✒️ ആർദ്ര അമ്മു
ആരോ കുലുക്കി വിളിക്കുന്നത് പോലെ തോന്നി ആദി ഉറക്കത്തിൽ നിന്നെഴുന്നേറ്റു.
കണ്ണ് തുറക്കുമ്പോൾ മുന്നിൽ നിൽക്കുന്ന ലെച്ചുവിനെ കണ്ടവൾ ഉറക്കപിച്ചോടെ എഴുന്നേറ്റിരുന്നു.
എടി നീയിന്നലെ പറഞ്ഞത് സീരിയസായിട്ടാണോ??????
ലെച്ചു നഖം കടിച്ചു കൊണ്ട് ചോദിച്ചു.
ഹാ…………….
ആദി കോട്ടുവായിട്ട് മൂരി നിവർന്നു.
ആർക്കാടി സീരിയസ്?????
ആദി കണ്ണ് തിരുമി എഴുന്നേറ്റു.
നിന്റെ കുഞ്ഞമ്മേട നായർക്ക്.
ലെച്ചു അവൾക്ക് നേരെ പല്ല് കടിച്ചു.
വെരി ഗുഡ് എന്നിട്ടിപ്പൊ ഏത് ഹോസ്പിറ്റലിലാ ?????
ഊളമ്പാറേല്………..
എടി പുല്ലേ ഇന്നലെ രുദ്രന്റെ കാര്യം പറഞ്ഞത് സീരിയസ് ആയിട്ടാണോ എന്നാ ഞാൻ ചോദിച്ചത്.
ലെച്ചു തികട്ടി വന്ന ദേഷ്യം കടിച്ചു പിടിച്ചു പറഞ്ഞു.
അത് ഞാൻ സീരിയസ് ആയിട്ട് തന്നെയാ പറഞ്ഞത്.
കൂളായി അവൾ പറയുന്നത് കേട്ട് ലെച്ചു കിളി പോയി ബെഡിലേക്കിരുന്നു.
നീയെന്തായാലും രാവിലെ വന്നു വിളിച്ചത് നന്നായി അല്ലെങ്കിൽ ഞാനിന്ന് എഴുന്നേൽക്കാൻ വൈകിയേനെ. താങ്ക്സ് മുത്തേ……… ഞാൻ പോയി കുളിച്ചിട്ട് വരാം.
ആദി അവളുടെ കവിളിൽ പിച്ചി ഡ്രസ്സ് എടുത്തു ബാത്‌റൂമിലേക്ക് കയറി.
എന്തോ ഓർത്തെന്നത് പോലെ ആദി അവളെ തിരിഞ്ഞു നോക്കി.
പിന്നെ രുദ്രന്റെ കാര്യം ആരോടും പറയണ്ട സമയം ആവുമ്പോൾ രുദ്രൻ തന്നെ വന്നു പറഞ്ഞോളും……
അവൾ പറയുന്നത് കേട്ട് ലെച്ചു യാന്ത്രികമായി തലയാട്ടി.
കട്ടനുമായി ആദിയെ വിളിച്ചെഴുന്നേൽപ്പിക്കാനെത്തിയ ഹേമ കാണുന്നത് ആദിയുടെ ബെഡിൽ കിളി പോയിരിക്കുന്ന ലെച്ചുവിനെയാണ്.
എന്റെ ദേവീ ആരാ ഈ ഇരിക്കുന്നത്???? നട്ടുച്ചക്ക് കിടക്ക പായിൽ നിന്നെഴുന്നേൽക്കുന്ന എന്റെ മോള് തന്നെയല്ലേ ഇത്???????
ഹേമ അവളെ കണ്ട് താടിക്കും കൈ കൊടുത്ത് നിന്നുപോയി.
അല്ല നീയിന്നലെ ആദി മോളുടെ കൂടെയാണോ കിടന്നത്?????
ടേബിളിൽ ചായ ഗ്ലാസ് വെച്ച് കൊണ്ടവർ അവളോട് ചോദിച്ചു.
ലെച്ചു ഇതൊന്നും അറിയാതെ പറന്നു പോയ കിളികളെ ഏത് രാജ്യത്ത് പോയന്വേഷിക്കണം എന്ന ചിന്തയിലായിരുന്നു.
തന്റെ ചോദ്യത്തിന് ഉത്തരം കിട്ടാതെ തിരിഞ്ഞു നോക്കിയ ഹേമ ഏതോ ലോകത്ത് എന്ന പോലെ ഇരുന്ന അവളുടെ കയ്യിൽ അടിച്ചു.
നീയെന്താടി കണ്ണ് തുറന്നിരുന്നുറങ്ങുന്നോ???????
ഹേമയുടെ ശബ്ദം കേട്ടപ്പോഴാണ് അവൾക്ക് ബോധം വന്നത്.
ഏ????? അമ്മയോ??????????
അമ്മ എപ്പോഴാ വന്നത്?????????
ലെച്ചു അവരെ കണ്ട് ഞെട്ടി എണീറ്റു ചോദിച്ചു.
ഞാൻ വന്നിട്ട് പത്തമ്പത് കൊല്ലായി. നീയെന്താ ഇവിടെ????????
ഹേമ ഇടുപ്പിൽ കൈ കുത്തി അവളെ നോക്കി പിരികം പൊക്കി.
അത് കേട്ടവൾ ചുറ്റും നോക്കി.
ശരിയാണല്ലോ ഞാനെന്താ ഇവിടെ???????
അവൾ നിന്ന് തലചൊറിഞ്ഞു.
ഈശ്വരാ ഇതിന് ആകെക്കൂടെ ഉണ്ടായിരുന്ന ഇത്തിരി ബോധം കൂടി നീ തിരിച്ചെടുത്തോ???????
ഹേമ നെഞ്ചിൽ കൈവെച്ചു നിന്നുപോയി.
നിലാവത്ത് അഴിച്ചുവിട്ട കോഴിയെ പോലെ അവൾ ഹേമയെ മറികടന്ന് മുറിക്ക് വെളിയിലേക്കിറങ്ങി ചുറ്റും നോക്കി.
അമ്മേ എന്റെ മുറിയിലേക്കുള്ള വഴി ഒന്ന് പറഞ്ഞു തരുവോ???????
ഇപ്പ്രാവശ്യം പറന്നത് ഹേമയുടെ കിളികൾ ആയിരുന്നു.
അല്ലേൽ വേണ്ട ഞാൻ തന്നെ കണ്ടുപിടിച്ചോളാം…………
അതും പറഞ്ഞ് ലെച്ചു അവിടെ നിന്നുപോയി.
ഹേമ ബ്ലിങ്കസ്യാ എന്ന കണക്കെ നിന്നുപോയി.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടാണ് രുദ്രൻ രാവിലെ കണ്ണ് തുറക്കുന്നത്.
ഫോണിലെ ആദിയുടെ ഫോട്ടോയും നോക്കികിടന്ന് എപ്പോഴോ മയങ്ങി പോയതാണ് എന്നവൻ ഓർത്തു.
നെഞ്ചിൽ കിടന്ന ഫോണെടുത്തവൻ നോക്കി.
സ്‌ക്രീനിൽ തെളിഞ്ഞ അവന്റെ പിഎ വരുണിന്റെ പേര് കണ്ടവൻ കാൾ അറ്റൻഡ് ചെയ്തു.
എന്താ വരുൺ????? എന്താ രാവിലെ തന്നെ വിളിച്ചത്??????
രുദ്രൻ വരുണിനോട് സംസാരിച്ചുകൊണ്ട് എഴുന്നേറ്റു.
സർ ഇന്ന് നമ്മുടെ പുതിയ പ്രൊജക്റ്റ് സൈൻ ചെയ്യേണ്ട ദിവസം ആണെന്ന് ഓർമ്മിപ്പിക്കാൻ വിളിച്ചതാ സർ കൃത്യ സമയത്ത് തന്നെ എത്തില്ലേ????????
Ofcourse വരുൺ I will be there in the sharp time.
വരുണിന് മറുപടി കൊടുത്തവൻ കാൾ കട്ട് ചെയ്ത് ബാത്‌റൂമിലേക്ക് കയറി.
ബ്രഷ് ചെയ്തു ജോഗ്ഗിങ്ങിനുള്ള ഡ്രസ്സ് ധരിച്ചവൻ പുറത്തേക്കിറങ്ങി.
പോവുന്നതിന് മുന്നേ ആദിക്ക് മോർണിംഗ് വിഷസ് അയച്ചു കൊടുത്തു.
ചുണ്ടിൽ ചെറുചിരിമായി സ്റ്റെയർ ഇറങ്ങി വരുന്ന രുദ്രനെ നോക്കി ഒരുനിമിഷം ഗൗരി നിന്നു.
തന്നെ നോക്കി നിൽക്കുന്ന അവർക്ക് നേരെ കള്ളച്ചിരിയോടെ സൈറ്റ് അടിച്ചു കാണിച്ചവൻ പുറത്തേക്ക് പോയി.
രണ്ടു മൂന്നു ദിവസമായി ഞാനിവനെ ശ്രദ്ധിക്കുന്നു എന്തോ കാര്യമായി പറ്റിയിട്ടുണ്ട്.
ഗൗരി അവൻ പോയ വഴിയേ നോക്കി പറഞ്ഞു.
ആഹ് നീയാ നിലവിളക്ക് എടുത്തു വെച്ചോ ഇക്കണക്കിനു പോയാൽ എപ്പോഴാ അതാവശ്യം വരുന്നത് എന്ന് പറയാൻ പറ്റില്ല.
ജേക്കബ് അവരോട് പറഞ്ഞ് പത്രം എടുത്തു തുറന്നു.
ഗൗരി അയാൾ പറയുന്നത് വിശ്വസിക്കാനാവാതെ നിന്നു.
ഇതേസമയം രുദ്രൻ പോവുന്ന വഴിയിൽ അവനെയും കാത്ത് ഒരു റെഡ് സ്കോർപിയോ കിടന്നിരുന്നു.
മൂളിപ്പാട്ടും പാടി ജോഗ്ഗിങ്ങിന് പോവുന്ന അവനെ നോക്കി പകയെരിയുന്ന കണ്ണുകളുമായി ആ സ്കോർപിയോയിലിരുന്നയാൾ ഇരുന്നു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
പാലാഴിയിൽ എല്ലാവരും പ്രാതൽ കഴിക്കാനിരിക്കുമ്പോഴാണ് ദേവൻ ഓഫീസിൽ പോവാനിറങ്ങി വരുന്നത്.
അല്ല ഏട്ടൻ കഴിക്കുന്നില്ലേ????????
നന്ദൻ അയാളെ നോക്കി ചോദിച്ചു.
എനിക്ക് വേണ്ട.
ഗൗരവത്തിൽ മറുപടി കൊടുത്ത് എല്ലാവരെയും ഒന്ന് നോക്കി അയാൾ പുറത്തേക്കിറങ്ങി.
നന്ദൻ അയാളെ നോക്കി ഒന്ന് നെടുവീർപ്പിട്ട് ഭക്ഷണം കഴിക്കാനായി തിരിയുമ്പോഴാണ് പ്ലേറ്റിൽ വേപ്പിലയും മറ്റും തോണ്ടി ഇരുന്നു സ്വപ്നം കാണുന്ന ലെച്ചുവിനെ ശ്രദ്ധിക്കുന്നത്.
ഡീ നീയിതെന്ത് ആലോചിച്ച് ഇരിക്കുവാ???????
അയാൾ അവളുടെ കയ്യിൽ അടിച്ചു ചോദിച്ചു.
ഏ….. ഞാനോ???????
അവൾ ഞെട്ടി തിരിഞ്ഞു ചോദിച്ചു.
ആഹ് നീ തന്നെ.
അത് കേട്ട് അവളൊന്ന് ആദിയെ നോക്കി.
അത് ഞാൻ ഡൊണാൾഡ് ട്രമ്പിനെ കുറിച്ച് ആലോചിക്കുവായിരുന്നു.
അവളുടെ മറുപടി കേട്ട് എല്ലാവരും അവളെ തന്നെ നോക്കി.
നീയിപ്പോ എന്തിനാ അയാളെ കുറിച്ച് ആലോചിക്കുന്നത്??????
നന്ദൻ സംശയത്തോടെ അവളെ നോക്കി.
അതെന്താ ഞാനയാളെ പറ്റി ആലോചിച്ചാല് ?????
അവൾ നന്ദനെ നോക്കി ഒറ്റ പിരികം പൊക്കി.
ഞാൻ ചോദിച്ചെന്നല്ലേ ഉള്ളൂ അതിന് നീയെന്തിനാടി നാഗവല്ലി കളിക്കുന്നത്?????????
ശെടാ എനിക്കിവിടെ ഒരാളെ പറ്റി ആലോചിക്കാൻ പാടില്ലേ ഇതെന്തു കൂത്ത്.
അവൾ എല്ലാവരെയും കൂർപ്പിച്ചു നോക്കി ചവിട്ടി കുലുക്കി അവൾ മുറിയിലേക്ക് പോയി.
എലിവിഷം വേണ്ട ഏക്കില്യ ജോളിയുടെ സയനൈഡ് പ്രയോഗം തന്നെ വേണ്ടി വരും.
അവൾ പോയ വഴി നോക്കി നന്ദൻ ആത്മഗതിച്ചു.
ഉടൻ തന്നെ കുതിരവട്ടത്തോ ഊളമ്പാറയിലോ വിളിച്ചൊരു സീറ്റ് ബുക്ക് ചെയ്യണം നമ്മുടെ മോൾക്ക് ആവശ്യം വരും.
ഹേമ നന്ദനെ നോക്കി പറഞ്ഞുകൊണ്ട് പ്ലേറ്റ് എടുത്തു എഴുന്നേറ്റു പോയി.
ആദി അപ്പോൾ ചിരിയടക്കാൻ പാട് പെടുകയായിരുന്നു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
മരമാക്രി അലവലാതി പട്ടി ചെറ്റ അവളുടെ ഒരു പ്രേമം കാരണം ഞാനിപ്പൊ ഭ്രാന്തിയായി. ഇന്നിതിനൊരു തീരുമാനം ഉണ്ടാവണം അവളിങ്ങോട്ട് വരട്ടെ.
അല്ല ഇനി ശരിക്കും എനിക്ക് പ്രാന്താണോ????????
ഏയ് അങ്ങനെ വരാൻ വഴിയില്ല…..
എന്നാലും???????
ലെച്ചു രാമനാഥനെ തിരയുന്ന നാഗവല്ലിയെ പോലെ ആദിയുടെ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തി കൊണ്ട് ഗഹനമായ ചിന്തയിലാണ്.
ഹേമയെ സഹായിച്ചു തിരികെ വന്ന ആദി നോക്കിയപ്പോൾ മുറിയിൽ അതാ ഒരു ലെച്ചു.
നീയെന്താടി സേതുരാമയ്യർ പാർട്ട് 2 കളിക്കുന്നോ????????
ആദി അവളെ അടിമുടിയൊന്ന് നോക്കി.
ആദിയെ കണ്ടതും ലെച്ചു പാഞ്ഞു വന്നവളുടെ കഴുത്തിനു കുത്തി പിടിച്ചു ഭിത്തിയിൽ ചേർത്തു.
കള്ള പന്നി എന്റെ കഞ്ഞിയിൽ പാറ്റയെ ഇട്ടിട്ട് വേണോടി നിനക്ക് പ്രേമിക്കാൻ???????
ലെച്ചു ഉറഞ്ഞു തുള്ളുകയാണ്.
ഞാനെന്ത്…… ചെയ്തിട്ടാടി നീ എന്റെ കൊങ്ങാക്ക് പിടിക്കുന്നത്?????????
പിടി വിടെടി പട്ടി………………
ആദി അവളെ തള്ളി മാറ്റി കിതച്ചു.
നിനക്ക് പ്രാന്താണോടി????????
ആദി അവളെ നോക്കി കഴുത്ത് തടവി.
ആടി നീയൊറ്റൊരുത്തി കാരണം മിക്കവാറും എനിക്ക് പ്രാന്താവും.
പിഞ്ചു കുഞ്ഞായ എന്നോടല്ലേ നീയിത്രയും വലിയ രഹസ്യം പറഞ്ഞത്.
ഞാനിതെങ്ങനെ മനസ്സിൽ കൊണ്ടുനടക്കും എന്റെ ദേവീ………..
അവൾ നെഞ്ചത്തടിച്ച് ആദിയെ നോക്കി.
എന്തോ????? എങ്ങനെ??????
കോളേജിൽ പഠിച്ചോണ്ടിരുന്ന സമയത്ത് അനൂപ് സാറിനെ കാണാൻ രാത്രി അയാളുടെ വീട്ടിലെ മതിൽ ചാടി അവസാനം അയാൾ വളർത്തിയ മിട്ടു പൂച്ച മാന്തിയതിന് ഇൻജെക്ഷൻ എടുത്ത എന്റെ ലെച്ചു തന്നെ അല്ലേ ഇത്???????
ആദി അവളെ നോക്കി ആക്കി ചിരിച്ചു.
ഈൗ അത് പിന്നെ ഒരു കൈയബദ്ധം.
അവൾ ആദിയെ നോക്കി വെളുക്കെ ചിരിച്ചു.
അന്നങ്ങനെ ചെയ്തത് കൊണ്ടൊരു ഉപകാരം ഉണ്ടായില്ലേ അയാളുടെ ഉള്ളിൽ എന്നോടുള്ള സ്നേഹം പുറത്ത് വന്നില്ലേ അതുകൊണ്ടല്ലേ അമ്മയെയും കൂട്ടി വന്നു പെണ്ണ് ചോദിച്ചതും നമ്മുടെ പിജി പഠനം കഴിഞ്ഞു കല്യാണം നടത്താം എന്ന് ഉറപ്പിച്ചതും.
ആഹ് അതൊക്കെ ഒരു കാലം.
അവൾ ഓർമ്മകൾ അയവിറക്കി.
ആദിയും ലെച്ചുവും പഠിച്ചിരുന്ന കോളേജിലെ ഇംഗ്ലീഷ് ലെച്ചററായിരുന്നു അനൂപ്.
സുന്ദരൻ സുമുഖൻ ശാന്ത സ്വരൂപൻ കോളേജിലെ പിടക്കോഴികളുടെ ആരാധനാ മൂർത്തി.
എല്ലാവരെയും പോലെ സ്വാഭാവികമായി ലെച്ചുവിനും ആദ്യകാഴ്ച്ചയിൽ തന്നെ ഒരു സ്പാർക്ക് തോന്നി.
സാറിന്റെ ശ്രദ്ധ ആകർഷിക്കാൻ അവൾ പതിനെട്ടല്ല മുപ്പത്താറ് അടവും പുറത്തെടുത്തിട്ടും പുള്ളി അവളെ ഒന്ന് നോക്കിയത് പോലുമില്ല.
പാവം കുട്ടി എസ്എസ്എൽസി പരീക്ഷക്ക് പോലും ഇത്രയ്ക്ക് ആത്മാർത്ഥത കാണിച്ചിട്ടില്ല എന്നോർക്കണം.
അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞു വീണു ലെച്ചുവിന്റെ ഓരോ ശ്രമങ്ങളും എട്ട് നിലയിൽ പൊട്ടി മുന്നേറുമ്പോഴാണ് പെട്ടെന്നൊരു സുപ്രഭാതത്തിൽ സാറിനെ കോളേജിൽ കാണാതാവുന്നത്. സാറിനെ കുറിച്ചറിയാതെ അവൾ ഓഫീസിൽ ചെന്ന് അന്വേഷിച്ചു. സർ ഒരാഴ്ച്ച ലീവ് ആണെന്നറിഞ്ഞപ്പോൾ അവൾ നിരാശയോടെ മടങ്ങി. ഒരാഴ്ച്ചക്ക് ശേഷം സാർ വരുമല്ലോ എന്ന സന്തോഷത്തിൽ കെട്ടിയൊരുങ്ങി പോയ ലെച്ചുവിനെ വരവേറ്റത് ഇംഗ്ലീഷ് പഠിപ്പിക്കുന്ന പുതിയ മിസ്സ് രേവതിയായിരുന്നു. സാറിനെ കാണാതെ ലെച്ചു അടക്കം സകല പിടക്കോഴികളും വിഷമിച്ചു. എല്ലാവരും കൂടി സാറിനെ തിരിഞ്ഞു. അപ്പോഴാണ് സാറിന് ബാങ്കിൽ ജോലി കിട്ടിയതിനെ തുടർന്ന് ജോലി ഉപേക്ഷിച്ചു പോയി എന്ന വാർത്ത ഇടിത്തീ പോലെ അവരുടെ കാതുകളിൽ വന്നു പതിക്കുന്നത്.
അതോടെ ലെച്ചു അടക്കം എല്ലാവരും മാനസ മൈനേ പാടി നടന്നു.
എന്നാൽ കുറച്ചു ദിവസം കഴിഞ്ഞു പാതിരാത്രി ചന്ദ്രനെയും നോക്കി കിടന്നപ്പോഴാണ് സാറിനെ കാണാനുള്ള ആഗ്രഹം അവളുടെ മനസ്സിൽ ഉദിക്കുന്നത്.
അപ്പൊ തന്നെ അവൾ ഉറങ്ങി കിടന്ന ആദിയെ കുത്തി പൊക്കി ഓഫീസിൽ നിന്ന് പൊക്കിയ സാറിന്റെ അഡ്രെസ്സ് വെച്ച് ആരും കാണാതെ നന്ദന്റെ സ്കൂട്ടിയും എടുത്ത് സാറിനെ കാണാൻ പുറപ്പെട്ടു.
രണ്ടും കൂടി സാഹസികമായി മതിൽ ചാടി കടന്നു. ആദിയെ പുറത്തെ ഗാർഡന് സൈഡിൽ നിർത്തി ലെച്ചു സാറിന്റെ മുറി തിരഞ്ഞിറങ്ങി. അവസാനം സാറിന്റെ മുറിയുടെ ജനലിനടുത്ത് എത്തിയപ്പോൾ കാണുന്നത് ഫോണിൽ അവളറിയാതെ എടുത്ത അവളുടെ ഫോട്ടോയിൽ നോക്കി മനസ്സിലെ പ്രണയത്തിന്റെ കെട്ടഴിച്ചു വിടുന്ന സാറിനെയാണ്.
അത് കണ്ടു സന്തോഷം അടക്കാൻ കഴിയാതെ ലെച്ചു അവിടെ കിടന്നു തുള്ളി. ലെച്ചുവിന്റെ തുള്ളലിന്റെ എഫക്റ്റിൽ അവിടെ സ്വസ്ഥമായി കിടന്നുറങ്ങിയ സാർ ഓമനിച്ചു വളർത്തുന്ന മിട്ടു പൂച്ചയുടെ വാലിൽ ചവിട്ട് കൊണ്ടു.
ദേഹം നൊന്ത വേദനയിൽ ചാടി എഴുന്നേറ്റ മിട്ടു ലെച്ചുവിന് നേരെ കുതിച്ചു ചാടി അവളുടെ കയ്യിൽ സ്വന്തം പാദമുദ്ര പതിപ്പിച്ച് പക വീട്ടി.
മിട്ടുവിന്റെ മാന്തിന്റെ ആഫ്റ്റർ എഫക്ട് ലെച്ചുവിന്റെ തൊള്ള കീറിയുള്ള കാറലായിരിന്നു.
കാറ് കേട്ട് ഞെട്ടി പുറത്തിറങ്ങിയ അനൂപ് സാർ കാണുന്നത് മിട്ടു പൂച്ചയെ നോക്കി കലിപ്പ് ലുക്ക് വിടുന്ന ലെച്ചുവിനെ.
മിട്ടു ആണെങ്കിൽ ഏതാ ഈ അലവലാതി എന്നർത്ഥത്തിൽ അവളെ നോക്കുന്നുണ്ട്.
കുറച്ചു കഴിഞ്ഞാണ് അവൾക്ക് ബോധം വന്നത്. അവൾ തിരിഞ്ഞു നോക്കവെ മുന്നിൽ അനൂപ് സാർ.
രണ്ടാൾക്കും ഏകദേശം കാര്യങ്ങൾ പിടികിട്ടി.
പിന്നെ പരസ്പരം സ്നേഹം തുറന്നു പറച്ചിലായി മുറിവിന് മരുന്നു പുരട്ടലായി കണ്ണും കണ്ണും നോക്കിയിരിക്കലായി.
പാവം ആദി പുറത്തെ കൊതുക് കടിയും സഹിച്ച് ഇരുന്നത് മിച്ചം.
എല്ലാം കഴിഞ്ഞ് സാർ തന്നെ രണ്ടിനെയും വീട്ടിൽ കൊണ്ടുചെന്നാക്കി. ആരും അറിയാതെ നന്ദന്റെ സ്കൂട്ടിയും തറവാട്ടിൽ എത്തിച്ചു.
അതിന്റെ പിറ്റേന്ന് തന്നെ അനൂപ് സാർ അമ്മേയെയും കൂട്ടി കൊണ്ടുവന്ന് ലെച്ചുവിനെ പെണ്ണ് ചോദിച്ചു.
എല്ലാവർക്കും അനൂപിനെ ഇഷ്ടപെട്ടു കല്യാണം ഉറപ്പിച്ചു അതോടെ ആ കാര്യം ശുഭം.
ഡീ നീയെന്ത് ആലോചിച്ചു നിക്കുവാ?????
ലെച്ചു കയ്യിൽ തട്ടിയപ്പോഴാണ് അവൾ ഓർമ്മകൾക്ക് ഫുൾ സ്റ്റോപ്പ് ഇടുന്നത്.
ഒന്നുല്ലടി ഞാൻ നിന്റെ സംഭവബഹുല പ്രണയകഥ ഒന്നോർത്തു പോയതാ.
അവൾ ചിരിയോടെ പറഞ്ഞു.
അതിലും സംഭവബഹുലം അല്ലേടി നിന്റെ പ്രണയം സ്വന്തം അച്ഛന്റെ ശത്രുവിനെ അല്ലെ നീ പ്രേമിക്കുന്നത്????
ലെച്ചു പകുതി കളിയായും പകുതി കാര്യമായും പറഞ്ഞു നിർത്തി.
അതിനു ചെറിയൊരു പുഞ്ചിരി ആയിരുന്നു അവളുടെ മറുപടി.
ആദി ഇത് ശരിയാവും എന്ന് നിനക്ക് തോന്നുന്നുണ്ടോ???????
വല്യച്ഛൻ അറിഞ്ഞാൽ………..
അവൾ പകുതിക്ക് നിർത്തി ആദിയെ നോക്കി.
അവളുടെ ചോദ്യത്തെ ഒരു പുഞ്ചിരിയോടെ ആയിരുന്നു ആദി എതിരേറ്റത്.
എനിക്കുറപ്പുണ്ട് ലെച്ചു ഇത് ശരിയാവും. എന്റെ കഴുത്തിൽ താലി ചാർത്തുന്നത് എന്റെ രുദ്രൻ തന്നെ ആയിരിക്കും. എന്റെ പ്രണയത്തിൽ എനിക്ക് വിശ്വാസമുണ്ട്. അതിനേക്കാളേറെ രുദ്രന്റെ പ്രണയത്തിൽ ഞാൻ വിശ്വസിക്കുന്നുണ്ട്.
പതിഞ്ഞ സ്വരത്തിൽ എങ്കിലും അവളുടെ മറുപടി ദൃഡമായിരുന്നു.
സ്വന്തം അച്ഛനാൽ വേദനിപ്പിക്കപ്പെടുന്ന അവളെ ഇനിയും വേദനിപ്പിക്കല്ലേ എന്റെ കൃഷ്ണാ……….
ലെച്ചു മനസ്സിൽ പ്രാർത്ഥനയോടെ അവളുടെ പുഞ്ചിരിയിൽ പങ്കു ചേർന്നു.
തുടരും……………………….
✒️ ആർദ്ര അമ്മു
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Adhirudhram written by Aardhra Ammu