Skip to content

ആദിരുദ്രം – പാർട്ട്‌ 12

Malayalam Novel Adhirudhram

✒️ ആർദ്ര അമ്മു

അവൻ കാൾ അറ്റൻഡ് ചെയ്തു ചെവിയിലേക്ക് വെച്ചു.

അപ്പുറത്ത് നിന്ന് പ്രതികരണം ഒന്നുമില്ല എന്നത് അവനിൽ ഒരു ചിരി വിരിയിച്ചു.

ആദി………………..
അവൻ ആർദ്രമായി അവളെ വിളിച്ചു.

അപ്പുറത്ത് നിന്ന് നോ റെസ്പോൺസ്.

സോറി ആദി ഞാൻ കുറച്ചു തിരക്കിലായിപ്പോയി അതാ എടുക്കാതിരുന്നത് ചെറിയൊരു ഇഷ്യൂ അത് തീർത്തിട്ട് നിന്നെ വിളിക്കാം എന്ന് കരുതി വന്നപ്പോഴാ നിന്റെ കാൾ വരുന്നത് ഐ ആം എക്സ്ട്രീംലി സോറി ഡാ.

എന്നിട്ടും അവൾ മിണ്ടുന്നില്ല എന്ന് കണ്ടതും അവൻ അടുത്ത അടവ് പുറത്തിറക്കി.

പിണക്കമാണോ എന്നോടിണക്കമാണോ
അടുത്ത് വന്നാലും പെണ്ണെ
മടിച്ചു നിൽക്കാതെ…………..

ഒരു പ്രത്യേക താളത്തിൽ അവൻ പാടി നിർത്തിയതും അവളിൽ നിന്നൊരു പൊട്ടിച്ചിരി ഉയർന്നു കേട്ടു.

മാറിയോ ആദി നിന്റെ പിണക്കം??????
അവൻ ചെയറിലേക്ക് കിടന്നു കൊണ്ട് ചോദിച്ചു.

പിണക്കം ഒന്നുല്ല എന്തെങ്കിലും കാര്യമില്ലാതെ രുദ്രൻ ഫോൺ എടുക്കാതിരിക്കില്ല എന്നെനിക്കറിയാം.

പിന്നെന്താ മിണ്ടാതെ നിന്നത്????????

ചുമ്മാ ഒരു രസം.
പിന്നെ അതുകൊണ്ട് ഒരു ഗുണമുണ്ടായില്ലേ രുദ്രന്റെ പാട്ട് കേൾക്കാൻ പറ്റിയില്ലേ???????
കുസൃതിചിരിയോടെ അവൾ പറയുന്നത് കേട്ടവനിൽ ഒരു മന്ദഹാസം വിടർന്നു.

അല്ല ഇഷ്യൂ ഒക്കെ തീർന്നോ???????

പകുതി മാറി പകുതിയുടെ കാര്യത്തിൽ എനിക്കുറപ്പില്ല.
അവൻ ആലോചനയോടെ അവളോട് പറഞ്ഞു നിർത്തി.

അതെന്താ?????

അതങ്ങനെയാ വിശദീകരിക്കാനാണെങ്കിൽ കുറച്ചേറെയുണ്ട് എല്ലാം പിന്നെ ഒരിക്കൽ ഞാൻ പറഞ്ഞു തരാം.

രുദ്രന് എന്ന് തോന്നുന്നോ അന്ന് പറഞ്ഞാൽ മതി.

എങ്കിൽ ശരി രുദ്രനിപ്പൊ ഓഫീസിലല്ലേ വർക്ക്‌ നടക്കട്ടെ നമുക്ക് പിന്നെ സംസാരിക്കാം എനിക്കും ഇവിടെ കുറച്ചു പണിയുണ്ട്.

അത് കേട്ടവന്റെ മുഖം വാടി.

എന്നാ ശരി.

അവൻ കാൾ കട്ട്‌ ചെയ്തു കണ്ണടച്ചിരുന്നു.
ആദിയെ ആദ്യം കണ്ടത് മുതലുള്ള കാര്യങ്ങൾ ഓർത്ത് കിടന്നു.
ഓരോ നിമിഷവും അവൾ തന്നിലേക്ക് ആഴ്ന്നിറങ്ങുകയാണെന്നവൻ മനസ്സിലാക്കി.
അവളെയൊന്ന് കാണണമെന്നവന് തോന്നി.
അവൻ അവളെ കാണാനുള്ള വഴികൾ ആലോചിച്ചു.

എന്തോ ഓർമ്മയിൽ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അവൻ എഴുന്നേറ്റ് കാറിന്റെ കീ എടുത്ത് പുറത്തേക്കിറങ്ങി.

കാറിന്റെ ചാവിയും കയ്യിൽ കറക്കി മൂളിപ്പാട്ടോടെ ക്യാബിനിൽ നിന്നിറങ്ങി പോവുന്ന രുദ്രനെ കണ്ടെല്ലാവരും പകച്ചു നിന്നുപോയി.
പൊതുവെ ഗൗരവഭാവത്തിൽ മാത്രം കാണുന്ന അവന്റെ മാറ്റം അവരെ ചെറുതായൊന്നുമല്ല ഞെട്ടിച്ചത്.
എന്നാൽ അവനിതൊന്നും അറിയാതെ മറ്റേതോ ലോകത്തെന്നത് പോലെ പുറത്തേക്കിറങ്ങി കാറിൽ കയറി മുന്നോട്ട് കുതിച്ചു.

എന്നാൽ അവന്റെ മാറ്റങ്ങൾ എരിയുന്ന കണ്ണാലെ ഒരാൾ നോക്കി നിന്നിരുന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ആദി…………………….
ഹേമയുടെ വിളി കേട്ടവൾ താഴേക്ക് നടന്നു.

എന്താ ചെറിയമ്മേ????????
താഴേക്കിറങ്ങവെ അവൾ ചോദിച്ചു.

എന്റെ കുട്ടി നിനക്ക് ഭക്ഷണം ഒന്നും വേണ്ടേ സമയം എത്രയായി എന്നാ വിചാരം????????
ആ ചോദ്യത്തിൽ ഒരമ്മയുടെ കരുതലുണ്ടായിരുന്നു.

വിശപ്പില്ല ചെറിയമ്മേ…………..
അവൾ ചിണുങ്ങി.

വേണ്ട വേണ്ട ചിണുങ്ങണ്ട മര്യാദക്ക് വന്നിരുന്ന് കഴിച്ചേ. ചെന്നൈയിൽ പഠിക്കാൻ പോയി വന്നതിൽ പിന്നെ നീ ഒരുപാട് ക്ഷീണിച്ചു പോയി.
അവളുടെ കവിളിൽ തലോടി വിഷമത്തോടെ പറഞ്ഞു.

ഓഹ് പിന്നേ അവളൊന്നും ക്ഷീണിച്ചിട്ടില്ല. അമ്മ ഓരോന്ന് പറഞ്ഞവളെ ക്ഷീണിപ്പിക്കാതിരുന്നാൽ മതി.
ലെച്ചു അവരുടെ അടുത്തേക്ക് വന്നു പറഞ്ഞു.

ആര് പറഞ്ഞു ക്ഷീണിച്ചില്ലെന്ന് എന്റെ കുട്ടിയെ കണ്ടാൽ എനിക്ക് മനസ്സിലാവില്ലേ?????
മോള് ഇവള് പറയുന്നതൊന്നും കേൾക്കണ്ട.
ഹേമ അവളെ കൂർപ്പിച്ചു നോക്കി ആദിക്ക് ഭക്ഷണം വിളമ്പി.

അതേ അവൾ മാത്രമല്ല ഞാനും കൂടി ചെന്നൈയിൽ പോയി പഠിച്ചതാ. എന്നിട്ട് എന്നെ ഇങ്ങനെ ഊട്ടാൻ വരുന്നില്ലല്ലോ??????
മുഖം വീർപ്പിച്ചവൾ പറഞ്ഞു.

അതിന് നീയല്ലേ രാവിലെ ഒരു കുറ്റി പുട്ടും കടലക്കറിയും കഴിച്ചത്???????
എന്നിട്ട് ഇനിയും നിന്നെ ഊട്ടണമെന്നോ????????
അവർ അവളെ കളിയാക്കി.

അത് പിന്നെ എനിക്കീ വിശപ്പോഫോബിയ എന്നൊരു അസുഖമുണ്ടെന്ന് അമ്മക്കറിഞ്ഞൂടെ അതുകൊണ്ട് ഇടക്കിടക്ക് എനിക്ക് ഭക്ഷണം കിട്ടണം.
മുഖത്ത് സങ്കടം ഫിറ്റ്‌ ചെയ്തവൾ പറഞ്ഞു.

ഓഹ് വയറ്റിൽ കൊക്കോപ്പുഴവിന്റെ അസുഖം.
ഹേമ അവളെ പുച്ഛിച്ചു.

നിങ്ങളെ പോലുള്ള ബ്ലഡി ഗ്രാമവാസീസ് അങ്ങനെയൊക്കെ പറയും ഹും.
അവൾ ചുണ്ട് കോട്ടി.

ആദി ഇത് കണ്ട് ചിരി അടക്കിപിടിച്ചു.

അമ്മാ…………

മ്മ്മ്മ്…..

അമ്മാ……..

എന്താടി???????

വിശക്കണു.

വിശക്കണൂന്റെ വീടെവിടെയാ?????
ഹേമ ചിരി അടക്കിപ്പിടിച്ചവളെ കളിയാക്കി.

മകൾക്ക് വിശന്നിരിക്കുന്ന സമയത്ത് ഇങ്ങനെ അസ്ഥാനത്തെ സിനിമ ഡയലോഗ് പറയരുത്.
അവൾ അവരെ കൂർപ്പിച്ചു നോക്കി പറഞ്ഞു.

ഇപ്പൊ എന്താ നിന്റെ പ്രശ്നം??????
ഇടുപ്പിൽ കൈ കുത്തി അവർ ചോദിച്ചു.

ബുക്കാറോ ചിന്നകുട്ടി.
അവൾ വയറ്റിൽ കൈ വെച്ച് നിഷ്കു മട്ടിൽ പറഞ്ഞു.

വയറ്റിൽ കൈവെച്ച് ബുക്കാറോന്ന് പറഞ്ഞാൽ ഇനി ഗർഭാണോ ചെറിയമ്മേ ???????
ആദി അവരുടെ അടുത്ത് നിന്ന് ചോദിച്ചു.

പ്ഫാ…………..
അവൾ പറഞ്ഞു തീർന്നതും ലെച്ചു ആട്ടി.

അമ്മാ വിശന്നിട്ടാണമ്മാ വല്ലതും തായോ.

പിച്ചക്കാരിയെ പോലുള്ള അവളുടെ സംസാരം കേട്ട് രണ്ടുപേർക്കും ചിരിപൊട്ടി.

പാവം വല്ലതും കഴിക്കാൻ കൊടുക്ക് ചെറിയമ്മേ പിച്ചക്കാര് പോലും ഇങ്ങനെ തെണ്ടില്ല.
ആദി അതും പറഞ്ഞു അടി കിട്ടുന്നതിന് മുന്നേ പാത്രവുമായി അടുക്കളയിലേക്ക് ഓടി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

രുദ്രന്റെ കാർ ചെന്ന് നിന്നത് സ്കൂളിന്റെ വാതിൽക്കൽ ആയിരുന്നു.
കുട്ടികളുടെയും അധ്യാപരുടെയും സ്വരം ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു. ചില ക്ലാസ്സിന്റെ വരാന്തയിൽ ഒന്ന് രണ്ടു കുട്ടികൾ നിന്നിരുന്നു.
എന്തെങ്കിലും കുരുത്തക്കേട് കാണിച്ചതിന്റെ ശിക്ഷ ആയിരിക്കാം എന്നവൻ ഊഹിച്ചു.

അല്ലേലും ടീച്ചഴ്‌സിന്റെ വിചാരം ക്ലാസ്സിന് വെളിയിൽ നിർത്തുന്നത് എന്തോ വലിയ ശിക്ഷയാണെന്നതാണ്. പക്ഷെ അതാണ് ഏറ്റവും മനോഹരമായ നിമിഷം എന്ന് നമുക്കല്ലേ അറിയൂ…..
അവൻ ചിരിയോടെ ഓർത്ത് കൊണ്ട് ഓഫീസ് റൂമിലേക്ക്‌ നടന്നു.

മെയ്‌ ഐ കമിന് സർ……..
രുദ്രൻ വാതിൽക്കൽ നിന്ന് പെർമിഷൻ ചോദിച്ചു.

ശബ്ദം കേട്ട ഭാഗത്തേക്ക്‌ മറുപടി കൊടുക്കാനായി തലയുയർത്തി നോക്കിയ നന്ദൻ മുന്നിൽ ചിരിയോടെ നിൽക്കുന്ന രുദ്രനെ കണ്ട് അതിശയിച്ചു.

രുദ്രാ……… മോനെന്താ പെട്ടെന്ന് ഇങ്ങോട്ട് ???????
തന്റെ ചെയറിൽ നിന്ന് എഴുന്നേറ്റുകൊണ്ട് ചോദിച്ചു.

ഏയ്‌ ഒന്നുല്ല അങ്കിൾ സ്കൂളിന്റെ പുതുക്കി പണിയലിനെ കുറിച്ചൊക്കെ ഒന്ന് വിശദമായി സംസാരിക്കാൻ വന്നതാ. അന്ന് വന്നപ്പോൾ അപ്പനും അങ്കിളും കൂടി ചർച്ച ചെയ്തതല്ലാതെ നമ്മുക്കൊന്നും ചർച്ച ചെയ്യാൻ പറ്റിയില്ലല്ലോ അതാ ഇന്നിങ്ങോട്ട് ഇറങ്ങിയത്.
അവൻ ചിരിയോടെ പറഞ്ഞു എതിരെ കിടന്ന ചെയറിലേക്കിരുന്നു.

മറുപടിയായി പുഞ്ചിരിച്ചുകൊണ്ട് അയാൾ തന്റെ ചെയറിലേക്കിരുന്നു.

അങ്കിൾ ഇന്നലെ അയച്ചു തന്ന ഡിസൈൻ എനിക്കിഷ്ടായി അതിനെ കുറിച്ചൊന്ന് വിശദമായി അറിയണമായിരുന്നു.
അവൻ പറഞ്ഞു.

അത് മോനെ ഞാൻ പറഞ്ഞില്ലേ അത് ആദിയുടെ ഡിസൈൻ ആണ്.
അവൾക്ക് പണ്ട് മുതലേ ഈ വരയോടൊക്കെ ഒരു കമ്പമുണ്ട്. ഞാൻ പറഞ്ഞപ്പോൾ ചുമ്മാ വരച്ചു തന്നതാ അത്. അതിനെകുറിച്ച് അറിയണമെങ്കിൽ അവളൊട് തന്നെ ചോദിക്കണം.
നന്ദൻ അവനെ നോക്കി മറുപടി പറഞ്ഞു.

ഇപ്പൊ ആദിയെ ഒന്നിങ്ങോട്ട് വിളിക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ?????

എന്ത് ബുദ്ധിമുട്ട് ഇത് കേൾക്കുമ്പോൾ അവൾക്ക് വല്യ സന്തോഷമാവും. വീട്ടിൽ ഒറ്റക്കിരുന്നു ബോറടിക്കുന്നു എന്ന പരാതി ആണവൾക്ക്.
ഞാനൊന്ന് വിളിക്കട്ടെ.

അവനോടായി പറഞ്ഞയാൾ ഫോണെടുത്ത് ആദിയെ വിളിച്ചു സംസാരിക്കാൻ തുടങ്ങി.

രുദ്രൻ വന്ന കാര്യം സാധിച്ചതിന്റെ സന്തോഷത്തിൽ ഇരുന്നു.

മോനെ അവളിപ്പൊ തന്നെ വരും.
കാൾ കട്ട്‌ ചെയ്തയാൾ പറഞ്ഞു.

അവൻ ശരിയെന്ന് തലയാട്ടി.

ബിസ്സിനെസ്സ് ഒക്കെ എങ്ങനെ പോവുന്നു മോനെ??????
കുറച്ചു നേരത്തെ മൗനത്തിനു ശേഷം നന്ദൻ അന്വേഷിച്ചു.

നന്നായി തന്നെ പോവുന്നു അങ്കിൾ. കുറെ നാൾ ആവറേജ് ലെവലിൽ കിടന്നിരുന്ന കമ്പനി അല്ലേ ഉയർത്തി കൊണ്ടുവരാൻ കുറച്ചു സമയം വേണ്ടി വന്നു. ഇപ്പൊ പഴയ ആ പ്രൗഡി തിരിച്ചു വന്നെന്ന് അപ്പൻ പറയുന്നത് കേൾക്കാം.
അവൻ ചെയറിലേക്ക് ചാരി ഇരുന്നു പറഞ്ഞു.

ശരിയാ മോന്റെ കഴിവ് കൊണ്ടാ കമ്പനി ഇപ്പൊ ഈ നിലയിൽ നിൽക്കുന്നത്. ഗൗതമിന്റെ മരണത്തോടെ കൂപ്പു കുത്തിയതായിരുന്നല്ലോ GK ഗ്രൂപ്പ്സ്. അവിടെ നിന്ന് ഇവിടെ വരെ എത്തിക്കാൻ ചുരുങ്ങിയ സമയത്തെ നിന്റെ അധ്വാനം കൊണ്ട് സാധിച്ചില്ലേ അതാണ് മോനെ ഏറ്റവും വലിയ വിജയം.
ഒരിക്കലും ആരുടെ മുന്നിലും നീ തോൽക്കില്ല രുദ്രാ കാരണം നീ തീയിൽ കുരുത്തതാ.
അവന്റെ തോളിൽ തട്ടി നന്ദൻ പ്രശംസിച്ചു.

അവൻ മറുപടിയായി ഒന്ന് പുഞ്ചിരിച്ചു.

ഇപ്പൊ ദേവേട്ടന്റെ മത്സരം രുദ്രനോടാണല്ലേ?????
നന്ദൻ ചിരിയോടെ ചോദിച്ചു.

അത് പിന്നെ പണ്ടും അങ്ങനെ ആയിരുന്നല്ലോ GK ഗ്രൂപ്പ്സിനോടായിരുന്നല്ലോ അന്നും ഇന്നും ദേവരാജ വർമ്മയുടെ മത്സരം.
ആ പേര് പറയുമ്പോൾ മനസ്സിലെ പക പുറത്തേക്ക് വരാതിരിക്കാൻ അവൻ ശ്രമിക്കുന്നുണ്ടായിരുന്നു.

ഏട്ടനെപ്പോഴും അങ്ങനെയാ പണ്ട് മുതലേ തന്റെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് മാത്രേ വില കൽപ്പിക്കൂ. എന്തിനേറെ പറയുന്നു സ്വന്തം മകളോട് പോലും സ്നേഹത്തോടെ പെരുമാറാറില്ല. അവളെയൊന്ന് നോക്കുക പോലും ചെയ്യില്ല. വല്ലാത്തൊരു സ്വഭാവമാണ് ആകെപ്പാടെ സ്നേഹം ഉണ്ടായിരുന്നത് ഏട്ടത്തിയോടായിരുന്നു. ഏട്ടത്തിയെ കൊന്ന് ഭൂമിയിൽ പിറന്നെന്ന് പറഞ്ഞു സ്വന്തം കുഞ്ഞിനെ പോലും തള്ളിക്കളഞ്ഞ ആൾക്ക് വേറെ ആരോടും സ്നേഹം കാണില്ല രുദ്രാ……..
നെടുവീർപ്പോടെ അയാൾ കസേരയിലേക്ക് ചാരി കിടന്നു.

അവൻ അയാൾ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാവാതെ അയാളെ തന്നെ നോക്കി.

പാവം എന്റെ കുഞ്ഞിന്റെ സങ്കടം കണ്ടാൽ സഹിക്കില്ല എന്റെ ആ…………..

വാദ്യാരെ…………………
അയാൾ പറഞ്ഞു പൂർത്തിയാക്കും മുൻപേ ആദിയുടെ വിളി കേട്ടു.

പുഞ്ചിരിയോടെ തന്റെ അടുത്തേക്ക് വരുന്ന ആദിയെ കണ്ടയാൾ കണ്ണിൽ ഉരുണ്ട് കൂടിയ നീർതുള്ളി ഒളിപ്പിച്ചുകൊണ്ട് ചിരിച്ചു.

എന്തിനാ എന്നെ വിളിപ്പിച്ചത്???????
അവൾ അയാളോടായി ചോദിച്ചു.

എനിക്കല്ല രുദ്രന് വേണ്ടിയാ നിന്നെ വിളിപ്പിച്ചത്.
അയാൾ മുന്നിലായി ഇരിക്കുന്ന അവനെ കാണിച്ചുകൊണ്ട് പറഞ്ഞു.

അപ്പോഴാണ് അവൾ അവനെ ശ്രദ്ധിക്കുന്നത്.
അവൾ കാര്യം മനസ്സിലാവാതെ പകപ്പോടെ അവനെ നോക്കി.

നീ സ്കൂൾ പുതുക്കി പണിയുന്നതിനുള്ള ഡിസൈൻ വരച്ചില്ലേ അതൊന്ന് മോന് വിവരിച്ചു കൊടുക്കണം.
അവളുടെ മുഖഭാവം കണ്ട് നന്ദൻ അവൾക്ക് കാര്യങ്ങൾ പറഞ്ഞു കൊടുത്തു.

ഓഹ് അതാണോ????? അതിപ്പൊ തന്നെ പറഞ്ഞു കൊടുക്കാല്ലോ.
അവൾ അയാളോട് പറഞ്ഞു കൊണ്ട് രുദ്രന് നേരെ തിരിഞ്ഞു.

ഏയ്‌ ഇവിടെ വെച്ച് വേണ്ട നമ്മൾ ഇവിടെ നിന്നാൽ അങ്കിളിന്റെ ജോലി തടസപ്പെടില്ലേ?????
ഡിസൈനിനെ പറ്റി പറയാൻ വന്ന അവളെ തടഞ്ഞു രുദ്രൻ പറഞ്ഞു.

എങ്കിൽ ഒരു കാര്യം ചെയ്യ് ഇവിടുത്തെ NCC റൂമിൽ ഇപ്പൊ ആരും കാണില്ല രമേഷേട്ടനോട് ചോദിച്ചാൽ താക്കോൽ തരും അത് വാങ്ങി തുറന്നതിൽ ഇരുന്നു നിങ്ങൾ ചർച്ച ചെയ്തോ അത് പോരെ??????
നന്ദൻ ചോദ്യഭാവത്തിൽ അവനെ നോക്കി.

അത് മതിയങ്കിൾ.

എന്നാൽ മോള് പോയി താക്കോൽ വാങ്ങിയിട്ട് വാ.
നന്ദൻ അവളെ നോക്കി പറഞ്ഞു.

അവൾ അയാളെ നോക്കി തലയാട്ടി രുദ്രനെ ഒന്ന് നോക്കിയതിനു ശേഷം വെളിയിലേക്കിറങ്ങി.

അവൾ താക്കോൽ വാങ്ങി വന്നപ്പോഴേക്കും രുദ്രൻ വെളിയിൽ അവളെ കാത്ത് നിൽപ്പുണ്ടായിരുന്നു.

അവനെയും കൂട്ടി അവൾ NCC റൂം ലക്ഷ്യമാക്കി നടന്നു.
അതിന് വാതിൽക്കൽ എത്തിയപ്പോൾ അവൾ അത് തുറന്നു അകത്തേക്ക് കയറി.
കാറ്റും വെളിച്ചവും കയറാൻ ജനാലകൾ തുറന്നിട്ട്‌ അവിടെ കിടന്ന ബെഞ്ചിൽ കയറി ഇരുന്നു.
അവനും അവൾക്കടുത്തായി ഇരുന്നു.

ഇനി പറ ഇതിലേതാ ഡൗട്ട്???????
അവൾ ഫോണിൽ നിന്ന് ഡിസൈൻ എടുത്തവനോട് ചോദിച്ചു.

അതിന് എനിക്ക് ഡൗട്ട് വല്ലതും ഉണ്ടായിട്ട് വേണ്ടേ??????

അവന്റെ ചോദ്യം കേട്ടവൾ അന്തംവിട്ടിരുന്നു.

പിന്നെ?????????

എനിക്ക് നിന്നെ ഒന്ന് കാണണം എന്ന് തോന്നി അപ്പോഴാണ് നന്ദനങ്കിൾ നീ വരച്ചതാണ് എന്ന് പറഞ്ഞു അയച്ചു തന്ന ഡിസൈനിന്റെ കാര്യം ഓർത്തത്. അതിൽ എന്തെങ്കിലും ഡൗട്ട് ഉണ്ടെന്ന് പറഞ്ഞാൽ നിന്നെ വിളിപ്പിക്കുമല്ലോ അതാ.
കുസൃതി ചിരിയോടെ അവൻ പറയുന്നത് കേട്ട് അവളുടെ തലയിലെ കിളികളെല്ലാം പറന്നു.

ആദി നീയെന്താ ഇങ്ങനെ ഇരിക്കുന്നത്??????? കാറ്റ്‌ പോയോ?????
അവളുടെ മുന്നിലൂടെ കൈ വീശി അവൻ ചോദിച്ചു.

അപ്പോ എന്നെ കാണാനാ ഇങ്ങോട്ട് വന്നത്????????
അവൾ അതിശയത്തോടെ ചോദിച്ചു.

അതല്ലേ പൊട്ടിക്കാളി ഇത്രയും നേരം കൊണ്ട് ഞാൻ പറഞ്ഞത്.
അവൻ ചെറുതായി അവളുടെ തലയിൽ ഒന്ന് തട്ടി.

ഔ………….
അവൾ തലയുഴിഞ്ഞ് അവനെ കൂർപ്പിച്ചു നോക്കി.

നീയെന്തെങ്കിലും പറ നിന്റെ വായിട്ടലക്കൽ കേക്കാനാ ഞാൻ വന്നത്. ഇന്നലെ ബീച്ചിൽ വന്നപ്പോൾ നീ സൈലന്റ് ആയിരുന്നല്ലോ????

അവൻ പറയുന്നത് കേട്ടവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

പിന്നെ അങ്ങോട്ട്‌ അവൾ നോൺ സ്റ്റോപ്പായിട്ട് സംസാരിക്കാൻ തുടങ്ങി. സംസാരം മുഴുവൻ സ്കൂളിനെ പറ്റിയായിരുന്നു. സ്കൂളിലെ ടീച്ചഴ്സിൽ തുടങ്ങി ബെഞ്ചും ഡെസ്കും ഗ്രൗണ്ടിലെ പുല്ലും വരെ അവളുടെ വിശേഷങ്ങളിൽ സ്ഥാനം പിടിച്ചു.
അവൻ കൗതുകത്തോടെ അവളെ തന്നെ നോക്കിയിരുന്നു.
സംസാരിത്തിനനുസരിച്ച് അവളുടെ കൈകളും ചലിക്കും. കണ്ണുകൾ വിടരുകയും ചുരുങ്ങുകയും ചെയ്യും. ചുണ്ടിൽ ചിരി അപ്പോഴും മായാതെ തന്നെ ഉണ്ടാവും.
അവൻ അവളുടെ ഓരോ ഭാവങ്ങളും വീക്ഷിച്ചു കൊണ്ടിരുന്നു.

പെട്ടെന്നവൻ അവളുടെ കൈകളിൽ പിടുത്തമിട്ടു. അവൾ ഞെട്ടി അവനെ നോക്കി.
അവളുടെ വലത്തെ കൈ അവന്റെ വിരലിനാൽ കോർത്തു പിടിച്ചു.

നീ നൃത്തം പഠിച്ചിട്ടുണ്ടോ????????
അവളുടെ കയ്യിൽ നോട്ടം ഉറപ്പിച്ചു ചോദിച്ചു.

ങേ?????????

നീ നൃത്തം പഠിച്ചിട്ടുണ്ടോയെന്ന്???????
അവൻ വീണ്ടും ആവർത്തിച്ചു ചോദിച്ചു.

ഇല്ല. എ… എന്താ??????
അവൾ വിക്കലോടെ ചോദിച്ചു.

നിന്റെ കയ്യുടെ മൂവ്മെന്റ് കണ്ട് ചോദിച്ചതാ.
അവൻ കണ്ണ് ചിമ്മി അവളോട് പറഞ്ഞു.

അവൾക്കെന്തോ പരവേശം പോലെ തോന്നി. മുൻപും ഇതുപോലെ ചേർന്നിരുന്ന് അവൻ കയ്യിൽ കോർത്തു പിടിച്ചിട്ടുണ്ടെങ്കിലും ഇന്നെന്തോ വ്യത്യാസം അവൾക്ക് തോന്നി.
അവന്റെ കണ്ണിലെ പ്രത്യേക ഭാവം അവളെ കുഴക്കി.
എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരങ്ങൾ അവളിൽ നിറഞ്ഞു.

അവൻ ചിരിയോടെ അവളെ തന്നെ നോക്കിയിരുന്നു. ഇടയ്ക്ക് കണ്ണുകൾ തമ്മിൽ ഇടഞ്ഞെങ്കിലും അവൾ പിടച്ചിലോടെ നോട്ടം മാറ്റും.
അത് കണ്ടവനിൽ കുസൃതി ചിരി വിടർന്നു.
അവൻ അവളിൽ തന്നെ നോട്ടം ഉറപ്പിച്ചിരുന്നു.

ഹാ എന്തെങ്കിലും സംസാരിക്കെന്റെ ആദി ഇങ്ങനെ ഇരുന്നാൽ എനിക്ക് ബോറടിക്കും.
അവൻ പറയുന്നത് കേട്ടവൾ അവനെ നോക്കി.

പറയാൻ വാക്കുകൾ കിട്ടാത്തത് പോലെ.
അവൾ ഒരു നിമിഷം അവനെ തന്നെ നോക്കിയിരുന്നു.

അവളുടെ കണ്ണുകൾ കുസൃതി ചിരിയുമായി ഇരിക്കുന്ന അവന്റെ കവിളിലെ നുണക്കുഴിയിൽ തങ്ങി നിന്നു.
യാന്ത്രികമായി അവളുടെ കൈ അവന്റെ മുഖത്തേക്ക് നീണ്ടു.
കൗതുകത്തോടെ അവൾ ചൂണ്ട് വിരലിനാൽ അവന്റെ നുണക്കുഴിയിൽ ഒന്ന് കുത്തി.

അവളുടെ പ്രവർത്തിയിൽ അവൻ ചെറുതായ് ഒന്ന് ഞെട്ടി.
പിന്നെ പുഞ്ചിരിയോടെ അവളുടെ കയ്യിൽ പിടിച്ചു.

കവിളിൽ ഇങ്ങനൊരു നുണക്കുഴി ഉണ്ടായിരുന്നോ???????
അവൾ അതിശയത്തോടെ അവനെ നോക്കി.

അവൻ അവളെ നോക്കി ഒറ്റ കണ്ണിറുക്കി.
അവൾ കിളി പോയത് പോലെ അവനെ നോക്കിയിരുന്നു.
അവളുടെ ഭാവം ആസ്വദിച്ചു കൊണ്ടവൻ അവളെ നോക്കിയിരുന്നു.

ആരോ വരുന്നത് പോലെ തോന്നിയതും അവൻ അവളിൽ നിന്ന് നോട്ടം മാറ്റി.
പക്ഷെ അവളപ്പോഴും അതേ ഇരുപ്പ് തന്നെ ഇരിക്കുന്നത് കണ്ടതും അവൻ അവളുടെ കവിളിൽ ഒന്ന് നുള്ളി.
അവൾ വേദനയോടെ നെറ്റി ചുളിച്ചവനെ നോക്കി. അവൻ വാതിൽക്കലേക്ക് കണ്ണുകൾ കാണിച്ചു.
അവന്റെ കണ്ണ് കാണിച്ച ദിശയിലേക്ക് അവളും നോക്കി.
അവിടെ തങ്ങളെ തന്നെ നോക്കി നിൽക്കുന്ന നന്ദനെ കണ്ടതും അവൾ ഞെട്ടി പിടച്ചിലോടെ എഴുന്നേറ്റു.

തുടരും………………

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ

മഴ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Adhirudhram written by Aardhra Ammu

4.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!