✒️ ആർദ്ര അമ്മു
മോനെ രുദ്രാ………….
ദേഷ്യത്തിൽ മുന്നോട്ട് പോയ അവൻ ജേക്കബിന്റെ വിളി കേട്ട് നിന്നു.
എടാ നീയവളോട് അന്നത്തെ പോലെ വഴക്കിനു പോവരുത്. കുറച്ചു സമയം കഴിയുമ്പോൾ അവളങ് പൊക്കോളും.
ഞാനായിട്ട് ഒരു പ്രശ്നത്തിനും ഉണ്ടാക്കില്ല പക്ഷെ അവളെന്റെ കാര്യത്തിൽ തലയിടാനോ മറ്റോ വന്നാൽ എന്റെ സ്വഭാവം മാറും. തരം കിട്ടുമ്പോൾ അപ്പനവളെ ഉപദേശിക്ക് ഇങ്ങനെ ആണ് പോക്കെങ്കിൽ ശങ്കരേട്ടന്റെ മകളാണെന്നും പെണ്ണാണെന്നും ഉള്ള കാര്യമൊക്കെ ഞാനങ് മറക്കും പറഞ്ഞില്ലെന്നു വേണ്ട.
അത്രയും പറഞ്ഞവൻ ദേഷ്യത്തിൽ അകത്തേക്ക് പോയി.
അയാൾ നെടുവീർപ്പിട്ടവനെ നോക്കി നിന്നു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
മ്മ്മ്മ് പറ പറ ഇന്നെന്തൊക്കെ നടന്നു???
ലെച്ചു ആദിയെ പിടിച്ചിരുത്തി വിശേഷം ചോദിക്കുന്ന തിരക്കിലാണ്.
എന്ത് നടക്കാൻ??????
ആദി അവളെ കണ്ണുമിഴിച്ചു നോക്കി.
അപ്പൊ ഒന്നും നടന്നില്ലേ????????
ലെച്ചു നാണം അഭിനയിച്ച് നഖം കടിച്ച് കാലിന്റെ പെരുവിരൽ കൊണ്ട് കളം വരക്കാൻ തുടങ്ങി.
എന്താടി കാല് ചൊറിയുന്നുണ്ടോ??????
ആദി അവളുടെ പ്രകടനം കണ്ട് ചോദിച്ചു.
അതല്ല പ്രൊപ്പോസ് ചെയ്ത അന്ന് തന്നെ ഉമ്മ വെച്ച ആളല്ലേ രുദ്രൻ അപ്പൊ ഇന്ന് കനത്തിൽ വല്ലതും കിട്ടി കാണണമല്ലോ???????
ലെച്ചു കുറുമ്പൊടെ അവളുടെ ഇടുപ്പിൽ നുള്ളി.
ഒരു മിനിറ്റ് വേണ്ടിവന്നു ആദിക്ക് അവൾ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാൻ.
എടീ………………..
അവിടെ ഇരുന്ന ഫ്ലവർ വേസ് എടുത്തവൾ ലെച്ചുവിന് നേരെ തിരിഞ്ഞു.
അപകടം മാനത്തു കണ്ട ലെച്ചു ആദ്യം തന്നെ പാവാടയും പൊക്കി അവിടെ നിന്നോടി.
നിക്കെടി അവിടെ……………
ആദി അവളുടെ പിന്നാലെ ഓടി.
നിന്നാൽ നീയെന്നെ കൊല്ലും.
ലെച്ചു ഓട്ടത്തിനിടയിൽ വിളിച്ചു പറഞ്ഞു.
നിന്നില്ലെങ്കിലും കൊല്ലുമെടി.
അതും പറഞ്ഞവൾ ഫ്ലവർ വേസ് കൊണ്ടവളെ എറിഞ്ഞു.
അത് കണ്ടതും ലെച്ചു കുനിഞ്ഞ് ഏറിൽ നിന്ന് ഒഴിഞ്ഞു മാറി.
ആഹ്ഹ്…………………
ആരുടെയോ അലറൽ കേട്ട് രണ്ടുപേരും തിരിഞ്ഞു നോക്കവെ വാതിൽക്കൽ നെറ്റിയിൽ കൈവെച്ചു ദേഷ്യവും വേദനയും കലർന്ന മുഖത്തോടെ നിൽക്കുന്ന ദേവനെ കണ്ടവർ ഞെട്ടി.
അയാളുടെ മുഖഭാവം കണ്ടതും ആദിയുടെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി.
അവൾ ഉമിനീരിറക്കി പേടിയോടെ അയാളെ നോക്കി.
ദേവൻ ദേഷ്യത്തിൽ അവളെ നോക്കി പല്ലിറുമി ചവിട്ടി കുലുക്കി അകത്തേക്ക് പോയി.
അയാൾ പോയതും ലെച്ചു ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ച് ശ്വാസം വലിച്ചു വിട്ടു.
രക്ഷപെട്ടു ഞാൻ വിചാരിച്ചു ഇവിടെ ഒരു ഭൂകമ്പം തന്നെ ഉണ്ടാക്കുമെന്ന്.
ലെച്ചു തിരിഞ്ഞ് ആദിയെ നോക്കി.
കരച്ചിലിന്റെ വക്കിൽ നിൽക്കുന്ന ആദിയെ കണ്ടവൾക്ക് വിഷമം തോന്നി.
അവൾ ആദിക്ക് അടുത്തെത്തി അവളുടെ തോളിൽ കൈ വെച്ചു.
എന്താടി ഇത്????????
ലെച്ചു അവളുടെ ഈറനണിഞ്ഞ കണ്ണുകളിലേക്ക് നോക്കി.
ഞാൻ കാരണം അച്ഛന്…………
അവൾ വിതുമ്പലോടെ പകുതിക്ക് നിർത്തി.
ഏയ് ഒന്നുല്ലടി നീ വെറുതെ ചെറിയ കാര്യത്തിന് കരയാൻ നിക്കാതെ.
ലെച്ചു അവളുടെ കണ്ണ് തുടച്ചു കൊടുത്തു.
അച്ഛന് ഒരുപാട് വേദനിച്ചു കാണുമല്ലേ?????
അയാൾ പോയ വഴിയേ നോക്കിയവൾ ചോദിച്ചു.
ലെച്ചു ഒന്നും പറയാതെ അവളെ നോക്കി.
എങ്ങനെ സാധിക്കുന്നു മോളെ നിന്നെ വേദനിപ്പിക്കുന്നവരെ പോലും ഇങ്ങനെ സ്നേഹിക്കാൻ????????
ഇന്നേവരെ സ്നേഹത്തോടെ ഒന്ന് നോക്കുക പോലും ചെയ്യാത്ത അയാളെ ഇത്രയധികം സ്നേഹിക്കാൻ നിനക്കെങ്ങനെ കഴിയുന്നു???????
ലെച്ചു അവളുടെ കവിളിൽ തലോടി ചോദിച്ചു.
എത്രയായാലും എന്റെ അച്ഛനല്ലേ അത് എന്നെ വെറുത്താലും എനിക്കങ്ങനെ വെറുക്കാൻ കഴിയോ???????
നീ നോക്കിക്കോ ഒരിക്കൽ എന്റെ അച്ഛൻ എന്നെ മനസ്സിലാക്കും അന്ന് എന്നെ നെഞ്ചോടു ചേർത്ത് നിർത്തി സ്നേഹത്തോടെ മോളേന്ന് വിളിക്കും. ഇന്നേവരെ നൽകാതെ നെഞ്ചിൽ ഒളിപ്പിച്ചു വെച്ച സ്നേഹവും വാത്സല്യവുമെല്ലാം പകർന്നു നൽകും കരുതലോടെ എന്നെ ചുംബിക്കും.
ആ ഒരു ദിവസത്തിന് വേണ്ടിയാ ഞാൻ കാത്തിരിക്കുന്നത്.
കരച്ചിലിനിടയിലും ചെറിയൊരു പുഞ്ചിരിയോടെ പറഞ്ഞു കൊണ്ടവൾ റൂമിലേക്ക് പോയി.
ഒരിക്കലും നടക്കാത്ത സ്വപ്നം ആണെന്നറിഞ്ഞിട്ടും അങ്ങനെ ഒരു ദിവസം ആദിയുടെ ജീവിതത്തിൽ ഉണ്ടാവണേ എന്ന് ഒരുനിമിഷം ലെച്ചുവും ആഗ്രഹിച്ചു പോയി.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
രുദ്രൻ ദേവൂനെ കണ്ട ദേഷ്യത്തിൽ റൂമിൽ കയറി കതകടച്ചിരുന്നു.
ദേവുവിന്റെ കാര്യം ആലോചിക്കും തോറും അവന്റെ മനസ്സിൽ വെറുപ്പ് നിറഞ്ഞു.
ശങ്കരൻ വന്ന് അവളെ കൂട്ടികൊണ്ട് പോവുന്നത് വരെ അവൻ താഴേക്കിറങ്ങിയില്ല.
അവൾ പോയെന്ന് ഉറപ്പായതും അവൻ ഭക്ഷണം കഴിക്കാൻ താഴേക്കിറങ്ങി.
രുദ്രാ ആരെങ്കിലും വീട്ടിൽ വരുമ്പോഴുള്ള നിന്റെ ഈ വാതിലടച്ച് ഇരിപ്പ് അത്ര നല്ലതല്ല. ശങ്കരൻ നിന്നെ കാണാഞ്ഞിട്ട് ചോദിച്ചു ദേവു ഇവിടെ ഉള്ളത് കൊണ്ടാണെന്നു പറയാൻ പറ്റുവോ????
നിനക്ക് തലവേദന ആണെന്ന് പറഞ്ഞു ഞാനൊഴിഞ്ഞു. ഞാൻ പറയാതെ തന്നെ ശങ്കരന് കാര്യങ്ങളെല്ലാം മനസ്സിലായി ദേവു ചെയ്യുന്ന പ്രവർത്തികൾക്ക് നീയാ പാവം ശങ്കരനെ വേദനിപ്പിക്കരുത്. ആ മനുഷ്യൻ കാരണമാ ഇന്ന് GK ഗ്രൂപ്പ്‌സ് ഇങ്ങനെ നിലനിൽക്കുന്നത് തന്നെ………
അപ്പാ മതി.
ജേക്കബ് പറഞ്ഞു പൂർത്തിയാവും മുന്നേ അവന്റെ ശബ്ദമുയർന്നു.
ഈ പറഞ്ഞതൊന്നും എനിക്കറിയാത്ത കാര്യങ്ങൾ ഒന്നുമല്ലല്ലോ????? എനിക്കറിയാം എന്ത് ചെയ്യണം ചെയ്യണ്ട എന്നൊക്കെ. പണ്ടത്തെ കടപ്പാടിന്റെ പേരും പറഞ്ഞ് അവളെ പോലുരുത്തിയെ സഹിക്കേണ്ട ആവശ്യം എനിക്കില്ല.
ദേഷ്യത്തിൽ അതും പറഞ്ഞവൻ കഴിക്കാതെ എഴുന്നേറ്റു പോയി.
എന്തായിത് ഇച്ചായാ…… അവനിഷ്ടമല്ല എന്നറിഞ്ഞിട്ടും ഈ വിഷയം തന്നെ വീണ്ടും പറയുന്നതെന്തിനാ?????? ഇപ്പോ കണ്ടില്ലേ അവൻ കഴിക്കാതെ എഴുന്നേറ്റു പോയത്.
ഗൗരി ദേഷ്യവും വിഷമവും കലർന്ന സ്വരത്തിൽ പറഞ്ഞു.
ഒന്നും പറയേണ്ടിയിരുന്നില്ല എന്നയാൾക്കും തോന്നി.
വിളിച്ചിട്ടും കാര്യമില്ലാത്തത് കൊണ്ട് അവരവനെ വിളിക്കാനും പോയില്ല.
രുദ്രൻ നേരെ പോയത് അവന്റെ ബാൽക്കണിയിലേക്കായിരുന്നു. ജേക്കബ് വഴക്ക് പറഞ്ഞ ദേഷ്യത്തിൽ ഒരു പാക്കറ്റ് സിഗരറ്റ് അവൻ വലിച്ചു തീർത്തു.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
തിരികെ വീട്ടിൽ എത്തിയ ദേവു ഫ്രഷാവാൻ റൂമിലേക്ക് കയറി.
ഫ്രഷായി ബാത്‌റൂമിൽ നിന്നിറങ്ങിയ അവൾ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട് ബെഡിൽ കിടന്ന ഫോൺ എടുത്തു നോക്കി.
വാട്സാപ്പിൽ വന്ന രുദ്രന്റെയും ആദിയുടെയും ഫോട്ടോസ് കണ്ടവൾക്ക് ദേഷ്യം നിയന്ത്രിക്കാനായില്ല റൂമിലെ സകലതും അവൾ എറിഞ്ഞുടച്ചു.
ശബ്ദം കേട്ട് ശങ്കരനും സുമിത്രയും ഓടിയെത്തി.
റൂമിൽ പൊട്ടിച്ചിതറി കിടക്കുന്ന സാധനങ്ങളും ബെഡിൽ തലക്ക് കയ്യും കൊടുത്തിരുന്ന ദേവുവിനേയും കണ്ടവർ അമ്പരന്നു.
മോളെ ദേവു എന്തുപറ്റിയെടാ????????
ശങ്കരൻ ആധിയോടെ അവളുടെ അടുത്തായി ഇരുന്നു.
അവൾ തലയുയർത്തി അയാളെ നോക്കി.
അവളുടെ ചുവന്നു കലങ്ങിയ കണ്ണുകൾ കാണവെ അയാളുടെ ചങ്ക് പിടഞ്ഞു.
എന്തുപറ്റി മോളെ എന്തിനാ എന്റെ കുഞ്ഞ് കരയുന്നത്????????
അയാൾ അവളുടെ കവിളിൽ തലോടി.
അവൾ ഒന്നും മിണ്ടാതെ ഫോൺ അയാൾക്ക് നേരെ നീട്ടി.
അയാൾ അതിലേക്ക് നോക്കി.
ചിരിച്ചു കളിച്ച് ബീച്ചിൽ നടക്കുന്ന രുദ്രനെയും ആദിയേയും കണ്ടയാൾ വിഷാദമായി അവളെ നോക്കി.
മോളെയിത്…………..
എന്ത് പറയണം എന്നറിയാതെ അയാൾ അവളെ നോക്കി.
ഞാൻ പറഞ്ഞില്ലേ രുദ്രേട്ടന് ഈയിടെ ആയിട്ട് എന്തോ മാറ്റങ്ങൾ ഉണ്ടെന്ന് അതിനെല്ലാം കാരണം ഇവളാ.
എന്റെ രുദ്രേട്ടനെ തട്ടിയെടുക്കാൻ ഇവളാരാ?????? രുദ്രേട്ടൻ എന്റെയാ……..
എനിക്ക് വേണം രുദ്രേട്ടനെ………
എന്നെ ഇഷ്ടപ്പെടാതിരിക്കാൻ മാത്രം എനിക്കെന്താ കുറവ്?????? പഠിപ്പില്ലേ??? ദേ ഇവളെക്കാൾ സൗന്ദര്യമില്ലേ?????? അവൾ ഫോണിലെ ആദിയുടെ ചിത്രത്തിലേക്ക് ചൂണ്ടി ചോദിച്ചു.
ഏട്ടനോട് എന്നെയൊന്ന് സ്നേഹിക്കാൻ പറ അച്ഛാ…….
അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് അവളുടെ നെഞ്ചിലേക്ക് വീണു.
അയാൾ വിറയ്ക്കുന്ന കൈകളോടെ അവളെ ചേർത്ത് പിടിച്ചു.
മോളെ…… അച്ഛൻ മോളോട് പറഞ്ഞതല്ലേ രുദ്രന് മോളെ ഒരിക്കലും ആ സ്ഥാനത്ത് കാണാൻ കഴിയില്ലെന്നും ഒരിക്കലും അവന്റെ പിന്നാലെ നടന്നു ശല്യം ചെയ്യരുതെന്നും.
അവനെ മറക്കാം എന്ന് മോളെനിക്ക് വാക്ക് തന്നതല്ലേ??????????
അതിന് കഴിയണ്ടേ അച്ഛാ……
എനിക്ക് രുദ്രേട്ടനെ മറക്കാൻ കഴിയുന്നില്ല……….
അവൾ വിങ്ങിപൊട്ടി.
അങ്ങനെ പറയരുത് മോളെ. അവന് നിന്നെ ഇഷ്ടപ്പെടാൻ കഴിയില്ല കാരണം അവന് മറ്റൊരു ഇഷ്ടമുണ്ട്.
നോക്കിയേ അവനീ കുട്ടിയോടൊത്ത് എത്ര സന്തോഷവാനാണെന്ന്.
ഇത്രയധികം സന്തോഷത്തിൽ അവനെ നീ കണ്ടിട്ടുണ്ടോ??????
അയാളുടെ ചോദ്യം കേട്ടവൾ ഫോട്ടോയിലേക്ക് നോക്കി.
ശരിയാണ് അവൻ നന്നായി ഒന്ന് പുഞ്ചിരിച്ചു കാണുന്നത് തന്നെ അപൂർവ്വമാണ്. ആ ആളാണ് ചിരിച്ചു കുസൃതി കാട്ടി നടക്കുന്നത്.
എന്റെ കുട്ടി രുദ്രനെ മറക്കണം.
അയാൾ പറയുന്നത് കേട്ടവൾ ഇല്ലെന്ന് തലയാട്ടി.
അച്ഛന് വേണ്ടിയെങ്കിലും മോളവനെ മറക്കണം.
ഇപ്പൊ നിനക്ക് ബുദ്ധിമുട്ട് ഒക്കെ തോന്നാം പക്ഷെ ഇഷ്ടമല്ലാത്തൊരു ജീവിതം കഷ്ടപെട്ട് ജീവിക്കുന്നതിനേക്കാൾ നല്ലത് ഇത്തിരി വേദനയോടെ ആണെങ്കിൽ പോലും മറക്കുന്നത് തന്നെയാ. ഇപ്പൊ മോൾക്ക് അച്ഛൻ പറയുന്നതിന്റെ അർത്ഥം മനസ്സിലാവില്ല പിന്നീട് മോൾക്ക് ബോധ്യമാവും അച്ഛൻ പറഞ്ഞത് തന്നെയാണ് ശരിയെന്ന്.
സ്നേഹം പിടിച്ചു വാങ്ങാൻ കഴിയില്ല മോളെ. ഇനിയും നീയിങ്ങനെ അവന്റെ പിന്നാലെ നടന്ന് സ്വന്തം വില കളയരുത്.
അച്ഛൻ പറഞ്ഞത് മോളൊന്ന് ശരിക്ക് ആലോചിച്ചു നോക്ക് അപ്പൊ മനസ്സിലാവും.
അത്രയും പറഞ്ഞയാൾ അവളുടെ നെറുകിൽ തലോടി പുറത്തേക്കിറങ്ങി.
തന്നെ കത്തുന്ന കണ്ണുകളോടെ നോക്കുന്ന സുമിത്രയെ കണ്ടതും അയാളുടെ തല കുനിഞ്ഞു.
എന്തിനായിരുന്നു ശങ്കരേട്ടാ നമ്മുടെ മോൾക്ക് പ്രതീക്ഷ കൊടുത്തത്?????
പാവം എന്റെ കുട്ടി അവളുടെ വിഷമം കണ്ടിട്ട് സഹിക്കുന്നില്ല.
അവരുടെ കണ്ണുകൾ നിറഞ്ഞു.
വലുതാവുമ്പോൾ കുട്ടികളുടെ ഇഷ്ടങ്ങളും മാറും എന്ന് ഞാൻ ഓർത്തില്ല സുമിത്രേ………..
സാരമില്ല നമ്മുടെ മോളല്ലേ അവൾ നമ്മളെക്കാൾ വലുതായി അവൾക്കൊന്നും കാണില്ല……
പതുക്കെ ആയാലും അവൾ രുദ്രനെ മറന്നോളും.
കരയുന്ന സുമിത്രയെ നെഞ്ചോടു ചേർത്തയാൾ പറഞ്ഞു.
അപ്പോൾ അയാളുടെ കണ്ണുകളും നിറഞ്ഞിരുന്നു.
എന്നാൽ അകത്തപ്പോൾ ദേവു ഒരു തീരുമാനം എടുക്കാനാവാതെ വിഷമിക്കുകയായിരുന്നു.
തുടരും……………………
✒️ ആർദ്ര അമ്മു
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Adhirudhram written by Aardhra Ammu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission