഞ്ഞയുടൻ അവൻ കാറുമായി ഓഫീസിലേക്ക് പുറപ്പെട്ടു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ഓഫീസിൽ കയറി ക്യാബിനിൽ ഇരിക്കുമ്പോഴും അവന്റെ മനസ്സ് കലുഷിതമായിരുന്നു.

ഡോർ തുറക്കുന്ന ശബ്ദം കേട്ടവൻ തലയുയർത്തി നോക്കി.
മുന്നിൽ ചിരിയോടെ നിൽക്കുന്ന ശങ്കരനെ കണ്ടവന് വേദന തോന്നി.

മോനെ…………….
അയാൾ അവനെ സ്നേഹത്തോടെ വിളിച്ചു.

അവൻ എഴുന്നേറ്റയാളുടെ കയ്യിൽ പിടിച്ചു.

ശങ്കരേട്ടൻ എന്നോട് ക്ഷമിക്കണം.
ഞാൻ ഇന്നലെ അങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു. ശങ്കരേട്ടനെ അത് വേദനിപ്പിക്കുമെന്നത് ഞാനോർക്കണമായിരുന്നു. ഞാൻ പെട്ടെന്നുള്ള ദേഷ്യത്തിൽ ഓരോന്ന് പറഞ്ഞു പോയതാണ്.
ഇടറിയ ശബ്ദത്തിൽ അവൻ മാപ്പപേക്ഷിച്ചു.

ഏയ്‌ അതൊന്നും വേണ്ട മോനേ. ഞാനതൊക്കെ എപ്പോഴേ മറന്നു. എനിക്ക് നീ എന്റെ മോനെ പോലെ തന്നെയല്ലേ.
നിന്റെ ഇഷ്ടം നോക്കാതെ എന്റെ മോൾക്ക് ഞാൻ പ്രതീക്ഷ നൽകാൻ പാടില്ലായിരുന്നു. മോനവളെ ഇഷ്ടമല്ലെന്ന് അറിഞ്ഞപ്പോഴും ഞാൻ തിരുത്താൻ ശ്രമിച്ചില്ല അതെന്റെ തെറ്റാണ്. ഇന്നലെ ഞാനവളെ എല്ലാം പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. മോനെ ശല്യം ചെയ്യാൻ അവളിനി വരില്ല. എനിക്ക് മോന്റെ ഇഷ്ടം തന്നെയാണ് വലുത്. ഇഷ്ടമല്ലാത്തൊരു ജീവിതം മറ്റുള്ളവരുടെ സന്തോഷത്തിന് ജീവിച്ചിട്ട് കാര്യമില്ല. ജീവിതം നിങ്ങളുടെയാണ് അപ്പൊ അതാരുടെ കൂടെ വേണമെന്ന് തീരുമാനിക്കേണ്ടതും നിങ്ങളാണ്. ശങ്കരേട്ടന് ഒരു വിഷമവുമില്ല. മോന്റെ തീരുമാനം തന്നെയാണ് ശരി.
അയാൾ പുഞ്ചിരിയോടെ അവനെ ചേർത്ത് നിർത്തി പറഞ്ഞു.

രുദ്രൻ സന്തോഷത്തോടെ അയാളെ പുണർന്നു.

അപ്പൊ ശരി മോനെ ഞാൻ പുറത്ത് കാണും നാളത്തെ മീറ്റിങ്ങിന്റെ കാര്യങ്ങൾ നോക്കാനുള്ളതല്ലേ?????
അവനെ നോക്കി ചിരിയോടെ പറഞ്ഞയാൾ പുറത്തേക്കിറങ്ങി.

മനസ്സിലെ വലിയൊരു ഭാരം ഒഴിഞ്ഞത് പോലെ അവൻ ചെയറിലേക്ക് ഇരുന്നു.

ഫോൺ ശബ്ദിക്കുന്നത് കേട്ടവൻ എടുത്തു നോക്കി.

ഡിസ്‌പ്ലേയിൽ തെളിഞ്ഞു കാണുന്ന പേരിലേക്കവൻ നോക്കി.
ചെറിയൊരു പുഞ്ചിരി അവന്റെ മുഖത്ത് വിരിഞ്ഞു.

തുടരും………………………

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ

മഴ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Adhirudhram written by Aardhra Ammu

3.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!