Skip to content

ആദിരുദ്രം – പാർട്ട്‌ 22

Malayalam Novel Adhirudhram

✒️ ആർദ്ര അമ്മു

മനസ്സിൽ പല കണക്കുക്കൂട്ടലുകളുമായി ദേവു ഫോണെടുത്ത് അവൾക്ക് ഫോട്ടോ അയച്ചു തന്ന നമ്പറിലേക്ക് വിളിച്ചു.

അശ്വിൻ എനിക്ക് നിന്നെ കാണണം.
മുഖവുര ഏതുമില്ലാതെ കാൾ അറ്റൻഡ് ചെയ്ത ഉടൻ ആവശ്യപ്പെട്ടു.

ദേവൂ നീയാ ഫോട്ടോസ് എല്ലാം കണ്ടല്ലോ അല്ലെ??????
ഒരു സംശയത്തോടെ മറുപുറത്ത് നിന്ന് ചോദ്യം ഉയർന്നു.

കണ്ടത് കൊണ്ട് തന്നെയല്ലേ കാണണം എന്ന് പറഞ്ഞത്. നാളെ വൈകിട്ട് 5 മണിക്ക് ഓഫീസിനടുത്തുള്ള കോഫീ ഷോപ്പിലെത്തണം ബാക്കി എല്ലാം അപ്പൊ പറയാം.
ഗൗരവത്തോടെ പറഞ്ഞവൾ കവിളിലേക്ക് ഒലിച്ചിറങ്ങിയ കണ്ണുനീർ വീറോടെ തുടച്ചു മാറ്റി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

വരാന്തയിൽ ആകാശത്തേക്കും നോക്കി തൂണിൽ ചാരിയിരിക്കുകയിരുന്നു ആദി.
അവളുടെ അടുത്തായി ലെച്ചുവും ഇരിപ്പുണ്ട്.

താരകങ്ങളാൽ അലംകൃതമായ ഇരുണ്ട മാനത്തിന് ഒത്ത നടുവിൽ തെളിഞ്ഞു നിൽക്കുന്ന തിങ്കൾ കലയിലേക്ക് കണ്ണും നട്ടവളിരുന്നു.
നിശബ്ദമായ രാത്രിയോട് എന്നും ഒരു പ്രണയമായിരുന്നു.
മനുഷ്യ മനസ്സിന്റെ ചിന്തകളെ പോലും സ്വാധീനിക്കാൻ അവയ്‌ക്കൊരു പ്രത്യേക കഴിവുണ്ട്.

എന്തോ അവൾക്കപ്പോൾ രുദ്രനെ ഓർമ്മ വന്നു.
ഒരാൾക്ക് നമ്മളിൽ സ്വാധീനം ചെലുത്താൻ ചുരുക്കം ചില നല്ല നിമിഷങ്ങൾ തന്നെ ധാരാളം അവൾ പുഞ്ചിരിയോടെ ഓർത്തു.

മനസ്സിലെ പ്രണയം ഉറവ പൊട്ടി പ്രാണനെ തേടി ഒഴുകി അലയുന്നു. ഇന്നോളം ആഗ്രഹങ്ങളേതും ഇല്ലാത്ത ജീവിതം ഇന്ന് പുതിയ സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിക്കുന്നു മോഹങ്ങൾ നെയ്തു കൂട്ടാൻ വെമ്പുന്നു.
ഹൃദയത്തിന്റെ ഒരു ചെറുകോണിൽ സ്ഥാനം പിടിച്ച രുദ്രനിന്ന് അതിന് മേൽ മുഴുവൻ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു.
ഇരുളടഞ്ഞ മനസ്സിൽ ഇന്നവൻ നിലാവ് പോലെ ഉദിച്ചു നിൽക്കുന്നു.
അവന്റെ ഓർമ്മകളിൽ മനസ്സ് കാറ്റിൽ പാറി പറന്നു നടക്കുന്ന അപ്പൂപ്പൻ താടി പോലെ തരളമായി ഒഴുകി നടന്നു.

ആദി……………

മ്മ്മ്മ്………..
ലെച്ചുവിന്റെ വിളി കേട്ട് അവൾ ഏതോ ലോകത്ത് എന്നത് പോലെ മൂളി.

ഞാനും അനൂപേട്ടനും കൂടി ഉടക്കിയെടി.
ലെച്ചു വിഷമത്തോടെ പറഞ്ഞു.

മ്മ്മ്മ്……………

ഞാൻ വാട്സാപ്പ് ഡിപി റിമൂവ് ചെയ്തു.

മ്മ്മ്മ്……………

എന്നിട്ടും എന്നെയൊന്ന് വിളിച്ചത് കൂടിയില്ല.

മ്മ്മ്മ്………..

അവളുടെ മൂളൽ കേട്ട് ലെച്ചുവിന് ദേഷ്യം ഇരച്ചു കയറി.

ഡീ കോപ്പേ എത്ര നേരമായി ഞാനിവിടെ കിടന്നു തൊള്ള കീറി എന്റെ വിഷമം പറയുന്നു നീയിവിടെ ഇരുന്നു മൂളി കളിക്കുന്നോ???????
ലെച്ചു അവളുടെ കയ്യിൽ അടിച്ചു.

ഏ????? നീയെന്താ പറഞ്ഞത്???????
അവൾ ചിന്തകളിൽ നിന്ന് ഞെട്ടി ഉണർന്നു.

ആ പഷ്ട് ഞാനിത്രയും നേരം വായിട്ടലച്ചതൊന്നും നീ കേട്ടില്ലേ?????
പിന്നെ നീയിത് ഏത് ലോകത്തായിരുന്നു.
ലെച്ചു അവളെ കലിപ്പിച്ചു നോക്കി.

അത്…. പിന്നെ ഞാൻ…… ഓരോന്ന് ചുമ്മാ……
അവൾ ലെച്ചൂനെ നോക്കി ഇളിച്ചു.

ആ ഇളിക്കെടി ഇളിക്ക് നല്ലോണം ഇളിക്ക്.
എനിക്കിവിടെ പ്രാണവേദന അപ്പോഴാ അവളുടെ ഒരു ദിവാസ്വപ്നം കാണൽ.
അവൾ ആദിയെ നോക്കി കണ്ണുരുട്ടി.

സോറി മുത്തേ………… നീയിങ്ങനെ ഇമോഷണൽ ആവാതെ കാര്യം പറ നമുക്ക് പരിഹാരം ഉണ്ടാക്കാം.
ആദി അവളുടെ കവിളിൽ പിടിച്ചു വലിച്ചു.

ഞാൻ അനൂപേട്ടനുമായി ഉടക്കി.
അവൾ ആദിക്കടുത്തേക്ക് നീങ്ങിയിരുന്നു.

അത് സ്ഥിരം ഉള്ളതല്ലേ പുള്ളി എന്തെങ്കിലും പറയും നീ കേറി ചൊറിയും അപ്പൊ അങ്ങേര് കേറി മാന്തും അതോടെ ശുഭം. അതിനാണോ നീയിങ്ങനെ മുഖം വീർപ്പിച്ചിരിക്കുന്നത്???????
ആദി അവളെ പുച്ഛിച്ചു.

ഇതങ്ങനെ അല്ല.
ഞാനെന്റെ വാട്സാപ്പ് ഡിപി റിമൂവ് ചെയ്തിട്ട് പോലും എന്നെയങ്ങേരൊന്ന് വിളിച്ചില്ല.
ലെച്ചു പരിഭവത്തിന്റെ കെട്ടഴിച്ചു.

അല്ലെടി നീ വാട്സാപ്പ് ഡിപി റിമൂവ് ചെയ്തതിന് സാറെന്തിനാ നിന്നെ വിളിക്കുന്നത്?????????
ആദി അവളുടെ സംശയം മറച്ചു വെച്ചില്ല.

എടി വിഷമം വരുമ്പോഴല്ലേ എല്ലാവരും ഡിപി റിമൂവ് ചെയ്യുന്നത്. അപ്പൊ അത് കണ്ടാൽ എന്നെ വിളിച്ചു കാര്യം തിരക്കണ്ടേ????????

ലെച്ചുവിന്റെ ചോദ്യം കേട്ടവൾ മിഴിഞ്ഞു നിന്നുപോയി.

വല്ലാത്ത വട്ട് തന്നെ………
അല്ല എന്തിനാ നിങ്ങൾ തമ്മിൽ പിണങ്ങിയത്????????
ആദി ചോദിച്ചു.

ലെച്ചു അപ്പൊ തന്നെ ഫോണെടുത്ത് അനൂപിന്റെ സ്റ്റാറ്റസ് അവൾക്ക് മുന്നിൽ കാണിച്ചു.

അവളത് വായിച്ചു.

“കൂട്ടില്ലാത്ത ആറടി മണ്ണിൽ ചേരും വരെ നിൻ കൂട്ടെനിക്ക് വേണം”
ഇതിലിപ്പോ എന്താടി കുഴപ്പം ??????

ആദി അവളെ നോക്കി.

നീ നോക്കിയേ ആറടി മണ്ണിൽ ചേരും വരെ നിൻ കൂട്ടെനിക്ക് വേണം പോലും
അത് കഴിഞ്ഞാൽ അയാൾക്ക് കൂട്ടായിട്ട് എന്നെ വേണ്ടേ???????
അത് ചോദിച്ചതിന് അയാളെന്റെ അപ്പൂപ്പന് വിളിച്ചെടി.

അവൾ പറയുന്നത് കേട്ട് ആദി തലയിൽ കൈവെച്ചു പോയി.

ഇതിന് മാത്രം കൊനഷ്ട് നിനക്കിതെവിടുന്നു കിട്ടുന്നെടി???????

ആദിയുടെ ചോദ്യം കേട്ടവൾ വെളുക്കെ ചിരിച്ചു കാട്ടി.

നിന്നെ സഹിക്കുന്ന ആ പാവത്തിന് കൊടുക്കണം ഒരവാർഡ്‌.
അവൾടെ ഒരു ഒലക്കേമേല ചോദ്യം.
ആദി അവളെ നോക്കി കണ്ണുരുട്ടി അകത്തേക്ക് പോയി.

ശെടാ ഞാൻ ചോദിച്ചതിലിപ്പോ എന്താ കുഴപ്പം??????????
ലെച്ചു താടിക്ക് കയ്യും കൊടുത്തിരുന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ഇന്നലെയും മഴ പെയ്തിരുന്നു…ഇന്നലെയും ഉദയാസ്തമനങ്ങള്‍ ഉണ്ടായിരുന്നു ..
പക്ഷെ അവയൊന്നും എന്റെതായിരുന്നില്ല എനിക്ക് വേണ്ടിയായിരുന്നില്ല.
കാരണം ഇന്നലെ ഞാന്‍ പ്രണയം അറിഞ്ഞിരുന്നില്ല…………
…ഇന്നെപ്പോഴോ എന്നിലുണര്‍ന്ന പ്രണയത്തിലൂടെ ഞാന്‍ അറിയുന്നു, മഴയ്ക്ക് അവളുടെ ഗന്ധമാണ് സൂര്യ രശ്മികള്‍ അവളുടെ സ്പര്‍ശനം ആണെന്ന്………
പ്രണയം വൃദ്ധനെ പതിനാറുകാരനാക്കുന്ന അസുരനെ പോലും സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം……
ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു…..പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു പോകുന്നു…..ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ ഏറ്റവും വലിയ പ്രാര്‍ത്ഥന….

പതിവില്ലാതെ ടീവിയിൽ നിന്നുയരുന്ന ശബ്ദം കേട്ട് ഹാളിൽ എത്തിയ ഗൗരിയും ജേക്കബും കാണുന്നത് സോഫയിൽ ചെറിയൊരു ചിരിയോടെ കണ്ണുകൾ അടച്ച് പ്രണയത്തെ പറ്റിയുള്ള ലാലേട്ടന്റെ ഡയലോഗ് കേൾക്കുന്ന രുദ്രനെയാണ്.

അവന്റെ ഇരുപ്പ് കണ്ട് രണ്ടുപേരും അന്തംവിട്ട് നിന്നുപോയി.
ടീവി എന്ന സാധനം വീട്ടിലുണ്ടോ എന്ന് പോലും നോക്കാത്ത ആളാണ് ഇരുന്നു ടീവി കാണുന്നത് അതും പ്രണയത്തെ പറ്റി.

ഗൗരിയും ജേക്കബും അവന്റെ അടുത്ത് വന്നിരുന്നു.
ആളതൊന്നും അറിയാതെ കാര്യമായ ആലോചനയിലാണ്.

മോനെ രുദ്രാ…………..
ജേക്കബിന്റെ വിളി കേട്ടവൻ അയാളെ നോക്കി.

ഇനിയെങ്കിലും പറയെടാ ഏതാ ആ കുട്ടി?????????

ഏത് കുട്ടി???????
ഗൗരി ഒന്നും മനസ്സിലാവാതെ രണ്ടുപേരെയും മാറി മാറി നോക്കി.

ഇവൻ സ്നേഹിക്കുന്ന കുട്ടി.

അത് കേട്ടവർ അവനെ നോക്കി.

സത്യാണോ രുദ്രാ????????

മറുപടിയായി അവനൊരു കള്ളചിരി ചിരിച്ചു.

എന്റെ ഭഗവതീ നിനക്കൊരായിരം നന്ദി. പെണ്ണ് കെട്ടണ്ട എന്ന് പറഞ്ഞു നടന്ന ഇവനെ ഇങ്ങനെ മാറ്റിയെടുത്തില്ലേ……..
അവർ നെഞ്ചിൽ കൈവെച്ച് ആശ്വാസത്തോടെ പറഞ്ഞു.

ഇനി പറ ഏതാ മോനെ കുട്ടി????????
ഗൗരി അവന്റെ അടുത്തേക്ക് നീങ്ങിയിരുന്നു.

കുട്ടി……….. അത് ഞാൻ ഇപ്പൊ പറയുന്നില്ല ഒരു ദിവസം ഞാനവളെ നിങ്ങളുടെ രണ്ടാളുടെയും മുന്നിൽ കൊണ്ടുവന്നു നിർത്തും അന്നേ നിങ്ങളാരാ ആളെന്ന് അറിയൂ……….
അത്രയും പറഞ്ഞവൻ എഴുന്നേറ്റു.

ഒരു ക്ലൂ എങ്കിലും തന്നിട്ട് പോടാ……..
ജേക്കബ് പുറകിൽ നിന്ന് വിളിച്ചു ചോദിച്ചു.

മ്മ്മ്………. പറഞ്ഞു വരുമ്പോൾ നിങ്ങൾക്കൊക്കെ അറിയാവുന്ന കുട്ടിയാ……………..
അതും പറഞ്ഞവൻ മുകളിലേക്ക് പോയി.

ഏ??????? അതാരാ നമ്മളറിയുന്ന ഒരു കുട്ടി???????
ഗൗരി അയാളെ നോക്കി.

തമ്പുരാനറിയാം.
അയാൾ കൈമലർത്തി.

രണ്ടുപേരും തലപുകഞ്ഞ് ആലോചിച്ചിട്ടും ആരാന്ന് മനസ്സിലായില്ല.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

പിറ്റേന്ന് ഓഫീസിൽ എത്തിയ ദേവു രുദ്രനെ കാണാൻ ശ്രമിച്ചെങ്കിലും ശങ്കരൻ അവളെ തടഞ്ഞു.
ദേഷ്യത്തിൽ അവൾ തിരികെ പോയി.

ഓഫീസ് ടൈം കഴിഞ്ഞതും അവൾ ബാഗും എടുത്ത് കോഫീ ഷോപ്പിലേക്ക് പോയി.

ഷോപ്പിനുള്ളിൽ കയറിയപ്പോൾ തന്നെ അവളെയും കാത്തിരിക്കുന്ന ചെറുപ്പക്കാരനെ അവൾ കണ്ടു.
വൈറ്റ് ഷർട്ടും ബ്ലാക്ക് പാന്റും ആയിരുന്നു അവന്റെ വേഷം.
അവൾ അയാൾക്കെതിരെ ചെന്നിരുന്നു.

ഗുഡ് ഈവെനിംഗ് ദേവു……….
അവളെ കണ്ടയുടൻ അവൻ വിഷ് ചെയ്തു.

ഗുഡ് ഈവെനിംഗ് അശ്വിൻ.

സർ ഓർഡർ.
വെയ്റ്റർ അവനടുത്തായി വന്നു നിന്നു.

ടീ ഓർ കോഫീ???????
അവൻ അവളോടായി ചോദിച്ചു.

കോഫീ.
അവൾ ബാഗ് ഊരി ടേബിളിൽ വെച്ച് മറുപടി കൊടുത്തു.

രണ്ട് കോഫീ.
അവൻ ഓർഡർ കൊടുത്തവൾക്ക് നേരെ തിരിഞ്ഞു.

പറ ദേവു നീയെന്തിനാ എന്നെ കാണണം എന്ന് പറഞ്ഞത്???????

എനിക്ക് നിന്റെ ഒരു ഹെല്പ് വേണം.
ദേവു ടേബിളിന് മുകളിൽ കൈ കുത്തി.

എന്ത് ഹെല്പ്?????????
അവൻ സംശയത്തോടെ അവളെ നോക്കി.

നീയല്ലേ ഇന്നലെ എനിക്ക് ഫോട്ടോ അയച്ചു തന്നത്. ആ ഫോട്ടോസിൽ രുദ്രനൊപ്പം ഉള്ളത് ആരാണെന്ന് എനിക്കറിയണം.

ദേവു are you mad??????????

എനിക്ക് വട്ടൊന്നുമില്ല അശ്വിൻ അതാരാണെന്ന് അറിഞ്ഞില്ലെങ്കിലാണ് എനിക്ക് വട്ടാവുന്നത്.

അവളുടെ മറുപടി കേട്ടവൻ ഒന്ന് ശ്വാസം വലിച്ചു വിട്ട് അവളെ നോക്കി.

നോക്ക് ദേവു രുദ്രന് നിന്നെ ഇഷ്ടമല്ല അത് എനിക്കും നിനക്കും നന്നായി അറിയാം. എന്നിട്ടും നീയെന്തിനാ അവന്റെ പിന്നാലെ ഇങ്ങനെ നടക്കുന്നത്??????????

Because I love him.
ഭാവഭേദം ഏതുമില്ലാതെ അവൾ പറഞ്ഞു.

ദേവു അവനിപ്പോൾ മറ്റൊരു പ്രണയമുണ്ട്. അവന്റെ പ്രണയം തട്ടിയെടുത്തിട്ട് വേണോ നിന്റെ പ്രണയം നേടാൻ????????
അങ്ങനെ വന്നാൽ അവൻ നിന്നെ സ്നേഹിക്കും എന്ന് തോന്നുന്നുണ്ടോ????
അത് മാത്രമല്ല അങ്ങനെ ചെയ്താൽ പിന്നെ നിന്റെ പ്രണയത്തിന് എന്താ അർത്ഥം??????????
ഇപ്പോൾ നിന്റെ മനസ്സിലെ പ്രണയത്തിന് പവിത്രതയില്ല.
നേടിയെടുന്നതല്ല ദേവു പ്രണയം വിട്ടു കൊടുക്കന്നത് കൂടിയാണ് പ്രണയം.
ഒന്ന് ഞാൻ ചോദിച്ചോട്ടെ ഇത്രയും നാൾ ഞാൻ നിന്റെ പിന്നാലെ പ്രണയം പറഞ്ഞു നടക്കുന്നില്ലേ എന്നിട്ട് നീയെന്റെ പ്രണയം കണ്ടോ???????
എനിക്കും വേണമെങ്കിൽ നിന്നെ നേടിയെടുക്കാൻ നീയിപ്പോ കാണിക്കാൻ ശ്രമിക്കുന്നത് പോലെ ചീപ്പ് നമ്പർ കാണിക്കാം അതിനുള്ള പല അവസരങ്ങൾ ഉണ്ടായിട്ടുണ്ട് എന്നിട്ടും ഞാനത് ചെയ്തോ????????
ഇല്ല……. അതെന്തുകൊണ്ടാണെന്ന് അറിയോ???????? ഞാൻ നിന്നെ സ്നേഹിക്കുന്നത് ആത്മാർത്ഥമായിട്ടാണ് എന്നെങ്കിലും നീയെന്റെ സ്നേഹം മനസ്സിലാക്കും എന്ന വിശ്വാസത്തിലാണ് ഇപ്പോഴും ജീവിക്കുന്നത് തന്നെ.
അത് പറയുമ്പോൾ അവന്റെ സ്വരം ഇടറിയിരുന്നു.

രുദ്രന് മറ്റൊരു പ്രണയം ഉണ്ടെന്ന് മനസ്സിലാക്കിയാൽ നീ പിന്തിരിയും എന്ന് ഞാൻ കരുതി അതാ ഇന്നലെ അവരെ കണ്ടപ്പോൾ ഫോട്ടോ എടുത്ത് അയച്ചു തന്നത്. പക്ഷെ ഇപ്പൊ തോന്നുന്നു അത് വേണ്ടിയിരുന്നില്ല എന്ന്.
നീ മാറിപ്പോയി ദേവു….. ഒരുപാട് മാറിപ്പോയി.
ദേഷ്യവും സങ്കടവും നിറഞ്ഞ ശബ്ദത്തിൽ അത്രയും പറഞ്ഞവൻ എഴുന്നേറ്റു പോയി.

അവൾ ഒരു ശില കണക്കെ ഇരുന്നു പോയി.
അവൻ പറഞ്ഞ ഓരോ വാക്കുകളും കാതിൽ അലയടിക്കുന്നത് പോലെ തോന്നി.

നീ മാറിപ്പോയി ദേവു………
ഒരുപാട് മാറിപ്പോയി……..

അവന്റെ അവസാന വാചകങ്ങൾ ഓർക്കേ അവളുടെ കണ്ണിൽ നിന്ന് ഒരിറ്റ് നീർതുള്ളി താഴേക്ക് പതിച്ചു.

തുടരും…………………

ഇപ്പൊ മനസ്സിലായില്ലേ ആരാ ഫോട്ടോ എടുത്തതെന്ന് 😁

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ

മഴ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Adhirudhram written by Aardhra Ammu

4.2/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!