✒️ ആർദ്ര അമ്മു
തന്റെ മുറിയിലെ ചൂരൽ കസേരയിൽ കിടന്നു കഴിഞ്ഞു പോയ കാലത്തെ കുറിച്ച് ചിന്തിക്കുകയായിരുന്നു നന്ദൻ.
നാട്ടിലെ പ്രമാണിയും സർവോപരി പേര് കേട്ട തറവാട്ടുകാരനുമായ പ്രതാപ വർമ്മയ്ക്കും ഭാര്യ മഹാലക്ഷ്മിക്കും രണ്ടു മക്കൾ ദേവരാജ് എന്ന ദേവനും ദേവനന്ദനും എന്ന നന്ദനും.
നന്ദനേക്കാൾ 6 വയസ്സ് മൂത്തതായിരുന്നു ദേവൻ. പ്രായത്തിലെ വ്യത്യാസം പോലെ തന്നെ അവരുടെ സ്വഭാവം കൊണ്ടും അവർ വ്യത്യസ്തർ ആയിരുന്നു. ദേവൻ ഗൗരവക്കാരനും ദേഷ്യക്കാരനും ആയിരുന്നു എന്നാൽ നന്ദൻ ശാന്തനും ക്ഷമാശീലനും.
ദേവന്റെ മുരട് സ്വഭാവം കാരണം നന്ദന് ദേവനോട് സംസാരിക്കാൻ പോലും ഭയമായിരുന്നു.
ദേവൻ തന്റെ അനിയനെ ഒന്ന് സ്നേഹത്തോടെ നോക്കുക പോലും ചെയ്തിരുന്നില്ല. ആദ്യമാദ്യം അവനതിൽ വിഷമം തോന്നിയിരുന്നെങ്കിലും പതിയെ അവനത് ശീലമായി.
പഠിപ്പെല്ലാം കഴിഞ്ഞു ദേവൻ അച്ഛന്റെ കൂടെ ബിസിനെസ്സിൽ ഇറങ്ങിയപ്പോൾ നന്ദൻ തിരഞ്ഞെടുത്തത് പുതു തലമുറയ്ക്ക് അറിവെന്ന വെളിച്ചം പകർന്നു നൽകുന്ന അധ്യാപനമായിരുന്നു.
നന്ദനെ നോക്കുന്ന ദേവന്റെ കണ്ണുകളിൽ പുച്ഛം മാത്രമായിരുന്നു നിറഞ്ഞു നിന്നത്. എന്നാൽ നന്ദൻ അതിനെയെല്ലാം ഒരു പുഞ്ചിരിയോടെ നേരിട്ടു.
ആരോടും സ്നേഹം തോന്നാതിരുന്ന ദേവന്റെ മനസ്സിൽ കയറി കൂടിയ ദാവണിക്കാരി ആയിരുന്നു ഗായത്രി തറവാടിന് അടുത്തുള്ള മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തിയുടെ മകൾ. രൂപം കൊണ്ടും സ്വഭാവം കൊണ്ടും സാക്ഷാൽ പാർവതി ദേവിയെ പോലെ ആയിരുന്ന ഗായത്രി ദേവന്റെ മനസ്സിൽ പ്രണയമായി വളർന്നു. ഒട്ടും താമസിക്കാതെ ദേവൻ അത് പ്രതാപനോടും മഹാലക്ഷ്മിയോടും തുറന്നു പറഞ്ഞു. ജീവിതത്തിൽ പെണ്ണേ വേണ്ട എന്ന് പറഞ്ഞു നടന്ന ദേവന്റെ മാറ്റം അവരെ അതിശയിപ്പിച്ചു.
മറ്റൊന്നും ആലോചിക്കാതെ അവർ ഗായത്രിയുടെ വീട്ടിൽ പോയി പെണ്ണ് ചോദിച്ചു. പാലാഴി തറവാട്ടിൽ നിന്നൊരാലോചന തന്റെ മകളുടെ മുജ്ജന്മ സുകൃതം ആയി കണ്ട ഗായത്രിയുടെ അച്ഛൻ വിവാഹത്തിന് പൂർണ്ണ സമ്മതം അറിയിച്ചു. നാടടക്കം കല്യാണം വിളിച്ചു കെങ്കേമമായി മഹാദേവന്റെ നടയിൽ വെച്ച് ദേവൻ അവന്റെ പ്രണയത്തെ താലി ചാർത്തി സ്വന്തമാക്കി. പിന്നീട് അവരുടെ പ്രണയകാലമായിരുന്നു ദേവൻ അവളെ കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ടുനടന്നു. ദേവന്റെ മാറ്റം എല്ലാവരും അത്ഭുതത്തോടെയാണ് നോക്കി കണ്ടത്. അതിനിടയിൽ അവരുടെ പ്രണയത്തിന്റെ അടയാളമായി ഒരു കുഞ്ഞു ജീവൻ ഗായത്രിയുടെ ഉദരത്തിൽ രൂപം കൊണ്ടു. അതോടെ ദേവന് അവളോടുള്ള സ്നേഹം കൂടി. അവൻ അവളെ താഴത്തും തലയിലും വെക്കാതെ കൊണ്ടുനടന്നു.
എന്നാൽ അവരുടെ സന്തോഷത്തിന് അധികനാൾ ആയുസ്സില്ലായിരുന്നു. മൂന്നാം മാസം കുളിമുറിയിൽ തെന്നി വീണ ഗായത്രിയുടെ ഉദരത്തിലെ ജീവന്റെ തുടിപ്പ് നഷ്‍ടമായി. അതവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എങ്കിലും ദേവന്റെ സ്നേഹവും പരിചരണവും അവൾക്ക് ആശ്വാസമേകി.
എന്നാൽ അന്നത്തെ വീഴ്ചയ്ക്ക് ശേഷം ഗായത്രിക്ക് വിശേഷം ഒന്നും ഉണ്ടായില്ല അതവളെ നിരാശയിലാഴ്ത്തിയിരുന്നു.
നന്ദൻ തന്റെ സഹപ്രവർത്തകയായ ഹേമയെ ജീവിത സഖിയാക്കി. അവരുടെ 7 മാസത്തെ ദാമ്പത്യ ജീവിതത്തിന്റെ ഫലമായി ഹേമ ഗർഭിണിയായി.
ആ വാർത്ത ഗായത്രിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അവളുടെ ഉള്ളിൽ അസൂയയും വിഷമവും ഒരുപോലെ തോന്നി. ഒരു കുഞ്ഞിന് വേണ്ടി അവൾ ക്ഷേത്രത്തിൽ വഴിപാടുകളും പ്രാർത്ഥനകളുമായി കയറി ഇറങ്ങി. അതിന്റെ ഫലമായി ഹേമയ്ക്ക് 5 മാസം ഉള്ളപ്പോൾ ഗായത്രി വീണ്ടും ഗർഭിണിയായി.
അതോടെ തറവാട്ടിൽ സ്നേഹവും സന്തോഷവും ഒരുപോലെ അലയടിച്ചു. 2 അതിഥികളെ വരവേൽക്കാൻ പാലാഴി തറവാട് ഒരുങ്ങി.
പക്ഷെ ഗായത്രിയുടെ ആദ്യത്തെ ചെക്കപ്പിൽ തന്നെ ഡോക്ടർ കുഴപ്പം കണ്ടെത്തി. അന്ന് കുളിമുറിയിൽ തെന്നി വീണപ്പോൾ അവളുടെ ഗർഭപാത്രത്തിന് ഇടിവ് സംഭവിച്ചിരുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ കുഞ്ഞിന് ജന്മം നൽകിയാൽ ഗായത്രിയുടെ ജീവന് ആപത്താണെന്ന് ഡോക്ടർ തറപ്പിച്ചു പറഞ്ഞു. എന്നാൽ കുഞ്ഞിനേ നശിപ്പിച്ചാൽ പിന്നെ അവൾക്ക് ഒരിക്കലും ഒരമ്മയാവാൻ കഴിയില്ല എന്ന ഡോക്ടറുടെ വാക്കുകൾ അവളെ തളർത്തി. എന്ത് സംഭവിച്ചാലും കുഞ്ഞിന് ജന്മം നൽകും എന്നവൾ ഉറച്ച തീരുമാനം എടുത്തു. ദേവൻ ഇതൊക്കെ അറിഞ്ഞാൽ കുഞ്ഞിനെ നശിപ്പിക്കാൻ നിർബന്ധിക്കും എന്നറിയാവുന്ന അവൾ അവനിൽ നിന്നത് മറച്ചു പിടിച്ചു.
മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലാതെ ദിവസങ്ങൾ കൊഴിഞ്ഞു പോയി. ഗായത്രിക്ക് ആറാം മാസമായപ്പോൾ ഹേമ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. പ്രതാപ വർമ്മയായിരുന്നു അവൾക്ക് പേരിട്ടത്. വരലക്ഷ്മി എന്ന എല്ലാവരുടെയും ലെച്ചു.
ലെച്ചുവിന് 3 മാസം ഉള്ളപ്പോഴാണ് ഗായത്രിയെ പ്രസവവേദന വന്നു ആശുപത്രിയിൽ കൊണ്ടുപോവുന്നത്. പ്രാണൻ പോവുന്ന വേദന അനുഭവിച്ച് ഗായത്രി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ആ കുരുന്നിന്റെ മുഖം പോലും ഒന്ന് കാണാൻ പോലും നിൽക്കാതെ ഗായത്രി യാത്രയായി.
ഇടിത്തീ പോലെ ആയിരുന്നു ആ വാർത്ത ദേവന്റെ ചെവിയിൽ വന്നു പതിച്ചത്. ജീവനെ പോലെ കൊണ്ടുനടന്ന അവന്റെ പാതിയുടെ വിയോഗം അവന് അംഗീകരിക്കാൻ കഴിഞ്ഞില്ല. എല്ലാം കൊണ്ടും അവൻ തകർന്നു പോയി. സ്വന്തം ചോരയെ ഒന്ന് കൈനീട്ടി വാങ്ങാൻ പോലും അവൻ നിന്നില്ല.
ഗായത്രിയുടെ മരണം അവനെ പഴയ ഗൗരവക്കാരനിൽ എത്തിച്ചു.
അമ്മിഞ്ഞ പാല് കിട്ടാതെ വിശന്നു കരയുന്ന സ്വന്തം ചോരയെ അവൻ ഒന്ന് നോക്കിയത് കൂടിയില്ല. തന്റെ ഗായത്രിയുടെ മരണത്തിന് കാരണം ഒന്നും അറിയാത്ത ആ പിഞ്ചു കുഞ്ഞാണെന്നവൻ മനസ്സിൽ ഉറപ്പിച്ചു വെറുപ്പോടെ ആ കുരുന്നിൽ നിന്ന് മുഖം തിരിച്ചു.
മഹാലക്ഷ്മി അമ്മയെ കൊന്ന് ഭൂമിയിൽ പിറന്നവൾ എന്ന് വിളിച്ചു ആ കുഞ്ഞിനെ കലിയോടെ നോക്കി. അത് കണ്ട് നന്ദനും പ്രതാപനും ഹേമയും വേദനിച്ചു. വിശന്നു കരയുന്ന കുഞ്ഞിനെ ഹേമ മാതൃവാത്സല്യത്തോടെ മാറോടണച്ചു. തന്റെ കുഞ്ഞിന് നൽകേണ്ട അമ്മിഞ്ഞ പാൽ അവർ അവൾക്കായി കൂടി പകുത്ത് നൽകി.
നന്ദൻ അവൾക്ക് ആധ്വിക എന്ന് പേര് വിളിച്ചു ആദി എന്നവളെ സ്നേഹത്തോടെ വീട്ടിൽ വിളിച്ചു. ചെറിയച്ഛന്റെയും ചെറിയമ്മയുടെയും മുത്തശ്ശന്റെയും സ്നേഹതണലിൽ അവൾ പാലാഴിയിൽ വളർന്നു അവൾക്ക് എല്ലാമെല്ലാമായി ലെച്ചുവും.
ഇതിനിടയിൽ ഒരിക്കൽ പോലും ദേവൻ അവളെ ഒന്നെടുക്കാനോ ഒരു നോക്ക് കാണാനോ കൂട്ടാക്കിയില്ല. പ്രതാപൻ അവനെ ശാസിക്കാൻ നോക്കിയെങ്കിലും അവനതൊന്നും കേട്ടതായി ഭാവിച്ചില്ല. സ്വന്തം അച്ഛന്റെ നോട്ടം കിട്ടാനായി ആ കുരുന്നു അയാളുടെ മുന്നിൽ പോയി നിൽക്കും കയ്യിൽ പിടിച്ചു ശ്രദ്ധ പിടിച്ചു പറ്റാൻ നോക്കും എങ്കിലും അവനതൊന്നും കണ്ടതായി നടിച്ചില്ല. ചില നേരം ലെച്ചുവിനെ എടുത്തു കൊഞ്ചിക്കുന്ന ദേവനെ ആദി കണ്ണീരോടെ നോക്കി നിൽക്കും. വിശേഷ ദിവസങ്ങളിൽ വീട്ടിൽ എല്ലാവർക്കും ഡ്രസ്സ് വാങ്ങി കൊടുക്കുമ്പോൾ ആദിയെ മാത്രം അതിൽ നിന്നൊഴിവാക്കും. മഹാലക്ഷ്മിയും തക്കം കിട്ടിയാൽ അവളെ വേദനിപ്പിക്കും. ആദിയുടെ ജാതകദോഷം കൊണ്ടാണ് ഗായത്രി മരിച്ചതെന്ന് അവർ വിശ്വസിച്ചു.
കാലം വീണ്ടും മുന്നോട്ട് പോയി. ആദിയും ലെച്ചുവും ഒരേപാത്രത്തിലുണ്ട് ഒരേപായിൽ ഒരുങ്ങുന്നവർ ആയിരുന്നു. ആദി ഇല്ലാതെ ലെച്ചവിനോ ലെച്ചു ഇല്ലാതെ ആദിക്കോ പറ്റില്ല. നന്ദനും ഹേമയും അവരെ ഒരുപോലെ കണ്ടു. അച്ഛന്റെയും അമ്മയുടെയും സ്നേഹവും വാത്സല്യവും സംരക്ഷണവും ആദിക്കവർ ഏകി. ഒരിക്കൽ പോലും അവളുടെ കണ്ണ് നിറയാൻ അവർ അനുവദിച്ചില്ല. ആദിയുടെ കണ്ണൊന്നു നിറഞ്ഞാൽ മുഖം ഒന്ന് വാടിയാൽ പിടയുന്നത് അവരുടെ നെഞ്ചായിരുന്നു. അത്രമേൽ അവർ അവളെ സ്നേഹിച്ചിരുന്നു.
ആദിയും ലെച്ചുവും മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ കുടുംബക്ഷേത്രത്തിൽ തൊഴാൻ പോയ പ്രതാപനും മഹാലക്ഷ്മിയും ആക്‌സിഡന്റിൽ മരണപ്പെട്ടു. അതോടെ തറവാട്ടിൽ ദേവനും നന്ദനും ഹേമയും ആദിയും ലെച്ചുവും മാത്രമായി.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
ഹേമ മുറിയിലേക്ക് വരുമ്പോൾ കണ്ണുകളടച്ച് കിടക്കുന്ന നന്ദനെ കണ്ട് അയാളുടെ അടുക്കലേക്ക് നടന്നു.
നന്ദേട്ടാ…………….
ഹേമയുടെ ശബ്ദം കേട്ടയാൾ കണ്ണ് തുറന്നു.
എന്തായിതേട്ടാ കണ്ണൊക്കെ കലങ്ങിയിരിക്കുന്നത് ?????
വെപ്രാളത്തോടെ അയാളുടെ മുഖത്ത് തലോടികൊണ്ട് ചോദിച്ചു.
ഒന്നുല്ല ഹേമേ ഞാൻ പഴയത് ഓരോന്നാലിചിച്ച് ഇരുന്നു പോയതാ.
അയാളുടെ മറുപടി കേട്ടവൾ നിറമിഴികളോടെ അയാളെ നോക്കി.
ഇത്രയും കാലമായിട്ടും ഏട്ടന് പഴയതൊന്നും മറക്കാൻ സാധിച്ചില്ലല്ലോ????? എന്റെ…. എന്റെ മോളെന്ത് തെറ്റാ ചെയ്തത്???? ശത്രുവിനോടെന്നത് പോലെ അവളോട് പെരുമാറുന്നത് കണ്ടിട്ട് സഹിക്കുന്നില്ല ഹേമേ…….. എന്റെ കുട്ടി എന്തോരം വേദനിക്കുന്നുണ്ടെന്നോ????? ആരോടും ഒന്നും പറയാഞ്ഞിട്ടാ ഇന്ന് ഞാൻ കണ്ടതാ എന്റെ മോളുടെ കണ്ണിലെ വേദന.
ഒന്ന് നോക്കുകയെങ്കിലും ചെയ്തൂടെ സ്വന്തം ചോരയല്ലേ??????
പറഞ്ഞു തീർന്നതും രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.
എന്തിനാ ഏട്ടാ വിഷമിക്കുന്നത് അവൾക്ക് നമ്മളില്ലേ?????
നമ്മുടെ മോളാ അവൾ. നൊന്ത് പ്രസവിച്ചില്ല എന്നേയുള്ളൂ ഞാനാ അവളെ പാലൂട്ടി വളർത്തിയത്. എന്റെ ചൂടുപറ്റിയാ അവൾ വളർന്നത്. ഈ കൈ കൊണ്ടാ അവളെ ഊട്ടിയത്.
അതുപോലെ ഏട്ടന്റെ നെഞ്ചിൽ കിടന്നല്ലേ അവൾ ഉറങ്ങാറ്. അപ്പൊ അവൾ നമ്മുടെ മോളല്ലേ ഏട്ടാ….
ആരില്ലെങ്കിലും അവൾക്ക് നമ്മളില്ലേ???
നമ്മളാ അവളുടെ അച്ഛനും അമ്മയും. ജന്മം കൊണ്ടല്ലെങ്കിലും കർമ്മം കൊണ്ട് നമ്മൾ അവൾക്ക് അച്ഛനും അമ്മയും തന്നെയാ.
നന്ദന്റെ നെഞ്ചിൽ വീണ് കൊണ്ടവൾ പറഞ്ഞു.
അത് കേട്ടയാൾ അവളെ ഇറുകെ പുണർന്നു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
മോനെ…………..
ആരുടെയോ വിളി കേട്ട് തലയുയർത്തി നോക്കിയ രുദ്രൻ കാണുന്നത് മുന്നിൽ അവനെ അലിവോടെ നോക്കി നിൽക്കുന്ന ശങ്കരനെയാണ്.
അവൻ കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് അയാളെ നോക്കി.
അയാൾ വാത്സല്യത്തോടെ അവന്റെ തലയിൽ തഴുകി അവന്റെ കയ്യിലിരുന്ന ഫോട്ടോയിലേക്ക് കണ്ണുകൾ പായിച്ചു.
ഇത്രയും കാലമായിട്ടും മോനിതൊന്നും മറന്നില്ലല്ലേ??????
അയാളുടെ ചോദ്യം കേട്ടവൻ ഫോട്ടോയിലേക്കൊന്ന് നോക്കി.
അങ്ങനെ പെട്ടെന്ന് മറക്കാൻ പറ്റുന്ന ഒന്നല്ലല്ലോ ശങ്കരേട്ടാ എന്റെ ജീവിതത്തിൽ സംഭവിച്ചത്. കാലമെത്രയായാലും ഉണങ്ങാത്ത ആഴത്തിലുള്ള മുറിവല്ലേ???? പിന്നെങ്ങനെ മറക്കാൻ സാധിക്കും????
ഒരിക്കൽ ഞാനിതൊക്കെ മറന്നതാണ്… അല്ല മറന്നതായി അഭിനയിച്ചതാണ് എന്റെ അമ്മയ്ക്ക് വേണ്ടി. എന്നാൽ ഇനി എനിക്കതിന് കഴിയില്ല.
എല്ലാം മറവിക്ക് വിട്ട് കൊടുത്ത് കയ്യും കെട്ടി നോക്കിനിൽക്കാൻ എന്നെക്കൊണ്ടാവില്ല പലതും മനസ്സിൽ കണ്ടിട്ടാണ് ഇങ്ങോട്ടുള്ള വരവ്. എല്ലാം പൂർത്തിയാക്കാതെ രുദ്രനിനി വിശ്രമമില്ല.
അത്രയും പറഞ്ഞവൻ ക്യാബിൻ തുറന്നു വെളിയിലേക്ക് നടന്നു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
ഭ്രാന്തമായ ഡ്രൈവിങിനിടയിൽ പഴയ പല ഓർമ്മകളും അവനെ വേട്ടയാടി. അരുതെന്ന് വിലക്കിയിട്ടും കണ്ണുകൾ നിറഞ്ഞൊഴുകി.
ചങ്കിൽ ഒരായിരം കത്തി കുത്തിയിരിക്കുന്ന വേദനയവന് തോന്നി.
ഒരുവിധം വണ്ടി ഓടിച്ചവൻ ലക്ഷ്യസ്ഥാനത്ത് എത്തി.
കാറിൽ നിന്നിറങ്ങി കടൽ കരയിലേക്ക് നടക്കുമ്പോൾ അവന്റെ മനസ്സിൽ പലവിധ ചിന്തകൾ ആയിരുന്നു.
പ്രക്ഷുബ്ധമായ കടലിലേക്ക് നോക്കിയവൻ നിന്നു. ആഞ്ഞടിക്കുന്ന തിരമാലകളിലേക്കവൻ കണ്ണുകൾ പായിച്ചു. മനസ്സും ആ കടലുപോലെ പ്രക്ഷുബ്ധമായിരുന്നു.
കരയെ പുൽകാനെത്തുന്ന തിര പോലെ അവന്റെ മനസ്സിൽ ഓർമ്മകൾ ഇരച്ചെത്തി.
കണ്ണുകൾ ഇറുകെ അടച്ചവൻ നിന്നു.
രുദ്രാ…………….
കർണ്ണപടത്തിൽ തുളച്ചു കയറുന്ന മധുരമായ ആ സ്വരം അവന്റെ ചിന്തകളുടെ കെട്ടുകൾ പൊട്ടിച്ചു.
ആഹ്…………………..
തലമുടിയിൽ വിരലുകൾ കോർത്തവൻ ഭ്രാന്തനെ പോലെ അലറി.
പിന്നെ തിരികെ നടന്നവൻ കാറിനടുത്തേക്ക് നടന്നു ബോണറ്റിൽ കയറിയിരുന്നു. പോക്കറ്റിൽ നിന്ന് സിഗരറ്റ് പാക്കറ്റ് എടുത്തു കത്തിച്ചു വലിക്കാൻ തുടങ്ങി.
മനസ്സിലെ ദേഷ്യവും സങ്കടവും തീരുന്നത് വരെ അവൻ വലിച്ചു.
വീണ്ടും വലിക്കാൻ സിഗരറ്റ് നോക്കി. എന്നാൽ പാക്കറ്റ് കാലിയാണെന്ന് കണ്ടതും അവനിൽ ദേഷ്യം നുരഞ്ഞു പൊങ്ങി. ദേഷ്യത്തിൽ ബോണറ്റിൽ മുഷ്ടി ചുരുട്ടി ഇടിച്ചു. താഴെ കിടന്നിരുന്ന മിനറൽ വാട്ടർ ബോട്ടിൽ ചവിട്ടി പൊട്ടിച്ചവൻ കാറിലേക്ക് കയറി സ്പീഡിൽ മുന്നോട്ട് കുതിച്ചു.
തുടരും………………………….
കുറച്ചു കൺഫ്യൂഷൻ ഇപ്പോ മാറിയില്ലേ???????? 😁
രുദ്രന്റെ കാര്യം ചോദിക്കണ്ട അതൊരു മിസ്റ്ററിയായി കുറച്ചു കാലം മുന്നോട്ട് പോവും 😌
അപ്പൊ ലൈക്കും കമന്റും ഒക്കെ പോരട്ടെ 😉
✒️ ആർദ്ര അമ്മു
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Adhirudhram written by Aardhra Ammu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission