Skip to content

ആദിരുദ്രം – പാർട്ട്‌ 17

Malayalam Novel Adhirudhram

✒️ ആർദ്ര അമ്മു

ആദി ഓടി അകത്തേക്ക് കയറി. ഹാളിൽ ആരെയും കാണാത്തതിനാൽ ആശ്വാസത്തോടെ അവൾ മുകളിലേക്ക് ഓടി കയറി.

പേടിപ്പിച്ചു കളഞ്ഞല്ലോ മോളെ സമയം എത്രയായെന്നാ വിചാരം?????
അവളെ കണ്ട് ഹേമ ചോദിച്ചു.

എന്നാൽ അതിന് മറുപടി കൊടുക്കാതെ അവരുടെ കവിളിൽ ഒരുമ്മ കൊടുത്തവൾ റൂമിലേക്കോടി.

ഈ പെണ്ണിനിത് എന്താ പറ്റിയത്?????
ഹേമ അവൾ പോയ വഴിയേ നോക്കി നിന്നു.

ലെച്ചുവും അവളുടെ മാറ്റം കണ്ട് അതിശയിച്ചു നിൽക്കുവായിരുന്നു.

റൂമിൽ കയറിയ ആദി വാതിൽ കുറ്റിയിട്ട് അതിൽ ചാരി നിന്ന് കിതപ്പടക്കി.
നാണത്തിൽ കുതിർന്ന ഒരു ചിരി അവളുടെ മുഖത്ത് അപ്പോഴുണ്ടായിരുന്നു. നെറ്റിയിൽ ഇപ്പോഴും അവന്റെ നിശ്വാസ ചൂട് ഉണ്ടെന്നവൾക്ക് തോന്നി.

ഇന്ന് നടന്ന സുന്ദര നിമിഷങ്ങളുടെ ഓർമ്മയിൽ അവൾ കട്ടിലിലേക്ക് വീണു.
മനസ്സിൽ അതുവരെ ഉണ്ടായിരുന്ന എല്ലാ വിഷമങ്ങളും തന്നിൽ നിന്നകന്ന് പോയി. പകരം രുദ്രന്റെ മുഖം മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു.
അവനും അവളും മാത്രമടങ്ങുന്ന സ്വപ്നലോകത്തേക്ക് മനസ്സ് ചേക്കേറി.
ചുണ്ടിൽ മായാത്ത ചിരിയോടെ അവൾ കിടന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

തിരിച്ചുള്ള യാത്രയിൽ രുദ്രൻ സന്തോഷവാനായിരുന്നു. അതുവരെ പ്രതീക്ഷ ഏതുമില്ലാത്ത ജീവിതത്തിന് പുതിയ പ്രതീക്ഷകൾ കൈവന്നിരിക്കുന്നു പുതിയ അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നു.
മനസ്സ് പുതു തീരങ്ങൾ തേടി ഒഴുകി അലയുന്നു. അവ എന്നോ ചിതലരിച്ചു പോയ സ്വപ്‌നത്താളുകളിൽ പുതു വർണ്ണങ്ങളാൽ പ്രണയകാവ്യം രചിക്കുന്നു.

സന്തോഷത്താൽ തുടികൊട്ടുന്ന മനസ്സ് ശാന്തമായ് ഒഴുകുന്ന പുഴയിലെ തോണി പോലെ ഒഴുകി കൊണ്ടിരുന്നു.

കുറച്ചു സമയം കഴിഞ്ഞാണ് ഒരു റെഡ് സ്കോർപിയോ ഫോളോ ചെയ്യുന്നത് റിയർ വ്യൂ മിററിലൂടെ അവൻ ശ്രദ്ധിക്കുന്നത്.
സൈഡ് കൊടുത്തിട്ടും അവർ കടന്നു പോവുന്നില്ല എന്ന് കണ്ടതും ഇത് തനിക്കുള്ള സ്കെച്ച് ആണെന്നവന് മനസ്സിലായി.
കണ്ണുകൾ രക്തവർണ്ണം പൂണ്ടു.
അവൻ കാറിന്റെ വേഗത കൂട്ടി.

നീഹാരത്തിലേക്കുള്ള റോഡിൽ കയറാതെ അവൻ കാർ മുന്നോട്ടോടിച്ചു.
വളവുകൾ തിരിഞ്ഞവൻ കാർ ആളൊഴിഞ്ഞ സ്ഥലത്ത് അവർക്ക്
തടസമായി നിർത്തി.
അവൻ ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങി കാറിന്റെ ബോണറ്റിൽ കയറി കാലിന്മേൽ കാൽ കയറ്റി ഇരുന്നു.

അപ്പോഴേക്കും അവനെ ഫോളോ ചെയ്തു വന്ന സ്കോർപിയോ അവിടെ എത്തിയിരുന്നു.
ഗുണ്ടകൾ എന്ന് തോന്നിപ്പിക്കുന്ന നാലുപേർ അതിൽ നിന്നിറങ്ങി അവനഭിമുഖമായി അണിനിരന്നു നിന്നു.

രുദ്രൻ ഭാവഭേദമൊന്നുമില്ലാതെ പോക്കറ്റിൽ നിന്ന് സിഗരറ്റ് എടുത്തു കത്തിച്ചു വലിക്കാൻ തുടങ്ങി.

അപ്പൊ സാറേ ഞങ്ങൾ വന്നത് എന്താണെന്ന് വെച്ചാൽ സാറിന്റെ കയ്യും കാലും തല്ലിയൊടിക്കാൻ ചെറിയൊരു കോട്ടെഷൻ ആളൊഴിഞ്ഞ സ്ഥലത്തിട്ട് പണിയാനായിരുന്നു ഓർഡർ അതുകൊണ്ടാ ഇത്രയും നേരം ഫോളോ ചെയ്തത് സാറായിട്ട് തന്നെ അതിനുള്ള അവസരം ഉണ്ടാക്കി തന്നു.
ഇതിപ്പോ ഞങ്ങൾക്ക് ലാഭായി അല്ലേടാ സുധീഷേ………..
കൂട്ടത്തിലെ തലവൻ എന്ന് തോന്നിക്കുന്നവൻ പറഞ്ഞതും മറ്റുള്ളവർ ചിരിക്കാൻ തുടങ്ങി.

ഇത്രയും നേരം കഷ്ടപെട്ട് ഫോളോ ചെയ്തു വന്ന നിങ്ങൾക്ക് ഇങ്ങനെ ഒരുപകാരമെങ്കിലും ഞാൻ ചെയ്തു തരണ്ടേ??????
ഇവിടെ ആവുമ്പോൾ കാര്യം എളുപ്പാ ആ വളവ് തിരിഞ്ഞാൽ ഹോസ്പിറ്റലാണ് റോഡിൽ കിടന്ന് അധികം വേദന സഹിക്കുന്നതിനു മുന്നേ നാലിനും അവിടെ പോയി കിടക്കാം.
അവരെ നോക്കി പുച്ഛചിരിയോടെ രുദ്രൻ പറഞ്ഞു.

അത് കേട്ടവർ ചിരി നിർത്തി ദേഷ്യത്തിൽ അവനെ നോക്കി.

തല്ലിയൊടിക്കെടാ ആ പന്നീടെ കയ്യും കാലും……

നടുക്ക് നിന്നവൻ അലറി തീർന്നതും കൂട്ടത്തിലെ ഒരുവൻ ഇരുമ്പു ദണ്ഡുമായി രുദ്രന് നേരെ പാഞ്ഞടുത്തു.
എന്നാൽ രുദ്രന് നേരെ ദണ്ഡുയർത്തുന്നതിന് മുന്നേ നെഞ്ചിൽ പ്രഹരമേറ്റവൻ തലവന്റെ കാൽചുവട്ടിൽ ചെന്നു വീണു.

അത് കണ്ടവർ ഒന്ന് പകച്ചെങ്കിലും ഓരോരുത്തരായി അവന് നേരെ അടുക്കാൻ തുടങ്ങി.

രുദ്രൻ എന്തിനും തയ്യാറായി കാറിന്റെ ബോണറ്റിൽ നിന്ന് ചാടിയിറങ്ങികൊണ്ട് രണ്ടു കാലും ഉപയോഗിച്ച് ഒന്നാമന്റെ നെഞ്ചിൽ ചവിട്ടി.
അവൻ താഴെ വീണതും രണ്ടാമന്റെ വയറിൽ മുഷ്ടി ചുരുട്ടി ഇടിച്ചു.
അവന്റെ കയ്യിലുള്ള ദണ്ഡ് താഴേക്ക് വീണു. വേദനയാൽ വയറിൽ കൈ വെച്ചവൻ താഴേക്ക് വീണു.
അപ്പോഴേക്കും കൂട്ടത്തിലെ തലവൻ രുദ്രന് നേരെ വടിവാൾ വീശി.
അത് കണ്ടവൻ പെട്ടെന്ന് തന്നെ കുനിഞ്ഞു അതിൽ നിന്നൊഴിഞ്ഞു മാറി താഴെ കിടന്ന ഇരുമ്പ് ദണ്ഡെടുത്ത് വാളോങ്ങിയവന്റെ കൈ തണ്ടയിൽ അടിച്ചു.

ടക്………
അവന്റെ കയ്യിൽ നിന്നൊരു ശബ്ദം ഉയർന്നു.

ആഹ്ഹ്……..
അവൻ വേദനയാൽ അലറി കരഞ്ഞു. കയ്യിലിരുന്ന വാൾ താഴേക്കൂർന്ന് വീണു.

അപ്പോഴേക്കും രുദ്രന്റെ ഉള്ളിലെ അസുരൻ ഉണർന്നിരുന്നു.
കണ്ണുകൾ രൗദ്ര ഭാവം പൂണ്ട് തനിക്ക് ചുറ്റും അണിനിരന്ന മൂന്നു പേരെ നോക്കി ഇരുമ്പ് ദണ്ഡിൽ പിടി മുറുക്കി നിന്നു.
അവന് നേരെ അടുക്കുന്ന മൂന്നു പേരെയും ഭ്രാന്തമായി തല്ലാൻ തുടങ്ങി.
തല്ല് കൊണ്ട് അവശനായി രണ്ടാമനും വീണപ്പോൾ ക്രൂരമായ ചിരിയോടെ അവൻ മൂന്നാമന് നേരെ അടുത്തു.
അധികം വൈകാതെ മൂന്നാമനും നിലം പൊത്തി.
എന്നാൽ രുദ്രന്റെ കണ്ണ് തെറ്റിയതും നാലാമൻ സ്കോർപിയോയിൽ നിന്നെടുത്ത ജാക്കി ലിവർ ഉപയോഗിച്ച് അവന്റെ മുതുകിൽ പ്രഹരിച്ചു.
അടി കൊണ്ടതും വേദനയും ദേഷ്യവും അവനിൽ ഇരച്ചു കയറി.
വലിഞ്ഞു മുറുകിയ മുഖത്തോടെ അവൻ തിരിഞ്ഞു നോക്കി. രുദ്രന്റെ മുഖം കണ്ടവൻ ഒന്ന് ഭയന്നെങ്കിലും അത് പുറത്ത് കാട്ടാതെ അവൻ വീണ്ടും രുദ്രന് നേരെ ലിവർ ഉയർത്തി.
അത് കണ്ടതും ഞൊടിയിടയിൽ രുദ്രൻ അവന്റെ കയ്യിൽ പിടിച്ചു തിരിച്ചു.
വേദനയാൽ അവൻ നിലവിളിക്കാൻ തുടങ്ങി.
ദേഹം നൊന്ത ദേഷ്യത്തിൽ രുദ്രനവന്റെ തലയിൽ പിടിച്ചു സ്കോർപിയോയുടെ ബോണറ്റിൽ ഇടിപ്പിച്ചു. തല പൊട്ടി ചോരയൊലിച്ചവൻ താഴേക്ക് വീണു.
കലി തീരാതെ രുദ്രനവന്റെ നെഞ്ചിൽ കാലുകൊണ്ട് ചവിട്ടി.

ചോരയൊലിച്ചു താഴെ കിടക്കുന്ന മൂന്നുപേരെ നോക്കി കൈത്തണ്ടയിൽ പിടിച്ചു വേദനയോടെ നിലവിളിക്കുന്ന തലവന്റെ അടുത്ത് ചെന്നിരുന്നവന്റെ തല മുടിയിൽ പിടിച്ചു.

ആഹ്……………
വേദനയാൽ അവൻ അലറി.

പറ ഇതാര് തന്ന കോട്ടെഷനാണ്??????
അവന് നേരെ മുഖം അടുപ്പിച്ചു ചോദിച്ചു.

ആഹ്…… പാലാഴിയിലെ….. ദേവൻ സാർ………… തന്നതാ……..
ഫോട്ടോയും…….. കാശും……….. ഒരാളുടെ കയ്യിൽ……… കൊടുത്തയച്ചതാ സാറേ……………..
വേദന കടിച്ചു പിടിച്ചവൻ പറഞ്ഞൊപ്പിച്ചു.

അത് കൂടിയായപ്പോൾ രുദ്രന് ദേഷ്യം നിയന്ത്രിക്കാനായില്ല കലിയോടെ അവന്റെ ഇരുകവിളിലും തല്ലി എഴുന്നേറ്റു.

ദേവൻ സാറിന്റെ കയ്യിൽ നിന്ന് വലിയ തുകയ്ക്ക് കൊട്ടേഷനൊക്കെ എടുത്തതല്ലേ ആവത് പോലെ എഴുന്നേറ്റ് ഹോസ്പിറ്റലിൽ പോവാൻ നോക്ക്.
പുച്ഛത്തോടെ പറഞ്ഞവൻ കാറിൽ കയറി സ്പീഡിൽ വണ്ടി മുന്നോട്ട് എടുത്തു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ഡീൽ കയ്യിൽ നിന്ന് പോയ വിഷമത്തിലും രുദ്രന്റെ മുന്നിൽ തോറ്റതിന്റെ ദേഷ്യത്തിലും ബാറിൽ കയറി കുടിച്ച് തിരികെ പാലാഴിയിലേക്ക് പോവുകയായിരുന്നു.
തറവാട്ടിലേക്കുള്ള വളവിനടുത്ത് എത്തിയപ്പോഴേക്കും ഒരു കാർ ദേവന് മുന്നിൽ തടസ്സമായി നിർത്തി.

ഏത് @%#& മോനാടാ എന്റെ വണ്ടിക്ക് വട്ടം വെക്കുന്നത്????????
ദേവൻ ദേഷ്യത്തിൽ അലറി.

നിമിഷങ്ങൾക്കകം മുന്നിലെ കാറിൽ നിന്ന് രുദ്രനിറങ്ങി ദേവന്റെ കാറിനടുത്തേക്ക് നടന്നു ഡ്രൈവിങ് സീറ്റിന്റെ സൈഡ് ഗ്ലാസിൽ തട്ടി.

അയാൾ കലിയോടെ അവനെ നോക്കി ഗ്ലാസ്‌ താഴ്ത്തി.

എന്താടാ എന്റെ മുന്നിൽ ഷോ കാണിക്കുന്നോ??????
പല്ല് കടിച്ചു കൊണ്ടയാൾ ചോദിച്ചു.

ആഹാ എന്റെ കയ്യും കാലും തല്ലിയൊടിക്കാൻ കോട്ടെഷൻ കൊടുത്തിട്ട് സാർ നല്ല ഫോമിൽ ആണല്ലോ???????
അവൻ പുച്ഛത്തോടെ അയാളെ നോക്കി.

അയാൾ ഒന്നും മനസ്സിലാവാതെ അവനെ നോക്കി.

അയ്യോ ഇരുപ്പ് കണ്ടോ ഒന്നും അറിയാത്തതുപോലെ എനിക്കെതിരെ താനയച്ച ഗുണ്ടകൾ ഇപ്പൊ മെഡിക്കൽ കോളേജിലെ ഏതെങ്കിലും വാർഡിൽ കാണും ഒന്നന്വേഷിച്ചാൽ അറിയാം.
എനിക്കെതിരെ ഇറക്കുമ്പോൾ കുറച്ചു നല്ലതിനെയൊക്കെ ഇറക്കിക്കൂടെ എന്റെ രണ്ട് തല്ലിനില്ല അവന്മാർ………. സാരമില്ല അടുത്ത പ്രാവശ്യം ഇറക്കുമ്പോൾ ഇതിലും നല്ലൊരു ടീമിനെ അയച്ചാൽ മതി.
പിന്നെ എനിക്കിപ്പൊ തന്ന പണിക്ക് മറുപണി തരാൻ അറിയാഞ്ഞിട്ടല്ല ഇതുവരെ താൻ ചെയ്തു കൂട്ടിയ പാപങ്ങൾക്കുള്ള ശിക്ഷ ഞാൻ തരുന്നുണ്ട് പറയുന്നത് രുദ്രനാ…….
പകയോടെ പറഞ്ഞവൻ കാറിൽ കയറി അവിടുനിന്ന് പോയി.

അവൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാതെ അയാളിരുന്നു പോയി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

എല്ലാം കഴിഞ്ഞ് തിരികെ വീട്ടിൽ എത്തിയ രുദ്രനെ വരവേറ്റത് ജേക്കബ് ആയിരുന്നു.

നീയിത് എവിടെ ആയിരുന്നു രുദ്രാ?????
നിന്നെ വിളിച്ചിട്ട് കിട്ടാതെ വരുണിനെ വിളിച്ചു തിരക്കി. നീ മീറ്റിംഗ് കഴിഞ്ഞു പോയതാണ് എന്നവൻ പറഞ്ഞു. അറ്റ്ലീസ്റ്റ് നിനക്കാ ഫോണെങ്കിലും ഒന്നെടുത്തൂടെ വെറുതെ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാനായിട്ട്…………..
അയാൾ അവന് നേരെ ദേഷ്യപ്പെട്ടു.

സോറി അപ്പാ ഞാൻ ശ്രദ്ധിച്ചില്ല.

നീ ശ്രദ്ധിക്കില്ല അതെനിക്കറിയാം……

എന്റെ പൊന്നപ്പാ ഇന്നത്തേക്ക് ഒന്ന് ക്ഷമിക്ക് ഇനി ഇതാവർത്തിക്കില്ല.
അയാളെ പറഞ്ഞു പൂർത്തിയാക്കാൻ അനുവദിക്കാതെ പറഞ്ഞുകൊണ്ടവൻ മുകളിലേക്ക് പോവാൻ തിരിഞ്ഞു.

അല്ല നീയിത് ഇത്രയും നേരം എവിടെ ആയിരുന്നു?????????
അയാൾ അവനെ പിടിച്ചു നിർത്തി ചോദിച്ചു.

എല്ലാം വിശദമായി പറയുന്നുണ്ട് ഇപ്പൊ ഞാനൊന്ന് പോട്ടെ കുറെ നാൾ കഴിഞ്ഞ് ബോഡി അനങ്ങിയതിന്റെ ആണെന്ന് തോന്നുന്നു നല്ല ക്ഷീണം ഞാനൊന്ന് കുളിച്ചിട്ട് വരാം.
അത്രയും പറഞ്ഞവൻ മുകളിലേക്ക് പോയി.

എടാ തല്ല് കിട്ടിയവരിപ്പോ ജീവനോടെ ഉണ്ടോ????????
ജേക്കബ് താഴെ നിന്ന് വിളിച്ചു ചോദിച്ചു.

ചത്തിട്ടില്ല ഇപ്പൊ പോയാൽ മെഡിക്കൽ കോളേജിൽ കാണും.

അവന്റെ മറുപടി കേട്ടയാൾ ചിരിച്ചു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

തറവാട്ടിൽ എത്തിയ ദേവന്റെ മനസ്സ് കലുഷിതമായിരുന്നു.
രുദ്രൻ പറഞ്ഞതിന്റെ അർത്ഥവും അവന്റെ കണ്ണിലെ പകയുടെയും കാരണവും അറിയാതെ അയാൾ കുഴങ്ങി.

എത്ര ആലോചിച്ചിട്ടും അയാൾക്ക് ഉത്തരം കിട്ടാത്ത ചോദ്യമായി അത് നിലകൊണ്ടു.
അസ്വസ്ഥമായ മനസ്സോടെ അയാൾ ചിന്തയിൽ ആണ്ടിരുന്നു.

താഴെ നിന്ന് ഉയർന്നു കേൾക്കുന്ന ചിരി കളികൾ കേട്ടയാൾ പടിക്കെട്ടുകൾ ഇറങ്ങി അങ്ങോട്ട്‌ നോക്കി.
എല്ലാവരുടെയും മുഖത്ത് തെളിഞ്ഞു കാണുന്ന ചിരി കണ്ടയാൾക്ക് സ്വയം പുച്ഛം തോന്നി.

എല്ലാവരെയും കുറച്ചു നേരം നോക്കി നിന്നശേഷം അയാൾ മുറിയിലേക്ക് കയറി പോയി.

ഇതൊന്നും അറിയാതെ അവർ കളിച്ചു ചിരിച്ചിരുന്നു.

തുടരും…………………..

മൈൻഡ് ഭയങ്കര ഡെസ്പ് ആയിപോയി അതാ എഴുതാതെ ഇരുന്നത്.
❤️ മഴ ❤️ ഒരു വേസ്റ്റ് സ്റ്റോറി ആണെന്ന് മെസ്സേജ് അയച്ചപ്പോൾ എനിക്കെന്തോ ഭയങ്കര വിഷമം തോന്നി. സാധാരണ ഇങ്ങനെ ഒക്കെ വന്നാൽ ഗ്രാസ്സായി കരുതുന്ന എനിക്കിത് എന്തുപറ്റി എന്ന് എനിക്ക് തന്നെ തോന്നി.
എന്തായാലും ആ ഒരു ബാഡ് കമന്റ്‌ എന്റെ എഴുത്തിനെ പോലും ബാധിച്ചു അതുകൊണ്ട് തന്നെ രണ്ട് ദിവസം എഴുതാൻ ശ്രമിച്ചിട്ടും പണ്ടത്തെ പോലെ ഒരു മനസുഖം കിട്ടുന്നില്ല ഈ പാർട്ട്‌ തന്നെ ഒട്ടും ഇഷ്ടമല്ലാതെയാണ് എഴുതിയത് ലെങ്ത് കുറവായിരിക്കും അതുപോലെ പക്കാ ബോർ ആവാനും ചാൻസുണ്ട്.

അടുത്ത പാർട്ടിൽ മാക്സിമം ശരിയാക്കാൻ ഞാൻ ശ്രമിക്കാം.

പിന്നെ അറിയാനുള്ള കൗതുകം കൊണ്ട് ചോദിക്കുവാ എന്റെ ❤️ മഴ ❤️ ഒരു വേസ്റ്റ് സ്റ്റോറി ആണെന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ?????
എന്തായാലും ഒന്ന് തുറന്നു പറയണം 😌

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ

മഴ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Adhirudhram written by Aardhra Ammu

4.7/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

9 thoughts on “ആദിരുദ്രം – പാർട്ട്‌ 17”

 1. Bhahu janam palavidham ennu alle athu kondu a paranjathu karyam akkada enikku a story oru padu istam ayi e storyum oru padu istam anu ….so leave it yaar😉😉

 2. Orikalum alla mazha super story ayirunnu enik orupad ishtam ayi ithum super aanu arelum enthelum paranjennu karuthi vishamam onum venda ezhuth nirthathe irunnal mathi kto

 3. ഇന്ന് പെട്ടെന്ന് തീർന്നു.നല്ലൊരു മൂഡിലേക്ക് വരുവായിരുന്നു. രുദ്രൻ ഈ അടിയൊക്കെ ഒരു വിഷയമാണോ?ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാൻ ഉണ്ട്.
  ഇനി മഴയെക്കുറിച്ച് പറയാം. ഞാൻ വളരെയധികം ആസ്വദിച്ച് വായിച്ചാതാണ് “മഴ” ഇപ്പോഴും ഋഷിയുടെ പ്രണയം എന്റെ മനസ്സിൽ ഉണ്ട്. അത്രമാത്രം ഞാൻ ഇഴുകിച്ചേർന്നിരുന്നു.

 4. Super ayirunnu ❤❤❤oro partinum wait chryyunnavarke vendi ezhuthanam 👍👍👍Mazha super ayirunnu❤Rishiyum sreeyum manasil niranju nilkkunnu👍👍❤❤

 5. ആര്യലക്ഷ്മി കാശിനാഥൻ

  എന്റെ നിഷ്കു താൻ ഇത്ര silly ആയിപ്പോയല്ലോ… ഏതെങ്കിലും grassകൾ എന്തെങ്കിലും പറഞ്ഞൂന്ന് കരുതി….. വിട്ട്കള പിള്ളേച്ചാ😁😁😁 എന്നിട്ട് അടുത്ത partil ഉഷാറായി വാ😊😊😊 … മഴ വളരെ ഭംഗിയുള്ള ഒരു കഥയായിരുന്നു 😊😊😊❤💗💗💗

 6. Who told u that mazha was a waste story… It was the best romantic novel i had ever read…. And i love to read it… This one also going pretty… Waiting for more twists💜💜🙌🙌… We need ur parts like before… Someone told u coz of jealous…💜🤗

 7. Edo Ammuse, oro kadhakkum pachayaayi abhipraayam ezhuthunna aala njan. Thante munpathe chila stories nu chila filmsinte story line pidichu ezhuthiya pole thoneettu comment um ittitundu… Aa njan polum “Mazha” valare diff aaya fresh aaya love story aayirunnu ennu comment ittirunnu…vaayichuo… Iyaal ezhuthado nishku… Orupaadu orupaadu.. negative comments kitttiyaal athu thanikku more strong aayi uyaraanulla prachothanam aavanam…

 8. ഞാൻ ഈ അക്ഷരത്താളുകളിൽ ആദ്യം വായിച്ച കഥ ” മഴ”യാണ് ഒരുപാട് ഇഷ്ടപ്പെട്ടു, വേസ്റ്റ് ആണെന്ന് പറഞ്ഞ മാന്യന്മാരോട് പോയി പണി നോക്കാൻ പറയ്

 9. Mazha njan vayichitilka.. ivide vannu aadhyam vayikunnath aadhirudram aanu …ithu vere level pranayamanallo…pinne ithu kazhinjal mazha vayikum..kuttam parayunnavarod Oru namaskarm kodukuka..viral ethanannu njan parayathe manasilayitundavumallo😜❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Leave a Reply

Don`t copy text!