✒️ ആർദ്ര അമ്മു
രാത്രി ഫുഡ് കഴിക്കാനിരിക്കുമ്പോൾ ചുണ്ടിൽ ചെറു ചിരിയുമായി എന്തോ ആലോചനയിൽ മുഴുകി പ്ലേറ്റിൽ കളം വരക്കുന്ന ആദിയെ ലെച്ചു ചുഴിഞ്ഞു നോക്കി.
എന്നാൽ അവളിതൊന്നും അറിയാതെ സ്വപ്നലോകത്തായിരുന്നു.
ഡീ കഴിച്ചു കഴിഞ്ഞില്ലേ???????
ലെച്ചു അവളുടെ കയ്യിൽ തട്ടി.
ഏഹ്?????????
അവൾ ഞെട്ടി തിരിഞ്ഞു നോക്കി.
കഴിച്ചു കഴിഞ്ഞില്ലേന്ന് ??????
ആഹ് കഴിഞ്ഞു.
അവൾ വെപ്രാളപ്പെട്ട് പ്ലേറ്റും എടുത്ത് അടുക്കളയിലേക്ക് പോയി.
ലെച്ചു പലതും മനസ്സിലുറപ്പിച്ച് അവളെ നോക്കിയിരുന്നു.
ആഹ് കൊള്ളാം അവളെ പറഞ്ഞു വിട്ടിട്ട്
നീയിവിടെയിരുന്നു ചിന്താവിഷ്ടയായ ശ്യാമള കളിക്കുന്നോ?????
നന്ദൻ അവളുടെ തലയിൽ കൊട്ടി.
അതെ ഈയിടെ ആയിട്ട് വാദ്യാർക്ക് ഈ നിലവാരം കുറഞ്ഞ ചളിയടിക്കൽ കുറച്ചു കൂടിയിട്ടുണ്ട്.
അവൾ നന്ദനെ കൂർപ്പിച്ചു നോക്കി പറഞ്ഞു.
നിന്റെയൊക്കെ കൂടെയല്ലേ സഹവാസം അപ്പോൾ ഇതല്ല ഇതിനപ്പുറം പറഞ്ഞെന്നിരിക്കും.
നന്ദൻ അവളെ നോക്കി പുച്ഛിച്ച് എഴുന്നേറ്റു പോയി.
വന്നു വന്നു അച്ഛനും ട്രോളാൻ തുടങ്ങി. വെറുതെയല്ല ഫാമിലി ഗ്രൂപ്പിലെ ട്രോളനല്ലേ അപ്പോൾ ഇതൊക്കെ പ്രതീക്ഷിക്കാം.
ആരോടെന്നില്ലാതെ പറഞ്ഞവൾ എഴുന്നേറ്റു.
ആദി കിടക്കാനായി മുറിയിലേക്ക് കയറിയപ്പോൾ ലെച്ചു അവളുടെ ബെഡിൽ സ്ഥാനം പിടിച്ചിരുന്നു.
അവളെ കണ്ട് ആദി സംശയത്തോടെ നോക്കി.
ബാ മോളെ ബാ ച്യാച്ചിക്ക് മുത്തിനോട് കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട്.
അവൾ ഒരു പ്രത്യേക ട്യൂണിൽ പറഞ്ഞു.
ആദി വളിച്ചൊരു ചിരിയുമായി അവളുടെ അടുത്ത് കിടന്നു.
എന്താടാ???????
ഒന്നും അറിയാത്തത് പോലെ അവൾ ചോദിച്ചു.
അത് തന്നെയാ എനിക്കും ചോദിക്കാനുള്ളത് എന്താ മോളെ ഒരിളക്കം??????
അവൾ ആദിക്ക് നേരെ തിരിഞ്ഞു കിടന്നു.
എന്തിളക്കം??????
അവൾ നെറ്റി ചുളിച്ച് ലെച്ചുവിനെ നോക്കി.
വേണ്ട മോളെ വേണ്ട നിന്റെ ഒളിച്ചു കളി ഈ ലെച്ചൂനോട് വേണ്ട ഉള്ളത് ഉള്ളതായിട്ട് പറഞ്ഞോ കുറച്ചു നേരമായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നു രുദ്രനെ കാണാൻ പോയിട്ട് വന്നപ്പോൾ മുതലാ ഈ മാറ്റം.
ലെച്ചുവിന്റെ ചോദ്യത്തിന് മുന്നിൽ. അവൾ ഒന്ന് പതറി.
പിന്നെ നിനക്ക് വെറുതെ തോന്നുന്നതാ ഒന്ന് പോയേ എനിക്കുറങ്ങണം.
അവൾ ലെച്ചുവിന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.
മ്മ്മ്മ് അപ്പൊ പറയില്ല അല്ലെ????? സാരമില്ല ഞാൻ കണ്ടുപിടിച്ചോളാം ഇപ്പൊ മോള് ചാച്ചിക്കോ………
അവളെ ഒന്ന് നോക്കി ലെച്ചു എഴുന്നേറ്റു പോയി.
അവൾ പോയതും ആദി ശ്വാസം വലിച്ചു വിട്ട് ബെഡിലേക്ക് കിടന്നു.
ലെച്ചുവിനോട് രുദ്രന്റെ കാര്യം ഒളിച്ചു വെക്കുന്നതിൽ അവൾക്ക് വിഷമം തോന്നി. അവൾ ഓരോന്ന് ആലോചിച്ച് കിടന്നു.
രുദ്രൻ രാത്രി വിളിക്കുമ്പോൾ ലെച്ചുവിനോട് എല്ലാം പറഞ്ഞോട്ടെ എന്ന് ചോദിക്കാം.
അവൾ മനസ്സിൽ കരുതി രുദ്രന്റെ വിളിക്കായി കാത്തിരുന്നു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
വീട്ടിലേക്കുള്ള വരവിനിടയിൽ നടന്ന ആക്രമണത്തെ പറ്റി മുറിയിലെ ബാൽക്കണിയിൽ നിന്ന് രുദ്രൻ ജേക്കബിനോട് വിവരിക്കുകയായിരുന്നു.
എല്ലാം കേട്ട ശേഷം ജേക്കബ് അവന് നേരെ തിരിഞ്ഞു.
അതിനർത്ഥം പഴയതെല്ലാം അവൻ ആവർത്തിക്കാൻ തുടങ്ങി എന്നല്ലേ????
മ്മ്മ്മ് പണ്ടത്തെ അതേ ചീപ്പ് കളികളുമായി അയാൾ കളത്തിലിറങ്ങി. പക്ഷെ എതിരെ നിൽക്കുന്നത് രുദ്രനാണെന്നയാൾ ഓർത്ത് കാണില്ല.
അവന്റെ ശബ്ദത്തിൽ പുച്ഛം കലർന്നിരുന്നു.
രുദ്രാ സൂക്ഷിക്കണം ഒരിക്കൽ കൂടി ചരിത്രം ആവർത്തിക്കരുത് ശത്രു നിസ്സാരക്കാരനല്ല……..
അയാളുടെ ശബ്ദത്തിൽ ആധിയും ഭയവും കലർന്നിരുന്നു.
ഇരുട്ടിന്റെ മറവ് പറ്റി കുറെ തെരുവുപട്ടികളെ ആക്രമിക്കാനയക്കുന്ന അയാൾ എനിക്കൊരു എതിരാളിയേയല്ല.
അപ്പൻ പേടിക്കണ്ട പാലാഴിയിലെ ദേവാരാജ വർമ്മയുടെ പതനം ഇനി വിദൂരമല്ല.
ഉള്ളിൽ തിളച്ചു മറിയുന്ന പ്രതികാരാഗ്നി അവന്റെ കണ്ണുകളിൽ തെളിഞ്ഞു.
വല്ലാത്ത ഭാവത്തിൽ നിൽക്കുന്ന രുദ്രന്റെ പുറത്ത് ഒന്ന് തട്ടി ജേക്കബ് അവിടെ നിന്ന് പോയി.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
ശെടാ രാത്രി വിളിക്കാം എന്ന് പറഞ്ഞതാണല്ലോ എന്നിട്ടെന്താ വിളിക്കാത്തത് ???????
ആദി കട്ടിലിൽ കിടന്നു പിറുപിറുക്കുകയാണ്. രുദ്രൻ വിളിക്കാത്തതായിരുന്നു അവളുടെ പ്രശ്നം.
അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു.
പെട്ടെന്ന് ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടവൾ ഫോണെടുത്ത് ഒറ്റ റിങ്ങിൽ തന്നെ അറ്റൻഡ് ചെയ്തു കാതിലേക്കടുപ്പിച്ചു.
ആദി…………………
മരുഭൂമിയിൽ പെയ്തിറങ്ങുന്ന മഴ പോലെ അവന്റെ ശബ്ദം അവളുടെ ഹൃദയത്തിൽ വന്നു പതിച്ചു.
മ്മ്മ്മ്……….
നേർത്തൊരു മൂളലായിരുന്നു അവളുടെ മറുപടി.
എന്റെ കാൾ പ്രതീക്ഷിച്ചിരിക്കുവായിരുന്നോ???????
അവൻ ചോദിച്ചു.
പിന്നല്ലാതെ വിളിക്കാമെന്ന് പറഞ്ഞിട്ടല്ലേ പോയത് ഇത്രയും നേരം വിളിക്കാതിരുന്നപ്പോൾ ഞാൻ കരുതി മറന്നിട്ടുണ്ടാവുമെന്ന്.
പരിഭവത്തോടെയുള്ള അവളുടെ മറുപടി കേട്ടവൻ ഒന്ന് ചിരിച്ചു.
മറന്നിട്ടില്ല ഞാൻ കുറച്ചു തിരക്കിലായിപോയി അതാ വിളിക്കാൻ വൈകിയത്. നീയുറങ്ങി കാണും എന്നാ കരുതിയത്.
ആഹ് സാരമില്ല കല്യാണം കഴിയുമ്പോൾ ഞാൻ വീട്ടിൽ തിരികെ എത്തും വരെ ഉറക്കമളച്ച് കാത്തിരിക്കേണ്ടതല്ലേ ഇപ്പോഴേ അതൊക്കെ ശീലമാക്കുന്നത് നല്ലതാ.
കുസൃതിയോടെ അവൻ പറയുന്നത് കെട്ടവൾക്ക് ചിരി വന്നു.
അയ്യടാ ഞാനൊന്നും നോക്കിയിരിക്കില്ല.
അവൾ കേറുവോടെ മറുപടി പറഞ്ഞു.
ആഹാ അപ്പൊ എന്റെ പെണ്ണിന് നാക്കൊക്കെ ഉണ്ടല്ലേ???????
അതിനവൾ മറുപടി ഒന്നും പറഞ്ഞില്ല.
അത് ചോദിച്ചപ്പോൾ എന്താ ഉത്തരമില്ലാത്തത്????????
ഒന്നുല്ല.
കുറച്ചു നേരം മൗനമായി കടന്നു പോയി.
രുദ്രാ……………
മ്മ്മ്മ്……………
നമ്മുടെ കാര്യം എല്ലാവരും സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ????????
ചെറിയൊരു ഭയത്തോടെ അവൾ ചോദിച്ചു.
സമ്മതിക്കും എനിക്കുറപ്പുണ്ട് ഒരുപാട് വൈകിപ്പിക്കാതെ ഞാൻ തന്നെ പാലാഴിയിൽ വന്നു നിന്നെ ചോദിക്കും.
എല്ലാവരുടെയും സമ്മതത്തോടെ നിന്റെ കഴുത്തിൽ താലി ചാർത്തും.
പക്ഷെ അച്ഛൻ?????????
അവൾ സംശയത്തോടെ നിർത്തി.
നീയൊന്ന് കൊണ്ടും പേടിക്കണ്ട ആദി നീ എന്റെയാ നിന്നെ ഒരാൾക്കും ഞാൻ വിട്ടുകൊടുക്കാൻ പോവുന്നില്ല.
പിന്നെ ആരും സമ്മതിച്ചില്ലെങ്കിൽ നിന്റെ തറവാട്ടിൽ വന്നു ഞാൻ തൂക്കിയെടുത്ത് കൊണ്ടുപോരും അതിന് നിന്റെ സമ്മതം പോലും എനിക്കാവശ്യമില്ല. രുദ്രനെ നീ പ്രണയിക്കാൻ തുടങ്ങിയാൽ പിന്നെ അതിൽ നിന്നൊരു മോചനം നിനക്ക് ലഭിക്കില്ല ആദി.
അവന്റെ വാക്കുകൾ അവളുടെ മനസ്സിലെ പേടിയെ തുടച്ചു മാറ്റി.
എങ്കിൽ പിന്നെ ഞാൻ ലെച്ചുനോട് നമ്മുടെ കാര്യം പറഞ്ഞോട്ടെ ഞാനവളിൽ നിന്ന് ഒന്നും ഇതുവരെ മറച്ചു വെച്ചിട്ടില്ല. ഇന്നവൾ ചോദിച്ചപ്പോൾ ഞാനൊന്നുമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. അവളോട് പറയാഞ്ഞിട്ട് എന്തോ പോലെ……..
അതിന് നീയെന്തിനാ മറച്ചു വെക്കുന്നത്??????????
അതീ പ്രണയിക്കുന്നവരൊക്കെ എല്ലാം മറച്ചു വെക്കാറല്ലേ ചെയ്യാറ് എന്റെ കൂടെ പഠിച്ചവരൊക്കെ അങ്ങനെ ആയിരുന്നല്ലോ????????
അവൾ പറയുന്നത് കേട്ടവന് ചിരി അടക്കാൻ കഴിഞ്ഞില്ല.
അവൻ പൊട്ടിച്ചിരിച്ചു പോയി.
എന്തിനാ ചിരിക്കുന്നെ?????? ഞാൻ കാര്യമല്ലേ പറഞ്ഞത്??????
അവൾ ദേഷ്യപ്പെട്ടു ചോദിച്ചു.
എന്റെ പൊന്ന് ആദി നിന്റെ ചോദ്യം കേട്ടാൽ ആരായാലും ചിരിച്ചു പോവും.
അവൻ ചിരിയടക്കി അവളോട് പറഞ്ഞു.
വീട്ടുകാരെ ഒളിച്ചു പ്രേമിക്കാൻ നമ്മൾ സ്കൂൾ കുട്ടികളല്ല നമ്മുടെ കാര്യം നിനക്കാരോട് വേണമെങ്കിലും പറയാം അതിനൊരു കുഴപ്പവുമില്ല കേട്ടോ????
മ്മ്മ്മ്……. ഇപ്പൊ ഞാനെല്ലാം ലെച്ചുനോട് പറയാം ബാക്കി എല്ലാവരും രുദ്രനിവിടെ വന്നെന്നെ പെണ്ണ് ചോദിക്കുമ്പോൾ അറിഞ്ഞാൽ മതി അല്ലാതെ പറയാൻ എനിക്ക് പേടിയാ.
എങ്കിൽ ഓക്കേ.
എന്നാ രുദ്രൻ വെച്ചോ ഞാനിപ്പോ അവളോട് ചെന്ന് പറയട്ടെ.
ഏ ഇപ്പോഴോ???????
അവൻ അമ്പരപ്പോടെ ചോദിച്ചു.
ആഹ് ഇപ്പൊ.
എടി ഇപ്പൊ ഒരുപാട് രാത്രി ആയില്ലേ അവളുറങ്ങി കാണില്ലേ?????
എന്നാലും സാരമില്ല എനിക്കിപ്പൊ പറയണം അല്ലെങ്കിൽ എനിക്കുറങ്ങാൻ പറ്റില്ല.
അവളുടെ മറുപടി അവനിൽ ഒരു പുഞ്ചിരി വിരിയിച്ചു.
എങ്കിൽ ശരി പോയി അവളോട് പറഞ്ഞിട്ട് കിടക്കാൻ നോക്ക്.
ഓക്കേ അപ്പൊ ഗുഡ് നൈറ്റ്.
ഗുഡ് നൈറ്റ്.
ആദിയുടെ കാൾ കട്ട് ചെയ്തവൻ ഫോണിലെ അവളുടെ ഫോട്ടോയിലേക്ക് നോക്കി ബെഡിലേക്ക് കിടന്നു.
നിഷ്കളങ്കമായ അവളുടെ മുഖത്തേക്ക് നോക്കിയവൻ ഏറെ നേരം കിടന്നു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
വാതിലിൽ ആരോ തുടരെ കൊട്ടുന്നത് കേട്ട് ലെച്ചു ഉറക്കം ഉണർന്നു.
ആരാണാവോ????? മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല ……..
തലയും ചൊറിഞ്ഞവൾ എഴുന്നേറ്റ് വാതിൽ തുറന്നു.
ഹാ………….. എന്താടി നിനക്ക് ഉറക്കമില്ലേ??????
കോട്ടുവാ ഇട്ടുകൊണ്ടവൾ മുന്നിൽ നിൽക്കുന്ന ആദിയെ നോക്കി ചോദിച്ചു.
എടി എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്.
ആദി അകത്തേക്ക് കയറി കട്ടിലിൽ പോയിരുന്നു.
നിനക്കെന്താടി പ്രാന്താണോ ഈ പാതിരാക്ക് വിശേഷം പറയാൻ വന്നിരിക്കുന്നു.
ഉറക്കം നഷ്ടപെട്ട ദേഷ്യത്തിൽ അവൾ ആദിക്ക് നേരെ പല്ല് കടിച്ചു.
പ്ലീസ് ഡാ നിന്നോട് പറഞ്ഞില്ലെങ്കിൽ എനിക്ക് കിടന്നാൽ ഉറക്കം വരില്ല.
ആദി അവളുടെ കയ്യിൽ പിടിച്ചു കെഞ്ചി.
ആഹ് പറഞ്ഞു തൊലക്ക്………
തലപര്യമില്ലാതെ ഉറക്കചടവോടെ അവൾ ആദിക്കരികിൽ ഇരുന്നു.
ഇന്ന് രുദ്രനെന്നോട് ബീച്ചിൽ ചെല്ലാൻ പറഞ്ഞില്ലേ?????
ആഹ്…………..
അവിടെ വെച്ച് രുദ്രനെന്നെ പ്രൊപ്പോസ് ചെയ്തു.
അത്രേ ഉള്ളൂ……
അവൾ നിസാരമായി പറഞ്ഞു.
പിന്നെയാണ് അവൾ ആദി പറഞ്ഞത് എന്താണെന്ന് ശ്രദ്ധിക്കുന്നത്.
നീയെന്താ പറഞ്ഞേ????????
അവൾ ഞെട്ടി ആദിയുടെ കയ്യിൽ പിടിച്ചു.
രുദ്രനെന്നെ പ്രൊപ്പോസ് ചെയ്‌തെന്ന്.
ആദി വീണ്ടും അവളോട് ആവർത്തിച്ചു.
എന്നിട്ട്????????
അവൾ ആകാംഷയോടെ ആദിയുടെ അടുത്തേക്ക് നീങ്ങിയിരുന്നു.
ആദി അവിടെ സംഭവിച്ചത് മുതൽ കാറിൽ വെച്ച് ഇറങ്ങാൻ നേരം നെറ്റിയിൽ ചുംബിച്ചത് വരെ എല്ലാം വള്ളി പുള്ളി വിടാതെ പറഞ്ഞു കേൾപ്പിച്ചു.
പറഞ്ഞു തീർന്ന് ലെച്ചുവിനെ തിരിഞ്ഞു നോക്കിയ അവൾ കാണുന്നത് ബെഡിൽ വെട്ടിയിട്ട വാഴ കണക്ക് കിടക്കുന്ന ലെച്ചുവിനെയാണ്.
ലെച്ചു…….. ലെച്ചു………. എടി ലെച്ചു……..
ആദി അവളെ കുലുക്കി വിളിച്ചു.
എന്താ ഇപ്പൊ ഇവിടെ ഇണ്ടായേ?????
ആരാ ഇവിടെ പടക്കം പൊട്ടിച്ചേ??????
ഇന്ന് വിഷുവാ?????? ഇതേതാ സ്ഥലം????
പരിസരബോധമില്ലാതെ അവൾ ഓരോന്ന് വിളിച്ചു പറയാൻ തുടങ്ങി.
എടി പോത്തേ നിനക്കിത് എന്തുപറ്റി??????
ആദി അവളുടെ തലയിൽ കൊട്ടി.
ലെച്ചു ഞെട്ടി ആദിയെ അടിമുടി നോക്കി.
ഒന്നുല്ല എന്റെ കുട്ടിക്ക് ഒന്നുല്ല ഉറങ്ങിക്കോ കുട്ടിക്ക് ഇഷ്ടം ഉള്ള സമയം അത്രയും ഉറങ്ങിക്കോ………
ലെച്ചു അവളുടെ കവിളിൽ തലോടി കട്ടിലിൽ കിടന്നു.
ഇതിപ്പോ എനിക്കാണോ വട്ട് അതോ ഇവൾക്കാണോ വട്ട് എന്നർത്ഥത്തിൽ ആദി അവളെ നോക്കി ഇരുന്നു പോയി.
തുടരും……………………….
ഇന്നലത്തെ നിങ്ങളുടെ എല്ലാവരുടെയും കമന്റ് കണ്ടെന്റെ മനസ്സ് നിറഞ്ഞു.
ഇത്രയും സപ്പോർട്ട് ചെയ്യുന്ന ആൾക്കാരുള്ളപ്പോൾ ഞാനെന്തിന് വിഷമിച്ചിരിക്കണം. അതുകൊണ്ട് നെഗറ്റിവിറ്റി എല്ലാം തള്ളി കളഞ്ഞു ഞാൻ നല്ല കുട്ടിയായി വീണ്ടും വന്നു 😁
✒️ ആർദ്ര അമ്മു
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Adhirudhram written by Aardhra Ammu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission