Skip to content

ആദിരുദ്രം – പാർട്ട്‌ 20

Malayalam Novel Adhirudhram

✒️ ആർദ്ര അമ്മു

അലയടിക്കുന്ന തിരമാലകളിലേക്ക് കണ്ണും നട്ടിരിക്കുകയാണ് ആദി.
തീരത്തെ വിട്ടു പോയാലും പിരിയാൻ കഴിയാതെ വീണ്ടും അവയെ പുൽകുന്ന തിരയ്ക്ക് അപ്പോൾ അവളുടെ കണ്ണുകളിൽ പ്രണയഭാവമായിരുന്നു.

ചുറ്റും ഉയർന്നു കേൾക്കുന്ന പലവിധ ശബ്ദകോലാഹലങ്ങളോ തിരക്കുകളോ അവളറിയുന്നുണ്ടായിരുന്നില്ല തന്നെ തേടിയെത്തുന്ന തന്റെ പ്രാണനെ പറ്റിയുള്ള ചിന്തകൾ മാത്രമായിരുന്നു മനസ്സിൽ.

കുറച്ചു സമയത്തിന് ശേഷം അരികിൽ ആരുടെയോ സാമിപ്യം അറിഞ്ഞതും അവളുടെ ചൊടികളിൽ ഒരു പുഞ്ചിരി വിടർന്നു.
ചുണ്ടിലെ പുഞ്ചിരി മായാതെ അവൾ അവന് നേരെ തിരിഞ്ഞു.

നേരത്തെ വന്നോ??????
രുദ്രൻ അവളുടെ അടുത്തായി ഇരുന്നു ചോദിച്ചു.

മ്മ്മ്മ്……… ഇവിടെ ഇങ്ങനെ ഇരിക്കാൻ എനിക്ക് വല്യ ഇഷ്ടാ. വീട്ടിൽ ചുമ്മാ ഇരുന്നു ബോറടിക്കുവല്ലേ ഇവിടെ ആവുമ്പോൾ ഒട്ടും മടുക്കില്ല. വ്യത്യസ്ത മുഖങ്ങൾ സുന്ദരമായ കാഴ്ചകൾ അങ്ങനെ അങ്ങനെ അങ്ങനെ…….
അവൾ ചിരിയോടെ അവനെ നോക്കി.

അവനും അവളുടെ ചിരിയിൽ പങ്ക് ചേർന്നു.

ഇന്നലെ ലെച്ചൂനോട്‌ എല്ലാം പറഞ്ഞോ???

പറയാതെ പിന്നെ അവളറിയാത്ത ഒന്നും എന്റെ ലൈഫിൽ ഇല്ല തിരിച്ചും അങ്ങനെ തന്നെ.
പക്ഷെ പറഞ്ഞു കഴിഞ്ഞപ്പോൾ ആൾ കിളി പോയത് പോലെ ആയിരുന്നു. അവളുടെ കാട്ടിക്കൂട്ടൽ കണ്ട് ചിരിയടക്കാൻ ഞാൻ പെട്ട പാട്.

ആദി രാത്രി മുതലുള്ള കാര്യങ്ങൾ അവന് വിശദീകരിച്ചു കൊടുത്തു. കൂടെ ലെച്ചുവിന്റെ വീര പ്രണയകഥയും.

കഥ കേട്ട് കഴിഞ്ഞപ്പോൾ അവനും ചിരിയടക്കാൻ കഴിഞ്ഞില്ല.

ചുരുക്കി പറഞ്ഞാൽ രണ്ടിനും പാതിരാത്രി മതിൽ ചാട്ടമായിരുന്നു പണി അല്ലെ??????
രുദ്രൻ അവളെ നോക്കി കപട ഗൗരവത്തിൽ ചോദിച്ചു.

മറുപടിയായി അവൾ അവനെ നോക്കി ഇളിച്ചു.

സത്യത്തിൽ നിന്നെ ആദ്യം കണ്ടത് മുതൽ എനിക്ക് തോന്നിയത് ഒരു പാവം പൂച്ചകുട്ടി ആയിരിക്കും എന്നാ ഇപ്പൊ മനസ്സിലായി ആളൊരു മരംകേറി ആണെന്ന്.

രുദ്രന്റെ കളിയാക്കലിന് മറുപടിയായി അവനവളുടെ കയ്യിൽ പിച്ചി അവനെ കൂർപ്പിച്ചു നോക്കി.

അവൻ ചിരിയോടെ അവളെ നോക്കി.
മടിയിൽ ഇരുന്ന അവളുടെ കയ്യിൽ കോർത്തു പിടിച്ചു.
പ്രണയത്തോടെ തന്നെ നോക്കുന്ന അവനെ നോക്കി അവളിരുന്നു.
കാറ്റിൽ പാറി പറക്കുന്ന അവളുടെ മുടിയിഴകളെ അവൻ മറുകൈയ്യാൽ ഒതുക്കി.
അവൾ പുഞ്ചിരിയോടെ അവന്റെ തോളിൽ തല ചേർത്തിരുന്നു.
കോർത്തു പിടിച്ച അവളുടെ കൈയെ ഇരുകരങ്ങളാൽ പൊതിഞ്ഞു പിടിച്ചവൻ നെഞ്ചിലേക്ക് ചേർത്ത് വെച്ചു.

മൗനം ഭാഷയാക്കി ഏറെനേരം അവരിരുന്നു.

ആദി………….

മ്മ്മ്…………..

നിനക്ക് ഐസ്ക്രീം വേണോ???????
തന്റെ ചുമലിൽ കിടക്കുന്ന അവളോട് ചോദിച്ചു.

മ്മ്മ് വേണ്ട എനിക്ക് നല്ല ചൂട് കപ്പലണ്ടി മതി.
അവൾ കപ്പലണ്ടി കടയിലേക്ക് ചൂണ്ടി പറഞ്ഞു.

അല്ല സാധാരണ പെൺകുട്ടികൾക്ക് ഐസ്ക്രീം അല്ലെ താല്പര്യം??????
അവൻ ആലോചനയോടെ ചോദിച്ചു.

ആയിരിക്കാം പക്ഷെ എനിക്ക് ബീച്ചിൽ വന്നാൽ കപ്പലണ്ടി കഴിക്കാനാണിഷ്ടം.
തെല്ലൊരു കുറുമ്പൊടെ അവളവനെ നോക്കി.

നീ എല്ലാവരിൽ നിന്നും വ്യത്യസ്തയാണ് ആദി.
അവളുടെ കയ്യിൽ പിടിച്ചവൻ എഴുന്നേൽപ്പിച്ചു.

നീയും അങ്ങനെ അല്ലെ രുദ്രാ???
അവനെ നോക്കി പുഞ്ചിരിയോടെ പറഞ്ഞവൾ അവനൊപ്പം നടന്നു.

കടയിൽ നിന്ന് രണ്ടു കുമ്പിൾ കപ്പലണ്ടി വാങ്ങി കഴിച്ചവർ കഴിച്ചു.

കഴിക്കുന്നതിനിടയിൽ കുസൃതിയോടെ അവൾ അവന്റെ വായിലേക്ക് കപ്പലണ്ടി എറിഞ്ഞു കൊടുത്തു.
അവനാകട്ടെ കപ്പലണ്ടിയുടെ തോട് മുഴുവൻ അവളുടെ മുഖത്തേക്ക് ഊതി.

പരസ്പരം കുറുമ്പ് കാട്ടിയും വെള്ളത്തിൽ കളിച്ചും ഏറെ നേരം അവരവിടെ ചിലവിട്ടു.

എന്നാൽ മറഞ്ഞു നിന്നവരെ വീക്ഷിക്കുന്ന കണ്ണുകളെ അവർ കണ്ടില്ല. അവരുടെ ചിത്രങ്ങൾ ഫോണിൽ പകർത്തി അയാൾ അവിടെ നിന്ന് നടന്നകന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

തിരികെയുള്ള യാത്രയിൽ രണ്ടുപേരുടെയും മനസ്സ് ശാന്തമായിരുന്നു.
പാലാഴിയിലെ ഗേറ്റിന് മുന്നിൽ കാർ നിർത്തുമ്പോൾ അവനിൽ നിന്നകലാൻ അവളും അവളിൽ നിന്നടരാൻ അവനും മടിച്ചു നിന്നു.

പതിയെ മുഖത്തൊരു പുഞ്ചിരി വിടർത്തി അവൾ അവനെ നോക്കി യാത്ര പറഞ്ഞിറങ്ങി.

രുദ്രന് നേരെ കൈ വീശി കാട്ടി തിരിഞ്ഞ അവൾ മുന്നിൽ നന്ദനെ കണ്ട് പകച്ചു.

മോളിത് എവിടെ ആയിരുന്നു ഇത്രയും നേരമായത് കൊണ്ട് നിന്നെ കാണാതെ ഞങ്ങൾ വിഷമിച്ചിരിക്കുവായിരുന്നു.
നന്ദന്റെ ശബ്ദത്തിൽ അവളെ കുറിച്ചുള്ള ആധി നിറഞ്ഞിരുന്നു.

അതങ്ങനാ കടൽ കണ്ടാൽ പിന്നെ അവൾ നമ്മളെ ഒക്കെ മറക്കില്ലേ…….
ലെച്ചു വരാന്തയിൽ നിന്ന് വിളിച്ചു പറഞ്ഞു.

സോറി ചെറിയച്ഛ ഇനി ഇത്രയും വൈകില്ലാട്ടോ……….
അവൾ അയാളുടെ കവിളിൽ നുള്ളി അകത്തേക്ക് കയറി.

അല്ല മോളെ നിന്നെ ആരാ ഇവിടെ കൊണ്ടാക്കിയത്??????
നന്ദൻ അവൾക്ക് പുറകെ അകത്തേക്ക് കയറി ചോദിച്ചു.

അത്….. അത് പിന്നെ…… രുദ്രനായിരുന്നു ചെറിയച്ഛ ഞാൻ ഓട്ടോ കാത്തു നിന്നപ്പോഴാ രുദ്രൻ അത് വഴി വന്നത്. സന്ധ്യ ആയത് കൊണ്ട് ഒറ്റക്ക് പോവണ്ട എന്നുപറഞ്ഞു ഇവിടെ കൊണ്ടാക്കി തന്നതാ.
മനസ്സിൽ ഒരായിരം തവണ അയാളോട് മാപ്പ് പറഞ്ഞു കൊണ്ടവൾ കള്ളം പറഞ്ഞു.

ഏഹ് രുദ്രനായിരുന്നോ????? എന്നിട്ടെന്തേ ഒന്ന് കയറാതെ പോയി????
അയാൾ ഗേറ്റിനടുത്തേക്ക് നോക്കി നിരാശയോടെ പറഞ്ഞു.

നല്ല കഥയായി വല്യച്ഛൻ കണ്ടാൽ പിന്നെ അത് മതി.
ലെച്ചു ആദിയെ നോക്കി അയാളോട് പറഞ്ഞു.

അതും ശരിയാ………
ഒരു നെടുവീർപ്പോടെ അയാൾ പുറത്തേക്ക് നോക്കി.

അത് കേട്ട് നിന്ന ആദിയും ചെറിയയൊരു വിഷമത്തോടെ പുറത്തേക്ക് നോക്കി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

വീട്ടിൽ എത്തിയ രുദ്രനെ എതിരേറ്റത് ദേവു ആയിരുന്നു.

അവൾ രുദ്രനെ നോക്കി ഒന്ന് പുഞ്ചിരിച്ചശേഷം ഗൗരിയുടെ അടുത്തേക്ക് പോയി.

ആഹ് രുദ്രാ നീയെത്തിയോ???????
ജേക്കബ് അവനെ കണ്ട് ചോദിച്ചു.

എന്നാൽ അവൻ ദേഷ്യത്തിൽ ദേവു പോയ വഴിയേ നോക്കി നിന്നു.

സുമിത്രയുടെ ബന്ധത്തിൽ ആരോ മരിച്ചു അതുകൊണ്ട് ശങ്കരനും സുമിത്രയും കൂടി അങ്ങോട്ട്‌ പോയി. ദേവു മോളെ തല്ക്കാലത്തേക്ക് ഇവിടെ നിർത്തിയതാ രാത്രി അവർ വന്നു കൂട്ടികൊണ്ട് പൊക്കോളും.
അവന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കി അയാൾ പറഞ്ഞു.

അത് കേട്ടവൻ ദേഷ്യത്തിൽ വെട്ടിതിരിഞ്ഞ് അകത്തേക്ക് കയറി.

തുടരും…………………..

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ

മഴ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Adhirudhram written by Aardhra Ammu

4.4/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!