✒️ ആർദ്ര അമ്മു
ആദി…………………
ഒരിക്കൽ കൂടി അവൻ അവളെ വിളിച്ചു.
മ്മ്മ്മ്………..
നേർത്തൊരു മൂളൽ അവളിൽ നിന്നുയർന്നു.
കഴിച്ചോ??????
മ്മ്മ്…………..
ഇതെന്താ നീ മൂളാൻ പഠിക്കുന്നോ????? അല്ലാത്തപ്പൊ ഭയങ്കര നാക്കാണല്ലോ ഇന്നെന്ത് പറ്റി മ്മ്മ്മ് ?????
ശരിക്കും എനിക്കെന്താ പറ്റിയത് ഇന്ന് കൂടി രുദ്രനോട് ഫ്രീയായി സംസാരിച്ചതല്ലേ എന്നിട്ടും ഇപ്പൊഴെന്താ അവന്റെ ശബ്ദം കേൾക്കുമ്പോൾ എന്താ ഉത്തരം കൊടുക്കാൻ പോലും കഴിയാത്തത്?????????
ആദി അവളോട് തന്നെ ചോദിച്ചു.
ഏയ് ആദി……….
അവളുടെ മറുപടി ഒന്നും കേൾക്കാതെ വീണ്ടും അവനവളെ വിളിച്ചു.
ആഹ് പറ രുദ്രാ……….
അവൾ ഞെട്ടി അവനോട് പറഞ്ഞു.
ആഹ് ബെസ്റ്റ് ഞാനല്ലേ ചോദ്യം ചോദിച്ചത് എന്നിട്ട് എന്നോട് പറയാനോ നീയിത് ഏത് ലോകത്താ പെണ്ണേ??????
അവൻ കളിയായി ചോദിച്ചു.
അത്……… അതുപിന്നെ………..
ആഹ് അത് പിന്നെ?????????
എനിക്കറിയില്ല രുദ്രാ എന്താ പറ്റിയതെന്ന്. ഇന്നലെ വരെ നിന്നോട് ഒരു മടിയും കൂടാതെ സംസാരിച്ച എനിക്കിപ്പോ നിന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ നെഞ്ചിടിക്കുവാ.
എന്തോ ഒരു വിറയൽ പോലെ വാക്കുകൾ തൊണ്ടക്കുഴിയിൽ കുരുങ്ങി കിടക്കുന്നത് പോലെ…………
ഇന്ന് നീ എന്റെ കണ്ണിലേക്ക് നോക്കിയിരുന്നില്ലേ അതിന് ശേഷമാ എനിക്കിങ്ങനെ ഒക്കെ………
അവൾ ഒന്ന് നിർത്തി.
നിന്റെ കണ്ണിൽ ഞാൻ കണ്ട ഭാവത്തിന്റെ അർത്ഥം എനിക്കിതുവരെ മനസ്സിലായില്ല. ചിലപ്പോൾ അതെന്നെ കൊത്തി വലിക്കുന്നത് പോലെ നിന്നിലേക്ക് വലിച്ചടുപ്പിക്കുന്നത് പോലെയൊക്കെ തോന്നുവാ എനിക്ക്.
അറിയില്ല രുദ്രാ ഇപ്പൊ നിന്നെ കാണുമ്പോൾ നിന്റെ സ്വരം കേൾക്കുമ്പോൾ ഞാനുഭവിക്കുന്ന വികാരം എന്താണെന്ന് എനിക്കറിയില്ല.
നിന്നോടൊത്ത് ചെലവഴിക്കുമ്പോൾ ഹൃദയത്തിൽ നിറയുന്ന സന്തോഷത്തെ എന്ത് പേരിട്ട് വിളിക്കണം എന്നെനിക്കറിയില്ല……….
അധികം ആരോടും സംസാരിക്കാത്ത ഞാൻ നിന്റെ അടുത്ത് എത്തുമ്പോൾ മാത്രം വാചാലയാവുന്നതെങ്ങനെ എന്ന് എനിക്ക് മനസ്സിലാവുന്നില്ല.
ഒരു കിതപ്പോടെ അവൾ പറയുന്നത് കേട്ട് അവന്റെ ഉള്ളിൽ സന്തോഷവും അവളോടുള്ള പ്രണയവും അലതല്ലി.
ഏറെ നേരം മൗനത്തെ കൂട്ടുപിടിച്ച് അവരിരുന്നു. ഒരേ താളത്തിൽ ഉയർന്നു താഴുന്ന ശ്വാസഗതി ശ്രവിച്ചവർ അങ്ങനെ ഇരുന്നു.
ആദി……………..
നീണ്ട നേരത്തെ നിശബ്ദതയ്ക്ക് ശേഷം അവളെ വിളിച്ചു.
മ്മ്മ്മ്……………
നാളെ വൈകിട്ട് 4 മണിക്ക് ബീച്ചിലേക്ക് വരണം എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട്.
മ്മ്മ്………….
എങ്കിൽ കിടന്നോ ഗുഡ് നൈറ്റ്…….
ഗുഡ് നൈറ്റ്………
ഫോൺ വെച്ചവൾ കണ്ണുകടച്ചു കിടന്നു.
മനസ്സിൽ പുഞ്ചിരിച്ചു നിൽക്കുന്ന രുദ്രന്റെ മുഖം മികവോടെ തെളിഞ്ഞു നിന്നു.
ഉറക്കം വരാതെ അവൾ ജനാല തുറന്ന് നിലാവിനെ നോക്കി നിന്നു.
രുദ്രനും അന്ന് ഉറക്കമില്ലാത്ത രാത്രിയായിരുന്നു.
എത്ര വേഗമാണ് അവൾ ഹൃദയത്തിൽ ആഴത്തിൽ വേരൂന്നിയത് എന്നവൻ അത്ഭുതത്തോടെ ഓർത്തു.
ഒരാളോട് പ്രണയം തോന്നാൻ നിമിഷങ്ങൾ മാത്രം മതിയെന്ന് പറയുന്നത് സത്യമാണെന്നവന് തോന്നിപ്പോയി.
അതുവരെ താൻ കണ്ട പെൺകുട്ടികളിൽ നിന്ന് തീർത്തും വ്യത്യസ്തയാണ് ആദി എന്നവന് തോന്നി.
തീർത്തും നിഷ്കളങ്കയാണവൾ എന്നവന് തോന്നി. അല്ലെങ്കിൽ തന്നോട് തോന്നിയ ഫീലിംഗ്സ് തന്നോട് തന്നെ തുറന്നു പറയുവോ????????
അവൾ പറഞ്ഞ ഓരോ വാക്കുകളും ഓർമ്മയിൽ തെളിയും തോറും അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.
ചിരിയോടെ അവൻ തലയണ കെട്ടിപിടിച്ചു കിടന്നു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
പിറ്റേന്ന് രാവിലെ രുദ്രൻ എഴുന്നേൽക്കാൻ വൈകി. മീറ്റിംഗ് ഉള്ളതിനാൽ അവൻ ജോഗ്ഗിങ്ങിന് പോവാൻ മുതിർന്നില്ല.
സ്ഥിരം പോവുന്നതിനേക്കാൾ നേരത്തെ അവൻ റെഡിയായി താഴേക്കിറങ്ങി.
ഗുഡ് മോർണിംഗ് അപ്പാ……….
സോഫയിൽ ഇരുന്ന ജേക്കബിനെ വിഷ് ചെയ്തവൻ ഡൈനിങ്ങ് ടേബിളിലേക്കിരുന്നു.
ഇന്നല്ലേ മീറ്റിംഗ്?????
ജേക്കബിന്റെ ചോദ്യം കേട്ടവൻ അതെയെന്ന് തലയാട്ടി.
മ്മ്മ്മ്……….
അയാൾ ഗൗരവത്തിലൊന്ന് മൂളി.
അമ്മയെന്തേ???????
തന്റെ പ്ലേറ്റിലേക്ക് ചപ്പാത്തി വിളമ്പികൊണ്ടവൻ ചോദിച്ചു.
നിന്റെ മീറ്റിംഗ് ഇന്നല്ലേ ക്ഷേത്രത്തിൽ പോയി വഴിപാട് കഴിപ്പിക്കാൻ പോയതാ.
അത് കേട്ടവനൊന്ന് പുഞ്ചിരിച്ചു.
കഴിച്ചു കഴിഞ്ഞവൻ ഓഫീസിലേക്ക് ഇറങ്ങാൻ നിൽക്കുമ്പോഴാണ് ഗൗരി ഒരോട്ടോയിൽ മടങ്ങിയെത്തുന്നത്.
അമ്മയെന്തിനാ ഓട്ടോ വിളിച്ചു പോയത് അപ്പനോട് കൊണ്ടാക്കി തരാൻ പറഞ്ഞാൽ പോരായിരുന്നോ??????
കൊള്ളാം നിന്റെ അപ്പൻ പള്ളിയിൽ പോലും പോവാറില്ല പിന്നല്ലേ എന്നെ അമ്പലത്തിൽ കൊണ്ടാക്കുന്നത്. ഇച്ചായനെ വിളിക്കുന്നതിലും ഭേദം തനിയെ ഒരോട്ടോ വിളിച്ചു പോവുന്നത് തന്നെയാ.
ചിരിയോടെ അവന്റെ നെറ്റിയിൽ പ്രസാദം തൊട്ട് കൊടുത്തവർ പറഞ്ഞു.
നെറ്റിയിലെ കുളിർമ അവന്റെ മനസ്സിലേക്ക് കൂടി പടർന്നു.
എന്റെ മോനിന്ന് വിജയിക്കാൻ കഴിയട്ടെ.
അവർ തലയിൽ കൈ വെച്ചവനെ അനുഗ്രഹിച്ചു.
അവൻ ചിരിയോടെ അവരെ ഒന്ന് പുണർന്നു കാറിലേക്ക് കയറി.
അവന്റെ കാർ ഗേറ്റ് കടന്നു പോവുന്നതും നോക്കി പ്രാർത്ഥനയോടെ അവർ നിന്നു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
രാവിലെ ക്ഷേത്രത്തിൽ എത്തിയതാണ് ആദി.
മഹാദേവന്റെ മുന്നിൽ കൈകൂപ്പി കണ്ണുകടച്ച് നിൽക്കുമ്പോഴും അവളുടെ ഹൃദയത്തിൽ ഒരു വടം വലി തന്നെ നടക്കുന്നുണ്ടായിരുന്നു.
എന്റെ മഹാദേവാ ഇന്ന് അച്ഛന്റെയും രുദ്രന്റെയും മീറ്റിംങ്ങാണ്.
ആർക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നെനിക്കറിയില്ല.
രണ്ടുപേർക്കും നല്ലത് പോലെ എല്ലാം അവതരിപ്പിക്കാൻ കഴിയണേ………. ജയം ആരുടെ കൂടെയായാലും എനിക്ക് കുഴപ്പമില്ല എല്ലാം നിന്റെ തീരുമാനം പോലെ തന്നെ നടക്കട്ടെ.
പ്രാർത്ഥിച്ചു കഴിഞ്ഞ് വലം വെച്ച് ക്ഷേത്രക്കുളത്തിൽ കുറച്ചു നേരം ചിലവഴിച്ചതിന് ശേഷം അവൾ വീട്ടിലേക്ക് നടന്നു.
മീറ്റിങ്ങിനു പോവാനായി തയ്യാറെടുത്ത് ദേവൻ താഴേക്കിറങ്ങുമ്പോഴാണ് ആദി അങ്ങോട്ട് കയറി വരുന്നത്.
അവളെ മുന്നിൽ കണ്ടതും അയാൾ ദേഷ്യത്തോടെ അവളെ നോക്കി.
അത് കണ്ടവൾ ഭയത്തോടെ മനസ്സിൽ നിറഞ്ഞ വിഷമത്തോടെ അകത്തേക്ക് ഓടി.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
മീറ്റിംഗ് ദേവന്റെ ഓഫീസിൽ വെച്ചായിരുന്നു നടക്കുന്നത്. രുദ്രന്റെ കാർ പാലാഴി ഗ്രൂപ്പ്സിന്റെ ഓഫീസിനു മുന്നിൽ വന്നു നിന്നു.
അവനെ കണ്ടതും അവന്റെ പിഎ വരുൺ അവന്റെ അടുത്തേക്ക് ഓടിയെത്തി.
Is everything is fine??????
അകത്തേക്ക് നടക്കുന്നതിനിടയിൽ അവൻ വരുണിനോടായി ചോദിച്ചു.
Yes sir everything is completely fine.
രുദ്രന് മറുപടി കൊടുത്തവൻ അവനെ പിന്തുടർന്നു.
അകത്തേക്ക് കയറവേ അവൻ കണ്ടു തന്നെ ദേഷ്യത്തോടെ നോക്കുന്ന ദേവന്റെ കണ്ണുകളെ.
മനസ്സിലെ പക അടക്കി നിർത്തി അവൻ അയാളെ നോക്കി പുച്ഛത്തോടെ ചിരിച്ചു.
അത് കണ്ട് കലിയോടെ അയാൾ അകത്തേക്ക് കയറിപോയി.
ഫോണിൽ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട് രുദ്രൻ അതെടുത്തു നോക്കി.
Good Luck. The most important thing to get success in life is to have faith on yourself. So have faith on yourself and be happy at the meeting. Never lose faith and I wish a successful meeting. Best of luck my friend.❣️
ആദി അയച്ച മെസ്സേജ് കാണവെ അവന്റെ ഉള്ളിൽ സന്തോഷം നിറഞ്ഞു.
പുഞ്ചിരിയോടെ അവൾക്ക് റിപ്ലൈ കൊടുത്തവൻ മീറ്റിംഗ് ഹാളിലേക്ക് നടന്നു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
ആദിയുടെ മുടിയിൽ മസ്സാജ് ചെയ്തു കൊടുക്കുകയായിരുന്നു ഹേമ.
അത് കണ്ട് കുശുമ്പ് കാണിച്ചു മുഖം വീർപ്പിച്ചു പോവാൻ നിന്ന ലെച്ചുവിനെ അവൾ തന്റെ മുന്നിൽ പിടിച്ചിരുത്തി അവളുടെ തലയിൽ മസ്സാജ് ചെയ്യാൻ തുടങ്ങി.
അതോടെ അവളുടെ പിണക്കം മാറി.
ചിരിച്ചു കളിച്ചവർ ഇരിക്കുമ്പോഴാണ് മുറ്റത്ത് പൊടി പടർത്തി ഒരിരമ്പലോടെ ദേവന്റെ കാർ വന്നു നിൽക്കുന്നത്.
എല്ലാവരും അത് കണ്ട് ഞെട്ടലോടെ എഴുന്നേറ്റു.
ദേഷ്യത്താൽ ചുവന്ന കണ്ണുകളുമായി ദേവൻ ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങി.
രുദ്ര ഭാവത്തോടെയുള്ള അയാളുടെ മുഖം കാൺകെ അവരുടെ ഉള്ളിൽ പേടി നിറഞ്ഞു.
കലിയോടെ ആദിയെ നോക്കി അയാൾ മുറ്റത്തെ ചെടി ചട്ടിയിൽ ചവിട്ടി.
വൻ ശബ്ദത്തിൽ അത് പൊട്ടിച്ചിതറുന്നത് കണ്ട് ഭയത്താൽ ആദി ഹേമയുടെ കയ്യിൽ മുറുകെ പിടിച്ചു.
ആദിയെ നോക്കി പേടിപ്പിച്ചയാൾ കാറ്റ് പോലെ അകത്തേക്ക് കയറി പോയി.
ആദി കണ്ണുനീരോടെ ഹേമയെ കെട്ടിപ്പിടിച്ചു.
റൂമിൽ എത്തിയ അയാൾ കയ്യിൽ കിട്ടിയതെല്ലാം വലിച്ചെറിഞ്ഞു.
രണ്ടാമതും രുദ്രന്റെ മുന്നിൽ തോൽക്കേണ്ടി വന്നതിന്റെ സങ്കടവും ദേഷ്യവും അയാളിൽ നിറഞ്ഞു.
മുറിയിലെ സകലതും അടിച്ചു തളർക്കുമ്പോൾ അയാളുടെ മനസ്സിലേക്ക് രുദ്രന്റെ പുച്ഛചിരി കടന്നു വന്നു.
അതോർക്കും തോറും അയാളിൽ കോപം ആളിക്കത്തി.
ഇല്ല ഇനി ഒരിക്കൽ കൂടി ജയിക്കാൻ വിടില്ല ഞാനവനെ……..
പകയോടെ അയാൾ മുരണ്ടു.
തുടരും………………….
✒️ ആർദ്ര അമ്മു
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Adhirudhram written by Aardhra Ammu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission