✒️ ആർദ്ര അമ്മു
ആദി കട്ടിലിൽ കണ്ണുകടച്ച് കിടക്കുകയായിരുന്നു. അവളുടെ കൺകോണിൽ നീർതുള്ളി തങ്ങി നിന്നിരുന്നു.
ദേവന്റെ കോപത്തോടെയുള്ള നോട്ടവും അവഗണനയും അവളെ അത്രമേൽ വേദനിപ്പിച്ചിരുന്നു. കുഞ്ഞുനാൾ മുതൽ അനുഭവിക്കുന്ന ഏറ്റവും വലിയ വിഷമമാണ് ദേവന്റെ അവഗണന. ഇന്നേവരെ പേര് ചൊല്ലി പോലും വിളിച്ചിട്ടില്ല.
ദേവന്റെ പുറകെ കുഞ്ഞു കൊലുസ്സും കിലുക്കി അവന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ ശ്രമിക്കുന്ന കുഞ്ഞാദിയെ അവൾക്കോർമ്മ വന്നു.
എന്നാൽ അവളെ കാണുമ്പോൾ ദേവൻ ദേഷ്യത്തോടെ നടന്ന് പോവുന്ന കാഴ്ച ഓർക്കും തോറും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
മനസ്സിലെ ഉണങ്ങാത്ത മുറിവിൽ ഇന്നും കുത്തി നോവിക്കുന്ന ഓർമ്മകളെ പോലും അവൾ വെറുത്തു.
ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടവൾ തലയുയർത്തി നോക്കി.
എന്തുകൊണ്ടോ അവൾക്ക് വിളിക്കുന്നത് ആരാണെന്ന് നോക്കാൻ പോലും മനസ്സില്ലായിരുന്നു. ഫോൺ വെച്ചിരിക്കുന്ന ടേബിളിലേക്കൊന്ന് നോക്കി അവൾ വീണ്ടും തലയിണയിൽ മുഖം അമർത്തി കരഞ്ഞു.
കുറേ നേരം റിങ് ചെയ്തതിനു ശേഷം കാൾ കട്ടാവുന്നത് അവളറിഞ്ഞു.
എന്നാൽ കട്ടായി കഴിഞ്ഞ് വീണ്ടും ഫോൺ റിങ് ചെയ്യുന്നത് കേട്ടവൾ ഫോൺ കയ്യിലെടുത്തു.
സ്‌ക്രീനിൽ തെളിഞ്ഞ രുദ്രന്റെ പേര് കാണുമ്പോൾ മനസ്സൊന്ന് തണുക്കുന്നത് അവളറിഞ്ഞു.
അവൾ കാൾ അറ്റൻഡ് ചെയ്തു കാതിലേക്ക് അടുപ്പിച്ചു.
ആദി……………………
അവന്റെ സ്വരത്തിൽ സന്തോഷം കലർന്നിരുന്നു.
താങ്ക്യൂ സോ മച്ച് ആദി….. നീയിന്ന് അയച്ച മെസ്സേജ് എന്നിൽ നിറച്ച കോൺഫിഡൻസും സന്തോഷവും ചെറുതൊന്നുമല്ല അതുകൊണ്ടാണ് എനിക്ക് നന്നായി പെർഫോം ചെയ്യാനായത്. ഞാനിപ്പോ ഒരുപാട് ഒരുപാട് സന്തോഷവനാണ് ആദി. ഇന്നത്തെ എന്റെ പെർഫോമൻസ് കൊണ്ട് കോടികളുടെ ഡീലാണ് ഇന്ന് കമ്പനിക്ക് കിട്ടിയത് and I’m really thankful to you dear.
അവന്റെ വാക്കുകളിലെ സന്തോഷം അവളിലും ചെറിയൊരു പുഞ്ചിരി വിടർത്തി.
താങ്ക്സ് ഒന്നും പറയണ്ട ശരിക്കും എന്റെ കഴിവ് കൊണ്ടൊന്നുമല്ലല്ലോ നിന്റെ പരിശ്രമം കൊണ്ട് നിന്നെ തേടിയെത്തിയ വിജയം ആണിത് രുദ്രാ
Really you deserve it.
അതിൽ എന്നോട് നന്ദി പറയണ്ട ആവശ്യമില്ല.
ആദി അവനോട് പറഞ്ഞു.
ആദി……… നിനക്ക് വയ്യേ ശബ്ദം എന്താ വല്ലാതിരിക്കുന്നത്????????
അവൻ പരിഭ്രമത്തോടെ അവളോട് ചോദിച്ചു.
തന്റെ ശബ്ദത്തിലെ മാറ്റം പോലും അവൻ തിരിച്ചറിഞ്ഞത് അവളെ അത്ഭുതപ്പെടുത്തി.
ഒന്നുല്ല രുദ്രാ……………….
അവൾ അവന്റെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി.
അല്ല ഇന്നെപ്പോഴാ മീറ്റ് ചെയ്യേണ്ടത്?????
വിഷയം മാറ്റാനായി അവൾ ചോദിച്ചു.
നീയിറങ്ങിക്കോ ആദി ഞാനിപ്പൊ ബീച്ചിലേക്കെത്തും.
ഓക്കേ ഞാനിപ്പൊ തന്നെ ഇറങ്ങാം.
അവൾ അവനോടായ് പറഞ്ഞു.
ഏയ് ആദി നീ ധൃതി പിടിക്കണ്ട പതിയെ വന്നാൽ മതി ഞാനവിടെ ഉണ്ടാവും.
അവൻ ശാസനയോടെ പറഞ്ഞു.
ശരി.
അവൾ വേഗം ഫോൺ കട്ട് ചെയ്തു ബാത്‌റൂമിലേക്ക് കയറി മുഖം നന്നായി കഴുകി.
തണുത്ത വെള്ളം മുഖത്ത് പതിച്ചപ്പോൾ അവൾക്ക് പകുതി ആശ്വാസമായത് പോലെ തോന്നി.
അവൾ മുഖം തുടച്ച് ഡ്രസ്സ് ചേഞ്ച് ചെയ്ത് താഴേക്കിറങ്ങി.
ഹേമയോടും ലെച്ചുവിനോടും ബീച്ചിൽ പോകുവാണെന്നു പറഞ്ഞു.
നന്ദൻ സ്കൂട്ടി കൊണ്ടുപോയതിനാൽ അവൾ ഒരോട്ടോ വിളിച്ച് ബീച്ചിലേക്ക് തിരിച്ചു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
രുദ്രൻ കടലിലേക്ക് കണ്ണും നട്ട് നിന്നു. അവന്റെ മനസ്സപ്പോൾ കെട്ട് പൊട്ടിയ പട്ടം കണക്കെ പറക്കുകയായിരുന്നു.
ആദിയോട് ഇന്ന് തന്നെ തന്റെ പ്രണയം തുറന്നു പറയണം എന്നവൻ മനസ്സിലുറപ്പിച്ചു.
ഇന്നേവരെ ജീവിതത്തിൽ ഒരുപാട് സ്നേഹിച്ചതൊക്കെ തന്നെ വിട്ട് പോയിട്ടേ ഉള്ളൂ. ആദിയെ കൂടി ആ നഷ്ടങ്ങളുടെ പട്ടികയിൽ ചേർക്കാൻ അവനൊരുക്കമല്ലായിരുന്നു.
ഒരാൾക്കും അവളെ വിട്ടു കൊടുക്കില്ല.
എന്തിന്റെ പേരിലാണെങ്കിലും അവളെ കൈവിട്ടുകളയില്ല.
അവൻ മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു.
അക്ഷമയോടെ അവൻ അവളുടെ വരവിനായി കാത്ത് നിന്നു.
മിനിറ്റുകൾ അവന് യുഗങ്ങൾ പോലെ സമയം ഒച്ചിനെക്കാൾ പതിയെ ആണ് പോവുന്നത് എന്നവന് തോന്നിത്തുടങ്ങി.
അൽപ്പനേരത്തിനു ശേഷം അവൾ ഓട്ടോയിൽ വന്നിറങ്ങി.
അവളെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു. ചുണ്ടിൽ അവൾക്കായി മാത്രം മനോഹരമായ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു.
ഓട്ടോയ്ക്ക് പൈസ കൊടുത്ത് വിട്ട് കഴിഞ്ഞ് അവളുടെ കണ്ണുകൾ അവനെ തേടി അലഞ്ഞു.
അവനെ തേടി അവളുടെ കണ്ണുകൾ ചുറ്റും പായുന്നതും അവനെ കണ്ടതും അവ തിളങ്ങുന്നതും കണ്ട് അവന്റെ ഉള്ളിൽ സന്തോഷം നിറഞ്ഞു.
അവൾ വേഗത്തിൽ അവന്റെ അടുത്തേക്ക് നടന്നു. നടക്കുന്നതിനിടയിൽ ഒരുക്കയ്യാൽ പാറി പറന്നു നടക്കുന്ന ദുപ്പട്ടയും മറുകൈയ്യാൽ അലസമായി കാറ്റിനൊത്ത് നൃത്തം ചെയ്യുന്ന മുടിയിഴകളെയും ഒതുക്കാൻ കഷ്ടപ്പെടുന്ന അവളെ നോക്കി അവൻ കൗതുകത്തോടെ നിന്നു. അവന്റെ കണ്ണിൽ അവളോടുള്ള പ്രണയം അലതല്ലി. അവളടുത്തേക്ക് വരുന്നതും നോക്കി അവൻ മായികലോകത്തെന്നത് പോലെ നിന്നു.
തന്റെ മുന്നിൽ വന്നു നിന്ന് പുഞ്ചിരി തൂവുന്ന അവളുടെ നിഷ്കളങ്ക മുഖം കാണും തോറും അവന്റെ ഉള്ളിലെ പ്രണയം കെട്ടുകൾ പൊട്ടിച്ചു പുറത്തേക്കൊഴുകി.
എന്തോ ഉൾപ്രേരണയാൽ അവൻ അവളെ ആഞ്ഞു പുൽകി.
ആദി പെട്ടെന്നുള്ള അവന്റെ പ്രവർത്തിയിൽ ഞെട്ടി ഷോക്കടിച്ചത് പോലെ നിന്നുപോയി.
ഹൃദയം നിലച്ചു പോവുന്നത് പോലെയവൾക്ക് തോന്നി.
അവന്റെ മുഖം അവളുടെ തോളിൽ അമരുന്നതും ഇടുപ്പിലൂടെ ചുറ്റി പിടിച്ച അവന്റെ കരങ്ങൾ അവളിൽ മുറുകുന്നതും അവളറിഞ്ഞു.
പ്രതികരിക്കാൻ പോലുമാവാതെ അവൾ പകച്ചു നിന്നു.
രുദ്രനെ അവളെ എത്ര ചേർത്ത് നിർത്തിയിട്ടും മതിയാവാത്തത് പോലെ. അവളിൽ നിന്നുയരുന്ന ഗന്ധം അവനെ മത്ത് പിടിപ്പിക്കുന്നത് പോലെ തോന്നി.
ഇനിയും അവളെ ചേർത്ത് പിടിച്ചാൽ മനസ്സ് കൈവിട്ടു പോവും എന്ന് തോന്നിയ അവൻ അവളെ തന്നിൽ നിന്നടർത്തി മാറ്റി.
അവനെ തന്നെ നോക്കി പകപ്പോടെ നിൽക്കുന്ന അവളുടെ മുഖം അവൻ കയ്യിൽ കോരിയെടുത്ത് അവളുടെ കണ്ണുകളിലേക്ക് നോക്കി നിന്നു. അവളുടെ കണ്ണുകളുടെ ആഴത്തിൽ അവൻ അവനെ തന്നെ തിരയുകയായിരുന്നു.
രുദ്രന്റെ പ്രവർത്തിയുടെ അർത്ഥം അറിയാതെ അവന്റെ കണ്ണുകളിൽ തന്നെ നോക്കി നിൽക്കുകയായിരുന്നു അവൾ. അവന്റെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്നത് തന്നോടുള്ള പ്രണയം ആണെന്നറിയാതെ അവൾ പകപ്പോടെ അവനെ നോക്കി നിന്നു.
രുദ്രന്റെ മുഖം അവളുടെ മുഖത്തോട് അടുത്തു.
തന്നിലേക്കടുക്കുന്ന രുദ്രന്റെ മുഖം കണ്ടവൾ പെട്ടെന്നവനെ തള്ളി മാറ്റി.
അപ്പോഴാണ് രുദ്രൻ താൻ ചെയ്ത പ്രവർത്തിയെ കുറിച്ചോർക്കുന്നത്.
അവൻ നെറ്റിയിൽ മുഷ്ടി ചുരുട്ടി ഇടിച്ചു.
ഉള്ളിൽ തിളച്ചു മറിയുന്ന പ്രണയത്താൽ ഒരുനിമിഷം അവൻ അന്ധനായിരുന്നു.
അവൻ അവളുടെ മുഖത്തേക്ക് നോക്കി.
നെഞ്ചിൽ കൈ വെച്ച് ശ്വാസം വലിച്ചു വിടുന്ന അവളെ കണ്ടതും അവന്റെ ഉള്ളിൽ വിഷമം തോന്നി.
അവൻ അവളുടെ കയ്യിൽ പിടിച്ച് അടുത്ത് കണ്ട സ്റ്റോൺ ബെഞ്ചിൽ ഇരുത്തി അവൻ അവൾക്ക് മുന്നിൽ മുട്ട് കുത്തി ഇരുന്നു.
മടിയിൽ വെച്ചിരുന്ന അവളുടെ കയ്യിൽ അവൻ തന്റെ കൈ വെച്ച് കോർത്തു പിടിച്ചു.
ആദി……. ഐ ആം സോറി ആദി……..
പെട്ടെന്ന് ഞാനെന്തോ………
എനിക്കറിയില്ല ഞാനെന്താ ഇങ്ങനെ ചെയ്തതെന്ന്.
ഇതുവരെ എനിക്കിങ്ങനെ ഒന്നും ഉണ്ടായിട്ടില്ല ആദ്യായിട്ടാ ഞാനിങ്ങനെ….
ഒരു പെണ്ണിനോടും മിണ്ടാത്തെ ഞാൻ നിന്നോട് മാത്രം സംസാരിക്കുന്നു. നിന്നെ കണ്ടു കൊണ്ടിരിക്കാൻ തോന്നുന്നു. നിന്റെ കുറുമ്പുകൾ ആസ്വദിക്കാൻ തോന്നുന്നു.
അവൻ ഒരു കയ്യുയർത്തി അവളുടെ കവിളിൽ കൈ വെച്ചു.
എന്റെ ലോകം പോലും നിന്നിലേക്ക് ചുരുങ്ങുന്നത് പോലെ.
ഹൃദയം നിന്റെയടുത്തേക്ക് ഓടിയണയാൻ പ്രേരിപ്പിക്കുന്നു. നിന്നെ ഒരു നോക്ക് കാണാത്ത നിന്റെ സ്വരം കേൾക്കാത്ത ദിവസം തന്നെ അപൂർണ്ണമാണെന്ന് തോന്നിപ്പോവാ.
ഞാൻ പോലുമറിയാതെ എന്റെ ഹൃദയത്തിൽ ആഴത്തിൽ വേരൂന്നാൻ നിനക്കെങ്ങനെ സാധിച്ചു പെണ്ണേ………
ആർദ്രമായവൻ അവളോട് ചോദിച്ചു.
അവൾ പകപ്പോടെ അവനെ നോക്കി.
അവന്റെ ഓരോ വാക്കുകളും അവളുടെ ഹൃദയതാളത്തെ മുറുക്കി.
ഇന്നേവരെ എന്റെ ജീവിതത്തിൽ ആരോടും തോന്നാത്ത പ്രണയം എന്ന വികാരം എനിക്ക് തോന്നിയത് നിന്നോട് മാത്രമാണ്. ഇപ്പൊ നിന്നെക്കാളേറെ മറ്റൊന്നിനെയും ഞാനാഗ്രഹിക്കുന്നില്ല ആദി………… എനിക്ക് നിന്നെ വേണം ജീവിതകാലം മുഴുവൻ എന്റെ നെഞ്ചോടു ചേർത്ത് പിടിക്കാൻ എന്റെ മാത്രമായ്……….. മഹാദേവനെ സാക്ഷിയാക്കി കഴുത്തിൽ താലി ചാർത്തി എന്നെന്നേക്കുമായി എന്റെത് മാത്രമായി വേണം എനിക്ക് നിന്നെ……. എന്റെ മാത്രം പ്രണയമായ്……….
കണ്ണുകളിലേക്ക് നോക്കി അവൻ പറയുന്നത് കേട്ടവൾ തറഞ്ഞു നിന്നുപോയി.
രുദ്രാ……………..
അവൾ ഞെട്ടലോടെ അവനെ വിളിച്ചു.
എന്നോട് നിനക്ക് പ്രണയമില്ല എന്ന് പറയാനാണെങ്കിൽ അത് വേണ്ട. നിന്റെയുള്ളിൽ സൗഹൃദത്തിനപ്പുറം എനിക്കൊരു സ്ഥാനം ഉണ്ടെന്ന് ഞാൻ ഇന്നലെ നിന്റെ വാക്കുകളിലൂടെ മനസ്സിലാക്കിയതാണ്. എനിക്ക് നിന്നോട് തോന്നിയ അതേ ഫീലിംഗ്സ് തന്നെയാണ് നിനക്ക് എന്നോട് തോന്നിയതും.
ഇപ്പോൾ പോലും നിന്റെ കണ്ണിൽ വിരിയുന്ന എന്നോടുള്ള പ്രണയത്തെ അടക്കി നിർത്താൻ നീ പാടുപെടുന്നത് ഞാൻ കാണുന്നുണ്ട്.
പിടയ്ക്കുന്ന അവളുടെ കണ്ണുകളിലേക്ക് നോക്കിയവൻ പറഞ്ഞു.
ഇല്ല എനിക്കങ്ങനെ ഒന്നുല്ല നിനക്ക് വെറുതെ തോന്നുന്നതാ രുദ്രാ……….
അവൾ വെപ്രാളപ്പെട്ട് അവനിൽ നിന്ന് കണ്ണുകൾ മാറ്റി അവന്റെ കൈ വിടുവിച്ച് എഴുന്നേറ്റു നടന്നു.
അത് കണ്ടവൻ ചിരിയോടെ എഴുന്നേറ്റവളുടെ കയ്യിൽ പിടിച്ചു വലിച്ചു.
തന്റെ നെഞ്ചിൽ ഇടിച്ചു നിന്ന അവളെ നോക്കിയവൻ അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് അവനിലേക്ക് അടുപ്പിച്ചു നിർത്തി.
ആണോ ആദി എനിക്ക് വെറുതെ തോന്നിയതാണോ???????
അവളിലേക്ക് കുസൃതിയോടെ മുഖമടുപ്പിച്ചവൻ ചോദിച്ചു.
അവൾ അവന്റെ കയ്യിൽ കിടന്നു കുതറി ചുറ്റും നോക്കി. അധികമാരും ശ്രദ്ധിക്കാത്ത ഇടത്താണ് നിൽക്കുന്നത് അടുത്തുള്ള കുറച്ചു പേരാണെങ്കിൽ അവരുടെ മാത്രം ലോകത്താണ്.
അവളുടെ പിടയ്ക്കുന്ന കണ്ണുകൾ കണ്ടവൻ അവളെ ഒന്നുകൂടി അവനിലേക്കടുപ്പിച്ചു.
പറ ആദി എനിക്ക് വെറുതെ തോന്നിയതാണോ????????
അവളുടെ കാതിലേക്ക് ചുണ്ടുകൾ അടുപ്പിച്ചു ചോദിച്ചു.
അവന്റെ ചുടു നിശ്വാസം ചെവിയിൽ തട്ടും തോറും അവളിൽ വെപ്രാളവും പരവേശവും നിറഞ്ഞു. നെറ്റിയിലും കഴുത്തിലുമെല്ലാം വിയർപ്പു കണങ്ങൾ സ്ഥാനം പിടിച്ചു.
എനിക്കതൊക്കെ വെറുതെ തോന്നിയതല്ല എന്നറിയാൻ നിന്റെ ക്രമം തെറ്റിയ നെഞ്ചിടിപ്പും ചാലിട്ടൊഴുകുന്ന വിയർപ്പ് തുള്ളികളും തന്നെ ധാരാളം.
അവളുടെ നെറ്റിയിലെ വിയർപ്പ് തുള്ളിയെ തട്ടി തെറിപ്പിച്ചുകൊണ്ടവൻ പറഞ്ഞു.
ഒന്നുമില്ലേലും ഇഷ്ട്ടമില്ലാത്ത ഒരാൾ ദേഹത്ത് തൊടുമ്പോൾ പെൺകുട്ടികൾ അവന്റെ കരണത്ത് ഒന്ന് കൊടുക്കാറാണ് പതിവ്. ഇവിടെ അനുവാദം കൂടാതെ നിന്നെ ഞാനൊന്ന് കെട്ടിപ്പിടിച്ചപ്പോൾ പോലും നീയാ തരത്തിൽ പ്രതികരിച്ചില്ല അതിനർത്ഥം എന്താ????????
നിന്റെ ഉള്ളിൽ ഞാനുണ്ട് അത് തന്നെ.
അവളുടെ മുഖത്തേക്ക് നോക്കിയവൻ പറഞ്ഞു.
എന്തിനാ ആദി നീയത് മറച്ചു പിടിക്കുന്നത്????????
അവന്റെ ചോദ്യത്തിന് മറുപടി പറയാതെ അവൾ തല താഴ്ത്തി.
അവൻ അവളുടെ താടിയിൽ പിടിച്ചു പൊക്കി.
അവളുടെ കലങ്ങിയ കണ്ണുകൾ കണ്ടവന്റെ നെഞ്ചിൽ ഒരു പിടപ്പ് പോലെ തോന്നി.
രുദ്രാ…… ഞാൻ പാലാഴിയിലെ…….
ശ്………….
അവൾ പറഞ്ഞു പൂർത്തിയാവും മുന്നേ അവൻ അവളുടെ ചുണ്ടിൽ വിരൽ വെച്ച് തടഞ്ഞു.
ഒരിക്കൽ പറഞ്ഞതെ എനിക്കിനിയും പറയാനുള്ളൂ നീ പാലാഴിയിലെ ആണെന്ന് അറിഞ്ഞിട്ട് തന്നെയാ ഞാൻ നിന്നോട് സൗഹൃദം കാണിച്ചതും ഇപ്പൊ സ്നേഹിക്കുന്നതും എന്തൊക്കെ വന്നാലും അതിനിനി മാറ്റമില്ല. രുദ്രന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് പാലാഴിയിലെ ആദ്വിക എന്ന ആദി മാത്രമാണ്. അതിനി ലോകം കീഴ്മേൽ മറിഞ്ഞെന്ന് പറഞ്ഞാലും മാറ്റമില്ല.
ആരൊക്കെ എന്തൊക്കെ എതിർപ്പുമായി വന്നാലും നിന്റെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടെങ്കിൽ അതെന്റെ പേര് കൊത്തിയ ഒന്നായിരിക്കും എന്റെ കൈകൊണ്ടെ നിന്റെ സീമന്തരേഖ ചുവക്കൂ.
ഇത് രുദ്രന്റെ വാക്കാ………..
അവളുടെ കയ്യിൽ ചുംബിച്ചവൻ പറഞ്ഞു.
പറ ആദി നിനക്കെന്നെ ഇഷ്ടമല്ലേ?????
അവളുടെ കവിളിൽ കൈചേർത്തവൻ ചോദിച്ചു.
അവന്റെ കണ്ണുകൾ അവളെ കൊത്തി വലിച്ചു.
അവൾ പരിഭ്രമത്തോടെ നിന്നു.
ഇഷ്ടമല്ലേ ആദി നിനക്കെന്നെ???????
അവൻ വീണ്ടും ആവർത്തിച്ചു ചോദിച്ചു.
എനിക്ക്……എനിക്ക്……എനിക്കറിയില്ല….
അവൾ മുഖം അവനിൽ നിന്ന് മാറ്റി.
അതെന്താ അറിയാത്തെ???????
കുറുമ്പൊടെ അവൻ ചോദിച്ചു.
ആവോ……. എന്നെ വിട്………
അവൾ അവനിൽ നിന്ന് കുതറി.
എന്റെ കണ്ണിലേക്ക് നോക്കി പറ ആദി നിനക്കെന്നെ ഇഷ്ടമല്ലേ???????
അവൻ അവളെ തന്നിലേക്കടുപ്പിച്ചു.
പിന്നെയും അവൾ മുഖത്തേക്ക് നോക്കുന്നില്ല എന്ന് കണ്ടതും അവൻ അവളുടെ ഒരു കവിളിൽ കൈ വെച്ച് മുഖം അവന് നേരെ തിരിച്ചു മറുകൈയ്യാൽ അവളുടെ കയ്യെടുത്ത് അവന്റെ ഇട നെഞ്ചിലേക്ക് ചേർത്തു.
ഇനി പറ എന്നെ ഇഷ്‍ടമാണോ അല്ലയോ?????????
അവളുടെ കണ്ണുകളിൽ നോട്ടമെറിഞ്ഞവൻ നേർത്ത സ്വരത്തിൽ ചോദിച്ചു.
നിന്നോട് തോന്നുന്ന വികാരത്തെ പ്രണയം എന്ന പേരിട്ട് വിളിക്കണോ എന്നെനിക്കറിയില്ല പക്ഷെ ഒന്ന് മാത്രമറിയാം നിന്നോടൊത്തുള്ള ഓരോ നിമിഷവും ഞാനാസ്വദിക്കുന്നുണ്ട് നിന്നിലേക്ക് മാത്രം ചുരുങ്ങാൻ ഞാനാഗ്രഹിക്കുന്നുണ്ട്. നിന്റെ ഹൃദയതാളം അറിഞ്ഞ് ജീവിതകാലം മുഴുവൻ ഇങ്ങനെ നിൽക്കാണം എന്ന് തോന്നുന്നുണ്ട്.
അവന്റെ കണ്ണുകളിലേക്ക് നോക്കി സ്വയം മറന്നവൾ ഉരുവിട്ടു.
അവളുടെ വാക്കുകൾ അവനിൽ അവളോടുള്ള പ്രണയത്തിന്റെ ആഴം കൂട്ടി.
ഇത് തന്നെയാണ് ആദി പ്രണയം.
അവൻ അരുമയായി അവളുടെ കവിളിൽ തലോടി അവളെ നെഞ്ചോടു ചേർത്തു.
അവന്റെ നെഞ്ചിലെ ചൂടിൽ അതുവരെ മനസ്സിൽ ഉണ്ടായിരുന്ന എല്ലാ ദുഖങ്ങളും അവളിൽ നിന്ന് വിട്ടകന്നിരുന്നു.
പിന്നീട് അവർക്കിടയിൽ മൗനം സ്ഥാനം പിടിച്ചു. വാക്കുകൾ കൊണ്ടല്ലാതെ ഹൃദയം കൊണ്ടവർ orqനൂറു കാര്യങ്ങൾ പറഞ്ഞു തീർത്തു.
കടലിലേക്ക് മുങ്ങി താഴുന്ന അസ്തമയ സൂര്യന് അതുവരെ ഇല്ലാത്തൊരു മനോഹാരിത ഉണ്ടെന്നവർക്ക് തോന്നി.
ഇരുട്ട് വീണ് തുടങ്ങിയപ്പോൾ അവൻ അവളെയും കൊണ്ട് അവിടുന്നു മടങ്ങി.
തിരികെ ഓട്ടോയിൽ പോവാൻ നിന്ന അവളെ അവൻ ശാസനയോടെ പിടിച്ചു കാറിൽ കയറ്റി ഇരുത്തി വണ്ടി മുന്നോട്ടെടുത്തു.
പാലാഴി ഗേറ്റിന് മുന്നിൽ കാർ നിർത്തി അവൻ അവളെ നോക്കി.
നാളെ വൈകിട്ട് 5 മണിക്ക് ബീച്ചിൽ വരണം കേട്ടല്ലോ?????? രാത്രി ഞാൻ വിളിക്കാം.
അവൻ പറയുന്നതിന് അവൾ അതെയെന്ന് തലയാട്ടി.
മ്മ്മ് പൊക്കോ………
അത് കേട്ടവൾ ഡോർ തുറന്നു.
ഒരു മിനിറ്റ്………..
അവൾ എന്തെന്ന അർത്ഥത്തിൽ തിരിഞ്ഞവനെ നോക്കി.
അവൻ ചിരിയോടെ അവളെ വലിച്ചവളുടെ നെറ്റിയിൽ ചുംബിച്ചു.
ഇനി പൊക്കോ.
കുസൃതി ചിരിയോടെ കണ്ണിറുക്കി അവൻ നോക്കുന്നത് കണ്ടവൾ കാറിൽ നിന്നിറങ്ങി അകത്തേക്ക് ഓടി.
അവളുടെ പോക്ക് നോക്കി ചിരിയോടെ അവൻ കാർ മുന്നോട്ടെടുത്തു.
വരാൻ പോവുന്ന പരീക്ഷണ നാളുകൾ അറിയാതെ അവർ മനസ്സിൽ സന്തോഷിച്ചു.
തുടരും…………………
ഇനി പറയാൻ പോവുന്ന കാര്യം രുദ്രൻ സത്യങ്ങൾ അറിയുമ്പോൾ ആദിയെ വെറുക്കും അല്ലെങ്കിൽ ആദി നന്ദന്റെ മക്കൾ എന്ന് തെറ്റിദ്ധരിച്ചു ലെച്ചുവിനെ വിവാഹം ആലോചിക്കും അങ്ങനെ സ്ഥിരം ക്‌ളീഷേ സ്റ്റോറി ആക്കിയാൽ സ്റ്റോറി വായിക്കുന്നത് നിർത്തും എന്നൊക്കെ പറയുന്നവരോട് സ്റ്റോറി വായിക്കുന്നതും വായിക്കാതിരിക്കുന്നതും നിങ്ങളുടെ ഇഷ്ടം ഞാനീ സ്റ്റോറി എഴുതുന്നത് ക്ലൈമാക്സ് വരെ മനസ്സിൽ കണ്ടിട്ടാണ് ഇതൊരു ക്‌ളീഷേ സ്റ്റോറി ആക്കാൻ എനിക്ക് താല്പര്യമില്ല നിങ്ങൾ ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് ആണ് വരാൻ പോവുന്നത് അതുകൊണ്ട് ദയവ് ചെയ്തു കാത്തിരിക്കുക.
ഇപ്പൊ പറഞ്ഞത് അഹങ്കാരം കൊണ്ടല്ലാട്ടോ പറയാൻ തോന്നി അതുകൊണ്ട് മാത്രം പറഞ്ഞതാ 😊
✒️ ആർദ്ര അമ്മു
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Adhirudhram written by Aardhra Ammu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission